Friday, April 20, 2012

അമൃതവാഹിനിഇരുന്ന് ഞാനോരോ കനവുകള്‍ നെയ്ത
പുഴക്കരയിലെ നനുത്ത പുല്‍ക്കൊടി-
ത്തലപ്പുകള്‍ പോലും തലകുലുക്കിയി-
ന്നെനിക്ക് ചൊല്ലുന്നുണ്ടുദാത്തസ്വാഗതം

ഇവിടെയല്ലയോ പ്രപഞ്ചശില്പി തന്‍
കലാകുശലത സമന്വയിപ്പതും
വ്യഥിതമാനസ മനുജര്‍ കാണ്‍കിലും
ഞൊടിപ്പൊഴുതിനാല്‍ കുതുകിയാവതും
കളകളാരവം പൊഴിച്ചവള്‍ മെല്ലെ
സഹര്‍ഷം ഗ്രാമത്തിന്‍ മനം കുളിര്‍പ്പിക്കും
ചിലപ്പോള്‍ ഘോരമാം ഭയം ജനിപ്പിക്കും
ഉരത്ത ശബ്ദത്താല്‍ ഇതേ തരംഗിണി.

അടിത്തടത്തിലെ കടുകളവോളം
ചെറുകരടതും തെളിഞ്ഞുകാണുവാന്‍
കളങ്കമേശാത്ത ജല സമൃദ്ധിയില്‍
അനര്‍ഗളമിവള്‍ ഗമിച്ചതോര്‍ത്തു ഞാന്‍
വയല്‍ക്കിടാവുകള്‍ മുല കുടിച്ചതും
ഫലദ്രുമങ്ങള്‍ വേര്‍ തിരക്കിച്ചെന്നതും
കുടിച്ചതും പിന്നെ കുളിച്ചതും ഞങ്ങള്‍
തുഴയെറിഞ്ഞതും ഇതേ തടിനിയില്‍

ഇതിന്‍ പുളിനത്തില്‍ മനുജവംശങ്ങള്‍
വിവിധസംസ്കൃതി പഠിച്ചുവന്നതും
ഒരു തലമുറ അടുത്തതിന്റെ മേല്‍
അവകാശമായി കൊടുത്തുവന്നതും
ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
അലയൊടുങ്ങിടാക്കടലിതെന്‍ മനം

ഒരു ഭഗീരഥന്‍ ദിവാനിശം ക്ലേശ-
മനുഭവിച്ചുതന്‍ മഹാപ്രയത്നത്താല്‍
ഭുവിക്കനുഗ്രഹവിഷയമാകുവാന്‍
ഒരിക്കല്‍ കൊണ്ടുവന്നൊരു മഹാനദി
 അതിന്‍ പ്രകാരമിങ്ങനേക ദേശങ്ങള്‍
ഫലഭൂയിഷ്ഠമായ് വിളങ്ങി ശോഭിപ്പാന്‍
വരണ്ട മണ്ണിനെ ജലനിബദ്ധമായ-
നുഗ്രഹിക്കുന്നീയമൃതവാഹിനി

ശരദൃതു മെല്ലെ വസന്തര്‍ത്തുവിന്നായ്
ഇരിപ്പിടം വിട്ട് വിലകിപ്പോകുമ്പോള്‍
തെളിഞ്ഞ തേജസ്സില്‍ കിഴക്കുവാനത്തില്‍
പ്രഭാതസൂര്യനെ വിളംബരം ചെയ്യും
വെയില്‍പ്പിറാവുകള്‍ ചിറകടിച്ചെത്തി
സുവര്‍ണ്ണരേണുവാല്‍ വിഭൂഷിതയാക്കും
നവോഢയെപ്പോള്‍ വിഭാതവേളയില്‍
മനം കുളിര്‍പ്പിക്കും പ്രിയകല്ലോലിനി

കറുത്ത മേഘാളിപ്പുതപ്പു വാനത്തില്‍
ഉടുക്കുനാദത്തിന്നകമ്പടിയുമായ്
വിരിക്കുവാനെത്തും ദരിദ്രമാസത്തില്‍
കൃഷഗവൃന്ദങ്ങള്‍ ഒഴിവെടുക്കുമ്പോള്‍
അടുപ്പെരിയാത്ത തണുത്ത കൂരയില്‍
തളര്‍ന്നുറങ്ങുമാ കുരുന്നു പ്രാണങ്ങള്‍
അണഞ്ഞുപോകാതെ നിലനില്‍ക്കുംവിധം
പശിയടക്കുന്നതിവള്‍ സലിലത്താല്‍

മരതകവര്‍ണ്ണപ്പുടവചുറ്റിയിട്ടൊ-
രുങ്ങി നില്‍ക്കുന്നോരിരുപ്പൂ പാടവും
അതിന്റെ മദ്ധ്യത്തില്‍ ഉയര്‍ത്തും കോലവും
പനംകിളികളും പറവജാതിയും
ഇടയ്ക്കിടെ ശിരസ്സുയര്‍ത്തിനോക്കുന്ന
തപസ്വിയെപ്പോലെ വെളുത്ത കൊറ്റിയും
എനിക്കെനിക്കെന്ന് കൊതിക്കെറുവോടെ
ഇടയ്ക്കിടെയെത്തും വൃഷഭജാലവും

കളങ്കമേല്‍ക്കാത്ത മനുഷ്യനന്മയും
അചുംബിതാഘ്രാതകുസുമം പോലവേ
വിളങ്ങും പെണ്‍കൊടിക്കിളിക്കിടാങ്ങളും
തുടിയ്ക്കും സന്തോഷത്തിരത്തള്ളലിനാല്‍
മുഖം പ്രകാശിക്കും യുവത്വസംഘവും
വിവിധജ്ഞാനത്തിന്‍ നിറകുടങ്ങളാം
വയോജനങ്ങളും അവര്‍ക്കിണക്കമാം
വളര്‍മൃഗങ്ങളും നിറയുമെന്‍ ഗ്രാമം

ഇവിടെ കാലുഷ്യക്കലാപവുമില്ല
കടുത്തകോപത്തിന്നനനലനുമില്ലാ
പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
ഇവളെന്‍ കാമിനി അലസയാമിനി
മൃദുലഭാമിനി സുപഥഗാമിനി
ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
പരിലസിക്കുന്നെന്‍ ഹൃദയചാതകം
* * * * * * * * * * * * * * * * * * * *


ശബ്ദതാരാവലി:
അനലന്‍ = അഗ്നി
അശനി = ഇടിവാള്‍
കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
ദ്രുമം = വൃക്ഷം
പുളിനം = തീരം
ദിവാനിശം = രാപ്പകല്‍
കൃഷഗന്‍ = കര്‍ഷകന്‍
സലിലം = വെള്ളം
വൃഷഭം = കാള
ശരദൃതു = ശരത് കാലം
വസന്തര്‍ത്തു = വസന്തകാലം
ചാതകം = വേഴാമ്പല്‍
പശി=വിശപ്പ്
ഉദാത്തം=ഉയര്‍ന്നത്
കൊറ്റി=കൊക്ക് (ഒരു പക്ഷി)
സുവര്‍ണ്ണരേണു=സ്വര്‍ണ്ണപ്പൊടി


പല കുട്ടികള്‍ക്കും പഴയ മലയാളപദങ്ങളുടെ അര്‍ത്ഥം അറിയാത്തതിനാല്‍ ഒന്നും മനസ്സിലായില്ലെന്ന് കമന്റുകളില്‍ കൂടെ പറഞ്ഞുവല്ലോ.  കവിതയുടെ വ്യാഖ്യാനം കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നിയതിനാല്‍  “ശബ്ദതാരാവലി” യുടെയൊപ്പം  ആശയം കൂടെ എഴുതാം.

പുഴക്കരയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരുവന്‍ നാളുകള്‍ക്ക് ശേഷം തന്റെ ഗ്രാമത്തിലെ പുഴക്കരയിലേയ്ക്ക് വരുമ്പോള്‍ അവന്റെ മനസ്സില്‍ കൂടെയൊഴുകിയ ചിന്തകളും പഴയ ഓര്‍മ്മകളുമാണ്  കവിതാവിഷയം. അവന്‍ വരുന്നത് കാണുമ്പോള്‍ പുഴക്കരയിലെ പുല്‍ക്കൊടിത്തലപ്പുകള്‍ ഇളം കാറ്റില്‍ ആടുന്നത് തലയാട്ടി സ്വാഗതം ചെയ്യുന്നതായിട്ട് തോന്നുകയാണ്.

മനോഹരതീരവും പുഴയും വയലുകളുമെല്ലാം ചേര്‍ന്ന് പ്രപഞ്ചശില്പിയുടെ നിര്‍മ്മാണവൈദഗ്ദ്ധ്യം ഓര്‍ത്ത് അവന്‍ അദ്ഭുതപരവശനാകുന്നു. എത്ര ദുഃഖത്തോടെ നിറഞ്ഞ മനസ്സുമായി വരുന്നവര്‍ പോലും നിമിഷം കൊണ്ട് കൌതുകമുള്ളവരായി മാറും ഇതിന്റെ ദര്‍ശനത്താല്‍. മെല്ലെയൊഴുകി ഗ്രാമത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഈ പുഴ വര്‍ഷകാലത്ത് നിറഞ്ഞൊഴുകി ഹുങ്കാരവത്തോടെ ഭയപ്പെടുത്തുകയും ചെയ്യും.

കടുകിനോളമുള്ള ചെറുകരട് പോലും അടിയില്‍ കിടന്നാല്‍ കാണും വിധം തെളിഞ്ഞ വെള്ളമാണീ പുഴയില്‍. ചുറ്റുമുള്ള കൃഷിയ്ക്ക് ജലസേചനവും മരങ്ങള്‍ വേര് നീട്ടി ചെന്ന് ജീവജലം പാനം ചെയ്തതും മനുഷ്യര്‍ കുടിക്കാനും കുളിക്കാനും കളിവഞ്ചിയിലേറി ജലോത്സവങ്ങള്‍ ആഘോഷിച്ചതുമെല്ലാം ഈ പുഴയില്‍ തന്നെ.

നദീതടങ്ങളിലാണ് മനുഷ്യസംസ്കാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചതെന്ന ചരിത്രവസ്തുതയും പുഴയും നീരൊഴുക്കുകളുമെല്ലാം ആരുടെയും സ്വകാര്യസ്വത്തല്ലായിരുന്നെന്നും അത് പൊതുഅവകാശമാണെന്നുള്ള സാമൂഹ്യനീതിയും ഓര്‍ക്കുകയാണ് നമ്മുടെ നായകന്‍. പഴഞ്ചൊല്ലുകളിലൂടെ നന്മയുടെ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മറഞ്ഞുപോയ മുന്‍ തലമുറയുടെ നിസ്വാര്‍ഥസ്നേഹത്തെയും ആ സ്നേഹത്തിരകള്‍ ഇന്നും നെഞ്ചില്‍ അലയടിക്കുന്നതുമോര്‍ക്കുന്നു അയാള്‍.

 “ഭഗീരഥ പ്രയത്നം“ എന്ന് പ്രയോഗം ഓര്‍ക്കുക. ഭഗീരഥന്‍ എന്ന ഒറ്റയാള്‍  സ്വര്‍ഗത്തില്‍ നിന്നും ചാലു വെട്ടി കൊണ്ടുവന്ന ഭാഗീരഥി നദിയെപ്പറ്റിയുള്ള മിത്തോളജി ഓര്‍ക്കുന്ന നായകന്‍ അതുപോലെ തന്നെ ചെല്ലുന്നിടത്തെല്ലാം അനുഗ്രഹം വര്‍ഷിക്കുന്ന ഈ നദിയെയും സങ്കല്‍പ്പിക്കുന്നു.

ഋതുക്കളോരോന്നും മാറിമാറി വസന്തകാലം വരുമ്പോള്‍ പ്രഭാത സൂര്യന്റെ പ്രഭയുമായി പ്രാവുകളെപ്പോലെ വരുന്ന പൊന്‍ കിരണങ്ങളേറ്റ് തിളങ്ങുന്ന നദി സര്‍വാംഗവിഭൂഷിതയായ ഒരു നവവധുവിനെപ്പോലെ കാണപ്പെടുന്നുവെന്ന് അവന്‍ സങ്കല്‍പ്പിക്കുകയാണ്.

പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കിടകമാസത്തില്‍ തോരാമഴയില്‍ ഒരു തരത്തിലുള്ള കൃഷിപ്പണിയോ നിര്‍മ്മാണപ്രവൃത്തികളോ നടക്കുകയില്ലായിരുന്നു. ഇടിമുഴക്കവും മിന്നലും അകമ്പടിയായി കരിമേഘങ്ങള്‍ മാനത്ത് പുതപ്പ് പോലെ വിരിക്കുന്ന മഴക്കാലത്ത് കൂലിവേലക്കാരുടെ കുടിലുകളില്‍ അടുപ്പ് പുകയാത്ത നാളുകള്‍ ഒരു പത്തുമുപ്പത് വര്‍ഷം വരെ സാധാരണമായിരുന്നു. ആ പഞ്ഞമാസങ്ങളില്‍ ആ മനുഷ്യരും കുഞ്ഞുങ്ങളുമൊക്കെ ജീവന്‍ ശേഷിപ്പിച്ചിരുന്നതും വിശപ്പടക്കിയിരുന്നതും ഈ പുഴയിലെ വെള്ളം മാത്രം കുടിച്ചാണെന്ന് അവനോര്‍ക്കുന്നു.

എന്നാല്‍ അതെല്ലാം കഴിഞ്ഞ് പൊന്നിന്‍ ചിങ്ങം പുലരുമ്പോള്‍ ഫ്രെയിം എല്ലാം മാറുന്നു. പച്ചപ്പട്ടുടുത്ത വയലേലകള്‍, ദൃഷ്ടിദോഷം തട്ടാതിരിക്കാന്‍ ഗ്രാമീണര്‍ ഉയര്‍ത്തുന്ന കോലങ്ങള്‍ പക്ഷികള്‍, പറവകള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കുകള്‍, വയല്‍ക്കരയിലെ ഇളമ്പുല്ല് മേച്ചില്പുറം തേടിയെത്തുന്ന നാല്‍ക്കാലികള്‍ എല്ലാം ചേര്‍ന്ന് വീണ്ടും സമൃദ്ധിയുടെ കാലം.

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന ചൊല്ലുപോലെ നന്മനിറഞ്ഞ മനുഷ്യരും നിഷ്കളങ്കരായ പെണ്‍കുട്ടികളും ഉത്സാഹഭരിതരായ യുവാക്കളും ജ്ഞാനവൃദ്ധരും, ഐശ്വര്യം തികഞ്ഞ, അനുസരണയുള്ള വളര്‍ത്തുമൃഗങ്ങളും നിറഞ്ഞ ഗ്രാമവിശുദ്ധിയെപ്പറ്റിയും അവനോര്‍ക്കുന്നു.

ആ ഗ്രാമത്തില്‍ ഒരു വഴക്കും വക്കാണവുമില്ലായിരുന്നു. അഥവാ എന്തെങ്കിലും ഒരു പ്രശ്നമുണ്ടെങ്കില്‍ തന്നെ ഈ പുഴക്കരയിലെ കാറ്റുമേറ്റ് ഒന്ന് വട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോള്‍ അതെല്ലാം ശമിക്കുമായിരുന്നു. അവസാനം ഈ പുഴയെ തന്റെ ഹൃദയസഖിയെന്ന് തന്നെ പറയുകയാണ് മനസ്സില്‍ നന്മയുള്ള ഈ യുവാവ്.

 എന്റെ കഴിഞ്ഞ കവിത  അരനാഴികനേരം കൂടി വായിച്ചു നോക്കൂ.


 1. അജിത്തേട്ടാ...കുറേ നാളുകക്ക് ശേഷമാണു ഞാൻ ഇവിടെ...
  ചേട്ടൻ ഇവിടെ ഇല്ലായിരുന്നല്ലോ..
  ആ പരിഭവം ഒക്കെ ഈ കവിത വായിച്ചപ്പോൾ മാറി
  അതിമനോഹരം....
  പുഴയുടെ ഭംഗി അതേ പൊലെ പകർത്തിയ ഒരു കവിത..

  ആദ്യം പുല്ക്കൊടി സ്വാഗതം ചെയ്തു..വേണമെങ്ങിൽ പുഴ ദേഷ്യപ്പെടാം എന്നു ...പെടിപ്പിക്കുന്നു..

  പിന്നെ തെളിഞ്ഞ പുഴയെയാണു കാണിക്കുന്നതു...അതിനെ നമ്മൾ ഉപയോഗിച്തും..ആ ഓർമ്മകളും...

  പുഴയിൽ ആണു സംസ്കാരം ഉണ്ടായത് എന്നു മുത്തശ്ശിയുടെ ഉപദേശം..
  പുരാണങ്ങളിലും കയറി അങ്ങിനെ പൊകുന്നു ചേട്ടന്റെ രചനാനിപുണത...

  നന്നായി അജിത്തേട്ടാ...
  ReplyDelete
 2. കവിത നന്നായി.ഈയിടെ ഓരോ കവിത കാണുമ്പോള്‍ ഉണ്ടായ ചെടിപ്പ് മാറി.നന്ദി. "നവോഢ" അല്ലേ?
  ReplyDelete
 3. ലക്ഷണമൊത്ത കവിത! വളരെയധികം ഇഷ്ടമായി..
  ജീവന്റെ തന്നെ ഉത്പത്തി ജലത്തില്‍ നിന്നാണല്ലോ, പിന്നീട് മനുഷ്യ കുലത്തിന്റെ വികാസം തന്നെ നദീതട സംസ്ക്കാരങ്ങളില്‍ നിന്നാണുണ്ടായത്; ഭാരതത്തിന്റേതായാലും, മറ്റേതൊരു നാടിന്റേതായാലും.. കളകളം പുളഞ്ഞു പോകുന്ന നദിയെ കാണുമ്പോള്‍ തുടിയ്ക്കാത്ത ഹൃദയങ്ങളേതുണ്ട്. നദിയുടെ വിവിധ മുഖഭാവങ്ങള്‍ നേരില്‍ കണ്ടമാതിരിയായി. അമൃതവാഹിനിയായി നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന നദികള്‍ അഴുക്കുചാലുകളായി രൂപാന്തരപ്പെടുന്നതും, പതിയെ നദികള്‍ തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇന്നുള്ളത്.. ഓരോ നദികളും അപ്രത്യക്ഷമാകുമ്പോള്‍ വരണ്ടുണങ്ങുന്നത് മനുഷ്യകുലമാണ്..

  ആശംസകള്‍!
  ReplyDelete
 4. ഢ ഇതല്ലെ ആ ഢ.shift D then press H പിന്നെ ഒരു A കൂടി


  കവിത വായിച്ച് കമന്റാന്‍ ഞാന്‍ പിന്നെ വരാം, ചോറ് കഞ്ഞിയാകും ഇപ്പൊ ഇരുന്നാല്‍....
  ReplyDelete

  Replies

  1. ശര്‍ക്കരയില്ലേ?
   ഹ്ഹ്ഹ്ഹ്!!
   Delete
  2. എന്റമ്മോ...മനുഷ്യനെ വെറുതെ വട്ടാക്കാനുള്ള പുറപ്പാടാ...എനിക്കൊന്നും മനസ്സിലായില്ല. ഇങ്ങള് മലയാളം വിദ്വാനു പഠിക്കാന്‍ പോയതായിരുന്നോ ഇത്രേം നാളും.

   @ നിശാസുരഭി. എനിക്ക് ഷുഗറാ... .
   Delete
 5. പ്രപഞ്ച ശില്പ്പിതന്‍ മായ വിലാസങ്ങള്‍
  നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു കവിത വായിക്കാന്‍ തന്നതിന് നന്ദി
  ReplyDelete
 6. ശബ്ദതാരാവലി:
  അനലന്‍ = അഗ്നി
  അശനി = ഇടിവാള്‍
  കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
  ദ്രുമം = വൃക്ഷം
  പുളിനം = തീരം
  ദിവാനിശം = രാപ്പകല്‍
  കൃഷഗന്‍ = കര്‍ഷകന്‍
  സലിലം = വെള്ളം
  വൃഷഭം = കാള
  ശരദൃതു = ശരത് കാലം
  വസന്തര്‍ത്തു = വസന്തകാലം
  ചാതകം = വേഴാമ്പല്‍

  നല്ല കവിത. ഇതിപ്പൊ ഇങ്ങനെ പറയുന്നത് ഈ ശബ്ദതാരാവലി ഉണ്ടായതോണ്ട് മാത്രാ ട്ടോ. കാരണം എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് വാക്കുകളുടെ അർത്ഥം അവിടുന്നാ കിട്ടിയേ. കൊള്ളാം ട്ടോ ആശംസകൾ.
  ReplyDelete
 7. അർത്ഥസമ്പുഷ്ട്ടമായി ദ്രുതതാളത്തിൽ ചൊല്ലാവുന്ന
  ഇത്തരം കവിതകൾ നമ്മുടെ ബൂലോഗത്തിൽ ഇല്ലാ
  എന്ന് തന്നെ പറയാം കേട്ടൊ കവി വല്ലഭാ..

  അഭിനന്ദനങ്ങൾ...

  പിന്നെ 'നവോഡയെപ്പോൽ’ ലെ
  ഡ’ യെ (d + ഷിഫ്റ്റ്)ഞെക്കി 'ഡ’ വരത്താം
  അല്ലെങ്കിൽ ഗൂഗിൾ മെയിലിൽ മലയാളമെടൂത്ത് ഡ എഴുതിയിട്ട് കട്ട്-പേസ്റ്റ് ചെയ്താൽ മതീട്ടാ‍ാ‍ാ
  ReplyDelete
 8. ഇതു ഗ്രഹിച്ചെടുക്കാൻ വണ്ണം എന്റെ ഭാഷാപാടവം വളർന്നിട്ടില്ല! എന്നാലും വായിച്ചു..
  ReplyDelete
 9. അജിത്തേട്ടാ, എനിക്കീ കവിതകളോട്‌ അത്ര പ്രതിപത്തി ഇല്ലാത്തതിനാല്‍ കവിതകള്‍ പെട്ടെന്ന് മനസ്സിലാകില്ല. രണ്‌ട പ്രാവശ്യം വായിച്ചു മനസ്സിലാക്കി. ചുവടെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥങ്ങള്‍ വായനക്കാരനെ സഹായിക്കുമെന്നതില്‍ സംശയമില്ല. പുഴയുടെ വിവിധ ഭാവങ്ങളെ കുറിച്ചുള്ള ഈ കവിത വളരെ നന്നായി എന്ന് തന്നെ പറഞ്ഞ്‌ കൊള്ളട്ടെ. ആശംസകള്‍
  ReplyDelete
 10. വളരെ ഹൃദയസ്പര്‍ശിയായ കവിത.
  കുട്ടികാലത്തെ കുറെ ഓര്‍മ്മകള്‍ വന്നു പോയി ഇതു
  വായിക്കുമ്പോള്‍.. മനസ്സില്‍ നിന്നു മാഞ്ഞു പോയ പഴയ
  ഗ്രാമ ഭംഗിയുടെ വിശുദ്ധി, നന്മയുള്ള മനസുകളുടെ പഴമൊഴികള്‍..
  അങ്ങനെ എത്രയോ നഷ്ട്ടങ്ങള്‍ വീണ്ടും ഒരു തേങ്ങലായി
  ഇവിടെ പ്രതിഫലിക്കുന്നു...ഒരായിരം അഭിനന്ദനങ്ങള്‍
  അര്‍ത്ഥങ്ങള്‍ ചേര്‍ത്തത് നന്നായി..
  ഭാവുകങ്ങള്‍ നേരുന്നു ഒരിക്കല്‍ കൂടി...
  ReplyDelete
 11. മുഴുവന്‍ അങ്ങോട്ട്‌ കിട്ടിയില്ലെങ്കിലും ഒരുവിധം...
  ഓര്‍മ്മകളും പഴമകളും അങ്ങിനെയൊക്കെയാണ് ഞാന്‍ ചിന്തിച്ചത്‌.
  നല്ല ഈണം കിട്ടുന്നു വരികള്‍ക്ക്.
  ReplyDelete
 12. ആദിമസംസ്കൃതി..
  കവിത താളബദ്ധമാണെന്ന് തോന്നുന്നു അല്ലേ.
  നന്നായിരിക്കുന്നു.
  ReplyDelete
 13. ഇത്രക്ക് ആയിട്ടില്ല...ആശംസകൾ..
  ReplyDelete
 14. നല്ലൊരു കവിത വായിച്ച സംതൃപ്തി ഉണ്ടായി.
  അപൂര്‍വ്വം ചില പദങ്ങള്‍ ലളിതമായ ശൈലിതന്നെ
  ഉപയോഗിച്ചാല്‍ മതിയായിരുന്നു.എങ്കിലും
  മനോഹരമാകുമായിരുന്നു.അഭിനന്ദനങ്ങള്‍
  ആശംസകളോടെ
  ReplyDelete
 15. കവിത വായിച്ചാൽ മനസ്സിലാകുന്ന ഒരു തലയില്ല.
  അതുകൊണ്ടു തന്നെ കവിതയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
  ആശംസകൾ...
  ReplyDelete
 16. എന്റമ്മേ.. കടിച്ചാല്‍ പൊട്ടാത്ത കവിതയുമായാണല്ലോ തിരിച്ചു വരവ്!! ഏതായാലും വാക്കുകളുടെ അര്‍ഥം താഴെ കൊടുത്തത് സഹായം ആയിട്ടോ.. :)
  ബ്ലോഗിലെ ഈ രണ്ടാമൂഴത്തിന് എല്ലാ ആശംസകളും അജിത്തേട്ടാ..
  (ചാതകം = വേഴാമ്പല്‍ എന്നത് ഇപ്പോഴാ അറിയുന്നെ !)
  ReplyDelete
 17. ഹൃദ്യമായ ഒരു കവിതയുമായുള്ള രണ്ടാം വരവ് ഗംഭീരമായീ ട്ടോ...
  ReplyDelete
 18. അമൃതവാഹിനി ഉഷാറായി...അഭിനന്ദനങ്ങള്‍
  ReplyDelete
 19. ബ്ലോഗുകളില്‍ സാധാരണ കാണുന്ന 'ആധുനിക' കവിതകളില്‍ നിന്ന് വ്യത്യസ്തമായ ഒരു രചന ശൈലി... കവിത ഇഷ്ടായി അജിത്തേട്ടാ...
  ReplyDelete
 20. ഞാനും ആദ്യമായാണ്‌ ഇവിടെ.
  ഇത് വായിച്ചപ്പോള്‍ പണ്ട് സ്കൂളില്‍ പഠിച്ച പദ്യ ഭാഗങ്ങള്‍ ഒക്കെ ഓര്‍മ്മ വന്നു.
  നന്നായിരിക്കുന്നു കേട്ടോ.
  ഇനി എപ്പഴും വരാന്‍ നോക്കാം.
  ഊണ് കഴിഞ്ഞോ???????
  ReplyDelete
 21. ഏതഗ്നിയെയും ശമിപ്പിച്ചു കുളിര്‍പ്പിക്കുന്ന ആ നദിയുടെ മടിത്തട്ടില്‍ നിന്ന് തന്നെ ഓരോ സംസ്കൃതിയും തളിരിട്ടതും പടര്‍ന്നു പന്തലിച്ചതും. ആ മനോഹര തീരത്തേക്ക് ഈ വരികള്‍ പിന്നെയും കൂട്ടിക്കൊണ്ടു പോവുന്നു. ശുദ്ധമായ പ്രകൃതിയുടെ അനുഭവത്തിലേക്ക് മടങ്ങുമ്പോള്‍ കലാപങ്ങളും കാലുഷ്യങ്ങളും താനേ ശമിക്കുന്നു. കാരണം അവിടെ പ്രകൃതിയുടെ ഉദാത്തമായ സ്നേഹ സംയോജനത്തിന്റെ തീര്‍ത്ഥത്തില്‍ മുങ്ങി നിവരുന്ന പുലരികളിലേക്കാണ് നാം ഉണരുക.
  വരികളില്‍ സിംഫണി നിറച്ച ഈ കവിത ഞാന്‍ താഴോട്ടും മേലോട്ടും വായിച്ചു ആസ്വദിച്ചു. പുഴയുടെ ഒഴുക്കുപോലെ മനോഹരം.
  ReplyDelete
 22. വളരെ നാളുകള്‍ക്കു ശേഷം മനോഹരമായ ഒരു കവിത വായിച്ചതിന്റെ സംതൃപ്തി.....വാക്കുകളാല്‍ സമ്പന്നനായ എഴുത്തുകാരന്‍.... ഭാഷ കുറച്ചു കട്ടിയായിരുന്നെങ്കിലും, ശബ്ദതാരാവലി സഹായകമായി....എന്നും മനോഹരിയായ തരംഗിണിയെ ഇത്ര മധുരമായ് വര്‍ണ്ണിച്ചു വായനക്കാരുടെ മനസ്സുകുളിപ്പിച്ച കവിക്ക്‌ അഭിനന്ദനങള്‍ !!!
  ReplyDelete
 23. അജിത്‌ഭായ് പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം ഇപ്പോഴാ ഞാൻ കാണുന്നത്... എല്ലാം ഒന്ന് പോയി വായിച്ച് നോക്കട്ടെ...

  തിരിച്ചുവന്നതിൽ വളരെ സന്തോഷം... ആശംസകൾ...
  ReplyDelete
 24. കവിതയില്‍ വലിയ അറിവില്ല ,,നമ്മൊളൊക്കെ സാധാരണക്കാരാണെ..എന്നാലും താഴെ കൊടുത്ത ശബ്ദതാരാവലിയുടെയും കമന്റുകളുടെയും സഹായത്തോടെ ആശയം മനസ്സിലാക്കി ...നന്ദി
  ReplyDelete
 25. ഒരു കവിതാസ്വാദകനെങ്കിലും

  പല കവിതകളും പാട്ടുകളും

  കുറിച്ച് പ്രസിധീകരിചിട്ടുന്ടെങ്കിലും

  ഈ കവിത ആസ്വദി ക്കാനായെങ്കിലും

  പൂര്‍ണ്ണമായും കഴിഞ്ഞില്ല എന്ന് ഖേദത്തോടെ

  കുറിക്കട്ടെ . കാരണം പല വാക്കുകളും കടിച്ചാല്‍ പൊട്ടാത്തത്‌ തന്നെ

  ഏതായാലും ഒരു ചെറിയ ശബ്ദ താരാവലി ചേര്‍തെങ്കിലും അതും അപൂര്‍ണം

  ഇനിയും പലതും വാരാനുണ്ടാവിടെ പൊട്ടനെപ്പോലെ ചിലര്‍ ചിലതുമായി

  വന്നിട്ടും അത് പൂര്‍ണ്ണ മായില്ല

  മാഷേ യെന്താനി "ഉരത്ത" ശബ്ദത്താല്‍ ഇതേ തരംഗിണി.:-)

  ഏതായാലും വീണ്ടും ഇടയ്ക്കിടെ ഇവിടെ വന്നെ പറ്റൂ എന്ന് തോന്നുന്നു

  കാരണം അര്‍ഥം മുഴുവനും അറിയണം എന്ന അതിയായ ആഗ്രഹം തന്നെ

  കവിതാ സമാഹാരം വല്ലതും പുസ്തക രൂപത്തില്‍ ഉണ്ടോ മാഷേ?

  മാഷിന്റെ വകയായി

  പിന്നെ മെയിലില്‍ ഇതിന്റെ intimation കിട്ടിയില്ലല്ലോ സാറേ

  നന്ദി വീണ്ടും കാണാം

  താങ്കളുടെ

  സ്വന്തം ഏരിയല്‍ ഫിലിപ്പ്

  സിക്കന്ത്രാബാദ്‌
  ReplyDelete
 26. ഏരിയല്‍ ഫിലിപ്പ്, നല്ല വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. ജീവിതത്തില്‍ ഇത് രണ്ടാമത്തെ കവിതയാണ്. സമാഹരിക്കാന്‍ മാത്രം ഒന്നുമില്ല.

  “ഉരത്ത” എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലമുള്ള, ശക്തിയുള്ള, വീര്യമുള്ള, വര്‍ദ്ധിച്ച, തീവ്രമായ, പരുഷമായ, ഉച്ചത്തിലുള്ള’ എന്നൊക്കെയാണ്. കാവ്യരചനയ്ക്കായുള്ള പദങ്ങള്‍ പലതും സംസാരഭാഷയിലോ ഗദ്യഭാഷയിലോ ഉപയോഗിക്കുന്നത് വളരെ വിരളമാണ്, മാത്രമല്ല അത് അവിടെ അരോചകമായിത്തീരുകയും ചെയ്യും.

  ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.
  ReplyDelete

  Replies

  1. Thank you Ajith Mash, for the note,
   Ivide vannu kament ittenkilum ithinu marupadi koduthathint intimation maililkittiyill innu veendum oraavarthi ivide vannappol kandu,
   preeyappettavarkkoppam koodi yennaanu karuthiyathu pakshe kandilla,
   innu chernnu
   sorry for the delay in rsponding to this and for the follow
   Thanks for dropping in my pages
   Best regards
   Philip
   Delete
  2. pinne saare, puthiya srushikal????????????
   kaathirikkunnu
   Philip
   Delete
 27. കവിതയെ ഗഹനമായി വിലയിരുത്താന്‍ ഞാന്‍ പ്രാപ്തന്‍ അല്ല എങ്കിലും വായനയില്‍ മനോഗരവും ആശയ സംബുഷ്ടവുമായ വരികള്‍
  ReplyDelete
 28. എനിക്ക് ഒന്നും മനസ്സിലായില്ല...
  ReplyDelete
 29. <>
  ---------------------------

  അക്ഷരങ്ങള്‍ കൊണ്ട് വരച്ചിട്ട ഗ്രാമചിത്രം..!
  ഇങ്ങനെയൊരു സാന്നിദ്ധ്യമറിയിക്കലിനു സന്തോഷം..സ്വാഗതം.
  ReplyDelete
 30. ഗ്രാമ്യമനോജ്ഞമാം ദൃശ്യങ്ങള്‍
  സമഞ്ജസമായി സമന്വയിപ്പിച്ച വരികള്‍
  ReplyDelete
 31. അഭിനന്ദനങ്ങള്‍ മനോഹരമായ കവിത സമര്‍പ്പിച്ചതിന്.ഗ്രാമത്തിന്‍റെ പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചു.കവിത വായിച്ച് തീര്‍ന്നപ്പോള്‍ വീണ്ടും തുടര്‍ന്നു പോയെങ്കില്‍ എന്ന് ആശിച്ചുപോയി......
  ReplyDelete
 32. YOU ARE A BORN POET!!!!

  വായിച്ചു, അനുഭവിച്ചു!!!!!

  ഇത്രയും പദാവലികള്‍ സ്വായത്തമാക്കിയത് എങ്ങനെ? അതിശയിച്ചു!!!
  ReplyDelete
 33. നന്ദി, പുതിയ വായനാനുഭവം, അറിവ്‌- സമ്മാനിച്ചതിന്‌.
  ReplyDelete
 34. അജിത്തേട്ടാ ഞാനും വായിച്ചു രണ്ടു തവണ ...ഇനി ഒന്നൂടെ വായിച്ചു നോക്കട്ടെ ന്റെ തലയില്‍ വല്ലതും കയറുമോന്നു...
  ReplyDelete
 35. ബ്ലോഗില്‍ വീണ്ടും വന്നതിനു ആദ്യം
  അഭിനന്ദനങ്ങളും ഒത്തിരി നന്ദിയും...
  ദേ ഈ കവിത പോലെ നന്മയും
  ശുദ്ധവും ആയ വാചകങ്ങള്‍ മാത്രം
  നിറഞ്ഞ അജിത് ചേട്ടന്റെ വാക്കുകള്‍
  വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്..
  അത് പഴമയുടെ പരിശുദ്ധി പോലെ ഞാന്‍ കണ്ടിരുന്നു...
  വല്ലപ്പോഴും ആണെങ്കിലും കുഴപ്പം ഇല്ല എഴുതൂ..
  ഇനിയും നിര്‍ത്തി എന്നൊരു വാചകം കണ്ടു പോകരുത്
  കേട്ടോ...!!!! സ്നേഹ പൂര്‍വ്വം...
  ReplyDelete
 36. കല്ലിവല്ലി ബ്ലോഗിനാണെ സത്യം, കണ്ണൂരാന്റെ കമന്റ് ബോക്സിനാണെ സത്യം എന്റെയീ കീബോര്‍ഡിനാണെ സത്യം. വേണ്ട. അജിയേട്ടന്റെ കഷണ്ടിത്തലയാണെ സത്യം കവിത വായിച്ചു ഞാന്‍ അത്ഭുതപര-കുതന്ത്രനായിപ്പോയി.!
  ഇതിനായിരുന്നു ബ്ലോഗിനോട് വിടപറഞ്ഞു മുങ്ങിയത്.. ലേ?

  (പ്രൊഫൈലിലെ ആ ഇരുപ്പ് ഏതു ആസനത്തില്‍ പെടുമെന്ന് പറഞ്ഞുതാ. പാര്‍ക്കില്‍ പോയി അങ്ങെനെ ഇരിക്കാനാ)
  ReplyDelete
 37. കവിത ഇഷ്ടമായി മൊത്തത്തില്‍ പെരുത്ത്‌ ഇഷ്ടമായി ഞാനും കൂടുന്നു കൂടെ വീണ്ടും കാണാം ആശംസകള്‍
  ReplyDelete
 38. അമൃത വാഹിനിയിലൊന്നു മുങ്ങിപൊങ്ങിയപ്പോഴുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവുന്നില്ല.
  "കവിതകൾ" ഇന്നും പച്ചപ്പു മാറാതെ ഇവിടെ ഉണ്ടെന്നു വിശ്വസിക്കുവാൻ ഇവിടേ ഒരു വായന മാത്രം മതിയാവും.
  Dha "ഢ" കിട്ടുമല്ലോ
  എല്ലാവിധ ആശം സകളും നേരുന്നു.
  ReplyDelete
 39. അജിത്തേട്ടാ, അതിമനോഹരമായ കവിത. ഒരു നിഷ്കളങ്കഗ്രാമത്തിന്റെ ചിത്രം പുഴയുടെ പശ്ചാത്തലത്തില്‍ വരച്ചിടാന്‍ ഇത്ര മനോഹരമായിക്കഴിഞ്ഞ താങ്കളെ ബൂലോഗത്തെ സൂപ്പര്‍കവിയെന്ന് വിളിക്കട്ടെ.

  പട്ടിണിമാസത്തില്‍ പാവങ്ങള്‍ക്ക് വെള്ളം നല്‍കുന്ന, പാടത്തിനും തരുക്കള്‍ക്കും ജീവദാതാവായ പൊടുന്നനെ ഭാവം മാറിയൊഴുകുന്ന, അടിത്തട്ട് കാണും വിധം പളുങ്കുവെള്ളം പേറുന്ന നദികളൊക്കെ ഇനി കവിതകളില്‍ മാത്രമേ അലസമായി സുപഥഗമനം നടത്തുകയുള്ളൂ. ഇളനീരില്‍ പോലും വിഷമുള്ള ഈ കാലഘട്ടത്തില്‍ ഗ്രാമത്തിന്റെ നന്മ ഓര്‍മ്മിപ്പിക്കുന്ന ഈ കവിത എന്തുകൊണ്ടും കൂടുതല്‍ അറിയപ്പെടേണ്ടത് തന്നെ.
  കളങ്കമേല്‍ക്കാത്ത നന്മ ബാല്യകാലത്തിലെങ്കിലും നിലനിന്ന് കാണാന്‍, ശുദ്ധരായ പെണ്‍കൊടിക്കിളിക്കിടാങ്ങളും പ്രകാശവദനരായ യുവാക്കളും.... വിജ്ഞാന്‍സമ്പത്ത് പേറുന്ന കാരണവന്മാരും... നമ്മുടെ നാടിനോടിവരൊക്കെ എന്നെ വിടപറഞ്ഞു. കവിതയിലെ നന്മ ലോകത്താകമാനം കളിയാടട്ടെ എന്നാശംസിക്കുന്നു.

  "കടുത്തകോപത്തിന്നനനലനുമില്ലാ"...എന്തോ ഒരു മനസ്സിലാകായ്മ.
  ReplyDelete
 40. ചിലതൊന്നും മനസ്സിലായില്ല എനിക്കു്. കവിത വല്യ പിടിയില്ലാത്തതുകൊണ്ട്, അഭിപ്രായം പറയാനും അറിയില്ല.
  ReplyDelete
 41. നല്ല കവിത.. ഇനിയും വരാം!
  ReplyDelete
 42. ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
  പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
  അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
  അലയൊടുങ്ങിടാക്കടലിതെന്‍ മനം
  സങ്കല്പങ്ങള്‍ ശക്തമായ വരികളില്‍ തെളിയിച്ചു , ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഇനിയും വരാം
  ReplyDelete
 43. അജിത് സാറിന്റെ കവിതവായിച് ആര്‍ക്കും ഒന്നും മനസിലായില്ലെന്നാ തോന്നുന്നേ. പക്ഷെ എനിക്ക് മുഴുവന്‍ മനസിലായിട്ടോ. പക്ഷെ ആര്‍ക്കും പറഞ്ഞുതരില്ല.
  ഞാനാരാ മോള്‍.
  ReplyDelete
 44. കവിതയുള്ളൊരു കവിത ബ്ലോഗായ ബ്ലോഗിലൊന്നും കണ്ടതായി ഓർമയില്ല ഇപ്പൊ കണ്ടു.
  "ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
  പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍.."

  മുത്തശ്ശിയെപ്പോലെ ആ പറഞ്ഞതും മറഞ്ഞു പോയി ട്ടൊ,

  ഇപ്പൊ അഴുക്കുവെള്ളത്തില്‍ ഒഴുക്കില്ലെന്നാ പറയേണ്ടത്.. :)
  ReplyDelete
 45. പഴയകാല കവിതകളിലെ, കഥകളിലേയും നിഷ്കളങ്ക ഗ്രാമവും പുഴയും. ഒരുകാലത്തും ഇല്ലാതിരുന്ന ഒന്ന്‌.
  നവോഢ എന്നല്ലേ വേണ്ടാത്.
  അചുംബിതാഘ്രാതം-ഏതേലും ഒന്നു മതിയാകില്ലേ
  അചുംബിതം അല്ലെങ്കില്‍ ആഘ്രാതം. ഒന്നിച്ചു വരുമ്പോള്‍ ചേര്‍ച്ചക്കുറവു പോലെ.
  ReplyDelete
 46. വായിച്ചു അജിത്ത് .,കൂടെ കമന്റുകളും.... കമന്റുകൾ കൊണ്ട് ഒരു നല്ല കവിതക്ക് അനുബന്ധമെഴുതുന്ന അത്ഭുത വിദ്യയും കണ്ടു.... നല്ല വായന മാത്രമല്ല,ഒരു നവ്യാനുഭവവും ലഭിച്ചു.....
  ReplyDelete
 47. തിരിച്ച് വന്നതിൽ വളരെ ആത്മാർഥമായി ആഹ്ലാദിയ്ക്കുന്നു. ഇനീം എഴുതില്ല എന്ന് മാത്രം കേട്ടു പോകരുത്.ങാ പറഞ്ഞില്ലെന്ന് വേണ്ട.
  കവിത കേമമായിട്ടുണ്ട്. ഒന്ന് ചൊല്ലാൻ സുഖമുള്ള വരികൾ. സ്കൂളിൽ പഠിയ്ക്കുമ്പോൾ കവിത ചൊല്ലി ആഹ്ലാദിച്ചിരുന്ന അനുഭൂതിയോടെ ചൊല്ലി രസിച്ചു.
  രണ്ട് മനോഹരമായ കാവ്യ ചിത്രങ്ങൾ, മൂന്ന് അസൂയ ഉണ്ടാക്കുന്ന പദസമ്പത്ത്....

  പണ്ടൊക്കെ നമുക്ക് നദീതട സംസ്ക്കാരമാണുണ്ടായിരുന്നത്. ഇന്നുള്ളത് അഴുക്കു ചാൽ സംസ്ക്കാരമാണ്. അപ്പോൾ ഈ കാലത്ത് അമൃത വാഹിനി വിശുദ്ധമായ ഒരോർമ്മപ്പെടുത്തലാവുന്നു.

  വായിയ്ക്കാൻ വൈകിയ ഖേദം മാത്രം, അതിന് എന്നെ പഴിച്ചാൽ മതി.

  നമസ്ക്കാരം.
  ReplyDelete
 48. ജി, കവിത ചുമ്മാതെ വായിക്കുകയല്ല , ചൊല്ലി നോക്കുക തന്നെ ചെയ്തു. വളരെ നന്നായി.
  ശബ്ദതാരാവലി അത്ര കണിശമുള്ള കാര്യമല്ല. എങ്കിലും ചേര്‍ക്കുന്നതില്‍ തെറ്റില്ല.
  അചുംബിതാഘ്രാതകുസുമം പോലവേ ആഘ്രാത = smelt എന്നല്ലേ ? "അനാഘ്രാത" എന്നായിരുന്നില്ലേ വേണ്ടത് ? പക്ഷെ പ്രാസം പോകും.

  വയലിന്‍റെ വര്‍ണ്ണന വളരെ മനോഹരമായി.
  അഭിനന്ദനങ്ങള്‍
  ReplyDelete
 49. ഓർമ്മകളിലെ ചിത്രത്തിനു അക്ഷരങ്ങൾ നിറം പകർന്നപ്പോൾ എന്നിലെ വായനക്കാരിയുടെ മനസ്സ് കുളിർന്നു..വായിച്ചു മറന്ന പദങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നന്നായി..തിരിച്ചു വരവിനു ആശംസകൾ..

  {അ(ചുംബിതം+ആഘ്രാതം) 2(1+2)>>> കണക്കിൽ തൊട്ട് കളിക്കരുത്...ങ്ങാഹ്...ഞാനോടീഈഈഈഈഈഈഈഈഈ :)}
  ReplyDelete

 50. ശരിക്കും സ്കൂള്‍ മുററത്തെത്തിയ പോലെ.....
  കുട്ടിക്കാലത്ത് പഠിച്ച കവിതകളുടെ സുഖം....!

  ഇവിടെ കാലുഷ്യക്കലാപവുമില്ല
  കടുത്തകോപത്തിന്നനനലനുമില്ലാ
  പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
  കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
  ഇവളെന്‍ കാമിനി അലസയാമിനി
  മൃദുലധാമിനി സുപഥഗാമിനി.....

  ആശംസകള്‍...അജിത്‌.
  ReplyDelet
  e

121 comments:

 1. ഇതുപോലെയുള്ള കവിതകള്‍ നമുക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടാണ് മാഷെ...ഹഹഹഹ..... ആശയം എഴുതിയതുകൊണ്ടു സംഭവം പിടികിട്ടി.... ആശംസകള്‍.....

  ReplyDelete
  Replies
  1. manoharamaya kavitha. ethu vare engum kandittilla. athinte vivaranam koodi koduthathu nannaayi. snehaththode
   PRAVAAHINY

   Delete
 2. കവിത വായിക്കാനുള്ള ക്ഷമയില്ല. എപ്പോഴും അങ്ങനെയാണ്‌. ക്ഷമിക്കുക.
  വിവരണം വായിച്ചു. ഐശ്വര്യമുള്ള ഗ്രാമത്തിന്റെ ഓർമ്മകൾ. നന്നായിട്ടുണ്ട്...

  ReplyDelete
 3. അടിതട്ടുകാണുന്ന പരിശുദ്ധിയുമായി പുല്‍നാമ്പില്‍ പോലും സ്നേഹം ഒളിപ്പിച്ചു വെച്ച ഗ്രാമ സംസ്കാരത്തിന്റെ ന ട്ടെല്ലുപോലെ അത്താഴപട്ടിണിക്കാരന്റെ വിശപ്പ്‌ ശമിപ്പിച്ചിരുന്ന ശുദ്ധജലം പേറി നിഷ്കളങ്കമായി ഒഴുകിയ നീ ... ജിവന്റെ അമൃത വാഹിനി ഭൂമിയുടെ ജീവ നാഡി.. എല്ലാമിന്ന് വെറും വലിച്ചെറിയപ്പെട്ട കുസുമങ്ങളെ പോലെ ആയല്ലോ എന്ന് ഓര്‍ത്തുപോയി എന്റെ വായനയില്‍. നന്നായി നന്നായി നന്നായൊഴുകുന്നു പരിശുദ്ധിയോടെ ഈ പുഴക്കവിത.

  ReplyDelete
 4. ഇതു പോലൊന്നെഴുതാന്‍ ഈ ജന്മത്തില്‍ എനിക്ക് പറ്റില്ല.. ആശംസകള്‍

  ReplyDelete
 5. ദൈവേ............ദിദെന്താത്.
  അജിയേട്ടോ, ങള് പുലിയാര്‍‍ന്നല്ലെ. അറിയാന്‍ വൈകി. ഇങനാണേല്‍ നുമ്മ കൂട്ടില്യാട്ടാ. ഹും
  ന്തായാലും വൈകി വന്നതിന്‍ ഗുണം ണ്ടായി. അതോണ്ട് മൊത്തം അര്‍ത്ഥവും കിട്ടി. ഇല്ലാര്‍‍ന്നേല്‍‍ കാണാര്‍ന്ന്. :പ്
  കുറച്ച് കഷ്ടപെട്ടാ ഇതീ രൂപത്തിലാക്കി എടുക്കാന്‍‍. ങെ ങെ.
  ന്തായാലും ജോറായീണ്ട്. ആശംസോള്‍. ചില വാക്കുകള്‍‍ടെ അര്‍ത്ഥം കിട്ടണില്ല എന്നെയുള്ളൂ. കവിത എന്താണുദ്ദേശിക്കണേന്ന് മനസ്സിലാവണുണ്ട്.

  ReplyDelete
 6. kavithaa vivaranam vaayichappol valare vykthamaayi kavitha.
  ippol valare nalla kavitha ennu parayaam.
  abhinandanangal....
  (sorry.. malayalam maafi...!)

  ReplyDelete
 7. Good writing. Congrats.

  Please read the below post and share it with your friends for a social cause.

  http://najeemudeenkp.blogspot.in/2012/05/blog-post.html

  With Regards,
  Najeemudeen K.P

  ReplyDelete
 8. മനോഹരം
  കവിതയുടെ മറ്റൊരു കാലം അനുഭവിപ്പിച്ചു

  ReplyDelete
 9. എന്തൊരു പദസമ്പത്താണ്.! നമിച്ചു.

  ReplyDelete
 10. അജിത്‌ സാര്‍, അങ്ങിങ്ങ്‌ ചില 'തൊടലി' മുള്ളുകള്‍.. അത്‌ വകഞ്ഞുമാറ്റിയാല്‍ നല്ല പ്രതലം.

  ReplyDelete
 11. മലയാളം പഠിക്കാത്ത ഞാനൊക്കെ മുക്ക് കൊണ്ട് ക്ഷ വരച്ചു..
  എന്റെ കഴിവ്‌കേട് വ്യക്തമാക്കിത്തന്നതിന് ദേ ഗമണ്ടന്‍ താ്ങ്ക്്‌സ്‌

  ReplyDelete
 12. കവിത വായിച്ചപ്പോള്‍ ദഹിച്ചില്ല...:(
  വിവരണം കൊടുത്തത്‌ നന്നായി... അതുകൊണ്ട് കാര്യങ്ങള്‍ മനസ്സിലായി...:)

  താങ്കളുടെ ആഴമേറിയ ഭാഷാപരിഞ്യാനത്തെ കവിതാ വരികള്‍ സൂചിപ്പിക്കുന്നു....
  തികച്ചും അഭിനന്ദനാര്‍ഹം.....ആശംസകള്‍....

  പിന്നെ ഒരു കാര്യം....
  ഇതിലെ കമന്റുകള്‍ എങ്ങിനെയാണ് രണ്ടു പാര്‍ട്ട്‌ ആയി വന്നത് എന്ന് മനസ്സിലായില്ല...
  എന്തെകിലും ടെക്നിക്ക് വഴി ചെയ്തതാണോ ?

  ReplyDelete
 13. ആദ്യമാണ് ivide ! "എനിക്കും നിനക്കുമിടയില്‍ ചുറ്റിത്തിരിയുന്ന കവിതകള്ക്കിടയില്‍ പുഴയെ യും ഗ്രാമത്തെയും കുറിച്ച് എഴുതുന്ന കവിയോ! ഇക്കാലത്തിന്റെ അദ്ഭുതം?! ദ്രുമ വും പുളിനവും ഒക്കെ കണ്ടപ്പോള്‍ ഏതോ വൈലോപ്പിള്ളി കവിതയാണ് എന്നാണു കരുതിയത്..

  തവതലമുടിയില്‍ നിന്നൊരു നാരുപോരും
  തരികെന്നെത്തഴുകട്ടെ പെരുമയും പേരും
  തവതലമുടിയില്‍ നിന്നൊരു നാരുപോരും
  ...തരികെന്നെത്തഴുകട്ടെ പെരുമയും പേരും

  ..........................

  മതിമോഹന ശുഭനര്ത്തനമാടുന്നയി മഹിതേ
  മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...

  പെരുമയും പേരും ഈ കവിയെ തഴുകട്ടെ! ഈ കാവ്യ നര്‍ത്തകിക്ക്.. അക്ഷര സ്നേഹത്തിന്റെ എളിയ നമസ്കാരം ...

  ReplyDelete
 14. ബ്ലോഗുലകത്തിലെ തട്ടിക്കൂട്ട് കവിതകളിൽ (എല്ലാം തട്ടിക്കൂട്ടല്ല.. ചിലതെങ്കിലും) നിന്ന് വ്യത്യസ്തം... അഭിനന്ദനങ്ങൾ..

  ReplyDelete
 15. അജിയെട്ടാ, നിങ്ങളുടെ പുതിയ കവിത വല്ലതുമുണ്ടോ എന്നറിയാന്‍ വന്നതാണ് ഞാന്‍. പക്ഷെ പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ. എന്താ എഴുതാത്തത്?

  ReplyDelete
 16. നല്ല കവിത,അര്‍ത്ഥവും വിശദീകരണവും ഉണ്ടായതിനാല്‍ കൂടുതല്‍ വ്യക്തമായി ആസ്വാദനം കഴിഞ്ഞു. കവിതയ്ക്ക് ശേഷം അര്‍ഥം കൊടുതിരിയ്ക്കണ കണ്ടപ്പോള്‍ പഴയ മലയാളം പാഠപുസ്തകം ഓര്‍മ്മ വന്നു.... :)

  ReplyDelete
 17. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നത് ..വന്നത് വെറുതെയായില്ല ....
  കവിത കൊള്ളാം ....ശബ്ദ താരാവലി കൊടുത്തത് നന്നായി .

  ReplyDelete
 18. ഇങ്ങനെയൊന്നു വായിച്ചിട്ട് കാലം കുറെ ആയി!
  ഈ തിരിച്ചു പോക്കിന് നന്ദി..

  ReplyDelete
 19. നന്നായിട്ടുണ്ട് ...കുറെ വാക്കുകള്‍ പഠിക്കാന്‍ പറ്റി..നന്ദി

  ReplyDelete
 20. അരനാഴികനേരവും അമൃതവാഹിനിയും വായിച്ചു.വളരെ നന്നായി.അത്യന്താധുനികത അത്ര ഇഷ്ടമല്ല എന്ന് തോന്നുന്നു. അരനാഴികനേരത്തില്‍ ദ്വിതീയാക്ഷരപ്രാസം നന്നായി ഉപയോഗിച്ചിരിക്കുന്നു.ഇതൊന്നും ഇപ്പോള്‍ അധികം കാണാറില്ല.എന്‍റെ കൃതികള്‍ക്ക് തന്ന പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു. അത് വേറെ ആരും തന്നില്ല എന്നതും സത്യം. ഇനിയും ഇത് പോലുള്ള നല്ല കവിതകള്‍ മലയാള ഭാഷയ്ക്കും ഞങ്ങളെപ്പോലുള്ള ബ്ലോഗ്‌ എഴുത്തുകാര്‍ക്കും ലഭിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട്
  ശ്രീകാന്ത് മണ്ണൂര്‍

  ReplyDelete
 21. കവിത തകര്‍ത്തു.. പ്രൊഫൈല്‍ പടം ഒക്കെ മാറ്റിയ കാരണം ഇത് നമ്മുടെ പഴയ അജിത്തേട്ടനെന്നു തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു .. കവിത ഇഷ്ടായി..

  ReplyDelete
 22. ചില വാക്കുകളുടെ അര്‍ഥം കൊടുത്തത് നന്നായി ..അല്ലേല്‍ ഒന്നും മനസ്സിലാകില്ല ..ഇതിപ്പോ മലയാളം ക്ലാസ്സില്‍ എത്തിയ പ്രതീതി ഉണ്ട്..വൈകിയാണങ്കിലും വായിക്കാന്‍ കഴിഞ്ഞു ...ഇഷ്ടായി

  ReplyDelete
 23. അജിത്തേട്ടാ...സത്യം പറയാല്ലോ ..എനിക്കൊന്നും മനസിലായില്ല. പിന്നെ ആ ശബ്ദതാരാവലി കൊള്ളാം കേട്ടോ. അതിന്റെ താഴെ എഴുതിയതാണ് ഈ കവിതയുടെ അര്‍ത്ഥമെങ്കില്‍ എനിക്കിഷ്ടമായി. വാക്കുകള്‍ മനസിലായില്ല എന്നത് കൊണ്ട് കവിത മോശം എന്ന് പറയാന്‍ പാടില്ല ല്ലോ. അതാണ്‌ പലര്‍ക്കും പലപ്പോഴും പറ്റുന്നത്.

  പണ്ട് മലയാളം ക്ലാസ്സില്‍ പദ്യങ്ങള്‍ മാഷ്‌ പഠിപ്പിക്കുമ്പോള്‍ അന്തം വിട്ട് കുന്തസ്യ എന്നിരുന്നത് ഓര്‍മ വരുന്നു. അന്നൊക്കെ പദ്യങ്ങള്‍ കാണാ പാഠം പഠിക്കുന്ന രീതിയായിരുന്നു. എന്നാലെ പരീക്ഷക്ക്‌ മാര്‍ക്ക് കിട്ടുകയുള്ളൂ എന്നത് കൊണ്ട് പലതും പഠിച്ചു. എന്താണെന്ന് അറിയാതെ പലതും .. ഇപ്പൊ പഠിക്കാന്‍ തോന്നുന്നു..പക്ഷെ ഇപ്പോള്‍ മാഷ് റിട്ടയര്‍ ആയി..സ്കൂളില്‍ കവിതകള്‍ മാറുകയും ചെയ്തു. ഇന്നിപ്പോള്‍ ഈ കവിത മനസിലാകാതെ വീണ്ടും വീണ്ടും വായിച്ചപ്പോള്‍ ആ കാലമാണ് ഓര്‍മ വന്നത്. പഠിപ്പിക്കുന്ന രീതിയുടെ ആണോ പഠിച്ചിരുന്ന ഞങ്ങളുടെ കുഴപ്പമായിരുന്നോ കവിതയെ സ്നേഹിക്കാന്‍ കഴിയാതിരുന്നതെന്ന് ഞാന്‍ ഇന്നോര്‍ക്കുന്നു. കാരണം അറിയാതെ പശ്ചാത്തപിക്കുന്നവന്റെ മനസ്സ് നീറി കൊണ്ടേ ഇരിക്കുന്നു..

  ഇനിയും ഈ വഴി ഞാന്‍ വരാം..ഒരു വായനക്കാരനായി അല്ല, ഒരു വിദ്യാര്‍ഥിയായി മാത്രം.....ആശംസകള്‍..

  ReplyDelete
 24. കവിത വളരെ നന്നായിരിക്കുന്നു. ഇതിനു മുമ്പ് ഒരു കവിതയേ എഴുതിയിട്ടുള്ളു എന്നു കേട്ടിട്ടു വിശ്വാസം വരുന്നില്ല. എഴുതി നല്ല തഴക്കവും വഴക്കവുമുള്ള ഒരു കവിയുടെ സിദ്ധി ഈ കവിതയില്‍ തെളിഞ്ഞു കാണാം.
  പക്ഷേ, കളങ്കമേശാത്ത ജലസമൃദ്ധി ഇന്നു വെറും മരീചികയല്ലേ? മെയ് മാസം ആദ്യം ഷൊര്‍ണൂര്‍ വഴി ഒരു ട്രെയിന്‍ യാത്ര നടത്തേണ്ടി വന്നു. നിളയുടെ അവസ്ഥ കണ്ടപ്പോള്‍ വിഷമം തോന്നി. ആകെ മെലിഞ്ഞുണങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞ നിള ഇനിയെന്നെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കുമോ? ദൈവവും പ്രകൃതിയും മനുഷ്യനോടു പൊറുക്കട്ടെ...

  ReplyDelete
 25. ആശംസകള്‍ കവിതക്കും,അജിത്ത്ചേട്ടനും

  ReplyDelete
 26. പ്രിയപ്പെട്ട അജിത്‌,
  തിരിച്ചുവന്നത് ഞാനറിഞ്ഞില്ല. പറഞ്ഞുമില്ലല്ലോ .
  എത്ര ഗംഭീരം,ഈ രണ്ടാമൂഴം ! അഭിനന്ദനങ്ങളും ആശംസകളും!
  പ്രകൃതിയെ മറക്കാത്ത മനസ്സ് എന്നുമുണ്ടാകട്ടെ !
  ശബ്ദതാരാവലി കൊടുത്തത് ഉപകാരപ്രദമായി !
  സസ്നേഹം,
  അനു

  ReplyDelete
 27. റബ്ബേ ...ഇതാണല്ലേ ഈ കവിത ....അജിത്ത് ഭായ് സത്യം പറയാല്ലോ ...ഇമ്മാതിരി കവിത എന്‍റെ തലയില്‍ ജന്മത്തില്‍ കയറുല്ലാ....

  ReplyDelete
 28. ഇവിടെ കാലുഷ്യക്കലാപവുമില്ല
  കടുത്തകോപത്തിന്നനനലനുമില്ലാ..

  എല്ലായിടങ്ങളും ഇങ്ങനെയാവട്ടെ...

  ReplyDelete
 29. ഞാന്‍ ഇവിടെയെത്താന്‍ എത്രയാ വൈകിപ്പോയത് !!! :( പക്ഷെ വന്നപ്പോള്‍ കണ്ട കവിത ഗംഭീരമെന്നല്ല അതിഗംഭീരം. പണ്ട് സ്കൂളിലൊക്കെ പഠിച്ച കവിത പോലെ . എഴുതിയിരിക്കുന്നത് പുഴയെക്കുറിച്ചാവുമ്പോള്‍ അതിലേറെ ഇഷ്ടമായി.എന്റെ നാടിനെ,പുഴയെക്കുറിച്ച് എല്ലാം ആണെന്ന് തോന്നിപ്പോയി. വാക്കുകള്‍ പലതും പുതിയവ, വിശദീകരണം കൊടുത്തതും നന്നായി. ഇനിയും ഇത്തരം കവിതകള്‍ കാണുമല്ലോ. എല്ലാം ചേര്‍ത്ത് ഒരു ബുക്ക്‌ ഇറക്കണം. മനോഹരം .

  ReplyDelete
 30. ടീച്ചറെ കാണുന്നില്ലല്ലോന്ന് ഞാനും ഓര്‍ത്തു. മുമ്പുണ്ടായിരുന്ന പല സുഹൃത്തുക്കളെയും ഇതുപോലെ കാണാനുണ്ട്. പിന്നെ ലോകം ഉരുണ്ടതല്ലെ. ഒന്ന് കറങ്ങിത്തിരിയുമ്പോള്‍ കാണുമായിരിക്കും. നല്ല വാക്കുകള്‍ക്ക് നന്ദി.

  ReplyDelete
 31. ജലപ്രവാഹിനി
  ഇവളെന്‍ കാമിനി അലസയാമിനി
  മൃദുലധാമിനി സുപഥഗാമിനി
  ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
  പരിലസിക്കുന്നെന്‍ ഹൃദയചാതകം.....

  മനോഹരം ഈ കാവ്യ മാല .........
  താഴെ ഗദ്യ വിവരണം കൂടെയായപ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിച്ചു ..... പ്രിയ കവിയ്ക്കു ആശംസകള്‍ .. എത്തിപ്പെടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.......... :))

  ReplyDelete
 32. ഇതൊരു പുതിയ അനുഭവം.. മനസ്സിൽ സൂക്ഷിക്കുന്നു..

  ReplyDelete
 33. ajith chettante comment ottumikka blogilum kanaam ...vayana sheelam athellarkumundakilla..athumathramalla vayichal comment ittitte irangu ennu thonunnu ..nannayitund chetaaa

  ReplyDelete
 34. ബ്ലോഗുലകത്തില്‍ ഇത്തരം ഒരു കവിത ആദ്യത്തെ അനുഭവം. നല്ല കവിത .വീണ്ടും വരും :)

  ReplyDelete
 35. "അചുംബിതാഘ്രാതം-ഏതേലും ഒന്നു മതിയാകില്ലേ
  അചുംബിതം അല്ലെങ്കില്‍ ആഘ്രാതം. ഒന്നിച്ചു വരുമ്പോള്‍ ചേര്‍ച്ചക്കുറവു പോലെ.
  "
  "അചുംബിതം" "അനാഘ്രാതം" രണ്ടും ഒരര്‍ത്ഥം
  അചുംബിതാഘ്രാതം എന്നതു ശരിതന്നെയാണെന്ന് എന്റെ അഭിപ്രായം
  ചുംബനവും ആഘ്രാണവും അനുഭവിക്കാത്തത്‌.
  "അചുംബിതാനാഘ്രാതം" എന്നു പറയുമ്പോഴല്ലെ പുനരുക്തിദോഷം വരുന്നത്‌?

  ഇനി കൂടുതല്‍ വേണമെങ്കില്‍ ഉമേഷ്‌ വരട്ടെ

  ഏതായാലും നല്ല ഒരു കവിത കണ്ടു നന്ദി

  ReplyDelete
 36. ഹാവൂ..!! എനിക്കിത് വായിച്ചപ്പോ എന്‍റെ സ്കൂളും മലയാളം ടീച്ചറേം ( കാര്‍ത്ത്യാനിടീച്ചര്‍) ഓടിന് പുറത്ത് വീഴുന്ന മഴത്താളവും എല്ലാം ഓര്‍മ്മവന്നു.. നല്ല കവിത എന്നതിനേക്കാള്‍ അപാര പദസമ്പത്ത്.. ആദ്യാ ഇവിടെ, കവിത മുഴുവനൊന്നും മനസ്സിലായില്ലെങ്കിലും ഇതൊക്കെ വായിക്കാന്‍ ഇനിയും ഇനിയും വരാം.

  ReplyDelete
 37. കവിതയിലൂടെ മിഴികള്‍ പായിച്ചപ്പോള്‍ ആ പുല്‍ത്തലപ്പുകള്‍ എനിക്കും സ്വാഗതമോതിയ പോലെ...ഗ്രാമഭംഗിയും അവിടുതെ നൈര്‍മല്യമായ പുഴയും ഗൃഹാതുരത ഉണര്‍ത്തും വിധം കാവ്യാമായി സമര്‍പ്പിച്ച ഈ കാവ്യകര്‍ത്താവിനു ആശംസകള്‍.....

  ReplyDelete
 38. ഇടയ്ക്കിടെ ശിരസ്സുയര്‍ത്തിനോക്കുന്ന
  തപസ്വിയെപ്പോലെ വെളുത്ത കൊറ്റിയും
  എനിക്കെനിക്കെന്ന് കൊതിക്കെറുവോടെ
  ഇടയ്ക്കിടെയെത്തും വൃഷഭജാലവും

  വളരെ നല്ല കവിത മാഷേ...

  ReplyDelete
 39. കറുത്ത മേഘാളിപ്പുതപ്പു വാനത്തില്‍
  ഉടുക്കുനാദത്തിന്നകമ്പടിയുമായ്
  വിരിക്കുവാനെത്തും ദരിദ്രമാസത്തില്‍
  കൃഷഗവൃന്ദങ്ങള്‍ ഒഴിവെടുക്കുമ്പോള്‍
  അടുപ്പെരിയാത്ത തണുത്ത കൂരയില്‍
  തളര്‍ന്നുറങ്ങുമാ കുരുന്നു പ്രാണങ്ങള്‍
  അണഞ്ഞുപോകാതെ നിലനില്‍ക്കുംവിധം
  പശിയടക്കുന്നതിവള്‍ സലിലത്താല്‍

  അര്‍ത്ഥവും ആശ്വാസവും ഒരുമിച്ചുണ്ട് ഇവിടെ.എത്ര നല്ല പദ സമ്പത്ത്.... വളരെ നല്ല കവിത. ഇനിയും വരം ഈ അറിവ് നുകരാന്‍.
  ആശംസകള്‍ അജിത്‌.

  ReplyDelete
 40. നദിയുടെ നാനാ മുഖങ്ങള്‍ നന്നായി
  പ്രതിപാദിച്ചിരിക്കുന്നു . ഗ്രാമാന്തരീക്ഷത്തിലെ
  ഒരു പുഴയോരത്ത് ഇരിക്കുന്ന പ്രതീതി ഉളവാക്കി
  കൊള്ളാം

  ReplyDelete
 41. താങ്കളെ പരിചയപെടാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു.
  കഴിവുള്ള ഒരു കവിയെ എനിക്കിവിടെ കാണാം, എഴുതി തെളിയാത്തതിന്റെ ചില്ലറ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂ , കൂടുതല്‍ കൂടുതല്‍ എഴുതുക, വായിക്കുക.

  ആധുനികകപികള്‍ കൊല്ലാകൊല ചെയ്യുന്ന കവിതയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ താങ്കള്‍ കാണിച്ച മനസിനെ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.

  താങ്കളുടെ രചനകള്‍ ഞാന്‍ പിന്തുടരുന്നുണ്ട്

  ReplyDelete
 42. വിവരണം കൊടുത്തത് കൊണ്ട് നന്നായി വായിക്കാന്‍ കഴിഞ്ഞു..
  അല്ലേല്‍ ഇത് വായിച്ചു മിഴിച്ചു നിന്നേനെ..

  കവിത നന്നായി ട്ടോ..

  ReplyDelete
 43. very good..
  From the very beginning relationship between mankind and rivers are very very close. The heart-melting beauty of rivers has nurtured our feelings and souls.But after the industrial revolution,the relationship between humans and rivers changed evidently.Nowadays the way we treat rivers are truly brutal..! Thanks for this meaningful poem.

  ReplyDelete
 44. പുതിയതൊന്നും കാണുന്നില്ലല്ലോ അജിത്‌ ഭായ്....

  ReplyDelete
 45. ഇന്‍ഡ്യാ ഹെരിട്ടേജ്,
  ഇലഞ്ഞിപ്പൂക്കള്‍,
  മിനു പ്രേം,
  കുസുമം,
  അമ്പിളി,
  രഘുമേനോന്‍,
  ഖാദു,
  ലക്,
  വെള്ളിക്കുളങ്ങരക്കാരന്‍
  കെ പി ഓഫ് കൊച്ചിന്‍

  നിങ്ങളുടെ സന്ദര്‍ശനത്തിനും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഹൃദയപൂര്‍വം നന്ദി.

  ReplyDelete
 46. വളരെ അര്‍ത്ഥ വത്തായ കവിത... ആദ്യം പല അര്‍ത്ഥങ്ങളും മനസിലായില്ലെങ്ങിലും താഴെ വിശദ മായ വിവരണം കൊടുത്ത തിനാല്‍ എല്ലാം പിടി കിട്ടി. മലയാളത്തില്‍ ഇത്ര പ്രവീണ്യം ഉള്ള താങ്കള്‍ ഹൈ സ്കൂളില്‍ ഉള്ള ഞങ്ങളുടെ മലയാളം മാഷെ ഓര്‍മ്മി പ്പിച്ചു .... പദ്യം ബൈ ഹാര്‍ട്ട്‌ പഠി ക്കാതതിനാല്‍ ഒത്തിരി അടി വാങ്ങിയ ആ കൈയുടെ നൊമ്പരവും . വിനോദ് പട്ടുവം

  ReplyDelete
 47. മുന്‍ പരിചയമില്ല ഇവിടെ ....
  അവിടെ വന്ന ലിങ്കില്‍ ക്ളിക്കിയാണ്‌ സ്ഥലത്തെത്തിയത്. വായിച്ചു തിരിച്ചു പോകുമ്പോള്‍
  വളരെ നല്ലൊരെഴുത്തിടം കിട്ടിയ സന്തോഷമുണ്ട്. മൂര്‍ച്ചയുള്ള വാക്കുകള്‍ , വരികള്‍ ...
  വീണ്ടും വരും ....വായിക്കും

  അഭിനന്ദനങ്ങള്‍

  ReplyDelete
 48. ഹാവൂ...അങ്ങനെ നാളുകളുടെ പരിശ്രമത്തിനു ശേഷം ഇന്ന് ഗൂഗ്ഗിളമ്മ കനിഞു!! അജിത്തേട്ടാ...സത്യം തുറന്ന് പറയുന്നതില്‍ ഒന്നും തോന്നരുത് എനിക്കൊന്നും തിരിഞില്ല...ഇതാണല്ലെ ഈ “ബുജിക്കവിത“ എന്നു പറയുന്ന സാദനം? പത്താം ക്ലാസിലെ സീതാലക്ഷി ടീച്ചറെ ഓര്‍മ്മ വന്നു കവിത വായിക്കുംമ്പോള്‍.ശബ്ദതാരാവലി വായിക്കുമ്പോള്‍ രുക്മണി ടീച്ചറേയും...!! എനിക്കൊക്കെ മനസ്സിലാകുന്ന തറ പറ സ്റ്റൈലില്‍ എഴുതിയാല്‍ പാവപ്പെട്ട നമ്മളൊക്കെ വായിച്ച് അടിപൊളി,തകര്‍പ്പന്‍,കിടിലന്‍,കിടിലോല്‍ കിടിലം, എന്നൊക്കെ എഴുതി കമന്റ് ബോക്സ് നിറക്കും...ഇതിപ്പൊ “ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം“…പോലെ അല്ല അതിനേക്കാളും കട്ടിയായൈപ്പൊയോ അജിത്തേട്ടാ...

  ReplyDelete
 49. അതു ശരി അന്ന് എഴുതിയ കമന്റ് ഇതില്‍ വന്നിരുന്നല്ലെ...അജിത്തേട്ടാ നിങ്ങളെ ഫോളോ ചെയ്യാനും പറ്റിയിരുന്നില്ല..കമന്റ് എഴുതാനും...ഇപ്പോള്‍ ഓക്കെ..

  ReplyDelete
 50. വിനോദ്,
  ഹാഷിം,
  ഗോപന്‍,
  ഷബീര്‍

  എല്ലാവര്‍ക്കും ഹാര്‍ദവമായ സ്വാഗതം. നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.

  ഷബീര്‍, ഇതല്ല ബുജിക്കവിത.

  “കത്തുന്ന സൂര്യന്‍ വെള്ളത്തിലൂളിയിട്ടു
  വയല്‍ക്കാട്ടിലെവിടെയോ ഒരു വാള്‍ ചന്ദ്രനെ പ്രാപിക്കുന്നു
  മുല്ലപ്പൂക്കള്‍ രാത്രിവിരിയുമ്പോള്‍
  കോളെജ് വാതില്‍ക്കല്‍ അവള്‍ ഫിസിക്സ് വായിച്ചു.
  ടാറിട്ട റോഡിന് ദീര്‍ഘനൊമ്പരം
  സിസേറിയന്‍ ടേബിളില്‍ കണ്ണ് ചുവക്കുന്നു.
  പാതി വെന്ത തലപ്പുകള്‍ ഇനിയെത്ര ടിക്കറ്റെടുക്കണം”

  ഞാനുമൊരു ബുജിക്കവിത എഴുതി.

  ReplyDelete
 51. ഇങ്ങനെ ധ്യാനമഗ്നനായി ഇരുന്നാല്‍ മതിയോ? മാസം മൂന്നാവാന്‍ പോവുന്നു..വ്യതസ്തമായ എന്തെങ്കിലും ഒന്ന് പെട്ടെന്നായിക്കോട്ടെ.

  ReplyDelete
 52. ഇതേതാ രാജ്യം കേരളം തന്നെയല്ലെ?? ബ്ലോഗില്‍ ഇത്ര നന്നായി കവിത കുറിക്കുന്നവനോ?? അജിത്ത് കുട്ടാ നന്നായി വരും അല്ലെങ്കില്‍ നന്നെയായി വരും!!

  ReplyDelete
 53. നല്ല ഭാഷാപ്രയോഗം. താരാവലി കൊടുത്തത് ഉചിതം തന്നെ. ഭാവുകങ്ങള്‍.

  ReplyDelete
 54. അജിത്തെട്ടാ നല്ല കവിത, ഇതില്‍ വൃത്തവും അലങ്കാരവുമോന്നും നോക്കാന്‍ എനിക്കറിയില്ലാട്ടോ!! കുറച്ചേറെ വാക്കുകള്‍ പഠിച്ചു. അതിലുപരി പ്രകൃതിയെ സ്നേഹിക്കാന്‍..

  "അടിത്തടത്തിലെ കടുകളവോളം
  ചെറുകരടതും തെളിഞ്ഞുകാണുവാന്‍"

  കാണാന്‍ കഴിയുമോ ഇന്നത്തെ പുഴകളില്‍, പ്രപഞ്ചശില്‍പ്പിയുടെ മനോഹരസൃഷ്ട്ടിയെ, ആ നദീ ദേവതയെ നമ്മളെന്ന ഇന്നത്തെ സമൂഹം പിച്ചിചീന്തുന്നത് കണ്ട് ദുഖമുണ്ട്.. നമ്മോട് തന്നെ സഹതാപവും, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയില്ല..!!!

  ReplyDelete
 55. കുറെ പദങ്ങൾ കണ്ടെത്തി :) വിവരണങ്ങളോട് കൂടി വിഷയവും മനസ്സിലായി. നന്ദി.

  ReplyDelete
 56. .....ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
  പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
  അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
  അലയൊടുങ്ങിടാക്കടലിതെന്‍ മനം........

  നല്ല കവിത,,...ഇതിലെ വാക്കുകള്‍ മാത്രമല്ല, ഗ്രാമ ഭാവവും കണ്ടെത്താന്‍ ബുദ്ധിമുട്ടാ...താരാവലി തോറ്റു മാറിയ കവിത പോലെയാണ് കേരളത്തിലെ യഥാര്‍ത്ഥ ജീവിതം.
  ......

  ReplyDelete
 57. സ്കൂളില്‍ പഠിക്കും പോലൊരു കവിത ...പാഠാവസാനം അര്‍ത്ഥവും വിവരണവും കൊടുക്കാറുള്ളത് പോലെ ഇവിടെയും കണ്ടു. അതൊക്കെ ഉണ്ടായത് കൊണ്ട് കാര്യം മനസ്സിലായി..ഇല്ലെങ്കി ഇതെന്തിനെ കുറിച്ചാ പറയുന്നത് എന്ന് പോലും അറിയില്ലാരുന്നു...കുറെ പരിശ്രമം ഉണ്ടാവും ല്ലെ ഇതിന്റെ പിന്നില്‍...??

  ReplyDelete
 58. ശബ്ദതാരാവലി നോക്കേണ്ടി വന്നു ശരിക്കും പല വാക്കുകളുടെയും അര്‍ത്ഥം മനസ്സിലാക്കാന്‍..
  നന്നായെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നു കരുതുന്നു. പിന്നെ വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് വായിച്ചുകഴിഞ്ഞപ്പോഴങ്ങുമാറി.. ആശംസകള്‍..

  ReplyDelete
 59. അജിത്തേട്ടാ..
  ആശയം കൊടുക്കാനുള്ള നല്ല മനസ്സിനെ അഭിനന്ദിക്കുന്നു..
  ഒരു കവിത വായിക്കുമ്പോള്‍ അത് എല്ലാ അര്‍ത്ഥ തലങ്ങളോടും കൂടി മനസ്സിലാകുവാന്‍, എഴുതിയ ആള്‍ എന്താണ് ഉദ്ദേശ്ശിച്ചത് എന്നതിനും ഇത് വളരെ ഉപയോഗപ്രദം..
  ഒരു ഈണത്തില്‍ മെല്ലെ ചൊല്ലുവാന്‍ കഴിയുന്ന വരികള്‍..
  ഒരു പുഴക്കരയില്‍ ഇരുന്ന സുഖം.
  നന്ദി അങ്ങോട്ട്‌ പറയുന്നു.. ഈ നല്ല വരികള്‍ക്ക്..

  ReplyDelete
 60. അന്യം നിന്നുപോയ ഏതോ പുണ്യം പോലെ ഈ കവിത...

  തീർച്ചയായും ഞാൻ തിരിച്ചു വരും.

  ReplyDelete
 61. അര്ത്ഥവും വിശദികരണവും ചേര്‍ത്തത് കൊണ്ട് മനസ്സിലായി. നല്ല കവിത..
  ഇന്നാളൊരു ദിവസം വായിച്ചിരുന്നു..അന്ന് അഭിപ്രായം എഴുതിയെന്നാ എന്റെ ഓര്‍മ്മ..പബ്ലിഷ് ആയി കാണില്ലായിരിക്കും..അതോണ്ട് ഒന്നൂടെ പറഞ്ഞതാട്ടൊ..ഒത്തിരി കാലമായല്ലൊ കണ്ടിട്ട്? എവിടെ ആയിരുന്നു??

  ReplyDelete
 62. സോറി കേട്ടൊ..എന്റെ കമന്റ് അവിടെ ഉണ്ട് ല്ലെ? എന്റെ കമ്പ്യൂട്ടര്‍ പോലും ഇങ്ങിനെ ഇടക്കിടെ എന്നെ പറ്റിക്കും...!!

  ReplyDelete
 63. മനുഷ്യ സംസ്കാരത്തിന്റെയും, മനസ്സിന്റെയും പ്രത്യക്ഷ പ്രതിരൂപമാണ്‌ നദി. അമൃതവാഹിനിയായ നദിയുടെ ഉറവകൾ പൂജിക്കുന്ന സംസ്കൃതിയാണ്‌ നമ്മുടേത്‌. ബാക്കിയായ നദികളെ നമുക്കു സ്നേഹിക്കാം. കാത്തു രക്ഷിക്കം.
  നല്ല അനുഭവമായി ഈ കവിത.

  ReplyDelete
 64. മാഷാണ് എന്റെ ബ്ലോഗില്‍ ആദ്യമായി ഒരു അഭിപ്രായം രേഖപെടുത്തിയത്
  അതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. ആ കവിതയ്ക്ക് ശേഷം ഞാന്‍ മറ്റു രണ്ടെണ്ണം കുടി ഇട്ടിട്ടുണ്ട്.
  അവയും അതിനു മുമ്പുള്ള കവിതകളും വായിച്ചു വിലയിരുത്തണം എന്നും കുറവുകള്‍ ചുണ്ടിക്കാട്ടി
  നേര്‍വഴിക്കു നയിക്കണം എന്നും അപേക്ഷിക്കുന്നു. മാഷിന്റെ കവിത വായിച്ചപ്പോള്‍ എന്റെ കഴിവിന്റെ പരിമിതിയാല്‍ ഒരു അഭിപ്രായം രേഖപെടുത്താന്‍ ഞാന്‍ ആളല്ല എന്ന് മനസിലാക്കുന്നു. മാത്രമല്ല മാഷിന്റെ കഴിവിന്റെ ആഴം കണ്ടു ആശ്ച്ചര്യപെടുകയും ചെയ്തു. ഞാന്‍ മാഷിന്റെ ബ്ലോഗ്‌ പിന്തുടരാന്‍ തുടങ്ങി.
  സ്നേഹത്തോടെ
  ഗിരീഷ്‌ കെ എസ്‌
  http://gireeshks.blogspot.in/

  ReplyDelete
 65. ഓരോ വരിയും അതിന്റെ ആശയഗരിമയില്‍ തല പൊക്കി നില്‍ക്കുന്നു.നല്ലൊരു കവിത വായിച്ച സംതൃപ്തിയില്‍ ഈ കവിത ഞാന്‍ COPY ചെയ്തെടുക്കുന്നു -തുടര്‍ വായനക്ക്.

  ReplyDelete
 66. ഇങ്ങനെ ഒന്ന് ഉണ്ടാക്കിയെടുക്കാന്‍ കുറെ കഷ്ടപ്പെട്ടു. അല്ലെ.. നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 67. സിദ്ധീക്ക,
  ഫൈക്ക്,
  ഡോക്ടര്‍,
  നിത്യഹരിത,
  ബെഞ്ചാലി,
  ശ്രീജ,
  അനശ്വര,
  ശ്രീജിത്ത് മൂത്തേടത്ത്,
  പദസ്വനം,
  നാസര്‍,
  പി. വിജയകുമാര്‍,
  ഗിരിഷ്,
  മുഹമ്മദ് കുട്ടി,
  ടി.പി ശുക്കൂര്‍

  എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി പറയുന്നു. നിങ്ങളുടെ സന്ദര്‍ശനത്തിനും പ്രോത്സാഹനവാക്കുകള്‍ക്കും വളരെ വളരെ നന്ദി. തുടര്‍ന്നും വരുമല്ലോ

  ReplyDelete
 68. നദികളുടെ തീരങ്ങളില്‍ ആണ് മനുഷ്യ സംസ്കാരങ്ങള്‍ ഉടലെടുത്തതെന്നു ചരിത്ര കാരന്മാര്‍ ..യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ ,സിന്ധു ,ഗംഗാ -കാവേരി ..ലോകസംസ്കാരത്തെ ജീവസ്സോടെ നില നിര്‍ത്തിയ അമൃത വാഹിനികള്‍ .. .കടലും .നദിയും ,പുഴയും ഇല്ലാതെ ഒരു ലോകമുണ്ടോ ? ജനതയും സംസ്കാരവും ഉണ്ടോ ? നഗരങ്ങളും ഗ്രാമങ്ങളും ഉണ്ടോ ? എത്ര മനോഹരമായ ഒരാശയം എത്ര ഭംഗിയോടെ താള നിബദ്ധമായാണ് അജിത് ഏട്ടന്‍ എഴുതിയിട്ടുള്ളത് !!! ഇങ്ങനെയുള്ള കവിതകള്‍ വായിക്കുമ്പോള്‍ ആ പുഴയുടെ തണുപ്പും തെളിമയും അനുഭവിക്കുന്നത് പോലെയാണ് ..
  ഈ അമൃത വാഹിനിയുടെ പേര് കൂടി സൂചിപ്പിക്കാമായിരുന്നു ...
  എന്റെ ഗ്രാമത്തിലും ഇങ്ങനെ ഒരു പുഴ ഒഴുകുന്നു ..കൈതപ്പുഴ ..
  എഴുതി മുഴുമിക്കാത്ത ഒരു കവിത വലിയ സ്വപ്നമായി എന്റെ മനസിലും ഉണ്ട് .. കൈതപ്പുഴയെകുറിച്ചു കൈതപ്പുഴയുടെ തീരങ്ങളില്‍ എന്ന പേരില്‍ തുടങ്ങിയ കൂട്ടുകാരന്റെ ബ്ലോഗിന് ആമുഖമായി എഴുതി നല്‍കിയ ആ കവിതയുടെ ഒരു ഭാഗത്തെ നാല് വരികള്‍ കൊടുക്കുന്നു :

  ജനതതികളുടെ ജനന മരണങ്ങള്‍ കണ്ടു ഞാന്‍ ...
  അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ...
  ജീവന്റെ അമൃതമായ്‌ ജീവിതത്തിന്റെ ഉപ്പായ്‌....
  ഒഴുകുന്നു കൈതപ്പുഴ; കാലപ്രവാഹിനി !
  ========

  ReplyDelete
 69. അടിത്തടത്തിലെ കടുകളവോളം
  ചെറുകരടതും തെളിഞ്ഞുകാണുവാന്‍
  കളങ്കമേശാത്ത ജല സമൃദ്ധിയില്‍
  അനര്‍ഗളമിവള്‍ ഗമിച്ചതോര്‍ത്തു ഞാന്‍
  വയല്‍ക്കിടാവുകള്‍ മുല കുടിച്ചതും

  വരികള്‍ തെളിമയുള്ളതും അര്‍ത്ഥസമ്പുഷ്ടവും. ഈയിടെ ബ്ലോഗ്ഗുകളില്‍ വായിക്കുന്ന ഗദ്യകവിതകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു ഈ കവിത. ചിലയിടങ്ങളില്‍ അര്‍ത്ഥഗ്രഹണം ആശയകുഴപ്പം ഉണ്ടാക്കിയെങ്കിലും താഴെ കൊടുത്ത അര്‍ത്ഥങ്ങളുടെ പട്ടികയെ കൂട്ട് പിടിച്ച് ഒന്ന് രണ്ടാവര്‍ത്തി വായിച്ചു മനസ്സിലാക്കി. മുകളില്‍ കൊടുത്ത നാല് വരികളില്‍ വയല്കിടാവ് എന്ന് ഉദ്ദേശിച്ചത് പശുകിടാവിനെയാണോ ??

  ReplyDelete
 70. അജിത്തെട്ടാ,
  വായിച്ചു എങ്ങനെ നന്ദി പറയണം എന്നറിയില്ല. കാരണം ബ്ലോഗിലെ ഗദ്യകവിത ഒരുവിധം വായിച്ചു മടുപ്പായിത്തുടങ്ങി. ഇത്രയും പദാവലിയും പ്രാസവും അവയുടെ അര്‍ത്ഥങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചത് വായിച്ചശേഷം കുട്ടിക്കാലത്ത് സ്കൂളിലെ ഏറ്റം പ്രിയപ്പെട്ട മലയാളം മാഷിന്റെ മുന്നില്‍ ഇരുന്നത് ഓര്‍മ്മവരുന്നു.

  പിന്നെ, കുളിച്ചുകൊണ്ടിരിക്കുന്ന പെണ്കിടാങ്ങളും, ആ കാഴ്ചകണ്ട് മനം കുളിര്‍ന്നു നടന്നു പോകുന്ന ആണ്കിടാങ്ങളെയും അര്‍ത്ഥം വിവരിച്ചതില്‍ നിന്ന് ഒഴിവാക്കിയതില്‍ ശക്തമായ പ്രതിക്ഷേധവും അറിയിക്കുന്നു.

  ReplyDelete
 71. ഇവിടെ കാലുഷ്യക്കലാപവുമില്ല
  കടുത്തകോപത്തിന്നനനലനുമില്ലാ
  പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
  കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
  ഇവളെന്‍ കാമിനി അലസയാമിനി
  മൃദുലഭാമിനി സുപഥഗാമിനി
  ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
  പരിലസിക്കുന്നെന്‍ ഹൃദയചാതകം

  മനസ്സിരുത്തി ഒന്നൂടെ ചൊല്ലി നോക്കി ഈ കവിത. ഓരോ വരിയും ആസ്വാദ്യം. വളരെ നല്ല ഭാഷാ പ്രാവീണ്യം ഉണ്ട് താങ്കള്‍ക്കു. തുടരുക ഈ അക്ഷര സപര്യ.

  ReplyDelete
 72. അമൃതായ്‌ ഒഴുകിയീ കവിത
  അക്ഷരശിഖിരങ്ങളാല്‍ തീര്‍ത്തതീ കവിത
  ആശംസക്ക് വരികളറിയില്ലയെങ്കിലും
  ചോല്ലുന്നതീ സ്നേഹം നിറഞ്ഞൊരാശംസ
  പവിഴ ദ്വീപില്‍ നിന്നുള്ള ആശംസ :)

  ReplyDelete
 73. അജിത്തേട്ടാ... കവിത വായിച്ച് അഭിപ്രായമെഴുതാനുള്ള കഴിവ് വളരെ കുറവാണ്.. കൂടാതെ ബ്ലോഗിലെ എഴുതുവാൻ വേണ്ടി മാത്രമെഴുതുന്ന കവിതകൾ വായിച്ച് മടുപ്പും തോന്നാറുണ്ട് (അവരെ നിരുത്സാഹപ്പെടുത്തുകയല്ല.. എഴുതിത്തെളിയട്ടെ എന്നാണ് ആഗ്രഹം.. അജിത്തേട്ടനേപ്പൊലെയുള്ളവരുടെ ചില നിർദ്ദേശങ്ങൾ കിട്ടിയാൽ അവർക്ക് ഒത്തിരി മെച്ചപ്പെടുവാൻ സാധിയ്ക്കുമെന്ന് തോന്നുന്നു..)
  ഡൽഹിയിലെ വരണ്ട അന്തരീക്ഷത്തിൽനിന്നും നാട്ടിലെത്തുമ്പോൾ, അദ്യമായി മനസ്സിൽ അനുഭവപ്പെടുന്ന കൈരളിയുടെ സുഗന്ധവും, കുളിരും, ഗ്രാമവിശുദ്ധിയുമെല്ലാം വളരെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.. അതോടൊപ്പം പ്രകൃതിയോട് അല്പം താത്പര്യക്കൂടുതൽ ഉള്ളതുകൊണ്ടുമാകാം ഈ കവിത എനിയ്ക്ക് ഏറെ ഇഷ്ടമായത്... വാക്കുകൾ അല്പം കടുപ്പമാണെങ്കിലും അവയുടെ അർത്ഥം വിശദീകരിച്ചതു‌മൂലം മനസ്സിലാക്കുവാനും എളുപ്പം...നല്ല ഭാഷ...
  ആശംസകൾ നേരുന്നു..
  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 74. അജിത്തേട്ടാ.ishttayi..... nalla tune...

  ReplyDelete
 75. അജിത്തേട്ടാ...കവിത നന്നായി..ഗൃഹാതുരത്വം തുളുമ്പുന്ന ഒന്ന്‌..ഗദ്യം തന്നതു കൊണ്ട്‌ കവിത മനസ്സിലാക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല....ആശംസകള്‍..

  ReplyDelete
 76. കവിത മികച്ചത്, എന്നെപ്പോലെ വൃത്തമോ ,അലങ്കാരമോ ഇല്ലാതെ ഗദ്യകവിത എഴുതുന്നവര്‍ക്ക് ഈ ശ്രമം തന്നെ സന്തോഷം പകരുന്നു...

  ReplyDelete
 77. ആളുകളെ കവിത വായിപ്പിക്കാനും അതു പഠിപ്പിക്കാനും
  അങ്ങ് നടത്തുന്ന കഠിനപരിശ്രമം ശ്ളാഘനീയമാണ്.
  സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ.
  ശബ്ദതാരാവലി ഇത്ര നല്ല ഉപയോഗമുള്ള കാര്യമാണെന്ന്
  ഇതു വായിച്ചപ്പോള്‍ ശരിക്കും ബോധ്യമാവുകയും ചെയ്തു.
  ഈ കവിത വായിച്ചതിനേക്കാള്‍ രസകരമായ
  ഒരവസ്ഥ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുമില്ല.
  അതിനും അങ്ങേക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  ReplyDelete
 78. നമ്മിച്ചുട്ടോ കവിതകളറായിട്ടുണ്ട് ആശംസകൾ....

  ReplyDelete
 79. മിനി.പി.സിJuly 15, 2012 at 11:36 PM

  നാട്ടിന്‍പുറത്തിന്‍റെ നന്മയും സ്നേഹവും നിഷ്ക്കളങ്കതയും പേറി
  ഒരു പുഴയും ഒരു കൂട്ടം മനുഷ്യരും ! ഗൃഹാതുരത്വം പകരുന്ന കവിത . അജിത്‌ സര്‍ , ഭാവുകങ്ങള്‍ !
  സസ്നേഹം

  ReplyDelete
 80. കാത്തിയ്ക്കും മിനിയ്ക്കും സന്തോഷത്തോടെ നന്ദി പറയട്ടെ.

  ReplyDelete
 81. ഗംഗാധരന് സ്വാഗതം
  സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി

  ReplyDelete
 82. ithrayum per paranjhathil kuduthalaayi entha parayen dathennariyilla.. ishtappettu sharikkum,, and thank u lots for passing my way

  ReplyDelete
 83. മനോഹരം ..... അതി മനോഹരം

  ReplyDelete
 84. മാഷിന്‍റെ കവിത വായിച്ചപ്പോള്‍ എനിയ്ക്ക് ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ആരണ്യകം എന്ന നോവലാണ് ഓര്‍മ്മ വന്നത്. നമുക്ക്‌ ഇപ്പോള്‍ അന്യമായ നിര്‍മ്മലമായ പ്രകൃതിയുടെ വര്‍ണനകള്‍ ആ നോവലില്‍ ഉടനീളമുണ്ട്. ആ വര്‍ണനകള്‍ വായിയ്ക്കുമ്പോള്‍ നമ്മുടെ പൂര്‍വികന്മാര്‍ എത്ര ഭാഗ്യം ചെയ്തവരായിരുന്നു എന്ന് തോന്നിപ്പോകും. കവിത നന്നായി.

  ReplyDelete
 85. ലിഷാന
  നിധീഷ്
  വിനോദ്

  പ്രിയസുഹൃത്തുക്കളുടെ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും ഹൃദയംഗമമായ നന്ദി, നമസ്കാരം

  ReplyDelete
 86. പദ്യമാണെന്നു ഞാനറിഞ്ഞുവെങ്കിലും
  ഗദ്യരൂപേണ വായിച്ചിടുന്നിതാ
  സുന്ദരമാണീ കാവ്യം, അവര്‍ണ്ണനീയം
  നമിക്കുന്നു ഞാനീ സപര്യക്ക് മുന്നില്‍
  സ്വീകരിക്കുക ഈയുവ ശിഷ്യനെ...

  അഭിനന്ദനങള്‍

  ReplyDelete
 87. hey I'm serious.. be my mentor.. coz I need to develop my vocabulary..

  ReplyDelete
 88. അജിത്തേട്ടാ.,ഞാനിവിടെ ആദ്യമാണ്.
  കവിത വായിച്ചു, ഇതൊരു ഒന്നൊന്നര കവിതയാണ്.
  മനസ്സിലാകാത്ത വരികള്‍ വായിച്ചു പടിച്ചിട്ടെ ഞാനിവിടുന്നു പോകൂ..:P


  chEck Out mY wOrLd!

  ReplyDelete
 89. ഒരല്പം വെള്ളം ചേര്‍ത്ത്‌ മുറിച്ചു മുറിച്ചു തന്നാലേ ദഹിക്കൂ അജിത്തണ്ണാ...........
  കൊള്ലാന്നോ കൊള്ളൂലന്നോ പറയാന്‍ ഞാനാലല്ലേയ്, ഞാന്‍ തരത്തില്‍ പോയി കളിച്ചോലാം

  ReplyDelete
 90. അജിത്‌ മാഷെ ...ഒരു സംശയം ..."അനിലന്‍" എന്ന വാക്കിന്‍റെ അര്‍ത്ഥം "കാറ്റ്" അന്ന് അല്ലെ ?"അഗ്നി" എന്ന് ആണോ?
  "അനലന്‍ " എന്നൊരു വാക്ക് ഉണ്ടോ ? ....അനിലന്‍ = കാറ്റ് ,അനലന്‍=അഗ്നി എന്നായിരിക്കും അല്ലെ ? എനിക്ക് അറിയില്ല. അറിയുമെങ്കില്‍ പറഞ്ഞുതായോ ....എനിക്ക് അര്‍ത്ഥം അറിഞ്ഞേ പറ്റു... ഈ വാക്കുകളില്‍ എന്‍റെ പേര് ഉണ്ട് അതുകൊണ്ട :-)
  :-) :-)

  ReplyDelete
 91. സംഗീത്, മെന്റര്‍ എന്ന് കേട്ടപ്പോള്‍ ഷേക് സ്പിയര്‍ എഴുതിയ ഒരു വാക്യമാണോര്‍മ്മ വന്നത്. ചെരിപ്പുകുത്തി പറയുകയാണ്: ഐ ആം മെന്റര്‍ ഓഫ് സോള്‍സ്. Infact he was a mentor of soul. But by profession he was a mentor of soles

  ബഹാവുദ്ദീന്‍, പഠിച്ചിട്ടേ പോകൂ എന്ന ആ ദൃഡനിശ്ചയം എനിക്കിഷ്ടപ്പെട്ടു. വീണ്ടും വരുമല്ലോ

  നിധീഷ്, വെള്ളം ചേര്‍ത്ത് മുറിച്ചാല്‍ മായം ചേര്‍ത്തൂന്ന് പരാതി വരില്ലേ? സന്ദര്‍ശനത്തിന് നന്ദി. വീണ്ടും കാണാം
  അമ്മാച്ചു

  ReplyDelete
 92. അമ്മാച്ചു, അനലന്‍ എന്നാല്‍ അഗ്നി, അഗ്നിദേവന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. സന്ദര്‍ശനത്തിന് നന്ദി. തുടര്‍ന്നും വരണം

  ReplyDelete
 93. അജിത്ത്‌ ചേട്ടാ, വളരെ നല്ല കവിത. ആശയ സമ്പുഷ്ടം. പുഴ എന്നും എനിക്ക് ഹരമാണ്.സ്കൂളിലെ കുട്ടികളെ പുഴക്കരയില്‍ കൊണ്ടുപോയിരുത്തി പുഴയെക്കുറിച്ചുള്ള വിവിധ കവിതകള്‍ പാടി കേള്‍പ്പിക്കുമായിരുന്നു.
  അമൃതവാഹിനി എന്നും അമൃതവാഹിനിയായിരുന്നെങ്കില്‍ ....
  അഭിനന്ദനങ്ങള്‍ . ആശംസകള്‍ .

  ReplyDelete
 94. താങ്കളുടെ കവിത വായിച്ചു. പാൽപായസം കുടിച്ച സന്തോഷം തോന്നി. ഇത്തരം കവിതകൾ അപ്രത്യക്ഷമായ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. അർത്ഥവും സാരവുമൊക്കെ പറഞ്ഞുകൊടുത്തിരുന്നില്ലെങ്കിൽ പലരും ആസ്വദിക്കുമായിരുന്നില്ല. ഒഴുക്കിനൊത്ത്‌ നീന്തുവാൻ ഞാനും ഇപ്പോൾ ശ്രമിക്കുന്നു. ആശംസകൾ

  ReplyDelete
 95. തോമസ് മാഷ്,
  നബിത,
  മധുസൂദനന്‍ സാര്‍

  നിങ്ങളുടെ സ്നേഹസന്ദര്‍ശനത്തിനും ഊര്‍ജം പകരുന്ന നല്ല വാക്കുകള്‍ക്കും വളരെ നന്ദി

  ReplyDelete
 96. 101- മത്തെ അഭിപ്രാ‍യമാണ് എന്റേത്. അല്ലെങ്കിലും,അജിത്തേട്ടാ..ഞാനെപ്പോഴും നല്ലത് കണ്ടുപിടിക്കാന്‍ താമസിക്കും.അജിത്തേട്ടന്‍ ഒരു കവിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ അജിത്തേട്ടന്റെ ലേഖനവും,നിരൂപണവും മാത്രമേ വായിച്ചിരുന്നുള്ളു. പുഴയുടെ വശ്യ സൌന്ദര്യത്തില്‍, ഒരു ഗ്രാമത്തിന്റെ തന്നെ സമാധാനം നിലനിര്‍ത്താം എന്നത് ഭാഗികമായ സത്യമാണ്.. ശുദ്ധമായ ജലമില്ലാത്ത അവസ്ഥ ആ ഗ്രാമത്തിന്റെ എക്കാലത്തേയും അശാന്തിയാകാം. പുഴകള്‍ക്ക്, കാലുഷ്യക്കലാപങ്ങളുയര്‍ത്തുന്ന മനസ്സുകളെ ശമിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ 44 നദികളുണ്ടായിരുന്നിട്ടും, നമ്മുടെ കേരളമെന്തേ കാലുഷ്യത്തില്‍ നിന്നു മോചിതമാകുന്നില്ല!?.ഒരിക്കലെങ്കിലും ആ തീരത്തൊന്ന് പോയിരിക്കാന്‍ സമയം കണ്ടെത്തണം അല്ലേ?..മനോഹരമായ, പദസമ്പത്തിനാല്‍ സമ്പുഷ്ട്ടമായ കവിത.

  ReplyDelete
 97. വാക്കുകള്‍ കടു കട്ടിയെങ്കിലും ഒപ്പം അര്‍ത്ഥവും വ്യാഘ്യാനവും ഉള്ളതുകൊണ്ട് മനസ്സിലാക്കാന്‍ എളുപ്പമായി. എന്നെപ്പോലുള്ളവര്‍ വായിച്ചിരിക്കേണ്ട കവിത ......മനോഹരം .....അര്‍ത്ഥ സമ്പുഷ്ടം ..... ശരിക്കും അമൃതവാഹിനി തന്നെ

  ReplyDelete
 98. നല്ലൊരു കവിത വായിച്ച സംതൃപ്തി ഉണ്ടായി.

  അജിത്തേട്ടാ ഒരുപാട് ഇഷ്ടമായി ട്ടോ...

  താഴെ വാക്കുകളുടെ അര്‍ഥം ചേര്‍ത്തത് കൊണ്ട് മനസിലാവായ്കയും ഉണ്ടായില്ല. മനസ് നിറഞ്ഞ നന്ദി നല്ലൊരു വായന നല്‍കിയതിന്,

  മരതകവര്‍ണ്ണപ്പുടവചുറ്റിയിട്ടൊ-
  രുങ്ങി നില്‍ക്കുന്നോരിരുപ്പൂ പാടവും
  അതിന്റെ മദ്ധ്യത്തില്‍ ഉയര്‍ത്തും കോലവും
  പനംകിളികളും പറവജാതിയും
  ഇടയ്ക്കിടെ ശിരസ്സുയര്‍ത്തിനോക്കുന്ന
  തപസ്വിയെപ്പോലെ വെളുത്ത കൊറ്റിയും
  എനിക്കെനിക്കെന്ന് കൊതിക്കെറുവോടെ
  ഇടയ്ക്കിടെയെത്തും വൃഷഭജാലവും.

  ഈ വരികളെന്നെ നാട്ടില്‍ പോവാനും പാട വരമ്പത്ത് വെറുതെ ഇരുന്നു സ്വപ്നം കാണാനും ക്ഷണിക്കുന്നുണ്ട്

  ReplyDelete

 99. എത്ര സുന്ദരം, ചില വാക്കുകളും വരികളും
  മനസ്സില്‍ മഴവില്ലഴകില്‍ പതിഞ്ഞു പോയി ...
  അഭിനന്ദനങ്ങള്‍ .

  ReplyDelete
 100. "നദീതടങ്ങളിലാണ് മനുഷ്യസംസ്കാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചതെന്ന ചരിത്രവസ്തുതയും പുഴയും നീരൊഴുക്കുകളുമെല്ലാം ആരുടെയും സ്വകാര്യസ്വത്തല്ലായിരുന്നെന്നും അത് പൊതുഅവകാശമാണെന്നുള്ള സാമൂഹ്യനീതിയും ഓര്‍ക്കുകയാണ്"
  ========================================
  ചരിത്രം ചരിത്രമായി തന്നെ നിക്കട്ടെ മാഷെ..

  കര്‍ക്കിട മാസത്തില്‍ മൂന്നു രൂപയുടെ റേഷന്‍ അരി മേടിക്കാന്‍ കൂടി കാശില്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്ക്...
  തളര്‍ന്നുറങ്ങുന്ന കുഞ്ഞും, ഇടിയും മിന്നലും ഉള്ള കോരി ചൊരിയുന്ന മഴയത്ത് ചെറ്റകുടിലില്‍ ഉറക്കമില്ലാതെ കാവല്‍ ഇരിക്കുന്ന അച്ഛനും അമ്മയും.. അങ്ങനെയും ചിത്രങ്ങളുണ്ട് . അതിനൊന്നും ഇന്നും മാറ്റങ്ങളില്ല അതറിയാന്‍ പാടത്തു പണി എടുക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ അറിയാന്‍ ആരുണ്ട് ഇന്ന്...
  കര്‍ക്കിടകത്തില്‍ പട്ടിണി കിടന്ന ആ ദിനങ്ങള്‍ ഇന്ന് വേദനയും അതുപോലെ തന്നെ സുഖമുള്ള ഓര്‍മ്മകളും തരുന്നുണ്ട്...
  എന്തെങ്കിലും ഒക്കെ ആയിത്തീരാന്‍ അതൊക്കെ ഒരു പ്രചോദനം ആകാറുണ്ട്...

  ReplyDelete
 101. ഇന്നത്തെ നവാഗതരായ സാഹിത്യകാരന്മാര്‍ ചെയ്യാത്തതാണ് അജിത് ചെയ്യുന്നത് 1-ക്രത്യമായ സാഹിത്യ സമ്പുഷ്ടമായ വാക്കുകള്‍ ഉപയോഗിച്ച മാലയാളത്തിന്റെ സമ്പന്നത പ്രകാശിപ്പിക്കുന്നു 2-അഭിപ്രായങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പേരുകള്‍ എടുത്ത് പറഞ്ഞു കൊണ്ടു തന്നെ നന്ദി അറിയിക്കുന്നു 3-എന്നെ പോലെ തുടക്കക്കാരുടെ ക്രതികള്‍ വായിച്ച് ആശംസയൂം പിന്തുണയും നല്‍കുന്നു.. ഈ രീതികള്‍ എല്ലാ‍വര്‍ക്കും മാത്രകയാവട്ടെ എല്ലാ അര്‍ത്തത്തിലും ആശംസകള്‍,അഭിനന്ദനങ്ങള്‍ www.tpsalih.blogspot.com

  ReplyDelete
 102. കവിതയെന്നു വിളിക്കണമെങ്കിൽ അതിനു താളം വേണമെന്ന് വൃഥാ ശഠിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു സദ്യ തന്നെ ഈ കവിത. കാണാൻ വൈകിയതിൽ ഖേ ദിക്കുന്നു .

  ReplyDelete
 103. Thank you Girija
  Please do come again

  ReplyDelete
 104. ithentha, ellam kawithamayam aanello? commentsum replyum ellam. hi, ente peru aju vijayan, mechanical engineer aayi work cheyyunnu... bloggingil puthumukam aanu. wilayeriya upadeshangal praheekshikunnu... comment box il malayalam type cheyyunath engane ennu paranju tharamo?

  ReplyDelete
 105. അജിത്തേട്ടന്റെ ബ്ലോഗില എത്താൻ എന്തെ വൈകീ എന്നൊരു തോന്നലായിരുന്നു . ഇനിയും വരാം -- ഒരു പു തിയ അറിവ് കിട്ടണം എങ്കിൽ കാരണവർ തന്നെ വേണം .. :) :) :) നന്ദിയുണ്ട് .

  ReplyDelete
 106. അജിത്തേട്ടാ ഇപ്പോഴാണ് ഈ കവിത വായിച്ചത് വളരെ ഇഷ്ടപ്പെട്ടു.ഭൂമിയുടെ ഞരമ്പുകളാണല്ലോ പുഴകള്‍.അവയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് ദുഖിക്കുന്നു.ഗ്രാമങ്ങളും അവയുടെ നന്മകളും മരിച്ചുകൊണ്ടിരിക്കുന്നു.

  ReplyDelete
 107. മലയാളം എത്ര ധന്യം , എത്ര മധുരം !! ഉപയോഗിക്കാൻ അറിയുന്നവർ ഉപയോഗിക്കുമ്പോൾ. Really a rich poem sir.

  ReplyDelete
 108. ഓരോ തവണ വായിക്കുമ്പോഴും വീണ്ടും വായിക്കണം എന്ന് അപൂർവ്വം തോന്നുന്ന ചില കവിതകളിൽ ഒന്ന്.

  ReplyDelete
 109. ഇവിടെ കാലുഷ്യക്കലാപവുമില്ല
  കടുത്തകോപത്തിന്നനനലനുമില്ലാ
  പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
  കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
  ഇവളെന്‍ കാമിനി അലസയാമിനി
  മൃദുലഭാമിനി സുപഥഗാമിനി
  ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
  പരിലസിക്കുന്നെന്‍ ഹൃദയചാതകം.

  ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുവഴി വരാം.

  ReplyDelete
 110. അജിത്‌ ഭായ് ഇഷ്ടം പുഴയോളം

  ReplyDelete
 111. മധുരമായി എഴുതി..ഒരു പുഴ ഒഴുകും പോലെ..rr

  ReplyDelete
 112. ഈ വരികളില്‍ ഞാൻ മുങ്ങി മരിച്ചു..!!

  ReplyDelete
 113. താങ്ക്സ്, കല്ലോലിനി

  ReplyDelete
 114. കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ ഒരു 'കവിത ' വായിക്കുന്ന സുഖം അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല . ആശംസകള്‍

  ReplyDelete