പ്രിയപ്പെട്ട ഇസ് ഹാക്കിന്റെ പ്രിയപുത്രി ജുമാന സ്നേഹപൂര്‍വം വരച്ച് അയച്ചുതന്ന ചിത്രം. കാണാപ്പുറങ്ങളിലിരുന്ന് സ്നേഹിക്കുന്ന പ്രിയകുടുംബത്തിന് ഹൃദയം നിറയെ ആശംസകളല്ലാതെ തിരിച്ചൊന്നും നല്‍കുവാനില്ല.
ഈ ചിത്രം എന്റെ എല്ലാ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞാന്‍ വളരെ അഭിമാനപൂര്‍വമാണ് കാണിച്ചത്.
എല്ലാവരും ആ കുഞ്ഞിന്റെ ചിത്രകലാവൈദഗ്ദ്ധ്യമോര്‍ത്ത് വിസ്മയിച്ചു
ഞാനോ ആ കുഞ്ഞിന്റെ മനസ്സില്‍ ഞങ്ങളോടുള്ള സ്നേഹത്തെയോര്‍ത്ത് വിസ്മയിച്ചു. അവളുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോയി ഒന്നോ രണ്ടോ വാക്കുകള്‍ അഭിപ്രായമെഴുതുന്നതല്ലാതെ ഒരു മെയിലോ ഫോണ്‍വിളിയോ അങ്ങനെ ഒരുകമ്യൂണിക്കേഷനും ഇല്ല. പെരുന്നാളിനും മറ്റുള്ള വിശേഷദിവസങ്ങളിലും വല്ലപ്പോഴും ഇസ് ഹാകിന് ഒരു ആശംസ നേര്‍ന്നാലായി.
അതുകൊണ്ട് തന്നെ ഈ സ്നേഹസമ്മാനം ഞങ്ങള്‍ക്ക് അളവില്ലാത്ത സന്തോഷമാണുണ്ടാക്കിയത്. അനു അപ്പോള്‍ത്തന്നെ ഈ ചിത്രം അവളുടെ മൊബൈലില്‍ സ്ക്രീന്‍ സേവര്‍ ആക്കി. വലിയ സന്തോഷങ്ങളുടെ സാദ്ധ്യതകളൊന്നുമില്ലാത്ത ജീവിതത്തില്‍ ഇതുപോലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഞങ്ങളെ ഉത്സാഹിപ്പിക്കാറുണ്ട്.
ഈ അവസരത്തില്‍ ഞങ്ങളെപ്പറ്റി അല്പം മനസ്സ് തുറക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എന്റെ ബാല്യവും കൌമാരവും. എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. പിന്നെ മാതൃഗൃഹത്തില്‍ നിന്നും അയല്പക്കങ്ങളില്‍ നിന്നുമുള്ള സഹായത്തോടെ ആണ് ഞങ്ങള്‍ ആറുമക്കളും അമ്മയും ജീവിച്ചത്. എന്റെ മൂത്ത സഹോദരന് സൌദി അറേബ്യയില്‍ ഒരു ജോലി ലഭിച്ചതോടെയാണ് ആ ദാരിദ്യ്രത്തിന് മാറ്റമുണ്ടായിത്തുടങ്ങിയത്. അനുവിന്റെ വീട് ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്താണ്. അവിടത്തെ ഭൂരിഭാഗം പെരും തേയില എസ്റ്റേറ്റുകളിലെ ജോലിക്കാരായിരുന്നു. ഇലയ്ക്കാട്ടിലെ എന്റെ വീടിനടുത്ത് അനുവിന്റെ ഒരു ബന്ധുവീട് ഉണ്ടായിരുന്നു. കുറവിലങ്ങാട് ഒരു മെഡിക്കല്‍ കോഴ്സ് പഠിയ്ക്കുന്നതിനിടെ അനു അവിടെ എല്ലാ ആഴ്ച്ചയും വരാറുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ മാത്രം റ്റിവി ഉണ്ടായിരുന്നതിനാല്‍ “രാമായണം” കാണാന്‍ അവിടെ അയല്പക്കക്കാരെല്ലാം വരിക പതിവുണ്ട്. ഒരു അവധിക്കാലത്ത് അങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി. പ്രഥമദര്‍ശനാനുരാഗം. പക്ഷെ അത് കഠിനമായ എതിര്‍പ്പാണുണ്ടാക്കിയത്. പ്രേമവിവാഹം 30-35 വര്‍ഷം മുമ്പെ ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നെങ്കിലും മിശ്രവിവാഹത്തിന് അവര്‍ ഒരുക്കമല്ലായിരുന്നു.പല സമരമുറകള്‍ക്ക് ശേഷം 7 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ വിവാഹം നടന്നു. തികച്ചും വിപ്ലവകരമായിരുന്നു ആ വിവാഹം. ഏറ്റം അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമൊക്കെയായി മുപ്പതുപേര്‍ മാത്രം. ഏലപ്പാറയില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്ത് ഒരു ഹോട്ടലില്‍ ഊണും ഏര്‍പ്പാടാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ എന്റെ ജോലിസ്ഥലമായ സിംഗപ്പൂരിലേയ്ക്ക് യാത്രയായി. അവിടെ പേയിംഗ് ഗസ്റ്റ് ആയി ഒരു തമിഴ് കുടുംബത്തിനൊപ്പമാണ് താമസിച്ചത്. വളരെ സ്നേഹമുള്ള ജഗന്നാഥന്‍ താത്തയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രം. ഭാര്യയാകട്ടെ വീല്‍ ചെയര്‍ ബൌണ്ടഡ് ആണ്. എത്ര ക്ഷമാപൂര്‍വമാണ് ജഗന്നാഥന്‍ താത്ത അവരെ ശുശ്രൂഷിക്കുന്നതെന്നോ! മകള്‍ മഹേശ്വരിയെ വിവാഹം കഴിച്ചിരിയ്ക്കുന്നത് മലേഷ്യയിലുള്ള രാജു ആണ്. (സിംഗപ്പൂര്‍-മലേഷ്യ ഒരു പാലത്തിനിക്കരെയക്കരെയാണ്. ദിവസേന അവിടെ നിന്ന് ഇവിടെ വന്ന് ജോലി ചെയ്ത് തിരിച്ചുപോകുന്നവരൊക്കെയുണ്ട്) അവര്‍ എല്ലാ ആഴ്ച്ചയും വരും.
അന്നൊക്കെ ലോകം പിടിച്ചടക്കിയ അനുഭൂതിയായിരുന്നു ഞങ്ങള്‍ക്ക്. അനു ഛര്‍ദിച്ചപ്പോള്‍ ജഗന്നാഥന്‍ താത്ത പതിന്നാലാം നിലയില്‍ നിന്ന് താഴെയിറങ്ങി കടയില്‍ ചെന്ന് ഹോര്‍ലിക്സ്, മൈലോ, പഴങ്ങള്‍ എല്ലാം വാങ്ങിക്കൊണ്ട് വന്നു.
“ഇനി മുമ്പത്തെപ്പോലെയൊന്നും പോര, നന്നായി ഭക്ഷണം കഴിയ്ക്കണം, ആരോഗ്യം നോക്കണം” എന്നൊക്കെ പറഞ്ഞു.
പിന്നെ അനു നാട്ടിലേയ്ക്ക് പോന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കാന്‍ പോകുന്നതില്‍ അതിയായ ആഹ്ലാദത്തോടെ ഞങ്ങള്‍ കഴിഞ്ഞു.
എന്നാല്‍ ആ ആഹ്ലാദം അധികകാലം നീണ്ടുനിന്നില്ല.
“കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെടോ. നിങ്ങള്‍ വിഷമിക്കേണ്ട” എന്ന് ഡോക്ടര്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. പക്ഷെ പിന്നീട് ഒരിയ്ക്കലും കടുക്കനിട്ടവന്‍ വരികയുണ്ടായില്ല.
പിന്നെ പല ആശുപത്രികള്‍, പലതരം ചികിത്സകള്‍, പ്രാര്‍ത്ഥനകള്‍, നേര്‍ച്ചകള്‍, കാഴ്ച്കകള്‍.
കൊടുങ്ങല്ലൂര്‍ കെ.ജെ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അഷറഫ് ആയിരുന്നു ഞങ്ങളുടെ ഡോക്ടര്‍.
എല്ലാ ടെസ്റ്റുകളും നടത്തി. മൂന്ന് വര്‍ഷം ചികിത്സ.
“ഒരു കുഴപ്പവും കാണുന്നില്ലെടോ. സുകുമാരഘൃതം എന്നൊരു നെയ്യുണ്ട്. നിങ്ങള്‍ അതു വാങ്ങിക്കഴിച്ചുനോക്കൂ” എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ കൈവിടുകയാണെന്ന് മനസ്സിലായി. അനു കരഞ്ഞു. ആ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവന്നു.
പിന്നെ ഉദയമ്പേരൂര്‍ ചുള്ളിക്കാട് രാമന്‍ വൈദ്യരുടെ ചികിത്സ ആയിരുന്നു.
അതിന് ശേഷം എറണാകുളം വിജയ ഹോസ്പിറ്റലിലെ ഡോ. വിജയലക്ഷ്മി
സിംഗപ്പൂരില്‍ നിന്ന് സമ്പാദിച്ചതൊക്കെ ഈ ചികിത്സ കൊണ്ട് തന്നെ തീര്‍ന്നിരുന്നു. വന്ധ്യതാചികിത്സ ഏറ്റവും ചെലവേറിയതാണ്. എത്ര മുടക്കിയാലും ഒരു കുഞ്ഞിക്കാല് കാണണമെന്നാഗ്രഹിച്ചുപോവുകയില്ലേ മനുഷ്യര്‍!
സിംഗപ്പൂരില്‍ നിന്ന് ജോലി നിര്‍ത്തിവന്ന് ഒരു പിക്-അപ് ട്രക്ക് വാങ്ങിയിരുന്നു. ചികിത്സയും ജീവിയ്ക്കാനുള്ള ചെലവും കൂടെ നടക്കുകയില്ലെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ഒരു ജോലി തേടിയിറങ്ങി. അങ്ങനെയാണ് ബഹറിനില്‍ എത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അനുവും ബഹറിനിലെത്തി. ഇവിടെയും ചികിത്സ തുടര്‍ന്നുപോന്നു. എല്ലായിടത്തും എല്ലാ ടെസ്റ്റുകള്‍ക്ക് ശേഷവും “ഒരു പ്രശ്നവുമില്ല” എന്ന റിപ്പോര്‍ട്ട് ആണ് കിട്ടുക.
ഏറ്റവും അവസാനം കൊച്ചി ബോണ്‍ഹാള്‍ ക്ലിനിക്കിലെ ചികിത്സയും കൂടി കഴിഞ്ഞ് ചികിത്സാപര്‍വത്തിന് അവസാനമിട്ടിരിക്കുകയാണ് ഞങ്ങള്‍.
ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുവാന്‍ വേണ്ടി പല അന്വേഷണവും നടത്തിയെങ്കിലും നിയമപ്രകാരമുള്ള പട്ടികയിലെ നാലഞ്ചു പ്രധാനകണ്ടീഷനുകള്‍ സാധിയ്ക്കാന്‍ ആവാത്തതിനാല്‍ ആ വഴിയും അടഞ്ഞു.
സങ്കടങ്ങളുണ്ടെങ്കിലും നിരാശരല്ല ഞങ്ങള്‍
ആവുന്നവിധം മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഇവിടത്തെ ജോലി മതിയാക്കിയെത്തുമ്പോള്‍ അശരണര്‍ക്ക് ഒരു ആശ്വാസമായിരിയ്ക്കണം, അതിനെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ഞങ്ങളുടെ പദ്ധതി. വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെടുന്നവര്‍ക്കും അനാഥര്‍ക്കും ഒക്കെ ഒരു കൈത്താങ്ങായി കഴിയുന്നേടത്തോളം മുന്‍പോട്ടു പോകണം എന്ന് ചിന്തിക്കുന്നു.
ഇതിനിടയിലും ഞങ്ങള്‍ക്ക് സന്തോഷം തരുന്ന ഒരു കാര്യമുണ്ട്.
ഇവള്‍ സോണി. ഹൈദരാബാദില്‍ എവിടെയോ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. നന്നായി പഠിയ്ക്കുന്ന ഇവള്‍ക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. ഞങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ അവള്‍ പഠിയ്ക്കുകയാണ്.
വല്ലപ്പോഴും സന്തോഷം തളിര്‍ക്കുന്നത് ഇവളുടെ കത്ത് കിട്ടുമ്പോഴും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോഴൊക്കെയാണ്.
അടുത്ത അവധിയ്ക്ക് പോകുമ്പോള്‍ കാണണമെന്ന് പറഞ്ഞിരിക്കുകയാണവള്‍. എന്നാലും എനിയ്ക്ക് ഒരു സസ്പെന്‍സ് അങ്കിള്‍ ആയിത്തുടര്‍ന്നിട്ട് നല്ലൊരു സന്ദര്‍ഭം വരുമ്പോള്‍ അവളെ കാണണമെന്നാണാഗ്രഹം
അങ്ങനെയാണ് ഞങ്ങളുടെ ലൈഫ് മുമ്പോട്ട് പോകുന്നത്.
ഇത്രയൊക്കെ ഷെയര്‍ ചെയ്യാനിടയായത് ഞങ്ങള്‍ ആരെന്നോ എന്തെന്നോ അറിയാതെ ഞങ്ങളെ സ്നേഹിക്കയും ദിവസങ്ങള്‍ ചെലവിട്ട് ഞങ്ങളുടെ ചിത്രം വരച്ച് അയയ്ക്കുകയും ചെയ്ത ആ കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ടാണ്. ഒപ്പം എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പരിമിതമായെങ്കിലും ഞങ്ങള്‍ ആരാണെന്ന് ഒരു ധാരണ ഉണ്ടാകണമെന്ന് ആഗ്രഹം കൊണ്ടും.
സങ്കടം ഒതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. അതുകൊണ്ട് വിശേഷങ്ങളിവിടെ നിര്‍ത്തട്ടെ.
സോണിയെക്കുറിച്ച് മുമ്പ് എഴുതിയ ഒരു പോസ്റ്റ്: സോണി
ജുമാനമോളുടെ ബ്ലോഗ്: http://jumanasam.blogspot.com/
ആരിഫമോളുടെ ബ്ലോഗ്: http://risamaarifa.blogspot.com/
ഇസ് ഹാക്കിന്റെ ബ്ലോഗ്: http://ishaqh.blogspot.com/
മനസ്സ് തുറന്ന് സൗമ്യവും ശാന്തവുമായി എഴുതിയ ആത്മാവിഷ്കാരങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമായേ വായനക്ക് കിട്ടിയിട്ടുള്ളു. അവ വായിക്കുമ്പോൾ ഹൃദയം ആർദ്രമാകും, കേവലമായ അഭിപ്രായപ്രകടനങ്ങൾ അപ്രസക്തമെന്നു തോന്നുംവിധം വാങ്മയങ്ങൾക്കു മുന്നിൽ നമ്രശിരസ്കനായി പ്രാർത്ഥനകളോടെ നിന്നുപോവും....
ReplyDeleteജുമാനക്കുട്ടിയുടെ ചിത്രങ്ങൾ കാണാറുണ്ട്.ഈ ചിത്രത്തോട് പ്രത്യേകമൊരു ഇഷ്ടം തോന്നി. രക്തത്തിൽ അലിഞ്ഞു ചേർന്ന കലാപാരമ്പര്യം ഒരുപാട് ഉയരങ്ങളിലെത്താൻ ആ മോൾക്ക് തുണയാവട്ടെ....
നന്മകൾ നേർന്നുകൊണ്ട്.......
മോള്‍ ജുമാന എന്ന് എപ്പോള്‍ പുതിയ പോസ്റ്റിട്ടാലും മിക്കപ്പോഴും അജിത്തേട്ടന്‍ തന്നെ യാണ് ആദ്യമായി കാണുന്നതും എന്തെങ്കിലും അഭിപ്രായം പറയുന്നതും..
ReplyDeleteഅവളുടെ വര വളര്‍ച്ചയുടെ വഴിയില്‍ എന്നും പ്ര്രോത്സാഹനങ്ങളുമായി എത്തുന്ന അജിത്തങ്കിളിനല്ലാതെ ഇങ്ങനെ ഒരു സമ്മാനം മറ്റാര്‍ക്ക് നല്‍കും, അറിയാപ്പുറങ്ങള്‍ ഇത്രയൊന്നും അറിഞ്ഞിരുന്നില്ല എങ്കിലും "എന്ന് സ്വന്തം" എന്ന ആമനസ്സു തുറക്കലില്‍ ഒരു പാടൊക്കെ പറയാതെ പ്രതിബിംഭിച്ചിരുന്നു .......ഇനിയെന്തെഴുതണമെന്നറിയില്ല സനേഹിതാ.. നിറഞ്ഞസ്നേഹം.....
ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ... പക്ഷേ ഏതൊരു ബ്ലോഗില്‍ ചെന്നാലും ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മുഖം പോസ്റ്റുകള്‍ക്കടിയിലെ കമന്റുകള്‍ക്കിടയില്‍ എവിടെയെങ്കിലും കാണാറുണ്ട്... അപ്പോഴൊന്നും ചിരിക്കു പിന്നില്‍ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് തോന്നിയിരുന്നില്ല...
ReplyDeleteഈ ചിത്രം ഒരു കുട്ടിയുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം....അത്രയ്ക്ക് മനോഹരമായിരിക്കുന്നു...
സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ....
വളരെ സന്തോഷം അജിത്ത്. ഈ പരിചയപ്പെടുത്തല്‍ സന്തോഷകരമായി. മക്കള്‍ ഇല്ലാതെ വേദനിക്കുന്നവര്‍. മക്കളുണ്ടായിട്ടു വേദനിക്കുന്നവര്‍. ഇവരെല്ലാം ജീവിതത്തിന്‍റേ ഭാഗമാണ്. സ്നേഹിക്കാന്‍ സ്വന്തക്കാര്‍ ഉണ്ടാവണമെന്നില്ല.സ്നേഹം തിരിച്ചു കിട്ടണമെന്ന് പോലുമില്ല.നിങ്ങള്ക്ക് രണ്ടുപേര്‍ക്കും സ്നേഹം മാത്രം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
ReplyDeleteവാക്കുകൾ കത്തിയമരുമ്പോൾ
ReplyDeleteമഷി കലങ്ങുന്നോരൊ മനസ്സിലും
വിരൽതീർത്ത പാലം വീണുടയുന്നു..
വാക്കുകൾ കത്തിയമരുമ്പോൾ
ReplyDeleteമഷി കലങ്ങുന്നോരൊ മനസ്സിലും
വിരൽതീർത്ത പാലം വീണുടയുന്നു..
ക്രാഫ്റ്റിന്റെ തെളിഞ്ഞ കാഴ്ചകളാണ് ജുമാനയുടെ ഒട്ടുമിക്ക ചിത്രങ്ങളൂം. കിടിലൻ ചിത്രം തന്നെ.
ReplyDeleteആദ്യമായി ആ ചിത്രം വരച്ചു തന്ന കലാകാരിക്ക് എന്‍റെയും അഭിനന്ദനങ്ങള്‍ !
ReplyDeleteഒരാളുടെയും ജീവിതം അവരുടെ മുഖത്ത് നോക്കി വായിച്ചെടുക്കാന്‍ ക്ഷിപ്രസാധ്യമല്ലെന്ന് ഇതാ ഇവിടെ സദാ പുഞ്ചിരി തൂകുന്നൊരു മുഖം വിളംബരം ചെയ്യുന്നു....ഈ മുഖത്ത് ഇങ്ങിനെയൊരു ദു:ഖഛവി നിഴലിടുന്നുണ്ടെന്ന് ഒരാള്‍ക്കും പറയാനാവില്ല.
പ്രിയ സുഹൃത്തേ ,ഇതു തന്നെയാണ് പലരുടെയും ജീവിതം ,അല്ലേ?ജീവിതവായനയില്‍ തെളിഞ്ഞു വന്ന പ്രണയ സാഫല്യം പലര്‍ക്കും അപ്രാപ്യമാണ്...ദൈവം നിങ്ങള്‍ക്കൊരു കുഞ്ഞിക്കാല്‍ കാണാനുള്ള സൗഭാഗ്യം നല്‍കട്ടെയെന്ന പ്രാര്‍ഥനകളോടെ .......
അജിത് ഭായ് ഏതു ദുഖവും കാലം മായ്ച്ചു കളയുവാൻ ഉപയോഗിക്കുന്ന ഒരു ദിവ്യൗഷദം ഉണ്ട് അത് കണ്ണ്നീരാണ് കരയുമ്പോഴും വരും ചിരിക്കുമ്പോഴും വരും അജിത് ഭായ് ക്കും ചേച്ചിക്കും അത് ഇനിയുള്ള നാൾ ആനന്ദാശ്രുക്കൾ ആവട്ടെ മകനായോ മകളായോ ഈശ്വരൻ ചേർത്ത് വയ്ക്കട്ടെ നിങ്ങളോടൊപ്പം സുമനസ്സുകളെ
ReplyDeleteജുമാനയ്ക്ക് ഇസാക്ക് ഭായിക്കും ഇതിൽ പരാമർശിച്ചിരിക്കുന്ന ഓരോ വ്യക്തികളും അവരുടെ നന്മയും പ്രാർത്ഥനകൾ ആശംസകൾ
നിത്യവും ബ്ലോഗുകളിലൂടെ താങ്കള്‍ കടന്നുപോകുന്നത് കാണാറുണ്ട്.. തുടര്‍ പോസ്റ്റുകള്‍ക്ക് പ്രചോദനമായി താങ്കളുടെ അഭിപ്രായങ്ങള്‍ അനുഭവപ്പെടാറുമുണ്ട്.. അങ്ങിനെ മനസ്സില്‍ കയറിക്കൂടിയത് അജിത്തിന്‍റെ രൂപമായിരുന്നെങ്കില്‍ ഈ വരികളിലൂടെ ആ ഹൃദയത്തിലെത്തിപ്പെടാന്‍ കഴിഞ്ഞു എന്ന സത്യം അറിയിക്കട്ടെ.. മുഖം മാത്രമല്ല വാക്കുകളും, പ്രവര്‍ത്തിയും ജീവിതവും ഒക്കെ മനസ്സിന്റെ കണ്ണാടിയാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. വാക്കുകള്‍ക്കൊണ്ട് നേടാനാകുമെങ്കില്‍ ആത്മാര്‍ഥതയോടെ ആശംസിക്കുന്നു, ആരോഗ്യവും സന്തോഷവും സമാധാനവുമുള്ള ശിഷ്ടജീവിതം..
ReplyDeleteനല്ല വര. ആ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteഞാൻ മുമ്പ് ഒരു കോര്സിനു പോയപ്പോൾ, അവസാന ദിവസം എല്ലാവരും അവനവനുള്ള ആഹാരം വീട്ടില്നിന്നു കൊണ്ടുവരാൻ പറഞ്ഞു. എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കാൻ. ഗുരു പറഞ്ഞു, എന്ത് ഉണ്ടാക്കിയാലും വിരോധമില്ല അതിൽ ''സ്നേഹം'' ചേര്ക്കുക. അതെ. ആ ''സ്നേഹം'' ഇട്ടതു കൊണ്ടാവാം പതിവിൽ കൂടുതൽ രുചി ആഹാരത്തിനു തോന്നി. ഇവിടെയും ''സ്നേഹം'' ചേര്ത്ത വര! അത് എല്ലാവര്ക്കും രുചിക്കുന്നു - അല്ല, കൂടുതൽ ആസ്വാദ്യകരമാവുന്നു.
ഇങ്ങിനെ ഒരു പോസ്റ്റ് വളരെ നന്നായി, അജിത് ഭായ്.
'വലിയ സന്തോഷങ്ങളുടെ സാദ്ധ്യതകളൊന്നുമില്ലാത്ത ജീവിതത്തില്‍ ഇതുപോലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഞങ്ങളെ ഉത്സാഹിപ്പിക്കാറുണ്ട്.' ഈ വരികളിൽ അജിത്തേട്ടനെയും ചേച്ചിയേയും ഞാൻ കാണുന്നു....ഞങ്ങളെല്ലാപേരും നിങ്ങളുടെ മക്കളാണു....ജുമാനയുടെ സ്നേഹം നിങ്ങളെ തേടി എത്തിയതു പോലെ ആയിരങ്ങളുടെ സ്നേഹം നിങ്ങൾ ഇരുവരേയും തേടിയെത്തും....ഈ പോസ്റ്റിങ്ങ് അതിനൊരു തുടക്കമാകട്ടെ. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് നിവാസി എന്നനിലയിൽ അനുചേച്ചിയോടു എന്റെ പ്രത്യേക സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ...ഒപ്പം ജുമാനയ്ക്ക് എന്റെ ഭാവുകങ്ങൾ....!!
ReplyDeleteഅജിത്തേട്ടാ..അനുചേച്ചി,നമ്മള്‍ ഇനിയും കാണും.അത്രേ പറയുന്നോള്ളൂ :)
ReplyDeleteനന്മകള്‍ നേരുന്നു....
ReplyDeleteനന്മനിറഞ്ഞവര്‍ക്ക് എന്നും സന്തോഷവും സമാധാനവും ഉണ്ടാകും!
ReplyDeleteആരേയും നോവിക്കാതെ മധുരമനോഹരമായ വാക്കുകളുടെ മേമ്പൊടി ചേര്‍ത്ത് കൊടുത്താശ്വസിപ്പിക്കുന്ന അജിത് സാറിനെയാണ് ഞാന്‍ എല്ലായിടവും കണ്ടിട്ടുള്ളത്.
ആ നന്മ ഇപ്പോള്‍ ഇവിടെ കാണുന്നു.............
ജമുനാ മോളുടെ വര ഞാന്‍ കാണാറുണ്ട്.
നല്ലതിനായി സര്‍വ്വേശ്വരന്‍ നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെയെന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുന്നു...
I suppose to meet you earlier, say my salam to chechy. :)
ReplyDeleteഅജിത്തേട്ടനെ ശരിക്കും വരച്ചു വെച്ചു!!!!!!!
ReplyDeleteജുമാനയുടെ ഒരു കടുത്ത ആരാധകനായതില്‍ വീണ്ടും സന്തോഷം.
എന്റെയടക്കം മിക്കബ്ലോഗുകളിലും സ്ഥിരമായി വായിച്ചു കമന്റ് ചെയ്യുന്ന ഒരാളാണ് താങ്കള്‍. താങ്കളുടെ കമന്റുകള്‍ കാണുമ്പോള്‍ ശരിക്കും അത്ഭുതപ്പെടാറുമുണ്ട്. ബ്ലോഗ് അല്പമൊന്നു തളര്‍ന്നിരിക്കുന്ന വേളയിലും അതിന്റെ പുഷ്ടിപ്പെടുത്താന്‍ താങ്കള്‍ കാണിക്കുന്ന ആത്മാര്‍ഥത തന്നെ കാരണം.
ReplyDeleteഇവിടെ വന്നത് ചിത്രം കണ്ടു മടങ്ങാനായിരുന്നു. പക്ഷെ കേവലമൊരു ചിത്രത്തിനപ്പുറം താങ്കളെ തന്നെ ഇവിടെ വരഞ്ഞു വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ പഴയ ഇഷ്ടം വീണ്ടും കൂടി. മക്കളായി ഞങ്ങളെ പോലുള്ള ഒരുപാടു പേരുള്ള താങ്കള്‍ക്ക് പ്രാര്‍ത്ഥനകള്‍ക്കുണ്ടാവുമോ പഞ്ഞം! കൂടെയുണ്ട്, സ്നേഹത്തോടെ...
കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...
ReplyDeleteജുമാനക്കും അജിത്തേട്ടനും കുടുംബത്തിനും ആശംസകൾ!
അജിത്തേട്ടാ,നിങ്ങൾ ദൈവത്തിന്റെ അച്ഛനും അമ്മയുമാണ്,അത് മറക്കരുത്.ജുമാനയ്ക്ക് ഒരു ഷേയ്ക്ക്ഹാൻഡ്
ReplyDeleteഅജിത്തേട്ടാ,നിങ്ങൾ ദൈവത്തിന്റെ അച്ഛനും അമ്മയുമാണ്,അത് മറക്കരുത്.ജുമാനയ്ക്ക് ഒരു ഷേയ്ക്ക്ഹാൻഡ്
ReplyDeleteതാങ്കളെക്കുറിച്ചെന്നിലുണ്ടായിരുന്ന ചിത്രം മുഴുവന്‍ മാറിമറിയുന്നു. ദീര്‍ഘകാലം ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ വാഴാന്‍ ഇരുവരേയും ദൈവമനുഗ്രഹിക്കട്ടേ..പ്രാര്‍ത്ഥനയുണ്ടാകുമെപ്പോഴും നിങ്ങള്‍ക്കായും..
ReplyDeleteനല്ല വര.
ReplyDeleteഅതിലുപരി, അജിത്തേട്ടനെ കുറിച്ച് അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിങ്ങലും.. എങ്കിലും, സോണിയെ കുറിച്ച് കേട്ടപ്പോള്‍ 'അജിത്തേട്ടന്‍' ഒരു സുഹൃത്ത് എന്നതിലുപരി മറ്റാരൊക്കെയോ ആയി മാറുന്നുവെന്നൊരു തോന്നല്‍.. അഭിനന്ദിക്കാന്‍ വാക്കുകളില്ല. ആശ്വസിപ്പിക്കാനും.. എന്നും സ്നേഹവും പ്രാര്‍ത്ഥനയും മാത്രം...
കണ്ണ്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുമ്പോള്‍ എന്തെഴുതണം എന്ന് കൂടി അറിയാതാവുന്നു...
ശരിക്കും ഹൃദയത്തില തൊട്ടു
ReplyDeleteബ്ലോഗ് തുടങ്ങിയ കാലംതൊട്ട് സ്ഥിരമായി കാണുന്ന ഒരു മുഖമാണ് അജിത്തേട്ടന്‍റേത്. അതുകൊണ്ടുതന്നെ അടുത്ത് പരിചയമില്ലെങ്കിലും ഒരു വല്ല്യേട്ടന്‍റെ സ്ഥാനമുണ്ട് മനസ്സില്‍ അജിത്തേട്ടന്. ഇതില്‍ കൂടുതല്‍ ഈ പോസ്റ്റില്‍ എന്ത് പറയണമെന്നറിയുന്നില്ല.
ReplyDeleteജുമാനയുടെ ഈ വര അനിര്‍വചനീയം. അഭിനന്ദനങ്ങള്‍ മോളൂ..
അജിത്തേട്ടാ..
ReplyDeleteജുമാനയുടെ ചിത്രത്തിലൂടെ ഇവിടെയെത്തി.
വായന തുടങ്ങിയപ്പോള്‍ ഒരു നന്ദി പ്രകടനമാണ് മനസ്സില്‍ കണ്ടത്.
എന്നാല്‍ പറഞ്ഞ് വരവേ അത് ഹൃദയം തൊടുന്ന ഒരു പങ്കുവെക്കലായി.
അജിത്തേട്ടന്‍ എന്ന അഞ്ചക്ഷരത്തിനപ്പുറം താങ്കളെക്കൂറിച്ചുള്ള
വിവരണം വെറുമൊരു ബ്ലോഗ്ഗ് പ്രൊഫൈലിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു.
ഇന്നലെ വരെ കമന്റിലൂടെ മാത്രം അറിഞ്ഞ താങ്കള്‍ ഇനി മറ്റെന്തെക്കോയേ കൂടി ആയി മാറുന്നു.
നിങ്ങള്‍ രണ്ട് പേരും ഒട്ടനേകം പേര്‍ക്ക് മാതൃകയാണ്..ഇരുവര്‍ക്കും
ദൈവത്തിന്റെ കാരുണ്യ കടാക്ഷം എന്നുമുണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഒപ്പം ഈ ഒരു പോസ്റ്റിനു നിമിത്തമായി ആ കുഞ്ഞു കലാകാരിക്കും നന്ദി..
ഒരു ഉള്‍വിളി പോലെ ഈ ചിത്രം രചിക്കുമ്പോള്‍ ആ കലാകാരി നിനച്ചിരിക്കുമോ ആ ചിത്രം മാത്രമല്ല..അതിലൂടെ അജിത്തേട്ടനും
ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണെന്ന്...
Nothing to say more... Hearty wishes to both Jumana and this kind family... May God bless you with a pretty kid..
ReplyDeleteതാങ്കളുടെ ജീവിതത്തിൽ താങ്കൾ ഏറ്റവും ആഗ്രഹിക്കുന്ന ആ നല്ല വാർത്ത എത്തട്ടെ... അധികം താമസിയാതെ താങ്കൾ ഒരു അച്ഛൻ ആകുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
ReplyDeleteശ്രദ്ധേയ്അൻ പറഞ്ഞ പോലെ അജിത്തേട്ടന്റെ ചിത്രം കണ്ട് പോവാം എന്നു കരുതിയാണു വന്നതെങ്കിലും താങ്കളെ കാഴ്ചയിലൂടെ അറിഞ്ഞതിലും അപ്പുറം പരിദേവനങ്ങൾ ജീവിതാനുഭവത്തിലുണ്ടെന്ന് ഈ പോസ്റ്റിലൂടെ അറിയാൻ സാധിച്ചു... നന്മ മാത്രം ആശംസിക്കുന്നു ആഗ്രഹിക്കുന്നു...
വാക്കുകള്‍ ഇല്ല,,,ഒന്നിനും,,,,
ReplyDeleteദൈവത്തിൻറെ ഒരു കണ്ണ് എപ്പോഴും അജിത്തേട്ടനെയും കുടുംബത്തെയും മാത്രം കാക്കുന്നുണ്ട്.. സോണിയുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ.. നല്ലത്,നല്ലതു മാത്രമേ വരൂ...
ReplyDeleteജുമാനക്കുട്ടീ... അങ്ങ് സ്നേഹിച്ചു പോകുന്നു...
മുഖ പുസ്തകത്തിലെ ബന്ധങ്ങള്‍ ഇങ്ങനെ ആത്മ ബന്ധങ്ങള്‍ ആയി പരിണയിക്കുമ്പോള്‍ വാക്കുകളില്‍ ഒതുക്കാന്‍ ആവില്ല .,.ഈ മനോഹരമായ വരയും അജിത്തെട്ടന്റെ ഹൃദയ സ്പെഷിയായ വാക്കുകളും .,.,.ജുമാനയുടെ വരകള്‍ മുന്‍പും കണ്ടിട്ടുണ്ട് എങ്കിലും ഈ കഴിവിനെ എങ്ങനെ പ്രശംസിച്ചാലും മതിയാവില്ല .,.,.,പ്രാര്‍ത്ഥനകള്‍ എല്ലാം ഭംഗിയായിത്തീരാന്‍
ReplyDeleteവായിച്ച് മനസ്സ് നിറഞ്ഞു
ReplyDeleteജീവിതം അങ്ങിനെയാണ്. അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ സ്വപ്നം പൂവണിയും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. പലരും തങ്ങളെ കുഞ്ഞുങ്ങളെ വഴിയരികിലും, ഓടയിലും ഉപേക്ഷിക്കുന്നതും ഇന്നിന്റെ വികൃതമായ കാഴ്ചകള്‍ ആണ്. അത്തരത്തിലുള്ളവര്‍ ഇങ്ങിനെ ഉള്ളവരുടെ അനുഭവം / മാനസികാവസ്ഥ ഒരിക്കല്‍ എങ്കിലും മനസ്സിലാക്കിയിരുന്നു എങ്കില്‍ ...
ReplyDeleteസോണിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയുക എന്നത് തന്നെ ഒരു പുണ്യമാണ്. അതൊന്നും ദൈവം കാണാതിരിക്കില്ല. സര്‍വ്വശക്തന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സമീപ ഭാവിയില്‍ തന്നെ സഫലീകരിച്ചു തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു കൊണ്ട്...
'ജീവിതം ഒരു സമരം' എന്ന് അഭിപ്രായപ്പെട്ടത് ആരാണെന്ന് അറിയില്ല . അക്കാമ്മ ചെറിയാന്റെ ആത്മകഥയുടെ പേരാണത് എന്ന് ഗൂഗിൾ പറഞ്ഞു തന്നു.
ReplyDelete'ദൈവത്തിന്റെ അമ്മ' എന്നൊരു കഥ സിയാഫ് ഭായ് എഴുതിയിട്ടുണ്ട്. അത് വായിച്ചിങ്ങനെ ഉരുകി കൊണ്ടിരിക്കുമ്പോൾ ഞാനോർത്തത് അജിത്തേട്ടനേയും ചേച്ചിയേയുമായിരുന്നു. കഥയ്ക്കാധാരമായ പോസ്റ്റ് എഴുതിയത് ഇതേപോലെ അന്യപത്യതാ ദുഃഖം അനുഭവിക്കുന്ന ചന്തുവേട്ടനായിരുന്നു. 'അത് വായിച്ച് ഞാൻ കരഞ്ഞു പോയെടോ' എന്ന് സിയാഫ് ഭായ് പറഞ്ഞു. എഴുത്തുകാരന്റെ കണ്ണീരിനറുതിയില്ലല്ലൊ എന്ന് ഞാനോർത്തു. ജീവിതം അറിഞ്ഞ ഒരു മനുഷ്യന്റെ കണ്ണീരിനും അറുതിയുണ്ടാവാനിടയില്ല. ചിലരത് താഴേക്കടരാതെ യുദ്ധം ചെയ്യുന്നു, മറ്റു ചിലർ അതൊഴുക്കി കൊണ്ടു തന്നെ ഹൃദയം തൊടുന്നു.
ജീവിതം ഒരു സമരം തന്നെ.
കണ്ണു നിറഞ്ഞു.കൂപ്പു കൈ .
ReplyDeleteനന്മകള്‍ നേരുന്നു....
ReplyDeleteവായിക്കുന്നതിനു ഇടയിലെപ്പോഴോ കണ്ണ് നിറഞ്ഞു തുളുംപിയത് ജുമാന മോളുടെ അതെ ഇഷ്ടം എനിക്കും നിങ്ങളോട് തോന്നിയത് കൊണ്ടാണ് അജിത്തേട്ട, പക്ഷെ എനിക്ക് വരയ്ക്കാന്‍ അറിയില്ല .ഞാന്‍ അഭിമാനിക്കുന്നു നിങ്ങളെ പോലെ ഒരാളുടെ അനിയന്‍ ആണെന്ന് പറയുന്നതില്‍...
ReplyDeleteഅജിതേട്ട ഒരു വിളിപ്പാട് അകലെയാണ് നമ്മളുടെ വീടെങ്കിലും ഞാന്‍ ഇത്രത്തോളം അജിതെട്ടനെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല..പ്രൊഫൈലില്‍ പരതിയെങ്കിലും കൂടുതല്‍ അറിയുവാന്‍ കഴിഞ്ഞിരുന്നില്ല..ബ്ലോഗിന്റെ മറയ്ക്കുള്ളില്‍ നിന്നും വെളിയിലെക്കിറങ്ങിയപ്പോള്‍ മനസ്സിലാക്കിയത് ഒരുപാട്..ഈ തുറന്നെഴുത്ത് നല്ലത് തന്നെ മനസ്സുകള്‍ തമ്മിലുള്ള ദൂരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവട്ടെ..ഒപ്പം ജുമാന മോള്‍ക്കും സോണി മോള്‍ക്കും വായനക്കാര്‍ക്കിടയില്‍ ഉരു ഇടം ലഭിച്ചതും ഒരനുഗ്രഹമാണ്...അജിത്തെട്ടനും അനുചേചിക്കും..സന്തോഷത്ത്തിന്റെ ആശംസകള്‍ .നേരുന്നു .പ്രാര്‍ഥനയോടെ ...
ReplyDeleteഇങ്ങിനെ ഒരു വായന തന്നതിന് നന്ദി അജിത്തേട്ട..
ReplyDeleteജുമാനക്ക് ആശംസകള്‍
ReplyDeleteഅജിത്തെട്ടാ..എന്റെ സ്നേഹം...അനുച്ചേച്ചിക്കും.
യൂ ഗയ്സ് ആർ മെയ്ഡ് ഫോർ ഈച്ച് അദർ..
ReplyDeleteഗോഡ് ബ്ലസ്സ് യൂ.. പ്രാർത്ഥനകളോടെ കൊച്ചുമുതലാളി..
ജുമാനയുടെ ചിത്രങ്ങൾ അതിമനോഹരം..!!!
മൌനം ചിലപ്പോള്‍ വാക്കുകളേക്കാള്‍ വാചാലമാണ്.
ReplyDeleteഞാനെന്തൊക്കെയോ പറയുന്നുണ്ട്.
അജിത്തെട്ടനും അനുചേച്ചിയും അതൊക്കെ കേള്‍ക്കുന്നുമുണ്ട് - നിസ്തര്‍ക്കം.
ഇത്രയും പറയിപ്പിച്ച ജുമാനയെ അഭിനന്ദിക്കാതെ എങ്ങനെ ?
അജിത്തേട്ടാ.. കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു...!!
ReplyDeleteവാക്കുകള്‍ ഇല്ല ,നന്മകള്‍ നേരുന്നു ഒപ്പം ജുമാനയുക്കും
ReplyDeleteഎല്ലാ ബ്ലോഗുകളിലെയും പോസ്റ്റുകള്‍ ഒന്നോടിച്ചു നോക്കി പോകാറാണ് പതിവ്, പക്ഷെ ഈ പോസ്റ്റ് !! ശരിക്കും പിടിച്ചിരുത്തി...
ReplyDeleteഅജിത്തെട്ടാ, നമ്മള്‍ തമ്മില്‍: ഒരിക്കല്‍ പോലും കണ്ടിട്ടില്ല, യാതൊരു പരിചയം പോലുമില്ല...എന്റെ പ്രാര്‍ഥനകള്‍..
താങ്കളുടെ ആഗ്രഹങ്ങള്‍ എല്ലാം സഫലീകരിക്കട്ടെ..
എന്‍റെ അടക്കമുള്ള ഒരുമാതിരിപ്പെട്ട എല്ലാരുടെം ബ്ലോഗ് വായിക്കുകയും കമന്റ് ഇടുകയും ചെയ്യുന്ന ആളെന്നതില്‍ ഉപരി ഒന്നുമറിയില്ലായിരുന്നു അജിതെട്ടനെ പറ്റി...
ReplyDeleteപക്ഷേ ഇപ്പൊ... ഇവിടെ, ആ ചിത്രത്തിലൂടെ ജുമാനയും ഈ തുറന്നെഴുത്തിലൂടെ അജിത്തെട്ടന്‍ സ്വയവും അജിതെട്ടനെ അക്ഷരാര്‍ത്ഥത്തില്‍ വരച്ചു വച്ചിരിക്കുന്നു...
ചിത്രത്തിന്റെ മികവ് ഒരു വിസ്മയമായി മനസ്സിൽ നിറഞ്ഞു.
ReplyDeleteഅജിത്തേട്ടന്റെ വാക്കുകൾ മനസ്സിലുണർത്തിയ വികാരവിചാരങ്ങളെ ഇവിടെ കുറിച്ചിടാൻ എനിക്ക് വാക്കുകളില്ല.......
അപൂര്‍വവും അവിചാരിതവുമായ ഒരനുഭവമായിരുന്നു ഈ വായന.ബ്ലോഗ് പോസ്ടിനടിയില്‍ ആദ്യം വന്നു ചിരിച്ചിരിക്കുന്ന മുഖം മാത്രമല്ല അജിത് എനിക്കിപ്പോള്‍. രണ്ടു പേരോടും നിങ്ങളുടെ മക്കള്‍ക്കും സ്നേഹാദരങ്ങള്‍ അറിയിക്കുന്നു.
ReplyDeleteഒരു വലിയ ബുജി ആയിട്ടാണ് ചേട്ടനെ ഞാന്‍ കണ്ടത്.... ഇപ്പോഴും ചിരിക്കുന്ന മുഖവുമായിരിക്കുന്ന ആളിന്‍റെ മനസ്സില്‍തൊട്ടുള്ള എഴുത്ത് വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ചിത്രംപോലെ തന്നെ തെളിമയുള്ള എഴുത്ത്. സമാനഅനുഭവങ്ങള്‍ ഉള്ളതുകൊണ്ടാവാം കാണണമെന്ന ആഗ്രഹവും....
ReplyDeleteകുറെ കാലത്തിനു ശേഷമാണ് ബ്ലോഗ് വായിക്കുന്നത്. എന്ത് പറയാന്‍
ReplyDeleteഎനിക്കറിയാവുന്ന അജിത് ചേട്ടനും അനു ചേച്ചിയും.. പ്രാര്‍ഥനകള്‍ .. U r great.. always
This comment has been removed by the author.
ReplyDeleteഎന്റെ കണ്ണുകളില്‍ നിറഞ്ഞൊഴുകുന്ന സ്നേഹം പ്രിയപ്പെട്ട അജിത്തേട്ടന്‍ കണ്ടിരുന്നെങ്കില്‍ ....
ReplyDeleteനിങ്ങളോളം വലിയൊരു മനുഷ്യനെ ആര് കൈവിട്ടാലും ശെരി , എന്റെ സ്നേഹം പിന്തുടരും ... ഒരനുജന്റെ വാക്ക് .
ചിരിക്കുന്ന അജിത്തേട്ടനും അനുചേച്ചിക്കും നന്മകള്‍ മാത്രം വരട്ടെ
"ചിലപ്പോൾ ചെറ്റ വാതിൽ ചാരിയ എകാന്തമാം
ReplyDeleteഇരുട്ടിൽ, അറിയാതെ, ഒന്ന് തേങ്ങിപ്പോകും "
എൻ എൻ കക്കാട്
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ!
ReplyDeleteഎല്ലാം സൃഷ്‌ടിച്ച ദൈവം അവസാനം ആത്മഗതം ചെയ്തു.."""""എല്ലാം നന്നായിരിക്കുന്നു""""""(ബൈബിള്‍;ഉല്‍പ്പാ;1-31)എല്ലാം നല്ലതിനുവേണ്ടിത്തന്നെയാണ് അജിത്തേട്ട,, കണ്ണൂനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്ന നാളുകള്‍ വരും...ഉറപ്പാണ്...സ്നേഹത്തോടെ............
ReplyDeleteസ്നേഹം,
ReplyDeleteഎന്തു പറയണമെന്നറിയുന്നില്ല. പ്രിയപ്പെട്ട അജിത്തേട്ടന്‍ ഇ-എഴുത്തുകാരുടെ ഹൃദയച്ചെപ്പിലെ മുത്താണ്. ഒരു വാക്കുകൊണ്ടെങ്കിലും അദ്ദേഹം ബ്ലോഗെഴുത്തുകാരുടെ രചനകളെ പ്രോത്സാഹിപ്പിച്ചേ ബ്ലോഗ് വായനയിലൂടെ കടന്നുപോകുകയുള്ളൂ. എല്ലാവര്‍ക്കും പ്രിയപ്പെട്ട ഏട്ടനു കിട്ടിയ ഈ സ്‌നേഹസമ്മാനം അമൂല്യമാണ്. ജുമാനയുടെ വരയ്ക്കുമുമ്പില്‍ അദ്ഭുതത്തോടെയല്ലാതെ നില്‍ക്കാന്‍ കഴിയുന്നില്ല. കലാകാരീ, സ്‌നേഹം, പ്രാര്‍ത്ഥനകള്‍. അജിത്തേട്ടാ, അങ്ങേയ്ക്കും പ്രിയതമയ്ക്കും പ്രിയപ്പെട്ട സോണി മോള്‍ക്കും നന്മകളുണ്ടാവട്ടെ....!
ReplyDelete<3 <3 <3 <3
ഒരുപാട് സ്നേഹം.......
ReplyDeleteഒരു ചെറിയ കാലയളവിലാണെങ്കിലും ഇത് പോലൊരു ഘട്ടത്തിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലക്ക് ഈ വിഷമത്തിന്‍റെ ആഴം നന്നായി മനസ്സിലാകുന്നു , ബ്ലോഗിന്‍റെ തുടക്കം മുതലേ ഒരു എന്നെ പ്രോത്സാഹിപ്പിക്കുന്ന ഈ സ്വന്തം ഏട്ടനെ അടുത്തറിയണം എന്നത് വലിയ ഒരാഗ്രഹമായിരുന്നു, ഈ കുറിപ്പില്‍ കൂടി സ്വയം പരിചയപ്പെടുത്തിയത് ഒരു പാടിഷ്ട്ടായി.
ReplyDeleteപറയാന്‍ വാക്കുകളില്ല മാഷേ. മാഷിന്റെറ നല്ല മനസിനെ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ജുമാനയെ പരിചയ പെടാന്‍ കഴിഞ്ഞതില്‍ ഒത്തിരി സംതോഷം. സോണിക്ക് ആഗ്രഹം പോലെ തന്നെ ഡോക്ടര്‍ ആകാന്‍ കഴിയട്ടെ...
ReplyDeleteചിത്രം ജീവസ്സുറ്റതായിരിക്കുന്നു, ജുമാനക്ക് ആശംസകള്‍ , കൂടെ ഇതുവരെ അറിയാത്ത അജിത്തെട്ടന്റെ മറ്റൊരു മുഖം ! ഈ ചിരിക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന സങ്കടങ്ങള്‍ സര്‍വേശ്വരന്‍ എത്രയും പെട്ടന്ന് മായ്ക്കണേ എന്ന് പ്രാര്‍ഥിക്കുന്നു.
ReplyDelete
ReplyDeleteഒന്നും പറയാതെ മനസ്സിലൊരു നീറ്റൽ ബാക്കിയാക്കി ഞാൻ പടിയിറങ്ങുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം അജിത്തേട്ടാ...
അജിത്തേട്ടന്‍ നാട്ടില്‍ വന്ന സമയത്ത് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു ഈ കാര്യങ്ങളെല്ലാം. ദുഖമുണ്ടാക്കുന്ന കാര്യങ്ങള്‍ ആര് പറഞ്ഞാലും അതിനെ പറ്റി ഞാന്‍ കൂടുതല്‍ ചോദിക്കാറില്ല. അറിയാം അതിന്റെയൊക്കെ വിഷമം.
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ... എന്നും സന്തോഷത്തോടെയിരിക്കാന്‍...
ഒന്നും പറയാനില്ല ... അങ്ങിനെ കേട്ടിരുന്നു പോയി ... മുഖം കഴുകിയാൽ മനസ്സിന് എന്തേലും സുഖം കിട്ടുമോ എന്നറിയാൻ രണ്ടു മൂന്നു തവണ ഇതിനിടെ വാഷ് റൂമിൽ പോയി ..പക്ഷേ ... ഒന്നുമില്ല ... ദൈവത്തിനു കാഴ്ച ഉണ്ടാകില്ലായിരിക്കാം അല്ലെ .. അതോ അദ്ദേഹം ഒരു സാഡിസ്റ്റ് ആണോ ?
ReplyDeleteഅജിത്തേട്ടാ.... അജിത്തേട്ടനു മക്കളായി ഞങ്ങളൊക്കെ ഇല്ലേ..... നന്മകള്‍ നേരുന്നു... <3
ReplyDeleteആശ്വാസവാക്കുകളില്ല...
ReplyDeleteവേദനയോടെ...
പ്രാർത്ഥനയോടെ....
This comment has been removed by the author.
ReplyDeleteമാഷേ ഇന്ന് മാത്രമാണീ കുറി കാണാൻ കഴിഞ്ഞത്
ReplyDeleteജുമാന വളരെ ഭംഗിയായി ഇരുവരെയും ഇവിടെ വരച്ചു ചേർത്ത്
ജുമാനയെയും അഷിഖ് ഭായ് കുടുംബത്തെ പ്പറ്റിയും കഴിഞ്ഞ ജനുവരിയിൽ ഞാനൊരു പോസ്റ്റു ഇട്ടിരുന്നു
ഇന്ന് ജുമാനയുടെ ഈ വരകണ്ട് ഇവിടെയെത്തി. ഒപ്പം അറിയുവാനാഗ്രഹിച്ച ചില കാര്യങ്ങളും അജിത് ഭായ് ഇവിടെ ചേർത്ത് വെച്ച്.
കൂടുതൽ അറിവാൻ കഴിഞ്ഞതിൽ സന്തോഷം വേഗം ഞാൻ ഒരു കുറി പൊസ്റ്റായി ചേർത്ത് അതിവിടെ വായിക്കുക http://pvariel.blogspot.in/2013/10/ajit-kumar-beloved-personality-from.html
തുടരട്ടെ ഈ ജൈത്ര യാത്ര അനേകർക്കും താങ്ങായി തണലായി. ഈശ്വരൻ സഹായിക്കട്ടെ സ്നേഹപൂർവ്വം
ഫിലിപ്പ് ഭായ്
ഇവിടെ അധികമൊന്നും വന്നു വായിക്കുവാനോ കമന്റ് ചെയ്യുവാനോ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ പോലും വല്ലപ്പോഴും ഇടുന്ന എന്റെ എല്ലാ പോസ്റ്റുകൾക്കും അജിത്ത് അങ്കിൾന്റെ പ്രതികരണം ഉണ്ടാകും.ആരുടെ ബ്ലോഗിൽ നോക്കിയാലും അങ്കിൾ ന്റെ ആ മുഖം പ്രോത്സാഹന വാക്കുകളിലൂടെ തെളിഞ്ഞു കാണുകയും ചെയ്യാം .അതിലൂടെയൊക്കെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ഒരു നല്ല മനസിന്റെ ഉടമ എന്നുള്ളതാണ്.വളരെ യാദൃശ്ചികമായിയാണ് ഇപ്പോൾ ഈ പോസ്റ്റും കണ്ടത്.എന്ത് പറയണമെന്നറിയില്ല ....എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാകും.അനു ചേച്ചിയെയും സോണിമോളെയും ജുവാന എന്നാ കൊച്ചു കലാകാരിയെപറ്റിയും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.ഈശ്വരൻ ഇനിയും സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ... വീണ്ടും ഒരായിരം നന്മകൾ നേരുന്നു...
ReplyDeleteസസ്നേഹം
ജിൻസി...
അജിത്തേട്ടാ...
ReplyDeleteഅജിത്തേട്ടനെ എന്റെ സ്നേഹവും പിന്തുണയും അറിയിക്കുന്നു....
ReplyDeleteകൂടുതൽ സന്തോഷങ്ങൾ ലഭിക്കുമാറാവട്ടെ
ഓരോ മനുഷ്യനും ഒരു ജീവിതകർമ്മമുണ്ട്. അനേകർക്ക് ആശ്വാസമേകുന്ന തണലായി നിങ്ങളുടെ മനസ് പടര്ന്നു പന്തലിക്കട്ടെ.
ReplyDeleteഎപ്പോഴെങ്കിലും നേരിൽ കാണ്മ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ അനുവദിക്കുക. അത്രമാത്രം.
ജുമാനക്കും അജിത്തേട്ടനും കുടുംബത്തിനും ആശംസകൾ!
ReplyDeleteചിരിക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന സങ്കടങ്ങള്‍ സര്‍വേശ്വരന്‍ എത്രയും പെട്ടന്ന് മായ്ക്കട്ടെ.
എന്റെ സ്നേഹവും പിന്തുണയും
ഞാൻ കുത്തിവരച്ച എല്ലാ എഴുത്തുകളിലും പതിവ് തെറ്റിക്കാതെ വന്നു ഒരു നല്ല വാക്ക് പറയുന്ന ഈ പ്രിയ സുഹൃത്തിനെ അടുത്തറിയുന്നത് വൈകിയാണെന്ന് ഓർത്ത് ഖേദിക്കുന്നു.
ReplyDeleteഈ അവിചാരിത സന്തോഷങ്ങൾ വായിച്ചു മനസ്സിൽ തോന്നിയ വികാരം പകർത്താൻ എന്റെ അക്ഷരക്കൂട്ടുകൾ തികയാതെ വരുമെന്നോർത്ത് , ഹൃദയത്തിൽ തൊട്ടുള്ള സ്നേഹ നമസ്കാരം അറിയിച്ചു മടങ്ങുന്നു.
ഇനിയും വല്ല്യ സന്തോഷങ്ങൾ തേടി വരട്ടെ എന്നാ പ്രാർത്ഥനയോടെ ....
മനു......
തിരക്കുകള്‍ കൊണ്ട് ഒന്നിനും "സമയമില്ല" എന്ന് പരാതിപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെപോലുള്ളവര്‍ക്ക്, എക്കാലവും എല്ലാ ബ്ലോഗിലും നിറഞ്ഞു നില്‍ക്കുന്ന അജിത് സാറിനെ മാതൃകയാക്കാം.ഈ നിറഞ്ഞു നില്‍പ്പിന്റെ പുഞ്ചിരിയുടെ രഹസ്യം നമുക്കും അനുകരണീയമാക്കാന്‍ കഴിയട്ടെ...
ReplyDeleteആയുസ്സും, ആശംസകളും നേരുന്നു.
ശെരിക്കും കരഞ്ഞു.. ഞങ്ങൾ എല്ലാരും ഉണ്ടല്ലോ കൂടെ... എല്ലാ ആശംസകളും നേരുന്നു.. <3 <3 <3
ReplyDeleteപ്രിയ അജിത് മാഷേ,
ReplyDeleteഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങിയ കാലം മുതല്‍ക്കുതന്നെ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്ന അങ്ങയുടെ ജീവിതത്തെപ്പറ്റി വളരെയൊന്നും അറിവില്ലാതിരുന്ന എനിക്ക്' ഈ കുറിപ്പിലൂടെ വായിച്ച വിവരങ്ങള്‍ സങ്കടവും അതെ സമയം അങ്ങയോട്
ഒരുപാട് ആദരവും തോന്നിപ്പിച്ചു. എപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാളാണ് ദൈവം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നതുകൊണ്ടുതന്നെ, അങ്ങയുടെ ജീവിതത്തിലും ആ കരങ്ങള്‍ അധികം വൈകാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കട്ടെ.
അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു,
സ്നേഹത്തോടെ,
നടത്തുന്ന കാര്യങ്ങള്‍, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ .... എല്ലാം കാരുണ്യ വഴികള്‍ . ബൂലോകത്തെ നിറസാന്നിദ്ധ്യമായ അങ്ങയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലായിരുന്നു. ഈ എളിയവന്റെ പ്രാര്‍ഥനകള്‍ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും ശ്രീ അജിത്.
ReplyDeleteവലിയൊരു മനസുണ്ടായത് വലിയൊരു ജീവിതത്തില്‍ നിന്നാണെന്നു മനസിലാക്കാന്‍ ഈ കുറിപ്പ് സഹായിച്ചു അജിത്തെട്ടാ . നന്ദി .
ReplyDeleteഅജിത്തേട്ടാ...നന്‍മകള്‍ നേരുന്നു...
ReplyDeleteഎന്ത് പറയാനാണ് അജിത്തേട്ടാ ......
ReplyDeleteവായിച്ച് വരുമ്പൊള്‍ , എന്തൊ ഒന്ന് ...
ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടു പേരെയും ..
രണ്ട് പേര്‍ക്കുമെന്റെ ചക്കരയുമ്മ ...
സ്നേഹപൂര്‍വം
അജിതേട്ടാ.....
ReplyDeleteകൂടുതലൊന്നും എഴുതാനില്ല അജിതേട്ടാ. ചെറിയ സൂചനകള്‍ നേരത്തെ നല്‍കിയിരുന്നല്ലോ. ഇപ്പോള്‍ വിശദമായും. ഇത്തവണ ഞാന്‍ നാട്ടില്‍ എത്തിയപ്പോള്‍ അജിത്തേട്ടനെ കാണാം എന്ന പ്രതീക്ഷ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
ജുമാനയുടെ പടത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് അധികപ്പറ്റാവും. സൂപ്പര്‍.
അജിത്തേട്ടാ. സാരമില്ല.
ReplyDeleteഞാൻ കുറേ വിളിക്കണമെന്നാഗ്രഹിച്ച ഒരാളാണു അജിത്തേട്ടൻ. ബ്ലൊഗിൽ നിന്നൊക്കെ കുറച്ചായി മാറി നിൽക്കുന്നത് കൊണ്ട് ഈയിടെ എല്ലാം വിട്ട് പോയി. വിളിക്കുന്നുണ്ട്.
ഇസഹാക്ക് ഭായിയുടെ വീട്ടിൽ പോയ് ആ കുട്ടികളുടെ കഴിവ് നിരവധി പെയിന്റിംഗുകളിലൂടെ കണ്ട് വിസ്മയിച്ചിരുന്നതാണു ഒരിക്കൽ.
പ്രിയ അജിത്തേട്ടാ,
ReplyDeleteതുടക്കം മുതൽ കൂട്ടായുള്ള അജിത്തേട്ടന്റെ സ്നേഹം ഇവിടെ ഓർമ്മിക്കട്ടെ...വിവരങ്ങൾ അറിഞ്ഞപ്പോൾ സങ്കടമായി ... രണ്ടുപേരെയും ദൈവം കൈവിടില്ല ...
ജുമാനയുടെ പെയിന്റിംഗ് അതിമനോഹരമായി ... സോണിക്കുട്ടിക്കും പഠിച്ചു ഉയരത്തിലെത്തുവാൻ പ്രാർത്ഥനകൾ ...
ജുമാന വരച്ച ചിത്രവും അജിത്തേട്ടൻ വരച്ച ചിത്രവും ഹൃദയത്തിലിങ്ങനെ.....
ReplyDeleteപ്രാർത്ഥനയോടെ....
ReplyDeleteപ്രിയപ്പെട്ടെ അജിത് സർ,
ReplyDeleteആരെന്ത് സമാശ്വാസവാക്കുകൾ പറഞ്ഞാലും,ശുഭാപ്തിവചനങ്ങൾ കേൾപ്പിച്ചാലും ചില സങ്കടങ്ങൾ അലയൊടുങ്ങാതെ നിൽക്കും എല്ലാവരിലും.എങ്കിലും നന്മയുള്ള മനസ്സുകളുടെ കൂടെ ദൈവമെന്നുമുണ്ടാവുമെന്നത് സത്യം തന്നെ.ഈ പോസ്റ്റിലൂടെ താങ്കളെ,താങ്കളിലെ നന്മയുള്ള ഒരു മനസ്സിനെ കൂടുതൽ മനസ്സിലക്കാൻ കഴിഞ്ഞു.മുന്നോട്ടുള്ള ജീവിതത്തിൽ, ഓരോ ചുവടിലും ദൈവത്തിന്റെ കാരുണ്യം താങ്കൾക്കും,കുടുംബത്തിനും കൂട്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു.ഒരു പക്ഷേ,സ്വന്തം കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ അനുഭവിക്കുന്നതിനേക്കാൾ സന്തോഷവും,സമാധാനവുമായിരിക്കും,സുരക്ഷിതത്വവുമായിരിക്കും, വാർദ്ധക്യകാലത്ത് ,ഇപ്പോൾ നിങ്ങൾ സ്നേഹം നൽകി വളർത്തുന്ന ആ കുഞ്ഞുങ്ങളിലൂടെ ദൈവം നിങ്ങൾക്ക് തിരികെ നൽകാൻ പോകുന്നത്.സങ്കടം/സന്തോഷം. എല്ലാ മനസ്സുകളും ഇവയനുഭവിക്കുന്നതിന്റെ അളവ് തുല്യമായിരിക്കുമെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.അതിന്റെ സമയവും,സന്ദർഭവും,അതിനുള്ള കാരണവും വ്യത്യസ്തമാകുന്നുവെന്നു മാത്രം.ഞാനിതെഴുതുന്ന നിമിഷം,സാറിതു വായിക്കുന്ന നിമിഷം, സ്നേഹം നൽകി വളർത്തിയ മക്കൾ കാരണം ബന്ധുവീട്ടിലെ ചായ്പ്പുകളിലോ,തെരുവിലോ,വൃദ്ധസദനങ്ങളിലോ എത്ര അച്ച്ഛനമ്മമാർ ഉരുകിത്തീരുന്നുണ്ടാവും!!
നന്മകൾ നേരുന്നു.ദൈവമനസ്സെന്നത് അനിർവ്വചനീയതയുടെ,അവർണ്ണനീയതകളുടെ,പ്രവചനാതീതകളുടെ,പരമകാരുണ്യത്തിന്റെ ഉറവിടമാണ്.
http://www.youtube.com/watch?v=Y4DgESWtCus
ശുഭാശംസകൾ.....
ആ കുഞ്ഞു കലാകാരിക്ക് ആശംസകള്‍. ഒരു ചെറിയ കുട്ടി വരച്ചതാണെന്നു വിശ്വസിക്കാന്‍ വളരെ പ്രയാസം .അത്രയും മനോഹരമായി -പ്രഫഷണല്‍ ആയി വരച്ചിരിക്കുന്നു (ആണ് ചേച്ചിയുടെ ഫോടോ കണ്ടിട്ടില്ല -പക്ഷെ അജിത്തെട്ടന്റെ ഫോട്ടോയുടെ പെര്ഫെക്ഷനില്‍ നിന്ന് ഊഹിക്കാം ).
ReplyDeleteഅജിത്തേട്ടന്‍ ഒരിക്കല്‍ ഒരു പോസ്റ്റില്‍ കമന്റ് ഇട്ടിരുന്നതില്‍ നിന്ന് ഈ പറഞ്ഞ കാര്യം മനസിലാക്കിയിരുന്നു... എന്ത് എഴുതിയാലും അധികപ്പറ്റാകും എന്ന് തോന്നുന്നു -സ്നേഹം മാത്രം അജിത്തേട്ടനും അനുചേച്ചിയ്ക്കും .
പ്രിയ അജിത്തെട്ടന്‍,
ReplyDeleteനിറഞ്ഞു ചിരിക്കുന്ന മുഖത്തോടെ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള അജിത്തെട്ടന്‍റെ ഉള്ളില്‍ ഇങ്ങനെ ഒരു സങ്കടം വിങ്ങലായി കിടക്കുന്നത് അറിയുന്നത് ഇത് വായിച്ചപ്പോള്‍ മാത്രം. കൂടുതല്‍ എന്താണ് ഇവിടെ പറയണ്ടത് എന്നറിയില്ല. പ്രതീക്ഷളും പ്രാര്‍ത്ഥനകളും വെടിയാറായിട്ടില്ല; സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. കൂടെ പ്രാര്‍ത്ഥനകളും...
സ്നേഹത്തോടെ !!
എന്റെ പ്രിയപ്പെട്ട അനിയാ.
ReplyDeleteനിറഞ്ഞ ചിരിക്കുള്ളില്‍ ഒളിപ്പിച്ച മനസ്സിലെ കണ്ണീരു കണ്ടു.നിരാശരാവേണ്ട സമയമായില്ലല്ലോ. ദൈവത്തിനു എപ്പോളാണ്നല്ല ബുദ്ധി തോന്നുന്നത് എന്ന് നമുക്കറിയില്ലല്ലോ.സന്തോഷമായിരിക്കു.(സുകുമാര ഘ്രുതം സുകുമാരകഷായം ഒക്കെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.)
അനുവിനെ കാണാത്തത് കൊണ്ട് ഇത് അജിത്തിനെ പോലെ ഉണ്ടല്ലോ എന്നാണു ഈ ചിത്രം ആദ്യം കണ്ടപ്പോള്‍ തോന്നിയത്.ചിത്രകാരിക്ക് അഭിനന്ദനങ്ങള്‍.
അജിത്തെട്ടാ,
ReplyDeleteഈ വലിയ മനസിന്, ഒരു പാട് പേരുടെ പ്രാര്‍ത്ഥനയുണ്ടാവും. എന്റെയും.
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ,
അജിത്തെട്ടാ ,
ReplyDeleteഈ വഴി വരന്‍ പറ്റിയില്ല എന്താണെന്നറിയില്ല ....എല്ലാറ്റിനും അതിന്റെതായ സമയമുണ്ടല്ലോ ......അജിത്തെട്ടന്റെ ബ്ലോഗുകളിലേക്ക് വീണ്ടും എന്നെ എത്തിച്ചത് ജുമാനമോളുടെ ചിത്രങ്ങളാണ് മനോഹരമായിക്കുന്നു ജുമാനക്കുള്ള അഭിനന്ദനങ്ങള്‍ ഞാന്‍ പോസ്റ്റു ചെയ്തിട്ടുണ്ട് ...........ഞാന്‍ നിങ്ങളെ വല്ലാതെ അവഗണിച്ചോ ......? എന്തോ എനിക്കങ്ങനെ തോന്നുന്നു ......ആത്മാര്‍ത്ഥമായും ക്ഷമ ചോദിക്കുന്നു വീണ്ടും കാണാം സ്നേഹത്തോടെ അനി
നമ്മുടെ ബൂലോഗരുടെ പ്രിയപ്പെട്ടവനായ
ReplyDeleteഅജിത്ത് ഭായ് , ദു:ഖ സമിശ്രമായ ഈ ‘അവിചാരിത
സന്തോഷങ്ങളിലൂടെ’ സ്വന്തം അനുഭവങ്ങളിലൂടെ , ഒന്ന് ജസ്റ്റ്
സഞ്ചരിച്ചപ്പോൾ സങ്കടമുണ്ടായിരിക്കുന്നത് ആലോക ബൂലോകർക്കാണ്...
എന്തുകൊണ്ടെന്നാൽ കമന്റുകളൂം ,
ഫോർവേഡുകളുമൊക്കെയായി സകലമാന
ബൂലോകരേയും ഇങ്ങിനെ തന്റെ മിത്രങ്ങളാക്കിയ
ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.
അധികം ബൂലോഗ സംഗമങ്ങളിലൊന്നും
തലകാണിക്കാത്ത ഈ മിത്രം എതാണ്ട് മൂന്ന് കൊല്ലം
മുമ്പ് , എന്റെ ബ്ലോഗിനെ പിന്തുടർന്നതിന് ശേഷം , ഇതു വരേയും
എന്റെ ഓൾമോസ്റ്റ് പോസ്റ്റ്കളൂം , വായിച്ച് തന്നെ , അഭിപ്രായം രേഖപ്പെടുത്തിയ
ഒരു പ്രതിഭ തന്നേയാണ് ... !
ഗൂഗ്ഗിളിന്റെ കണക്കിൽ ബൂലോകത്ത് , മുൻ അഭിപ്രായ
തലതൊട്ടപ്പന്മാരായിരുന്ന ‘ശ്രീ‘ യേയും , ‘റാംജി പട്ടേപ്പാടത്തെയും‘
ഇപ്പോൾ മറികടന്ന ബൂലോഗത്തിന്റെ ഈ പ്രിയപ്പെട്ട അജിത്തേട്ടൻ എന്ന
മുടി പെയിന്റടിച്ച് നടക്കുന്ന പലരേക്കാളൂം ഇളം മുറക്കാരനായ ഈ അജിത്ത് കുമാർ എന്ന ചുള്ളൻ കേട്ടൊ കൂട്ടരെ.
ഭാവിയിലേക്ക് , ഭായ് നടത്തിവെക്കുന്ന എല്ലാ
സന്നദ്ധപ്രവർത്തനങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും
അർപ്പിച്ചു കൊള്ളുന്നൂ....പ്രണാമം..
മുരളിഭായ്.... വല്ലത്തൊരു താങ്ങ് തന്നെയായിപ്പോയിട്ടോ ഇത്...
Deleteഎന്‍റെ സ്വന്തം അജിത്ത് ഏട്ടന്‍ !!!!!!!!!
ReplyDeleteസങ്കടപപെടുതിയല്ലോ ഡോ
ReplyDeleteഅജിത്‌ഭായ്... എന്താ ഇപ്പോ പറയുക... സ്നേഹം മാത്രം... ഈ ബൂലോഗം മുഴുവനും അജിത്‌ഭായിയുടെ ഒപ്പമുണ്ടെന്ന് തിരിച്ചറിയുക...
ReplyDeleteഅവിചാരിത സന്തോഷങ്ങൾ ഇനിയും വിരിയട്ടെ!
ReplyDeleteപ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കളേ, അനുജന്മാരേ, അനുജത്തിമാരേ,
ReplyDeleteഈ പോസ്റ്റ് വായിച്ച് പിന്തുണയും ആശ്വാസവാക്കുകളും ധൈര്യപ്പെടുത്തുന്ന അഭിപ്രായങ്ങളും എഴുതി നിങ്ങളെല്ലാവരും. ചില പ്രിയപ്പെട്ടവര്‍ നേരിട്ട് ഫോണ്‍ ചെയ്യുകയുണ്ടായി. വേറെ ചില സുഹൃത്തുക്കള്‍ എന്റെ മെയിലില്‍ സ്നേഹത്തിന്റെ വാക്കുകള്‍ എഴുതി അയച്ചു. എല്ലാവര്‍ക്കും മറുപടി പ്രത്യേകമായി എഴുതണമെന്നുണ്ടെങ്കിലും ഇവിടെ ഞാന്‍ എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുകയാണ്. മേല്‍ക്കാണുന്ന കമന്റുകളിലൂടെ കടന്നുപോയപ്പോള്‍ അനുവിന്റെ കണ്ണുകള്‍ നിറഞ്ഞു. അത് ഒരിയ്ക്കലും സങ്കടം കൊണ്ടായിരുന്നില്ല, പിന്നെയോ ഇത്രയധികം സ്നേഹിതര്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇരുന്ന നമ്മളെ സ്നേഹിക്കുന്നല്ലോ എന്നോര്‍ത്തിട്ടുള്ള വീര്‍പ്പുമുട്ടല്‍ കൊണ്ടായിരുന്നു. എന്തിനാണ് ഈ കാര്യങ്ങളെല്ലാം എഴുതി എല്ലാവരെയും വിഷമിപ്പിക്കുന്നത് എന്ന് സ്നേഹപൂര്‍വം ശാസിക്കയും ചെയ്തു. ഞങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ എല്ലാവരും ഉണ്ട് എന്ന് മാത്രം, പറഞ്ഞ് നിര്‍ത്തട്ടെ!
ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ അജിത് മാഷിനും അനു ചേച്ചിക്കും.. ഒരു ബ്ലോഗർ എന്നതിനപ്പുറം ഒന്നും അറിയില്ലായിരുന്നു മാഷിനെകുറിച്ച് . ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാടു സങ്കടം തോന്നി. ഒരിക്കലെങ്കിലും കാണണമെന്നും പരിചയപെടണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു.
ReplyDeleteകാലം നല്ലതൊരുപാട് കാത്ത് വച്ചിട്ടുണ്ടാകും, നമുക്കറിഞ്ഞൂടല്ലോ
ReplyDeleteഅജിത് ഭായ്, താങ്കളിപ്പോഴും നടക്കുന്ന മുള്‍വഴിയിലൂടെ കുറച്ചുകാലം എനിക്കും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ എനിക്കത് ശുഭപര്യവസായിയായി - അന്നത്തെ മുറിപ്പാടുകളെല്ലാം ഉണങ്ങുകയും ചെയ്തു. അതിനേപ്പറ്റിയൊക്കെ എഴുതാന്‍ ഒരു ലേഖനം നീക്കിയിരുപ്പിലായിട്ട് വര്‍ഷം രണ്ടായി - എന്തുകൊണ്ടോ അങ്ങോട്ടു തിരിഞ്ഞുനോക്കാന്‍ തോന്നുന്നില്ല.
ReplyDeleteജുമാനയുടേയും താങ്കളുടേയും രേഖാചിത്രങ്ങള്‍ (ഒന്ന് വരയിലൂടെയും മറ്റേത് എഴുത്തിലൂടെയും) പരസ്പരപൂരകങ്ങളായി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ആ കുട്ടിയുടെ വര കൊണ്ടുവന്ന പോസിറ്റിവ് എനര്‍ജി അപാരമെന്നുതന്നെ പറയണം.
അജിത്, ഇതു ഞാനും കടന്നുപോന്ന വഴി.മനസ്സിനെ അകലെയിരുന്നു തൊട്ടറിയുന്നു. തുടർന്നും ചിരിച്ചുകൊണ്ടിരിക്കട്ടെയെന്ന് ആശംസ !! ദൈവത്തിൻ മനമാരുകണ്ടു !!!!
ReplyDeleteപ്രിയപ്പെട്ട അജിത്തെട്ടനെ അടുത്തറിയാൻ കാരണമായ കലാകാരിക്ക് അഭിനന്ദനങ്ങൾ ..ജീവൻ തുടിക്കുന്ന ചിത്രം ..കൂടുതൽ ഒന്നും പറയാനില്ല ..സ്നേഹത്തോടെ
ReplyDeleteഎന്താ ഇപ്പൊ പറയുക...
ReplyDeleteഈ നിറ പുഞ്ചിരിയുടെ പിറകില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടെന്നെത് മനസ്സില്‍ വിഷമം തോന്നി..അജിതെട്ടന്റെ കുടുംബത്തിനു സര്‍വേഷരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
പിന്നെ ചെറിയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ...അജിത്തേട്ടന്‍ ഇത്രയും സുന്ദരാനാണെന്ന് കരുതിയില്ല...(ചുമ്മാ..) ജുമാന അത്രയ്ക്ക് നന്നായി വരച്ചിട്ടുണ്ട്........
വെട്ടത്താൻ ചേട്ടൻ പറഞ്ഞ വാക്കുകൾ കടമെടൂക്കുന്നു.
ReplyDeleteഒരു കയ്യൊപ്പോടു കൂടി ഒരിക്കൽ കൂടി അവ പറയുന്നു--
" മക്കള്‍ ഇല്ലാതെ വേദനിക്കുന്നവര്‍. മക്കളുണ്ടായിട്ടു വേദനിക്കുന്നവര്‍. ഇവരെല്ലാം ജീവിതത്തിന്‍റേ ഭാഗമാണ്. സ്നേഹിക്കാന്‍ സ്വന്തക്കാര്‍ ഉണ്ടാവണമെന്നില്ല.സ്നേഹം തിരിച്ചു കിട്ടണമെന്ന് പോലുമില്ല.നിങ്ങള്ക്ക് രണ്ടുപേര്‍ക്കും സ്നേഹം മാത്രം നിറഞ്ഞ ജീവിതം ആശംസിക്കുന്നു."
u ARE the first one always commenting on my new posts. i really appreciate the kind of of encouragement and motivation you are extending to all the bloggers.
ReplyDeletei usually do not read any thing except news paper, so dat i dont know how to comment. i am sure i cannot do that unless i read other's blog.
i just keep on writing...
your fotograph [paiting] which rumaana did is wonderful. once i had the opportunity to review some her works.
my brother film actor v k sreeraman is good in art. he is specialized in this kind of work especially sketching in indian ink, pencil etc.
my daughter rakhi is good in art. she has become an architect now.
പ്രാർത്ഥനയോടെ....
ReplyDeleteഎന്തുപറയണമെന്നറിയില്ല. ഹൃദയപൂർവ്വമായ എഴുത്ത്. ഏതായാലും വരച്ച ചിത്രം ഉഗ്രൻ.
ReplyDeleteഎനിക്കുമുന്നേ 110 പേര് കമന്റു ചെയ്തിരിക്കുന്നു ആരും തുറന്നുപറയാത്ത പേർസണൽ അനുഭവങ്ങൾ , ഹൃദയസ്പർശിയായി സത്യസന്തമായിപറഞ്ഞ ഈ ആനുഭവത്തിനുചുവട്ടിൽ . ഈ നല്ല മനസിനെ ദൈവം കാണാതെപോകില്ല എന്ന് വിശ്വസിക്കുന്നു . സങ്കടം ഉള്ളിലോതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യൂന്ന സുഹൃത്തേ നന്മയുടെ വഴിയെ മുന്നോട്ടുപോകു
ReplyDeleteഞങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല....
ReplyDelete"സങ്കടം ഒതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം." അതൊക്കെ കൊള്ളാം. പക്ഷെ വിശേഷങ്ങൾ നിര്ത്തരുത് എന്നാണ് അഭ്യർത്ഥന. താങ്കൾക്ക് നല്ലത് വരട്ടെ. ഇനിയും വരാം വിശേഷങ്ങൾ കേൾക്കാൻ. കാരണം മാനസികമായൊരു ഐക്യമുണ്ട് എനിയ്ക്ക് താങ്കളുടെ എഴുത്തിനോട്. എഴുതുന്ന അക്ഷരങ്ങളിലൂടെ ഹൃദയം തൊടാനും അതുൾക്കൊള്ളാനും എല്ലാര്ക്കുമാകില്ല.
ReplyDeleteകലുഷമായ വര്‍ത്തമാനവ്യവഹാരങ്ങളില്‍പ്പെട്ടുഴലുന്ന എന്നെ, പ്രിയസുഹൃത്തേ താങ്കളുടെ കുറിപ്പുകള്‍ ഞാന്‍ കൂടുതല്‍ നല്ലവനാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ReplyDeleteവായിച്ചു...
ReplyDeleteഎല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം പറഞ്ഞ് മടങ്ങുന്നു..
താങ്കളെ സഹായിക്കാൻ കഴിയുന്ന (ചെലവ് തീരെക്കുറഞ്ഞ ചികിത്സാ രീതികളിൽ) സുഹൃത്തുക്കൾ നമുക്കിടയിൽത്തന്നെയുണ്ടല്ലോ. ബ്ലോഗർമാരായ ഡോ. ജയൻ ഏവൂർ, ഡോ. ആർ. കെ. തിരൂർ ഇവരുമായി ബ്ന്ധപ്പെട്ടു നോക്കൂ...
ReplyDeleteഇത്തിരി വൈകി ഇന്നാണ് വായിയ്ക്കാന്‍ കഴിഞ്ഞത്. ഒരു കുഞ്ഞിനായി ഡോക്ടറുമാരുടെ പടിവതില്‍ക്കല്‍ കുറച്ചുക്കാലം അലയേണ്ടി വന്ന അനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്. അന്നു ഏറേ ചെറുപ്പമായിരുന്നു, വരുംവരായ്കകളെക്കുറിച്ച് ബോധവും കുറവായിരുന്നു. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ ഒട്ടും ഇല്ലായിരുന്നു രണ്ടുപേര്‍ക്കും...എന്തയാലും അധികം അലയേണ്ടിവന്നില്ല. ഭാഗ്യം.
ReplyDeleteജീവിതയാത്ര എന്നും അങ്ങനെയല്ലെ അജിത്ത്‌ഭായ്, തുരുമ്പിച്ചകലാന്‍ തുടങ്ങി ദുര്‍ഘടങ്ങള്‍ നിറഞ്ഞ പാതയിലൂടേയുള്ള അനന്തമായ യാത്ര. ഒരു മില്ലി മീറ്റര്‍ അല്ലെങ്കില്‍ പരമാവധി ഒന്നര മില്ലിമീറ്റര്‍..അത്രയെ ഉണ്ടാകു പലപ്പോഴും പാളങ്ങിലെ അന്തരം..പക്ഷെ അതു മതി, അത്രയും മതി യാത്രയുടെ വേഗം കുറയ്ക്കാന്‍, അല്ലെങ്കില്‍ യാത്ര തന്നെ മുടക്കാന്‍.
പരിപൂര്‍ണ്ണ സ്വസ്ഥത.. അതൊരു മരീചിക മാത്രമല്ലെ മനുഷ്യജന്മത്തില്‍.! .ഒന്നല്ലെങ്കില്‍ മറ്റൊന്ന്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാരേയും എപ്പോഴും വേട്ടയാടികൊണ്ടിരിയ്ക്കുന്നു. ആഴത്തിലും വ്യാപ്തിയിലും സമീപനത്തിലും മാത്രമെ അന്തരമുള്ളു. ഈ ജന്മംതന്നെ ഒരു നിയോഗം മാത്രമല്ലെ അജിത്ത്‌ഭായ്..വെറുംകയ്യോടെ വന്ന് വെറുംകയ്യോടെ മടങ്ങുന്നതിനുമുമ്പുള്ള ഇത്തിരിനേരത്തിനുള്ളില്‍ എന്തൊക്കയോ വെട്ടിപ്പിടിയ്ക്കാന്‍ വൃഥാ ശ്രമിയ്ക്കുന്നു നാം. ആ തിരയ്ക്കിനിടയില്‍ വേദിയില്‍ അനുവദിച്ചു കിട്ടുന്ന സുഖനിമിഷങ്ങള്‍ ആസ്വദിയ്ക്കാന്‍ മറക്കുന്നു.ഒടുവില്‍ തിരിച്ചറിയിലിന്റെ സമയമാകുമ്പോഴേയ്ക്കും തിരശ്ശീല വീഴാറായിട്ടുണ്ടാകും..
ഒന്നോര്‍ത്താല്‍ മനുഷ്യജന്മം വെറും ഒരു കോമാളിവേഷം മാത്രം അല്ലെ. എന്നിട്ടും എല്ലാമറിഞ്ഞിട്ടും മായ, മിഥ്യ, കര്‍മ്മഫലം എന്നൊക്കെ പറഞ്ഞ് വൃഥാ നമ്മെ സമാശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ആത്മീയവാദികള്‍.
ഈ മായാലോകത്തിനകത്തെ ബൂലോകത്തില്‍ ഒരു പാട് പേരില്ലെ അജിത്ത്‌ഭായ് സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും...മക്കളായി, സഹോദരങ്ങളായി, ചങ്ങാതിമാരായി.അതൊരു നേട്ടമല്ലെ, താങ്കളുടെ വലിയ മനസ്സിന്റെ സമ്പാദ്യം.
ഒരിയ്ക്കലും കയ്യെത്തിപ്പിടിയ്ക്കാന്‍ കഴിയാത്തവിധം അനന്തതയില്‍ വിരാജിയ്ക്കുന്ന നക്ഷത്രക്കുരുന്നുകള്‍ക്കായി വ്യമോഹിയ്ക്കാതെ ചുറ്റുവട്ടത്ത് പാറിപറന്നുനടക്കുന്ന മിന്നാമിനുങ്ങിനെ സ്നേഹിയ്ക്കാനും അതിന്റെ നുറുങ്ങുവെട്ടത്തില്‍ ആനന്ദം കണ്ടെത്താനും കഴിയുന്ന അജിത്ത്‌ഭായ്, താങ്കള്‍ക്കും കുടുംബത്തിനും നല്ലതെ വരു, നല്ലതുമാത്രം..
സ്നേഹത്തോടെ കൊല്ലേരി തറവാടി
അജിയെട്ടാ
ReplyDeleteനിങ്ങൾ പരസ്പരം താങ്ങാവുക..കുഞ്ഞാവുക ... പ്രണയിക്കുക ... സ്വപ്നം കാണുക !
എല്ലാം ശരിയാവുംട്ടോ ...
ഒരുപാടോരുപാടിഷ്ടം !
എന്‍റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതിയാലും ആദ്യം ഒരഭിപ്രായം എഴുതുന്ന ആളാണ് അജിയേട്ടന്‍. എഴുതിയതിന് ശേഷം ഞാന്‍ പിറ്റേ ദിവസം രചന തുറന്നു നോക്കുന്നത് തന്നെ അജിയേട്ടന്‍ എന്ത് പറഞ്ഞു എന്ന് നോക്കാനാണ്. മോശം എന്നൊരിക്കലും എഴുതിയിട്ടില്ല. ആ ആത്മാര്‍ഥത ഒന്നും എനിക്കില്ല. ഇത്ര അധികം ദിവസം കഴിഞ്ഞാണ് ഞാനിത് വായിക്കുന്നത്. എന്നോട് ക്ഷമിക്കാന്‍ അജിയേട്ടന് കഴിയും എന്നെനിക്കറിയാം. പക്ഷേ ഇത്ര വലിയ ദുഃഖം ഉള്ളിലുണ്ടെന്നു താങ്കളുടെ ചിരിക്കുന്ന മുഖം കണ്ടാല്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. സ്വന്തം ദുഃഖം മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ആരും ദൈവതുല്യരാണ്.
ReplyDeleteഅനപത്യദുഃഖം ഏറ്റവും വലിയ ദുഃഖം എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ നമുക്ക് മക്കളായി ജനിക്കും എന്നും പറയാറുണ്ട്. ഇതിലേതാണ് ശരി എന്നെനിക്കറിയില്ല. പക്ഷേ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം എന്നും ഉണ്ടാവും. എനിക്കീ മറുപടി എങ്ങനെ എഴുതി തീര്‍ക്കണം എന്നറിയില്ല. ഞാനീ പറയുന്നത് അജിയേട്ടന് ആശ്വാസമാവുമോ അതോ കൂടുതല്‍ ദുഃഖം തരുമോ എന്നൊരു ആശയക്കുഴപ്പത്തിലാണ് ഞാന്‍. ചിലപ്പോള്‍ ആശ്വസിപ്പിക്കാന്‍ പറയുന്ന വാക്കുകള്‍ കൂടുതല്‍ വിഷമിപ്പിക്കും. അതുകൊണ്ട് ഞാനതിന് മുതിരുന്നില്ല. മറ്റുള്ളവരെ നോക്കി ചിരിക്കാന്‍ കഴിയുന്ന ആ കഴിവ് ഒരിക്കലും കൈവിട്ട് കളയരുത്. അതിനായി എന്‍റെ പ്രാര്‍ഥനകള്‍...
www.sremmannur.blogspot.in
ഈ സ്വയം പരിചയപ്പെടുത്തൽ വളരെ വ്യത്യസ്തം.
ReplyDeleteചിലപ്പോൾ ചില കാര്യങ്ങളിൽ ദൈവം നമ്മളോട് അനീതി കാട്ടി എന്ന് തോന്നുന്ന സന്ദർഭങ്ങളുണ്ട്. എന്നാൽ ദൈവത്തിന്റെ ഓരോ പ്രവർത്തിക്കും ഓരോ നീതിയുണ്ട്. ദൈവനീതി നടപ്പാക്കാൻ ദൈവം ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ചിലരെ തിരഞ്ഞെടുക്കുന്നു. അത്തരത്തിൽ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ രണ്ടു പേരും എന്ന് പറയാതെ വയ്യ. എല്ലാം നല്ലതിന്. എല്ലാ മംഗളങ്ങളും നേരുന്നു.
കമന്റുകളിലൂടെ ഞാൻ കണ്ട അജിത്തേട്ടനല്ല ഇനി മുതൽ എന്റെ മനസ്സിൽ. ഒന്നും പറയാനാകുന്നില്ല. ബഹുമാനവും സ്നേഹവും മാത്രം.
ReplyDeleteസഫലമാകട്ടെ എല്ലാം........
ReplyDeleteസസ്നേഹം
രമേഷ്.
ബ്ലോഗ്ഗിൽ അങ്ങിനെ കയറാറില്ല ഈയിടെ ,പക്ഷെ ഇതിപ്പോൾ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആവുമായിരുന്നു , എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന താങ്കളോട് കടുത്ത ബഹുമാനം തോന്നുന്നു
ReplyDeleteനിശബ്ദനായി ഞാൻ അറിഞ്ഞിരുന്നു എന്റെ സങ്കടത്തിൽ താങ്ങൾ മനസ്സമർത്തിയിരുന്നു എന്ന്. അന്നും ഇന്നും എന്റെ പ്രാർഥനയിൽ താങ്കളുണ്ടായിരുന്നു....................... പ്രാർഥനയോടെ............
ReplyDeleteശ്ശൊ..എന്തേ ഞാന്‍ ഇവിടെ വരാന്‍ വൈകിയത്. അജിത്തേട്ടനെക്കുറിച്ചറിയാന്‍ താമസിച്ചത്. ഞാന്‍ വളരെക്കാലമായി നെറ്റിലേ വരുന്നില്ലായിരുന്നു. ഇപ്പോഴും എനിക്ക് അജിത്തേട്ടനെക്കുറിച്ചറിഞ്ഞതോര്‍ത്ത് അമ്പരപ്പ് മാറുന്നില്ല. എല്ലാവരുടേയും ബ്ലോഗില്‍ ആദ്യത്തെ അഭിപ്രായവുമായി എത്തുന്ന അജിത്തേട്ടനെ ഞാന്‍ ഈ ബ്ലോഗ് കുടുംബത്തിലെ സ്നേഹമുള്ള കാരണവരായാണ് കരുതിയിരുന്നത്. ആ സ്നേഹം മക്കള്‍ക്ക് നല്‍കാനായി സൂക്ഷിച്ച് വെച്ചിരുന്നതായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. ജുമാനയുടെ ചിത്രവും എന്നെ അത്ഭുതപ്പെടുത്തി. വായിക്കുന്നതിന് മുമ്പ് ഞാന്‍ അത് ഫോട്ടോ ആണെന്നാണ് കരുതിയത്. ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ ഞാന്‍ കണ്ടത് ഭാര്യുടെ നിഷ്കളങ്കത തുളുമ്പുന്ന കുഞ്ഞിന്റെ കണ്ണാണ്. അജിത്തേട്ടാ..ദൈവം എന്താണ് നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ആരറിവൂ...എങ്കിലും എല്ലാവരും അജിത്തേട്ടനെ സ്നേഹിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുക.
ReplyDeleteമനോഹരമായ വര, ആ കുട്ടിക്ക് എല്ലാ ആശംസകളും. അജിത്തെ താങ്കളുടെ ജീവിതത്തിൽ സന്തോഷത്തിനുള്ള കാരണങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു - ഒരു വെമ്പള്ളി- വയലാക്കാരൻ
ReplyDelete"അശരണര്‍ക്ക് ഒരു ആശ്വാസമായിരിയ്ക്കണം, അതിനെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ഞങ്ങളുടെ പദ്ധതി. വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെടുന്നവര്‍ക്കും അനാഥര്‍ക്കും ഒക്കെ ഒരു കൈത്താങ്ങായി കഴിയുന്നേടത്തോളം മുന്‍പോട്ടു പോകണം എന്ന് ചിന്തിക്കുന്നു"
ReplyDeleteവലിയ മനസ്സുള്ളവർക്കു മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയൂ. (പെയിന്റിംഗ് മനോഹരം). ഞങ്ങളുടെ അജിത്തേട്ടന് എല്ലാ നന്മകളും...
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ..
ReplyDeleteഒന്നും പറയാനില്ല ... !! നന്മകൾ ഉണ്ടാവട്ടെ.....!!!
വിപ്ലവം ജയിക്കട്ടെ,,,,!!!
ആ പോസ്റ്റിനെ കുറിച്ച് പ്രവീണ്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോളാണ് വായിച്ചത്. പ്രാര്‍ത്ഥിക്കാം അജിത്തേട്ടാ അടുത്ത് തന്നെ ഒരു ജൂനിയറുണ്ടാവാന്‍. എല്ലാം ശരിയാവും.
ReplyDeleteഒരു പിടി നന്മകള്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ ..... കാണേണ്ടവന്റെ കണ്ണുകള്‍ എന്താ ഇനിയും തുറക്കാത്തത് എന്ന് മാത്രം മനസിലാകുന്നില്ല.... ഞാന്‍ പ്രാര്‍ത്ഥിക്കാം മാഷെ...
ReplyDeleteജുമാനയുടേത് ജീവന്‍ തുടിക്കുന്ന പെയിന്റിംഗ്.
ReplyDeleteഓരോ നിമിഷത്തിലും എന്തു സംഭവിക്കണമെന്ന് ഈശ്വരന്‍ മുമ്പേ കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും. സമയമാവുമ്പോള്‍ എല്ലാം ശരിയാകും അജിത്തേട്ടാ...സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
ഈ സാഹചര്യങ്ങളാണ് പച്ചയായ , ജീവിത ഗന്ധമുള്ള എഴുത്തിലേക്കും അതുവഴി വിശാലമായ ബൂലോക സൌഹൃദ വലയ ത്തിലേക്കും അജിതേട്ടനെ എത്തിച്ചത് എന്ന മറു വശവും ഉണ്ട് അജിതേട്ട . കൂടുതൽ സ്നേഹത്തോടെ
ReplyDeleteദൈവം chuമ്പിച്ച വിരലുകള്‍!............rr
ReplyDeleteഒരുപാട് വൈകി ഈ കുറിപ്പ് കാണാന്‍.ഒന്നര വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആളാണ് ഞാന്‍.പിന്നെ പത്ത് മക്കളുള്ള അമ്മയുടെ വീട്ടില്‍.അവഗണന കഷ്ടപ്പാടുകള്‍ എല്ലാം ചെറുപ്പത്തില്‍ ആവശ്യത്തിന് സഹിച്ചു.അത്യാവശ്യം പഠിക്കാന്‍ ശ്രദ്ധിച്ചിരുന്നത് കൊണ്ട് ഇപ്പോള്‍ നല്ല രീതിയില്‍ ജീവിക്കുന്നു.പിന്നെ ജീവിതത്തില്‍ അനുഗ്രഹമായി രണ്ടാണ്‍കുട്ടികളും.ദൈവം അനുഗഹിക്കട്ടെ എന്ന പറയാന്‍ ആവുന്നില്ല ,ചിലപ്പോള്‍ മൌനമാണ് ഏറ്റവും നല്ല പ്രാര്‍ത്ഥന.
ReplyDeleteപിന്നെ ഈ കുറിപ്പ് കൂടുതലറിയാന്‍ സഹായകമായി.എല്ലാ ആശംസകളും എല്ലാ ഉദ്ദേശങ്ങള്‍ക്കും
അഭിവാദ്യങ്ങള്‍ ...!
ReplyDeleteവായിച്ചു, മനസു നിറഞ്ഞു ;കണ്ണും !
ReplyDeleteഅജിത് സര്‍, ഒരു ക്ഷമാപത്തോടെ തുടങ്ങട്ടെ...താങ്കളുടെ "blogs I follow" ലിസ്റ്റ് കണ്ടിട്ട് ഞാന്‍ ഞെട്ടി! ബ്ലോഗ് വല്ലപ്പോഴും എഴുതുമെന്നല്ലാതെ വായിക്കുക പതിവില്ലാ എന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ...
ReplyDeleteദരിദ്ര കുടുംബം, ചുറ്റുപാട്, ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു, പിന്നെ കുടുംബത്തിന്റെ ഭാരമേറ്റി മൂത്ത ചേട്ടന്‍ സൌദിയിലേക്ക് പോയി - ഈ കാര്യങ്ങളില്‍ ഞാനും താങ്കളും ഒരുപോലെയാണ്. ബാക്കിയൊക്കെ ദൈവഹിതം അങ്ങനെയാവാം.. എങ്കിലും താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെയും അഭിനന്ദനങ്ങള്‍..... :)
അജിത്തേട്ടാ, കുറെ നാളായി എന്റെ സിസ്റ്റത്തിന് കുറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ,,,,ആരുടേയും ഒന്നും എടുത്തു വായിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല .ഇന്നെലെയാണ് അല്‍പ്പമെങ്കിലും പുരോഗതി കണ്ടു തുടങ്ങിയത് . ജുമാനയുടെ വരയിലൂടെ അനുചേച്ചിയെ കാണാനായതില്‍ വളരെ സന്തോഷം ,അതോടൊപ്പം അജിത്തേട്ടനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ രണ്ടാലോടും ഒരുപാടൊരുപാട് സ്നേഹം തോന്നുന്നു ..ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുക ...ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുക ...പ്രാര്‍ത്ഥനകളോടെ.......
ReplyDeleteTill now ajith was just a name behnid frequent comments on my blogposts. But today I could see the man behind those comments. no, not man. maaaan....Tks Ajith. all the good wishes for you and yr better half.
ReplyDeleteസങ്കടപ്പെടുത്തി അജിത്തേട്ടാ ഈ വായന.
ReplyDeleteഎന്തായാലും എല്ലാ വേദനകളും പങ്ക് വെക്കാൻ പരസ്പരം മനസ്സിലാക്കാനും അറിയാനും കഴിവുള്ള ഒരാൾ കൂട്ടിനുണ്ടല്ലോ എന്നാശ്വസിച്ച് സന്തോഷത്തോടെ തന്നെ മുന്നേറുക.
അജിത്ത്, ഇതു വായിച്ചപ്പോൾ ഒരു അനിയനോടുള്ള സ്നേഹവും വാത്സല്യവും എനിക്ക് തോന്നുന്നു. ദൈവത്തിൻറെ വഴികൾ നമുക്ക് അജ്ഞാതമാണ്. ഓരോരുത്തരേയും ഓരോ ഉദ്ദേശംവെച്ച് സൃഷ്ടൈച്ചതാണല്ലോ. നന്മ ചെയ്യുക, നന്മ മാത്രം ചെയ്യുക. നല്ലതേ വരൂ.
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്റെ ബ്ലോഗിൽ വന്ന് സ്ഥിരമായി വായിച്ച് കമന്റിടുന്ന ഒരാൾ എന്നതിലപ്പൂറം ഒന്നുമറിയില്ലായിരുന്നു. ഇപ്പോൾ അടുത്തറിഞ്ഞ അനുഭവമായി. ആ കുട്ടി ചിത്രം വരച്ച് അയച്ചത് ഏതായാലും നന്നായി. അതുകൊണ്ടാണല്ലോ ഇപ്പോൾ ഈ ആത്മകഥാസാരം എഴുതിയത്. സിംഗപ്പൂരിൽ ഉണ്ടായിരുന്നു. അല്ലേ? അവിടെ എന്റെ ബന്ധുക്കൾ ചിലരുണ്ട്. ഇപ്പോഴുമുണ്ട്. ഏതായാലും നിങ്ങളുടെ കുട്ടികളീല്ലാത്ത ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു. ഞാൻ വിവാഹം കഴിച്ചിട്ടിലെങ്കിലും ആ ദു:ഖം എനിക്ക് മനസിലാകും. അജ്ഞാതരായ കുട്ടികളെ സ്പോൺസർ ചെയ്യുന്നുവെന്നറിയുന്നതിൽ വലിയ സന്തോഷം. നമ്മുടെ നാട്ടിൽ കുട്ടികളില്ലാത്ത ഒരാൾ ഒരു അനാഥാലയം തുടങ്ങി. അതിപ്പോൾ വളർന്നു പന്തലിച്ചു. പക്ഷെ മതാടിത്തറയിലല്ലാതെ അനാഥാലയങ്ങൾക്ക് വേണ്ടും വണ്ണം വളരാൻ കഴിയുന്നില്ലെന്നൊരു യാഥാർത്ഥ്യം ഉണ്ട്. ആളുകൾ അനാഥരെ സഹായികുന്നത് പോലും ദൈവപ്രീതിയാൽ തങ്ങൾക്ക് ഗുണം കിട്ടാനാണ് എന്നു വരുന്നു. അപ്പോഴാണ് താങ്കളെ പോളുള്ളവർ ഇത്ര നിസ്വാർത്ഥമായ ദയാ വായ്പുകളുമായി ജീവിക്കുന്നത്. ഇവിടെ നൻമകൾ പൂർണ്ണമായും അസ്തമിച്ചു എന്നു പറയാനാകുന്നില്ല. നിങ്ങൾ തന്നെ ഉദാഹരണം. പ്രതിസന്ധികൾ തരണം ചെയ്ത് ജിവിതത്തിൽ വിജയം നേടുന്ന പലരും മതിമറന്നും സ്വാർത്ഥത്തിലും ജീവിക്കുമ്പോൾ ഭാവിയിലും സമൂഹ നൻമയ്ക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അങ്ങേയ്ക്കും പ്രിയ പത്നിയ്ക്കും അതിനൊക്കെ കരുത്തുണ്ടാകട്ടെ. അഭിവൃദ്ധിയുണ്ടാകട്ടെ. ദീർഘായുസുണ്ടാകട്ടെ. ചില വികാരങ്ങൾ പ്രകടിപ്പിക്കുവാൻ വാക്കുകൾക്ക് ചിലപ്പോൾ പരിമിതികളുണ്ടാകും. അതിവിടെ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു. ഇങ്ങനെ ചില അശംസാ വചനങ്ങൾ ചൊരിയുന്നതിനപ്പുറം എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ. നിങ്ങളുടെ ദു:ഖത്തിലും സന്തോഷത്തിലും എല്ലാം ഒരു പോലെ പങ്കു ചേരുവാൻ ഞങ്ങൾ ചിലരൊകെയുണ്ടെന്ന് അത്യന്തം വികാര വയ്പുകളൊടെ പറഞ്ഞുകൊള്ളട്ടെ. നന്ദി. ഇനിയും കാണാം. കണ്ടുകൊണ്ടേയിരിക്കാം.
ReplyDeleteസർ ഞാൻ എഴുതി വെക്കുക എന്നല്ലാതെ
ReplyDeleteഒരു ബ്ലോഗിലും കയറാറില്ല
ഇന്ന് മുതൽ ഞാൻ കയറി തുടങ്ങി
അങ്ങയുടെ കുടെ ഞാനും ഇനി ഉണ്ടാകും
വേദന നിവേദ്യമായ് മാറ്റുവാന്‍ കരുത്തുറ്റ
ReplyDeleteചേതന നിവേശിച്ച കൈകളെത്തൊഴുന്നു ഞാന്‍..!
പ്രിയ അജിതേട്ടാ
ReplyDeleteവളരെ വൈകിപ്പോയി ഞാനീ പോസ്റ്റ് ശ്രദ്ധിക്കാന്‍. മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെടുന്നു.
ഞങ്ങളൊക്കെ എപ്പോഴും കൂടെയുണ്ട് അജിതേട്ടാ ...
ഒരു ബ്ലോഗ് പോസ്റ്റ് വായിക്കാൻ വൈകിയതിൽ ആദ്യമായാണ് എനിക്ക് കുറ്റ ബോധം തോന്നുന്നത്..അത് ഈ പോസ്റ്റ് ആണ്. ഞാൻ എന്തേ ഇത് വായിക്കാൻ വൈകിയത്..ഇന്ന് ജുമാനയുടെ ബ്ലോഗിലൂടെ കറങ്ങി തിരിഞ്ഞാണ് ഇവിടെ എത്തിയത്..
ReplyDeleteവളച്ചു കെട്ടാതെ സ്വന്തം ജീവിതത്തെ പകർത്തി എഴുതുക അപൂർവം ചിലരെ ചെയ്യാറുള്ളൂ. എഴുത്തുകളിലൂടെ, ബൂലോകത്തെ ഇടപെടലുകളിലൂടെ ഞാൻ മനസ്സിലാക്കിയ അജിത് ഭായിയെ തന്നെയാണ് ഇവിടെ കണ്ടത്. നന്മയുള്ള ഹൃദയം. മനസ്സില് നനവ് പടർത്തി ഈ കുറിപ്പ്. പിന്നെ കുട്ടികളില്ല എന്ന നൈരാശ്യത്തെ അതിജീവിക്കാൻ അനു എന്ന സൗഭാഗ്യം താങ്കളുടെ കൂടെ ഉണ്ടല്ലോ. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഇരുവർക്കും ദീർഘായുസ്സ് നേരുന്നു. സോണി നിങ്ങളുടെ വലിയ സന്തോഷമായിത്തീരട്ടെ..
സസ്നേഹം...
അജിത്തേട്ടാ...
ReplyDeleteആദ്യമേ... വരാന്‍ വൈകിയതില്‍ ക്ഷമ ചോദിയ്ക്കുന്നു.
കുറച്ചെന്തൊക്കെയോ പലപ്പോഴായുള്ള കമന്റുകളില്‍ നിന്നും അറിഞ്ഞിരുന്നെങ്കിലും ഇത്ര വിശദമായി അറിയില്ലായിരുന്നു. ഇതു വായിച്ചപ്പോള്‍ മനസ്സില്‍ എന്തൊക്കെയാണ് തോന്നുന്നത് എന്ന് പറഞ്ഞറിയിയ്ക്കാനാകുന്നില്ല.
വെറുതേ സമാധാനിപ്പിയ്ക്കാനായി എന്തെങ്കിലും പറഞ്ഞു പോകുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എങ്കിലും നിങ്ങളുടെ ദുഖങ്ങള്‍ മറക്കാനായി മറ്റു കുട്ടികളെ സ്നേഹിയ്ക്കാനും സഹായിയ്ക്കാനും കാണിയ്ക്കുന്ന സന്മനസ്സ് ഈശ്വരന്‍ കാണാതിരിയ്ക്കില്ല.
അജിത്തേട്ടനും ചേച്ചിയ്ക്കും എല്ലാ വിധ സൌഖ്യങ്ങളും ആത്മാര്‍ത്ഥമായി ആശംസിയ്ക്കുന്നു.
ഈ ചിത്രങ്ങൾ മനോഹരമായിരിയ്ക്കുന്നു.. :)
ReplyDeleteഎല്ലാ ബ്ലോഗുകളിലും നിറചിരിയോടെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വ്യക്തി അതായിരുന്നു ഇതുവരെ എന്‍റെ മനസിലെ ചേട്ടനെ പറ്റിയുള്ള സങ്കല്പം..
ReplyDeleteഎനിക്ക് ഇത് വായിച്ചു പറയാന്‍ വാക്കുകള്‍ ഇല്ല.ചേട്ടന്റെ സ്വപ്‌നങ്ങള്‍ പൂവണിയും.എന്നും എപ്പോഴും കണ്ണടക്കാന്‍ ദൈവതിനകില്ല..ഈ വലിയ മനസിനെ കാണാതിരിക്കാനാവില്ല.....
പ്രാർത്ഥനയോടെ....
അജിത്തേട്ടാ വേദനയില്‍ ഒപ്പം പങ്കുചേരുന്നു. വേദനകള്‍ പങ്കിടുമ്പോള്‍ കുറയില്ലേ, ഇപ്പൊ കണ്ടില്ലേ അജിത്തേട്ടനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എത്ര സഹോദരീസഹോദരന്മാരുണ്ട്. നന്മകള്‍ നിറഞ്ഞ മനസ്സിന് എന്നും നല്ലതേ വരാനുള്ളൂ, അജിത്തേട്ടനെ കാണാന്‍, അജിത്തേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരു കുഞ്ഞ്, സോണി, കാത്തിരിക്കുന്നു. അത് തന്നെ ഒരു സന്തോഷമല്ലേ. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യമുണ്ടെന്നു അജിത്തേട്ടന്‍ ഈ പോസ്റ്റിലൂടെ അനുഭവഭേദ്യമാക്കുന്നു. ഒരു മാതൃകയായി മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തില്‍ ജീവിതം നയിക്കുന്ന അജിത്തേട്ടനും ചേച്ചിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍, പ്രാര്‍ത്ഥനകളോടൊപ്പം.
ReplyDeleteചിത്രകാരി, ജുമാനയ്ക്ക്, ഹാര്‍ദ്ദമായ ആശംസകള്‍, ഇനിയും ഉയരങ്ങളിലെത്താന്‍.
സോണിയുടെ ലക്ഷ്യങ്ങള്‍ സഫലമാകാന്‍ പ്രാര്‍ത്ഥനകള്‍.
അജിത്തേട്ടന്‍റെ സംരംഭങ്ങള്‍ നാളേയ്ക്ക് ഒരു പ്രതീക്ഷ നല്‍കുന്നു, വിജയിക്കാന്‍ എല്ലാ വിധ ആശംസകളും.
ഞാന്‍ ഈ പോസ്റ്റ് മുമ്പൊരിക്കല്‍ വായിച്ചതാണ്. അന്ന് അഭിപ്രായം പറഞ്ഞില്ലെന്ന്തോന്നുന്നു. പോസ്റ്റിനോടൊപ്പം ഈ മറുപടിയാണ് ഏറെകണ്ണുകളെ ഈറനണിയിച്ചത്...സോണിയെ കണ്ടൂടേ? ആകുട്ടീടെ സന്തോഷവും സ്നേഹവും രണ്ടാള്‍ക്കും ആസ്വദിച്ചൂടെ? സസ്പെന്‍സ് അങ്കിളിന്റെ സുഖം ഇത്രനാളും കിട്ടീലെ? ഇനി നേരിട്ടുള്ളത് കൂടി ആസ്വദിച്ചിട്ട് പറയൂ ഏതിനാ മാധുര്യം കൂടുതല്‍ എന്ന്...[ഒരു കുഞ്ഞു അഭിപ്രായമാ ട്ടൊ..]
ReplyDeleteജുമനയുടെ ഒരു ചിത്രത്തിലൂടെ ആണ് ഇവിടെ എത്തിയത്. ഇത്രയും മനസ് തുറന്നു എഴുതിയതിനു നന്ദി ഉണ്ട്. എത്രയും പെട്ടന്ന് ഒരു കുട്ടി ഉണ്ടാകാൻ പ്രാർഥിക്കുന്നു. മണ്ണാരശാലയിൽ ഉരുളി കമഴ്ത് എന്നാ ഒരു വഴിപാട് ഉണ്ട്. അത് കഴിച്ചാൽ കുട്ടികൾ ഉണ്ടാകും . അത് കൂടി ഒന്ന് നോക്കു.
ReplyDeleteഒരു പാട് വൈകി ജീവിതം തുടങ്ങി, കുഞ്ഞുണ്ടാകാതിരിക്കും എന്നു ഒരു പാട് പേര്‍ ഭയപെടുത്തിയിട്ടും അവളെത്തി, ആ സന്തോഷം അടക്കാനാകാത്തതാണ്..കുഞ്ഞുങ്ങള്‍ ഉണ്ടാകതിരിക്കുന്നതിന്റെ മുഴുവന്‍ ടെന്‍ഷനും ഞങ്ങള്‍ ഉറ്റസുഹൃത്തിന്റെ കാര്യത്തില്‍ അനുഭവിക്കുകയും ചെയ്തതാണ്..അവനിപ്പോള്‍ ജീവിച്ചിരിപ്പില്ല. എനിക്ക് വായിച്ചിട്ട് ഒരുപാട് വിഷമം തോന്നി, എന്നാലും പറയുന്നു, ഒരു കുഞ്ഞു അജിത്തിനും അനുനും വേണ്ടി ഉണ്ടാകും, എന്നോ എപ്പ്ഴോ നിങ്ങളെ എന്റെ അടുത്ത ആളായി തോന്നാറുണ്ടായിരുന്നു. എന്നെങ്കിലും സങ്കടം തോന്നിയാല്‍ ഇങ്ങോട്ട് പോരു, എന്റെ മകള്‍ നിങ്ങള്‍ക്കൊപ്പം കളിക്കാന്‍ വരും...പിന്നെ എവിടെയോ വളരുന്ന ആ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകും ...
ReplyDeleteബൂലോകത്തെ ബ്ലോഗ് വായനാ രാജാവായ അജിത്തേട്ടനെ കുറിച്ച് എനിയ്ക്കൊന്നുമറിയില്ലായിരുന്നു . എന്താ പറയേണ്ടതെന്നറിയില്ല. പിന്നെ പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനം അത് വലുത് തന്നെയാണ് . അജിത്തേട്ടാ ഒരു കുഞ്ഞു എന്നത് എല്ലാവരുടേയും സ്വപ്നമാണ് . എല്ലാം ശരിയാകും . ഞാനും പ്രാര്‍ത്ഥിക്കാം . സ്നേഹത്തോടെ അനുജത്തി
ReplyDeleteഇതൊരു ചിത്രമല്ല
ReplyDeleteജീവിതത്തിന്റെ വരയാണ്
അജിതിനെ കുറിച്ച പുതിയ അറിവുകളുടെ നേർ ചിത്രം
കടലാണ് നാം
സങ്കടങ്ങളുടെ...
സന്തോഷങ്ങളുടെ...
ഞാൻ ആദ്യമായാണ് അജിത്തിന്റെ ബ്ലോഗിൽ വരുന്നത് വലി ദുഖങ്ങളിക്കിടയിലും മറ്റുള്ളവരെ സഹാ യിക്കാനുള്ള മനസ് ഉണ്ടല്ലോ .,ഗ്രേറ്റ്! പ്രതീക്ഷ കൈവിടാതിരിക്കുക ...ജീവിതം പലപ്പോഴും നാം പ്രതീക്ഷിക്കാത്ത പലതും കാത്തു വച്ചിട്ടുണ്ടാവും ....
ReplyDeleteവിഷമങ്ങൾ ഏറിയും കുറഞ്ഞും നമ്മെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കും. വിഷമങ്ങളൊന്നും ഉള്ളിലടക്കരുതെന്നത് ശരി.
ReplyDeleteഈ വലിയ മനസ്സ് ദൈവം കാണാതെ പോവില്ല.
സർവശക്തൻ അനുഗ്രഹിക്കട്ടെ,
താങ്കളുടെ മനസ്സ് വിശാലമാണ്..നന്മകൾ നിറഞ്ഞതാണ്...
ReplyDelete...പ്രതീക്ഷ കൈവെടിയരുത്.. അജിത്തേട്ടാ.. ആയുർവേദം നോക്കുക.... ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടേ...
സർ,
ReplyDeleteഅങ്ങയുടെ ബ്ലോഗിലേക്ക് കടന്നു നോക്കിയത് ഇന്നാണ്. അനുവിനെയും സോണിയും ഇസ്ഹാഖിനെയും ജുമാനെയെയും അറിഞ്ഞതിന്നാണ്. വരയുടെ പെർഫെക്ഷൻ ജുമാനയിലൂടെയും ഇസ്ഹഖിലൂടെയും ആരിഫയിലൂടെയും അറിഞ്ഞപ്പോൾ സംരക്ഷിപ്പെടുന്നതിന്റെ സുരക്ഷിതത്വം സോണിയിലൂടെയും ഒരു മനുഷ്യൻ എങ്ങിനെ ആവണം എന്നതിന്റെ നേർകാഴ്ച അങ്ങയിലൂടെയും അനുവിലൂടെയും ഞാൻ അറിഞ്ഞു. അളവറ്റ ബഹുമാനത്തോടെ അങ്ങയുടെ മുന്നിൽ ഞാൻ ശിരസ്സുനമിക്കുന്നു.
ഭാവുകങ്ങൾ,
happy new year mydear
ReplyDeleteകാളിദാസ് പറഞ്ഞപോലെ അങ്ങയുടെ ബ്ലോഗിലേക്ക് കടന്നു നോക്കിയത് ഇന്നാണ്... എനിക്കു കിട്ടിയ ഒരു പുതുവൽസര ആശംസ എന്നെ ഇവിടെ എത്തിച്ചു,ഒരുപാടു സന്തോഷം. ഈ പുതുവർഷത്തിൽ ഇങ്ങനെ ഒരു ആളിന് ആദ്യം ഒരു വരി എഴുതിയതു തന്നെ എന്റെ മഹാ ഭാഗ്യം.....ആ പുതുവൽസര ആശംസക്കു നന്ദി
ReplyDeleteഞാനെന്തേ ഇവിടെയെത്താൻ ഇത്ര വൈകി?
ReplyDeleteഈശ്വരൻ അനുഗ്രഹിക്കും തീർച്ച. നല്ലതേ വരൂ. എനിക്കുറപ്പുണ്ടു്.
കൂടുതലൊന്നും എഴുതാൻ പറ്റുന്നില്ല.
ഒന്നും പറയാനില്ല.. അജിത്തേട്ടാ... ഇഷ്ടം മാത്രം അങ്ങയോട്...
ReplyDeleteമാഷേ ഒരു കഥപോലെ കവിതപോലെ എല്ലാം വായിച്ചു. ഈശ്വരന്‍ നിശ്ചയിച്ച വഴികളിലൂടെ നമ്മെനടത്തുന്നു. വെറുതെ നിന്നു കൊടുക്കുക.
ReplyDeleteതിരക്കിനിടയിൽ ബ്ലോഗ് വായന വിട്ടുപോയിരുന്നു, അജിത്തേട്ടന് എല്ലാ നന്മകളും...
ReplyDeleteഹൃദയം തൊടുന്ന വരികള്‍...ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും നേര്‍ന്നുകൊണ്ട്..habby
ReplyDeleteപ്രിയ അജിത്തേട്ടന്‍,
ReplyDeleteഞാനൊരു ബ്ലോഗ് പോസ്റ്റ്വായിച്ചിട്ടും കമന്‍റ് ചെയ്തിട്ടും മാസങ്ങള്‍/ ഒരു വര്‍ഷത്തിന് മുകളില്‍ ആയെന്ന് തോന്നുന്നു.ഇടക്ക് വന്ന് പോസ്റ്റ് ചെയ്ത് പോവുക എന്നതില്‍ കവിഞ്ഞ് ഗ്ലോഗുമായുള്ള ബന്ധം അറ്റിട്ട് ഒരുപാടായി.എന്‍റെ പോസ്റ്റിലെ കമന്‍റിലൂടെ തീര്‍ത്തും അവിചാരിതമായാണ് എത്തിയത്.എവിടെയോ ഒരു വിങ്ങല്‍! ഒരു കുഞ്ഞു നൊമ്പരവും ഖല്‍ബില്‍ ഏറ്റിയാണ് പോവുന്നത് :(
എന്‍റെ സുഹൃത്തിന്‍റെ കസിന്‍റെ പൂന്തോട്ടത്തില്‍ പതിനാല് വര്‍ഷത്തിന് ശേഷമാണ് ഒരു കുഞ്ഞുപൂ വിരിഞ്ഞത്.താങ്കളെ പോലെ ചികിത്സയെല്ലാം അവരും നിര്‍ത്തിയിരുന്നു.ധൈര്യമായിരിക്കുക.ദൈവം കരുണാമയനാണു.പ്രാര്‍ത്ഥനകള്‍..
അജിത് സാര്‍
ReplyDeleteസത്യത്തില്‍ എന്താ പറയ്ക എന്ന് അറിഞ്ഞുകൂടാ
ഈശ്വരന്റെ നിശ്ചയങ്ങള്‍ ...........അങ്ങനെ സമാധാനിക്കാം
പിന്നെ അങ്ങയെ സ്നേഹിക്കുന്ന അനേകം പേര്‍ ..........അത് ഇറ്റ് ആശ്വാസം തന്നെയല്ലേ
നന്മയുടെ മനസ്സ് അത് ദൈവം കാണാതെ ഇരിക്കുമോ
എന്റെ എല്ലാ പ്രാര്‍ത്ഥനകളും ആശംസകളും അങ്ങേയോടൊപ്പം ഉണ്ടാകും
ഒരുപാടു ഒരുപാട് ആദരവോടെ ......സ്നേഹത്തോടെ
അജിത്ത്. ഈ പോസ്റ്റ് വായിക്കാൻ ഇത്രയും വൈകിയതിൽ എനിക്ക് കുറ്റബോധം തോന്നുന്നു. എങ്ങിനെയൊ ഇതു മിസ്സായി. ചിരിക്കുന്ന മുഖത്തിനു പിറകിൽ നീറുന്ന ഒരു നൊമ്പരമുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല.. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയുന്നതു വെറുതെ.
ReplyDeleteഅജിത് ഏട്ടാ,
ReplyDeleteആദ്യമായാണ് ഇവിടെ കമെന്റ് ചെയ്യാന്‍ വരുന്നത് എങ്കിലും അങ്ങനെ വിളിക്കാമല്ലോ , അല്ലേ?
എഴുതിയത് മുഴുവന്‍ വായിച്ചു. ഇത്രയും അനുഭവങ്ങളുണ്ടായിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരായിരം ആശംസകള്‍.
എല്ലാം ദൈവവിധിയാണ് എന്നു വിശ്വസിക്കുന്നവരല്ലേ നമ്മള്‍ എല്ലാവരും.
അനുചേച്ചിയോട് സ്നേഹാന്വേഷണം അറിയിക്കണം ട്ടോ.
ഒരുപാടു പ്രാര്‍ഥനകളോടെ,
ശ്രീജ.
അറിയാം, ഞാൻ ഇവിടെ വരാൻ ഒരുപാട് താമസിച്ചു പോയി...
ReplyDeleteആ ചിരിയുടെ പിന്നിലെ കണീർ തുള്ളി ഞാൻ കാണാതെ പോയല്ലോ...
ദൈവം ജീവിതത്തിൽ കരുതി വെച്ചിട്ടുള്ളത് നമുക്കൊന്നും ഒരിക്കലും
ചിന്തിക്കാൻകൂടി പറ്റാത്ത വലിയ സന്തോഷങ്ങളാണ്.... പ്രതീഷിക്കുക....
ഒരുപാട്പ്രാർത്ഥനകൾ ഉണ്ട് നിങ്ങളോട് രണ്ടുപേരോടും കൂടെ!!!!
"ബ്ലോഗ്‌വായനയുടെ സുൽത്താൻ" എന്നു ആരോ അജിത്തേട്ടനെ
ഈയിടെ വിളിക്കുന്നതുകേട്ടു... ഈ സുൽത്താനെ
സ്നേഹിക്കുന്ന കുറെ ആളുകള് ഈ ഭൂലോകത്തിന്റെ
ഏതൊക്കെയോ കോണുകളിൽ ഉണ്ട്... ഞാനടക്കം... !!
സ്നേഹത്തോടെ മെൽവിൻ
അജിയെ ഒന്ന് രണ്ട് കൊല്ലം കൊണ്ട്, ബ്ലോഗ്ഗില്‍ കൂടി എനിക്കറിയാം - ചെയ്യന്നത് എല്ലാം നല്ല കാര്യങ്ങള്‍ -
Delete'ചൂട് വെള്ളത്തില്‍ ചാടിയ പൂച്ചയെ' പോലെ പലര്‍ക്കും' പല അനുഭവങ്ങളും ഉണ്ടായിരിന്നിരിക്കാം
പല അനുഭവങ്ങള്‍, -
അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന സല്പ്രവര്ത്തിയെ കുറിച്ച് - സൈറ്റ് ഐ..ഡി തരുക - നാട്ടില്‍ വരുമ്പോള്‍ എനിക്കും ബോധ്യപ്പെടുകയാനെങ്കില്‍ - തീര്‍ച്ചയായും നിങ്ങളുടെ കൂടെ ഞാനും ഉണ്ട് -
ഒരുപാടിഷ്ടം .. പ്രാര്‍ഥനകള്‍ മാത്രം
ReplyDeleteകുറെ നാളുകളായി ഇങ്ങോട്ട് വന്നിട്ട് ...വായിക്കാന്‍ വളരെ വൈകി
നല്ല സമയത്താണ് എത്തിയത്. ചേട്ടനെയും ചേച്ചിയെയും കൂടുതൽ അറിയാൻ
ReplyDeleteകഴിഞ്ഞല്ലോ? ഇതു വായിച്ചു കഴിഞ്ഞപ്പോൾ ചേട്ടനോടു സ്നേഹത്തെക്കാൾ
കൂടുതൽ അഭിമാനം തോന്നുന്നു . ചേട്ടനും ചേച്ചിക്കും എല്ലാ നന്മകളും ദീർഘയസ്സും
നേരുന്നു...
ജുമനയുടെ ചിത്രം മനോഹരം ആയിട്ടുണ്ട്....
. ഇഷ്ടം മാത്രം അങ്ങയോട്...
ReplyDeleteമക്കളില്ലാതെ തന്നെ എത്രയോ നല്ല മനുഷ്യർ ആകുന്നവർ എത്രയോ ഉണ്ട് സർ.
ReplyDeleteഉള്ള മക്കളെക്കൊണ്ട് കണ്ണീരും കയ്യുമായി നടക്കുന്നവരും ഒരു പാടുണ്ട്.
സർ ചെയ്യുന്ന കാര്യങ്ങൾ മഹത്തരമാണ്,അതിൽ നിന്ന് കിട്ടുന്ന സന്തോഷം കൊണ്ട് നിങ്ങളുടെ ജീവിതം ധന്യമാകട്ടെ..
ആശംസകൾ.
ഒരു പാട് വൈകി വായിക്കാൻ ക്ഷമിക്കണം .......ആശംസകൾ
Deleteവെറും ഒരു കമെന്റ് മാത്രം അല്ല നമ്മൾ ബ്ലോഗർ.
എന്ന് മനസിലാക്കുന്ന പോസ്റ്റ്
i loved the clicks.. how i wish i knew to read malayalam :(
ReplyDeleteനന്മകള്‍ നേരുന്നു.. പ്രാര്‍ത്ഥനകളോടെ ............
ReplyDeleteവളരെ വൈകിയാണെങ്കിലും ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു..... നന്മകള്‍ നേരുന്നു ......
ReplyDeleteആ കുട്ടി വരച്ച ചിത്രം വളരെ നന്നായിരിക്കുന്നു.ഒരു അനാഥ കുഞ്ഞിന് ജീവിതം കൊടുക്കാന്‍ എന്തുകൊണ്ടായില്ല എന്നത് ചോദ്യചിഹ്നമായി എന്റെ മനസ്സില്‍.
ReplyDeleteഞങ്ങള്‍ മണ്ണുത്തിയില്‍ ഉള്ള SOS villageലെ രണ്ട് കുട്ടികളെ സ്പോന്സര്‍ ചെയ്യുന്നുണ്ട്.എല്ലാ വര്‍ഷവും ഉടുപ്പും പലഹാരങ്ങളുമായി അവരേ കാണാന്‍ ചെല്ലുമ്പോള്‍ അവരുടെ മുഖത്ത് വരുന്ന സന്തോഷം വലിയ ആത്മസംതൃപ്തി തരാറുണ്ട്.
ആശംസകള്‍.
ഒരുപാട് ആഴത്തിൽ തന്നെ നിങ്ങൾ ഇരുവരെയും അറിയാൻ കഴിഞ്ഞു..
ReplyDeleteനന്മകൾ ഉണ്ടാകട്ടെ... എല്ലാ പ്രാർഥനകളും...
കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ചേട്ടാ
ReplyDeleteഒരുപാട് പേര്‍ക്ക് പ്രകാശമായി ഒരുപാടുകൊല്ലം ഇനിയും നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കട്ടെ :)
താങ്ക് യൂ ജിസ്മി
ReplyDeleteപ്രീയപ്പെട്ട അജിത് ചേട്ടാ
ReplyDeleteഇ കുറിപ്പ് ഒരു കമന്റല്ല ഒരു പരിചയപെടുതതലാണ് ഞാൻ അബു ദാബിയിൽ ജോലി ചെയ്യുന്നു പേര് പ്രദീപ്. ഒരു മകനും,ഒരു മോളും,ഭാര്യയും അമ്മയും അടങ്ങുന്ന കുടുമ്പം. ഞാൻ ഒഴികെ എല്ലാവരും നാട്ടിലാ,ഞാൻ ആദ്യമായി ബ്ലോഗ് ഒരു ഫ്രിണ്ടിന്റെ സഹായത്തോടെ മോന് വേണ്ടി ഉണ്ടാക്കുക ആയിരുന്നു.ഒരു പക്ഷെ ചേട്ടനു അന്വ്ന്റെ പേര് ഒര്മയുണ്ടാകും അടൂരയ്യപ്പൻ.
ആദ്യത്തെ മോൻ ജനിച്ചപ്പോൾ കരഞ്ഞില്ല - സെറിബ്രൽ പാൾസി ഇപ്പോ നാലാം ക്ലാസ്സിൽ പഠിക്കുന്നു ഗവണ്മെന്റ് യു പി സ്കൂൾ ഇളമണ്ണൂർ. സംസാരം കൈകാലുകളുടെ ചലനം ഇവ എല്ലാം സ്വാഭാവികമായി വരികയില്ല.അവന്റെ കുട്ടികവിതകൾ- ചേർത്ത് വെക്കാൻ വേണ്ടി തുടങ്ങിയതാ ഈ ബ്ലോഗ്.
അവിടെ ആദ്യ പ്രോത്സാഹനവുമായി എത്തിയത് അജിത്ത് ചേട്ടനാ, ഇപ്പോ 1 ചെറിയ സന്തോഷം പന്ഗുവെക്കാൻ വേണ്ടി എഴുതുന്നു സ്കൂളിലെ ടീച്ചർമാർ ചേർന്ന് അവന്റെ കവിതകൾ പുസ്തകമാക്കുന്നു
ഈ വരുന്ന വെള്ളിയാഴ്ച 7 മ് തീയതി സ്കൂൾ വാർഷികത്തിന് പ്രകാശനം-അവനു വേണ്ടി പ്രാർത്ധിക്കുമെല്ലൊ...............
my number 00971558158410.
ReplyDeleteഅജിത്തേട്ടാ ..................
ReplyDeleteനന്മകള് undaavattae
ReplyDelete
ReplyDeleteകരയണോ ചിരിക്കണൊ എന്നറിയില്ല...
വല്ലാതെ നോവുന്നു....
This comment has been removed by the author.
ReplyDeletebest wishesh
ReplyDeletehttp://malayaleeuk.blogspot.co.uk/
Sanmanassullavarkku ennennum samadhanam......santhosham.....
ReplyDeleteപല കമ്മന്റ്സുകളില്‍ ആയി താങ്കളെ കണാറണ്ടെന്കിലും ഈ പോസ്റ്റിലൂടെ അടുത്തറിയാന്‍ കഴിഞ്ഞു ..
ReplyDeleteഎല്ലാ നന്മകളും നേരുന്നു ... ചിത്രം വരച്ച ജുമാനക്കും ആശംസകള്‍ :)
ജമന
ആദ്യമായാണ് മാഷേ ഇതുവഴി.ബ്ളോഗെഴുത്തൊക്കെ നിർത്തി കുറേ നാൾ മാറി നില്ക്കുകയായിരുന്നു. താങ്കളുടെ തുടർച്ചയായ പ്രോൽസാഹനം എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നു. അതിന് ആദ്യം നന്ദി!
ReplyDeleteഓരോകാര്യങ്ങളും അതാതിന്റെ സമയത്തേ നടക്കൂ. താങ്കളെപ്പോലെ നീണ്ടകാലം ചികിൽസ നടത്തി ഉള്ള കാശെല്ലം പൊടിച്ച്; അവസാനം പൊട്ടെടാ പുല്ലേ...വേണ്ടങ്കിൽ വേണ്ട..ഇല്ലെങ്കിൽ ഇല്ല എന്ന രീതിയിൽ ചികിൽസയെല്ലാം നിർത്തി മനസ്സിനെ പാകപ്പെടുത്തി വന്നപ്പോഴാണ് എല്ലാവരേയും അതിശയിപ്പിച്ച് കൊണ്ട് ‘കുഞ്ഞി’ കടന്നുവന്നത്.നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം.
ബുദ്ധിമുട്ടേണ്ട മാഷേ...relax...നമ്മളറിയാത്ത...ആധുനികമെന്ന് നാം കരുതുന്ന മെഡിക്കൽ സയൻസിന് അറിയാൻ പാടില്ലാത്ത എന്തൊക്കെയോ ഈ ലോകത്തുണ്ട്...ആശ്വസിക്കുക. അത്രമാത്രേ പറയാനുള്ളൂ.
With love
Satheesan
കുറേ നാളുകള്‍ക്കു മുമ്പ് ഈ പോസ്റ്റ് ഞാന്‍ വായിച്ചതാണ്. പക്ഷേ, കമന്റായി എന്തെഴുതണമെന്ന് അന്നെനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. പിന്നെയെഴുതാം എന്നു ചിന്തിച്ച് ആ ഉത്തരവാദിത്തം അന്നു മാറ്റി വച്ചു. പിന്നീടാണ് അജിത്തേട്ടനെ അടുത്തറിഞ്ഞതും നമ്മളൊരുമിച്ച് ഒരുദിനം കഴിച്ചുകൂട്ടിയതും. ഈശ്വരന്റെ പദ്ധതിയെന്തെന്ന് നമുക്കറിയില്ലല്ലോ... അതെന്തായാലും നന്മയ്ക്കാവുമെന്ന് എനിക്കുറപ്പുണ്ട്... ആശംസകള്‍, അനുച്ചേച്ചിക്കും അജിത്തേട്ടനും...
ReplyDeleteപ്രിയ ബെന്‍ജീ, സ്നേഹം!
Deletenalla manassukalkkennum nanma undavatte...!
ReplyDeleteലളിതമായി പറഞ്ഞിരിക്കുന്നു കാര്യങ്ങള്‍, സംസാരിക്കും പോലെ തോന്നി. എല്ലാ സൗഖ്യങ്ങളും നേരുന്നു. സോഷ്യല്‍ സര്‍വ്വീസ് ഞങ്ങളുടേയും ആഗ്രഹമാണ്. ഒരു കമ്യൂണിറ്റി ലിവിംഗ് സെന്റര്‍(പ്രായമുള്ളവര്‍ക്കായി), അതാണ് ആഗ്രഹം. നമുക്കും കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കാതെ അവിടെ കഴിയാമല്ലോ എന്നൊരു സ്വാര്‍ത്ഥതയുമുണ്ട്. ഇനിയും ബ്ലോഗിലൂടെ കാണാം
ReplyDeleteJust to add comment following.
ReplyDeleteസ്നേഹമേ വാഴ്ക .....നീയാകുന്നു മാനസ പ്രപഞ്ചങ്ങളുടെ അച്ചുതണ്ട് ....
ReplyDeleteനീ വിളയുന്നിടം വിരുന്നു നിലക്കാത്ത വീട് :) അജിത്തെട്ടാ വന്നു പോണ വര്ടെ സ്നേഹം കണ്ട അസൂയ :)