Saturday, August 20, 2011

സ്ത്രീജന്മവും ഒരു പാതിരാപ്പൂവും

 “എടീ...”
അവന്‍ വിളിച്ചു.
അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു.
"നെന്നെ ഞാന്‍ കല്ലിയാണം കഴിക്കട്ടെ..?  അവന്റെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
“ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“
അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല.
“അല്ലേ വേണ്ട നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍ അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ....”

*      *      *      *      *      *      *       *
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന് വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം മുഴങ്ങി

“എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം വാ അല്ലേല്‍ ഫിലോ മിസ്  അടിയ്ക്കും.”

അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി

90 comments:

 1. സ്രീജെമ്മവും പാതിരാപ്പൂവുമൊക്കെ കാണാന്‍ നാട്ടിലേയ്ക്ക് പോവുന്നു. നെറ്റില്ലാത്ത ഒരു മാസം. മീണ്ടും സന്തിക്കും വരൈ വണക്കം

  ReplyDelete
 2. ഇതൊരു കഥയില്ലാക്കഥയാണല്ലൊ മാഷേ...
  പോയി നാടൊക്കെ കണ്ട് ആസ്വദിച്ച്, ഓണമൊക്കെ കൂടി ഓണച്ചന്തയിലൊക്കെ ക്യൂ നിന്ന തീവ്രാനുഭവങ്ങളുമായി തിരിച്ചു വരൂ...
  എല്ല നന്മകളും നേരുന്നു...
  ആശംസകൾ...

  ReplyDelete
 3. പോയി വരൂ അജിത്‌ ഭായ് .
  കുളിര്‍ക്കുന്ന മഴ കൊണ്ട്, നാടന്‍ കാറ്റ് കൊണ്ട് , നാട്ടു വഴിയിലൂടെ നടന്ന്, നാടന്‍ ഭക്ഷണം കഴിച്ച് പുതിയൊരു ഊര്‍ജ്ജവുമായി തിരിച്ച് വരൂ .
  ആശംസകള്‍

  ReplyDelete
 4. മുന്‍കൂര്‍ ജാമ്യം എടുത്ത് എല്ലാവരും പോകുകയാണോ? അപ്പോള്‍ പോയി സീരിയല്‍ ഒക്കെ കണ്ടുകേട്ടു വാ. ആവേശം മൂത്ത് അഭിനയിക്കാന്‍ പോയേക്കരുത് !!!!!!!!!!
  അവധിക്കാലം ഗംഭീരമാകട്ടെ.............

  ReplyDelete
 5. ബാല്യകാലനിഷ്കളങ്കത.അല്ലേ!"പോണില്ലേ" എന്നതിന്
  "പോത്തില്ലേ"എന്നുചേര്‍ത്തിട്ടുണ്ട്.
  ആശംസകളോടെ
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. ദൈവമേ .. എനിക്ക് പേടിയാകുന്നു.. എനിക്കും ഉണ്ട് രണ്ടു കുരുന്നുകള്‍ ... സീരിയലുകള്‍ കണ്ടു വഴിതെറ്റി പോകുമോ ???? പിന്നെ ഓണത്തിന് പൊടിക്കാന്‍ വന്നതാണോ ????

  ReplyDelete
 7. അപ്പോള്‍ അജിത്തേട്ടനും നാട്ടിലേക്കു പോവുകയാണല്ലേ !! നാട്ടില്‍ പോയി മഴയും പുഴയും ഒക്കെ കണ്ടു ഓണം ഒക്കെ കൂടി നല്ല കുറെ ഓര്‍മകളുമായി വാ..എന്നിട്ട് അതൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞു തരണം കേട്ടോ!! ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു..ഒപ്പം ഓണാശംസകളും നേരുന്നു.

  ReplyDelete
 8. നാട്ടില്‍ പോയ്‌ വരൂ അജിത്‌ ഭായ്...ഓണാശംസകള്‍ നേരുന്നു..

  ReplyDelete
 9. ഓണം നാട്ടിലാണല്ലോ.. :) നല്ലൊരു ഒഴിവുകാലം ,ഓണക്കാലം, ആശംസിക്കുന്നു .(ഈ കഥ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ്, വെറും കഥയല്ലാന്നു :) )

  ReplyDelete
 10. നർമ്മത്തിൽ പൊതിഞ്ഞെങ്കിലും അജിത്തേട്ടൻ പറഞ്ഞത് ഒരു നേരാണു..ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്തു പോലും തീരെ ചെറൊഇയ കുട്ടികൾ ഈ സീരിയലുകളിലെ കഥകൾ പറയുന്നത് കേട്ടിട്ടുണ്ട്..കലികാലം...ഹിഹി
  അപ്പോ ഓണമാഘോഷിക്കാൻ പോകുവാ അല്യേ...നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..

  ReplyDelete
 11. രസകരമായിരിക്കുന്നു. ഇഷ്ടമായി
  ഒരു മാസത്തേക്കു ഇവിടെ ഉണ്ടു് അല്ലേ.

  ReplyDelete
 12. ഇതാവും കുഞ്ഞുവായിലെ വല്യ വര്‍ത്തമാനം ല്ലേ അജിത്തേട്ടാ, സീരിയല്‍ കാണുന്നതിനു അവരെ, കുഞ്ഞുങ്ങളെ മാത്രം കുറ്റം പറയാന്‍ പറ്റുമോ, അവരെ അരികത്തിരുത്തി ഇത്തരം സീരിയല്‍ കാണുന്ന മാതാപിതാക്കള്‍ അല്ലേ കുറ്റക്കാര്‍...?

  ഓണം നാട്ടിലാണ് ല്ലേ , യാത്രാമംഗളങ്ങള്‍....

  ReplyDelete
 13. സീരിയലുകള്‍ കണ്ട് പണ്ടാരടങ്ങ് മനുഷ്യാ‍ാ‍ാ‍ാ‍ാ.. ഹിഹിഹി


  ഒപ്പം, സമൃദ്ധമായ ഓണം ആശംസിക്കുന്നു..

  ReplyDelete
 14. ഈശ്വരാ രണ്ട് ബീയിലെ കുട്ടികളായിരുന്നോ അത് !! മുതിര്‍ന്നവരുടെ സീരിയല്‍ കാണലിനു ഈ കഥയില്ലാ കഥയിലൂടെ കൊടുത്ത കൊട്ട് കൊള്ളാം :)
  അപ്പൊ ശരി അജിതെട്ടാ, നാട്ടില്‍ പോയി സ്ത്രീജന്മവും പുരുഷജന്മവും ഒക്കെ കണ്ടു ബോറടിച്ചു തിരിച്ചു വരൂ :)

  ReplyDelete
 15. അജിത്‌ ഭായ്, നാട്ടില്‍ പോകുന്നതൊക്കെ കൊള്ളാം..കണ്ണൂര്‍ മീറ്റില്‍ കാണണം..അല്ലാതെ ജന്മങ്ങള്‍ കണ്ടു ഇരുന്നു കളയരുത്..യാത്രാ മംഗളം നേരുന്നു..

  ReplyDelete
 16. എനിക്കും പഴയ സ്ത്രീജന്മങ്ങളെ കാണണം....
  അപ്പോൾ അവിടെ സന്തിപ്പേൻ...കേട്ടൊ ഭായ്

  ReplyDelete
 17. ഓണം കൂടാന്‍ നാട്ടില്‍ പോവണോ ആശംസകള്‍

  ReplyDelete
 18. ദൂരങ്ങള്‍ നടന്ന കലുംതോറും അസ്ഥിത്ത്വം നഷ്ടപെടുന്നു

  ReplyDelete
 19. പെണ്‍കുട്ട്യോള് ഇപ്പോ ഇപ്പോ വിവരം വച്ച് വരുവാ ..
  'കണവനെ കണ്‍കണ്ട ദൈവം' എന്ന പരിവേഷം ഒക്കെ പോയി
  അവനവന്റെ അഭിപ്രയത്തിനും ആശ ആഗ്രഹത്തിനും ഒക്കെ ആയി മുന്തൂക്കം.
  അതാ അവള്‍ പറഞ്ഞത്
  “ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“

  അജിത്തിനും കുടുംബത്തിനും വിഭവസമൃദ്ധമായ ഓണാശംസകള്‍....
  *****
  @c.v.thankappan "പോണില്ലേ"എന്നതിന്"പോത്തില്ലേ"എന്നുചേര്‍ത്തിട്ടുണ്ട്.
  കേരളത്തിന്റെ പലഭാഗങ്ങളില്‍ സംസാരഭാഷ വിത്യസ്തമാണ്
  പോകത്തില്ലേ? ആണ് പോത്തില്ലേ? എന്ന് ലോപിച്ചത്...

  ReplyDelete
 20. ഹഹഹ...അജിത്ത് ചേട്ടാ, നര്‍മ്മം കുറിക്കുക്കൊള്ളുന്നു. ഇത് തീര്‍ച്ചയായിട്ടും എവിടെങ്കിലും സംഭവിച്ചിട്ടുണ്ടാവും. :-)

  ReplyDelete
 21. കുഞ്ഞു കഥയിലും സസ്പെന്‍സും നര്‍മ്മവും
  വിമര്‍ശനവും നിറച്ചു.
  അജിത്ജീ നല്ല ഒരു അവധിക്കാലം
  ആശംസിക്കുന്നു.

  ReplyDelete
 22. ഉവ്വുവ്വ്. കഥ കണ്ടപ്പഴേ.........മ്മക്ക് മന്‍‌സിലായി മന്‍സ്യാ,
  ഇങ്ങള് സീരിയലിന്‍‌റെ ആശാനാന്ന്. ഹ്ഹ്ഹ്

  നാട്ടില്‍ ചെന്നാല്‍ ഇതൊന്നും പറ്റൂലാന്നുള്ള വെഷമത്തിലല്ലേ......... ഈ കഥ പിറന്നതെന്ന് ചെറുതിന് ഡൌട്ടുണ്ട്. ന്തായാ‍ലും പോയി വരിന്‍. ഓണാശംസോള് ട്ടാ.

  പോയ് വരുമ്പം...........ന്ത് കൊണ്ട് വരും!?

  ReplyDelete
  Replies
  1. കൊണ്ട് വന്നവരെം കാണാനില്ല, ചോദിച്ച ആളെം കാണ്മാനില്ല!

   കാണ്മാനില്ലാന്നുള്ള പരസ്യത്തിന് ഫോട്ടോ ഒന്ന് വെച്ചോളൂ രണ്ടാളും!

   Delete
 23. അപ്പോൾ ഒരു മാസം കഴിഞ്ഞ് കാണാം അജിത്‌ഭായ്... ശുഭയാത്ര...

  ReplyDelete
 24. ചെറിയ നല്ല കഥ ,നാട്ടില്‍ നിന്നും നല്ല ആശംസകള്‍....

  ReplyDelete
 25. അജിത്ത് മാഷെ, ഞാന്‍ ആദ്യായിറ്റ് ഒന്നു വന്നതാ... അപ്പൊ ഇങ്ങനെ...

  പിന്നെ ഇതൊന്നും സാരല്യ. കുട്ട്യോളല്ലേ, അവര് സ്നേഹിക്കട്ടെ. സ്നേഹിക്കുന്നതിനെ ഒരിക്കലും ഭയക്കരുത്.

  ഓടോ: ഒരു ദിവസം എല്‍കേജിക്കാരനായ മോന്റെ സ്കൂളില്‍ ചെന്നപ്പോള്‍ ടീച്ചറുടെ ഒരു പരാതി - അവന്‍ പെണ്‍കുട്ടികളെ ഉമ്മവയ്ക്കുന്നത്രേ. അവനെ ഉപദേശിച്ചു നേര്യാക്കിക്കോളാം എന്ന് തന്ത. പിന്നെ ഒരാത്മഗതവും 'പെണ്ണുങ്ങളെയാണല്ലോ ഉമ്മ വയ്ക്കുന്നത്, അത്രയും ഭാഗ്യം'.

  ReplyDelete
 26. ഞാനിവിടെ ആദ്യമായി കമന്റ് ഇടുകയാണെന്ന് തൊന്നുന്നു. നന്നായിരിക്കുന്നു ഈ മിനിക്കഥ. (ഇപ്പോ പിള്ളേർക്കൊക്കെ എല്ലാം അറിയാമന്നേ... ജഗജില്ലികളാ..) :)

  ReplyDelete
 27. അജിത്‌ ഭായുടെ മറ്റുപോസ്റ്റുകളെ അപേക്ഷിച്ചു ഇത് നന്നായില്ല എന്ന് ഞാന്‍ പറയും
  കൂടുതല്‍ നല്ല കഥാതന്തുക്കളുമായി വരൂ
  അവധിക്കാലം ആശംസിക്കുന്നു.

  ReplyDelete
 28. സത്യത്തിൽ നായകനും നായികയും, നന്ദനും അശ്ശൂതീം അല്ലേ മാഷേ? ചെറുപ്പത്തിൽ നല്ല വികൃതിയായിരുന്നു, കള്ളൻ.........ഇപ്പൊ നാട്ടിലല്ലേ, ഓർമ്മകളൊക്കെ പുതുക്കുകയായിരിക്കും. നടക്കട്ടെ, വന്നശേഷം കാണാം......

  ReplyDelete
 29. rasaai!!!!!!!!!!!!!
  welcome to my blog
  nilaambari.blogspot.com
  if u like it follow and support me

  ReplyDelete
 30. അജിത്‌ ഏട്ടാ ,,നല്ല രസമുള്ള അവതരണം ,,ഭാഗ്യം lkg യില്‍ നിന്നും തുടങ്ങാഞ്ഞതിനു !!
  നാട്ടില്‍ പോയി അടിച്ചു പൊളിച്ചു വാ

  ReplyDelete
 31. Thanks, dear friends. I am enjoying my vacation.

  ReplyDelete
 32. ഇവിടെ ആദ്യമാണ്
  ഇപ്പൊ മനസ്സിലായി സ്വന്തം സുഹൃത്തിന്റെ മുന്നിലെ "എന്ന് " എവിടെയെന്നു :)
  അതും ഇതും ചേരുമ്പോള്‍ "എന്ന് സ്വന്തം സുഹൃത്ത് " ആകുമല്ലേ :)
  ഓണം ഒക്കെ അടിച്ചു പൊളിച്ചു എന്ന് കരുതട്ടെ :)
  എന്തായാലും കഥ ഇഷ്ടായി ..
  ആശംസകള്‍!

  ReplyDelete
 33. We wish you a wonderful vacation :-)
  Enjoy ....

  We are back and thanks for your concern!!

  Hugs from us all
  Kareltje =^.^= Betsie >^.^<
  Anya :)

  ReplyDelete
 34. Hi dear Karaltje, Betsie & Anya..............thanks.

  Glad to see you here.

  ReplyDelete
 35. ഹൈ അജിത്‌ ഏട്ടാ..ഇവിടെ എത്താന്‍ കുറച്ചു വൈകി.ക്ഷമിക്കുക. നാട്ടില്‍ എല്ലാം പോയി സന്തോഷമായി തിരിച്ചെത്തിയോ? സുഖം അല്ലേ അവിടെ. കൊച്ചു കഥ കൊള്ളാം കേട്ടോ. പൈങ്കിളി സീരിയലുകള്‍ കുഞ്ഞു മനസ്സുകളെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന്‌ രസകരമായി
  അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍...
  www.ettavattam.blogspot.com

  ReplyDelete
 36. അജിത്‌ ഭായി , നല്ല കുഞ്ഞികഥ . UKG എന്ന് പറഞ്ഞിരുന്നാലും തെറ്റില്ല.

  ReplyDelete
 37. കടന്നു അകന്നു പോയ ജീവിതത്തിലെ രണ്ടു ഓര്‍മ്മ പെടുത്തുന്ന സന്തര്‍ഭങ്ങള്‍
  ഇപ്പോള്‍ നാട്ടില്‍ നിന്നും തിരികെ എത്തി കാണുമെന്നു കരുതുന്നു വിണ്ടും കാണാം
  കാണണം എന്ന് സസ്നേഹം

  ReplyDelete
 38. അജിത്തെട്ടോ..
  കൊറേ വൈകിപ്പോയി വരാന്‍..
  ഞാന്‍ ഒരു പടിത്തക്കാരനാണെയ്..അതോണ്ട് ഇതിമ്മേ കുത്തിരിക്കാന്‍ സമയം കിട്ടാറില്ല..അതാ...

  ബാല്യത്തിന്റെ പിരാന്തോക്കെ രസമാണ്.. അന്നത്തെക്കാലം ഓര്‍ത്ത്‌ പോസ്ടിയതാണോ?? സംഭവം രസായി..ഒരു മാസായല്ലോ പോസ്ടീട്ടു..പ്രവാസച്ചൂടിലെത്തിയോ????

  ReplyDelete
 39. Have a nice weekend

  Hugs from us all
  Kareltje =^.^= Betsie >^.^<

  ReplyDelete
 40. ശരിക്കും രസിച്ചു , ഇങ്ങനെ അജിത്‌ ഭായ് ഫോളോ ചെയ്തെന്നരിഞ്ഞാല്‍ രണ്ടും കൂടി ചിലപ്പോ വല്ല കൊട്ടേഷനും ഏര്‍പ്പാടാക്കും .സൂക്ഷിച്ചോളു .(അതാണ് കാലം )

  ReplyDelete
 41. കൊച്ചു കുഞ്ഞുങ്ങളുടെ ഒരു പക്വത!
  കാലം പോയ പോക്കേ....

  ReplyDelete
 42. പുതിയ പോസ്റ്റ്‌ ഇല്ലേ സാറേ ..

  ReplyDelete
 43. 6 ഏക്കെര്‍ സ്ഥലം വി.ല്പക്ക്മംഗലാപുരത് , വിട്ള , മെയിന്‍
  രോടിനടുത് ,വില . നാല്പത് ലക്ഷം .എല്ലാ സിറ്റി സൌകരിയങ്ങളും അടുത്തു
  ണ്ട് .ഉടമാസ്ഥന്റ്റെ ടെലിഫോണ്‍ നമ്പര്‍ .9886921208.
  Email. thangachha@gmail.com

  ReplyDelete
 44. This comment has been removed by a blog administrator.

  ReplyDelete
 45. Dear Ajith,
  Really nice post...Enjoyed reading...this is happening when parents watch the serialswith kids...!
  How are you?where are you?
  hope and pray you will be back to writing soon!
  God Bless You!
  Sasneham,
  Anu

  ReplyDelete
 46. അയൽ‌വക്കവുമായിട്ടു പോലും ഒരു ബന്ധവും ഇല്ലാതെ വളരുന്ന പുതു തലമുറക്ക് മോഡലായി കാണിക്കാൻ ഈ സീരിയൽ കൂടി ഇല്ലായിരുന്നെങ്കിൽ....

  ReplyDelete
 47. അജിത്തേട്ടാ ..ഇതെവിടെയായിരുന്നു ..രാംജിയുടെ ബ്ലോഗിലെ അഭിപ്രായം കണ്ടു ഉടനെ ഇങ്ങോട്ട് വന്നതാണ് കൂട്ടിക്കൊണ്ടു പോരാന്‍ ..വേഗം പുതിയ പോസ്റ്റ്‌ ഇട്ടു വരവ് വിളംബരം ചെയ്തോ ..ഞങ്ങള്‍ നാലുപാടും ആളെ വിട്ടിരിക്കുകയായിരുന്നു തപ്പി കൊണ്ടുവരാന്‍ :)

  ReplyDelete
 48. രമേശേട്ടന്‍ ചോദിച്ചത്‌ പോലെ എവിടെ ആയിരുന്നു. ഞാന്‍ പിന്നെ ഒന്ന് നാട്ടില്‍ പോയിരുന്നു എന്ന് പറയാം. എന്തായാലും വേഗം ഉഷാറാവട്ടെ.

  ReplyDelete
 49. അറിഞ്ഞോ...പിള്ളേരെ നല്ല വഴിക്ക് നടത്തിക്കാന്‍ ഒരു പഞ്ചായത്തിലെ അമ്മമാര്‍ മുഴുവനും സീരിയല്‍ കാണല്‍ നിര്‍ത്തി !!

  ReplyDelete
 50. അനു,
  വീകേ,
  രമേശ്,
  റാംജി,
  ശങ്കരനാരായണന്‍,
  സിബു,

  രണ്ടാം സ്പെല്ലിന് വന്ന എനിക്ക് ഇത്ര പ്രോത്സാഹനം തരുന്ന പ്രിയസുഹൃത്തുക്കള്‍ക്ക് നന്ദി. അയ്യോ നിങ്ങളുടെ പ്രലോഭനം താങ്ങാന്‍ വയ്യേ..ഞാനിപ്പോ പോസ്റ്റുവേ..!!!

  ReplyDelete
 51. ഹഹഹഹ...!!!
  അങ്ങനെ 'രണ്ടാം വാരത്തില്'ഞാനും എത്തി...!
  'മിനിക്കഥ' അസ്സലായിരിക്കണ്.

  നാട്ടുവാസം,വീട്ടുവാസം,അജ്ഞാതവാസം...!!
  മതി, ഇനി അടുത്ത പോസ്റ്റാവാം..!
  ആശംസകളോടെ..പുലരി

  ReplyDelete
 52. അജിത്ത്‌ അജിത്ത്‌ എന്ന് കേള്‍ക്കാനും കാണാനും തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസായി, ഒന്ന് കണ്‌ട്‌ കളായമെന്ന് കരുതി വന്നതാണ്‌ ഇങ്ങോട്ട്‌. ആദ്യ മിനിക്കഥ തന്നെ ഉഷാറായി ഹഹഹ കൊള്ളാലോ പിള്ളാര്‍... ഇവയൊന്നും അതി വിദൂരമല്ല

  http://njanorupavampravasi.blogspot.com/

  ReplyDelete
 53. ഹ ഹ ഹ ...മിനികഥ ചിരിപ്പിച്ചു ..

  ReplyDelete
 54. കഥകളുടെ ഒരു കൂടാരം കണ്ടല്ലോ..... സന്തോഷം... കുറഞ്ഞവാക്കുകളില്‍ പറഞ്ഞു തീര്‍ത്ത കഥ ഒത്തിരി ഇഷ്ടമായി.... മറ്റു കഥകള്‍കൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്ന കൈയ്യടക്കം....

  ReplyDelete
 55. നര്‍മ്മമാണെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്.. ഇത്തരം സീരിയലുകള്‍ നമ്മുടെ കുട്ടികളെ എത്ര സ്വാധീനിക്കുന്നു എന്ന്. കഴിവതും അവരെ ഈ വക അസംബന്ധങ്ങള്‍ കാണിയ്ക്കരുതെന്നാണ്‌ എന്റെ അഭിപ്രായം...

  എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ ഏറെ സന്തോഷം... pls visit http://nishdil.blogspot.in/ too...

  ReplyDelete
 56. സീരിയൽ കാഴ്ച പിഞ്ചുമനസ്സിനെ എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന് കുറഞ്ഞ വാക്കുകളിൽ, ഒരു കഥയിലൂടെ ഇങ്ങനെ രസകരമായ പ്രതികരണ എഴുത്ത് നടത്തിയത് അഭിനന്ദനാർഹം തന്നെ ഏട്ടാ. വളരെ നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.

  ReplyDelete
 57. Hi,
  I've translated the poem on my Blog. Do visit http://nishdil.blogspot.in/2012/03/blog-post.html and let me know what you think of it!
  Regards,
  Nisha

  ReplyDelete
 58. കൊച്ചുകുട്ടികളെ ചേര്‍ത്തിവിടെ
  വരച്ചു ചേര്‍ത്ത കുഞ്ഞിക്കഥ
  തികച്ചും കാലോചിതം.
  കൊച്ചുകുട്ടികളുടെ മുന്‍പില്‍
  വിഡ്ഢിപ്പെട്ടിയും തുറന്നു
  വൈകുന്നേരങ്ങളില്‍ ചടഞ്ഞിരിക്കുന്ന
  വീട്ടമ്മമാര്‍ക്കു കുറിക്കോള്ളാന്‍
  നല്ലൊരു പാഠം ശ്രീ അജിത്‌ ഇവിടെ
  വെളിപ്പെടുത്തിയിരിക്കുന്നു
  അമ്മമ്മാര്‍ ജാഗ്രതൈ!!!
  നന്ദി അജിത്‌
  എന്റെ ബ്ലോഗില്‍ വന്നതിനു ചെര്ന്നതിനും
  വീണ്ടും കാണാം

  ReplyDelete
 59. :)തമാശയിലുപരി ഒരു സത്യം പറഞ്ഞിരിയ്ക്കുന്നു. കുഞ്ഞുനാളിലെ പ്രണയവും സ്വപ്നവുമൊക്കെ സിനിമയിലേയും, സീരിയലിലേയും നായക നായികയെ സങ്കല്‍പ്പിച്ചുകൊണ്ടായിരിയ്ക്കും!

  ആശംസകള്‍!

  ReplyDelete
 60. Kadhayillaa kadha aayathukondu ok. Bhaavukangal.

  ReplyDelete
 61. സിരിയലുകള്‍ കുഞ്ഞുങ്ങളെ എത്ര മാത്രം സ്വാധിനിക്കുന്നു എന്നതിന് ഇതിലും നല്ല ഉദാഹരണമില്ല .ആശംസകള്‍ .വന്നതിനും അഭിപ്രായം പറഞ്ഞതിനും വീണ്ടും നന്ദി .ഞാന്‍ ഇനിയും വരും .ഓക്കേ

  ReplyDelete
 62. വന്ന് സ്നേഹമസൃണമായ അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. ബൂലോഗത്തെ ഈ സൌഹൃദച്ചൂടിന് എന്ത് രസം.

  ReplyDelete
 63. മിനിക്കഥ കൊള്ളാം.സീരിയലില്ലാതെ ജീവിതമില്ലെന്നായി.

  ReplyDelete
  Replies
  1. പ്രിയസുഹൃത്തേ, ഈ ബ്ലോഗിലേയ്ക്ക് സ്വാഗതം. സീരിയലൊന്നുമില്ലെങ്കില്‍ പിന്നെ എന്തോന്ന് ജീവിതം. പലരുടെയും ആത്മഗതം ഇപ്പോള്‍ അങ്ങിനെയാണ്.

   Delete
 64. ഇന്നത്തേ കാലത്ത് സീരിയലുകളെ പ്രണയിക്കുന്ന അമ്മമാരുടെയും സഹോദരിമാരുടെയും
  ഈ പോക്ക് ഇങ്ങനെ പോയാല്‍ തീര്‍ച്ചയായും ഇളം തലമുറയില്‍ നിന്നും ഇതും ഇതിലപ്പുറവും
  പ്രതീക്ഷിക്കാം അല്ലെ അജിത്‌ സാറേ?
  നല്ലോരാശ്യം മിനിക്കഥയിലൂടെ അജിത്‌ സാര്‍ പങ്കുവെച്ചു
  നന്ദി

  ReplyDelete
  Replies
  1. എന്റെ ബ്ലോഗിലേയ്ക്ക് സ്നേഹത്തോടെ സ്വാഗതം. ഇനിയും കാണുമല്ലോ

   Delete
 65. സീരിയലുകളുടെ അതിപ്രസരം ഇളം മനസ്സുകളെ പോലും എങ്ങിനെ സ്വാധിനിക്കുന്നു.
  എന്ന് വെറും നാല് വരിയില്‍ വൃത്തിയായി പറഞ്ഞു. ഇവിടെ ആദ്യമാണ്. ഇനിയും വരാം ... ആശംസകള്‍

  ReplyDelete
  Replies
  1. വേണു, സ്വാഗതം. രണ്ടു കൊച്ചുകുട്ടികളുടെ സംഭാഷണം യദൃച്ഛയാ കേട്ടതിന്റെ അനുഭവം. എക്സാക്റ്റ് വാക്കുകളല്ല എന്നേയുള്ളു. കണ്ടന്റ് വലിയ വ്യത്യാസമില്ല.

   Delete
 66. സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം നാസത്യം ച പ്രിയം ബ്രൂയാത് ഏഷധർമഃ സനാതനഃ. (മനുസ്മൃതി: IV 138)

  അപ്രിയ സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുതേ!

  (പണ്ട് രാജാവ് നഗ്നനാണെന്നു പറഞ്ഞ കുട്ടി തന്നെയാണ് ഒരു ഓയെൻവിക്കവിതയിൽ " അയ്യേ, ആ ചേച്ചിക്കുടുപ്പില്ല!" എന്നു പറഞ്ഞതും!
  ഇന്നു കുട്ടികൾ കൂടുതൽ സത്യങ്ങൾ വിളിച്ചു പറയുന്നു!)

  ReplyDelete
  Replies
  1. നന്ദി അജിത്. ശ്ലോകം റഫറന്‍സ് തന്നതിന്. (പക്ഷെ കവിത മനസ്സിലായില്ലെങ്കില്‍ “അപ്രിയസത്യം” കമന്റിടും കേട്ടോ)

   Delete
 67. ഹ ഹ ഹ അനൌന്‍സ്മെന്റ് കേട്ടപ്പോ ഞാന്‍ ചിരിച്ചു പോയി. പിന്നെ അല്‍പം ചിന്തയും. ഇതു ശരിക്കും വാസ്തവമല്ലേ. മുതിര്‍ന്നവര്‍ സീരിയലുകള്‍ കാണുമ്പോള്‍ മക്കള്‍ അവരെക്കാള്‍ ഏകാഗ്രതയോടെ കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നുണ്ടാവും. വലിയ കഥ മിനിയില്‍ ഒതുക്കിയ കയ്യടക്കത്തിനു അഭിനന്ദനം

  ReplyDelete
  Replies
  1. സത്യം പറയാല്ലോ. നന്നായി എന്ന് അക്ബര്‍ പറയുമ്പോള്‍ ഒരു പ്രത്യേകസന്തോഷമുണ്ട്.

   Delete
 68. Funny but thought provoking... Guess this is not a funny story anymore! So called 100% literate keralites are failing to realize the business behind those serials and reality shows.. We also fail to realize those are affecting our kids too. The next one in this list is so many video games and fantasy tales which don't teach kids anything but 'killing' and 'competing to defeat'.... High time!!

  ReplyDelete
 69. ആറ്റി കുറുക്കിയ വരികള്‍

  ReplyDelete
 70. കാലം പോയ ഒരു പോക്കേ..

  ReplyDelete
 71. ഹ ഹ ഹോ.. കൊള്ളാല്ലോ... അജിത്‌ മാഷെ
  ഇപ്പോള്‍ പിള്ളാരൊക്കെ പുലികളല്ലേ...
  ഇന്നത്തെ സത്യത്തിന്റെ മുഖം എന്നും പറയാം,....

  ReplyDelete
 72. ശരിക്കും ചിരിച്ചു മാഷേ....
  എന്നാലും ...... :)

  ReplyDelete
 73. ചിരിപ്പിച്ചല്ലോ......

  ReplyDelete
 74. എന്തിനാ രണ്ടാം ക്ലാസ്സ്‌ ആക്കിയത്? ഒന്നില്‍ തന്നെ ഇതാണ് അവസ്ഥ..
  ഇതില്‍ കഥയുമുണ്ട് കാര്യവും ഉണ്ട്..

  ReplyDelete
 75. അനുകരിക്കുക എന്ന ബാല്യത്തിന്റെ വിശേഷത ഒരു മിനിക്കഥയിലൂടെ...നന്ന്

  ReplyDelete
 76. ഇന്ന് ടി വി ചാന്നലുകളില്‍, ജൂനിയര്‍ റിയാലിറ്റി ഷോകളില്‍, നായികാ നായകന്മാരെ അനുകരിച്ചു ആ വേഷങ്ങളില്‍ കൊച്ചു കുട്ടികള്‍ ആടിപ്പാടി തകര്‍ക്കുന്നു. മുതിര്‍ന്നവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം മനസ്സിലാക്കി അതുപോലെ സംസാരിക്കാനും പ്രവര്‍ത്തിക്കാനുമെല്ലാം അവര്‍ മുതിരുന്നു. അച്ഛനും അമ്മയും കളിക്കലും, ''വെച്ചുണ്ടം'' (വെക്കുക്ക - ആഹാരം പാകം ചെയ്യുക - ഉണ്ണുക) കളിക്കലും കടന്നു അടുത്ത സ്റ്റെപ്സ്! ഈ കൊച്ചു കഥയില്‍ ഇതൊക്കെ ദര്‍ശിക്കുന്നു!

  ReplyDelete
  Replies
  1. താങ്ക്സ് ഡോക്ടര്‍, ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും

   Delete
 77. ഡോക്ടര്‍ പറഞ്ഞതിനോട് ചേര്‍ത്ത് തന്നെ പറയട്ടെ , കുട്ടിത്തം നഷ്ടപ്പെട്ടു പോയി കുട്ടികള്‍ക്ക് ..ഒരു പരിധി വരെ കുട്ടികളോട് ഒരല്പം "മുതിര്‍ന്ന കാര്യങ്ങള്‍ " ദുഖത്തോടെ യെങ്കിലും പറഞ്ഞു കൊടുക്കേണ്ടിയും വരാറുണ്ട് .. സമൂഹത്തിലെ കൃമി കടികളെ തിരിച്ചറിയാന്‍ വേണ്ടി .......

  ReplyDelete
 78. :D ആദ്യം തമാശയാണ് തോന്നിയത്,
  പക്ഷെ പിന്നെ ചിന്തിപ്പിച്ചു.
  ടിവിയിൽ തളയ്ക്കപ്പെട്ട ബാല്യങ്ങൾ.
  കൈമോശം വന്ന കുട്ടിത്തം.
  തെറ്റായ ഒരു ന്യൂ ജനരഷൻ സൃഷ്ടിക്കുന്നതിൽ ഇതിനൊക്കെ ഒരു വല്യ പങ്കില്ലേ..

  ReplyDelete
 79. ഹഹഹ :)
  നന്നായി, ചെറുപ്പത്തിലേ തെറ്റിധാരണയൊന്നുമില്ലല്ലോ അവര്‍ക്ക്

  ReplyDelete