Friday, December 17, 2010

എനിക്കും ഒരു പിറന്നാള്‍

പോകുന്ന ബ്ലോഗ് സൈറ്റുകളിലെല്ലാം ഒന്നാം പിറന്നാള്‍ പൊടിപൊടിക്കുന്നു. അയ്യയ്യോ, ഫെബ്രുവരി ആകുമ്പോള്‍ എന്റെ ബ്ലോഗിനും വയസ്സ് ഒന്നാകും. ഫെബ്രുവരി മുതല്‍ ജൂണ്‍ 19 വരെ ഞാന്‍ ഒരു സമാധിയിലായിരുന്നു. മുത്തശ്ശിക്കഥയിലെ കാക്കയെപ്പോലെ മുങ്ങിത്തപ്പിയെടുത്തതോ പത്തുപന്ത്രണ്ട് കരിക്കട്ടകള്‍.

ഞാന്‍ ഒന്നാം വാര്‍ഷികത്തിനു പോസ്റ്റ് ചെയ്യുന്നത് ഭാവനയിലൊന്ന് കാണട്ടെ.

*** 16 പോസ്റ്റുകള്‍

*** 14 ഫോളോവേഴ്സ്

*** 24 അഭിപ്രായങ്ങള്‍

*** മുഖാമുഖം കാണാത്തത് കൊണ്ട് കിട്ടാതെ പോയ അടികള്‍ - no hands and mathematics
(കയ്യും കണക്കുമില്ല എന്നതിന്റെ ഇംഗ്ലിഷ് ഇലയ്ക്കാട് ദേശത്തൊക്കെ ഇങ്ങിനെയാ )

ആഹാ, അടുത്ത പോസ്റ്റിനുള്ള വിഷയം ഇപ്പോഴേ റെഡി.

18 comments:

  1. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ബ്ലോഗേഴ്സിന് ഇപ്പോഴും സജീവമായതോ, നിര്‍ജീവമായതോ, ജീവിച്ചിരിക്കുന്നവരോ മരിച്ചതു പോലെയായ യാതൊരു ബ്ലോഗേര്‍സുമായും ഒരു ബന്ധവുമില്ല. അഥവാ അങ്ങിനെ തോന്നുന്നുവെങ്കില്‍ അത് യാദൃച്ഛികം മാത്രമായിരിക്കും.

    (ദൂരെയാണെന്നുള്ളതിന്റെ ഒരു ധൈര്യമേ !!!!! )

    ReplyDelete
  2. go strong ajithji, we are with you

    ReplyDelete
  3. ഞങ്ങള്‍ വായിക്കുന്നുണ്ട്..

    ReplyDelete
  4. രംഗത്ത്‌ വന്നാല്‍ എല്ലാരും കൂടെ ഉണ്ടാകും മാഷെ.
    അടുത്ത പോസ്റ്റ്‌ പെട്ടെന്ന് പോന്നോട്ടെ.
    കാത്തിരിക്കുന്നു.

    ReplyDelete
  5. വാര്‍ഷിക പോസ്റ്റിടുമ്പോള്‍ ഫോളോശ്സിന്‍റെ എണ്ണം 16 എന്നാക്കാം ,,,

    ReplyDelete
  6. ഒറ്റ പോസ്റ്റില്‍ഒരു ദിവസം കൊണ്ട് ഫോല്ലോവേര്‍സ് മൂന്നു കൂടി. ഇങ്ങനെ തുടര്‍ന്നാല്‍ 50 ഫോല്ലോവേര്‍സ് പെട്ടെന്ന് എത്തും. വാര്‍ഷികം ഗംഭീരമാകാന്‍ ആശംസകള്‍ .

    ReplyDelete
  7. ഇത് പിറന്നാള്‍ സീസണ്‍ ആണെന്ന് തോന്നുന്നു , ഒരു ആശംസ കിടക്കട്ടെ

    ReplyDelete
  8. പിറന്നാൾ സീസൺ തന്നെ അനീസ! no hands and mathematics!!

    പിറന്നാൾ ആശംസകൾ, എന്റേം വക!

    ReplyDelete
  9. ബ്ലോഗെഴുത്തിനു എല്ലാ വിധ ആശംസകളും. ഒന്നാം പിറന്നാള്‍ ദിനത്തില്‍ എന്‍റെ വക ഒരു സമ്മാനം ഞാന്‍ എന്‍റെ ബ്ലോഗില്‍ കരുതി വച്ചിട്ടുണ്ട്. വന്നു കണ്ടാലും.

    ReplyDelete
  10. പുതുവല്‍സരാം‌ശസകള്‍!
    പിറന്നാള്‍ ആശംസ ഫെബ്രുവരിയായിട്ട് പറയാം. :) ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  11. വ്യതിരിക്തമായ രീതിയില്‍ ഉള്ള താങ്കളുടെ പോസ്റ്റുകള്‍ ഈയിടെയാണ് ശ്രദ്ധയില്‍ പെട്ടത്. അനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ടെന്നു ആ വരികള്‍ വിളിച്ചുപറയുന്നുണ്ട്.ഫോല്ലോവേര്സില്‍ , കമന്റില്‍ അല്ല കാര്യങ്ങള്‍ ഉള്ളത്. എത്രത്തോളം അങ്ങോട്ട്‌ കൊടുക്കുന്നോ അത്രത്തോളം ഇങ്ങോട്ടും കിട്ടും അത്രതന്നെ! പോസ്റ് ഇടുമ്പോള്‍ ഒരു മെയില്‍ അയച്ചാല്‍ തീര്‍ച്ചയായും വായിച്ചു അഭിപ്രായം പറയുന്നതാണ്.
    If you catch, take.
    (പിടിച്ചാല്‍ എടുത്തോളൂ എന്ന് - ഈ കമന്റ്റ് )

    ReplyDelete
  12. ചേട്ടന്‍ പിറന്നാള്‍ ആഘോഷിക്കും മുന്‍പ് തന്നെ അതുണ്ടാകുമെന്നു ഭീഷണി പ്പെടുത്തുന്നോ ....!!!
    ഞം ഞം വയ്ക്കാനുള്ള വകയുമായി
    വന്നിട്ട് മതി ഇനി പിറന്നാള്‍ ആഘോഷമൊക്കെ ...

    ReplyDelete
  13. ഇനിയും ഒരു മാസം ബാക്കി.
    പുതുവത്സരാശംസകൾ.

    ReplyDelete
  14. ഇടക്ക് വന്ന് കാണുന്നുണ്ട്....

    ReplyDelete
  15. പിറന്നാൾ ആശംസകൾ!
    ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്നാശംസിയ്ക്കുന്നു.

    പിന്നെ പോസ്റ്റിടുമ്പോ മെയിൽ അയയ്ക്കാതെ പോസു കാണിയ്ക്കരുതെന്ന് പറയട്ടെ........

    ReplyDelete
  16. കരിക്കട്ടയോ? പോസ്ടിങ്ങ്സെല്ലാം പൌഡര്‍ പൌഡറിംഗ്...

    ReplyDelete