Saturday, August 3, 2013

ബാഗ് ദാദിലേയ്ക്ക് വീണ്ടും.

ഓ ബാഗ് ദാദ്, ബാഗ് ദാദ്
നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ

ഓ ബാഗ് ദാദ്,
ഞങ്ങളുടെ കുട്ടിക്കാലത്ത്
നിന്റെ കഥകള്‍ പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക്
അമ്മയും ചേച്ചിമാരും ഉണ്ടായിരുന്നു

ഞങ്ങളുടെ കുഞ്ഞുസ്വപ്നങ്ങളില്‍
നിന്റെ പേര്‍ ഞങ്ങള്‍ക്ക് കൌതുകമായ് തിളങ്ങി
നൂറായിരം കാതങ്ങള്‍ക്കകലെ
നിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരു
മാന്ത്രികപ്പരവതാനിയില്‍ പറന്നിറങ്ങി
കഥയിലെ രാജകുമാരനും കുമാരിയുമായി
മുത്തുകളും രത്നങ്ങളും ശേഖരിച്ചപ്പോള്‍
ഞങ്ങളുടെ ആണുങ്ങള്‍ അവിടെ
സ്വര്‍ഗങ്ങള്‍ പണിതു
അവര്‍ തിരിയെ വന്നപ്പോള്‍
ഞങ്ങളുടെ വായില്‍ പാട്ടും മുഖങ്ങളില്‍ സന്തോഷവും പിറന്നു
അന്ന് ഞങ്ങളുടെ കൊച്ചുമേല്‍ക്കൂരയ്ക്കുള്ളില്‍ നിന്ന്
ആര്‍പ്പിന്റെ സ്വരങ്ങളാണുയര്‍ന്നത്

ഓ ബാഗ് ദാദ്
നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ
അസ്തമയസൂര്യനെ നോക്കി
ഹോ ഈ വര്‍ഷം എന്തൊരു ചൂടാണെന്ന് പറയുന്നുണ്ടാവുമോ
ചിരിയ്ക്കുന്ന കുരുന്നുകള്‍ സ്കൂളില്‍ പോകുന്നുണ്ടാവുമോ
കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന്  മിഴിവുള്ള മിഴികള്‍
മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ
ഓ ബാഗ് ദാദ് ബാഗ് ദാദ്, പ്രിയനഗരമേ
ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ

നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
ഞങ്ങള്‍ വേദനിച്ചു.
ഇഷ്ടമില്ലായിരുന്നവനെ
പിന്നെയും ഞങ്ങള്‍ വേദനിച്ചു
ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ

അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ വിശ്വസിച്ചു
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ആ പ്രതിമ വീഴ്ത്തിയിട്ട് നിങ്ങളാടിയ
വേതാളനൃത്തം ഇന്നും ഞങ്ങടെ കണ്ണിലുണ്ടല്ലോ
നിങ്ങടെ ജയോല്ലാസവും അട്ടഹാസങ്ങളും
ഞങ്ങളാവോളം കണ്ടപ്പോള്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ചോദിച്ചു
“അബ്ബാ, അവരെന്തിനാണ് സന്തോഷിയ്ക്കുന്നത്?”
“തിന്മയുടെ മേല്‍ നന്മ വിജയിച്ചു മകനേ!”
ഞങ്ങള്‍ പറഞ്ഞത്  പരമാര്‍ത്ഥമായിട്ടല്ലേ
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ഞങ്ങളോട് നിങ്ങള്‍  പറയണം
ഏതായിരുന്നു തിന്മ
ആരായിരുന്നു ദുഷ്ടന്‍
എവിടെയായിരുന്നു
നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
നിശ്ശേഷരാക്കുമായിരുന്നു
നിങ്ങടെ കോട്ടകൊത്തളങ്ങള്‍
നിലം പരിചാക്കിയേനെ

ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

ഓ ബാഗ് ദാദ് ബാഗ് ദാദ്
യൂഫ്രട്ടീസിലും ടൈഗ്രിസിലും
പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ
മണല്‍നഗരങ്ങളിലും
മരുഭൂമിയിലും മരുപ്പച്ചകളിലും
ചരിതങ്ങളേറെ പിറന്ന നിന്റെ പുണ്യസ്ഥലികളിലും
നിന്നെ മുടിച്ചവര്‍ കാട്ടില്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞപ്പോഴും
സംസ്കൃചിത്തരെ വാര്‍ത്തെടുത്ത നിന്റെ
പാഠഭേദങ്ങളിലും നിന്റെ ആത്മാവിനെ തളച്ചുകൊള്ളുക
നിന്റെ അന്തരംഗത്തെ സൂക്ഷിച്ചുകൊള്ളുക
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!





104 comments:

  1. ഇറാക്കില്‍ ജൂലൈ മാസത്തില്‍ മാത്രം ആയിരത്തിലേറെപ്പേര്‍ സ്ഫോടനങ്ങളില്‍ മരിച്ചു: വാര്‍ത്ത

    ReplyDelete
  2. ആശംസകള്‍ ..
    ഓ ബാഗ് ദാദ്,
    ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!

    ReplyDelete
  3. സംസ്കാരത്തിന്‍റെ കളിത്തൊട്ടിലായിരുന്ന ബാഗ്ദാദിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകം. ഓരോ യുദ്ധവും ഓരോ ബൊംബും ഉണങ്ങാത്ത ആയിരക്കണക്ക് മുറിവുകളുണ്ടാക്കുന്നു. വിടുവായനും അതിമോഹിയുമായ ഒരാളുടെ ഇല്ലാത്ത വജ്രായുധം നശിപ്പിക്കാനെത്തിയവര്‍ നാടിനെയും നാട്ടാരെയും നിത്യദുരിതത്തിലാഴ്ത്തിയിരിക്കുന്നു.മോചനം ഉടനെങ്ങുമുണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  4. ഞങ്ങളോട് നിങ്ങള്‍ പറയണം
    ഏതായിരുന്നു തിന്മ
    ആരായിരുന്നു ദുഷ്ടന്‍
    എവിടെയായിരുന്നു
    നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

    ReplyDelete
  5. വിനാശകാരികളായ അണുംബോംബുകളുടെ കണക്കറ്റ ശേഖരം കൈവശമുള്ളപ്പോഴും അതിനുള്ള അവകാശം തങ്ങൾക്ക് മാത്രമാണെന്നും മറ്റുള്ളവർക്ക് അത് പാടില്ലെന്നും പറയുന്ന മാടമ്പിത്തരം... ലോകം കണ്ടതിൽ വച്ചേറ്റവും വലിയ യുദ്ധക്കുറ്റവാളിയായ അമേരിക്കൻ സാമ്രാജ്യത്തിന്റെ ഹുങ്ക്...

    അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
    ഞങ്ങള്‍ വിശ്വസിച്ചു
    ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
    നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
    ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
    നിങ്ങള്‍ ചൊല്ലിത്തന്നു
    ഞങ്ങളതേറ്റുപാടി


    അതെ... എന്നിട്ടെവിടെ ആ വാഗ്ദത്തഭൂമി...?

    ReplyDelete
  6. തകര്‍ത്തു കളഞ്ഞത് ഒരു സംസ്കാരത്തെയാണ് ...വിധവകളുടെയും,കുഞ്ഞുങ്ങളുടെയും കണ്ണീരിലും,യുവാക്കളുടെ ചോരയിലും അധികാര കസേര ഉറപ്പിച്ചവര്‍ ഇല്ലാതാക്കി കളഞ്ഞത്...

    ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
    നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
    ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
    കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
    നിശ്ശേഷരാക്കുമായിരുന്നു
    നിങ്ങടെ കോട്ടകൊത്തളങ്ങള്‍
    നിലം പരിചാക്കിയേനെ

    അജിത്‌ മാഷേ തീവ്രം ശക്തം

    ReplyDelete
  7. ശക്തമായ വരികൾ.. മനോഹരം..
    ആശംസകൾ!

    ReplyDelete
  8. അജിത്‌ ഭായ് ഓരോ വരിയും കണ്ണീരും കിനാവും പേറുന്നു..സുരക്ഷിത അകലം പാലിച്ചു ശാന്തിയുടെ ഭൂമികൾ വീണ വായിച്ചു രേമോടുകളുടെ ബട്ടണ്‍ അമർത്തുമ്പോൾ അശാന്തിയുടെ വിത്ത് വിതക്കുന്നതു വളരുന്നത്‌ വിശക്കുന്നവന്റെ കഞ്ഞി കലത്തിൽ ആണ്
    ശക്തമായ രചന

    ReplyDelete
  9. No bomb can destroy Bagdad.
    Power of destroyers is not sufficient to shatter the power of Cultural legacy of that great city..

    ReplyDelete
  10. ഒരു ഭാവഗീതമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന മനോഹരമായ വരികള്‍! "നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
    അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
    മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ...
    .......
    ഓ ബാഗ് ദാദ് ബാഗ് ദാദ്
    ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!"
    ആശംസകള്‍

    ReplyDelete
  11. കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
    ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍
    കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
    അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം
    ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

    കുറെ നാളുകള്‍ക്ക് ശേഷം എഴുതാന്‍ പ്രേരിപ്പിച്ച ബാഗ്ദാദ്.
    കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യങ്ങളാണ് എവിടെയും.

    ReplyDelete
  12. നന്നായി അജിത്തേട്ടാ ..

    ഇങ്ങിനെ ഇടക്കൊക്കെ വാ :)

    ReplyDelete
  13. ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ


    അത് സത്യം .................... :-)

    ReplyDelete
  14. ബാ ഗ്‌ ദാ ദ് - ശരിയായ ഒരു ചിത്രം ഇതാ ഇവിടെ.
    (ഭാരതീയര്ക്ക് ഈ പട്ടണവുമായുള്ള ബന്ധം അതി പുരാതന
    കാലം മുതല്ക്കുതന്നെയുണ്ട്. തീഫ് ഓഫ് ബാ ഗ്‌ ദാ ദ് എന്ന വിഖ്യാതമായ കഥ സിനിമയായപ്പോൾ കണ്ടു - ഇന്ത്യൻ ആക്ടർ കബീര് ബേദി നായകനായിട്ടു.)

    ReplyDelete
  15. ഒരു യുദ്ധവും സമാധാനത്തിലേക്ക് നയിക്കുന്നില. 'വാര്‍ ഫോര്‍ പീസ്‌' എന്ന് പറയുന്നത് തന്നെ എത്ര ഭോഷത്വമാണ്.

    ഞങ്ങളോട് നിങ്ങള്‍ പറയണം
    ഏതായിരുന്നു തിന്മ
    ആരായിരുന്നു ദുഷ്ടന്‍
    എവിടെയായിരുന്നു
    നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

    തീവ്രമായ വരികള്‍.

    ReplyDelete
  16. ഇറാഖിനെ മറന്നിരിക്കയായിരുന്നു.
    മുറിവുകൾ കാലം ഉണക്കുമായിരിക്കും,ല്ലെ..

    ReplyDelete
  17. മാനവ സംസ്കാരത്തിന്റെയും, നാഗരികതയുടേയും കളിത്തൊട്ടിലായ മെസപ്പൊട്ടാമിയന്‍ ഭൂമിയില്‍ കലയും, അറിവും അതിന്റെ ഉത്തുംഗാവസ്ഥയില്‍ നിന്നിരുന്ന ആ പുരാതന കാലത്ത്., ഇന്ന് മാനവരാശിയുടെ അറിവും, സംസ്കാരവും നിയന്ത്രിക്കുന്ന പോലീസുകാരുടെ വേഷമിട്ടവരുടെ സര്‍വ്വകലാശാലകളായ ഹാര്‍വാര്‍ഡും,ഓക്സ് ഫെഡും നില്‍ക്കുന്ന സ്ഥലങ്ങള്‍ കന്നുകാലികള്‍ മേയുന്ന പുല്‍മൈതാനങ്ങളായിരുന്നു എന്നു കേട്ടിട്ടുണ്ട്. ലോകപോലീസായി സ്വയം പ്രഖ്യാപിച്ച് ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനുമേല്‍ കടന്നുകയറ്റം നടത്തി അവിടുത്തെ ഭരണാധികാരിയെ നിഷ്കരുണം വധിച്ച നെറികേടിനു പകരം വെക്കാന്‍ ലോകചരിത്രത്തില്‍ മറ്റൊരു സംഭവമില്ല.....

    ഒരു മൊഴിയാട്ടത്തിന്റെ രീതിയില്‍ അവതരിപ്പിച്ച ഈ രചനക്ക് വിലാപത്തിന്റെ പുസ്തകം എന്ന ലേബല്‍ എന്തുകൊണ്ടും യോജിക്കുന്നതാണ്. കാരണം ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് മാനവികതയുടെ വിലാപമാണ്....

    ReplyDelete
  18. " ഞങ്ങള്‍ ജനാധിപത്യത്തിന്‍റെ വിത്തുകള്‍ വിതയ്ക്കും" എന്ന് പറഞ്ഞു തുടങ്ങിയ യുദ്ധം ഒരു നാടിന്‍റെ സംസ്കൃതിയും സമ്പത്തും മുച്ചൂടും മുടിച്ച്‌ അവസാനം ജനിതക മാറ്റം വരുത്തിയ വിഷ വിത്തുകളും വിതച്ച് പിന്‍വാങ്ങിയപ്പോള്‍ ചവച്ചുതുപ്പിയ നാടുകളുടെ പട്ടികയില്‍ ഒന്നുകൂടി.ഹെഡലി ക്ക് വേണ്ടി യാചിക്കുകയും അസാന്ജും സ്നോഡനും അഭയം ചോദിച്ചപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്ത നമ്മളെ അങ്കിള്‍ സാം നയതന്ത്ര അധിനിവേശം ചെയ്തിരിക്കുന്നു. ഒരു ജനതയുടെ നിലവിളി ഹൃദയത്തിലേറ്റിയ
    ശ്രീ അജിത്‌ കുമാറിന് അഭിനന്ദനങ്ങള്‍...,...

    ReplyDelete
  19. ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ?
    ഉയര്‍ത്തെഴുനെല്‍ക്കുമോ? ഒരിക്കല്‍?ജപ്പാനെ പോലെ?
    എങ്കില്‍ അതാകും ലോകമാകെ അന്തക വിത്തുകള്‍ കിളിര്‍പ്പിച്ച് വിതച്ചവര്‍ക്കും പുതിയ വിളനിലം തെടുന്നവര്‍ക്കുമുള്ള വലിയ മറുപടി.

    ReplyDelete
  20. അധിനിവേശത്തിന്റെ വ്യാകരണം എപ്പോഴും ഒന്നുതന്നെ.അതിനു കാലദേശഭേദങ്ങളില്ല. ന്യായാന്യായങ്ങൾ തീരുമാനിക്കുന്നത് കയ്യൂക്കാണ്. ന്യായീകരണങ്ങൾ വേണമെങ്കിൽ ചമച്ചെടുക്കാം.

    ഓർമ്മപ്പെടുത്താൻ നമുക്കൊക്കെ ഈ അക്ഷരങ്ങളല്ലേയുള്ളു. അതും അതിന്മേൽ വിലങ്ങുവീഴുംവരെ! നന്നായി അജിത്തേട്ടാ.

    പത്തുവർഷം മുൻപ് മറ്റൊരു സാഹചര്യത്തിലെഴുതിയത് ഇവിടെ..

    http://nass6s.blogspot.com/2011/11/blog-post.html


    ReplyDelete
  21. ബാഗ്‌ദാദിന് ഇനിയൊരു ഉയിര്‍ത്തെഴുനേല്‍പ്പില്ല;
    മുത്തുകളും, കളിപ്പാട്ടങ്ങളും വില്‍ക്കുന്ന തെരുവുകള്‍ അന്യമായി.
    പകരം വെടിക്കോപ്പുകളും, ബോംബുകളും കയ്യിലേന്തിയ കാപാലികര്‍ മുറവിളി കൂട്ടുന്ന കലാപ ഭൂമിയാണിന്നത്.

    ഒരു വിഭജനത്തിന്‍റെ ബാക്കിപത്രം.
    മനസ്സിനെ കീറിമുറിക്കുന്ന വരികള്‍ക്കും, അജിത്തെട്ടനും
    സ്നേഹത്തില്‍ പൊതിഞ്ഞ ആശംസകളുടെ മുത്തുമാലകള്‍ ..

    ReplyDelete
  22. ബാഗ്ദാദ് നോവെല്ലാം വിളിച്ച് കരഞ്ഞ് .....

    അജിത്ത് മാഷ് ഇടയ്കൊക്കെ ഇത് പോലെ വരണം

    ReplyDelete
  23. ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങടെ കോട്ടകൊത്തളങ്ങള്‍
    നിലം പരിചാക്കിയേനെ
    നന്നായി അജിത്തേട്ടാ ..

    ReplyDelete
  24. അജിത്തെട്ടാ, അഭിപ്രായം പറയാന്‍ ആളല്ല.... ആശംസകള്‍, നന്ദി - ഈ വരികള്‍ക്ക് !

    ReplyDelete
  25. നന്മയുടെ “മിഴിവുള്ള മൊഴി”കൾ.. ഈ അക്ഷരോപഹാരത്തിന് ഏറെ നന്ദി.

    ReplyDelete
  26. അണുവായുധങ്ങൾ കയ്യിൽ വെച്ചും, ആയുധങ്ങൾ വിറ്റും പോക്കറ്റ് വീര്പ്പിക്കയും, മറ്റു രാജ്യങ്ങൾ ആണവ ശേഷി നേടുമ്പോൾ അതിനെതിരെ പ്രതികരിക്കയും, അവര്ക്കെതിരെ ഉപരോധം നടത്തുകയും ചെയ്യുന്നതിനെ എന്ത് വിളിക്കണം ?

    നന്നായി അജിത്‌ ഭായ്..

    ReplyDelete
  27. ഒരു ജനതയുടെ വിലാപം..... അവരുടെ സങ്കടങ്ങളെയും, ചിന്തകളേയുമാണ് ഹൃദയസ്പർശിയായ വരികളിലൂടെ അജിത്തേട്ടൻ പകർത്തിയിരിയ്ക്കുന്നത്.

    മിയ്ക്കവാറും ദിവസങ്ങളിൽ കേൾക്കാറുള്ളതാണ് 'മുരുകൻ കാട്ടാക്കട'യുടെ "ബാഗ്ദാഗ്" എന്ന കവിത.... ആ കവിതയോടുള്ള പരിചയംകൊണ്ടുതന്നെ ഈ വരികളിൽ അടങ്ങിയിരിയ്ക്കുന്ന ഇറാക്കിജനതയുടെ വേദനയും പെട്ടെന്നുതന്നെ ഉൾക്കൊള്ളുവാനാകുന്നു...

    എല്ലാവേദനകളും മറന്ന് ആ ജനതയുടെ ഉയിത്തെഴുന്നേൽപ്പിനായി നമുക്കും പ്രാർത്ഥിയ്ക്കാം....

    ReplyDelete
  28. ബാഗ്ദാദ് ഓ ബാഗ്ദാദ് ...നീ നശിക്കയെന്നാൽ മനുഷ്യവംശം നശിക്കയെന്നു അർത്ഥം.

    ReplyDelete
  29. ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
    നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
    ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
    നിങ്ങള്‍ ചൊല്ലിത്തന്നു
    ഞങ്ങളതേറ്റുപാടി.......

    ഒരു സംസ്കാര കേന്ദ്രമാണ് അവർ നശിപ്പിച്ചത്
    അവർ പാടിയതും പറഞ്ഞതും എത്ര കള്ളമാണ്

    ഹോ ബാഗ്ദാദ്
    നിന്നെ കാണാൻ എന്ത് ചന്തമായിരുന്നു
    നിന്റെ ശില്പ ഭംഗി വര്ണനകൾക്കതീതമായിരുന്നു
    നിന്റെ പ്രൌഡിയും പ്രതാപവും ഒരു പാടുയരത്തിലായിരുന്നു
    ചരിത്ര മെന്തു വിസ്മയം !!!
    ഇന്ന് അവിടെ കേൾക്കാൻ കഴിയുന്നത്
    ശില്പ കലാ വേലകളുടെ നാടിമിടുപ്പുകളും
    കുട്ടികളുടെ കരച്ചിലുകളും മാത്രം
    അമ്മമാരുടെ കണ്ണ് നീര്
    നീർചാലുകളായി ഒഴുകി ക്കൊണ്ടിരിക്കുന്നു

    ഇനി നിന്റെ മഹത്വവും മഹിമയും
    പ്രൌഡിയും പ്രതാപവും അറിയാൻ
    അവിടത്തെ അവശിഷ്ടങ്ങളിൽ
    ബാക്കിയായ പേനകൾ വരയ്ക്കുന്ന
    അക്ഷരങ്ങൾ മാത്രം
    ചുമരുകളിൽ ചുവന്ന നിറത്തിലുള്ള
    അക്ഷരങ്ങളിൽ ലോകമത് വായിച്ചെടുക്കും


    നന്നായി എഴുതിയിരിക്കുന്നു
    ആശംസകൾ

    ReplyDelete
  30. ഒരു മുല്ലപ്പൂവിനെ കശക്കിക്കളയുന്നതുപോലെ ബാഗ്ദാദിനെ നശിപ്പിച്ചു. ആ രോദനം ഈ വരികളിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞു.

    ReplyDelete
  31. നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
    ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
    നിങ്ങള്‍ ചൊല്ലിത്തന്നു
    ഞങ്ങളതേറ്റുപാടി
    ഒരു ഉയിർപ്പ് ? ഇനിയുണ്ടാകുമോ ?
    ഒരിക്കൽ കൂടി അധിനിവേശത്തിന്റെ കരിങ്കല ചീളുകൾ കാലുകളിൽ കുത്തിക്കയരുന്നതരിഞ്ഞു.
    നമ്മള്ക്ക് വിലപിക്കാം ... നമ്മെ നഷ്ടപ്പെടുമ്പോഴും .
    അജിത്തെട്ടാ കലക്കി.
    ആ ഒരു ഫീൽ ശരിക്ക് വരുന്നുണ്ട് ഉള്ളിൽ വരികളിലേക്ക് ഇറങ്ങുമ്പോൾ .
    നന്ദി .

    ReplyDelete
  32. നന്നായിരിക്കുന്നു ..അജിത്തെട്ടൻ വീണ്ടും
    എഴുതി തുടങ്ങിയല്ലോ ഭാവുകങ്ങൾ

    ReplyDelete
  33. നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
    തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
    ഞങ്ങള്‍ വേദനിച്ചു.

    അയാൾ എന്തായിരുന്നാലും, അയാൾ അവർക്ക് എല്ലാമായിരുന്നു...

    ഒരു പെരുന്നാളിന്റെ ഓർമ്മപ്പെടുത്തൽ

    ReplyDelete
  34. മുഹമ്മദ് ആറങ്ങോട്ടു കര
    വെട്ടത്താന്‍ ജി
    റെയിനി ഡ്രീംസ്
    വിനുവേട്ടന്‍
    നജീബ് മൂടാടി
    കൊച്ചുമുതലാളി
    ബാലസുബ്രഹ്മണ്യം
    സി.വി തങ്കപ്പന്‍ സാര്‍
    അനീഷ് കാത്തി
    ചെറുവാടി
    ഷൈജു രാജേന്ദ്രന്‍
    ശ്രീജിത് എന്‍ പി
    ഡോ. പി മാലങ്കോട്
    രാഹുല്‍ ബ്ലാത്തുര്‍
    പ്രദീപ് കുമാര്‍
    രൂപേഷ്
    ജോസലറ്റ് മാമ്പ്രയില്‍
    നാസര്‍ അമ്പഴേക്കല്‍
    ധ്വനി
    നിധീഷ് വര്‍മ രാജാ
    നിധീഷ് കൃഷ്ണന്‍
    ആര്‍ഷ
    വില്ലേജ് മാന്‍
    ഷിബു തോവാള
    ഭാനു കളരിയ്ക്കല്‍
    ആര്‍ട്ട് ഓഫ് വേവ്
    കേരളദാസനുണ്ണി
    ശിഹാബ്മദാരി
    പൈമ
    ആരിഫ് നടുവന്നൂര്‍


    പ്രിയരെ,
    കുട്ടിക്കാലത്ത് രാവുകളില്‍ നിറഞ്ഞ കഥകളിലെ അത്ഭുതമായിരുന്നു ബാഗ്ദാദ്. നന്നായി വായിക്കുകയും കഥ പറയുകയും ചെയ്യുന്ന ഒരു ചേച്ചിയുടെ വര്‍ണ്ണനയില്‍ ബാഗ്ദാദ് ഞങ്ങള്‍ക്ക് അടുത്ത വിസ്മയമായിരുന്നു. ആ രാജ്യത്തിന്റെയും നഗരത്തിന്റെയും മേല്‍ നടന്ന അധിനിവേശവും ഈ കാലത്ത് നടക്കുന്ന വിനാശങ്ങളുമെല്ലാം മനസ്സിനെ ഏറെ വേദനിപ്പിച്ചവയാണ്. ആ ചിന്തകളാണ് ഇവിടെ എഴുതപ്പെട്ടിരിയ്ക്കുന്നത്.
    വായിയ്ക്കയും യോജിക്കയും കനപ്പെട്ട അഭിപ്രായങ്ങളും ആശംസകളും അറിയിക്കുകയും ചിന്തകളോട് അനുബന്ധപ്പെട്ട് ചിന്തകള്‍ കൊരുക്കുകയും യോജ്യമായ വരികള്‍ വീണ്ടും എഴുതുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും നന്ദി അറിയിക്കട്ടെ.

    ReplyDelete
  35. അജിത്തേട്ടാ... വളരെ നന്നായി ഈ വരികള്‍.. എനിക്ക് കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല. ...

    ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ എഴുതൂ... വായിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്..സ്നേഹം മാത്രം

    ReplyDelete
  36. ബ്ലോഗെഴുത്തിനു നിലവാരമില്ലെന്ന് പറയുന്നവർക്ക് നിലവാരമുള്ളവ കാണിച്ചുകൊടുക്കാനുള്ള രചനകളുടെ ലിസ്റ്റിൽപെടുത്താവുന്ന കവിത. ഇനിയും ഇതുപോലെ നല്ലനല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ!

    ReplyDelete
  37. സാധാരണ കവിതകള്ക്കു കമന്ടാൻ പാടാണ് ,എന്നാൽ തീര്ത്തും ദുര്ഗ്രാഹ്യമല്ലാത്ത വാക്കുകൾ ,നന്നായിട്ടുണ്ട്

    ReplyDelete
  38. അറബിക്കഥകളിലെ സ്വപ്നനഗരമായി തിളങ്ങിനിന്ന ബാഗ് ദാദ്.പിന്നെ കുറെ നിസ്സഹായരായ മനുഷ്യരും ..ഇനി ഒരു ഉയര്തെഴുന്നെല്പ്പ് ഉണ്ടാവുമോ ....

    അജിത്തേട്ടാ എഴുത്ത് വല്ലപ്പോഴും മാത്രം ആയി പോകുന്നു .

    ReplyDelete
  39. പ്രതാപത്തിന്റെ കോട്ട കൊത്തളങ്ങളും അറബി കഥകളിലെ അത്ഭുതങ്ങളും നിറഞ്ഞ ഇന്നലകളിൽ നിന്നും ,ചോര മണക്കുന്ന ഇന്നിലെക്കുള്ള ഒരു ജനതയുടെ യാത്രയുടെ നേർകാഴ്ച്ച.

    ReplyDelete
  40. കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന് മിഴിവുള്ള മിഴികള്‍
    മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ??

    ReplyDelete
  41. "നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
    തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
    ഞങ്ങള്‍ വേദനിച്ചു."

    അതെ..
    സദ്ദാമിന്റെ ആത്മ ധൈര്യം..

    അത് ഏറെക്കുറെ ആത്മഹത്യാപരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ലോക പോലീസ് ചമയുന്നവർക്കെതിരെയുള്ള ആ ധാർഷ്ട്യം ഉള്ളാലെ കുറെയൊക്കെ ഞാനും ബഹുമാനിച്ചിരുന്നു. അങ്ങിനെയുള്ള ഒരു വ്യക്തിയുടെ ഈ വിധത്തിലുള്ള അന്ത്യം 'വാളെടുത്തവൻ വാളാലേ ' എന്ന രീതിയിൽ പുച്ഛിക്കപ്പെടേണ്ടതല്ല എന്ന് അന്നും തോന്നിയിരുന്നു. അന്ന് വേദനിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

    "അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
    ഞങ്ങള്‍ വിശ്വസിച്ചു"

    ബ്രിട്ടീഷുകാർ പോയാൽ ഇന്ത്യ സ്വർഗ്ഗമാകുമെന്ന് നമ്മുടെ പൂർവികർ വിശ്വസിച്ചത് പോലെ!

    ശുഭപര്യവസായിയായ ഒരു അറബിക്കഥ പോലെ ബാഗ്ദാദ് ഉയിർത്തെണീക്കട്ടെ..

    ഒപ്പം അശാന്തി നടമാടുന്ന മറ്റനേക രാഷ്ട്രങ്ങളും.

    ആശംസകൾ

    ReplyDelete
  42. എന്നും വസന്തം കളിയാടിയിരുന്ന ഇറാക്കിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരം. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ, പതിതരിൽ പിൻ‌മുറക്കാർ...!’
    അജിത്തേട്ടാ.. ഇങ്ങനെ വല്ലതുമൊക്കെ ആയി ഇടക്കൊക്കെ വരണോട്ടോ...

    ReplyDelete
  43. മണല് കരിഞ്ഞു പറക്കുംനെന്ത്ര കാക്ക മലര്‍ന്നു പറക്കുന്നു.
    താഴെ തൊടിയില്‍ തല കീറി ചുടു ചോരയൊലിക്കും ബാല്യങ്ങള്‍ |
    ഇത് ബാഗ്ദാദാദാണമ്മ പറഞ്ഞ അറബിക്കഥയിലെ ബാഗ്ദാദ് ...

    ഒരു ബാഗാദ് കഥ...
    ടൈഗ്രിസ്‌ പറയാതെ പോയത്
    http://www.absarmohamed.com/2011/12/blog-post.html

    ReplyDelete
  44. Great, a pen is sharper than a sword, u proved that through this poem

    ReplyDelete
  45. നിന്റെ alla ninte ...

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. ബാഗ്ദാദിനെ ഓര്‍ത്തുള്ള ഈ വിലാപ കാവ്യം പിറന്നത്‌ അറിഞ്ഞില്ലല്ലോ. കാട്ടാക്കടയുടെ വിലാപമായിരുന്നു അവസാനമായി മനസ്സിലുള്ളത്. ആ നിരയിലേക്ക് ഇതാ അജിത്‌ ചേട്ടന്റെ വരികളും. അധിനിവേശക്കാര്‍ തകര്‍ത്തെറിഞ്ഞ നാഗരിക ചിഹ്ന്നങ്ങള്‍ ഒരു നാള്‍ ഉയിര്‍ത്തെഴുനേല്ക്കട്ടെ. ഈ വിലാപത്തില്‍ ഹൃദയം കാണുന്നു

    ReplyDelete
  48. ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
    നന്നായിരിക്കുന്നു കവിത

    ReplyDelete
  49. ബാഗ്ദാദ് വിശേഷം വായിച്ചു.. ഞാന്‍ ഇപ്പോള്‍ ഒന്നും വായിക്കാറില്ല, വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കും. കണ്ണില്‍ 1985 ല്‍ ഒരു ഗ്ലോക്കോമ സര്‍ജ്ജറി ചെയ്തിരുന്നു. അത് ഇപ്പോള്‍ ചില തകരാറുകള്‍ കാണിക്കുന്നു. കോയമ്പത്തൂരിലെ ഡോ. സത്യനെ കാണിച്ചു. ചില റിപ്പയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ മരണം വരെ സര്‍ജ്ജറി ചെയ്താല്‍ വലിയ പ്രശ്നം ഉണ്ടാകാറില്ല.

    ഞാന്‍ ഈയിടെ കമ്പ്യൂട്ടര്‍ ഉപയോഗം കുറച്ചു അതിനാല്‍. അജിതേട്ടന്‍ ഞാന്‍ എന്ത് കുത്തിക്കുറിച്ചാലും എന്നെ വന്ന് തലോടാറുണ്ട്. ഞാന്‍ അതില്‍ അതീവ സന്തോഷവാനാണ്.

    സ്നേഹത്തോടെ
    j p vettiyattil

    ReplyDelete
  50. പൊന്നു കൊണ്ട് മൂടാമെന്ന വാഗ്ദാനവുമായി
    റാകി പറന്ന ചെമ്പരുന്ത് , മോഹ വലയത്തില്‍ വീണ ജനത ..
    അനുഭവിച്ചതിനേക്കാളേറെ , ഇനിയുമുണ്ടെന്നറിയാതെ
    തലകുലുക്കി സമ്മതിച്ച ഒരു ജനതയുടെ വിധി ...
    മുകളില്‍ വട്ടമിട്ടവന്‍ കൊണ്ട് പൊകേണ്ടത്
    കട്ടെടുത്തിരിക്കുന്നു .. ആ ജനതയുടെ അടിമുടി
    അജിത്തേട്ടന്റെ വരികളില്‍ ഭദ്രമാണ് , ആ നോവും ..
    പുറമേ നിന്ന് വായിക്കുമ്പൊള്‍ പൊലും , ആ ജനതയുടെ
    മനസ്സിലേക്കിറങ്ങി എഴുതുമ്പൊഴും , നൊമ്പരം ബാക്കിയാകുന്നു.
    ജീവനെന്നതിന് ഒരിറ്റ് വിലയില്ലാത്ത പ്രദേശങ്ങള്‍ ..
    അവര്‍ക്കുണ്ടാകുമോ ഒരിറ്റ് പ്രതീക്ഷയുടെ തിരിനാളം ??

    ReplyDelete
  51. ഗജായനത്തിന് നല്‍കിയ അഭിപ്രായം വായിച്ചു. നന്ദി അജിയേട്ടാ, നന്ദി. മോശമാക്കിയിട്ടില്ലല്ലോ അല്ലേ?

    http://sreemannur.blogspot.in/2013/08/blog-post.html

    ReplyDelete
  52. ‘’ഞങ്ങളോട് നിങ്ങള്‍ പറയണം
    ഏതായിരുന്നു തിന്മ
    ആരായിരുന്നു ദുഷ്ടന്‍
    എവിടെയായിരുന്നു
    നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

    ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
    നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
    ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
    കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
    നിശ്ശേഷരാക്കുമായിരുന്നു
    നിങ്ങടെ കോട്ടകൊത്തളങ്ങള്‍
    നിലം പരിചാക്കിയേനെ“

    ബാഗ്ദാദിന്റെ ഈ രോദനം അഞ്ചുപത്ത്ദിനം
    മുമ്പേ മൊബൈലിൽ വായിച്ചിരുന്നുവെങ്കിലും അജിത്
    ഭായ്ക്ക് നേരിട്ട് വന്ന് അഭിനന്ദനം പറയുവാൻ ഇന്നേ ആയുള്ളൂ

    ReplyDelete
  53. അജിത്തേട്ടാ,
    ഒരുപാട് ദിവസമായല്ലോ എഴുതിയിട്ട്.
    അജിത

    ReplyDelete
  54. നന്നായിരിക്കുന്നു,കവിത
    സസ്നേഹം
    അജിത

    ReplyDelete
  55. ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
    ശക്തരായിരുന്നെങ്കില്‍
    ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
    നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
    നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

    കൊള്ളാം.. നല്ല വരികൾ . ഇഷ്ടപ്പെട്ടു

    ReplyDelete
  56. OxterClub Ad NetworkAugust 17, 2013 at 9:13 PM

    We Would Like to Advertise on Your Blog.
    Please mail me @ oxterclub@gmail.com

    ReplyDelete
  57. ഉം..നന്നായി എഴുതി... എന്നിട്ടെവിടെ ആ വാഗ്ദത്തഭൂമി...? നല്ല ചോദ്യങ്ങൾ

    ReplyDelete
  58. എച്മുക്കുട്ടി
    സജിം തട്ടത്തുമല
    ആഫ്രിക്കന്‍ മല്ലു
    ദീപു
    കുട്ടനാടന്‍ കാറ്റ്
    കീയക്കുട്ടി
    ഗിരിജ
    വീ കെ
    ഡോക്ടര്‍
    സാജിത
    സലാം
    DEJA VU
    ജെ പി വെട്ടിയാട്ടില്‍
    റിനി
    ശ്രീ മണ്ണൂര്‍
    മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം
    അജിത എസ് കെ
    ത്രിശ്ശൂര്‍കാരന്‍
    സുനില്‍ മാലൂര്‍

    എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം
    നല്ല വാക്കുകള്‍ക്കും ഐക്യത്തിനും നന്ദി

    ReplyDelete
  59. ഓ ബാഗ്ദാദ്! ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!

    നന്നായിരിക്കുന്നു, മാഷേ!!

    ReplyDelete
  60. അജിത്തേട്ട..താങ്കള്‍.ഞങ്ങള്‍ക്കൊരു വഴികാട്ടിയാണ്..

    ReplyDelete
  61. കവിതയെ ഇഴപിരിച്ച് വേർപെടുത്തി കഥയാക്കി വായിക്കുന്ന ഏർപ്പാടുണ്ട്.ഞാനങ്ങനെ വായിച്ചു.അതു കൂടുതൽ ഇഷ്ടം തോ‍ന്നിയിട്ടാണ്.സന്തോഷമോടെ

    ReplyDelete
  62. ഞങ്ങളോട് നിങ്ങള്‍ പറയണം
    ഏതായിരുന്നു തിന്മ
    ആരായിരുന്നു ദുഷ്ടന്‍
    എവിടെയായിരുന്നു
    നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

    അവർക്കെന്നുമൊന്നേയുള്ളൂ മറുപടി.അതധിനിവേശമാണ്.!!അവരെന്നും കേൾക്കാനാഗ്രഹിക്കുന്നതുമൊന്നേയുള്ളൂ.അത് അശക്തരുടെ,നിരപരാധികളുടെ വിലാപമാണ്.!!അവർ ഉറപ്പു നൽകുന്ന വാഗ്ദത്ത ഭൂമിയൊന്നേയുള്ളൂ.അതവരുടെ കാൽച്ചുവട്ടിൽത്തന്നെ.!!


    നീണ്ടയിടവേളയ്ക്കു ശേഷം സാറിന്റെ കവിത കണ്ടപ്പോൾ വളരെ സന്തോഷം.ഇത് 'ജാലക'ത്തിൽ പോസ്റ്റ് ചെയ്തിരുന്നോ? അതോ ഞാൻ കാണാഞ്ഞതാണോ?എന്തായാലും,എഴുത്തിൽ ഇത്ര നീണ്ട ഇടവേള വേണ്ടെന്നൊരു എളിയ അഭ്യർത്ഥന.കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
  63. രക്തച്ചാലുകള്‍ ഇനിയും ഇനിയും....

    ReplyDelete
  64. ഇനിയും ബാഗ്ദാദ്! അജിത്തെട്ടാ അഭിപ്രായം പറയാന്‍ ആളല്ല - നന്ദി ഉണ്ട്

    ReplyDelete
  65. ഞങ്ങളോട് നിങ്ങള്‍ പറയണം
    ഏതായിരുന്നു തിന്മ
    ആരായിരുന്നു ദുഷ്ടന്‍
    എവിടെയായിരുന്നു
    നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

    ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍...........കല്ലിനെപോലും ചിന്തിപ്പിക്കുന്ന അലിയിക്കുന്ന ചോദ്യങ്ങള്‍....ബാഗ്ദാദ് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നു പൊങ്ങട്ടെ! അജിത്തേട്ടാ കുറെ നാള്‍ കൂടിയുള്ള ഈ വരവ് ഉജ്വലമായി .

    ReplyDelete

  66. ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
    നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
    ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
    കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
    നിശ്ശേഷരാക്കുമായിരുന്നു

    ഓ ബാഗ്ദാദ്!

    ReplyDelete
  67. പണ്ട് മുതല്ക്കേ പെണ്‍കുട്ടികളെ പള്ളിക്കൂടതിലേക്ക് അയച്ചവൻ
    സ്വന്തം പ്രജകല്ക്കായി പരുദീസയൊരുക്കിയ ധീരൻ
    ബാഗ്ദാദിൽ പാലും തേനും ഒഴുക്കിയവൻ ,
    ആ നല്ല ഭരണാധികാരിയുടെ സ്വര്ണം പതിച്ച കൊട്ടാരവും
    ആ നല്ല ഭരണവും തച്ചുടച്ചു
    രാജാവിനെ എലിയെപ്പോലെ സംഹരിക്കാൻ വന്ന വലിയേട്ടന് മുന്പിലും പുലിയെപ്പോലെ പോരാടിയവൻ..

    ധീരനായ ആ സദ്ദാമിനെ ഇപ്പോഴും ഞാൻ ആരാധിക്കുന്നു...
    എവിടെയും ചോരപ്പുഴ ഒഴുക്കാൻ ചെല്ലുന്ന അമേരിക്കയെ വെറുക്കുന്നു...

    ReplyDelete
    Replies
    1. thaankal paranjathu sathyam... chilarodu pakshapaatham kaattiyenkilum nalla oru bharanam kaazhcha vecha vyakthi aayirunnu Saddaam ennu oru Iraqi Doctor ennodu paranjittundu.

      Delete
  68. അജിത്തേട്ടാ വായിച്ചു
    ഒരാവർത്തി കൂടി വായിക്കേണം.
    ഭാവുകങ്ങൾ

    ReplyDelete
  69. അജിത്തേട്ടാ.....ശക്തമായ വരികള്
    വായിച്ചു...ഹൃദയം തൊട്ടറിഞ്ഞു
    ഇനിയും കാത്തിരിക്കുന്നു.....

    ReplyDelete
  70. ജിബിന്‍
    സജി വര്‍ക്കി
    റ്റി ആര്‍ ജോര്‍ജ്
    സൌഗന്ധികം
    മുബാരക് റാവുത്തര്‍
    ആര്‍ഷ
    മിനി
    ഷറഫ് മുഹമ്മദ്
    നളിനകുമാരി
    കാഴ്ചയ്ക്കുമപ്പുറം
    ബിന്ദു
    അഷറഫ് മലയില്‍

    എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.
    വീണ്ടും കാണുമല്ലോ!

    ReplyDelete
  71. എന്റെ അജിത്ത് ചേട്ടാ അക്ഷരം കുറച്ചു കൂടി വലുതാക്കി എഴുതി കൂടേ. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. കണ്‍ട്രോള്‍ ബട്ടണും + അല്ലെങ്കില്‍ - ബട്ടണും ഒന്നിച്ച് അമര്‍ത്തി ആവശ്യം പോലെ ഫോണ്ട് വലുതാക്കാനോ ചെറുതാക്കാനോ കഴിയും പ്രീതാ. ഒന്ന് പരീക്ഷിച്ച് നോക്കൂ!

      Delete
  72. നന്നായിട്ടുണ്ട്, അജിത്തേട്ടാ... വായിയ്ക്കാന്‍ വൈകി :)

    ReplyDelete
  73. ചരിത്രസത്യങ്ങൾ വിളിച്ചുപറയുന്ന കവിത.

    ReplyDelete
  74. Bush ithu vaayichirunnenkil aathmahathya cheythene... theercha...
    nannaayittundu ettaa.

    ReplyDelete
  75. ബാഗ്ദാദിന്റെ വേദനയും അമര്‍ഷവും ഗദ്ഗദങ്ങളും ഒപ്പിയെടുത്ത വരികള്‍ വല്ലാതെ ആകര്‍ഷിച്ചു. ആശംസകള്‍ .

    ReplyDelete
  76. നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
    അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
    അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
    ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
    സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ

    ReplyDelete
  77. ഉയർത്തു എഴുനെല്പിനായി ആഗ്രഹിക്കാം ........ശക്തം വ്യക്തം വരികൾ

    ReplyDelete
  78. അധികാരഭീകരതയുടെ നിഷ്ഠൂര കാലടിക്കീഴില്‍ ഞെരിഞ്ഞമരുന്ന ദീനരോദനങ്ങള്‍ കവിതയില്‍ വല്ലാതെ വിങ്ങുന്നുണ്ട്.കാലം മാറി വരും.തീര്‍ച്ച.സിറിയയെ നേരിടാന്‍ 'യാങ്കീപ്രഭൃതികള്‍'വല്ലാതെ ഭയക്കുന്നുവോ...?(സിറിയന്‍ സ്വാഛാധിപതിക്കും ഇതു ബാധകം)

    ReplyDelete
  79. ശ്രീ
    ഹരിനാഥ്
    സന്തോഷ് നായര്‍
    കിളിത്തട്ട്
    കാസിം തങ്ങള്‍
    നസീമ
    റെജിന്‍
    മുഹമ്മദ് കുട്ടി

    ബാഗ്ദാദിന്റെ നോവ് കാണാന്‍ വന്നതില്‍ നന്ദി

    ReplyDelete
  80. സ്നേഹത്തോടെ അയച്ചു തന്ന ലേഖനം കൈപ്പറ്റി .

    ReplyDelete
  81. അജിത്തേട്ടാ,
    പിന്നെയും ഞങ്ങള്‍ വേദനിച്ചു,

    ReplyDelete
  82. എത്രയോ മനോഹരമായി എഴുതിയിരിക്കുന്നു.....

    ആശംസകള്‍ അജിത്‌ ഏട്ടാ....

    ReplyDelete
  83. അജിത്‌ ഭായ് വളരെ നല്ല വരികള്‍ ......... :)

    ഈ എളിയ കുട്ടിയുടെ വക ഒരായിരം ആശംസകള്‍ .

    ReplyDelete
  84. ബാഗ്ദാദ്... വേദനിയ്ക്കുന്ന നഗരം. മായാത്ത മുറിപ്പാടുകളുടെ ദേഹം... ഇനിയും ഉണങ്ങാത്ത മുറിവിൽ നീറി നോവുന്ന ഹൃദയം... തന്റെ ആത്മാവിനെ പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ മണല്‍നഗരങ്ങളിലും മരുഭൂമിയിലും മരുപ്പച്ചകളിലും,
    ചരിതങ്ങളേറെ പിറന്ന പുണ്യസ്ഥലികളിലും, സംസ്കൃചിത്തരെ വാര്‍ത്തെടുത്ത പാഠഭേദങ്ങളിലും കരുതി വയ്ക്കാൻ അതിനാവട്ടെ. ആ ഉയിർത്തെഴുന്നേൽപ്പ് എന്നെ പോലെയും അജിത്തിനെപ്പോലെയും മാത്രമല്ല, ഇത് വായിച്ചു നോവുന്നവരുടെയും പ്രാർഥനയുടെയും പ്രത്യാശയുടെയും ഫലമാകട്ടെ! ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങൾ സുഹൃത്തേ.

    ReplyDelete
  85. ഇത് കാണാനൊത്തിരി വൈകി

    ഉള്ളിലുണ്ടായിരുന്നതെല്ലാം മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോഴത്തെ ആ ആനന്ദം - അതൊന്നു വേറെ തന്നെ

    ഒരുപാട് നന്ദി

    ReplyDelete
  86. ഹൃദയ സ്പർശിയായ വരികൾ കോറിയിട്ട കവിക്ക്‌ ഒരായിരം നന്ദി
    "അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
    ഞങ്ങള്‍ വിശ്വസിച്ചു
    ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
    നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
    ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
    നിങ്ങള്‍ ചൊല്ലിത്തന്നു
    ഞങ്ങളതേറ്റുപാടി "

    വീണ്ടും വരാം ... സ്നേഹ പൂർവ്വം
    ആഷിക് തിരൂർ

    ReplyDelete
  87. സ്വേച്ഛാധിപതി ആയിരുന്നെങ്കിലും സദ്ദാമിന്റെ നാട്ടിൽ ഇത്തരം കൂട്ടക്കുരുതികൾ ഇല്ലായിരുന്നു.തീവ്രവാദികൾ ആരും തല പോക്കിയിരുന്നില്ല.ജനങ്ങളുടെ ജീവിതം ഇത്ര ദുസ്സഹമായിരുന്നില്ല.1952-ൽ ഇറാൻ ഭരണത്തെ അട്ടിമറിച്ചത് മുതൽ അമേരിക്കൻ ചാര സംഘടന ആയ സി.ഐ.എ യുടെ പങ്ക് ഇന്നത്തെ ലിബിയ,ഈജിപ്ത് ,കാശ്മീർ ,ഫാലസ്തീൻ,ബഹറിൻ,സിറിയ,പാകിസ്താൻ ,അഫ്ഗാനിസ്ഥാൻ ,ആഫ്രിക്ക എല്ലായിടത്തും വിഷവിത്തു വിതച്ചതും ,അതിനു വേണ്ടി ട്രില്ല്യണ്‍ ഡോളർ ചിലവിടുന്നതും രഹസ്യമായ പരസ്യമാണ്.അതിനു ഒത്താശ്ശ ചെയ്യുന്ന രാജ്യങ്ങളും അതുവഴി പണ്ട് കോളനിയെങ്കിൽ ഇന്ന് അരാജകത്വം വളര്ത്തി അവരുടെ ആയുധങ്ങൾ വിറ്റഴിച്ച് ലോക സമ്പദ് ശക്തി യായി വളരുന്നു.ഇറാക്കിലെ സുന്നി മുസ്ലീങ്ങൾക്ക് ബില്യണ്‍സ് ഒഴുക്കി അവിടുത്തെ എണ്ണ ശേഖരം അമേരിക്കൻ കമ്പിനികൾക്കാക്കി വാഴുന്നു.അതിനു മറയായി നിരന്തര സ്പോടാനങ്ങളും.ഒരിക്കൽ ഇറാക്ക് ചരിത്രമായി മാറും,ആ രാജ്യം തന്നെ ഉണ്ടാകില്ല.

    ReplyDelete
  88. ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
    ശക്തരായിരുന്നെങ്കില്‍
    ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍

    ReplyDelete
  89. ഒരിക്കൽകൂടി വന്നു. വായിച്ചു.

    ReplyDelete
  90. ഉയിർക്കും തീർച്ചയായും....
    ഹൃദ്യവും, ശക്തവുമായ ഈ വരികളിലൂടെ കടന്നുപോയത്‌ ആഹ്ലാദകരമായ അനുഭവമായി

    ReplyDelete
  91. അജിത്തിന്റെ കവിത വായിക്കുമ്പോൾ ട്രോയിയുടെ തകർച്ച ഓർമ വരുന്നു

    ReplyDelete
  92. ബാഗ്ദാദിന സ്വപ്നം കണ്ടിരുന്നത് പോലും ഞാന്‍ മറന്നുപോയി... ഓരാമ്മപ്പെടുത്തിയ എഴുത്തുകാരാ .....നന്ദി...

    ReplyDelete
  93. ഒരിക്കല്‍ തിരിച്ചു വരും ,തിരിച്ചു വരവിന്റെ പാതയിലാണ് ഇന്ന് ഈ നാടും നഗരവും....അധിനിവേശം പുല്‍കിയ വിഷ നാമ്പുകള്‍ ചിലത് അങ്ങിങ്ങ് പ്രഹരം ഏല്‍പ്പിക്കുന്നെങ്കിലും....തിരിച്ചു വരാതിരിക്കാന്‍ ആകില്ല ഒരിക്കലും ഈ ലോകത്തിന്റെ ആദ്യത്തെ നാഗരികതയ്ക്ക്‌ ...

    ReplyDelete
  94. എഴുത്തിന് ഒരു നൈർമ്മല്യമുണ്ട്.
    ഇഷ്ടമായി ...ആശംസകൾ.....

    ReplyDelete
  95. കാണാന്‍ വൈകിയ ഒരു നല്ല പോസ്റ്റ്‌ ...

    ReplyDelete
  96. ഇവിടെ ഞാനിതുവരെ വന്നില്ലേ? ഈ പോസ്റ്റ് മുമ്പ് ഞാന്‍ വായിച്ചതാണല്ലോ? കമന്റ് ചെയ്യാന്‍ മറന്നതാവാം.. കാമ്പുള്ള, തീഷ്ണമായ എഴുത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  97. ഇവിടെ വരാൻ അല്പം വൈകി . കുട്ടിക്കാലത്തെ കഥകൾ മുഴുവൻ ബാഗ്ദാദ് ആയിരുന്നു. വളര്ന്നു വന്നപ്പോഴൊക്കെ ബാഗ്ദാദ് എന്നാ പേര് കേട്ട് തുടങ്ങി. അത് [പക്ഷെ ജിന്നുകളും രാജാകുമാരനമാരും സുന്ദരികളും, പറക്കുന്ന പരവതാനിയും ഒക്കെ ഉള്ള ബാഗ്ദാദ് ആയിരുന്നില്ല.രക്ത പ്പുഴ ഒഴുകുന്ന ബാഗ്ദാദ് ആയിരുന്നില്ല. സുന്ദരന്മാരും സുന്ദരികളും ഒക്കെ നിശ്ചലംമായി മണ്ണിൽ കിടക്കുന്നു.

    ReplyDelete