ടൈം ഈസ് മണി
എന്നും അയാളുടെ ആപ്തവാക്യം അതായിരുന്നു
നഗരത്തിലെ ഏറ്റവും വിജയിയായ ബിസിനസ് കാരനായത് വെറുതെയല്ലല്ലോ
വളരെ കൃത്യതയോടെയും കണിശത്തോടെയും ആയിരുന്നു അയാളുടെ ഓരോ നീക്കവും
അണുവിട തെറ്റാതെ എല്ലാം നടക്കണമെന്നത് ദുഃശ്ശാഠ്യം കലര്‍ന്ന ഒരു തരം വാശിയായിരുന്നു അയാള്‍ക്ക്
കുടുംബത്തിന് പോലും അയാള്‍ ക്ലിപ്തമായ സമയം ഒതുക്കി
ഭാര്യയുടെ പരിദേവനങ്ങളും പരിഭവങ്ങളുമൊന്നും അയാളെ തെല്ലും ഏശിയില്ല
ഒരേയൊരു മകളുടെ കൊഞ്ചിച്ചിണുങ്ങലിനും അയാളുടെ സമയനിഷ്ഠയില്‍ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ല
എങ്ങനെ സമയം ലാഭിക്കാമെന്നതായിരുന്നു അയാളുടെ ഏറ്റവും പ്രിയപ്പെട്ട ഗവേഷണവിഷയം മിനിട്ടുകളേയും സെക്കന്റുകളേയും മിച്ചം പിടിച്ച് പണമാക്കിമാറ്റുക
അയാളുടെ ഓഫീസ് നാലാം നിലയിലായിരുന്നു
ലിഫ്റ്റില്ലാത്ത ആ ഓഫീസില്‍ പടികള്‍ കയറിയും ഇറങ്ങിയും എത്ര സമയമാണ് നഷ്ടം
വളരെ തിരഞ്ഞതിനു ശേഷം വീടിനടുത്തുതന്നെ ലിഫ്റ്റുള്ള ഒരു ഓഫീസ് അയാള്‍ക്ക് ലഭിച്ചു
സെക്കന്റുകള്‍ക്കുള്ളില്‍ ഓഫീസില്‍ വരാനും പോകാനും കഴിയുന്നതോര്‍ത്ത് ഒരു വിജീഗിഷുവിനെപ്പോലെ അയാള്‍ ചിരിച്ചു
എന്നാല്‍ അതിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല
ലിഫ്റ്റിനു പോലും ചിലപ്പോള്‍ നിമിഷങ്ങള്‍ താമസം അയാള്‍ തലപുകഞ്ഞാലോചിച്ചു
അത്യാവശമായി ഒരു കക്ഷിയെ കാണാന്‍ അയാള്‍ ധൃതിയില്‍ എഴുന്നേറ്റ് ഓഫീസിനു പുറത്തിറങ്ങി
“നാശം പിടിച്ച ലിഫ്റ്റ്”
അയാള്‍ കോപത്തോടെ മുരണ്ടു
“ഒരത്യാവശ്യം വന്നാല്‍ കാണുകയില്ല”
അയാള്‍ അക്ഷമയോടെ ചുവടുകള്‍ വച്ചു ജനലഴികളില്‍ പിടിച്ചുകൊണ്ട് താഴേയ്ക്ക് നോക്കി
പെട്ടെന്ന് അയാളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി
താഴെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ പ്രിയപ്പെട്ട കാര്‍ ഉച്ചവെയിലേറ്റ് ആലസ്യത്തോടെ മയങ്ങുന്നു
വലയ്ക്കുന്ന ഒരു പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടതുപോലെ പിന്നെയുള്ള അയാളുടെ ചലനങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു
അയാള്‍ ബാല്‍ക്കണിയുടെ കൈവരിയിലേയ്ക്ക് കയറി
നാലുനിലകള്‍ക്ക് താഴെ തന്റെ കാര്‍ എത്രയും വേഗം വേണ്ടിടത്ത് തന്നെയെത്തിക്കുന്ന തന്റെ പ്രിയവാഹനം കാത്തുകിടക്കുന്നു
എത്രയും വേഗം
എത്രയും വേഗം
അയാള്‍ കൈകള്‍ വിരിച്ച് താഴേയ്ക്ക് കുതിച്ചു
മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞ പൊടിത്തമാശയ്ക്ക് എന്റെ ഒരു ആവിഷ്കാരം.
ReplyDeleteഅയാള്‍ക്ക് വട്ടു മൂത്തെന്നു തോന്നുന്നു...കൊച്ചുകഥ കൊള്ളാം.......
ReplyDeleteവെറുതേ പറഞ്ഞ്പോയത് പോലെ ആവിഷ്കരിച്ചു അല്ലേ ഭായ്
ReplyDeleteഅയാള്‍ക്ക് വട്ടായിരുന്നോ...?
ReplyDeleteകഥ നന്നായി..
എന്തും ഒരു പരിധിയില്‍ കൂടുതല്‍ ചിന്തിക്കുകയോ അതിനു വേണ്ടി ശ്രേമിക്കുകയോ ചെയ്താല്‍ മനസിന്‍റെ സമനില തെറ്റുക തന്നെ ചെയ്യും.
ReplyDelete'ടൈം ഈസ് മണി' കൊള്ളാംട്ടോ...
ആ സംഭവത്തെ മൊത്തം വേറൊരു angle ഇൽ കണ്ടിരുന്നെങ്കിൽ ഒരുഗ്രൻ കഥ ജനിച്ചേനെ.
ReplyDeleteഇനിയും ആ കഥയ്ക്ക് ജനിക്കുവാൻ സമയമുണ്ട്.
ഒരു കാര്യം പറയുവാൻ വിട്ടു.
ReplyDeleteവരികൾക്കിടയിൽ ഒരു പാട് സ്ഥലം കാണുന്നല്ലോ.
font size കൂട്ടിയാൽ നന്നായിരിക്കും. (അതോ എനിക്ക് മാത്രമേ കണ്ണിനു പ്രശ്നമുള്ളൂ?)
അയാളെയും കാത്തു ആ മരണവണ്ടി അവിടെത്തന്നെ കിടന്നു, അല്ലെ...?
ReplyDeleteനന്നായി, ഈ ചെറുകഥ....
കൊള്ളാം...
ReplyDeleteഅനാവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി അക്ഷമാരാകുന്നവരെ കണ്ടിട്ടുണ്ട്.
ReplyDeleteഅവരുടെ ക്ഷമകേട് അവരെ പല അപകടങ്ങളിലേക്കും എത്തിക്കുന്നത് സ്വാഭാവികം.
ഗുണപാഠമുണ്ട് ഈ പോസ്റ്റില്‍.
ജനിച്ചാൽ പിന്നെ മരണത്തിലേക്കുള്ള പാച്ചിലാണ്. സമയം നഷ്ടപ്പെടുത്താതെ അയാൾ ലക്ഷ്യത്തിലെത്തി. വട്ടൻ.
ReplyDeleteകുഞ്ഞുകഥ കൊള്ളാം.
ടൈം ഈസ് മണി :). ആശംസകള്‍
ReplyDeleteവര്‍ത്തമാനകാലത്തിന്റെ ഒരു മൊത്തം മുഖച്ചായ അയാളുടെ ചലനങ്ങളില്‍ കാണാമായിരുന്നു.ആശംസകള്‍.
ReplyDeleteടൈം ഈസ് മണി
ReplyDeleteഎത്രയും വേഗം അങ്ങോട്ട് കെട്ടിയെടുത്തല്ലോ.. അയാള്‍ ബുദ്ധിമാന്‍.
ReplyDeleteഎന്തായാലും സമയം നഷ്ടപ്പെടുത്താതെ എത്താന്‍ പറ്റിയല്ലോ.
ReplyDeleteഇനി സമയം പോകുന്നു എന്ന പരാധിയും ഉണ്ടാവില്ലല്ലോ.
ഒരു വലിയ തത്വം ഈ കൊച്ചു
ReplyDeleteകഥയിലുണ്ട്. കൊള്ളാം
ടൈം ഈസ് മണി. but is money the life? money is necessary for life. but is it the beginning and end? the guy in this story thought it's an end too. he was not mad. rather he was a victim of our wrong notions of success and life.
ReplyDeleteഎളുപ്പത്തിൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെയെല്ലാം അവസ്ഥ അവസാനം ഇതു തന്നെ ആയിരിക്കും...
ReplyDeleteആശംസകൾ.....
കുഞ്ഞു കഥ മനോഹരമായി എഴുതി ...ആര്‍ത്തി സ്വസ്തി കെടുത്തും ..
ReplyDeleteപാവം. സുഖമില്ലാത്ത കുട്ടി.
ReplyDeleteരസായിരിക്കുന്നു...
ReplyDeleteഇനി സമയം ധാരാളം;;;;
ReplyDeleteഒരുതരം ഭ്രാന്താവേശം എന്നൊക്കെ പറയാറില്ലേ..?.അതിന്റെ പരിണിത ഫലം ഇങ്ങനെയൊക്കെയാണ്.
ReplyDeleteസംശയം ഇല്ലാ... വട്ട് തന്നെ..!
ReplyDeleteവണ്ടി വന്നാല്‍ പിന്നെ ആര്‍ക്കും ആലോചിക്കാന്‍ സമയം കിട്ടില്ല.
ReplyDeleteസമയമില്ലാത്തത് കൊണ്ടു കമന്റും ഇടുന്നില്ല
ReplyDeleteഎഡിറ്റിംഗ് വാക്ക്യങ്ങള്‍ക്കിടയില്‍ വലിയ സ്പേസ് വരുന്നുണ്ട്, അത് മാറ്റുക
ReplyDeleteവട്ടനാ..?
ReplyDeleteഅജിത് ചേട്ടന്‍ തിരക്ക് ആയി അല്ലെ ?
ReplyDeleteഒന്നിനും സമയം ഇല്ല ...
ഇത് വട്ടല്ല ...അനിതര സാധാരണമായ
ജീവിത തിരക്കുകള്‍ മനുഷ്യനെ ഇങ്ങനെ ഒരുതരം അവസ്ഥയിലേക്ക് എത്തിക്കാം ..
ഒന്ന് മിനിക്കിയാല്‍
നല്ലൊരു മിനികഥ .......ആശംസകള്‍.
nannaayittund.
ReplyDelete'മുകളിലേക്ക് ' പോകാന്‍ ധൃതിയുള്ള വട്ടന്‍ താഴേക്ക് ചാടി...മിനിക്കഥ കൊള്ളാം........
ReplyDeleteകുഞ്ഞിക്കഥ നന്നായി. തിരക്കേറിയ ഒരു ജങ്ക്ഷനില്‍ വെറുതെ നില്‍ക്കുമ്പോള്‍ ആലോചിക്കാറുണ്ട് എങ്ങോട്ടാണീ ആളുകള്‍ പായുന്നത് എന്ന്..? എല്ലാവര്‍ക്കും ധൃതിയാണു, ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന്.
ReplyDeleteആശംസകള്‍ അജിത്ത്ജീ.
നാട്ടില്‍ ഒരു ചൊല്ലുണ്ട്. "അതി വെളവന് അരി അങ്ങാടിയില്‍" എന്ന്.
ReplyDeleteകഥ നന്നായി...
ReplyDeletenannayittundu...... bhavukangal.........
ReplyDeleteശരവേഗതയുടെ 'ആലസ്യത്തിലാണ്' ഇന്നിന്റെ മക്കള്‍ ജീവിക്കുന്നത്!
ReplyDeleteസമയമില്ലായ്മ ഇന്ന് ഒരു വലിയ പ്രശ്നമായിതന്നെ മുന്നിലുണ്ട്. 24 മണിക്കൂര്‍ ഒന്നിനും തികയുന്നില്ല. കാരണം നമ്മുടെ വാഹനവും ചിന്തയും കണ്ടുപിടിത്തവും പോലെതന്നെ സമയത്തിനും വേഗത കൂടിയിരിക്കുന്നു.'സമയം കിട്ടുന്നില്ല' എന്ന വാക്ക് ദിവസവും നാം എത്ര കേള്‍ക്കുന്നു!പറയുന്നു!
നല്ല ചിന്തനീയമായ കഥ.
പൊട്ടന്‍ മോളീന്ന് ചാടിയോ?
ReplyDeleteകിട്ടുന്ന സമയത്തെ കളിക്കും ചിരിക്കും അതുപോലെ നല്ലതിനും ചിലവഴിക്കാന്‍ കഴിയട്ടെ നമുക്ക്
നന്നായിരിയ്ക്കുന്നു!!
ReplyDeleteആശംസകളോടെ..
എങ്ങോട്ടാണീ ആളുകള്‍ പായുന്നത്????
സമയമുണ്ടാക്കി വായിക്കുകയും അഭിപ്രായമെഴുതുകയും ചെയ്ത എല്ലാ പ്രിയസുഹൃത്തുക്കള്‍ക്കും നന്ദി.
ReplyDeleteഗൂഗിള്‍ പറ്റിച്ചു .കമന്റ് മുക്കി ..
ReplyDeleteഇത് വെറും തമാശ അല്ല...ഇന്നത്തെ
ജീവിത വേഗതയുടെ വ്യഗ്രതയില്‍
അതിന്റെ പാരമ്യത കൊണ്ടെ എത്തിക്കുന്ന
ഒരു അവസ്ഥ ആണ്...ഇതും ഇതില്‍ അപ്പുറവും
ചില നിമിഷങ്ങളില്‍ ചെയതു പോകും..ഇതേ
സംഭവം ആകണമെന്നില്ല എന്ന് മാത്രം .
ടൈം ഈസ് മണി എന്നത് ടൈം ഈസ് ഫണ്ണി എന്നാക്കാന്‍ നോക്കുകയാണ് ഞാനിവിടെ.
ReplyDeleteസ്പൈഡര്‍മാന്റെ മുന്‍ഗാമി... അല്ലേ അജിത്‌ഭായ്? ...
ReplyDeleteനന്നായിരിക്കുന്നു!
ReplyDeleteഅങ്ങിനെ എത്രയും പെട്ടെന്ന് അയാളെ എത്തേണ്ടിടത്തു എത്തിച്ചു അല്ലേ അജിത് ജി.
ReplyDeleteഅജിത് ജിക്ക് ഇച്ചിരി കുസൃതി കൂടുന്നുണ്ടോ ?. അവസാനം ചിരിയാണ് വന്നത്
ചിരിപ്പിയ്ക്കാൻ വേണ്ടി അല്ലേ?
ReplyDeleteകൊള്ളാം, നല്ലത്.
കഥ കൊള്ളാം..അവസാനമെന്തോ ഒരു യോജിപ്പില്ലാത്ത പോലെ..
ReplyDeleteഅങ്ങനെയങ്ങു ചാടുമോ അയാള്‍:)
ഒരു പരിധികടന്നാൽ എന്തും വട്ട് തന്നെ.
ReplyDeleteലക്‌ഷ്യം ഇല്ലാത്ത തിരക്കുകള്‍ കൊള്ളാം
ReplyDeleteലക്ഷ്യം മണിയാകുമ്പൊ എല്ലാം മറക്കുന്നു.
ReplyDeleteടൈം ഈസ് മണി
ReplyDeletewell crafted
വിന്‍സന്റ്,
ReplyDeleteഷബീര്‍,
വിനുവേട്ടന്‍,
ശങ്കരനാരായണന്‍,
അക്ബര്‍,
എച്മു,
മുനീര്‍,
ഉസ്മാന്‍ പള്ളിക്കരയില്‍,
അയ്യോപാവം,
ബെഞ്ചാലി,
അനീസ്,
എല്ലാവര്‍ക്കും നന്ദി.
മുനീര്‍, ഈ ചാട്ടം സിംബോളിക് ആണ് റിയലിസ്റ്റിക് അല്ല.
നേരം പോരാ..!!,നേരമില്ലാ..!!
ReplyDeleteഒന്നിനും തികയാത്ത നേരം..
പിന്നെ എല്ലാം എത്രപെട്ടന്നാ..
ഒരുനിമിഷം പോലും ബാക്കിവയ്ക്കാതെ....
നല്ലകഥ.
ഭായീ...എത്താന്‍ വൈകി..!
പണത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള മനുഷ്യ മനസിന്റെ വിഭ്രാന്തി നര്‍മ്മ രൂപത്തില്‍ ഒരു ചെറു കഥ യുടെ ചട്ടകൂട്ടില്‍ ......കൊള്ളാം ..!!!!
ReplyDeleteവലിയൊരു മെസേജുള്ള ചെറിയ കഥ.
ReplyDeleteതിരക്കിനിടയില്‍ ജീവിക്കാന്‍ പോലും സമയം കിട്ടാത്തവര്‍ക്കുള്ള സന്ദേശം...
ReplyDeleteഓടോ:കോട്ടയത്ത് എവിടെയാണീ ഇലയ്ക്കാട്?കങ്ങഴ ???
പണിയെടുത്ത് വട്ടായതാണോ....ഹി ഹി
ReplyDeleteപഴയതാളുകളിലൂടെയുള്ള ഈ സന്ദര്‍ശനവും അഭിപ്രായവും സന്തോഷകരം തന്നെ. താങ്ക്സ്
Deleteടൈം ഈസ് മണി,
ReplyDeleteമണി ഈസ് പണി,
പണി ഇന്‍ കാര്‍,
കാര്‍ ഈസ് ആംബുലന്‍സ്.
സമയത്തിന് യാതൊരു ക്ഷാമവുമില്ലാത്ത ഒരു ലോകത്തേക്ക് അയാള്‍ ആഞ്ഞു ചാടി അല്ലെ? കുറഞ്ഞ വാക്കുകളില്‍ എല്ലാം
ReplyDeleteമാഷേ ഇവിടെയെത്താന്‍ വളരെ സമയം എടുത്തു
ReplyDeleteമലയാളം ബ്ലോഗേര്ഴ്സില്‍ നിന്നും ഇങ്ങെത്തി
ഇതു കാണാനും ഒരു കമന്റു പോസ്ടാനും
കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍
ഖേദം തോന്നി. കുഞ്ഞു കഥയിലൂടെ
ചിന്ധോട്ദീപകമായ ഒരു
സത്യം വളരെ നന്നായിപ്പറഞ്ഞു.
സമയം തക്കത്തില്‍ വേണ്ടുംവണ്ണം ധൃതി കൂട്ടാതെ
ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരം ചില
അപകടങ്ങളിലേക്ക് വഴുതി വീഴുക തന്നെ ചെയ്യും
നമുക്ക് നമ്മുടെ സമയം മറ്റുള്ളവര്‍ക്കും നമുക്കും
പ്രയോജനകരമായംവിധം ഉപയോഗിക്കാം
അതിനു സര്‍വ്വേശ്വരന്‍ ഏവര്‍ക്കും തുണക്കട്ടെ!!!
ചിന്തോദ്ദീപകം ...
ReplyDeleteവിഷ്ണു
ReplyDeleteആരിഫ് സൈന്‍
ഏരിയല്‍
അനില്‍ കുമാര്‍
മണിയായ ടൈം ചെലവിട്ട് ഇവിടെയെത്തിയതിനും, വാക്കുകള്‍ കൊണ്ട് പ്രോത്സാഹൈപ്പിക്കുന്നതിനും വളരെ നന്ദി
അജിത്തേട്ടാ , കാണാന്‍ വൈകീ ,,
ReplyDeleteമലയാളം ബ്ലൊഗേര്‍സ് വഴിയ കണ്ടത് ഇപ്പൊള്‍ ..
ക്ഷമ ചോദിക്കുന്നു ...
സമയം ലാഭിക്കുവാന്‍ നെട്ടൊട്ടമോടുമ്പൊള്‍
നമ്മുക്ക് നഷ്ടമായീ പൊകുന്ന പലതുമുണ്ട് ..
അതറിയുവാന്‍ നമ്മള്‍ പ്രാപ്തമാകുമ്പൊള്‍
നാം ഒരുപാട് അകലേയാകും ..
വളരെ ലളിതമായീ അതിന്റെ ആഴം വരച്ചിട്ടു അജിത്തേട്ടന്‍ ..
സ്നേഹപൂര്‍വം
റിനി, സ്വാഗതം...
ReplyDeleteഒട്ടും വൈകിയിട്ടില്ല.
ഹേയ് ഇത് അന്ന് കാണാതെ പോയ ഒന്നാണല്ലോ !നഷ്ടങ്ങളുടെ കണക്കുകള്‍ നന്നായി. സമയത്തിന്റെ വില വലുതുതന്നെ.
ReplyDeleteഅയാള്‍ ഒരു പാട് സമയം ലാഭിച്ചു!! ആ സമയം കൊണ്ട് അയാള്‍ എത്ര "മണി" സമ്പാദിച്ചു കാണും?
ReplyDeleteഎല്ലാറ്റിനും ഓരോ ടൈം
ReplyDelete