അയാള്‍ക്ക് അത് പുതുമയൊന്നുമായിരുന്നില്ല
ഒതുക്കലും, പുറംതള്ളലുമൊക്കെ എത്ര അനുഭവമായിക്കഴിഞ്ഞിരിക്കുന്നു?
നിര്‍ഭാഗ്യങ്ങളുടെ ഒരു പെരുമഴയാണ് തന്റെ വഴികളിലെന്നാണ് അയാളുടെ കണ്ടെത്തല്‍!
ബസ്സ് കാത്തു നിന്നാല്‍ എതിര്‍ ദിശയിലേയ്ക്ക് മാത്രം ബസ്സുകള്‍.
എങ്ങിനെയും ബസ്സിലിടം പിടിച്ചാല്‍ വഴിയില്‍ ട്രാഫിക് ഇഴഞ്ഞു നീങ്ങും.
എതിര്‍വശത്തേയ്ക്ക് സുഗമമായ ഒഴുക്ക്
തുണിക്കടയില്‍ ചെന്നാല്‍ ഇഷ്ടനിറമായ നീലയില്‍ ഒരു ഷര്‍ട്ട് സൈസിനു കിട്ടില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും ജോലിയായി, എന്നാല്‍ അയാള്‍ക്കുമാത്രം...
പല ഇന്റര്‍വ്യൂവിന് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം
മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍, ഗ്രൂപ്പ് ഇന്റര്‍വ്യൂ, ഒരേയൊരു ചോദ്യം, ഉത്തരം പറഞ്ഞാല്‍ ജോലി.
ഒന്നാമത്തെയാളിനോട്: പാണ്ഡവരുടെ പേരുകള്‍ പറയുക?
രണ്ടാമത്തെയാളിനോട്: യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകള്‍ പറയുക?
അയാളോട്: കൌരവരുടെ പേരുകള്‍ പറയുക?
ഒരു മിനിക്കഥയെഴുതാനാണുദ്ദേശിച്ചത്. പക്ഷെ എഴുതിവന്നപ്പോള്‍ ഇങ്ങനെയായിപ്പോയി.
ReplyDeleteമിക്കപ്പോഴും ഒന്നിലും ഏതിലുംപരിഗണിക്കപ്പെടാതിരിക്കുന്നതിന് ഒരു കാരണവും ഇത് തന്നെ..!!
ReplyDeleteനമ്മില്‍ നിന്നും വളരെ അകലേക്ക് യാത്രയാകുന്ന അവസരങ്ങള്‍ തന്നെയും.... നമ്മുടെ ശത്രു പക്ഷത്താണ്. ഇതൊരു പരിധി വരെ നമ്മെ ആശ്വസിപ്പിക്കുന്നു.
എന്നാല്‍, ജനതയോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ മാനദണ്ഡം എന്ന സത്യത്തോട് നീതി ആചരിക്കുവാന്‍ നമ്മുടെ പ്രയോക്താക്കള്‍ക്ക് എന്ന് സാധിക്കും..? ഇത് നിരാശയുമായി അവശേഷിക്കുന്നു.
{ഈ ഉദ്യോഗാര്‍ഥി ഇതിഹാസ പ്രചാരകനല്ലല്ലോ?}
മിനിക്കഥ കൊള്ളാം
ReplyDeleteഈ കഥയിലെ നായകനെപ്പോലെ എപ്പോഴും തോന്നുന്ന ഒരു പാട് പേര്‍ ഉണ്ട്. ഇടക്കൊക്കെ തോന്നുന്ന അതിലധികം പേര്‍ ഉണ്ട്. വല്ലപ്പോഴെങ്കിലും തോന്നാത്തവര്‍ നന്നേ വിരളമാണ്. ചുരുക്കത്തില്‍ വളരെ സര്‍വവ്യാപിയായ ഒരു വികാരത്തെ മനോഹരമായി അവതരിപ്പിച്ചു. ഇത് ഒന്ന് കൂടി വികസിപ്പിച്ചു ഒരു നല്ല ചെറു കഥ തന്നെ ആക്കി മാറ്റാവുന്നതാണ്. ഇനിയും ആവാം.
ReplyDeleteഎഴുതി വരുമ്പോള്‍ ഇനിയും ഇങ്ങിനെയാക്കെത്തന്നെയാവട്ടെ.
അക്ഷരങ്ങളേക്കാള്‍ ശക്തിയുള്ള പ്രമേയം...!
ReplyDeleteപാപി ചെല്ലുന്നിടം പാതാളം...!
ReplyDeleteഇത് എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും ആണ്.
ReplyDeleteനാലാമത്തെ ഒരു ചോദ്യം ഉണ്ടെങ്കില്‍ അത് എന്തായിരിക്കും?
ReplyDeleteനിര്‍ഭാഗ്യം കൂടെ നടക്കുന്നവര്‍.
ReplyDeleteനമ്മളെ കുറിച്ചാണോ എന്നും തോന്നിപോകും.
ചെറിയൊരു കഥ. പഖ്സേ വലിയൊരു കാര്യം.
നന്നായി. ആശംസകള്‍
കേട്ടിട്ടുണ്ട് ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചത്,കയറിവന്ന ഏണിക്ക് പടികള്‍ എത്ര ഉണ്ടായിരുന്നു എന്നായിരുന്നത്രേ..
ReplyDeleteകൊച്ചു കഥയിലൂടെ ബ്രഹത്തായ പ്രമേയമുണ്ട്.
ReplyDeleteഎന്റെ പക്ഷം:
അവസരങ്ങൾ നഷ്ടപ്പെടുമ്പൊഴൊ പരാജയങ്ങൾ സംഭവിക്കുമ്പോഴൊ കരയരുത്. കണ്ണു നീർകൊണ്ടു മുമ്പിലുള്ള അവസരം കാണാതെ പോകും. ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നേറുകയാണു വേണ്ടത്.
എല്ലാ ആശംസകളും നേരുന്നു
പോസിറ്റീവായി ചിന്തിക്കാന്‍ എല്ലാവര്ക്കും ട്രെയിനിംഗ് നടത്തേണ്ട കാലം അതിക്രമിച്ചു ...
ReplyDeleteഎല്ലാം ഓരോ ഇന്റര്‍വ്യൂകള്‍, അത്രതന്നെ!
ReplyDeleteഎല്ലാം തീരുമാനിച്ച് കഴിഞ്ഞല്ലേ ഇന്റെര്‍വ്യൂ. അപ്പോള്‍ എന്തും ചോദിക്കാം.
@ നാമൂസ്, ജനങ്ങളോടുള്ള സംവേദനക്ഷമതയാണ് ഏറ്റവും നല്ല യോഗ്യത. കടലാസ് സര്‍ട്ടിഫിക്കറ്റ് അല്ല, ശരി തന്നെ
ReplyDelete@ മൊയ്തീന്‍ നന്ദി, വരവിനും അഭിപ്രായത്തിനും
@ ഷമീര്‍, സന്ദര്‍ശനത്തിനു നന്ദി
@ സലാം, ഇത്തരത്തില്‍ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരെങ്കിലും കാണുമോ? (“ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ?” അതുകൊണ്ട് മിനിക്കഥ വരെയേ എത്തുന്നുള്ളു.)
@ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, നമ്മുടെ ഈ പഴംചൊല്ലുകള്‍ പോലെ ഇംഗ്ലണ്ടിലും ചൊല്ലുകളുണ്ടോ? (പാതാളം എന്നൊരു സ്ഥലമുണ്ട് കേരളത്തില്‍. കോട്ടയത്ത് ദേവലോകവുമുണ്ട്. പാതാളത്തില്‍ നല്ലവരും ദേവലോകത്ത് ദുഷ്ടരുമുണ്ട്. എന്തൊരു വൈരുദ്ധ്യം അല്ലേ?)
@ ഹാഷിക്ക് പറഞ്ഞത് ശരിയാണ്, നമ്മളോരോരുത്തരുമാണ്.
@ ദിവാരേട്ടാ നാലാമത്തെ ചോദ്യമില്ല. കാരണം ഒരാളെ മാത്രമേ ഒഴിവാക്കാനുള്ളു.
@ ചെറുവാടി, ആശംസകള്‍ക്ക് നന്ദി. അടുത്ത ഒരു ബ്ലോഗ് മീറ്റില്‍ കാണണം കേട്ടോ!!
@ മെയ് ഫ്ലവേര്‍സ്, കയറിയ പടികള്‍ മറക്കരുതെന്ന് കാരണവന്മാര്‍ പറയുന്നതില്‍ ന്യായമുണ്ട് അല്ലേ?
@ മുഹമ്മദ് കുഞ്ഞി, ഈ അഭിപ്രായത്തില്‍ എനിക്ക് 100% യോജിപ്പുണ്ട്
@ രമേശ്, വളരെ ശരി. രമേശിന്റെ ഈ ആറ്റിറ്റ്യൂഡ് ഞാന്‍ മുമ്പേ അറിഞ്ഞിട്ടുണ്ട്. ഒരു ബ്ലോഗ് പോസ്റ്റില്‍ ഒരു നിരാശക്കവിതയ്ക്ക് അഭിപ്രായം കുറിച്ചതില്‍ നിന്ന്. പോസിറ്റീവ് ചിന്തകള്‍ ഹൃദയത്തിനും ദേഹത്തിനും ഒരു ഔഷധം പോലെ പ്രവര്‍ത്തിക്കും.
@ റാംജി, ഒന്നിനെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ മറ്റെല്ലാം പുറംതള്ളാന്‍ എത്ര മാര്‍ഗ്ഗങ്ങള്‍ അല്ലേ
അജിത് സാര്‍, അനുഭവങ്ങളേ സാക്ഷി...
ReplyDeleteകൊള്ളാം. മിനിക്കഥ നല്ലത് തന്നെ. പക്ഷേ ഇന്റര്‍വ്യൂ എന്ന പേര് ഇതിനു ചേരുന്നില്ല എന്നൊരു തോന്നല്‍ . കഥയിലെ വിഷയം നായകന്‍റെ ഭാഗ്യക്കേട് എന്നതാവുമ്പോള്‍ അതിനു ചേര്‍ന്ന ഒരു പെരാവാമായിരുന്നു.
ReplyDeleteബസ്സ് കാത്തു നിന്നാല്‍ എതിര്‍ ദിശയിലേയ്ക്ക് മാത്രം ബസ്സുകള്‍...
ReplyDeleteഎങ്ങിനെയും ബസ്സിലിടം പിടിച്ചാല്‍ വഴിയില്‍ ട്രാഫിക് ഇഴഞ്ഞു നീങ്ങും.എതിര്‍വശത്തേയ്ക്ക് സുഗമമായ ഒഴുക്ക് ....ഇതൊക്കെ
ഒരു പാട് അനുഭവിച്ചിട്ടുണ്ട്. ചെറിയൊരു കഥയിലൂടെ ഒരുപാടു ആളുകളുടെ അനുഭവങ്ങള്‍ ......
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.
നിര്‍ഭാഗ്യങ്ങള്‍ പലതും നാം വരുത്തിതീര്‍ക്കുന്നതാണ്.
ReplyDeleteചോദിച്ചു കൊണ്ടെയിരിക്കുക എന്നാണു ദൈവം നമ്മോട് പറയുന്നത്.നിരന്തരം ചോദിച്ചു സ്വയിരം കെടുത്തുന്നവന് ദൈവം കൊടുക്കുന്നു.
ചോദിക്കാതെ നിരാശപ്പെട്ട്,,സ്വയം പഴിച്ചിരിക്കുന്നവരെ
ദൈവം ഗൌനിക്കുകയില്ല.
അത് കൊണ്ട് പ്രാര്‍ഥിക്കുക..
ഇന്റെര്‍വ്യു ആയാലും മറ്റെന്തായാലും..
കരയുന്ന കുട്ടിക്കെ പാലുള്ളൂ.
@ ഖാദര്‍ ഭായ്, അതെയതെ, അനുഭവങ്ങള്‍ സാക്ഷി.
ReplyDelete@ ആളവന്താന്‍, നന്ദി, പേരിടുമ്പോള്‍ അങ്ങിനെയൊന്നും ചിന്തിച്ചില്ല എന്നതാണു സത്യം
@ ലിപി രഞ്ജു, പലരുടെയും അനുഭവം ആണിത്.
@ എക്സ് പ്രവാസിനി, “മുട്ടുവിന്‍ തുറക്കപ്പെടും“ എന്നാണല്ലൊ. ചിലര്‍ ഒന്നുരണ്ട് തവണ മുട്ടിയിട്ട് പറയും “ഓ അവര്‍ക്കൊക്കെ കിട്ടി, എനിക്കു മാത്രം....”
ഇത് കൊള്ളാം ... കഥ
ReplyDeleteവലിയൊരുകാര്യം
ReplyDeleteകുറഞ്ഞവരികളില്‍!
ആശംസകള്‍.
വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/
ReplyDeleteഅതിന്റെയെല്ലാം നിയമനം എന്നേ നടന്നു കഴിഞ്ഞു...! പിന്നെ ഇവരെ ഒഴിവാക്കാൻ ഒരേ ഒരു വഴി ഇതു മാത്രമായതു കൊണ്ടാ ചോദ്യങ്ങൾ ഇത്ര എളുപ്പത്തിൽ ആക്കിയത്..!!
ReplyDeleteഎല്ലാറ്റിനും ഒരു സമയ മുണ്ട്...
ReplyDeleteഅല്ല ചിലപ്പോഴും നമ്മളും ഇതിലെ കഥാപാത്രം അല്ലേ,
ReplyDeleteകെമിസ്ട്രി ബുക്കിനു തിരയുമ്പോള്‍ അത് കിട്ടില്ല
ബയോലജി ബുക്കിനു തിരയുമ്പോള്‍ കെമിസ്ട്രി ബുക്ക് കിട്ടും
കണ്ണൂര്‍ പോകാന്‍ ബസ് കത്ത് നില്‍ക്കുമ്പോള്‍ കണ്ണൂര്‍ ബസ് ഒഴികെ ബാക്കി എല്ലാം വരും ,
പയ്യന്നൂര്‍ പോകാന്‍ ബസ് കാത്തു നില്‍കുമ്പോള്‍ കണ്ണൂര്‍ ബസ് ആയിരിക്കും കൂടുതല്‍ വരിക
കുഞ്ഞി കഥ ഒത്തിരി ഇഷ്ട്ടായി
എല്ലാം നല്ലതിനാവും എന്നും പറഞ്ഞ് ആശ്വസിക്കുക. അല്ലാതെന്താ ചെയ്യുക.
ReplyDeleteകുഞ്ഞിക്കഥ നന്നായി കേട്ടോ.ആശംസകള്‍
ഇത് ഒരിയ്ക്കലെങ്കിലും എല്ലാ മനുഷ്യരുടേയും ഉള്ളിലൂടെ കടന്നു പോകുന്ന വികാരമാണ്.
ReplyDeleteഎഴുത്ത് നന്നായി.അഭിനന്ദനങ്ങൾ.
ഹ.ഹ..ഇതു നല്ല കഥ.കൊള്ളാം..എല്ലാവര്‍ക്കും
ReplyDeleteചിന്തകളില്‍ വരുന്ന ഒരു കാര്യം തന്നെ.
ഇങ്ങനെയുള്ള ഒരുപാട് പേര്‍ ഉണ്ട്...ചിലപ്പോള്‍ ചിലതൊക്കെ യാദ്രിശ്ചികത ആകാം...
ReplyDeleteഎവിടെയും തോല്കുന്നവര്‍... പക്ഷെ, ഇത്തരക്കാര്‍ കൂടുതലും, ഒരിക്കലും തളരുകയില്ല...
ശുഭപ്രതീക്ഷകളോടെ വീണ്ടും വീണ്ടും ജീവിതത്തോട് പോരാടിക്കൊന്ടെയിരിക്കും...
അവര്‍ ധൈര്യവാന്‍മാറും കടിനാട്വാനികളും ആയതു കൊണ്ടാകാം ദൈവം അവരെ കൂടുതല്‍ പരീക്ഷിക്കുന്നത്... പക്ഷെ, എല്ലാറ്റിനും അവസാനം വിജയം അവരെ തേടി തന്നെ വരും.. തീര്‍ച്ച..
wherever paapi goes paathalam's network follows...hutch adv
ReplyDeleteഎന്റെ ചങ്ങാതി ..:)
ReplyDelete