Saturday, March 3, 2012

പൂര്‍ണ്ണിമ മറഞ്ഞു

പൂര്‍ണ്ണിമയെ ഓര്‍ക്കുന്നുവോ? സൈബര്‍ ലോകത്തിന്റെ ആര്‍ദ്രമനസ്സിനെ ഉണര്‍ത്തി മോണിട്ടറില്‍ നിന്ന് മോണിട്ടര്‍ വഴി എമ്പാടും പരന്ന് അനേക പ്രാര്‍ത്ഥനകള്‍ക്ക് ജന്മമേകിയ, സ്നേഹഹസ്തങ്ങളും സഹായഹസ്തങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നീണ്ടുവരാന്‍ കാരണമായിത്തീര്‍ന്ന പെണ്‍കുട്ടി. ഈ ബ്ലോഗിലും അവളെപ്പറ്റി രണ്ട്  പോസ്റ്റുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച മാദ്ധ്യമം പത്രത്തില്‍ അവളുടെ അവസ്ഥയെപ്പറ്റി കണ്ടപ്പോള്‍ വിവരം കൂട്ടുകാരെയെല്ലാം അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാലും റിക്കവറിയുടെ പാതയിലായിരുന്നതുകൊണ്ട് വേണ്ടയെന്ന് കരുതി. പക്ഷെ ഇന്ന് ആ ദുഃഖവാര്‍ത്ത തേടിയെത്തി. അനിവാര്യമായ വിധിയ്ക്ക് കീഴടങ്ങി അവള്‍ കീഴടങ്ങി.
വാര്‍ത്തയുടെ ലിങ്ക്:
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി പൂര്‍ണ്ണിമ യാത്രയായി

പഴയ പോസ്റ്റുകള്‍:
പോസ്റ്റ്-1
പോസ്റ്റ്-2

സസ്നേഹം,
അജിത്ത്.

36 comments:

  1. മാധ്യമത്തില്‍ വായിച്ചിരുന്നു. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

    ReplyDelete
  2. പ്രാര്‍ത്ഥനകള്‍ മാത്രം.

    ReplyDelete
  3. നിത്യശാന്തിക്കായി പ്രാര്‍ത്ഥനയോടെ

    ReplyDelete
  4. നിത്യശാന്തിക്കായി പ്രാര്‍ത്ഥനയോടെ

    ReplyDelete
  5. ഇനി ശാന്തി നേരാം...

    ReplyDelete
  6. പൂര്‍ണ്ണിമയുടെ വേര്‍പാടില്‍ വൃണിത
    ഹൃദയരായി കഴിയുന്ന മാതാപിതാക്കള്‍ക്കും സഹോദരിക്കും
    ഞങ്ങളുടെ ആശ്വാസ വാക്കുകള്‍.
    പൂര്‍ണ്ണിമക്ക് ആദരാജ്ജലികള്‍
    ബ്ലോഗിലൂടെ വിവരം തന്ന അജിത്തിനും നന്ദി

    ReplyDelete
  7. വളരെ ദു:ഖകരമായ ഒരു വാർത്ത, ആത്മ ശാന്തി നേരാം

    ReplyDelete
  8. പൂര്‍ണ്ണിമക്ക് ആദരാജ്ജലികള്‍....

    ReplyDelete
  9. ആദരാജ്ജലികള്‍

    ReplyDelete
  10. പൂർണ്ണമായ ഒരു വിരാമം
    ചാർത്തി അങ്ങിനെ പൂര്‍ണ്ണിമയും മറഞ്ഞു...
    ആദരാജ്ജലികള്‍ ...

    ReplyDelete
  11. ആദരാഞ്ജലികൾ...

    ReplyDelete
  12. അവൾ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്തു ചെയ്യാം. എല്ലാം ദൈവ നിശ്ചയം. അവളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

    ReplyDelete
  13. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍. പ്രാർത്ഥനകളോടെ.

    ReplyDelete
  14. വേദനകളോട് വിടപറഞ്ഞ്, വേദനകളില്ലാത്ത ലോകത്തേക്ക്, ആ കുട്ടി പോയത് തികച്ചും വേദനാജനകമാണ്..............

    ReplyDelete
  15. ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു, ആദരാഞ്ജലികള്‍!

    ReplyDelete
  16. ഓ ഹൃദയഭേദകം ........ഒരു നിമിഷമെങ്കിലും ഞാന്‍ നിശബ്ദനായി പോയി

    ReplyDelete
  17. പ്രാര്‍ഥനകള്‍ ബാക്കിയാക്കി പൂര്‍ണിമ യാത്രയായി,എന്ത് പറയാന്‍ .......

    മരണം എന്നും ദു:ഖമാണ് .നിത്യസത്യം .വിടരുന്നതിനു മുന്‍പ് കൊഴിഞ്ഞ ആ ഇത്തിരി പൂവിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി വടാമലരുകള്‍ അര്‍പ്പിക്കുന്നു .

    എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും വിലയേറിയ അഭിപ്രായമറിയച്ചതിനും നന്ദി .ആശംസകള്‍

    ReplyDelete
  18. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.
    പ്രാർത്ഥനകളോടെ.

    ReplyDelete
  19. Unfortuntate. Aaadaraanjalikal.

    ReplyDelete
  20. ആദരാഞ്ജലികള്‍...... ......

    ReplyDelete
  21. വാര്‍ത്ത വായിച്ചിരുന്നു..

    ReplyDelete
    Replies
    1. മരണമെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ ഒരു പ്രാണന്‍കൂടെ പിടഞ്ഞുവീണു. അത്‌ നിര്‍ഭാഗ്യവതിയായ പൂര്‍ണ്ണിമ മോളുടെതാണെന്ന്‌ അറിഞ്ഞപ്പോള്‍ എന്റെ മനസ്സും
      പിടഞ്ഞു. എന്റെ കാണ്ണുകളും നനഞ്ഞു. അര്‍പ്പിക്കുന്നു, ആദരാജ്ഞലികള്‍!

      Delete
  22. ഈ കുഞ്ഞിന്റെ ചിത്രം
    മനസ്സിനെ ഒരുപാട് നൊമ്പരപെടുത്തിയതാണ്
    ഒരുപാട് ആശകളും സ്വപ്നങ്ങളും നിറയുന്ന
    പൊസിറ്റീവ് സൈന്‍ ഉള്ള ശ്രീത്വം നിറയുന്ന
    ഈ മുഖം കാണുമ്പൊള്‍ ദുഖം നിറയുന്നുണ്ട് ..
    കൂടെ അശ്രദ്ധമായ ചില കാര്യങ്ങള്‍ കൊണ്ടു
    ഒരു ജീവിതത്തിന്റെ, ജീവന്റെ സ്വപ്നങ്ങളെ
    കെടുത്തി കളഞ്ഞ നമ്മുടെ പ്രവര്‍ത്തികള്‍ ..
    ആ വാര്‍ത്ത ഹൃദയഭേദകം തന്നെയായിരുന്നു ..
    ജഗദീശ്വരന് ആ മനസ്സിന് മുക്തി നല്‍കട്ടെ ..
    പ്രാര്‍ത്ഥനകളോടെ .. ഒരായിരം മിഴിപ്പൂക്കളോടെ ..

    ReplyDelete
  23. വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലതെന്ന് വേദം. അനുശോചനങ്ങളും ആദരാജ്ഞലികളുമായി എത്തിയ പ്രിയകൂട്ടുകാര്‍ക്കെല്ലാം നന്ദി

    ReplyDelete
  24. അവളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

    ReplyDelete
  25. അജിത്‌ സര്‍ ,
    ദുഃഖത്തില്‍ പങ്കു ചേരുന്നു ,,
    ---------------------------------
    വീണ്ടും ബൂലോകത്തില്‍ തിരിച്ചു വന്നതില്‍ ഏറെ നന്ദി കേട്ടോ ...

    ReplyDelete
  26. ആദരാഞ്ജലികള്‍.

    ReplyDelete
  27. മാധ്യമത്തിൽ വായിച്ചിരുന്നു. ആദരാഞ്ജലികൾ.

    ReplyDelete
  28. എന്നു വരും എന്ന എന്‍റെ കവിതയ്ക്കുള്ള അങ്ങയുടെ അഭിപ്രായം വായിച്ചു.എന്‍റെ നന്ദി അറിയിക്കുന്നു.വിരോധമില്ലെങ്കില്‍ അങ്ങയുടെ ഇ മെയില്‍ വിലാസം എനിക്ക് അയച്ചു തരാന്‍ താല്പര്യപ്പെടുന്നു.ഇല്ലെങ്കില്‍ ദുഖകരമായ സംഗതികള്‍ ഉള്ള ഈ ലേഖനത്തിന്‍റെ പ്രതികരണമായി എനിക്ക് എഴുതേണ്ടി വരില്ലല്ലോ.അതിനു എന്നോട് ക്ഷമിക്കും എന്നു വിചാരിക്കുന്നു.

    smpcadd@gmail.com - ഇതാണെന്‍റെ ഇ മെയില്‍ വിലാസം.

    ReplyDelete
  29. പ്രതീക്ഷകളും പ്രാര്‍ഥനകളും ബാക്കിയാക്കി .....................................

    ReplyDelete