Tuesday, July 3, 2012

ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ല

ആ വലിയ കെട്ടിടത്തിന്റെ ചരിഞ്ഞ മേല്‍ക്കൂരയില്‍ എഴുതിയിരുന്ന വാക്കുകള്‍ വളരെ ദൂരെ നിന്ന് തന്നെ വായിക്കാം. If you want peace, prepare for war !  എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതിന്റെ  അര്‍ഥത്തിന്റെയൊരു ഗരിമ അറിയാതെ തന്നെ ആരുടെയും ശ്രദ്ധ കവരും.

സ്കൂളിലും കോളെജിലും ഐ റ്റി ഐയിലുമൊക്കെ സാധുക്കളായി പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് നാവികസേനയുടെ ടെക്നിക്കല്‍ സ്കൂളിലേയ്ക്ക്  പെട്ടെന്നൊരു വാതില്‍ തുറന്നപ്പോള്‍ കാണുന്നതെല്ലാം അദ്ഭുതമായിരുന്നു. സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത പടക്കപ്പലുകള്‍, സാധാരണക്കാര്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത മുങ്ങിക്കപ്പലുകളും പടക്കോപ്പുകളും, വെട്ടിത്തിളങ്ങുന്ന തൂവെള്ള യൂണിഫോം അണിഞ്ഞ ഓഫീസര്‍മാരുടെ സെറിമോണിയല്‍ പരേഡിന്റെ അരികുകളിലൂടെ ഉള്ള യാത്രകള്‍, “സമുദ്രിക“ എന്ന നേവല്‍ തിയേറ്ററിലെ ക്ലാസിക് സിനിമകളുടെ ഫ്രീ കാഴ്ച്ചകള്‍. യുദ്ധസജ്ജമായ ടാങ്കുകളുടെയും വലിയ പീരങ്കികളുടെയും ഇടയിലൂടെയൊക്കെയുള്ള നുഴഞ്ഞുകയറല്‍. ഉച്ചവരെയുള്ള തിയറി ക്ലാസ്, അതുകഴിഞ്ഞ് ഷിപ് യാര്‍ഡിലെ വര്‍ക് ഷോപ്പുകളിലും ഷിപ്പുകളിലുമുള്ള പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍. ഇന്‍ഡ്യയുടെ പരിച്ഛേദമായ ഹോസ്റ്റലിലെ താമസം. രാവിലെ മടിച്ച് മടിച്ച് ഉള്ള പി.റ്റി. ഇതെല്ലാം പുതിയതരത്തിലുള്ള അനുഭവങ്ങളായിരുന്നു. വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലായിരുന്നു എന്റെ അപ്രന്റിസ് ഷിപ്. 

 ആ രണ്ടു വര്‍ഷം ഇന്‍ഡ്യന്‍ നേവിയുടെ സിവിലിയന്‍ ലൈഫ്  പരിശീലനം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനേക പാഠങ്ങളാണ് പഠിപ്പിച്ചത്.  അനുസരണത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം രണ്ടിടത്താണേറ്റമധികം ദൃശ്യമാവുന്നതെന്ന് ചിലപ്പോള്‍ തോന്നും. ഒന്ന് നമ്മുടെ വളര്‍ത്തുനായയിലാണ്. പിന്നെ  ഡിഫന്‍സ് ഫോര്‍സിലും. ആദ്യം അനുസരിക്കുക, പിന്നെ പരാതിയുണ്ടെങ്കില്‍ പറയുക എന്നതാണ് പ്രതിരോധസേനയിലെ വഴക്കം. ഓഫിസര്‍ നിന്നോട് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഉടന്‍ ചാടുക, കയറിവരാന്‍ ഭാഗ്യമുണ്ടെങ്കില്‍ വന്ന്  എന്തിനാണ് കിണറ്റില്‍ ചാടാന്‍ പറഞ്ഞതെന്ന് ചോദിക്കുക. ഇത്തരത്തിലുള്ള അനുസരണം തീര്‍ച്ചയായും വേണം. അല്ലെങ്കില്‍ എന്ത് അരാജകത്വം ആയിരിക്കും അല്ലേ?

ഹോസ്റ്റലില്‍ പച്ചരിച്ചോറ് മാത്രമേ വിളമ്പാറുള്ളു.  കിട്ടുന്ന ഭക്ഷണത്തിലോ ചോറിന്റെ അതേ രൂപത്തിലുള്ള പുഴുക്കള്‍ കാണുകയും ചെയ്യും. താമസമാരംഭിച്ച് ആദ്യം പരാതി പറഞ്ഞപ്പോള്‍ ഹോസ്റ്റല്‍ റസിഡന്റ് ഓഫിസര്‍ ലഫ്റ്റനന്റ് കമാന്‍ഡരുടെ അടുത്ത് പറഞ്ഞു. അടുത്ത ദിവസം അയാള്‍ വന്ന് എല്ലാവരെയും ഫാള്‍ ഇന്‍ ചെയ്യിച്ച് ഇങ്ങിനെ പറഞ്ഞു. ഇവിടെ ഈ ഭക്ഷണം മാത്രമേ ഉള്ളു. ഇത് കഴിച്ചേ പറ്റു. അയാള്‍ക്കും ഇതെ അരി തന്നെയാണ് കിട്ടുന്നത് എന്നുപറഞ്ഞ് അവിടെ നിന്നുതന്നെ ഒരു പാത്രത്തില്‍ ചോറും കറിയുമെടുത്ത് കഴിക്കയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് പിന്നെ ഒന്നും പറയാനില്ലാതെയായി. പിന്നെ ഞങ്ങള്‍ വെളിച്ചമുള്ള ഒരു സ്ഥലത്തുവച്ചും ചോറുണ്ണൂകയില്ലായിരുന്നു. പുഴുക്കളെ കണ്ടാലല്ലേ പ്രശ്നമുള്ളു.

ഖുക്രിയുടെ എംബ്ലം
ഇന്ന് യു എസ് നേവിയുടെ യുദ്ധക്കപ്പലുകളുടെ റിപ്പയര്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ വിശാഖപട്ടണത്തെ ആദ്യനാളുകളെക്കുറിച്ച് ഒരു സ്മരണാപുസ്തകം തുറക്കുകയായിരുന്നു മനസ്സില്‍. അതോടൊപ്പം “ഖുക്രി“യെയും ഓര്‍മ്മിച്ചു.ഖുക്രിയുടെ ബ്രിഡ്ജില്‍ കമാന്‍ഡ് സീറ്റില്‍ ഇരുന്ന് ശാന്തതയോടെ അറബിക്കടലിന്റെ ആഴങ്ങളിലേയ്ക്ക് പോയ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുല്ലയെ ഓര്‍ത്തു. മുല്ലയോടൊപ്പം അറേബ്യന്‍ കടലിന്റെ തണുത്ത ആഴങ്ങളില്‍ അന്ത്യനിദ്ര പൂകിയ 196 നാവികരെ ഓര്‍ത്തു.  നീണ്ട നാല്പത്തൊന്ന് വര്‍ഷമായി അഗാധതയിലുറങ്ങുന്ന, നിഗൂഢത ചൂഴുന്ന ഒരു  യുദ്ധക്കപ്പലും 197 ആത്മാക്കളും. ഇന്‍ഡ്യയ്ക്ക് ആദ്യമായും അവസാനമായും നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പല്‍. 

വടക്കന്‍ പാട്ടിലെ വീരകഥകള്‍ പാടിപാടി നടക്കുന്ന പാണന്മാരെപ്പോലെ ഖുക്രിയുടെയും എം എന്‍ മുല്ലയുടെയും വീരചരിതം ഒരുതവണയെങ്കിലും  ആരെങ്കിലും ആരോടെങ്കിലും പറയാതെ സിന്ധ്യയിലെ ഹോസ്റ്റലില്‍ എന്നെങ്കിലും രാവുറങ്ങിയിട്ടുണ്ടാവുമോ? സംശയമാണ്. അത് 1981 അവസാനമായിരുന്നു. വെറും പത്തുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു ഖുക്രി മുങ്ങിപ്പോയിട്ട്.  ഈ ബ്ലോഗ് വായിക്കുന്നവരില്‍ എത്ര പേര്‍ എഴുപത്തൊന്നിലെ യുദ്ധത്തെപ്പറ്റി ഓര്‍മ്മയുള്ളവര്‍ കാണുമെന്നറിയില്ല. എന്നാല്‍ എന്നും രാവിലെ സ്കൂള്‍ അസംബ്ലിയില്‍ “ ഇന്ന് നമ്മള്‍ ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ തകര്‍ത്തു” അല്ലെങ്കില്‍ “ഇന്ന് ഒരു വിമാനം വെടിവച്ചിട്ടു” എന്നൊക്കെയുള്ള പത്രവാര്‍ത്തകള്‍ വായിച്ച് കേട്ട് ജയ് ഹിന്ദ് പറഞ്ഞ് ക്ലാസ് മുറികളിലേയ്ക്ക് നടന്നതൊക്കെ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.
ഖുക്രി-ഫയല്‍ ഫോട്ടോ

നാവികസേനയുടെ വെസ്റ്റേണ്‍ ഫ്ലീറ്റിലെ പതിനാലാം ഫ്രിഗെറ്റ് സ്ക്വാഡ്രനില്‍ മൂന്ന് കപ്പലുകളാണുണ്ടായിരുന്നത്. ഖുക്രി, ക്രിപാണ്‍, കുത്താര്‍. മൂന്നും ഓരോ തരത്തിലുള്ള കത്തികളുടെ പേരാണ്. ക്രിപാണ്‍ സിക്കുകാര്‍ മതചിഹ്നം ആയി ധരിക്കുന്ന കത്തിയാണെന്നറിയാമല്ലോ. അതില്‍ ഫ്ലാഗ് ഷിപ് ഖുക്രി ആയിരുന്നു. ക്യാപ്റ്റന്‍ എം എന്‍ മുല്ലയും. എഴുപത്തൊന്നിലെ യുദ്ധത്തില്‍ വെസ്റ്റേണ്‍ ഫ്ലീറ്റിന് വലിയ ചുമതലകളും കടമകളും നിര്‍വഹിക്കാനുണ്ടായിരുന്നു. കച്ച് മുതല്‍ കൊച്ചി വരെ തീരവും കടലും സംരക്ഷിക്കുന്നത് ഇതിന്റെ കടമ ആയിരുന്നു. അതു മാത്രമല്ല പാക്കിസ്ഥാന്‍ തീരങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതും പാക്കിസ്ഥാന്റെ എവ്വിധമുള്ള കടല്‍യാത്രകളും തടയുന്നതും ഡ്യൂട്ടിയില്‍ പെടും.

 നവംബര്‍ മാസമദ്ധ്യത്തില്‍ തന്നെ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്നു. ഡിസംബര്‍ രണ്ടാം തീയതി ഖുക്രി, ക്രിപാണ്‍, കുത്താര്‍ ത്രയം കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടു.  നാല് ഒസാ മിസൈല്‍ ബോട്ടുകളും രണ്ട് പേറ്റ്യാ യുദ്ധക്കപ്പലുകളും അടങ്ങുന്നതായിരുന്നു കമാന്‍ഡ്. നാലാം തീയതി കുതാറിന്റെ ബോയിലറിലുണ്ടായ ഒരു പൊട്ടിത്തെറി മൂലം പ്രവര്‍ത്തനരഹിതമായി. ക്രിപാണ്‍ അവളെ കെട്ടിവലിച്ച് ബോംബേ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഒപ്പം ഖുക്രിയും മറ്റു കപ്പലുകളും മടങ്ങി. അഞ്ചാം തീയതി ഖുക്രിയുടെ സൊണാര്‍ സമുദ്രാന്തര്‍ഭാഗത്തുനിന്ന് സിഗ്നലുകള്‍ പിടിച്ചെടുത്തു. മുങ്ങിക്കപ്പലിന്റെ സാന്നിദ്ധ്യം മനസ്സിലായ അവര്‍ ഹെഡ് ക്വാര്‍ട്ടെര്‍സിനെ വിവരം അറിയിച്ചു. ആറാം തീയതി അവര്‍ ബോംബെയിലെത്തി.

എന്നാല്‍ തന്ത്രപ്രധാനമായ ഡിയു ഏരിയയില്‍ ശത്രുവിന്റെ ഒരു മുങ്ങിക്കപ്പല്‍ എന്നത് ഏറ്റവും അപകടകരമായ കാര്യം തന്നെയായിരുന്നു. അതുകൊണ്ട് എട്ടാം തീയതി ക്രിപാണും ഖുക്രിയും സബ് മറൈന്‍ വേട്ടയ്ക്കായി പുറപ്പെട്ടു. അവര്‍ ഡിയുതുറമുഖവും പുറങ്കടലും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ഒമ്പതാം തീയതി രാത്രി എട്ടു മണിയ്ക്ക് കടലിന്റെ ആഴങ്ങളില്‍ നിന്ന് ഹുംകാരത്തോടെ പാഞ്ഞുവന്ന ഒരു ടോര്‍പിഡോ ക്രിപാണിനെ തൊട്ടു തൊട്ടില്ല എന്നപോലെ പാഞ്ഞുപോയി. അവള്‍ പെട്ടെന്ന് തെന്നെ വെട്ടിത്തിരിഞ്ഞ് അപകടം ഒഴിവാക്കി.

എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലിന് ഖുക്രി നല്ലയൊരു ടാര്‍ഗറ്റ് ആയിരുന്നു. സബ്മറൈന്‍ കടല്‍ യുദ്ധതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേര്‍ രേഖയില്‍ സഞ്ചരിക്കരുതെന്നതും ബ്രോഡ് സൈഡ് ഒരേ ദിശയില്‍ അധികനേരം പ്രദര്‍ശിപ്പിക്കരുതെന്നതും. മാത്രമല്ല, പുതിയ സൊണാര്‍ സംവിധാനം ഫിറ്റ് ചെയ്തിരുന്നതിനാല്‍ അത് പരീക്ഷിക്കുന്നതിനും കൂടുതല്‍ മികവുള്ള ശബ്ദതരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിനും ഖുക്രി ശാന്തസമയങ്ങളിലെന്നപോലെ മെല്ലെയാണ് യാത്ര ചെയ്തിരുന്നതും.

അടുത്ത ടോര്‍പിഡോ അവളുടെ ഫ്യൂവല്‍ ടാങ്കിന്റെ പരിസരങ്ങളിലാണ് പതിച്ചത്. വലിയ സ്ഫോടനം നടന്നു. ഉടനെ തന്നെ കപ്പല്‍ മുങ്ങുമെന്നറിഞ്ഞ ക്യാപ്റ്റന്‍ ലൈഫ് ബോട്ടുകളും റാഫ്റ്റുകളും ഇറക്കാന്‍   കല്പന കൊടുത്തു. സ്ഫോടനത്തില്‍ തന്നെ വളരെയധികം നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അവശേഷിച്ചവരോട്  എത്രയും വേഗം ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേയ്ക്ക് ചാടി രക്ഷപ്പെടുവാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.

ക്യാപ്റ്റന്‍ മുല്ല
ഒരു സൈനികന്‍ ക്യാപ്റ്റന്റെ ലൈഫ് ജാക്കറ്റുമായി അരികിലേയ്ക്ക് വന്നു. സല്യൂട്ട് ചെയ്തിട്ട് അവസാന ബോട്ട് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നുവെന്നും പെട്ടെന്ന് ബ്രിഡ്ജ് വിട്ട് വരാനും ക്യാപ്റ്റനോട്  അപേക്ഷിച്ചു. പ്രശാന്തമായ മുഖഭാവത്തോടെ മുല്ല പറഞ്ഞു: ലഫ്റ്റനന്റ്, നീ എന്നെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, നീ കഴിയുന്നതും വേഗം പുറത്തുകടന്ന് രക്ഷപ്പെട്ടുകൊള്‍ക. രക്ഷപ്പെട്ട് നീന്തുന്നതിനിടയില്‍ ചിലര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ക്യാപ്റ്റന്‍ തന്റെ കസേരയില്‍ ശാന്തനായി സിഗരറ്റും പുകച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്. ഇഞ്ചിഞ്ചായി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും തുറന്നുകിടക്കെ മരണത്തെ സ്വയം വരിച്ച ഒരു ധീരന്‍.

കടലിലെ പ്രൌഢമായ ഒരാചാരമാണ് ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലിനോടൊപ്പം പോവുക എന്നത്. ജപ്പാനിലെ ഹര-കിരി പോലെയെന്ന് പറയാം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അവസാനസമയത്ത് തന്റെ രണ്ടാമനായ ലഫ്റ്റനന്റ് കമാണ്ടര്‍ ജോഗിന്ദര്‍ കിഷന്‍ സൂരിയും ക്യാപ്റ്റന് പിന്തുണ കൊടുത്തുകൊണ്ട് ബ്രിഡ്ജിലുണ്ടായിരുന്നു എന്നാണ്. 18 ഓഫിസര്‍മാരും 176 നാവികരും അന്ത്യശ്വാസം വലിച്ച നൌകയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബിക്കടലിന്റെ അഗാധതയിലേയ്ക്ക്  ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?

മുങ്ങുന്ന ഖുക്രിയുടെ സഖിയായ ക്രിപാണിന്  ഒരു വിഷമവൈതരണിയായിരുന്നു പിന്നെയുള്ള നിമിഷങ്ങള്‍. ശത്രുവിന്റെ മിസൈലിനെ വകവയ്ക്കാതെ കടലില്‍ അകപ്പെട്ടുപോയ നാവികരെ രക്ഷപ്പെടുത്തുകയോ കഴിയുന്നതും വേഗം രക്ഷാമാര്‍ഗം തേടുകയോ? ക്രിപാണ്‍ എന്തായാലും രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് ആ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയെന്നത് വേറെ വിഷയം. ആറ് ഓഫിസര്‍മാരും അറുപത്തൊന്ന് നാവികരുമായിരുന്നു ഖുക്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ക്രിപാണ്‍ റിസ്ക് എടുത്തിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടുമായിരുന്നു എന്നതാണ് വിമര്‍ശകരുടെ വാദം.  ആര്‍ക്കറിയാം? ചിലപ്പോള്‍ ഇതൊന്നും പറഞ്ഞുതരാന്‍ ആരുമില്ലാതെ രണ്ടുകപ്പലിലെയും നാവികര്‍ പൂര്‍ണ്ണമായും കടലില്‍ മുങ്ങിയേനെ ക്രിപാണ്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിനായി നിന്നുവെങ്കില്‍.

പിറ്റെ ദിവസം കൂടുതല്‍ ഫോഴ്സുമായി ക്രിപാണ്‍ വന്നാണ് കടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയത്.

എന്തായാലും ഇന്‍ഡ്യന്‍ നേവിയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിത്തന്നെ ഖുക്രിയും മഹേന്ദ്ര നാഥ് മുല്ലയും തുടരും. ഇപ്പോള്‍ നേവല്‍ ഇടനാഴികളില്‍ ഈ വീരകഥ ഏതെങ്കിലും പാണന്മാര്‍ പാടുന്നുണ്ടാവുമോ? വിശാഖപട്ടണത്തെ നേവല്‍ മന്ദിരങ്ങളില്‍ ഒരു ഫോട്ടോയുടെ മുമ്പില്‍ നിന്ന് ആരെങ്കിലും നെഞ്ചില്‍ നിറയുന്ന ദേശഭക്തിയോടെ ജയ് ഹിന്ദ് എന്ന് മനസ്സില്‍ പറയുന്നുണ്ടാകുമോ? എന്നിട്ട് പുതുതായി വരുന്ന ഒരാളിന് ഇതാണ് ഖുക്രിയുടെ ക്യാപ്റ്റന്‍ എന്ന് തുടങ്ങി ആ വീരചരിതം  ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ടാവുമോ?

യുദ്ധതന്ത്രങ്ങളില്‍ വിജയിച്ചവര്‍ മാത്രമല്ല ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത്. തോറ്റവരും ചിലപ്പോള്‍ ഇടം പിടിക്കുമെന്ന് ഈ ക്യാപ്റ്റന്‍ നമ്മെ പറയാതെ പറഞ്ഞുമനസ്സിലാക്കുന്നു.

യുദ്ധം കഴിഞ്ഞ് മഹേന്ദ്ര നാഥ് മുല്ലയ്ക്ക് സര്‍ക്കാര്‍ മഹാവീര്‍ ചക്ര മരണാനന്തരബഹുമതിയായിട്ട് കൊടുത്തു. എന്നാല്‍ ഖുക്രി മുങ്ങിയ കൃത്യമായ സ്ഥലം ഇന്നുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സ്വകാര്യവ്യക്തികള്‍ ഡൈവ് ചെയ്ത് കപ്പലില്‍ ഒരു തരത്തിലുമുള്ള ഗവേഷണം നടത്തരുത് എന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ കൃത്യമായ സ്ഥലം വെളിപ്പെടുത്തണമെന്ന് അന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു.  മരിച്ചവരുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ലഭിക്കയാണെങ്കില്‍ യഥാവിധി ഒരു സംസ്കാരം നടത്താമല്ലോ എന്നായിരുന്നു അവരുടെ പക്ഷം. കടലില്‍ സമാധിയായവരെ സ്വൈര്യമായി അവിടെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് മറുപക്ഷവും.

ബാരന്റ്സ് കടലില്‍ റഷ്യയുടെ “കര്‍സ്ക്” മുങ്ങിയപ്പോള്‍ നോര്‍വീജിയന്‍ സാല്‍വേഷന്‍ ടീം അത് പൊക്കിയെടുത്ത സമയത്ത് ഖുക്രിയും ഉയര്‍ത്തിയെടുക്കണമെന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ നിര്‍മാണം മറ്റു കപ്പലുകള്‍ പോലെയല്ല. പല അറകളായിട്ടാണ് അവ. ഒരു അറ പൊളിഞ്ഞ് വെള്ളം കയറിയാലും പിന്നെയും അനേക അറകളുണ്ട്, അവയൊക്കെ തകര്‍ത്ത് എങ്ങിനെയാണ്  ഖുക്രി ഇത്ര പെട്ടെന്ന് മുങ്ങിയതെന്നതില്‍ ഗവേഷണം നടത്തണമെന്നതാണവരുടെ ആവശ്യം. എന്തായാലും പ്രതിരോധമന്ത്രാലയം ഈ വക ആവശ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല.

ഖുക്രി അപകടം വളരെയേറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാമത്തെ വിവാദം  ഖുക്രി ക്രിപാണ്‍ കുത്താര്‍ ത്രയങ്ങള്‍ ഹണ്ടര്‍-കില്ലര്‍ ഓപ റേഷന് അനുയോജ്യമല്ലാതിരുന്നിട്ടും അതിനായി നിയോഗിച്ചു എന്നതാണ്. പിന്നെ പുതിയ സൊണാര്‍ പരീക്ഷിച്ചുനോക്കാന്‍ നിര്‍ദേശിച്ചു എന്നത്. ഒടുവിലായി കപ്പലിന്റെ പ്രയാണം യുദ്ധമുഖത്ത് ഒട്ടും അനുയോജ്യമല്ലാത്ത രീതിയില്‍ ആയിരുന്നുവെന്നതാണ്.  അപകടം അതിജീവിച്ച ഒരു സൈനികന്‍ പിന്നെ മിലിട്ടറി ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുക പോലുമുണ്ടായി ധീരതയ്ക്കുള്ള മെഡലുകള്‍ എല്ലാം തിരിയെ വാങ്ങണമെന്നും വിശദമായ ഒരു അന്വേഷണം നടത്തണമെന്നും. എന്നാല്‍ വിധി എഴുതിയത്  എഴുതിയത് തന്നെ എന്നാണ് നേവല്‍ ഹെഡ് ക്വാര്‍ട്ടേര്‍സിന്റെ അഭിപ്രായം.

ഹാങ്ങോര്‍ ക്ലാസ്  സബ് മറൈന്‍
അന്ന് അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്ന് ഒരു ഇന്‍ഡ്യന്‍ കപ്പലിനെ മുക്കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആ പാക്കിസ്ഥാന്‍ മുങ്ങിക്കപ്പലിന്റെ പേര്‍ “ഹാങ്ങോര്‍” എന്നായിരുന്നു. വളരെ പ്രതികൂലസാഹചര്യങ്ങളില്‍ ബുദ്ധിയോടെ അവളെ നിയന്ത്രിച്ചത് കമാണ്ടര്‍ അഹമ്മദ്  തസ്നീം പിന്നെ പടിപടിയായി ഉയര്‍ന്ന് വൈസ് അഡ്മിറല്‍ ആയി. വളരെ വീരോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. വീര്യപ്രവൃത്തികള്‍ ചെയ്യുന്നത് ശത്രുനിരയില്‍ പെട്ടവരാണെങ്കില്‍ പോലും അംഗീകരിക്കുന്നതാണ് ധര്‍മയുദ്ധത്തിന്റെ രീതി. ധര്‍മയുദ്ധത്തിന്റെ ഉപജ്ഞാതാവാണ് ഭാരതാംബ. അതുകൊണ്ട്  ഈ അവസരത്തില്‍ കമാണ്ടര്‍ അഹമ്മദ് തസ്നീമിനെയും സ്മരിക്കുന്നു.  ഇന്‍ഡ്യയുടെ സര്‍വശക്തിയും എടുത്ത് നടത്തിയ തെരച്ചിലിലും കണ്ണില്‍ പെടാതെ നാലുദിവസം ഇന്‍ഡ്യന്‍ കടലതിര്‍ത്തിയില്‍ കഴിഞ്ഞ ഹാങ്ങോര്‍ മെല്ലെ നീങ്ങി കറാച്ചിയിലെത്തി.


ഖുക്രി സ്മാരകം
നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം. കടലിലും കാട്ടിലും മലയിലും മഞ്ഞിലും മരുഭൂമിയിലും പക്ഷികള്‍ പോലും പറന്നുചെല്ലാന്‍ മടിക്കുന്ന ഗിരിനിരകളിലും ഹിമാലയസാനുക്കളിലും അഹോരാത്രം കാവല്‍ ചെയ്യുന്ന സാധാരണജവാന്മാരെ ഓര്‍ക്കാം. അതില്‍ എത്രപേര്‍ ദേശത്തിനുവേണ്ടി  ജീവന്‍ ബലി കൊടുത്തിരിക്കുന്നു. അവരുടെ ധീരസ്മരണകള്‍ക്ക് മുമ്പില്‍ കൃതജ്ഞതയോടെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍. ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലേ?

കടപ്പാട്: വിശാഖപട്ടണം ഓര്‍മ്മകള്‍, ഗൂഗിള്‍, വിക്കിപീഡിയ. ഫോട്ടോകള്‍ എല്ലാം ഗൂഗിള്‍ തന്നത്.

 ചില വിശദീകരണങ്ങള്‍ നല്ലതെന്ന് തോന്നുന്നു:
ഷിപ്പിന്റെ ബ്രിഡ്ജ്  എന്നുപറയുന്നത്  സൂപ്പര്‍ സ്ട്രക്ചറിന്റെ  ഏറ്റവും മുകളിലുള്ള  സ്ഥലമാണ്. അവിടെയാണ് വീല്‍ ഹൌസ്. വിമാനത്തിന്റെ കോക് പിറ്റ് പോലെ ഷിപ്പിന് വീല്‍ ഹൌസ്. എല്ലാ നിയന്ത്രണങ്ങളും അവിടെ നിന്ന് സാധിക്കും.

സൊണാര്‍ എന്നത് ശബ്ദതരംഗങ്ങള്‍ കൊണ്ട് ദൂരെയുള്ള തടസ്സങ്ങള്‍ അറിയുന്ന സംവിധാനമാണ്. ഏറ്റവും ലളിതമായി അതിന്റെ പ്രവര്‍ത്തനരീതിയെപ്പറ്റി: ഷിപ്പില്‍ നിന്ന് ശബ്ദതരംഗങ്ങള്‍ പ്രവഹിപ്പിക്കുന്നു. അവ എവിടെയെങ്കിലും തട്ടി തിരിച്ച് ഷിപ്പിലേയ്ക്ക് എത്തുന്നു. തരംഗങ്ങള്‍ തിരിയെ വരാനെടുത്ത സമയവും സ്വഭാവവും നോക്കി കമ്പ്യൂട്ടര്‍ തടസ്സങ്ങളെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്നു  

ബ്രോഡ് സൈഡ് എന്നതിന്  ഷിപ്പിംഗ് ടെര്‍മിനോളജിയില്‍ അര്‍ത്ഥം ഷിപ്പിന്റെ വശങ്ങള്‍ എന്നാണ്.

ഫ്രിഗെറ്റ് എന്നത് ഏതുതരം യുദ്ധക്കപ്പലുകളെയും കുറിക്കുന്നു.

ഒസാ മിസൈല്‍ റഷ്യന്‍ നിര്‍മ്മിതവും ഇന്‍ഡ്യ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതുമായ മിസൈല്‍ ആണ്.

പെറ്റ്യാ എന്നത് റഷ്യന്‍ നിര്‍മ്മിതമായ ഒരു തരം യുദ്ധക്കപ്പലുകളാണ്.

143 comments:

  1. വളരെ നല്ല ലേഖനം.
    ധീര ജവാന്മാരുടെ മുന്നിൽ തലകുനിക്കുന്നു.

    ReplyDelete
  2. ഖുക്രിയും ക്യാപ്റ്റന്‍ മുല്ലയും ജനമനസ്സുകളില്‍ എന്നും നിലനില്ക്കും.ആ വീരകഥ അജിത്ത് നന്നായി അവതരിപ്പിച്ചു.

    ReplyDelete
  3. സന്തോഷം അജിത്‌ സാര്‍ ഒരു പാട് സന്തോഷം അത്രയേറെ ആവേശം പുണ്യവാളനിലുണ്ടാക്കിയിരിക്കുന്നു ഈ സ്മരണകള്‍.

    എന്തെന്നാല്‍ ജീവിതത്തില്‍ ഒരു പട്ടാളക്കാരന്‍ ആകണമെന്നായിരുന്നു മോഹം നടന്നില്‍ അതിനാല്‍ എല്ലാ പട്ടാളകഥകളും ആവേശത്തോടെ ആരാധനയോടെ നെഞ്ചിലേറ്റി നടക്കാന്‍ എനികെന്നുമിഷ്ടമാണ് ഓരോ പട്ടാളക്കാരനും ആദരവോടെ ഒരു സലൂട്ടും .

    ഈ ഓര്‍മ്മകള്‍ അനുഭവങ്ങള്‍ ഓര്‍മ്മപെടുത്തലുകള്‍ ഒരു പാട് ഇഷ്ടമായി ഇത് പോലെ ഉള്ള അനുഭവങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

    സ്നേഹാശംസകോടെ സ്വന്തം @ PUNYAVAALAN

    ReplyDelete
    Replies
    1. "If you want peace, prepare for war "
      strange ..
      ക്യാപ്ടന്‍ മുല്ല...ആ അസാധാരണ മനുഷ്യന് ഒരു സല്യൂട്ട് കൊടുക്കാന്‍ തോന്നിപ്പോയി.
      വിശാഖപട്ടണം ഓര്‍മ്മകള്‍ വളരെ നന്നായി കോറിയിട്ടിരിക്കുന്നു.

      Delete
  4. യുദ്ധം വരുമ്പോള്‍ മാത്രം സൈനികരെ ഓര്‍മിക്കുകയും 'യെ മേരെ വതന്‍ കെ ലോഗോ' മൂളുകയും ചെയ്യുന്ന എന്നെപ്പോലുള്ളവരെ ഇടയ്ക്കൊക്കെ ഇത്തരം ഓര്‍മപോസ്റ്റുകളും ആവേശം കൊള്ളിക്കുന്നു.

    ഒരുപാട് ഇഷ്ടമായി ഈ ഓര്‍മ്മകള്‍ .

    ReplyDelete
  5. ഹോ ന്റെ പേരില്‍ ഒരു പട്ടാളക്യാപ്റ്റനും ഉണ്ടായിരുന്നു അല്ലെ..

    നല്ല ലേഖനം. ആശംസകള്‍.

    ReplyDelete
  6. ധീരന്മാരെ പറ്റിയുള്ള ലേഖനം ,വളരെ നന്നായി ...

    ReplyDelete
  7. >>>യുദ്ധതന്ത്രങ്ങളില്‍ വിജയിച്ചവര്‍ മാത്രമല്ല ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത്. തോറ്റവരും ചിലപ്പോള്‍ ഇടം പിടിക്കുമെന്ന് ഈ ക്യാപ്റ്റന്‍ നമ്മെ പറയാതെ പറഞ്ഞുമനസ്സിലാക്കുന്നു<<<


    ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു സല്യുട്ട്...ജയ്‌ ഹിന്ദ്‌ ..

    ReplyDelete
  8. "സുപ്പീരിയര്‍ നിന്നോട് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഉടന്‍ ചാടുക, കയറിവരാന്‍ ഭാഗ്യമുണ്ടെങ്കില്‍ വന്ന് എന്തിനാണ് കിണറ്റില്‍ ചാടാന്‍ പറഞ്ഞതെന്ന് ചോദിക്കുക"
    ഇത് വായിച്ചപ്പോള്‍ ഒരു നര്‍മ്മ പോസ്റ്റിലേക്ക് ഉള്ള പോക്കാണ് എന്നാണു കരുതിയത്‌. എന്നാല്‍ ഒട്ടും കേട്ട് പരിചയം ഇല്ലാത്ത ചരിത്ര സത്യങ്ങളിലെക്ക് ആണ് കൊണ്ട് പോയത്‌. ക്യാപ്റ്റന്‍ മുല്ല യെ പോലുള്ള എത്രയോ ധീര ജവാന്‍മാരുടെ ജീവനും, അധ്വാനവും ആണ് ഇന്ന് നാം കാണുന്ന ഇന്ത്യ. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു രാജ്യത്തെ വിറ്റ് കാശാക്കുകയും, പൊതു ഖജനാവില്‍ നിന്ന് കയ്യിട്ടു വാരുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു.
    ഇവര്‍ക്ക്‌ എന്നെങ്കിലും രാജ്യസ്നേഹം ഉണ്ടാവുമോ ??

    കപട രാഷ്ട്രീയക്കാരുടെ തലയില്‍ ഇടിത്തീ വിഴട്ടെ. ചുരുങ്ങിയത്‌ ഒരു തേങ്ങയെങ്കിലും...

    അറിയാത്ത ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു...
    പങ്കുവെച്ചതിനു നന്ദി അജിത്തേട്ടാ...
    ജയ്‌ ഹിന്ദ്‌.....

    ReplyDelete
  9. നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം. കടലിലും കാട്ടിലും മലയിലും മഞ്ഞിലും മരുഭൂമിയിലും പക്ഷികള്‍ പോലും പറന്നുചെല്ലാന്‍ മടിക്കുന്ന ഗിരിനിരകളിലും ഹിമാലയസാനുക്കളിലും അഹോരാത്രം കാവല്‍ ചെയ്യുന്ന സാധാരണജവാന്മാരെ ഓര്‍ക്കാം.
    രാജ്യ രക്ഷക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര രക്ത സാക്ഷികള്‍ക്ക് സല്യൂട്ട് ..
    വായനയുടെ ഓരോ ഘട്ടത്തിലും നാം അറിയാതെ നമ്മുടെ സിരകള്‍ ത്രസിക്കുന്നു ,
    അഭിവാദ്യങ്ങള്‍

    ReplyDelete
  10. ഖുക്രിയും ക്യാപ്ടന്‍ മുല്ലയും ഒരിക്കലും മായാതെ മനസ്സില്‍ നില്‍ക്കും.

    രാജ്യ രക്ഷക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര രക്ത സാക്ഷികള്‍ക്ക് സല്യൂട്ട് ..

    വിശാഖപട്ടണം ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.

    ReplyDelete
  11. ഒരു മുന്‍ വ്യോമസേന അംഗം ആയ എനിക്ക് താങ്കളുടെ എഴുത്ത്
    വളരെ ഹൃദ്യമായി തോന്നി - മുന്‍ സൈനികരായിരുന്ന പഴയ
    പല എഴുത്തുകാരും, സൈന്യത്തിലെ സാധാരണ പട്ടാളക്കാരെയും ,
    പട്ടാള ജീവിതത്തെയും,കുറിച്ച്, പരിധി വിട്ട, ഒരു 'സ്ലാപ് സ്റ്റിക്ക്' അപ്രോച്ചിലാണ് കൈകാര്യം ചെയ്തിരുന്നത് (മേജര്‍. രവിയുടെ വരവിനു മുന്‍പ്)
    നന്ദനാരുടെയും കോവിലന്റെയും പാറപ്പുറത്തിന്റെയും കഥകള്‍
    വായിച്ചു ഇക്കാര്യത്തില്‍ രോഷം കൊണ്ടിട്ടുണ്ട് ഞാന്‍ - മുന്‍ സൈനികരില്‍ നിന്ന്, പൊതു ജനങ്ങള്‍ക്ക്‌, സൈന്യത്തെ കുറിച്ച് വിജ്ഞാനപ്രദവും,ദേശ സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്നതുമായ നല്ല എഴുത്തുകാര്‍ ഉണ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
    നല്ല പ്രതിപാദന രീതി .
    ബ്ലോഗില്‍, ഞാന്‍ ഒരു കന്നി അയ്യപ്പനാണ് - ഞാനും ചില മുന്‍കാല
    സൈനികാനുഭവങ്ങള്‍ എന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു
    സാദരം ക്ഷണിക്കുന്നു

    ReplyDelete
  12. അജിത്തേട്ടാ ലേഖനം നന്നായി അഭിവാദ്യങ്ങള്‍....

    ReplyDelete
  13. ഈ ഓര്‍മ്മക്കുറിപ്പ്‌ തികച്ചും വേറിട്ട ഒരു വായന തന്നെ നല്‍കി.
    "യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍"
    എത്ര ശരിയാണ്.
    "If you want peace, prepare for war" സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ എന്ന് പറയുന്നത് ഇതാണ്
    ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ല യില്‍ നിന്ന് ഒരുപാട് പ്രചോദനം ഉള്‍കൊള്ളാനുണ്ട്‌,
    സൈന്യത്തിന് മാത്രമല്ല, നമുക്കേവര്‍ക്കും.
    സ്വാര്‍ത്ഥത്തിനു വേണ്ടി മാത്രം ജീവിക്കാന്‍ ശീലിച്ചു വരുന്നവര്‍ കൂടി വരുന്ന
    ഇക്കാലത്ത് ഈ ജീവ ചരിതങ്ങള്‍ എത്ര അയ വിറക്കിയാലും അധികമാവില്ല.

    ReplyDelete
  14. അജിത്‌ ഭായ് , ടൈടാനിക്കിലെ ക്യാപ്ടനെ ഓര്‍മ വന്നു.അപ്പൊ വല്യ പുള്ളിയാണ് അല്ലേ ........:)

    ReplyDelete
  15. വളരെ നന്ദി അജിത്ജീ... രാജ്യസ്‌നേഹം മൂലം സഹപ്രവര്‍ത്തകര്‍ക്കൊപ്പം കടലിന്റെ ആഴങ്ങളെ പുല്‍കിയ ക്യാപ്റ്റന്‍ മുല്ലയെ പരിചയപ്പെടുത്തിയതിന്. ഐഎന്‍എസ് ഖുക്രിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ മുല്ലയുടെ കഥ ആദ്യം കേള്‍ക്കുകയാണ്. പണം മോഹിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്ന മനോഭാവം വളര്‍ന്നു വരുന്ന കാലത്ത് നമുക്കൊരു മാതൃകയാകട്ടെ ക്യാപ്റ്റന്‍ മുല്ല. തീര്‍ച്ചയായും രാജ്യസ്‌നേഹം തുളുമ്പുന്ന ഇത്തരം കഥകള്‍ പ്രൊമോട്ട് ചെയ്യപ്പെടണം.

    ReplyDelete
  16. വളരെ കാലത്തിനു ശേഷം വായിക്കുന്ന നല്ല ഒരു ഓര്മക്കുറിപ്പ് .. നന്നായി അജിത്‌ ബായി ഈ പങ്കു വെക്കല്‍ ..

    ReplyDelete
  17. അജിത്തേട്ടാ ..പുതിയൊരറിവ്‌ പകര്‍ന്നു തന്നതിന് നന്ദി.

    ഒറ്റ ശ്വാസത്തിന് മുഴുവന്‍ വായിച്ചു തീര്‍ത്തു എങ്കിലും ..വീണ്ടും പല വാചകങ്ങളും ഒന്ന് കൂടി വായിച്ചു നോക്കി..മനസ്സിനെ വേദനിപ്പിക്കുന്ന ചില വാചകങ്ങള്‍ പലയിടങ്ങളിലായി കണ്ടു..

    കപ്പിത്താന്മാര്‍ , കപ്പലില്‍ നിന്നും ഏറ്റവും അവസാനമേ രക്ഷപെടാന്‍ പാടൂ എന്ന നിയമം..ആ നിയമം അനുസരിക്കേണ്ടി വരുന്ന കപ്പിത്താന്മാരുടെ അവസാന നിമിഷങ്ങള്‍..,.. അവരുടെ ചിന്തകള്‍ ...ആഴങ്ങളിലേക്ക് അവര്‍ അലിഞ്ഞു പോകുമ്പോഴും മനസ്സില്‍ ആ നിയമത്തെ അനുസരിച്ചതില്‍ അഭിമാനിക്കുന്നുണ്ടാകുമോ ? അതോ ശപിക്കുന്നുണ്ടാകുമോ ?

    ഇത്തരത്തില്‍ കടലില്‍ പോയവരെ അന്വേഷിച്ചു കണ്ടു പിടിക്കരുതെന്ന് നിര്‍ബന്ധം ഉണ്ടോ സര്‍ക്കാരിന് ?

    യുദ്ധങ്ങളില്‍ ജയിച്ചു വരുന്നവര്‍ മാത്രമല്ല , തോറ്റു പോകുന്നതിനിടയില്‍ ജീവന്‍ ബലി കൊടുക്കുന്നവരേയും ഓര്‍ക്കണം എന്ന സന്ദേശം മനസ്സില്‍ തട്ടി..വളരെ ചിന്തനീയം..

    ആ ധീര ജവാന്മാര്‍ക്ക്, ഈ പോസ്റ്റിലൂടെ ഞങ്ങളുടെ മനസ്സില്‍ സലൂട്ട് കൊടുക്കാന്‍ സാധിച്ചു..ജയ് ഹിന്ദ്‌..,..

    നന്ദി അജിത്തേട്ടാ..ഇനി ഒരിക്കലും യുദ്ധങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയില്‍ ഞാനും കൂടുന്നു

    ReplyDelete
  18. നമ്മുടെ സൈനിക വിശേഷങ്ങൾ വായിക്കുമ്പോൾ വല്ലാത്തൊരനുഭൂതിയാണ്. അത് പറയുന്ന ഭാഷ മനോഹരമാവുക കൂടി ചെയ്താൽ.... അത്യധിമനോഹരമായിരിക്കുന്നു.

    If you want peace, prepare for war എന്നത് വായിച്ചപ്പോൾ ഓർമ്മ വന്നത്, ബുഷിന്നെതിരെ ന്യൂയോർക്കിൽ നടന്ന ഒരു ബഹുജന റാലിയിലുയർത്തിയ ഒരു ബാനറിലെ വാചകങ്ങളാണ്. "Fighting for peace is like fu**ing for virginity"

    ReplyDelete
  19. ഹൃദ്യമായ ഭാഷയും അവതരണവും. മൂല്യവത്തായ ലേഖനം. എന്നാൽ ക്യാപ്റ്റൻ മുല്ലയുടെ ജീവത്യാഗം അഭിലഷണീയമായ കാര്യമായി തോന്നിയില്ല. രക്ഷപെടാൻ സാഹചര്യമുണ്ടായിട്ടും വൈകാരികതയുടെ പേരിൽ ആത്മഹത്യ ചെയ്യുന്നത് ശത്രുക്കളോടു പോരാടാൻ നിയോഗമുള്ള ഒരു നാവികനെ സംബന്ധിച്ച് അഭികാമ്യമായിരുന്നോ?

    ReplyDelete
  20. അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം
    വിജ്ജാനപ്രദവും ചിന്തോദ്ധീപകവുമായ
    ഒരു ലേഖനവുമായി ബ്ലോഗുലകത്തില്‍
    വിശ്രമമില്ലാതെ സഞ്ചരിക്കുന്ന അജിത്‌
    മാഷിനു കടന്നു വരാന്‍ കഴിഞ്ഞതില്‍
    സന്തോഷം, ഇന്നു ഞാന്‍ വെറുതെ ഓര്‍ത്തു പോയി
    മാഷിന്റെ സൃഷ്ടികള്‍ കണ്ടിട്ട് കുറേക്കാലം ആയല്ലോ എന്ന്
    intimation മെയിലില്‍ കിട്ടിയില്ല പിന്നെ വെറുതെ എന്റെ പേജിലെ
    കമന്റില്‍ ഒന്ന് കുത്തി നോക്കി അതാ കിടക്കുന്നു ഒരു നീണ്ട ലേഖനം
    ഒരു വിധത്തില്‍ പറഞ്ഞാല്‍ പലര്‍ക്കും മറഞ്ഞു കിടന്ന ഒരു വീരകഥ
    വളരെ തന്മയത്വത്തോടെ ഇവിടെ കുറിച്ചിട്ടു. ഒരു വീര സാഹസികന്റെ
    ചരിത്ര കഥ വളരെ മനോഹരമായി അവതരിപ്പിച്ചു,
    ഇത്തരം മുല്ലമാര്‍ ഒരു നല്ല നേതൃത്വത്തിന്റെ മുഖചിത്രം തന്നെ.
    ഇത്തരത്തിലുള്ള കുറേപ്പെരെങ്കിലും നമ്മുടെ നേതൃ നിരയില്‍
    ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍
    വെറുതെ ആശിച്ചുപോയി!
    ഇത്തരക്കാര്‍ ഇനിയും ഉയരട്ടെ നമ്മുടെ ഭാരത മണ്ണില്‍!!!
    എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ആത്മാര്‍ഥമായി!!
    ഈ ഓര്‍മ്മപ്പെടുത്തലിനും നന്ദി
    ഒപ്പം ഒടുവില്‍ കോറിയിട്ട ആ വരികള്‍ വീണ്ടും കുറിക്കട്ടെ ഞാന്‍,
    അല്ല ആ പ്രാര്‍ത്ഥനയില്‍ ഒപ്പം ചേരുന്നു ഞാന്‍,
    "ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലേ?"
    പോരട്ടെ വീണ്ടും ഇത്തരം വീരകഥകള്‍, അല്‍പ്പം നീണ്ട ലേഖനമെങ്കിലും
    വായിക്കാന്‍ ഒട്ടും വിരസത അനുഭവപ്പെട്ടില്ല എന്ന് വീണ്ടും കുറിക്കുന്നതില്‍
    പെരുത്ത സന്തോഷം
    എഴുതുക അറിയിക്കുക
    നന്ദി നമസ്കാരം
    ഫിലിപ്പ്

    ReplyDelete
  21. വിശദമായ വായനക്കായി മാറ്റിവെച്ചതായിരുന്നു ,,ഒരുപാട് അറിവ് നല്‍കിയ ഒരു നല്ല്ല പോസ്റ്റ്‌ ,,നീളം കൂടുതലാണെങ്കിലും വായനയില്‍ അതറിഞ്ഞില്ല ,,ക്യാപറ്റന്‍ മുല്ലയെയും ,പട്ടാളത്തിലെ അനുഭവങ്ങളും ഒരു രസത്തിലങ്ങനെ വായിച്ചു പോയി ...

    ReplyDelete
  22. അജിത്തെട്ടാ,നന്നായിരിക്കുന്നു... അറിയാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.

    "രക്ഷപ്പെട്ട് നീന്തുന്നതിനിടയില്‍ ചിലര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ക്യാപ്റ്റന്‍ തന്റെ കസേരയില്‍ ശാന്തനായി സിഗരറ്റും പുകച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്. ഇഞ്ചിഞ്ചായി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും തുറന്നുകിടക്കെ മരണത്തെ സ്വയം വരിച്ച ഒരു ധീരന്‍." പരാജയത്തെക്കാള്‍ ഭേദം മരണമാണെന്ന് എന്നതിനേക്കാള്‍ നന്നായി എന്‍റെ രാജ്യത്തെ രക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ ഞാന്‍ ഇതോടൊപ്പം തന്നെ ഇല്ലാതാവുന്നതാണ് നല്ലതെന്നു തോന്നിയിട്ടുണ്ടാകാമായിരുന്ന ക്യാപ്റ്റന്‍ മുല്ലയെ സല്ല്യൂറ്റ്‌ ചെയ്യാതെ വയ്യ, ആ ധീരതയ്ക്ക് മുന്നില്‍ നമുക്ക്‌ തലയുയര്‍ത്തി പിടിച്ച് നമ്മുടെ എതിരാളികളെ നേരിടാം...

    ReplyDelete
  23. ഒറ്റ ശ്വാസത്തിൽ വായിച്ചു. ഇത്തരം പോസ്റ്റുകൾ വായിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന വികാരം പരഞ്ഞറിയിക്കാൻ കഴിയാത്തതാണ്‌. തൊണ്ടയൊക്കെ അറിയാതെ തന്നെ വണ്ണം വെക്കും. നന്ദി അജിത്തേട്ടാ. ഈ പോസ്റ്റിന്‌ ഒരു സല്യൂട്ട് ഒപ്പം രാജ്യത്തിന്റെ ധീരസ്മരണകളായവർക്കും ഈ സല്യൂട്ട് സമർപ്പിക്കുന്നു.

    ReplyDelete
  24. സുപ്രഭാതം ഏട്ടാ...
    എങ്ങനെ നന്ദി പറയണം എന്നറിയില്ല..
    തികച്ചും പുതിയതും കൌതുകവുപരമായ അറിവുകളാണ്‍ ഞാനിവിടുന്ന് സ്വീകരിച്ചിരിയ്ക്കുന്നത്..
    എന്‍റേം ആദരവ് ഞാനിവിടെ അറിയിച്ചു കൊള്ളട്ടെ...!

    ReplyDelete
  25. നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം.....

    ഓര്‍ക്കുന്നു ...

    സമര്‍പ്പിക്കുന്നു, താങ്കളുടെ ഈ കുറിപ്പു വായിച്ചപ്പോള്‍
    നിറഞ്ഞ കണ്ണുനീര്‍ത്തിലോദകം

    ReplyDelete
  26. ഇതുപോലുള്ള അനുഭങ്ങള്‍ വായിക്കുമ്പോള്‍ അറിയാതെ ജവാന്മ്മാരെ മനസ്സില്‍ ഓര്‍ത്ത്‌ സല്യൂട്ട് അടിച്ചുപോകും. ധീരന്‍മ്മാര്‍ മരണം വരിക്കുംബോഴല്ലേ മനസുകളില്‍ ചിരംജീവിയാകുന്നത്. നേവിയിലെ ട്രെയിനിങ്ങ് ഓര്‍മ്മകളും യുദ്ധചരിത്രവും ചേര്‍ത്തുവെച്ച ഈ പോസ്റ്റ്‌ മനോഹരമായതു തന്നെ.

    (വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ റിട്ടന്‍ ടെസ്റ്റു, കായികക്ഷമത പരിശോധനയും കഴിഞ്ഞു നിരാശനായി മടങ്ങിയ ഒരു ദിവസവും ഓര്‍മ്മയില്‍ തിരികെയെത്തി.)

    ReplyDelete
  27. അപ്പോള്‍ ആളു ചെറിയപുള്ളിയല്ലാ ..
    നേവീടെ സ്കൂളിലെ ട്രെയിനിംഗ് ഒക്കെയാണ് , അടുക്കും ചിട്ടയും കൂടെപ്പിറപ്പായ സഹനശീലമുള്ള അങ്ങനെയങ്ങനെ...
    പോസ്റ്റ്‌ നീലിക്ക് ഇഷ്ടമായി.എഴുതിയ രീതിയും പരാമര്‍ശിച്ച വിഷയവും.
    (കാവ്യം സുഗേയം കഥ രാഘവീയം ,ആനന്ദലബ്ധിക്കിനിയെന്തു വേണം)
    തികഞ്ഞ ആദരവോടെ അച്ചടക്കത്തോടെ നീലിയുടെ സല്യൂട്ടും.

    ReplyDelete
  28. മറ്റെവിടെയും വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.വളരെ നല്ല ലേഖനം.

    ReplyDelete
  29. പ്രിയപ്പെട്ട അജിത്‌ ഭായ്,

    ധീരനായ ക്യാപ്ടന്‍ മുല്ലയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഹൃദയപൂര്‍വം ആദരാഞ്ജലികള്‍

    അര്‍പ്പിക്കുന്നു. മുങ്ങുന്ന കപ്പ്ലിനും ആചാരങ്ങളോ?

    വിശാഖപട്ടണം ഓര്‍മ്മകള്‍ നന്നായി. അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  30. പ്രിയ അജിത്തേട്ടാ,
    പുതിയ അറിവുകള്‍ ..ഹൃദയ സ്പര്‍ശിയായി എഴുതി ..
    നന്ദി

    ReplyDelete
  31. അജീത്‌ സര്‍, ഇത്ര വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌ അടുത്തൊന്നും വായിച്ചിട്ടില്ല. ഒരു പാടറിവുകള്‍ എല്ലാം പുതിയവ. കൂടാതെ മികച്ച കുറെ സന്ദേശങ്ങളും. താങ്കള്‍ പറഞ്ഞ പോലെ എത്രയെത്ര ജീവനുകള്‍ നമ്മുടെ സമാധാനത്തിന് വേണ്ടി പോലിഞ്ഞിട്ടുണ്ട്.
    കൈഫി ആസ്മിയുടെ വരികള്‍ മുഹമ്മദ്‌ റഫിയുടെ ശബ്ദത്തില്‍ കര്‍ണ പുടങ്ങളില്‍ മുഴങ്ങുന്നു.
    കര്‍ ചലേ ഹം ഫിദാ ജാനോ തന്‍ സാഥിയോ
    അബ് തുമാരെ ഹവാലെ വതന്‍ സാഥിയോ

    ReplyDelete
  32. നമ്മള്‍ സുഖമായി ഉറങ്ങുമ്പോള്‍ നമ്മള്‍ക്ക് കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്മാര്‍. അവരുടെ ത്യാഗത്തിനു മുന്നില്‍ കണ്‍കോണ്‍ നനയുന്നു

    ധീരനായ ക്യാപ്ടന്‍ മുല്ലക്ക് മുന്നില്‍ ഒരു ബിഗ്‌ സാലൂട്ട്

    നല്ല ലേഖനം .... ആശംസകള്‍ ശ്രീ അജിത്‌

    ReplyDelete
  33. വായിച്ചു നല്ല അറിവുകള്‍ തന്നതിന് നന്ദി ..എന്ന് സ്വന്തം

    ReplyDelete
  34. വളരെ നല്ല ഒരു ലേഖനം ,പുതിയ അറിവുകള്‍ ..ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  35. അജിത്തണ്ണാ,നല്ല സ്മരണകൾ... ഇതൊരു വാർത്ത മാത്രമായി പണ്ട് കേട്ടിരുന്നു... സ്കൂളിൽ പഠിക്കുമ്പോൾ എൻസിസിയുടെ ക്യാപടനായും ,നിരവധി ക്യാമ്പുകളിൽ പങ്കെടുക്കയും ചെയ്തപ്പോൾ സൈന്യത്തിൽ ചേരുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഡിപ്ലോമക്ക് ചേർന്നപ്പോൾ ഒരു ടെക്നിക്കൽ ഓഫീസർ ആകണമെന്നായി. പിന്നെ ക്യാമ്പസ് സെലക്ഷൻ കിട്ടി ഐടി കമ്പനിയിൽ പോയപ്പോൾ ആ അഗ്രഹം അങ്ങിനെ വിസ്മ്യതിയിലായി...

    പക്ഷേ ചിലപ്പോൾ ആലോചിക്കാറുണ്ട്, ഇന്ത്യ,പാക്കിസ്ഥാൻ എന്നീ അതിർത്തികൾ ഒക്കെ വരച്ചത് മനുഷ്യരാണു, വിദേശത്തൊക്കെ എത്രയോ പാക്കിസ്ഥാനി സഹോദരങ്ങളെ നമ്മൾ കാണുന്നു, നമ്മുക്കും അവർക്കുമിടയിൽ വെറുപ്പില്ല. വെറിയില്ല. പിന്നെ ആർക്കു വേണ്ടിയാണു യുദ്ധങ്ങൾ ?

    എന്നാലും രാജ്യത്തിനു വേണ്ടി പൊരുതിയ ഓരോ ജവാന്റെയും കഥകൾ നമ്മുടെ നെഞ്ചിൽ ഒരു പ്രത്യേക വികാരം കൊണ്ട് വരുത്താറുണ്ട് എന്നതും സത്യം.

    ReplyDelete
  36. പ്രിയ അജിത്തേട്ടാ.....ആദ്യമായാണിവിടെ...അജിത്തേട്ടൻ ഒരു മുൻ സൈനികനായിരുന്നു എന്നറിയുന്നതും ഇപ്പോഴാണ്..വിശദമായ ഈ സൈനികകഥയ്ക്കും മഹേന്ദ്രനാഥ് മുല്ലയെക്കുറിച്ചുള്ള അറിവിനും ഏറെ നന്ദി.

    ഐഎനെസ് ഖുക്രിയെക്കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട്...ഖുക്രിയിലെ ക്യാപ്റ്റൻ ഡെപ്ത്ചാർജ്ജ് പ്രയോഗിക്കാൻ വൈകിയതിനാലാണ് മുങ്ങിക്കപ്പലിന് ടൊർപ്പിഡോ പ്രയോഗിക്കാൻ കഴിഞ്ഞതെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. നമ്മുടെ സൈനികപരിശീലനത്തിന്റെ ഒരു പിഴവാണിതെന്നും....

    ഞാൻ കൂടെ കൂടി...വളരെ വളരെ താല്പര്യമുള്ള ഒന്നാണ് സൈനികകഥകൾ...ആവേശത്തോടെ കാത്തിരിക്കുന്നു..

    So salute you Soldier !!

    (ഹാഷിക്ക് ആണ് ഈ ലിങ്ക് എനിക്കയച്ചു തന്നത്)

    ReplyDelete
  37. ഖുക്രി,ക്യാപ്ടന്‍ മുല്ല ,നേവി വിശേഷങ്ങള്‍ എല്ലാം പുതിയ അറിവുകള്‍ ...നല്ല പോസ്റ്റിനു നന്ദി

    ReplyDelete
  38. പ്രിയപ്പെട്ട അജിത്തേട്ടാ...ഇവിടെ വരുവാൻ അല്പം താമസിച്ചുപോയി... ഈ പോസ്റ്റ് വായിയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു നഷ്ടം തന്നെ... ഖുക്രിയെക്കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട്..പക്ഷേ ഇത്രയും വിശദമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ്...

    അടുത്തകാലത്ത് ഞങ്ങൾ കാർഗിലിലേയ്ക്ക് ഒരു യാത്ര നടത്തിയിരുന്നു.. പക്ഷേ വഴി മുഴുവൻ മഞ്ഞുമൂടിക്കിടന്നതുകൊണ്ട് പാതി വഴിയിൽ യാത്ര നിറുത്തേണ്ടിവന്നു... പക്ഷേ അവിടെ മൈനസ് ഡിഗ്രിയിലും തെല്ലും പതറാതെ നമ്മുടെ സുരക്ഷയ്ക്കായി രാപകൽ കാവൽ നിൽക്കുന്നവരെ കാണുമ്പോഴാണ് അവരുടെ ത്യാഗത്തിന്റെ മഹത്വം നമുക്ക് മനസ്സിലാകുന്നത്...

    ഒരു നിർബന്ധിത സൈനികസേവനം നമ്മുടെ നാട്ടിലും ആവശ്യമാണെന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നുണ്ട്...

    ReplyDelete
  39. രോപകൂപങ്ങൾ എഴുന്നു നിൽക്കുന്ന ഈ പട്ടാളക്കഥക്ക് ഒരു സല്യൂട്ട്...
    ക്യാ.മുല്ലക്കും ധീരജവാന്മാർക്കും ഒരായിരം സല്യൂട്ട്...
    ഒരു പാട്ടാളക്കാരനാവണമെന്ന മോഹം ഒരു സാദാ NCC കേഡറ്റിൽ തീർത്തു.
    പട്ടാളക്കഥകളിന്നും ഹരമാണ്..
    ആശംസകൾ...

    ReplyDelete
  40. വളരെ നല്ല ലേഖനം അജിത്തേട്ടാ ..
    അറിയാത്ത കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു...
    >>>അറബിക്കടലിന്റെ അഗാധതയിലേയ്ക്ക് ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?<<< വല്ലാത്ത ഒരു ചോദ്യം ആയല്ലോ അത്!!
    >>>യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍. ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം<<< ആ പ്രാര്‍ഥനയില്‍ ഞാനും കൂടുന്നു അജിത്തേട്ടാ ..

    ReplyDelete
  41. ഓരോ വരികള്‍ വായിക്കുമ്പോഴും പുതിയ അറിവുകള്‍ മനസ്സിലേക്ക് ഓടിയെത്തി ,ഈ ഓര്‍മ്മ കുറിപ്പ് അക്ഷരങ്ങള്‍ ആക്കിയതിന് ഒരു ബിഗ്‌ സല്യൂട്ട് ...പവിഴ ദ്വീപിലെ ചിന്തകള്‍ ഇനിയും അക്ഷരങ്ങള്‍ ആകട്ടെ പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  42. അജിത്ത് മാഷേ നന്നായിട്ടുണ്ട്. ഇത് വായിക്കുന്നവരുടെ ഹൃദയത്തില്‍ ഒരു തുള്ളി ദേശസ്നേഹം വന്നു പതിയുമെങ്കില്‍ അതിനായി നന്ദി പറയുന്നു.

    ReplyDelete
  43. Excellent Article.
    അനുഭവങ്ങൾ പങ്കുവച്ചതിന്‌ വളരെ നന്ദി...

    ReplyDelete
  44. ഒത്തിരി നന്ദി മാഷേ,,ഒരു നല്ല വായന തന്നതിന്.
    “....ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?..”

    ആ ചിന്ത ശരിക്കും മനസ്സില്‍ തൊട്ടു
    ഇനിയും പങ്കുവയ്ക്കുമല്ലോ ഇത്തരം നല്ല അറിവുകള്‍.
    ആശംസകളോടെ..പുലരി

    ReplyDelete
  45. ക്യാപ്റ്റൻ മുല്ലയും ഖുക്രിയും ഇന്ത്യയുടെ പടക്കോപ്പുകളുടെ ദയനീയത കൂടി പറയുന്നു. ക്യാപ്റ്റൻ മുല്ല അങ്ങയുടെ രാജ്യസ്നേഹത്തിനു മുന്നിൽ ഒരായിരം കണ്ണീർപൂക്കൾ...

    ReplyDelete
  46. വൈകിയെത്തിയതില്‍ ക്ഷമചോദിയ്ക്കുന്നു!
    മുല്ലയെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്, കഥപോലെ പറഞ്ഞ ഈ ലേഖനം അല്ലെങ്കില്‍ ഓര്‍മ്മകുറിപ്പ് വളരെ പ്രശംസനീയം തന്നെ. വാര്‍ മൂവീസ് എന്നും എനിയ്ക്കൊരു ഹരമാണ്, അടുത്തെയിടെ ഒരു വാര്‍മൂവി കണ്ടിരുന്നു “ബാറ്റില്‍ ഷിപ്പ്”. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നില്ല ഇതിലെ പ്രമേയം, അന്യഗ്രഹ ജീവികളുമായുള്ള യുദ്ധമായിരുന്നു.

    ആശംസകള്‍... ജയ്ഹിന്ദ്!

    ReplyDelete
  47. If you want peace, prepare for war !
    ഈ വാചകം ഒരു പക്ഷെ സൈനികരെ മോട്ടീവേറ്റ് ചെയ്യുമെങ്കിലും വാസ്തവം ഒരു യുദ്ധവും ഒന്നും നേടിയിട്ടില്ല എന്നുള്ളതാണ്. പകരം വര്‍ഷങ്ങളോളം അതിന്റെ ദുരിതം അനുഭവിയ്ക്കാന്‍ ബാധ്യസ്ഥരാവുകയാണ് യുദ്ധത്തിനിരയായ ഓരോ ജനതയും. നല്ല ഭാഷ.. ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായി..!

    ReplyDelete
  48. 'അവർ ജീവൻ കൊടുത്തു സംരക്ഷിച്ചതാണ്‌ ഈ സ്വാതന്ത്ര്യം'... അവരെ സ്മരിക്കാം. നമിക്കാം. വളരെ നന്നായി എഴുതിയ ഈ ലേഖനം വേറിട്ട ഒരു അനുഭവം തന്നെയായി.

    ReplyDelete
  49. പ്രിയ അജിത്തേട്ടാ ,

    ഈ പ്രഭാതത്തെ പിടിച്ചു കുലുക്കിയ വായന.
    ഞാന്‍ കേട്ടിട്ടും വായിച്ചിട്ടും ഇല്ലാത്ത ഒരു ചരിത്രമാണിത്.
    അതുകൊണ്ട് തന്നെ എനിക്ക് പ്രിയപ്പെട്ടതാകുന്നു ഈ പോസ്റ്റ്‌.
    ഒത്തിരി നന്ദി ഈ നല്ല ലേഖനത്തിന്.

    ReplyDelete
  50. എഴുത്തിനും ധീര ജവാന്മാര്‍ക്കും ഒരു ബിഗ്‌ സല്യൂട്റ്റ്

    ReplyDelete
  51. നല്ല പോസ്റ്റ്‌ അജിത്‌ ഭായ്. ഒപ്പം ഒരു പാട് സാങ്കേതിക കാര്യങ്ങളില്‍ അറിവ് പകര്‍ന്നു തരികയും ചെയ്തു.

    ReplyDelete
  52. ഖുക്രിയും മുല്ലയും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.
    രാജ്യസ്നേഹം തുളുമ്പുന്ന ഇത്തരം സംഭവങ്ങള്‍
    എന്നും മനസ്സിനെ ആകര്‍ഷിച്ചിട്ടേയുള്ളൂ.
    ഇതും അതുപോലെയോ, അതിനേക്കാള്‍ ഒരു പടി
    മുന്നിലോ എന്നു തോന്നിപ്പോകുന്നു.
    നന്ദി.

    മെയ്ഫ്ലവര്‍ :)

    ReplyDelete
  53. കടലിലെ പ്രൌഢമായ ഒരാചാരമാണ് ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലിനോടൊപ്പം പോവുക എന്നത്, ഹൌ ഇത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അറിവാണ്. മുല്ലയുടെ ധീരതയെ പ്രശംസിക്കാതെ വയ്യ.

    പുതിയ വിവരങ്ങൾക്കും, ആധികാരികമായ വിവരണത്തിനും ആശംസകൾ ഭായ്

    ReplyDelete
  54. സര്‍,
    പോസ്റ്റ് ഉടന്‍തന്നെ വായിച്ചിരുന്നെങ്കിലും ചില തടസ്സങ്ങളാല്‍ ഉടന്‍ അഭിപ്രായമിടാന്‍ കഴിഞ്ഞില്ല.അനുഭവങ്ങളുടെ കളരിയില്‍ നിന്നു മാത്രമേ നല്ല എഴുത്ത് രൂപപ്പെടൂ.ഒരുപാട് അനുഭവങ്ങളുടെ കൂട്ട് അങ്ങയുടെ എഴുത്തിനുള്ളതായി മനസ്സിലാക്കുന്നു.മനസ്സുകളില്‍ നിന്ന് എങ്ങോ പോയി മറഞ്ഞുകൊണ്ടിരിക്കുന്ന നന്മയുടെ തിരിവെട്ടങ്ങളെ ഊതിത്തിളക്കാനും പ്രത്യാശയിലേക്ക് വരും തലമുറയെ കൈപിടിച്ച് നടത്താനും അങ്ങയുടെ എഴുത്തിന് കഴിയട്ടെ എന്നാശിക്കുന്നു.

    ReplyDelete
  55. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉണ്ടായ വികാരം പറഞ്ഞോ,എഴുതിയോ മനസ്സിലാക്കാന്‍ പറ്റില്ല,..കടലിന്റെ ആഴങ്ങളിലേക്ക് പോകുമ്പോഴും ആ മനസ്സില്‍ അഭിമാനവും ദേശസ്നേഹവുമായിരിക്കും ഉണ്ടായിരുന്നത്, തീര്‍ച്ച.... ഈ ധീര ജവന്മാരുടെയോ,അവര്‍ കാത്തു സൂക്ഷിക്കുന്ന നമുടെ സ്വാതന്ത്ര്യത്തിന്റെയോ വിലയറിയാതെ ഈ നാട് കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാര്‍ മാത്രമല്ല നമ്മളും അറിഞ്ഞോ അറിയാതെയോ ഇവരുടെയൊക്കെ മഹത്തരമായ സേവനങ്ങളെ വിലകുറച്ചു കാണാറുണ്ട്‌.... എന്തായാലും മാഷേ അതിമനോഹരമായിരിക്കുന്നു ഈ പോസ്റ്റ്‌..നന്ദിയുണ്ട് ഈ പുതിയ അറിവുകള്‍ക്ക്....ജയ് ഹിന്ദ്‌..........

    ReplyDelete
  56. ബിലാത്തിപട്ടണത്തിൽ നിന്നും വിശാഖപട്ടത്തിലെത്തി ,
    ആ വഴി ഖുക്രിയും ക്യാപ്റ്റന്‍ മുല്ലയുമൊക്കെ വീണ്ടും സ്മരിക്കപ്പെട്ടു ...
    ഇത് വായിക്കുന്ന പുത്തൻ തലമുറക്കും ആ ധീര ജേതാക്കളുടെ ചരിത്രങ്ങൾ തൊട്ടറിയുവാൻ സാധിച്ചു..!
    അത്ര ഗംഭീരമായല്ലേ ഭയിയിവിടെ അനുഭവാവിഷ്കാരങ്ങളിൽ
    കൂടി ആയതൊക്കെ പകർത്തിവെച്ചിരിക്കുന്നത്..!
    അഭിനന്ദനങ്ങൾ...കേട്ടൊ ഭായ്

    ReplyDelete
  57. ഇനിയൊരിക്കലും യുദ്ധങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ... അങ്ങിനെ ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു... !

    പലതവണ വന്നു വായിച്ചിട്ട് പോയി അജിത്തേട്ടാ, ഓരോ തവണയും ഹൃദയം വിങ്ങുന്ന ഓര്‍മകളും നിറയുന്ന കണ്ണുകളുമായി , ഒന്നും എഴുതാനാവാതെ പോയി... ഒരു യുദ്ധകാലത്ത് നഷ്ടപ്പെട്ടു പോയ പട്ടാളക്കാരനായ മകനെ കാത്തിരിക്കുന്ന ഒരമ്മ, ബാല്യം മുതല്‍ കാണുന്ന കാഴ്ചയാണ്... ആ മകന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഒരു ജീവന്‍ നിലനില്‍ക്കുന്നു. വരില്ലെന്നറിഞ്ഞാല്‍ പിന്നെ ആ അമ്മ ഇല്ല.... അതിനാല്‍ , ഇന്നും ഉണ്ണിയേട്ടന്‍ വരും എന്ന് തന്നെ ഒരു നാട് മുഴുവന്‍ പറയുന്നു. ഉണ്ണിയേട്ടനെ അവിടെ വെച്ചു കണ്ടു, ഇവിടെ വെച്ചു കണ്ടു എന്നൊക്കെ ഒരു നാട് ഒരുമിച്ചു പറയുന്നത്, ആ കണ്ണുകളിലെ പ്രകാശവും ഹൃദയത്തിന്റെ മിടിപ്പും നിലക്കാതിരിക്കാനാണ്...!!

    ഖുക്രിക്കും ക്യാപ്റ്റന്‍ മുല്ലക്കും മറ്റു ധീരയോദ്ധാക്കള്‍ക്കും സല്യൂട്ട് ...!

    ഈ പോസ്റ്റിനു നന്ദി അജിത്തേട്ടാ...

    ReplyDelete
  58. ഈ പോസ്റ്റ് വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടമായേനെ. ഖുക്രി മുങ്ങിയ വാര്‍ത്ത പത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ട്.
    ഈ വാര്‍ത്തയറിഞ്ഞ് ഇന്ത്യ ചൈന യുദ്ധത്തിലെന്നപോലെ ഈ യുദ്ധത്തിലും തോല്‍വി സംഭവിക്കുമോ എന്ന് ഒട്ടേറെ സാധാരണക്കാര്‍  ഭയന്നീരുന്നു. പക്ഷെ പിന്നീട് വിജയ കുതിപ്പിന്‍റെ വാര്‍ത്തകളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

    ReplyDelete
  59. ധീര ജവാന്മാരുടെ സമര്‍പ്പണത്തിന് മുന്നില്‍ പ്രണാമം ...
    ഈ പകര്‍ന്നു തന്ന വില മതിക്കാനാവാത്ത അറിവിന്‌ നന്ദി....

    ReplyDelete
  60. ആകർഷകം, അറിവ് നൽക്കുന്നതും

    ReplyDelete
  61. ചരിത്രം വരികളില്‍ വീണ്ടും ജനിച്ചു.
    നാട്ടുകാരനായിട്ടെന്താ, നാടിന്റെ ചരിത്രമറിയാതിരുന്നേനെ, ഇതുവായിച്ചിരുന്നില്ലെങ്കില്‍.

    വളരെ നന്ദി, അജിത്തേട്ടാ

    യുദ്ധങ്ങളും അക്രമവുമില്ലാത്തൊരു ലോകം സ്വപ്‌നംകണ്ട്‌, പ്രാര്‍ഥനയോടെ,

    ReplyDelete
  62. ഒറ്റയിരിപ്പിനു വായിച്ചു പോയി... ഉറങ്ങാതെ രാജ്യത്തിന് കാവലിരിക്കുന്ന സൈനികര്‍ക്ക് പ്രണാമം. എഴുത്തുകാരന് ആശംസകളും.

    ReplyDelete
  63. അജിത്‌ ഭായ് , ഇത് വായിച്ചപ്പോ "ടാന്ഗോ ചാര്‍ളി " എന്ന ഹിന്ദി ഫിലിം ഓര്മ വന്നു .അതില്‍ അജയ് ദേവ്ഗന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സൈനികനെ മരണത്തിനു വിട്ടു കൊടുത്തതിനു വിശദീകരണം കൊടുക്കുന്നതിങ്ങനെയാണ്.."യുദ്ധ രംഗത്ത് ഹൃദയത്തെ അല്ല അനുസരിക്കേണ്ടത്‌ ബുദ്ധിയെ ആണ്". ക്യാപ്റ്റന്‍ മുല്ലയുടെ കഥ കേട്ടപ്പോ എനിക്കും തോന്നി രക്ഷപെടാന്‍ ശ്രമിക്കണമായിരുന്നു എന്ന് ...തകര്‍ച്ചയെ പറ്റി അന്വേഷണം നടത്താത്തത് മരിച്ചവരോടുള്ള അനാദരവായി തോന്നുന്നു..ഏതായാലും ഒരുപാട് അറിവുകള്‍ നല്‍കുന്ന ലേഖനം..സൈനികര്‍ക്കൊരു സല്യൂട്ട് ..ഒപ്പം ഇതെഴുതിയ നിങ്ങള്ക്ക് നന്ദിയും..ഭാവുകങ്ങള്‍..

    ReplyDelete
  64. എന്റെ ബ്ലോഗിലെ ഒരു കമന്റ് പിതുടര്‍ന്നു ഇവിടെ എത്തിപ്പെട്ട എനിക്ക് പ്രതീക്ഷിക്കാതെ ലഭിച്ച സദ്യ ആയി ഈ പോസ്റ്റ്‌. അതിഗംഭീരം എന്നുമാത്രം ഒറ്റവാക്കില്‍ പറയട്ടെ. എഴുതാതെ പോകുന്ന ഒരുപാട് നല്ല വാക്കുകള്‍ മനസ്സിലോതുക്കിക്കൊണ്ട് സസ്നേഹം ........

    നൂലാമാല

    ReplyDelete
  65. ഒരുപാട് അറിവുകൾ നൽകിയ നല്ലൊരു ലേഖനം

    ReplyDelete
  66. ഇതു വരെയും അറിവില്ലാതിരുന്ന കുറെ കാര്യങ്ങൾ ഈ ലേഖനത്തിലൂടെ അറിയാൻ കഴിഞ്ഞു. വളരെ നന്ദി.

    ReplyDelete
  67. വളരെ മനോഹരമായ ഒഴുക്കുള്ള എഴുത്ത്...
    ആശംസകള്‍....ഒപ്പം നല്ല രചനക്ക് അനുമോദനങ്ങളും.




    വിരോധാഭാസന്‍..

    ReplyDelete
  68. അജിത്‌ ഏട്ടാ ആദ്യമായിട്ടാണ് ഇവിടെ ,ഖുക്രിയെക്കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും , ക്യാപ്ടന്‍ മുല്ലയെ ആദ്യമായാണ്
    അറിയുന്നത് .സ്വന്തം ജീവന്‍ അവസാനിക്കാന്‍ പോകുകയാണ് എന്നറിഞ്ഞിട്ടും ശാന്ത മനസോടെ സിഗരറ്റും പുകചോണ്ട്
    നില്‍കാന്‍ കഴിഞ്ഞ അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു ..ഒത്തിരി ഇഷ്ടമായി ഈ ബ്ലോഗ്‌ ...ഇനിം വരാം.ആശംസകള്‍

    ReplyDelete
  69. “പിന്നെ ഞങ്ങള്‍ വെളിച്ചമുള്ള ഒരു സ്ഥലത്തുവച്ചും ചോറുണ്ണൂകയില്ലായിരുന്നു. പുഴുക്കളെ കണ്ടാലല്ലേ പ്രശ്നമുള്ളു.“ ഹഹഹ! അതു ശരിയാണ്!

    ReplyDelete
  70. If you want peace, prepare for war !
    നാടിന്‍റെ സമാധാനത്തിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പിച്ച വീര സെനികര്‍ക്ക് പ്രണാമം..നല്ല ഒരു പോസ്റ്റ്‌ വായിച്ചു രാവിലെ തുടങ്ങാനായതിലെ സന്തോഷം പങ്കു വെക്കുന്നു..

    സ്നേഹത്തോടെ,
    ഫിറോസ്‌
    http://kannurpassenger.blogspot.com/

    ReplyDelete
  71. ഐഎന്‍എസ്,,ഖുക്ക്രി/എന്റെ ബാല്യ.. കാലത്ത് കേട്ട ആ പേര്..മുങ്ങിതുടങ്ങിയ പ്രസ്തുത കപ്പലും കപ്പിത്താനും അന്ന് എന്റെ മനസ്സില്‍ വല്ലാത്ത വേദന ഉണ്ടാക്കിയിരുന്നു മാഷിന്റെ ലേഖനത്തിന് നന്ദി

    ReplyDelete
  72. പ്രിയപ്പെട്ട അജിത്തേട്ടാ,ഇവിടെ വരുവാൻ വല്ലാതെ താമസിച്ചുപോയി,ഈ പോസ്റ്റ് വായിയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ വല്ലാത്തൊരുനഷ്ടം തന്നെ,ഖുക്രിയെക്കുറിച്ച് മുൻപ് കെട്ടിട്ടുണ്ട്,ഇത്രയും വിശദമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ്,ആശംസകള്‍

    ReplyDelete
  73. നമ്മള്‍ സ്ഥലത്തിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും ഒക്കെ പേരില്‍ അഭിമാനം കൊള്ളുമെങ്കിലും രാജ്യത്തിന്റെ പേരില്‍ ഉള്ള അഭിമാനം ഒരു ഫീല്‍ ആണ്.വായനയിലും ആ ഫീല്‍ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു മഹത് കാര്യവും

    ReplyDelete
  74. നല്ല പുതിയ കുറെ അറിവുകള്‍ കിട്ടി .സന്തോഷം അജിത്‌അങ്കിള്‍

    ReplyDelete
  75. അജിത്‌ ജി .. ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല ബ്ലോഗ്‌.
    വളരെ ആവേശത്തോടെയാണ് വായിച്ചു തീര്‍ത്തത്.
    രാജ്യസേവനതിന്റെ പാതയില്‍ ജീവന്‍ വെടിഞ്ഞ ആ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ .

    ReplyDelete
  76. ഇച്ചിരി നീളം കൂടിയെങ്കിലും, "ബഡായി" അല്ലാത്ത ഒരു നല്ല "പട്ടാളക്കഥ ". നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  77. മിനി.പി.സിJuly 31, 2012 at 11:23 PM

    ദേശസ്നേഹത്തെ പ്രോജ്വലിപ്പിക്കുന്ന പോസ്റ്റ്‌ .ആശംസകള്‍!

    ReplyDelete
  78. നല്ല പോസ്റ്റ്‌....ഒരുപാട് പുതിയ അറിവുകള്‍ പങ്കുവെച്ച ...പട്ടാളക്കാരുടെ ജീവിതം തുറന്നു ക്കാട്ടിയ നല്ല രചനക്ക് ആശംസകള്‍....

    ReplyDelete
  79. പ്രിയ സുഹൃത്തേ,ഇവിടെ വരാനും ഇതുപോലൊരു ഉദാത്ത പോസ്റ്റ് വായിക്കാനും വൈകിയതില്‍ ദു:ഖമുണ്ട്.പോസ്റ്റ് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.അതു കൊണ്ടാണ്.
    വായിക്കുംതോറും ഹൃദയമിടിപ്പ് കൂട്ടുന്ന പോസ്റ്റ്‌ ഒരു പാട് കാര്യങ്ങള്‍ അറിയിക്കുന്നു.അഭിനന്ദനങ്ങള്‍ എന്ന് മാത്രം പറയട്ടെ.ആഴക്കടലില്‍ മുങ്ങി മറഞ്ഞ ധീരജവാന്‍മാര്‍ക്ക് സല്യൂട്ട്....!!

    ReplyDelete
  80. ഉരുവിട്ട് പഠിച്ച ചരിത്ര പാഠങ്ങള്‍ കണ്മുന്നില്‍ തെളിയുന്നത് പോലെ. ഒരുപാട്‌ അറിവുകള്‍ പകര്‍ന്ന ഒരു പോസ്റ്റ്‌..., നന്ദി അജിത്തേട്ടാ..

    ReplyDelete
  81. നല്ല അവതരണം.....! പിന്നെ ഞാന്‍ ആദ്യമായാണ് ഒരു കമന്റ് എഴുതുന്നത്. ബ്ലോഗ്‌, ബ്ലോഗ്‌ എന്ന് കാലം കുറെ ആയി കേള്‍ക്കാന്‍ തുടങ്ങിയിട്ടെങ്ങിലും രണ്ടു ദിവസമേ ആയിട്ടുല്ലൂ ഇത് വായന തുടങ്ങിയിട്ട്. അതിനാലാണ് പോസ്റ്റ്‌ വായിക്കാന്‍ വൈകിയത്.വായിച്ചു കഴിഞ്ഞപ്പോ കമന്റ് ചെയ്യാതിരിക്കാന്‍ തോന്നിയില്ല. അതിനു വേണ്ടി ആദ്യാക്ഷരിയില്‍ പോയി വിശദമായി തന്നെ കാര്യങ്ങള്‍ പഠിച്ചു. എന്തായാലും രോമാഞ്ചം ഉണ്ടാക്കി കളഞ്ഞു കേട്ടോ....

    ആ ധീര ദേശാഭിമാനികള്‍ക്കു മുന്നില്‍ കുനിച്ചിടുന്നു ഞാന്‍ എന്‍ ശിരസസും അഖിലതും.........

    ReplyDelete
  82. അജിത്ത്‌ നന്നായി എഴുതി. 1971 ൽ ഞാൻ കൊച്ചിയിൽ നേവൽ സിഗ്‌നൽ സെന്ററിൽ ആയിരുന്നു. ഖുക്രി മുങ്ങിയപ്പോൾ എന്റേയും ചില സുഹൃത്തുക്കൾ നഷ്ടപ്പെട്ടു. യുദ്ധത്തിനുമുൻപ്‌ ഐ.എൻ.എസ്‌.കൃപാണിൽ പി.ഒ.ടെൽ ആയിരുന്നു ഞാൻ. കെപ്റ്റൻ മുല്ലയ്ക്ക്‌ എന്റെ ജനറൽ സല്യൂട്ട്‌ സലാമി. 18 കൊല്ലത്തെ നാവികജീവിതത്തിനുശേഷമാണു ഞാൻ മർച്ചന്റ്നേവിയിൽ റേഡിയോ ഓഫീസറായത്‌

    ReplyDelete
  83. അജിത്ത്ജീ... ആശംസകള്‍...

    ReplyDelete
  84. ഞാനിവിടെ എത്താന്‍ ഇത്രയും താമസിച്ചതെന്തേ എന്ന് ഞാന്‍ സ്വയം ആശ്ചര്യപ്പെടുന്നു... വൈകിയാണെങ്കിലും ഇവിടെ എത്തിയതില്‍ സന്തോഷിയ്ക്കുന്നു

    ഹൃദയഹാരിയായ ഈ കഥ ഞങ്ങളോട് പങ്കിട്ടതിന് അകമഴിഞ്ഞ നന്ദി! ഇങ്ങിനെയുള്ള എത്രയോ വീര കഥകള്‍ നാം അറിയാതെ പോകുന്നു!!!
    ക്യാപ്റ്റന്‍ മുല്ലയ്ക്കും ദേശത്തെ അറിയപ്പെടാത്തതുമായ അനേകായിരം ധീര ജവാന്മാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  85. "നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം"
    തികച്ചും യാദൃശ്ചികമായിട്ടാണ് ഞാന്‍ ഇത് സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസം തന്നെ വായിച്ചത്.
    ഈ പോസ്റ്റിലെ നൂറാമത്തെ കമന്റോടെ "എന്ന് സ്വന്തം" ബ്ലോഗ്‌ പര്യടനം പൂര്‍ത്തിയാവുകയാണ്. ഇനി അടുത്ത പോസ്റ്റില്‍ കാണാം.
    എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

    ReplyDelete
  86. ശ്രീജിത്ത്
    നിഷ
    അരുണ്‍

    സ്നേഹത്തോടെ നന്ദി
    നിങ്ങളുടെ ഈ സൌഹൃദത്തെ വിലയേറിയതായി എണ്ണുന്നു
    വീണ്ടും കാണുമല്ലോ
    അരുണ്‍, ആദി മുതലുള്ള എല്ലാ പോസ്റ്റുകളും വായിച്ച് ഓരോന്നിനും സുവ്യക്തമായ അഭിപ്രായം അതത് പോസ്റ്റുകളില്‍ കുറിച്ചത് ഞാന്‍ ശ്രദ്ധിച്ച് വായിച്ചു. സന്തോഷം

    ReplyDelete
  87. വായിക്കാതെ പോകുമായിരുന്നെങ്കില്‍
    വലിയ നഷ്ടമായിരുന്നു !
    അഭിനന്ദനങ്ങള്‍

    ReplyDelete
  88. അജിത്തേട്ടാ.. സുഖമല്ലേ.. ഞാൻ ആഗസ്റ്റ് 15-ന് നാട്ടിലെത്തും.. സെപ്റ്റംബർ 15-വരെ നാട്ടിലുണ്ടാകും.. എന്നാണ് നാട്ടിലേയ്ക്ക് വരുന്നത്.. വരുന്നതിനുമുൻപ് എനിയ്ക്ക് ഒരു മെയിൽ അയയ്ക്കണം.. എന്റെ മെയിൽ അഡ്രസ് അറിയാമെന്ന് കരുതുന്നു..
    എന്റെ നാട്ടിലെ മൊബൈൽനമ്പർ: 9539505006
    ഏലപ്പാറയിൽ എത്തുമ്പോൾ അറിയിച്ചാലും മതി.. എനിയ്ക്ക് ഒന്നരമണിയ്ക്കൂർ നേരത്തേ യാത്രയേ തോവാളയിൽനിന്നുമുള്ളു..
    ഉറപ്പായിട്ടും കാണാമെന്നുതന്നെ പ്രതീക്ഷിയ്ക്കുന്നു..

    ReplyDelete
  89. ഞാൻ ഗൂഗിൾ+ സിൽ ഈ മെസേജ് അയച്ചിരുന്നു. കണ്ടിരുന്നോ..?

    ReplyDelete
  90. നടന്ന അന്നു മുതല്‍ ഇന്നോളം പലപ്പോഴും നെഞ്ചിനകത്ത്‌ പിടച്ചില്‍ ഉണ്ടാക്കുന്ന ഒരു കഥയയിരുന്നു മുല്ലയുടെത്‌

    കപ്പലിനോടൊപ്പം മരിക്കാന്‍ തീരുമാനിച്ചു എന്നതു കേട്ടപ്പോള്‍ അദ്ദേഹത്തെ പോലെ ഒരായിരം ധീരന്മാര്‍ ഭാരതാംബയ്ക്കു വേണം എന്നു ആലോചിച്ചു. അദ്ദേഹം രക്ഷപെടേണ്ടിയിരുന്നു എന്നും ആഗ്രഹിച്ചു.

    പക്ഷെ രക്ഷപെട്ടു വന്നിരുന്നു എങ്കില്‍ അന്നേരം നാം അദ്ദേഹത്തെ പറ്റി ഇതുപോലെ വിചാരിക്കുമായിരുന്നൊ?

    മറ്റൊരു കഥയും അന്നു കേട്ടിരുന്നു. മുങ്ങിക്കപ്പല്‍ ഉണ്ടെന്നറിഞ്ഞു എന്നും അതിനു നേര്‍ക്കു വിട്ട ടൊര്‍പ്പിഡൊ പൊട്ടാത്ത തരം ആക്കിയായിരുന്നു വിട്ടതെന്നും അതിന്റെ പേരില്‍ ചിലരെ ഒക്കെ കോര്‍ട്ട്‌മാര്‍ഷല്‍ ചെയ്തെന്നും ഒക്കെ.

    സത്യം ആര്‍ക്കറിയാം

    ഏതായാലും ശ്രീ മുല്ലയ്ക്ക്‌ ഹൃദയം നിറഞ്ഞ ഒരു പ്രണാമം കൂടി അര്‍പ്പിക്കുന്നു

    ReplyDelete
  91. ഇവിടെ എത്താന്‍ ഒരുപാടു വൈകി എന്ന് തോന്നുന്നു. ശ്രീ മുല്ലയ്ക്ക്‌ പ്രണാമത്തിന്‍റെ പൂച്ചെണ്ടുകള്‍.

    ReplyDelete
  92. a new story blog..please visit

    ReplyDelete
  93. ഞാൻ ഇപ്പോഴാ ഇവിടെ എത്തിയത്. വൈകിയാണെങ്കിലും, ധീര ജവാന്മാർക്ക് എന്റെ പ്രണാമം.

    ReplyDelete
  94. ഇന്‍ഡ്യാ ഹെറിറ്റേജ്
    ലംബന്‍
    കഥപ്പച്ച
    ലതികാ സുഭാഷ്

    സ്വാഗതം,സന്തോഷം, നന്ദി
    സൌഹൃദം തുടരാം

    ReplyDelete
  95. കുറച്ച് വൈകി ഇവിടെയെത്താന്‍. ആദ്യ കമന്‍റെഴുതാന്‍ പറ്റിയില്ലെങ്കില്‍ അവസാന കമന്‍റെങ്കിലും എഴുതാമെന്ന് വെച്ചു..

    ReplyDelete
  96. വീര നാവികന്‍ മുല്ലയ്ക്കുള്ള ഉചിതമായ സ്മാരകമാണ് അജിത്തേട്ടന്റെ ഈ കുറിപ്പ് ...പതിവ് പോലെ ഏറെ വിജ്ഞാനപ്രദവും ആയി ..ഈ സംഭവത്തിന്റെ വാര്ഷികാചരണമോ മറ്റോ നടത്തുന്ന വേളയില്‍ അല്പം എഡിറ്റ് ചെയ്‌താല്‍ പ്രസിദ്ധീകരണ യോഗ്യവുമാണിത് ...എല്ലാ നന്മകളും നേരുന്നു

    ReplyDelete
  97. @ സുനി, വൈകിയാലും സാരമില്ല. വരുന്നതാണ് കാര്യം. രണ്ടുവാക്കെഴുതുന്നത് അതിലേറെ കാര്യവും

    @ രമേഷ്, നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. എഡിറ്റ് ചെയ്ത് ഒന്നയച്ചുനോക്കാം.

    ReplyDelete
  98. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം സംവിധാനങ്ങള്‍, എത്ര പേരുടെ കഴ്ടപ്പാടുകള്‍, ധീര ജവാന്മാര്ക്ക് അഭിവാദ്യങ്ങള്‍, ഒപ്പം അജിത്തേട്ടന് ഓണാശംസകളും.

    ReplyDelete
  99. ഭാരത് മാതാ കി ജയ്. ഞാന്‍ ഈ ജവാന്‍മാരുടെ ധീരതകള്‍ വായിക്കുന്ന ആള്‍ ആണ്... ആദ്യമായി ആണ് മുല്ലയുടെ കഥ ഞാന്‍ അറിയുന്നത്... ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് ഞാന്‍ എന്തെ ഈ വിവരം അറിഞ്ഞില്ല എന്നാണ്....

    ReplyDelete
  100. ദേശീയ ധീരന്മാരുടെ കഥകള്‍ അറിയാതെ പോകുന്നത് ഈ തലമുറയുടെ ശാപമാണ് . . .
    നന്ദി ചരിത്രത്തിലെ ഈ ഏടിനെ പരിചയപ്പെടുത്തിയതിനു

    ReplyDelete
  101. ഖുക്രിയുടെ കഥ മുന്‍പ് അച്ഛന്‍ പറഞ്ഞു അറിഞ്ഞിടുണ്ട്, പക്ഷെ അത് മുല്ലയുടെ കൂടി കഥ ആണെന്ന് ഇപ്പോള്‍ അറിയുന്നു . 'ദി അണ്‍ സങ്ങ് ഹീറോസ്'.ഭാരത് മാതാ കി ജയ് . വളരെ നന്നായി അജിത്‌ ഏട്ടാ .

    ReplyDelete
  102. മനോഹരമായ സ്മരണ അജിത്ത് ഏട്ടാ. വായിക്കുന്ന ആരിലും ദേശ സ്നേഹവും അഭിമാനവും നിറയ്ക്കുന്ന വരികള്‍ ഒത്തിരി ഇഷ്ടമായി

    ReplyDelete
  103. ജ്വാല
    വിഗ്നേഷ്
    പത്രക്കാരന്‍
    ഗോപു
    താഹിര്‍

    വന്നതിലും വായിച്ചതിലും നല്ല അഭിപ്രായം രേഖപ്പെടുത്തിയതിലും വലിയ സന്തോഷമുണ്ട് പ്രിയരെ.
    വീണ്ടും കാണുമല്ലോ

    ReplyDelete
  104. ഒന്നശംസകള്‍ അജിത്തെട്ടാ

    ReplyDelete
  105. ഞാനിത് വായിയ്ക്കാതെ പോയതില്‍ എനിക്ക് സങ്കടമുണ്ട്, ലജ്ജയും. ഇനി ബ്ലോഗ് എഴുതുകയില്ല എന്ന് പറഞ്ഞതായി ഒരു ഓര്‍മ്മ.അതുകൊണ്ട് നോക്കാതിരുന്നു, എന്‍റെ തെറ്റ്......തെറ്റ്...തെറ്റ്.

    ക്യാപ്റ്റന്‍ മുല്ലയെക്കുറിച്ച് വായിച്ചിട്ടുണ്ട്.
    ഈ പോസ്റ്റ് വളരെ നന്നായി എന്നു മാത്രം പറയട്ടെ..........

    ReplyDelete
  106. വൈകി പോയോ എന്നൊരു തോന്നല്‍ ..ഏതായാലും വന്നതല്ലേ ..സംഗതി കലക്കി ..തിരയുടെ ആശംസകള്‍

    ReplyDelete
    Replies
    1. Thank you, Thira, for your first visit and commend.
      You are most welcome

      Delete
  107. "നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം................"
    ഹൃദ്യവും ആകര്‍ഷകവുമായ രചന..അവസാനം ചേര്‍ത്ത വിശദാംശങ്ങള്‍ നന്നായി...കപ്പലില്‍ ബ്രിഡ്ജോ അതോ കടലിലോ...രണ്ടും സാധ്യത ഇല്ലല്ലൊ എന്നൊക്കെ ഓര്‍ത്ത എന്നെ പോലുള്ളവര്‍ക്ക് അത് ശരിക്കും ഉപകരിക്കും..

    ReplyDelete
  108. വായിക്കാന്‍ വൈകിപ്പോയതില്‍ സങ്കടം തോന്നുന്നു..
    എവിടെയും വായിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു തന്ന നല്ലൊരു പോസ്റ്റിനു നന്ദി അജിത്തെട്ടാ..

    ReplyDelete
  109. ആദ്യം തന്നെ ,, സദയം മാപ്പ് ...
    കാണാന്‍ വൈകിയതിന് , വായിക്കുവാന്‍ വൈകിയതിന് ..
    അറിഞ്ഞിരുന്നില്ല , നേരത്തേ എന്നൊ നോക്കിയപ്പൊള്‍ എനിക്ക്
    ഈ ബളൊഗ് വെളിവായീ വന്നിരുന്നുമില്ല , ഇന്ന് യാദൃശ്ശ്ചികമായ്
    ഞാന്‍ വന്നു പെട്ടെതാണീ പൊസ്റ്റില്‍ ഏട്ടാ ..
    അജിതേട്ടാ , എന്നു വിളിച്ച് നാവ് കൊണ്ട്
    ബഹുമാനപെട്ട സര്‍ എന്നു തിരുത്തി വിളിക്കുന്നു ...
    അങ്ങൊരു പട്ടാളക്കാരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ..
    ഭാരതത്തിനോടുള്ള അടങ്ങാത്ത ദേശ ഭക്തി മനസ്സില്‍ നിറച്ച്
    ഹൃദയത്തില്‍ നിന്നും .. സലൂട്ട് സര്‍ ... ഈ വരികള്‍ക്കും ..
    അന്നുമിന്നും പട്ടാളക്കാരന്‍ നമ്മള്‍ കൂടുന്ന ചായക്കടയില്‍ വന്നാലും
    എഴുന്നേറ്റ് നില്‍ക്കാറുണ്ട് , അത് എന്താന്നറിയില്ല മനസ്സില്‍
    മറ്റൊരു ജോലിക്കും കൊടുക്കാത്ത സ്ഥാനം ദേശം കാക്കുന്നവര്‍ക്ക്
    ഞങ്ങളുടെ നാട്ടിന്‍പുറം കൊടുത്തിരുന്നു , കൊടുക്കുന്നു ...!
    കഴിഞ്ഞു പൊയ കാലങ്ങളുടെ , നമ്മുടെ ഭാരതത്തിന് വേണ്ടീ
    ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ചൊക്കെ ഇത്ര ഭംഗിയായ്
    എഴുതി കണ്ടപ്പൊള്‍ , നെഞ്ചു വിരിച്ച് ജയ് ഹിന്ദ് വിളിക്കാന്‍ തോന്നി ,സത്യം ..
    യുദ്ധത്തില്‍ ജയിക്കാതിരിന്നിട്ടും , ധീരതയുടേ ജയമെന്തിയ
    കാപ്ന്റ് മുല്ല വേറിട്ട് നില്‍ക്കുന്നു ..
    ആരറിയുന്നു , ഇതൊക്കെ , ആരറിയാന്‍ ശ്രമിക്കുന്നു ഇതൊക്കെ
    സ്വന്തത്ര ഭാരതത്തില്‍ നിന്നും കുടിച്ചും , പറ്റിച്ചും , അഴിമതി നടത്തിയും
    സുഖിക്കുന്ന ഒരുപറ്റം മനുഷ്യരുടെ പേക്കൂത്ത് മാത്രമല്ലേ ഇന്ന് ഭാരതം
    എത്രയോ മനുഷ്യാത്മാക്കള്‍ നമ്മുക്ക് വേണ്ടീ നമ്മുടേ ദേശത്തിന്‍ വേണ്ടീ
    ജീവന്‍ പൊലിച്ച് മണ്മറഞ്ഞിരിക്കുന്നു , വിശേഷാവസരങ്ങളില്‍ ആത്മാര്‍ത്ഥയുടെ
    ഒരു സല്യൂട്ട് എങ്കിലും കൊണ്ടവരെ സ്മരിക്കാന്‍ കഴിഞ്ഞെങ്കില്‍ ..
    സഹിക്കാന്‍ കഴിയാത്ത മഞ്ഞിലും , ചൂടിലും നാം ഉറങ്ങുമ്പൊള്‍
    ഉറങ്ങാതേ കാക്കുന്ന ധീര ജവാന്മാരെ ഹൃദയത്തില്‍ നിന്നും .......
    മഴയേയും , അമ്മയേയും , അവളേയും വിട്ടകന്ന വിരഹ വേവളക്കുന്ന
    എന്നേ പൊലെയുള്ളവര്‍ക്ക് ഇതൊരു പാഠമാണ് ,
    അങ്ങേക്ക് , ഈ വരികള്‍ക്ക് , മണ്മറഞ്ഞതും , ജീവിച്ചിരിക്കുന്നവരുമായ
    എല്ലാ ജവാന്മാര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ നിന്നും സല്യൂട്ട് .. " ജയ് ഹിന്ദ് "

    ReplyDelete
  110. അജിത് മാഷേ,
    ഓണം അവധി കഴിഞ്ഞോ? 2 മാസത്തോളം കാണില്ലാ എന്ന് എയിടെയോ എഴുതിയതായി വായിച്ചു.
    ഇപ്പോള്‍ നാട്ടിലാണോ? അജത് മാഷിന്‍റെ ഒരു കവിത ഉടനെ പ്രതീക്ഷിക്കാമോ?.

    സ്നേഹത്തോടെ
    ഗിരീഷ്‌ കെ എസ്‌

    ReplyDelete
  111. very useful post and blog !

    Commentil link cherkan; sample of my blog;-
    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum

    ReplyDelete
  112. അനശ്വര
    ലിപി
    മാനത്തുകണ്ണി
    റിനി ശബരി
    ഗിരിഷ്
    ഫിറോസ്

    എല്ലാ കൂട്ടുകാര്‍ക്കും നിറമനസ്സോടെ നന്ദി അറിയിക്കുന്നു
    നാട്ടില്‍ അവധിയിലാണ്, ഓണ്‍ലൈനില്‍ വരുന്നത് വല്ലപ്പോഴുമാണ്
    അതുകൊണ്ട് ഈ കമന്റുകളൊക്കെ കാണാന്‍ വൈകി
    വീണ്ടും നന്ദി

    ReplyDelete
  113. രാത്രി അവര്‍ ഉറങ്ങാതെ നില്ക്കുന്നതിനാല്‍ നമ്മള്‍ സുഖമായി ഉറങ്ങുന്നു". യുദ്ധം എന്തെന്ന് അറിയാത്ത ഏറ്റവും സുരക്ഷിതമായ കേരളഭൂവിലിരുന്നു പട്ടാളക്കാരനെ കളിയാക്കുന്ന , വിധവാപെന്‍ഷനു വേണ്ടി നെട്ടോട്ടമോടുന്ന പട്ടാളക്കാരന്റെ ഭാര്യയെ ലോട്ടറിയടിച്ചവളെന്നു അപഹസിക്കുന്ന , അനാഥമായ അവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷകളെ കീഴറ്റത്തേക്കു തള്ളുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ നിറഞ്ഞ സമൂഹത്തിന്റെ ഒരു കണ്ണി തന്നെയാണല്ലോ ഞ്ഞാന്‍ എന്നതില്‍ എന്റെ ഉള്ളം തേങ്ങുന്നു. ഭാര്യയേയോ കുട്ടികളെയോ മാതാപിതാക്കളെയോ ഓര്‍ക്കുവാന്‍ സമയമില്ലാതെ നിറതോക്കുകളേന്തി ഒരു വെടിയുണ്ടയുടെ അകലത്തില്‍ ജീവിതവും മരണവും കണ്ട് നില്ക്കുന്ന ആ യോദ്ധാക്കളുടെ ഭിക്ഷയായ സമാധാനത്തിന്റെ പങ്ക് പറ്റി ഞാനും അവരെ സല്യൂട്ട് ചെയ്യുന്നു . പാപം നിറഞ്ഞ സമൂഹത്തിന്റെ കളങ്കക്കറ ഇല്ലാത്ത മനസ്സോടെ ........തികഞ്ഞ അഭിമാനത്തോടെ......... അകമഴിഞ്ഞ ആദരവോടെ .....ഞാന്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ലാത്ത ആ രക്ത സാക്ഷി മണ്ഡപങ്ങള്‍ മനസ്സാല്‍ തൊട്ടു നമസ്ക്കരിക്കുന്നു....... അറിയാതിരുന്ന പലതും ഈ പോസ്റ്റിലൂടെ അറിഞ്ഞു നന്ദി . ഒപ്പം ആശംസകളും

    ReplyDelete
  114. ഇരുത്തി ചിന്തിപ്പിക്കുന്നു ഈ വരികള്‍.

    ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു,നന്ദി.

    ആശംസകള്‍.
    chEck Out mY wOrLd!

    ReplyDelete
  115. വളരെ ഹൃദയസ്പർശിയായ വിവരണം. ഇതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. നന്ദി ഈ പുതിയ അറിവു തന്നതിന്‌

    ReplyDelete
  116. അമ്പിളിയുടെ കവിതപോലത്തെ കമന്റിന് നന്ദി
    ബഹാഉദ്ധീന്റെ ആദ്യ സന്ദര്‍ശനത്തിന് നന്ദി.
    ഗിരീഷിന്റെ ലിങ്ക് പിന്നെ ഞാന്‍ സന്ദര്‍ശിക്കുന്നതായിരിയ്ക്കും
    നബിതടീച്ചര്‍ക്ക് സ്വാഗതം. സന്തോഷം

    ReplyDelete
  117. നേവിയിലെ പരിശീലനമായിരിക്കാമല്ലേ ഇത്രയും അടുക്കും ചിട്ടയും ഉള്ള ലേഖനത്തിന്റെ ഹേതു? ഖുക്രിയേയും മുല്ലയേയും പരിചയപ്പെടുത്തിയതിന് നന്ദി.ആ ധീരരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമിക്കുന്നു. ഈ കഷണ്ടിയുടെ രഹസ്യം ഇപ്പോഴാണ് പിടികിട്ടിയത്.ഈ ലേഖനം തയ്യാറാക്കാന്‍ എത്ര ബുദ്ധിമുട്ടിക്കാണും?...

    ReplyDelete
  118. അമ്പിളിയുടെ അഭിപ്രായത്തിനടിയില്‍ ഒരു അടിവരയിടുന്നു.
    നമുക്കൊന്നുമറിയുന്നില്ലല്ലോ?
    അല്ലേ?

    ReplyDelete
  119. താങ്കള്‍ക്കും ഈ ലേഖനത്തിനും എന്‍റെ പ്രണാമം...മറവിയുടെ മറവിയിലും കൂടി നമ്മള്‍ മായ്ച്ചു കളയുന്ന ചില സത്യങ്ങളെ ഓര്‍മ്മപെടുത്തിയതിനും വളരെ സൂക്ഷ്മതയോടെ ഈ ലേഖനം തയ്യാറാക്കിയതിനും

    ReplyDelete
  120. തുമ്പി,
    പിഎംബിഎം ഫൌണ്ടേഷന്‍,
    ധനലക്ഷ്മി

    നിങ്ങളുടെ സന്ദര്‍ശനത്തിനും പ്രോത്സാഹജനകമായ വാക്കുകള്‍ക്കും വളരെ നന്ദി

    ReplyDelete
  121. പലര്ക്കും അറിയാത്ത ഒരു ചരിത്ര കഥ ഭംഗിയായി പറഞ്ഞതിനു നന്ദി.
    ധീരനായ ആ ക്യാപ്റ്റനോടൊപ്പം വീര മൃത്യു വരിച്ചവരില്‍ ഞങ്ങളുടെ അകന്ന ഒരു ബന്ധുവും കൂടി ഉത്പെട്ടിരുന്നു . എന്റെ അമ്മാവനോക്കെ വലിയ കാര്യമായിരുന്ന ആ ചേട്ടന്റെ പേരിന്റെ ഓര്മ്മങയ്ക്ക്‌ മാമന് മകനുണ്ടായപ്പോള്‍ 'രാജു' വെന്ന് പേരും ഇട്ടു.

    ReplyDelete
    Replies
    1. താങ്ക്സ് രവിണ്‍
      നല്ല വാക്കുകള്‍ക്കും സന്ദര്‍ശനത്തിനും താങ്ക്സ്

      Delete
  122. ഹൃദയസ്പർശിയായ വിവരണം. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത എല്ലാ ധീരജവാന്മാർക്കും ആദരാഞ്ജലികൾ!

    ReplyDelete
  123. തിരക്കുകള്‍ കാരണം എത്താന്‍ വളരെ വൈകിപ്പോയി..ലേഖനം ഒന്നാതരമായിരിക്കുന്നു.വെടുവയാന്‍മ്മാരുടെ വളവളപ്പിനുമുന്നില്‍ കയ്യടിക്കുന്ന ജനമുണ്ടോ നാടുകാക്കുന്നവന്റെ വിഷമങ്ങള്‍ അറിയുന്നു.വര്‍ഷങ്ങളുടെ വിയര്‍പ്പിലൂടെ നേടിയെടുക്കുന്ന സൈനികകുപ്പായത്തെ പുട്ടിയടിച്ചുനടക്കുന്ന തവളപ്രക്കണ്ടികള്‍ക്ക് കൊടുക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരന്മ്മാരെ അപമാനിക്കുകയാണ് ചെയ്യുന്നത്..... കഠിനമായ ട്രയിനിംഗ് കാലയളവിനെക്കുറിച്ച് വിശദമായി എഴുതുക ..............വയിച്ചറിയട്ടെ.അക്കാര്യങ്ങള്‍ പറയാന്‍ അടിയനിപ്പോള്‍ വിലക്കപ്പെട്ടവന്‍ ആയതിനാല്‍ ഒന്നും പറയുന്നില്ല.

    ReplyDelete
  124. പ്രദീപ്
    തുളസി

    സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി

    ReplyDelete
  125. നല്ല സചിത്ര ലേഖനം ഇങ്ങിനെയും ആളുകള്‍ ജീവിച്ചിരുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം അതോടൊപ്പം അഭിമാനവും തോന്നുന്നു അജിത്തെ താങ്കളുടെ ഈ രാജ്യ സ്നേഹവും

    ReplyDelete
  126. അജിത്തേട്ടാ, ഇതൊക്കെ ഞാന്‍ ഇപ്പോളാണല്ലോ വായിക്കുന്നത്


    ഹൃദയസ്പർശിയായ വിവരണം. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത എല്ലാ ധീരജവാന്മാർക്കും ആദരാഞ്ജലികൾ!

    ReplyDelete
  127. അജിത്തേട്ടാ... വൈകിപ്പോയി എന്ന ഒരു കുറ്റബോധമാണ് ആദ്യത്തെ വരികൾ വായിക്കുമ്പോൾ തന്നെ തോന്നിയത്. പിന്നീടുള്ള ഓരോ വരികളിലും ദേശസ്നേഹത്തിന്റെയും പട്ടാളക്കാരന്റെ ത്യാഗവും നിറഞ്ഞു. ക്യാപ്റ്റൻ കപ്പലിനോടൊപ്പം ശാന്തനായി താഴുന്നത് വായിക്കുമ്പോൾ നമുക്കുവേണ്ടി ജീവത്യാഗം ചെയ്തവരെ ഒരു നിമിഷം മനസ്സിലോർത്തുപോയി. മനോഹരമായ ഒരു വായന സമ്മാനിച്ച അജിത്തേട്ടന് കാഴ്ചക്കാരന്റെ അഭിനന്ദനങ്ങൾ.

    ReplyDelete
  128. I still remember reading the Manorama report next day during the war. It was so heart breaking, the way Capt. Myulla went down with his ship. I was in 4th standard or so. After all these years, I got his full name. Thanks

    ReplyDelete
  129. Dear Ajithettan..

    I would like to add this link to my facebook post.

    Please permit.

    I could not find your email id. Thats why I am commenting here.

    Regards
    Smikesh

    ReplyDelete
    Replies
    1. kumar.ajith67@gmail.com ആണെന്റെ മെയില്‍ ഐ.ഡി
      ക്യാപ്റ്റന്‍ മുല്ലയുടെ വീരകഥ നാലുപേര്‍ കൂടുതലറിയുന്നതില്‍ സന്തോഷമേയുള്ളു

      നന്ദി

      Delete
  130. സ്വതന്ത്ര ദിനത്തിനും റിപബ്ലിക് ദിനത്തിലും മാത്രം ദേശസ്നേഹം കാണിക്കുന്ന എല്ലാവരും വായിച്ചിരിക്കെണ്ടത് തന്നെയിത്....എല്ലാ ധീരജവാന്മാര്‍ക്കും ആദരാന്ജലികളോടെ...

    ReplyDelete
  131. അജിത്തേട്ടാ ക്യാപ്റ്റന്‍ മുല്ലയും ഖുഖ്രിയും ഒരു പുതിയ അറിവായി. ഇത് പോലുള്ള അനുഭവ കഥകള്‍ ഇനിയും പറയണേ.. ഇത് ഷെയര്‍ ചെയ്യാനുള്ള അനുവാദവും ചോദിക്കുന്നു..

    ReplyDelete
  132. എന്തായാലും ഇന്‍ഡ്യന്‍ നേവിയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിത്തന്നെ ഖുക്രിയും മഹേന്ദ്ര നാഥ് മുല്ലയും തുടരും.

    ഇതൊരു തരം ആത്മഹത്യയല്ലേ...ആത്മഹത്യ കുറ്റകരമല്ലേ...?

    ReplyDelete
    Replies
    1. കടലിലെ ആചാരം.
      ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ അങ്ങനെ മരണം തെരഞ്ഞെടുത്തയാളാണ്

      Delete
  133. “കടൽ വിഴുങ്ങിയ ഖുക്രി” എന്ന ഒരു പുസ്തകം എന്റെ വീട്ടിൽ ഉണ്ടായിട്ടും ഇതുവരെ അത് വായിച്ചിട്ടില്ല.ഈ കുറിപ്പിലൂടെ അത് വായിക്കാനുള്ള പ്രചോദനം കിട്ടി.ഈ ഓണാവധിക്ക് നല്ലൊരു വായനക്ക് അവസരം തന്നതിന് നന്ദി അജിത്തേട്ടാ..

    ReplyDelete
  134. ആദ്യം .....അജിത്തേട്ടനൊരു സല്യൂട്ട്.......
    ആദ്യം എന്നോട് ഖുക്രിയെ കുറിച്ചും.... അതിന്‍റെ കപ്പിത്താനെ കുറിച്ചും പറയുന്നത്... ഒരു പഴയ നാലാം ക്ലാസ്സുകാരനാണ്....ജീവിത തോണി മറുകരയെത്തിക്കാന്‍ ആഞ്ഞതുഴയുമ്പോഴും മകന് ഇങ്ങനെ ചിലത് പറഞ്ഞു കൊടുത്തിരുന്ന അച്ഛൻ..... എന്‍റെ... അച്ഛൻ..... സ്നേഹത്തോടെ പറയുന്നു.... എന്‍റെ മകന് ഈ വീര ചരിതം പറഞ്ഞു കൊടുക്കാന്‍ അവസരം ഉണ്ടാക്കിയ അജിത്തേട്ടന് നന്ദി അറിയിക്കുന്നു.....

    ReplyDelete