Saturday, February 26, 2011

ദൂരെ നിന്ന് അനേകകരങ്ങള്‍

പൂര്‍ണിമ  എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ  അനുഭവം വായിച്ച് പല പ്രിയപ്പെട്ടവരും മെയില്‍ അയക്കയും അനേകതരത്തിലുള്ള സഹായവാഗ്ദാനങ്ങള്‍ അറിയിക്കയും ചെയ്തു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. ഇന്നലെ ശ്രീ.ഷാഹുദീന്‍ മാസ്റ്ററുമായി ടെലിഫോണില്‍ ആ കുട്ടിയുടെ ഇപ്പോഴത്തെ നില എന്തെന്ന് അന്വേഷിച്ചു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ ആണ്. പേസ് മേക്കര്‍ വാങ്ങിയിട്ടില്ല ഇതുവരെ. കഴുത്തിനു താഴേയ്ക്ക് ഒരുവിധ ചലനങ്ങളുമില്ലാതെ ശേഷജീവിതകാലം - ഒരു മിറക്കിള്‍ സംഭവിച്ചില്ലെങ്കില്‍ - അങ്ങിനെയാണ്  മാസ്റ്റര്‍ പറഞ്ഞത്. സംസാരിച്ച് ഫോണ്‍ വച്ച ഉടനെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് “ഒരു നുറുങ്ങ്  ഹാരൂണ്‍ സാഹിബി”ന്റെ മുഖമാണ്.  പ്രത്യാശയും സമാധാനവും പകരുന്ന സംഭാഷണത്തിലൂടെ പലരെയും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരുവാന്‍ തക്കവണ്ണം തന്റെ മനസ്സും സ്നേഹവും അര്‍പ്പിച്ച പ്രിയസുഹൃത്ത്.  പക്ഷെ അദ്ദേഹം ഹൃദയസംബന്ധമായ ഒരു ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണല്ലൊ. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി പിന്നെ പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു കാര്യം എന്നെ വളരെ ചിന്തിപ്പിച്ചു. “നമുക്കൊക്കെ എന്തു ചെയ്യാനാവും? ഇങ്ങിനെ ചില സഹായങ്ങള്‍ ചെയ്കയെന്നതല്ലാതെ?” ഇനി ആ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ തന്റെ ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് ആ കുട്ടിയുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ ഇരിക്കേണം. നമുക്ക് ചിന്തിക്കാവുന്നതേയുള്ളു കാര്യങ്ങളൊക്കെ. ഫണ്ട് വലിയ പ്രയാസമില്ലാതെ വരുന്നു എന്നും ആയിരത്തിലധികം ഫോണ്‍ കോളുകള്‍ സാറിനു വന്നുവെന്നും അറിയിച്ചു. അതില്‍ പ്രത്യേകം ഓര്‍ത്തിരിക്കുന്ന ഒരു പേര്‍ സാര്‍ പറയുകയുണ്ടായി. നമുക്ക് പലര്‍ക്കുമറിയാം അദ്ദേഹത്തെ. വി.പി. ഗംഗാധരന്‍, സിഡ് നി 
കാണാമറയത്തുനിന്ന് കരുണയുടെയും സഹാനുഭൂതിയുടെയും രണ്ടായിരം കരങ്ങള്‍. ആരു പറഞ്ഞു മനുഷ്യത്വം മരിച്ചുപോയെന്ന്? ആരു പറഞ്ഞു ലോകം സ്വാര്‍ത്ഥരുടേത് മാത്രമാണെന്ന്? ആരാണ് പറയുന്നത് ഈ ലോകത്ത് നല്ലവരില്ലയെന്ന്? 


എല്ലാവര്‍ക്കും നന്മ ആശംസിച്ചുകൊണ്ട്.....
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞതുപോലെ മിറക്കിളുകള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്.....
ഒത്തിരിയൊത്തിരി സ്നേഹത്തോടെ.....

സ്വന്തം,
അജിത്ത്.

27 comments:

  1. ഹൃദയം നിറഞ്ഞ പ്രാര്‍ഥനയോടെ.....

    ReplyDelete
  2. കരുണ വറ്റാത്ത മനസ്സുകള്‍ കാരണമാണ് ഈ ലോകം ഇങ്ങിനെ നില നില്‍ക്കുന്നത്.
    ആ കുട്ടിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  3. World now we see today is shaped by hearty people.
    In future also they will be there,even if their nos.will be small.Pray for her,
    best regards,
    shanavas,
    punnapra.

    ReplyDelete
  4. “ആരു പറഞ്ഞു മനുഷ്യത്വം മരിച്ചുപോയെന്ന്? ആരു പറഞ്ഞു ലോകം സ്വാര്‍ത്ഥരുടേത് മാത്രമാണെന്ന്? ആരാണ് പറയുന്നത് ഈ ലോകത്ത് നല്ലവരില്ലയെന്ന്? “ ...പൂർണിമയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

    ReplyDelete
  5. കഴിഞ്ഞ ദിവസവും ചിന്തിച്ചതേയുള്ളൂ ആ കുട്ടിയുടെ കാര്യം...ഇത് പോലെയുള്ള ഒരു പോസ്റ്റ് ഇട്ടതിനു ശേഷം follow-up കൂടി ചെയ്യുന്നതിന് അഭിനന്ദനം.........

    ReplyDelete
  6. ദൈവം ആ മോളേ അനുഗ്രഹിക്കട്ടെ.. ആ പുഞ്ചിരി വാടാതിരിക്കട്ടെ..

    ReplyDelete
  7. ഞങ്ങളുടെ പ്രാര്‍ഥനയില്‍ അവരും ഉണ്ടാകും കൂടെ.

    ReplyDelete
  8. ആ കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ഥനയോടെ...

    ReplyDelete
  9. ദൈവം ആ കുട്ടിയെ രക്ഷിക്കട്ടെ, പ്രാര്‍ത്ഥനയോടെ.

    ReplyDelete
  10. സന്മനസ്സുള്ളവര്‍ ഇപ്പോഴും വിജയിക്കട്ടെ.

    ReplyDelete
  11. കരുണ വറ്റാത്ത തുരുത്തുകള്‍..ആശ്വസിക്കാം.

    ReplyDelete
  12. പെട്ടെന്ന്‍ ജീവിതത്തിലേക്ക് വരട്ടെ,,
    പ്രാര്‍ഥിക്കുന്നു..

    ReplyDelete
  13. ഒരു മിറക്കിള്‍ സംഭവിക്കണേ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം ....
    ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രെമിച്ച ഈ വലിയ മനസിന്‌ എന്നും നന്മകള്‍....
    ആരു പറഞ്ഞു ഈ ലോകത്ത് നല്ലവരില്ലയെന്ന്?

    ReplyDelete
  14. നമുക്കൊക്കെ എന്തു ചെയ്യാനാവും? ഇങ്ങിനെ ചില സഹായങ്ങള്‍ ചെയ്കയെന്നതല്ലാതെ?”

    ReplyDelete
  15. ആ മിറാക്കിള്‍ സംഭവിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു..

    ReplyDelete
  16. സന്മനസ്സുള്ളവര്‍ക്ക് സമാധാനം അജിത്ജീ. പ്രാര്‍ത്ഥനകള്‍ ഫലിക്കട്ടെ. മിരക്ക്`ള്സ് സംഭവിക്കട്ടെ. അങ്ങയുടെ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  17. ആ കുട്ടിക്ക് പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ....

    ReplyDelete
  18. അത്ഭുതങ്ങള്‍ സംഭവിയ്ക്കട്ടേ..
    പ്രാര്‍ത്ഥനയോടെ,
    സന്മനസ്സിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  19. എല്ലാരുടെയും പ്രാര്‍ഥനകള്‍ക്ക് വളരെ നന്ദി. ഓരോ ദിവസവും നമ്മുടെ ചെറിയലോകത്തിലേയ്ക്ക് ഓരോരോ നവാതിഥികള്‍ വരികയാണ്. കഴിഞ്ഞ മാസം വരെ പൂര്‍ണിമ നമ്മുടെ ലോകത്തിലില്ലായിരുന്നു. ഇപ്പോള്‍ അവള്‍ നമ്മുടെ ചിന്തകളിലുണ്ട്. ഏഴുമാസം മുമ്പ് വരെ എന്റെ ചെറിയ ലോകത്തില്‍ ഈ ബ്ലോഗര്‍ സുഹൃത്തുക്കളില്ലായിരുന്നു, എന്നാല്‍ ഇന്ന് നൂറോളം സുഹൃത്തുക്കള്‍. ഒരു ദിനചര്യ പോലെ കൂട്ടുകാരുടെയെല്ലാം ബ്ലോഗ് സന്ദര്‍ശിച്ച് നിങ്ങളുടെ മനം വായിക്കയും തോന്നുന്നത് അഭിപ്രായപ്പെടുകയും ചെയ്യുന്നു. ഈ സൌഹൃദത്തിന് നന്ദി, നന്ദി, നന്ദി.

    ReplyDelete
  20. കാരുണ്യം അതാണു അതു മാത്രമാണു്
    പ്രത്യാശ നല്കുന്നതു്. ഈ സദുദ്ദ്യമം
    കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം.

    ReplyDelete
  21. സ്നേഹത്തിനും കാരുണ്യത്തിനും കഴിയുന്നത്........

    ReplyDelete
  22. കാരുണ്യത്തിണ്റ്റെ പൊന്‍ തളികയുമായി വരുന്ന ആ മനുഷ്യന്‍ ... ആ മനുഷ്യന്‍ തന്നെയാണ്‌ 'ദൈവം'

    ReplyDelete
  23. അജിത്ത് ജീ, എന്താ പറയുകാ എന്നറീല എനിക്ക്, ആ കുട്ടിയെ ഒന്നു പോയി കാണണമെന്ന് വിചാരിച്ചിട്ട് ഇത് വരെ നടന്നിട്ടില്ല.ഐ സി യു വിലെ സന്ദര്‍ശക സമയം രാവിലെ ആറിനും വൈകിട്ട് ആറരക്കുമാണു. പിന്നെ എന്താ ഞാന്‍ അവരോട് പറയുക..?അതാലോചിക്കുമ്പോ പിന്‍ വലിയും.
    പ്രാര്‍ത്ഥിക്കാം നമുക്ക്.ദൈവം വിചാരിച്ചാല്‍ ഒരു പണിയുമില്ല ആ കുട്ടി എഴുന്നേറ്റ് നടക്കാന്‍. പിന്നെ പേസ് മേക്കറാണൊ ആ കുട്ടിക്ക് വെക്കേണ്ടത്.ബ്രെയിന്‍ സ്റ്റെമ്മിനല്ലെ കുഴപ്പം.

    ReplyDelete
  24. ബുലോകം വേദനകളെ അറിയാന്‍
    മനസ്സ് വീണ്ടും പാകപ്പെടുത്തുക ആണ്..
    ഒന്നല്ല അനവധി ...എല്ലാവര്ക്കും വേണ്ടി
    പ്രാര്‍ഥിക്കുന്നു ...

    ReplyDelete