Wednesday, January 5, 2011

നിന്റെ പേര്‍ക്കായ് ഒരു സ്നേഹമരം.

ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു ഈ ബ്ലോഗില്‍ വന്ന് പോകുന്നവര്‍ ഏതാണ്ട് 40 പേരാണെന്ന്. ഇനി അത് തിരുത്തുന്നു. ശരാശരി 60 പേര്‍ എന്ന് പുതിയ സ്റ്റാറ്റിറ്റിക്സ്.

ഈ അറുപത് പേരോട് സന്തോഷത്തോടെ പങ്ക് വയ്ക്കാന്‍ ഒരു സ്നേഹമരത്തിന്റെ കഥയാണ് ഈ പുതുവര്‍ഷത്തിലെനിക്ക് പറയാനുള്ളത്.

മുമ്പ് ചിരിപ്പൂക്കള്‍ വിരിയിക്കാം     എന്ന പോസ്റ്റില്‍ ഞാന്‍ സോണിയെപ്പറ്റി എഴുതിയിരുന്നു. അവളുടെ സ്പോണ്‍സര്‍ വളരെ സന്തോഷത്തോടെ ഒരു ഗ്രീറ്റിംഗ് കാര്‍ഡും പിടിച്ചുകൊണ്ട് നടക്കുകയാണിപ്പോള്‍. അത്  നിങ്ങളേയും കാണിക്കുന്നതില്‍ എനിക്ക് സന്തോഷം തന്നെ.


ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍. സ്പോണ്‍സര്‍ക്ക് വളരെയേറെ പുതുവത്സരാശംസകള്‍ ലഭിച്ചു പലയിടത്തുനിന്നും. എന്നാല്‍ നെഞ്ചില്‍ ചേര്‍ത്ത്  വയ്ക്കാന്‍ മാത്രം പ്രിയപ്പെട്ടതെന്ന്  ഈ കാര്‍ഡിനെപ്പറ്റി പറയുമ്പോള്‍ എനിക്കതിന് എതിരഭിപ്രായമില്ല. “പ്രിയ സ്പോണ്‍സര്‍, നിങ്ങളുടെ പേരില്‍ ഒരു മരം നടുന്നു” എന്നാണവള്‍ പറയുന്നത്.

അതു വളരട്ടെ, ഓരിലയും ഈരിലയും വിരിഞ്ഞ് ഫലവും തണലും കൊടുത്ത് അതിന്റെ ജന്മം സഫലമാക്കട്ടെ. നുഡുഗു സോണി വളര്‍ന്ന് അവളുടെ സ്വപ്നം പോലെ ഡോക്ടര്‍ ആകട്ടെ. സ്പോണ്‍സര്‍ തന്റെ ഹൃദയത്തില്‍ നിന്നുള്ള സാക്ഷ്യമായിട്ട് പറയുന്നു. കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. സഹായിക്കുമ്പോള്‍ ഒരു ആനന്ദമുണ്ട്. കരയുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍, തപ്താശ്രുകണങ്ങള്‍ക്ക് പകരം ആനന്ദക്കണ്ണുനീര്‍ പൊഴിയുമ്പോള്‍,  ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒരു ചെറുകൈത്താങ്ങല്‍ കൊടുക്കുമ്പോള്‍ അയാളുടെ ഉള്ളം നിറഞ്ഞ് കവിയുന്ന സന്തോഷം വര്‍ണ്ണനാതീതമെന്ന് അയാള്‍ പറയുമ്പോള്‍ അത്  ന്യായം തന്നെയല്ലേ?

നമ്മള്‍ നമ്മുടെ ഉല്ലാസത്തിന് വേണ്ടി ചെലവിടുന്ന തുകയുടെ ഒരു ചെറിയ അംശമുണ്ടെങ്കില്‍ ഇതുപോലൊരു ചിരിപ്പൂവ് ചില മുഖങ്ങളില്‍ വിടരാതിരിക്കുകയില്ല.

“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”

45 comments:

  1. “അതു വളരട്ടെ, ഓരിലയും ഈരിലയും വിരിഞ്ഞ് ഫലവും തണലും കൊടുത്ത് അതിന്റെ ജന്മം സഫലമാക്കട്ടെ...”

    നല്ല ആശംസാകാര്‍ഡ്.

    “വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”
    ശരിയാണ്, പല ഉദാഹരണങ്ങളുണ്ട്. വിശദീകരിക്കണില്ല :)

    ReplyDelete
  2. ബ്ലോഗിനൊരു പേരുണ്ടല്ലോ, അത് ആ ലിങ്കില്‍ ‘.’ ഒരു കുത്ത് മാത്രേള്ളു,ബ്ലോഗ് ടൈറ്റില്‍ തന്നെ പേരായ് കൊടുക്കരുതോ?

    ReplyDelete
  3. വാങ്ങുന്നവ്നെക്കാള്‍ ഭാഗ്യവാന്‍
    കൊടുക്കുന്നവന്‍ ..ബൈബിളും ഖുറാനും
    ഗീതയും എല്ലാം പറയുന്നത് നല്ലത്
    ചെയാന്‍ ..ആശംസകള്‍ ..സോണിയ്ക്ക് നല്ലത്
    വരട്ടെ .ഇതൊക്കെ ഷെയര്‍ ചെയ്യുന്ന അജിത്‌ ചേട്ടനും ..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സോണിയയുടെ വിശേഷങ്ങള്‍ ഏറെ inspirational ആണ്. ഇത് ബ്ലോഗ്‌നു വിഷയമാക്കുന്നതിലൂടെ അജിത്‌ സര്‍ ചെയ്യുന്നതും മഹത്തായ ഒരു കാര്യം തന്നെ. എല്ലാവര്ക്കും ഇത് ഒരു പ്രചോദനമാവും എന്ന കാര്യത്തില്‍ സംശയമില്ല. keep up the good work

    ReplyDelete
  6. മരം ഒരു വരമാണത്.വെട്ടിമാറ്റപ്പെടുന്ന വൃക്ഷത്തിന്‍ പകരം മറ്റൊന്ന് വെച്ച്പിടിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍... “നാളെ അന്ത്യദിനമാണെന്നുറപ്പാണെന്ന് വന്നാലും നിന്‍റെ കയ്യിലെ തൈ നടുക”പ്രവാചകന്‍ മുഹമ്മദ് നിര്‍ദേശിച്ചു. “വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”

    ReplyDelete
  7. athu sariyaanu. vaangunnathinekkaal uthamamanu kodukkunnath.

    ReplyDelete
  8. എന്തെങ്കിലുമൊക്കെ ചെയ്യാൻ(ചിലർക്കെങ്കിലും) അല്ലെങ്കിൽ മനസ്സുകൊണ്ട് നല്ലതു ചിന്തിക്കാനെങ്കിലും പ്രേരിപ്പിക്കുന്നു ഈ പോസ്റ്റും.നന്നായി.

    ReplyDelete
  9. തുടര്‍ച്ചയായി ഈ പോസ്ടിലൂടെയുള്ള ഓര്‍മ്മപ്പെടുത്തലും നന്നായി മാഷേ.
    ഞാനും യോജിക്കുന്നു, വാങ്ങുന്നതിനേക്കാള്‍ ഉത്തമം തന്നെ കൊടുക്കുന്നത്.

    ReplyDelete
  10. നമ്മള്‍ നമ്മുടെ ഉല്ലാസത്തിന് വേണ്ടി ചെലവിടുന്ന തുകയുടെ ഒരു ചെറിയ അംശമുണ്ടെങ്കില്‍ ഇതുപോലൊരു ചിരിപ്പൂവ് ചില മുഖങ്ങളില്‍ വിടരാതിരിക്കുകയില്ല.

    ഉത്തമമായ ചിന്ത. ആശംസകള്‍

    ReplyDelete
  11. ഒരുമരം നടുമ്പോള്‍ ഒരുതണല്‍നടുന്നു
    തണല്‍കൊടുക്കാം
    ഒരുബോധിത്തണല്‍
    അജിത് സാറിന്റെ സന്മനസ്സിനു സമാദാനംനേരുന്നു

    ReplyDelete
  12. "കരയുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍, തപ്താശ്രുകണങ്ങള്‍ക്ക് പകരം ആനന്ദക്കണ്ണുനീര്‍ പൊഴിയുമ്പോള്‍, ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒരു ചെറുകൈ താങ്ങ് കൊടുക്കുമ്പോള്‍ അയാളുടെ ഉള്ളം നിറഞ്ഞ് കവിയുന്ന സന്തോഷം വര്‍ണ്ണനാതീതമെന്ന് അയാള്‍ പറയുമ്പോള്‍ അത് ന്യായം തന്നെയല്ലേ?"

    സംശയമെന്ത്! അത് തന്നെ അപാരമായ കഴിവ്. നല്ല മനസ്സിന് നന്ദി.

    ReplyDelete
  13. ഭാരതീയര്‍ സംന്യാസത്തില്‍
    വിശ്വസിച്ചിരുന്നവര്‍ ആണ് ..ന്യാസം എന്നാല്‍ ഉപേക്ഷിക്കല്‍ ആണ് ..വിലപ്പെട്ടതെല്ലാം മറ്റുള്ളവര്‍ക്കായി നല്‍കുന്നവരാണ് സംന്യാസികള്‍ ..സഹജീവികളെ സഹായിക്കുന്നവര്‍ ഈ ഭാരതീയ പൈതൃകമാണ് ഉയര്‍ത്തി പ്പിടിക്കുന്നത് ..

    ReplyDelete
  14. ഞാനിവിടെയെത്താൻ വൈകി.ചിരിപ്പൂക്കളെക്കുറിച്ച് ഞങ്ങൾ ഓർക്കാതിരുന്നതെന്തേ..

    ReplyDelete
  15. നമ്മളോരോരുത്തരും ആവശ്യത്തിനും അനാവശ്യത്തിനും എത്രപണമാണ്‌ ചിലവാക്കി കളയുന്നത്. അതിന്റെ ഒരംശം മതി ഇങ്ങിനെ ഒരു സല്‍കര്‍മ്മം ചെയ്യാന്‍. വളരെ നല്ല ചിന്ത. ഈ ചിന്ത എല്ലാവരുടേയും മനസ്സില്‍ വളര്‍ന്ന് പടര്‍ന്ന് പന്തലിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഇങ്ങിനെയൊരു പോസ്റ്റിട്ടതിന്‌ എന്റെ അകമഴിഞ്ഞ നന്ദി. ആ കാര്‍ഡ് കണ്ടപ്പോള്‍ എനിക്കും ഒരുപാട് സന്തോഷമായി.

    ReplyDelete
  16. എത്രയോ ശരി. പക്ഷെ ഇതിനൊക്കെ എവിടെ നേരം സുഹ്റ്‍ത്തേ.. എല്ലാവര്‍ക്കും തിരക്കല്ലേ.. ഇപ്പോള്‍ സുനാമി വരും അതിനു മുമ്പ്‌ വാരാവുന്നതൊക്കെ വാരിക്കൂട്ടണം എന്നല്ലേ എല്ലവരുടേയും മട്ട്‌.. എന്നിട്ട്‌ എന്തിനാണാവോ..?!. അത്‌ പോലും ആലോചിക്കാന്‍ നമുക്ക്‌ നേരമില്ല. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

    ReplyDelete
  17. ഇടക്കൊക്കെ ഞാനും ആ സന്തോഷം അനുഭവിക്കാറുണ്ട്...
    നല്ലൊരുദ്യമത്തിന് അഭിനന്ദനങ്ങൾ...

    ReplyDelete
  18. നല്ലത്. ആ കാര്‍ഡ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി

    ReplyDelete
  19. “വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”


    വലിയ സത്യമാണ്..

    നന്നായി നല്ല ഓര്‍മപ്പെടുത്തലുകള്‍

    ReplyDelete
  20. ആദ്യമായി ഒരു വിശദീകരണം. നിശാസുരഭിയും ദിവാരേട്ടനും വീ കേയുമൊക്കെ പറഞ്ഞ ആ കുത്തിന്റെ രഹസ്യം..ചിലര്‍ മെയിലില്‍ക്കൂടി ഈ കുത്തിനെ പറ്റി പറഞ്ഞിരുന്നു. കാര്യം ഇതാണ്. നമ്മുടെ ഹൈനക്കുട്ടി സ്നേഹത്തോടെ അയച്ചുതന്നതാണ് ആ ചിത്രം. അതില്‍ തന്നെ “എന്നു സ്വന്തം” ഉണ്ട്. ഞാന്‍ ബ്ലോഗ് ടൈറ്റില്‍ കൊടുത്താല്‍ അത് ഓവര്‍ റൈറ്റ് ആയിപ്പോകും. ബ്ലോഗ് ടൈറ്റില്‍ കൊടുക്കാതെ സെറ്റിംഗ് സേവ് ആവുകയുമില്ല. ചിത്രം കളയുന്ന പ്രശ്നമേയില്ല. എന്റെ ഹൈനക്കുട്ടിയുടെ കുഞ്ഞുമനം നോവുന്നതെനിക്കിഷ്ടമല്ല. കപ്പലു നന്നാക്കുന്ന കുരുട്ടുബുദ്ധിയില്‍ പിന്നെ വിരിഞ്ഞ വഴിയാണ് “ഒറ്റക്കുത്ത്” ഇപ്പോള്‍. ബ്ലോഗിലെഴുതിയെഴുതി ഇപ്പോ ഇത്തിരി ബുദ്ധി കൂടിയെന്നാ തോന്നുന്നത്. കുറേ കുത്തും ഇംഗ്ലീഷിലും മലയാളത്തിലും പേരും. ഹോ എന്നെക്കൊണ്ട് ഞാന്‍.....

    @ നിശാസുരഭി,അതെയതെ ഒത്തിരി ഉദാഹരണങ്ങള്‍.

    @ വിന്‍സെന്റ്, പ്രാര്‍ഥനയ്ക്കും ആശംസക്കും നന്ദി.

    @ഹൈനക്കുട്ടി പൊന്നുമോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും ആ മുഖം കണ്ടാല്‍ മതി.

    @ സലാം സാര്‍, പ്രചോദനമാകട്ടെ, ചിരിപ്പൂക്കള്‍ വിടരട്ടെ. (കലണ്ടര്‍ പോസ്റ്റ് അപാരം, ഒട്ടും മറയ്ക്കാതെ എന്റെ അഭിപ്രായം അവിടെയെഴുതിയിട്ടുണ്ട്)

    @ ഹാരൂണ്‍ സാഹിബ് എന്തെങ്കിലും എന്റെ പോസ്റ്റിനെഴുതുന്നത് അനുഗ്രഹമെന്ന് ഞാന്‍ കരുതുന്നു.

    @ എച്മുവിനു നന്ദി. എച്മൂന്റെ മലയാളം ഫോണ്ടെവിടെ?

    @ ശ്രീ, മനസ്സു കൊണ്ട് നല്ലത് ചിന്തിക്കട്ടെ, പ്രവൃത്തി അതില്‍ നിന്ന് വിരിയും

    @ഉമേഷ് ഞാന്‍ അവിടെ വന്നിരുന്നു. കുഞ്ഞിക്കവിതകള്‍ വായിച്ചു. ഇനിയും വരാം.

    @ കാര്‍ന്നോരേ, വളരെ നന്ദി, വായിച്ച് മൌനത്തില്‍ക്കൂടി നന്മ നേരുന്നതിന്

    @ റാംജി വളരെ നന്ദി, വാക്കുകളില്‍ കാണുന്ന ഈ പ്രോത്സാഹനത്തിന്.

    @ദിവാരേട്ടാ വരവിനും വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം.

    @ ഭാനു കളരിക്കല്‍ നന്ദി ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും. ഞാന്‍ അവിടെ വന്നിട്ടുണ്ട് മുമ്പ്. വലതുപക്ഷമായിപ്പോകാത്ത ഒരു ഇടതുപക്ഷം. അല്ലേ

    @ ഇസ്ഹാഖ് , സ്വാഗതം ഇനിയും ഈ സന്ദര്‍ശനം പ്രതീക്ഷിക്കുന്നു.

    @ കണ്ണൂരാനോട് പറയാനുള്ളത് കല്ലിവല്ലിയിലുണ്ട്. ഒരു ക്ഷമ ചോദ്യം.

    @ പ്രിയ രമേഷ്, ഈ തിരക്കിനിടയിലും വന്നല്ലോ, വെക്കേഷന്‍ കഴിഞ്ഞുവോ?

    @വെഞ്ഞാറന്‍ ആദ്യവരവിന് സ്വാഗതം. ചിരിപ്പൂക്കള്‍ വിരിയട്ടെ അല്ലേ?

    ReplyDelete
  21. വരാൻ വൈകി.. വാങ്ങുന്നതിനേക്കാൾ ഉത്തമം കൊടുക്കുന്നതു തന്നെ പക്ഷെ നമ്മിൽ ഇല്ലാത്തതും അതു തന്നെ... എന്തും നമ്മിലേക്ക് എന്നതല്ലാതെ നമ്മളിൽ നിന്ന് എന്നത് ... മറന്നു പോയ വാക്കായിരിക്കുന്നു....ഇങ്ങനെയുള്ള പോസ്റ്റു വായിചെങ്കിലും നമ്മിലൊരു മാറ്റം .. ചിന്തിക്കാനുള്ള പോസ്റ്റ് നന്മ കൽ‌പ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ... അതു അക്ഷരങ്ങളിലൂടെ ആണെങ്കിൽ കൂടി ദൈവത്തിനു ഏറ്റവും ഇഷ്ട്ടമായത് തന്നെ.. അഭിനന്ദനങ്ങൾ..

    ReplyDelete
  22. ഇതും “വായാടി”യുടെ പോസ്റ്റ് ഒരുപോലെ..
    കൊടുക്കുവാനുള്ള കഴിവുണ്ടാവണേ എന്നു പ്രാർത്ഥിക്കാം

    ReplyDelete
  23. @ റിയാസ്,
    @ വായാടീ,
    @ ഖാദര്‍,
    @ വീകേ,
    @ ഹാഫിസ്,
    @ ഹംസ,
    @ ഉമ്മു,
    @ കലാവല്ലഭന്‍,

    എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, നന്മയുടെ വശത്തേയ്ക്ക് ഹൃദയത്തിന്റെ പെന്‍ഡുലം ചലിക്കുന്നുവെങ്കില്‍ എന്റെ ഈ എഴുത്ത് ധന്യമാകും.

    വായിച്ച എല്ലാ കൂട്ടുകാരും തന്ന പ്രോത്സാഹനത്തിന് നന്ദി വീണ്ടും, വീണ്ടും.

    ReplyDelete
  24. പ്രിയ സുഹൃത്തേ..വരാന്‍ ഒരുപാട് വൈകി..6 മാസത്തെ അകലം എല്ലാ ബ്ലോഗുമായും ഉണ്ട്..എന്നാലും ഇവിടെ വന്നപ്പോള്‍ വരാന്‍ വൈകിയതില്‍ വിഷമം തോന്നി..സത്യത്തില്‍ ഈ ബ്ലോഗ് വായിച്ചപ്പോള്‍ മനസ്സില്‍ നല്ല ശാന്തത തോന്നി..സത്യം ഓരോ പോസ്റ്റും പ്രകാശം പരത്തുന്നവയാണ്..പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന് പറയും പോലെ പ്രകാശം പരത്തുന്ന ബ്ലോഗ്..കാഞ്ഞിരം മുതല്‍ വായിക്കാന്‍ പറ്റിയൊള്ളൂ‍ൂ..അടുത്തു തന്നെബാക്കി കൂടി വായിക്കുന്നതായിരിക്കും..വീണ്ടും കാണാം..

    ReplyDelete
  25. ആ ചിരിയില്‍ നമ്മുടെ മനസ്സും കുളിര്ര്കും ,അല്ലേ, ബ്ലോഗ്‌ ബ്ലോഗിന് perokke ഇട്ടല്ലോ :)

    ReplyDelete
  26. സോണിക്ക് നന്മ മാത്രം വരട്ടെ.
    ആ മരം വളര്‍ന്നു വലുതായി പന്തലിച്ചു അനേകര്‍ക്ക്‌ തണലും തണുപ്പും നല്‍കട്ടെ.

    പുതുവത്സരാശംസകളോടെ
    വില്ലേജുമാന്‍

    ReplyDelete
  27. @ ഗൌരിനാഥന്‍, താങ്ക്സ്, നല്ല വാക്കുകള്‍ക്ക്. ഇടവേളകള്‍ക്ക് ആറുമാസം വേണ്ട, നന്നായി എഴുതുകയും വിവരിക്കയും ചെയ്യുന്നുണ്ടല്ലോ. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്, മുമ്പ്.

    @ അനീസ, ആ ചിരിയില്‍ നമ്മുടെ മനം കുളിര്‍ക്കും, തീര്‍ച്ച. ഒരു സത്യം പറയട്ടെ “വെറുതെ” എന്ന ബ്ലോഗ് പേര് നല്ലതായിരുന്നു; “നിറങ്ങളുടെ ലോകത്ത്” മോശമെന്നല്ല കേട്ടോ.

    @ വില്ലേജ് മാന്‍, നന്ദി ആദ്യ വരവിനും ആശംസകള്‍ക്കും.

    ReplyDelete
  28. വെറുതേ എനിക്ക് വെറുതേ ഒരു പേരായി തോന്നിയത് കൊണ്ടാ, വേണമെങ്കില്‍ എടുത്തോ

    ReplyDelete
  29. കൊടുക്കുന്നത് വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ്
    ഇതൊരു വലിയ സന്ദേശമാണു
    കാരുണ്യത്തിന്റെ ഒരു സ്നേഹസ്പര്‍ശമെങ്കിലും ആഗ്രഹിക്കുന്ന കുറെ ആളുകള്‍ നമുക്കിടയിലുണ്ടാവും.
    'ഭൂമിയില്‍ കഷ്ടതയനുഭവിക്കുന്നവരെ നിങ്ങള്‍ സഹായിക്കുക, എല്ലാത്തിന്റേയും അധിപന്‍ നിങ്ങളെ സഹായിക്കും'

    എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  30. @ അനീസാ, ഞാന്‍ ഇനിയൊരു ബ്ലോഗ് തുടങ്ങുമ്പോള്‍ തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിക്കുന്നതായിരിക്കും

    @ മുഹമ്മദ് കുഞ്ഞി, സ്വാഗതം ആദ്യമായ ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും.

    ReplyDelete
  31. സോണിക്ക് എല്ലാ നന്മകളും നേരുന്നു. ഞാനും CRY എന്ന സംഘടന വഴി ഒരു കുഞ്ഞിനു ഒരു വര്‍ഷത്തേക്ക് വേണ്ട തുക (അവര്‍ നിശ്ചയിച്ചത്) സംഭാവന നല്‍കിയിട്ടുണ്ട്. എടുത്തു പറയാന്‍ മാത്രമൊന്നും ഇല്ല എങ്കിലും ഒരു പുഞ്ചിരി എവിടെയോ ഞാന്‍ മൂലം വിടരുന്നുന്ടെന്നോര്‍ക്കാന്‍ ഒരു സുഖമുണ്ട്.

    ReplyDelete
  32. "വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്" അതില്‍ കൂടുതല്‍ എന്ത് പറയാന്‍

    ReplyDelete
  33. സ്നേഹത്തിന്റെ വടവൃക്ഷമാണ് ആ കുഞ്ഞിന് തണലേകുന്നത്.....
    തന്റെ സഹജീവികൾക്ക് ഉപകാരമവുന്ന ഒരു സ്നേഹലോകം തീർക്കാൻ ആ കുട്ടിക്കും സാധ്യമാവും......

    ReplyDelete
    Replies
    1. Thank you Pradeep. Your words are highly motivating

      Delete
  34. ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകി , സോണി മോള്‍ക്ക് എല്ലാ ആശംസകളും, മോളുടെ കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  35. ചിരിപ്പൂക്കള്‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് എറര്‍ കാണിക്കുന്നു :)

    ReplyDelete
  36. നന്മകള്‍ മാത്രം നേരുന്നു

    ReplyDelete
  37. ഈ കൊടുക്കലിനും സ്നേഹം വാങ്ങലിനും ദീര്‍ഘായുസ് ഉണ്ടാകട്ടെ അജിത്തേട്ടാ...

    ReplyDelete
  38. അജിത്‌ ഏട്ടൻ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്. നമ്മൾ എത്രയോ രൂപ വെറുതെ കളയുന്നു. അപ്പോൾ ഒരു കുട്ടിയുടെ ജീവിതം കരു പിടിപ്പിക്കാൻ ഒരു നിമിത്തം ആകുക എന്നത് ഈ ഭൂമിയിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി ആണ്. വായിച്ചപ്പോൾ വളരെ വിഷമവും തോന്നി.

    ReplyDelete
  39. ഇവിടെ വരാന്‍ വൈകി പോയി . സോണി മോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു . ഒപ്പം മോളുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത ഈ നല്ല മനസിനുടമയായ അജിത്തേട്ടനും കുടുംബത്തിനും ദൈവം നന്മകള്‍ വരുത്തട്ടെ

    ReplyDelete
  40. നന്മകൾ നേരുന്നു...

    ReplyDelete
  41. “വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”

    (Y) (Y) (Y)

    ReplyDelete