Wednesday, February 2, 2011

ഇന്റര്‍വ്യൂ

അയാള്‍ക്ക് അത് പുതുമയൊന്നുമായിരുന്നില്ല
ഒതുക്കലും, പുറംതള്ളലുമൊക്കെ എത്ര അനുഭവമായിക്കഴിഞ്ഞിരിക്കുന്നു?
നിര്‍ഭാഗ്യങ്ങളുടെ ഒരു പെരുമഴയാണ്  തന്റെ വഴികളിലെന്നാണ്  അയാളുടെ കണ്ടെത്തല്‍!
ബസ്സ് കാത്തു നിന്നാല്‍ എതിര്‍ ദിശയിലേയ്ക്ക് മാത്രം ബസ്സുകള്‍.
എങ്ങിനെയും ബസ്സിലിടം പിടിച്ചാല്‍ വഴിയില്‍ ട്രാഫിക് ഇഴഞ്ഞു നീങ്ങും.
എതിര്‍വശത്തേയ്ക്ക് സുഗമമായ ഒഴുക്ക്
തുണിക്കടയില്‍ ചെന്നാല്‍ ഇഷ്ടനിറമായ നീലയില്‍ ഒരു ഷര്‍ട്ട് സൈസിനു കിട്ടില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും ജോലിയായി, എന്നാല്‍ അയാള്‍ക്കുമാത്രം...

പല ഇന്റര്‍വ്യൂവിന് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം
മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍, ഗ്രൂപ്പ് ഇന്റര്‍വ്യൂ, ഒരേയൊരു ചോദ്യം, ഉത്തരം പറഞ്ഞാല്‍ ജോലി.

ഒന്നാമത്തെയാളിനോട്: പാണ്ഡവരുടെ പേരുകള്‍ പറയുക?
രണ്ടാമത്തെയാളിനോട്: യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകള്‍ പറയുക?
അയാളോട്: കൌരവരുടെ പേരുകള്‍ പറയുക?

31 comments:

  1. ഒരു മിനിക്കഥയെഴുതാനാണുദ്ദേശിച്ചത്. പക്ഷെ എഴുതിവന്നപ്പോള്‍ ഇങ്ങനെയായിപ്പോയി.

    ReplyDelete
  2. മിക്കപ്പോഴും ഒന്നിലും ഏതിലുംപരിഗണിക്കപ്പെടാതിരിക്കുന്നതിന് ഒരു കാരണവും ഇത് തന്നെ..!!
    നമ്മില്‍ നിന്നും വളരെ അകലേക്ക് യാത്രയാകുന്ന അവസരങ്ങള്‍ തന്നെയും.... നമ്മുടെ ശത്രു പക്ഷത്താണ്. ഇതൊരു പരിധി വരെ നമ്മെ ആശ്വസിപ്പിക്കുന്നു.
    എന്നാല്‍, ജനതയോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ മാനദണ്ഡം എന്ന സത്യത്തോട് നീതി ആചരിക്കുവാന്‍ നമ്മുടെ പ്രയോക്താക്കള്‍ക്ക് എന്ന് സാധിക്കും..? ഇത് നിരാശയുമായി അവശേഷിക്കുന്നു.
    {ഈ ഉദ്യോഗാര്‍ഥി ഇതിഹാസ പ്രചാരകനല്ലല്ലോ?}

    ReplyDelete
  3. മിനിക്കഥ കൊള്ളാം

    ReplyDelete
  4. ഈ കഥയിലെ നായകനെപ്പോലെ എപ്പോഴും തോന്നുന്ന ഒരു പാട് പേര്‍ ഉണ്ട്. ഇടക്കൊക്കെ തോന്നുന്ന അതിലധികം പേര്‍ ഉണ്ട്. വല്ലപ്പോഴെങ്കിലും തോന്നാത്തവര്‍ നന്നേ വിരളമാണ്. ചുരുക്കത്തില്‍ വളരെ സര്‍വവ്യാപിയായ ഒരു വികാരത്തെ മനോഹരമായി അവതരിപ്പിച്ചു. ഇത് ഒന്ന് കൂടി വികസിപ്പിച്ചു ഒരു നല്ല ചെറു കഥ തന്നെ ആക്കി മാറ്റാവുന്നതാണ്. ഇനിയും ആവാം.
    എഴുതി വരുമ്പോള്‍ ഇനിയും ഇങ്ങിനെയാക്കെത്തന്നെയാവട്ടെ.

    ReplyDelete
  5. അക്ഷരങ്ങളേക്കാള്‍ ശക്തിയുള്ള പ്രമേയം...!

    ReplyDelete
  6. പാപി ചെല്ലുന്നിടം പാതാളം...!

    ReplyDelete
  7. ഇത് എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും ആണ്.

    ReplyDelete
  8. നാലാമത്തെ ഒരു ചോദ്യം ഉണ്ടെങ്കില്‍ അത്‌ എന്തായിരിക്കും?

    ReplyDelete
  9. നിര്‍ഭാഗ്യം കൂടെ നടക്കുന്നവര്‍.
    നമ്മളെ കുറിച്ചാണോ എന്നും തോന്നിപോകും.
    ചെറിയൊരു കഥ. പഖ്സേ വലിയൊരു കാര്യം.
    നന്നായി. ആശംസകള്‍

    ReplyDelete
  10. കേട്ടിട്ടുണ്ട് ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചത്,കയറിവന്ന ഏണിക്ക് പടികള്‍ എത്ര ഉണ്ടായിരുന്നു എന്നായിരുന്നത്രേ..

    ReplyDelete
  11. കൊച്ചു കഥയിലൂടെ ബ്രഹത്തായ പ്രമേയമുണ്ട്.

    എന്റെ പക്ഷം:
    അവസരങ്ങൾ നഷ്ടപ്പെടുമ്പൊഴൊ പരാജയങ്ങൾ സംഭവിക്കുമ്പോഴൊ കരയരുത്. കണ്ണു നീർകൊണ്ടു മുമ്പിലുള്ള അവസരം കാണാതെ പോകും. ആത്മവിശ്വാസം വീണ്ടെടുത്ത് മുന്നേറുകയാണു വേണ്ടത്.

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  12. പോസിറ്റീവായി ചിന്തിക്കാന്‍ എല്ലാവര്ക്കും ട്രെയിനിംഗ് നടത്തേണ്ട കാലം അതിക്രമിച്ചു ...

    ReplyDelete
  13. എല്ലാം ഓരോ ഇന്റര്‍വ്യൂകള്‍, അത്രതന്നെ!
    എല്ലാം തീരുമാനിച്ച് കഴിഞ്ഞല്ലേ ഇന്റെര്‍വ്യൂ. അപ്പോള്‍ എന്തും ചോദിക്കാം.

    ReplyDelete
  14. @ നാമൂസ്, ജനങ്ങളോടുള്ള സംവേദനക്ഷമതയാണ് ഏറ്റവും നല്ല യോഗ്യത. കടലാസ് സര്‍ട്ടിഫിക്കറ്റ് അല്ല, ശരി തന്നെ

    @ മൊയ്തീന്‍ നന്ദി, വരവിനും അഭിപ്രായത്തിനും

    @ ഷമീര്‍, സന്ദര്‍ശനത്തിനു നന്ദി

    @ സലാം, ഇത്തരത്തില്‍ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരെങ്കിലും കാണുമോ? (“ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ?” അതുകൊണ്ട് മിനിക്കഥ വരെയേ എത്തുന്നുള്ളു.)

    @ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, നമ്മുടെ ഈ പഴംചൊല്ലുകള്‍ പോലെ ഇംഗ്ലണ്ടിലും ചൊല്ലുകളുണ്ടോ? (പാതാളം എന്നൊരു സ്ഥലമുണ്ട് കേരളത്തില്‍. കോട്ടയത്ത് ദേവലോകവുമുണ്ട്. പാതാളത്തില്‍ നല്ലവരും ദേവലോകത്ത് ദുഷ്ടരുമുണ്ട്. എന്തൊരു വൈരുദ്ധ്യം അല്ലേ?)

    @ ഹാഷിക്ക് പറഞ്ഞത് ശരിയാണ്, നമ്മളോരോരുത്തരുമാണ്.

    @ ദിവാരേട്ടാ നാലാമത്തെ ചോദ്യമില്ല. കാരണം ഒരാളെ മാത്രമേ ഒഴിവാക്കാനുള്ളു.

    @ ചെറുവാടി, ആശംസകള്‍ക്ക് നന്ദി. അടുത്ത ഒരു ബ്ലോഗ് മീറ്റില്‍ കാണണം കേട്ടോ!!

    @ മെയ് ഫ്ലവേര്‍സ്, കയറിയ പടികള്‍ മറക്കരുതെന്ന് കാരണവന്മാര്‍ പറയുന്നതില്‍ ന്യായമുണ്ട് അല്ലേ?

    @ മുഹമ്മദ് കുഞ്ഞി, ഈ അഭിപ്രായത്തില്‍ എനിക്ക് 100% യോജിപ്പുണ്ട്

    @ രമേശ്, വളരെ ശരി. രമേശിന്റെ ഈ ആറ്റിറ്റ്യൂഡ് ഞാന്‍ മുമ്പേ അറിഞ്ഞിട്ടുണ്ട്. ഒരു ബ്ലോഗ് പോസ്റ്റില്‍ ഒരു നിരാശക്കവിതയ്ക്ക് അഭിപ്രായം കുറിച്ചതില്‍ നിന്ന്. പോസിറ്റീവ് ചിന്തകള്‍ ഹൃദയത്തിനും ദേഹത്തിനും ഒരു ഔഷധം പോലെ പ്രവര്‍ത്തിക്കും.

    @ റാംജി, ഒന്നിനെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ മറ്റെല്ലാം പുറംതള്ളാന്‍ എത്ര മാര്‍ഗ്ഗങ്ങള്‍ അല്ലേ

    ReplyDelete
  15. അജിത്‌ സാര്‍, അനുഭവങ്ങളേ സാക്ഷി...

    ReplyDelete
  16. കൊള്ളാം. മിനിക്കഥ നല്ലത് തന്നെ. പക്ഷേ ഇന്റര്‍വ്യൂ എന്ന പേര് ഇതിനു ചേരുന്നില്ല എന്നൊരു തോന്നല്‍ . കഥയിലെ വിഷയം നായകന്‍റെ ഭാഗ്യക്കേട് എന്നതാവുമ്പോള്‍ അതിനു ചേര്‍ന്ന ഒരു പെരാവാമായിരുന്നു.

    ReplyDelete
  17. ബസ്സ് കാത്തു നിന്നാല്‍ എതിര്‍ ദിശയിലേയ്ക്ക് മാത്രം ബസ്സുകള്‍...
    എങ്ങിനെയും ബസ്സിലിടം പിടിച്ചാല്‍ വഴിയില്‍ ട്രാഫിക് ഇഴഞ്ഞു നീങ്ങും.എതിര്‍വശത്തേയ്ക്ക് സുഗമമായ ഒഴുക്ക് ....ഇതൊക്കെ
    ഒരു പാട് അനുഭവിച്ചിട്ടുണ്ട്. ചെറിയൊരു കഥയിലൂടെ ഒരുപാടു ആളുകളുടെ അനുഭവങ്ങള്‍ ......
    വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  18. നിര്‍ഭാഗ്യങ്ങള്‍ പലതും നാം വരുത്തിതീര്‍ക്കുന്നതാണ്.
    ചോദിച്ചു കൊണ്ടെയിരിക്കുക എന്നാണു ദൈവം നമ്മോട് പറയുന്നത്.നിരന്തരം ചോദിച്ചു സ്വയിരം കെടുത്തുന്നവന് ദൈവം കൊടുക്കുന്നു.
    ചോദിക്കാതെ നിരാശപ്പെട്ട്,,സ്വയം പഴിച്ചിരിക്കുന്നവരെ
    ദൈവം ഗൌനിക്കുകയില്ല.
    അത് കൊണ്ട് പ്രാര്‍ഥിക്കുക..
    ഇന്റെര്‍വ്യു ആയാലും മറ്റെന്തായാലും..
    കരയുന്ന കുട്ടിക്കെ പാലുള്ളൂ.

    ReplyDelete
  19. @ ഖാദര്‍ ഭായ്, അതെയതെ, അനുഭവങ്ങള്‍ സാക്ഷി.

    @ ആളവന്താന്‍, നന്ദി, പേരിടുമ്പോള്‍ അങ്ങിനെയൊന്നും ചിന്തിച്ചില്ല എന്നതാണു സത്യം

    @ ലിപി രഞ്ജു, പലരുടെയും അനുഭവം ആണിത്.

    @ എക്സ് പ്രവാസിനി, “മുട്ടുവിന്‍ തുറക്കപ്പെടും“ എന്നാണല്ലൊ. ചിലര്‍ ഒന്നുരണ്ട് തവണ മുട്ടിയിട്ട് പറയും “ഓ അവര്‍ക്കൊക്കെ കിട്ടി, എനിക്കു മാത്രം....”

    ReplyDelete
  20. ഇത് കൊള്ളാം ... കഥ

    ReplyDelete
  21. വലിയൊരുകാര്യം
    കുറഞ്ഞവരികളില്‍!
    ആശംസകള്‍.

    ReplyDelete
  22. വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

    ReplyDelete
  23. അതിന്റെയെല്ലാം നിയമനം എന്നേ നടന്നു കഴിഞ്ഞു...! പിന്നെ ഇവരെ ഒഴിവാക്കാ‍ൻ ഒരേ ഒരു വഴി ഇതു മാത്രമായതു കൊണ്ടാ ചോദ്യങ്ങൾ ഇത്ര എളുപ്പത്തിൽ ആക്കിയത്..!!

    ReplyDelete
  24. എല്ലാറ്റിനും ഒരു സമയ മുണ്ട്...

    ReplyDelete
  25. അല്ല ചിലപ്പോഴും നമ്മളും ഇതിലെ കഥാപാത്രം അല്ലേ,

    കെമിസ്ട്രി ബുക്കിനു തിരയുമ്പോള്‍ അത് കിട്ടില്ല

    ബയോലജി ബുക്കിനു തിരയുമ്പോള്‍ കെമിസ്ട്രി ബുക്ക്‌ കിട്ടും

    കണ്ണൂര്‍ പോകാന്‍ ബസ്‌ കത്ത് നില്‍ക്കുമ്പോള്‍ കണ്ണൂര്‍ ബസ്‌ ഒഴികെ ബാക്കി എല്ലാം വരും ,

    പയ്യന്നൂര്‍ പോകാന്‍ ബസ്‌ കാത്തു നില്‍കുമ്പോള്‍ കണ്ണൂര്‍ ബസ്‌ ആയിരിക്കും കൂടുതല്‍ വരിക

    കുഞ്ഞി കഥ ഒത്തിരി ഇഷ്ട്ടായി

    ReplyDelete
  26. എല്ലാം നല്ലതിനാവും എന്നും പറഞ്ഞ് ആശ്വസിക്കുക. അല്ലാതെന്താ ചെയ്യുക.
    കുഞ്ഞിക്കഥ നന്നായി കേട്ടോ.ആശംസകള്‍

    ReplyDelete
  27. ഇത് ഒരിയ്ക്കലെങ്കിലും എല്ലാ മനുഷ്യരുടേയും ഉള്ളിലൂടെ കടന്നു പോകുന്ന വികാരമാണ്.
    എഴുത്ത് നന്നായി.അഭിനന്ദനങ്ങൾ.

    ReplyDelete
  28. ഹ.ഹ..ഇതു നല്ല കഥ.കൊള്ളാം..എല്ലാവര്‍ക്കും
    ചിന്തകളില്‍ വരുന്ന ഒരു കാര്യം തന്നെ.

    ReplyDelete
  29. ഇങ്ങനെയുള്ള ഒരുപാട് പേര്‍ ഉണ്ട്...ചിലപ്പോള്‍ ചിലതൊക്കെ യാദ്രിശ്ചികത ആകാം...
    എവിടെയും തോല്കുന്നവര്‍... പക്ഷെ, ഇത്തരക്കാര്‍ കൂടുതലും, ഒരിക്കലും തളരുകയില്ല...
    ശുഭപ്രതീക്ഷകളോടെ വീണ്ടും വീണ്ടും ജീവിതത്തോട് പോരാടിക്കൊന്ടെയിരിക്കും...
    അവര്‍ ധൈര്യവാന്‍മാറും കടിനാട്വാനികളും ആയതു കൊണ്ടാകാം ദൈവം അവരെ കൂടുതല്‍ പരീക്ഷിക്കുന്നത്... പക്ഷെ, എല്ലാറ്റിനും അവസാനം വിജയം അവരെ തേടി തന്നെ വരും.. തീര്‍ച്ച..

    ReplyDelete
  30. wherever paapi goes paathalam's network follows...hutch adv

    ReplyDelete