ദേ കാര്‍ട്ടൂണ്‍ വരണ്....
കേക്കുമ്പ വരണ ദേഷ്യം. കിട്ടണത് വച്ച് അവന്മാര്‍ക്കിട്ട് വീക്കണമെന്ന് തോന്നും. അല്ല പിന്നെ, എത്ര നാളെന്ന് വച്ചാ സഹിക്കണത്? എന്നാലും തിരിച്ചൊന്ന് പറയാന്‍ മോഹനനു ധൈര്യം പോരാ.
നാലാംക്ലാസില്‍ വച്ച് കിട്ടിയ ഇരട്ടപ്പേരാണ്. അതിപ്പോ ഈ നാട്ടിലും അങ്ങ് കുന്നത്തറ വരെ പാട്ടായി.
നാലാം ക്ലാസ് വരെയേ മോഹനന്‍ പഠിച്ചിട്ടുള്ളു. പിന്നേം പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു. എല്ലാത്തിനും കാരണം ഈ അച്ചനാ. മോഹനന് ഓര്‍ക്കുമ്പം സങ്കടം വരും.
രണ്ട് ദിവസം പഠിക്കാന്‍ പോയില്ല എന്ന് വച്ച് എന്നാ പറ്റാന്‍? നീ കൂടെ വാ ചന്തേലേയ്ക്ക്........
ആകെയൊരാശ്രയം അമ്മയാ. ഒന്ന് പറഞ്ഞുനോക്കമെന്ന് വച്ച് അടുക്കളയിലേക്ക് ചെന്നു. അമ്മ കുത്തിയിരുന്ന് തണുത്തുകിടന്ന വിറക് ഊതിയൂതി കത്തിക്കാന്‍ ശ്രമിക്കുന്നു. കട്ടന്‍ കാപ്പി ആവി പറക്കുന്ന ചൂടോടെ കിട്ടിയില്ലേല്‍ പിന്നെ അച്ഛന്റെ തെറിപ്പൂരം കേള്‍ക്കാം.
അച്ഛന്റെ കയ്യീന്ന് ഒന്ന് വാങ്ങിയാല്‍ ഇരുപ്പതാ, വെറുതെ എന്തിനാ മേടിച്ച് കൂട്ടുന്നത്? നീ ചന്തയ്ക്ക് പോടാ ചെറുക്കാ...
അമ്മ പ റേണതാ അതിന്റെ ശരി. ഇതു വല്ലോം ഈ മേരിസാറിന് അറിയാമോ?
എന്താ രണ്ട് ദിവസം വരാതിരുന്നതെന്ന് എഴുന്നേല്‍പ്പിച്ച് നിറുത്തി സാറ് ചോദിക്കുമ്പം ചന്തയ്ക്ക് പോയതാന്ന് പറഞ്ഞില്ല. ചുമ്മാ എല്ലാരും കൂടെ കളിയാക്കും.
"ക്...ക്...ക്... കാ.. കാപ്പാണ്ടാക്കി പോയതാ. അ..അ..അ...അമ്മവീട്ടീ..."
പിന്നെ കൂട്ടച്ചിരിയായി ക്ലാസില്‍.
എന്നാ നല്ലോണം പറേണമെന്ന് വെച്ചാലും പിള്ളേരുടെ നടൂല് എഴുന്നേറ്റ് നിക്കുമ്പം ഈ മുട്ടുവിറയാ. കുന്തം.
ഒള്ള വിക്ക് എരട്ടിയാകും അപ്പം. അല്ലാത്തപ്പം “കാട്ടാമ്പാക്ക് “എന്ന് പറയാന്‍ ഒരു വെഷമോം ഇല്ല. എത്ര പ്രാവിശം പറഞ്ഞ് നോക്കിയിട്ടാ പോയത്?
“കാര്‍ട്ടൂണ്‍ കൊച്ച് പിന്നെ എന്തിനാ ഇങ്ങോട്ട് പോന്നത്? അമ്മവീട്ടിലങ്ങ് പൊറുത്താ പോരാരുന്നോ?“
മേരിസാറിന്റെ കളിയാക്കല്‍ കേട്ടപ്പം കണ്ണ് നെറഞ്ഞു വന്നു.
“പ്..പ്...പ്...പ് പോടി സാറെ എനിക്ക് ന് ന്... നെന്റെ പടിത്തോം വ്..വ്..വ്.. വേണ്ട ഒരു പുല്ലും വേണ്ട“
അങ്ങനെ പള്ളിക്കൂടത്തീന്ന് പോന്നതാ. പിന്നെ കൊറേ നാള് കാട്ടാമ്പാക്കില്‍ അമ്മവീട്ടിലാരുന്നു. ഇത്രേം സുകം പിന്നെയൊണ്ടായിട്ടില്ല.
മേരിസാറിന്റെ സമ്മാനമാ ഈ “കാര്‍ട്ടൂണ്‍” പേര്.
മോഹനന്റെ രൂപം ഏകദേശം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ തന്നെയായിരുന്നു. ഗ്രഹണി പിടിച്ചുന്തിയ വയറും, മുള്ളന്‍പന്നിയുടെ മുള്ളു പോലെ തലമുടിയും കോന്തന്‍ പല്ലുകളും എല്ലാമായിട്ട് ഒരു കാര്‍ട്ടൂണ്‍ രൂപം തന്നെ.
വയസ്സ് പതിനെട്ടായിട്ടും മോഹനന്‍ എല്ലാര്‍ക്കും ഇപ്പോഴും കാര്‍ട്ടൂണ്‍ ആണ്.
* * *
പിന്നെ മോഹനന്റെ ജീവിതത്തില്‍ ഒരു വ്യത്യാസം വരുന്നത് ഭോലാ വന്നതിന് ശേഷമാണ്.
വിക്രമന്‍ നായരുടെ മൂന്നാമത്തെ ആനയാണ് ഭോലാ. എക്സൈസില്‍ നിന്ന് വിരമിച്ച ശേഷമാണ് നായര്‍ക്ക് ഈ ആനക്കമ്പം തുടങ്ങിയത്. ആദ്യത്തെ ആനകള്‍ രണ്ടും നായര്‍ ഒരു നമ്പൂതിരിയില്ലത്ത് നിന്ന് വാങ്ങിയതാണ്. പിന്നെ അറിഞ്ഞു, ബീഹാറില്‍ ആനലേലമുണ്ടെന്നും വളരെ വിലക്കുറവില്‍ ആനയെ വാങ്ങാമെന്നും.
നായര്‍ക്ക് വെട്ടൊന്ന് മുറി രണ്ടെന്നാണ് പ്രമാണം.
അങ്ങിനെയാണ് ഭോലാ മോഹനന്റെ നാട്ടിലെത്തിയത്.
ഭോലാ മാത്രമല്ല രണ്ട് ആനക്കാരും കൂടെ വന്നു. ബീഹാറി ആനയ്ക്ക് ഹിന്ദി മാത്രമേ അറിയൂ. പിന്നെപ്പിന്നെ മോഹനനെ ഒരു പണിക്കും കിട്ടാതെയായി. എപ്പോള്‍ നോക്കിയാലും ഭോലായുടെ ചുറ്റുവട്ടത്തില്‍ തന്നെ കാണും.
ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആനപ്പാപ്പാന്മാര്‍ രണ്ടുപേരുമില്ല. അങ്ങാടിയില്‍ നിന്ന് ടൌണിലേയ്ക്കുള്ള ബസില്‍ പോകുന്നത് കണ്ടെന്ന് ചായക്കടയിലെ ബഷീര്‍ പറഞ്ഞത് സത്യമായിരിക്കാനെ തരമുള്ളു.
ഭോലായുടെ കാര്യമായി കഷ്ടം. അവന്‍ തിന്നാതെയും കുടിക്കാതെയും മൂന്നാം ദിവസമാണ് ഇന്ന്.
“എവന്മാര്‍ക്ക് എന്നാലും ഇത്രേം കണ്ണീച്ചോരയില്ലാതെ പോയല്ലോ .... മോഹനന് വിഷമം തോന്നി.
നായര്‍ പല പാപ്പാന്മാരെ കൊണ്ടുവന്നു, എല്ലാരും തോറ്റ് തുന്നം പാടി. പനമ്പട്ടയും പഴവുമൊക്കെ ഭോലാ തൊട്ടുനോക്കിയത് പോലുമില്ല. ശരിക്കും മോഹനന് സങ്കടം വന്നു.....
അച്ഛന്റെ കാളകളെ പറമ്പിലേയ്ക്ക് മാറ്റിക്കെട്ടിയിട്ട് മോഹനന്‍ ഭോലായുടെ അടുത്തെത്തി...
ഭോലാ ഒരു വശം ചരിഞ്ഞു കണ്ണടച്ച് കിടക്കുന്നു. ഒരു കുല പാളയങ്കോടന്‍ പഴം ആരോ കൊണ്ട് വച്ചിട്ടുണ്ട്.
മോഹനന്‍ ചുറ്റും നോക്കി. ആരെയും കാണുന്നില്ല.
“ലേക്കെ കപര്‍ക്ക ഹാത്തീ“ മോഹനന്‍ മെല്ലെ പറഞ്ഞുനോക്കി
അല്പം കൂടെയുച്ചത്തില്‍ മോഹനന്‍ പറഞ്ഞു “ ലേക്കെ കപര്‍ക്ക ഹാത്തീ” ഭോലാ മെല്ലെ തലയുയര്‍ത്തി നോക്കി. മോഹനന് ഉത്സാഹമായി. ധൈര്യപ്പെട്ട് ഭോലായുടെ അടുത്തേയ്ക്ക് ആ പഴക്കുലയുമെടുത്ത് ചെന്നു അതിന്റെ മുമ്പില്‍ നീട്ടിപ്പിടിച്ചു കൊണ്ടു നിന്നു.
ഭോലാ മടിക്കാതെ പഴക്കുല വായിലേക്ക് വാങ്ങി.
എന്തെന്നറിയാത്ത ഒരു സന്തോഷത്തള്ളലില്‍ നെഞ്ചുംകൂട് തകര്‍ത്തുകൊണ്ട് ഹൃദയം പുറത്തേക്ക് വരുമെന്ന് മോഹനനു തോന്നി.
ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി മോഹനന്‍ ഭോലായോട് ചേര്‍ന്നു നിന്ന് പനയോലയും പഴവുമെല്ലാം സന്തോഷത്തോടെ അവനെ ഊട്ടി.
അകലെ നിന്ന് നടന്നു വരുന്ന ദേവന്‍ ഉച്ചത്തില്‍ വീട്ടിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.
“അച്ചാ, പോലാ പഴം തിന്നണു...
ഓടി വന്ന വിക്രമന്‍ നായര്‍ അതിശയത്തോടെ നോക്കി നിന്നു.
അങ്ങിനെയാണ് മോഹനന്‍ ഭോലായുടെ കൂട്ടുകാരനും ആനക്കാരനുമാകുന്നത്.
* * *
“കാര്‍ട്ടൂണേ ഒരാനമൊട്ട തര്വോ?”
“ദേ പ്..പ്...പ്.. പൊക്കോണം മുമ്പീന്ന്, ഒരു തേമ്പ് തന്നാലൊണ്ടല്ലോ”
അവിടെ തീര്‍ന്നു മോഹനന്റെ സകല ദേഷ്യവും. എത്ര കോപിപ്പിച്ചാലും അതില്‍ കൂടുതല്‍ അവന്റെ വായില്‍ നിന്ന് ഒരു വാക്ക് വരികയില്ല. ഭോലായുടെ ചങ്ങാത്തം കിട്ടിയതില്‍ പിന്നെ മോഹനന്‍ സൌമ്യനായി എന്നാണെല്ല്ലാവരുടെയും അഭിപ്രായം.
ആ സ്നേഹം ഭോലാ തിരിച്ചും കൊടുത്തു. വേറൊരു പാപ്പാനെ ഭോലാ അടുപ്പിച്ചിട്ടില്ല. ചെങ്ങരത്ത് തടി പിടിക്കാന്‍ പോയപ്പോള്‍ വഴുക്കമുള്ള പാറയില്‍ മോഹനന്‍ വീണ് കാലുളുക്കി മൂന്ന് ദിവസം നടക്കാനാവാതെ വീട്ടിലിരുന്നപ്പോള്‍ ഭോലാ പച്ചവെള്ളം പോലും കുടിച്ചില്ല. ഇരുമെയ്യും ഒരു കരളുമെന്ന പോലെയൊരു ബന്ധം. ഉണ്ണാനും ഉറങ്ങാനുമെല്ലാം മോഹനന് വളരെ ഉത്സാഹം തോന്നി. മോഹനന്‍ ആരില്‍ നിന്നും അധികം സ്നേഹം അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ എപ്പോഴും ഓര്‍ക്കാനും പറയാനും ഒരു ജീവി അടുത്ത് വന്നപ്പോള്‍ മുടക്കുമുതലും പലിശയുമായി മോഹനന്‍ സ്നേഹിച്ച് തീര്‍ക്കുകയാണ്. ഒരിക്കല്‍ പോലും പിണങ്ങാതെയും ഇടയാതെയും മൂന്ന് വര്‍ഷങ്ങള്‍
* * *
"പ്..പ്...പ്.... പോലാ, ഇന്നെവടെയാണെന്നറിയാവോടാ, ത്..ത്...ത്.. തിരോരത്ത് കാവിലാ എഴുന്നള്ളത്ത്”
മോഹനന്‍ അറിയാതെയൊരു മൂളിപ്പാട്ടൊഴുകി. താളം പിടിച്ചുകൊണ്ട് ഭോലാ കേട്ടുരസിച്ചു.
തിരുവരത്ത് കാവുത്സവം രണ്ട് പേര്‍ക്കും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്.
അവിടെയാണ് ഭോലാ ആദ്യമായി തിടമ്പേറ്റുന്നത്. അതും വളരെ വലിയ വാഗ്വാദങ്ങള്‍ക്ക് ശേഷം. ഭോലായുടെ പ്രത്യേക സ്വഭാവം അവനെ ഒരു സംശയനിഴലില്‍ ആക്കിയിരുന്നു. വേറാരോടും ഇണങ്ങാത്ത ആ പ്രകൃതം അല്പം ഭയത്തോടെയാണ് എല്ലാവരും നോക്കിയിരുന്നത്. നേരത്തെ പറഞ്ഞൊത്തിരുന്ന ആനയ്ക്ക് മദപ്പാട് കണ്ടത് അറിഞ്ഞ് അമ്പലക്കമ്മറ്റി നാടൊട്ടുക്കും അന്വേഷിച്ചുവെങ്കിലും ഫലം കണ്ടില്ല.
“എന്നാ പ്..പ്...പ്.. പോലായെ ഒന്ന് നോക്കിയാലോ...? ”
“പോടാ അവടന്ന്... ചുമ്മാ ഉത്സവം കലക്കാന്‍....”
“ഞാം ന്.. ന്നോക്കിക്കോളാവെന്നേ ...”
ഭോലാ അന്ന് മസ്തകമുയര്‍ത്തിപ്പിടിച്ച ആ നില്പ് കണ്ട എല്ലാവരും അവനെയും മോഹനനെയും നെഞ്ചേറ്റി. മോഹനന്റെ ആര്‍ക്കും മനസ്സിലാവാത്ത ചട്ടങ്ങള്‍ പാലിച്ച് അവന്‍ അനുസരണയോടെ നിന്നു. പ്രത്യേകസമ്മാനവും വാങ്ങിയാണ് അവര്‍ അന്ന് തിരിച്ചു പോന്നത്. പിന്നെ ഈ മൂന്നു വര്‍ഷവും തിരുവരത്തുകാവ് വേറൊരു ആനയെ അന്വേഷിച്ചിട്ടില്ല.
* * *
“പ്..പ്....പ്... പോലാ, ഇച്ചിരി പ്..പ്... പെട്ടെന്ന് നടയെടാ....“
ഭോലാ തുമ്പി കൊണ്ട് മെല്ലെ മോഹനനെയൊന്ന് തട്ടി
“ഹേയ്... എന്നാടാ...”
മോഹനന് പെട്ടെന്ന് എന്തോ സങ്കടം പോലെ തോന്നി.
“ ഇവനിതെന്നാ പറ്റി...?”
“എന്നാടാ പോലാ...”
* * *
തിരുവരത്തുകാവ് ഉത്സവമേളത്തില്‍ ഉലയുകയായിരുന്നു.
ഭോലാ തലയുയര്‍ത്തി നിന്നു, എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ട്.
മോഹനന്‍ ഭോലായുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് നിന്ന് പരിസരമൊക്കെ നോക്കി.
എന്തോ ഒരു അസ്വസ്ഥത നെഞ്ചില്‍ പിടയുന്നു. എന്തെന്ന് ഇഴ പിരിക്കാന്‍ മോഹനനു കഴിഞ്ഞില്ല.
“എന്നാടാ മക്കളേ....”
നീ എന്തിനാ ഇങ്ങനെ ത്..ത്.. തട്ടണേ...?”
ഭോലാ പിന്നെയും മോഹനനെ തുമ്പി കൊണ്ട് തട്ടി.
മോഹനന്‍ ആനയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ഒരു കുറുമ്പ് ഭാവം അവന്‍ കണ്ടു.
പിന്നെയും രണ്ടുതവണ കൂടി മോഹനനു തട്ട് കിട്ടി.
ഇതുവരെയും എടുക്കേണ്ടി വന്നിട്ടില്ലാത്ത വടി മോഹനന്‍ ഭോലായുടെ തുമ്പിക്കയ്യില്‍ അല്പം ബലമായിത്തന്നെ അമര്‍ത്തി.
മേളപ്പെരുക്കത്തിന്റെ ഉച്ചത്തില്‍ മോഹനന്‍ ഭോലായുടെ തട്ടുകൊണ്ട് താഴെ വീണു.
ചുറ്റും നിന്ന കുറേപ്പേര്‍ മാത്രം കണ്ടു ഭ്രമിച്ചു.
മോഹനന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭോലാ പിന്നെയും തുമ്പിക്കൈ കൊണ്ട് അവനെ തട്ടിവീഴ്ത്തി.
മോഹനന് ഉള്ളത്തില്‍ നിന്ന് അസ്വസ്ഥത മാഞ്ഞുപോകുന്നത് പോലെ തോന്നി. ഒരലൌകികമായ ശാന്തത അവനെ മൂടുന്നത് അവന്‍ അറിഞ്ഞു.
അവന്‍ സ്നേഹത്തോടെ ഭോലായെ നോക്കി.
“ക്..ക്...ക്... കൊഴപ്പമില്ലെടാ പോലാ.. നീ അതങ്ങു ച്..ച്...ച്.. ചെയ്താലും നിന്നെ എനിക്കിഷ്ടാ....”
ചുറ്റും സംഭ്രമങ്ങളുടെ നിലവിളികള്‍ പടരുന്നത് മോഹനന്‍ വളരെ ദൂരത്തെന്ന പോലെ കേട്ടു.
രണ്ട് വെള്ളക്കൊമ്പുകള്‍ മോഹനന്‍ കണ്ടു. ലക്ഷണമൊത്ത, താന്‍ ഒത്തിരി അഭിമാനത്തോടെ മന സ്സില്‍ ഉയര്‍ത്തിപ്പിടിച്ച കൊമ്പുകള്‍.
ആ കൊമ്പുകള്‍ താഴ്ന്നു വരികയല്ല, താന്‍ മെല്ലെ ഉയര്‍ന്ന് അവയിലേക്ക് ചെല്ലുകയാണെന്ന് മോഹനനു തോന്നി.
വയറില്‍ ഭോലായുടെ കൊമ്പുകള്‍ അമരുമ്പോള്‍ ചുറ്റും നിന്നുയരുന്ന ഭയാക്രാന്തനിലവിളികള്‍ മോഹനന്‍ കേട്ടില്ല. ചുറ്റും ഓടിയകലുന്ന കാലടിശബ്ദം അവന്‍ കേട്ടില്ല.
അവന്‍ ഭോലായുടെ കണ്ണുകളിലേയ്ക്ക് മാത്രം സൂക്ഷിച്ചു നോക്കി. കുറുമ്പ്, കുറുമ്പ്, സ്നേഹത്തില്‍ ചാലിച്ച കുറുമ്പ് മാത്രം
“പോലാ.. പോലാ.. നീ എന്ന ചെയ്യുവെടാ ഞാം പോയാല്....?
പോലാ... പോലാ... പോലാ... സൂക്ഷിച്ചോണേടാ മക്കളേ...
ഓ പോലാ.. ന്റെ പോലാ....”
നമുക്കറിയാത്ത ഏതോ ദേശത്തോ കാലത്തോ ജീവിച്ചിരുന്ന മോഹനനും ഭോലായും. അവരെ ഞാന്‍ നിങ്ങളുടെ മുമ്പിലേക്കയക്കുന്നു, എന്റെ ആദ്യത്തെ കഥാസംരഭമായിട്ട്. മനസ്സില്‍ തോന്നുന്നതറിയിക്കണം. തിരുത്താം, വിമര്‍ശിക്കാം. നിര്‍ദ്ദേശങ്ങള്‍ തരാം.... എല്ലാത്തിനും സ്വാഗതം
ReplyDeleteഎന്തുപറഞ്ഞാലുംആനച്ചോറ് കൊലച്ചോറ് തന്നെയല്ലേ? :(
ReplyDeleteകഥ നന്നായിട്ടുണ്ട്. പിന്നെ പോസ്റ്റ് ചെയ്തതിന്റെ തിടുക്കം കാണാനുണ്ട് കേട്ടൊ, എന്തെന്നാല്‍ അവിടിവിടെ ഒരു കല്ലുകടിയുണ്ട്. ഒന്ന് ശ്രദ്ധിച്ച് വായിച്ച് നോക്കു, കാണാം.
കഥയുടെ ആഖ്യാനശൈലി നന്നായിരിക്കുന്നു. ബ്ലോഗില്‍ ആദ്യമായാണ് ഒരു ആനക്കഥ വായിക്കുന്നത്.
പുതുവത്സരാശംസകളോടെ..
ആദ്യ കമന്റ് എന്റെയാണോ? കാത്തോളണേ!
ReplyDeleteപിന്നൊരൂട്ടം, ഈ ഫോണ്ട് ടൈപ്പും സൈസും മാറ്റിയാല്‍ വായനാസുഖം (കണ്ണിന്ന്) ഉണ്ടാകും. ടെമ്പ്ലേറ്റ് ഡിസൈനില്‍ പൊയാല്‍ മാറ്റാം.
text font 'Georgia' ആക്കി നോക്കു. സൈസ് % ക്രമീകരിച്ച് നോക്കു.
കഥ ഉള്ളില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞു. മോഹനന്‍റെ ബാല്യവും കൌമാരവും വളര്‍ച്ചയും എല്ലാം മനോഹരമായി വരച്ചിട്ടു. ഭോലയും മോഹനനും തമ്മിലെ ആത്മ ബന്ധം അതും സ്പര്‍ശിച്ചു. ദ്ലുരന്ത അന്ത്യം ഒരു ദൃശ്യാവിഷ്കാരം പോലെ റിയല്‍ ആയി. തുടര്‍ന്നും എഴുതുക
ReplyDeleteനല്ല കഥയാണ്. എനിക്കിഷ്ടായി
ReplyDeleteമോഹനന്റെയും ഭോലയുടെയും സ്നേഹം നന്നായി വെളിവാക്കുന്ന എഴുത്ത്. salam pottengal പറഞ്ഞതു പോലെ അവസാന രംഗങ്ങൾക്കു കൂടുതൽ തെളിച്ചം.ഒത്തിരി നന്നായി.
ReplyDeleteപുതുവത്സരാശംസകൾ
ആനയും ആനക്കാരനും.
ReplyDeleteഇഷ്ടപ്പെട്ടു മാഷേ.
ആനയും പാപ്പാനും തമ്മിലുള്ള ബന്ധത്തിലൂടെ കറകളഞ്ഞ സ്നേഹത്തിന്റെ ഉറവ അവതരിപ്പിച്ച അവസാനഭാഗം വളരെ ഇഷ്ടപ്പെട്ടു. ആദ്യഭാഗം അത്രകണ്ട് അങ്ങിനെ തോന്നിയില്ല. ചിലപ്പോള്‍ ഓടിച്ചുള്ള എന്റെ വായനയുടെ കുഴപ്പം ആയിരിക്കാം. കുത്താനാണ് വരുന്നത് എന്ന് അറിഞ്ഞിട്ടും അനയോടുള്ള വിശ്വാസം വളരെ നന്നായി ആവിഷ്ക്കരിച്ചു.
ഒരു ആനക്കഥ മാത്രമായി എനിക്ക് തോന്നിയില്ല.
വിശ്വാസവും ആത്മാര്‍ത്ഥതയും ശക്തമായി പ്രതിപാദിച്ചിരിക്കുന്നത് പോലെ തോന്നി എനിക്ക്.
പുതുവല്‍സരാശംസകള്‍.
ആനച്ചോറ് കൊലച്ചോറ്.. നല്ല കഥ
ReplyDeleteകഥ വളരെ നന്നായി.
ReplyDeleteനായ കഴിഞ്ഞാല്‍ , ഏറ്റവും വിശ്വസിക്കാവുന്ന ഒരു മൃഗം ആനയാണെന്ന് ആണ് ദിവാരേട്ടന് തോന്നിയിട്ടുള്ളത്. പക്ഷേ, എന്നെങ്കിലും അത്, അതിന്റെ അടക്കി വച്ച സ്വഭാവം [കാട്ടുമൃഗത്തിന്റെ] പുറത്തെടുക്കും. അല്ലാത്ത ആനകളെ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ നോക്കു...
ഒരു നേര്‍ച്ചക്ക് കൊണ്ട് വന്ന ആന പാപ്പാനെ ഒരു ജീപ്പിനോട് ചേര്‍ത്ത് കൊമ്പില്‍ കോര്‍ക്കുന്നത് കുട്ടിക്കാലത്ത് നേരില്‍ കാണാന്‍ ഇടയായിട്ടുണ്ട് ... ഹോ ഓര്‍ക്കാനും കൂടി വയ്യ ആ രംഗം ..
ReplyDeleteകഥ നന്നായി പറഞ്ഞു ... കാര്‍ട്ടൂണ്‍ മോഹനന്‍ നല്ല കഥാപാത്രം ... ആനയുമായുള്ള സ്നേഹ ബന്ധം നന്നായി വിവരിച്ചു
പുതുവത്സരാശംസകള്‍
@ സുരഭി,ശ്രദ്ധിച്ച് വായിച്ചപ്പോള്‍ കല്ലുകടി എനിക്കും അനുഭവപ്പെട്ടു. പോസ്റ്റ് ചെയ്തതിന്റെ തിടുക്കമല്ല. എഴുത്തനുഭവത്തിന്റെയും സര്‍ഗശേഷിയുടെയും കുറവാണ്. പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളുമാണ് മറുമരുന്ന്. ഫോണ്ട് മാറ്റാം.
ReplyDelete@സലാം, തുടര്‍ന്നും എഴുതാം, ഈ പ്രോത്സാഹനവാക്കുകള്‍ തീര്‍ച്ചയായും ഉന്മേഷകരം തന്നെ.
@ ഹാഫിസ്, നന്ദി നല്ല അഭിപ്രായത്തിന്.@ ശ്രീ, വായനയ്ക്കും, നല്ല അഭിപ്രായത്തിനും നന്ദി.
@റാംജി, മോഹനനെ എന്റെ മനസ്സില്‍ കണ്ടതുപോലെ വരച്ചുവയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എഴുതുമ്പോള്‍ ആണ് എന്റെ സ്റ്റോക്ക് എത്ര കുറവാണെന്നറിയുന്നത്.
@കാര്‍ന്നോരേ, വളരെ നന്ദി, നല്ല അഭിപ്രായത്തിന്.
@ ദിവാരേട്ടാ, ഞാന്‍ പോയി നോക്കി ദിവാരേട്ടന്റെ ആനപോസ്റ്റില്‍. മുമ്പു വായിച്ചിരുന്നെങ്കില്‍ “ഭോലാ”യില്‍ കുറച്ചു ടെക്നിക്കല്‍ വാക്കുകള്‍ കൂടി ചേര്‍ത്തേനെ.
@ ഹംസാ, സത്യം പറഞ്ഞാല്‍ എനിക്ക് ആനയെ വളരെ ഭയമാണ്. അതോടൊപ്പം വളരെ സ്നേഹവും.
“ഭോലാ” എന്തിനാണ് മോഹനനെ കൊമ്പില്‍ കോര്‍ത്തതെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് നിന്നെ കടിച്ചങ്ങ് തിന്നാന്‍ തോന്നുന്നു എന്ന് ചിലപ്പോള്‍ പറയില്ലേ നമുക്ക് വല്ലാതെയങ്ങ് ഇഷ്ടം കൂടുമ്പോള്‍. എന്തോ... എല്ലാമങ്ങ് തുറന്ന് പറഞ്ഞാല്‍ പിന്നെ എന്തു കഥ അല്ലേ?
എനിയ്ക്ക് കഥ വളരെ ഇഷ്ടമായി.
ReplyDeleteഒരിറ്റ് സ്നേഹത്തിനു ദാഹിച്ച് കുറെക്കാലം ജീവിച്ചിട്ട്, ആദ്യമായി നമുക്ക് സ്നേഹം പകർന്നു തന്നയാൾ വിഷം കലക്കിത്തന്നാലും നമ്മൾ കുടിക്കും.അതായിരിയ്ക്കാം മോഹനന് ഇങ്ങനെയാവാൻ കഴിഞ്ഞത്.
ഭോലയുടെ ആനത്തം വളരെ നന്നായി.
ഇനിയും കഥകൾ എഴുതു.
ആശംസകൾ.
കഥയുടെ ആരംഭം ക..ക..ക.. ആയി തുടങ്ങി
ReplyDeleteഎങ്കിലും അവസാനം കണ്ണ് നനയിക്കുന്ന
കാവ്യം പോലെ മനോഹരം ആകി.സ്നേഹം
പരസ്പരം തിരിച്ചു അറിഞ്ഞ അവര്‍ രണ്ണ്ട്
പേരും വിധിയുടെ അനിവാര്യതക്ക് മുന്നില്‍
കീഴടങ്ങുന്നു..
നല്ലകഥ നന്നായി പറഞ്ഞു
ReplyDelete;
നന്നായിട്ടുണ്ട്,ആശംസകളോടെ,
ReplyDeleteആന യുമായി കൂട്ട് എന്ന് വായിച്ചപ്പോള്‍ തന്നെ അവസാനം ഇങ്ങനെ ആവും എന്നൊരു പേടി ഉണ്ടായിരുന്നു , അതു പോലെ തന്നെ സംഭവിച്ചു
ReplyDeleteപിന്നെ കഥാപാത്രത്തിന് വിക്ക് ആണല്ലേ. ആ രീതി ഇഷ്ടപ്പെട്ടു , സംഭാഷണം
"ഭോല" നല്ല പേര്
അവസാനഭാഗം വിഷമിപ്പിച്ചു.
ReplyDeleteനന്നായി എഴുതാന്‍ കഴിയുന്ന വിരലുകളാണ് അജിത്‌ഭായിക്ക്..
ഇനിയും മാന്ത്രികസ്പര്‍ശം അവതരിക്കട്ടെ..
ആശംസകള്‍
This comment has been removed by the author.
ReplyDeleteഅജിത് ഭായ്...
ReplyDeleteമോഹനന്‍ ഒരു നൊമ്പരമായി മനസില്‍ നിറയുന്നു..
നന്നായി എഴുതി....
@ എച്മു കഥ ഇഷ്ടമായി എന്ന് എഴുതിക്കണ്ടപ്പോള്‍ എനിക്ക് കോളര്‍ പിടിച്ചൊന്ന് പൊക്കിവയ്ക്കാന്‍ തോന്നുന്നുണ്ട് കേട്ടോ!!
ReplyDelete@പ്രദീപ്, ചില ബ്ലോഗില്‍ പോയപ്പോള്‍ താങ്കളെപ്പറ്റി സൂചിപ്പിച്ചത് കണ്ടിരുന്നു. എങ്കിലും അവിടെ ഞാന്‍ വന്നിരുന്നില്ല. നന്ദി, വായിച്ച് അഭിപ്രായം അറിയിച്ചതിന്.
@എന്റെ ലോകം തരുന്ന പ്രോത്സാഹനത്തിനു വളരെ നന്ദി.
@ ജു, സന്തോഷമുണ്ട് വന്ന് വായിച്ച് അഭിപ്രായം അറിയിച്ചതിന്.
@ സുകുമാരന്‍ സാര്‍, വളരെ നന്ദി ആദ്യമായുള്ള ഈ വരവിനും ആശംസകള്‍ക്കും. G.M വിഷയത്തില്‍ നമ്മള്‍ എതിരഭിപ്രായമാണെങ്കിലും ഇനിയും വരണം, സ്നേഹം വേണം.
@അനീസ, നന്ദി, നല്ല അഭിപ്രായത്തിന്. ആദ്യമായാണോ വിക്കുള്ള ഒരു കഥാപാത്രം ബ്ലോഗില്‍? സന്തോഷായി. എനിക്കും ഒരു റെക്കോര്‍ഡ്.
@ തണലേ, ആശംസകള്‍ക്ക് നന്ദി. ഞാന്‍ പോകുന്ന ബ്ലോഗിലെല്ലാം തണലിന്റെ അഭിപ്രായം കോപ്പി പേസ്റ്റ് ചെയ്താല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം തന്നെ വരും. നമ്മള്‍ ഏതാണ്ട് ഒരേ ചിന്തയുള്ളവരാണെന്ന് തോന്നുന്നു.
@ റിയാസ് ഭായ്, നങ്ങളുടെ നല്ല വാക്കുകള്‍ എനിക്ക് വളരെ പ്രചോദനമാണ്.
ആകെ സങ്കടം തോന്നി വായിച്ചിട്ട് ... ഞാൻ സാറിന്റെ ബ്ലോഗിൽ വരാൻ ശ്രമിച്ചപ്പോളൊന്നും കഴിഞ്ഞില്ല. സ്നേഹത്തിനു മുന്നിൽ എല്ലാം നിഷ്ഫലം.. മോഹനൻ പാവം...നന്നായി എഴുതി.. അഭിനന്ദനങ്ങൾ..
ReplyDeleteഹൃദയസ്പ്‌ര്‍ശിയായ ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍. ആനകളുടെ ജന്മവകാശം നിഷേദ്ധിച്ച്, അവരുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടുത്തുന്ന മനുഷ്യരാണ് ശരിക്കും മൃഗങ്ങള്‍. മോഹനന്‍ എന്ന കഥാപാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു, അതും തെല്ലൊരു നീറ്റലോടെ. കഥയുടെ ആദ്യഭാഗം ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂവെങ്കിലും പകുതിയോടെ ഗംഭീരമായി. ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..
ReplyDeleteതാങ്കളുടെ സൈറ്റിൽ വരാൻ ശ്രമിച്ചിട്ട് നടന്നില്ലായിരുന്നു.Ajith ക്ലിക്ക് ചയ്താൽ കിട്ടുന്ന സ്ഥലത്ത് ബ്ലോഗിന്റെ പേരു കാണാനില്ല.ഇന്നു വീണ്ടും വന്നപ്പോഴാണ് ബ്ലോഗിന്റെ പേരിന്റെ സ്ഥാനത്ത് ഒരു ഇച്ചിരിപ്പോന്ന ഒരു ‘പൊട്ട്‘ കണ്ടത്. അത് ക്ലിക്കിയാ ഇവിടെ എത്തിയത്...
ReplyDeleteആ പൊട്ട് ഒന്നു വലിയതാക്കിക്കൂടെ മാഷേ...?
ആനക്കഥ കൊള്ളാം..
ആനച്ചോറ് കൊലച്ചോറാണെങ്കിലും അതിനും എന്തെങ്കിലും ഒരു കാരണം ഇല്ലാതിരിക്കുമോ..?
അതോ മദം പൊട്ടിയത് അറിയാതെ ഇടപെടുന്നതുകൊണ്ടൊ...?
ഈ കഥയിൽ ഒരു അസ്വസ്തത ഭോല കാണിക്കുന്നുണ്ട്...
ആശംസകൾ...
കഥ നന്നായി.
ReplyDeleteആനകളെ ഇഷ്ടമാണെങ്കിലും, അതൊക്കെ കാട്ടിൽ നിൽക്കുന്നതു കാണാനാണ് കൂടുതൽ ഇഷ്ടം.
പോസ്റ്റുകൾക്ക് ലേബൽ കൊടുക്കൂ.
ReplyDeleteപല വിഭാഗങ്ങളായി കാണുവാൻ സൗകര്യപ്പെടും.
ഉത്സവങ്ങള്‍ക്ക് ആന ഇടയുന്നത് സ്ഥിരം വാര്‍ത്തകളായി മാറുമ്പോള്‍ ഈ കഥയ്ക്കും പ്രസക്തി കൂടുന്നു. ഒരു പക്ഷെ ഈ കഥ എഴുതി കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പത്തേക്കാള്‍ അധികം വാര്‍ത്തയായിട്ടുണ്ട് . ആനകളുടെ എഴുന്നള്ളത്ത് കാണാന്‍ ഇഷ്ടമാണെങ്കിലും നമുക്ക് ജന നിബിഡ സ്ഥലങ്ങളില്‍ ഇവയെ ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു .
ReplyDeleteകഥ ഇഷ്ടമായി .. കാര്‍ട്ടൂണി നെ പോലെ ചെറുപ്രായത്തില്‍ ആരെങ്കിലും ചാര്‍ത്തി നല്‍കുന്ന ഇത്തരം പേരുകളും പേറി മനുഷ്യര്‍ക്ക് വേണ്ടെങ്കിലും സഹജീവികള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു പാട് പേര്‍ നമുക്കിടയില്‍ ഉണ്ട് . അത് കൊണ്ട് തന്നെ ഈ കഥയും ഒരു പരിചിത സംഭവം പോലെ തോന്നിച്ചു . ആശംസകള്‍