റിയാസ് മിഴിനീര്‍ത്തുള്ളിയുടെ ബ്ലോഗില്‍ പോയപ്പോള്‍ പുതിയ പോസ്റ്റ് ഒരു കടല്‍ യാത്രയാണ്. ( അല്‍ സഫ് ലിയ )അപ്പോള്‍ മുതല്‍ എനിക്കും ഒരാഗ്രഹം, വല്ലപ്പോഴും കടലില്‍ പോകുന്ന റിയാസ് അതൊരു പോസ്റ്റാക്കി. വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന എന്നെ എന്തിനു കൊള്ളാം? ഉടനെ വന്നല്ലോ ഒരു ഉള്‍വിളി. ഒരു കടല്‍ യാത്ര പോസ്റ്റ് ചെയ്തിട്ടു തന്നെ കാര്യം ഹല്ല പിന്നെ...ഇനി ഫോട്ടോ വേണമല്ലോ. കാമറയില്‍ ഒന്നുമില്ല, കമ്പ്യൂട്ടറിലുമൊന്നുമില്ല. പിന്നെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കിട്ടി ആറേഴെണ്ണം. വിവരണത്തിനൊന്നും സ്കോപ്പില്ല, ഓ, സാരമില്ലെന്നേ, ഒരു ഫോട്ടോ ആയിരം വാക്കുകള്‍ക്ക് സമമെന്നല്ലേ? ഇതാ 10000 വാക്കുകള്‍----
ഇതാ ആ ചുവന്ന പാവാടയും പച്ച ബ്ലൌസുമിട്ട സുന്ദരി ഇന്ന് ഞങ്ങളെ വിളിച്ചിരിക്കയാണ്, കൂട്ടരേ നിങ്ങള്‍ വരുന്നോ?
ഈ സുന്ദരിയുടെ പേരു കേട്ട് നിങ്ങള്‍ ഞെട്ടരുത്, അവളുടെ പേരാണ് ---“ഉട്ടാ” സ്വദേശം ഫ്രാന്‍സ്.
അവളുടെ അടുത്തു കൂടെ പോകുന്നത് “ലാ മാഡ്രിന”
ഞങ്ങളുടെ സ്വന്തം “രായ്യ” യാണ് ഇന്ന് ഞങ്ങളുടെ വാഹനം. മെല്ലെ മെല്ലെ രായ്യ ഉട്ടായുടെ അരികിലേയ്ക്ക്. ഉട്ടായുടെ ഡെക്കിലെ ക്രെയിന്‍ കണ്ടുവോ?
ഉട്ടാ ഒരു കിളിക്കൂട് ഇറക്കിത്തരും. ഞങ്ങള്‍ കുരങ്ങന്മാരെപ്പോലെ അതില്‍ അള്ളിപ്പിടിച്ചു നില്‍ക്കും. കൈ വിട്ടാല്‍ ....അമ്മോ
ഇതാ ഫ്രാന്‍സില്‍ നിന്ന് കടല്‍ ദൂരം ഓടിവന്ന ഉട്ടാ ഞങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു. ഇനി അല്പനേരം കുശലപ്രശ്നം, പിന്നെ ഇന്‍സ്പെക്ഷന്‍, പിന്നെ രായ്യ പോലത്തെ ആറ് ടഗ്ഗുകള്‍ ( ഞങ്ങള്‍ അവയെ സ്നേഹത്തോടെ “ചെങ്കീരികള്‍“ എന്നാണ് പറയുക) അവളെ ഒരു മണവാട്ടിയെ സഖികള്‍ ആനയിച്ചു കതിര്‍മണ്ഠപത്തിലേയ്ക്കെന്നപോലെ യാര്‍ഡിലേക്ക് കൊണ്ടുവരും. അവളെപ്പോലുള്ളവര്‍ വന്നാലെ ഞങ്ങള്‍ 4000 വയറുകളും ഞങ്ങളെ ആശ്രയിച്ചു കഴിയുന്ന വേറെ കുറെ ആയിരങ്ങളുടെയും വയര്‍ നിറയൂ. അവര്‍ എല്ലാരും കൂടെ വലിയ ഷിപ്പുകളെ എഴുന്നള്ളിച്ചുകൊണ്ട് വരുന്നത് നല്ലൊരു കാഴ്ച്ച തന്നെ. പിന്നെ എപ്പോഴെങ്കിലും അത് പോസ്റ്റ് ചെയ്യാം.
ഇനിയല്പം കാര്യം. കിളിക്കൂട്ടില്‍ അള്ളിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ധരിച്ചിരിക്കുന്ന ഓറഞ്ച് നിറമുള്ള ജാക്കറ്റ് കണ്ടുവോ. അക്ഷരാര്‍ഥത്തില്‍ അതൊരു ലൈഫ് ജാക്കറ്റ് തന്നെയാണ്. തേക്കടിയില്‍ ബോട്ട് മുങ്ങി കുറെപ്പേര്‍ മരിച്ചപ്പോള്‍ അതൊരു ചര്‍ച്ചയായിരുന്നുവല്ലൊ. ബോട്ടില്‍ പുതിയ ജാക്കറ്റുകള്‍ പായ്ക്ക് പൊട്ടിക്കാതെയുണ്ടായിരുന്നുവത്രെ. അതുപോലെ തന്നെ ഇവിടെ ബഹറിനില്‍ “അല്‍ ഡാനാ“ ബോട്ടപകടത്തില്‍ 50 പേര്‍ മരിച്ചതും ഈയൊരു ജാക്കറ്റില്ലാത്തതിനാല്‍ തന്നെ. എല്ലാരും പറയും ബോട്ടുകാര് പറയാത്തതല്ലേ ഇതിനൊക്കെ കാരണം എന്ന്. എന്നാല്‍ കണ്ടു വരുന്നത് അതല്ല. ബോട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചാലും ആള്‍ക്കാര്‍ക്ക് മടിയാണ്. ജോലിയാവശ്യത്തിന് പോകുമ്പോള്‍ പോലും, നിയമം ഇത്ര കര്‍ശനമായി പാലിക്കുന്ന കമ്പനിയുടെ സ്റ്റാഫ് പോലും മടി പിടിക്കും. ഇടാതിരിക്കാനെന്തെങ്കിലും കാരണം കണ്ടെത്തും. അപ്പോള്‍ പിന്നെ ഉല്ലാസയാത്രയ്ക്ക് പോകുന്നവരും, സ്വന്തമായി ബോട്ട് ചാര്‍ട്ടര്‍ ചെയ്തു പോകുന്നവരും എന്തെങ്കിലും അനുസരിക്കുമോ? വളരെ വിഷമം തന്നെ. നാട്ടിലാണെങ്കില്‍ കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ബോട്ട് ജീവനക്കാര്‍ യാത്രക്കാരുടെ അടി കൊണ്ടെന്നു വരും. അത്രത്തോളം സൌമ്യതയാണല്ലോ ഇപ്പോള്‍ ജനങ്ങള്‍ക്ക്!!! സ്വാഭാവികമായി എല്ലാ മനുഷ്യരുടെയും ചിന്ത അപകടവും അനര്‍ഥവും നമുക്ക് ഭവിക്കുകയില്ലെന്നാണ്. വളവിന്റെ അപ്പുറം എന്താണ് പതിയിരിക്കുന്നതെന്ന് ആരറിയുന്നു? അതുകൊണ്ട് ഈ ബ്ലോഗ് വായിക്കുന്ന 120 പേരോട് എനിക്ക് പറയാനുള്ളത് , നിങ്ങള്‍ എപ്പോഴെങ്കിലും ജലയാത്ര നടത്തുന്നുവെങ്കില്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ മടി കൂടാതെ അത് ധരിക്കുക. വീണ്ടും കാണും വരെ സ്നേഹവന്ദനം.
കടലും കപ്പലുമൊക്കെ ദൂരത്തായിരിക്കുന്നവര്‍ക്ക് വെറുതെ ഒന്ന് കാണാന്‍ മാത്രം ഒരു പോസ്റ്റ്
ReplyDeletebreath taking pictures. ഇനിയൊരു പോസ്റ്റില്‍ ശരിക്കുള്ള കാമറയില്‍ എടുത്തവ തന്നെ കാണിക്കണം.
ReplyDeleteഉള്കാഴ്ച നല്‍കുന്ന വിവരണം ഫോട്ടോക്കുള്ള നല്ല തിലകച്ചാര്‍ത്തായി.
അതെ, ഓരോരുത്തരും വിചാരിക്കുന്നത് അപകടം അവനവന് വരില്ലെന്നാണ്. മറ്റുള്ളവര്‍ക്ക് പറ്റുകയും താന്‍ അയ്യോ എന്ന് പറയാനും ഉള്ളതാണ് അത് എന്ന് അധികപേരും കരുതുന്നു.
കിളിക്കൂട് ഒരഭുതകാഴ്ച്ചപോലെ കണ്ടു.
ReplyDeleteഇനി ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കി ഇടണം.
സ്വയം രക്ഷ എന്നതിനേക്കാള്‍ അത് ഇറാനും അഴിച്ചു വെക്കാനും ഉള്ള മടിയാണ് എപ്പോഴും എന്ന് തോന്നുന്നു.സലാം പറഞ്ഞത് പോലെ നമുക്ക് സംഭവിക്കില്ലെന്ന വിശ്വാസം തന്നെ.
ഇത് ഇങ്ങനെയൊന്നും പോര ട്ടോ അജിത് ഭായ്. കുറച്ച്കൂടി ഉഷാറായി എഴുത്. വായിച്ചാല്‍ വായിച്ചൂന്ന് [അനുഭവിച്ചൂന്ന്] തോന്നണം.
ReplyDeleteഅജിത്തേട്ടാ...ദേ അദ്ദാണ്...
ReplyDelete"ഒരു ഫോട്ടോ ആയിരം വാക്കുകള്‍ക്ക് സമമെന്നല്ലേ? ഇതാ 10000 വാക്കുകള്‍"ഞാനും ആ പോസ്റ്റ് കൊണ്ട് അത്രയെ ഉദ്ദേശിച്ചിരുന്നുള്ളൂ...
അല്ലാ ആരാ ഈ റിയാസ് മിഴിനീര്‍ത്തുള്ളി...?
ബ്ലോഗര്‍ ചാത്തപ്പന്‍, ബ്ലോഗര്‍ മത്തായി...
ഇവരുടെ ആരെങ്കിലുമാണോ...?
ഇതൊക്കെ പടത്തിൽ മാത്രം കാണാൻ കഴിയുന്നവർക്ക് വേണ്ടി.... ഒരു കൈ വിടാത്ത “കളി“.
ReplyDeleteനല്ല ചിത്രങ്ങള്‍.
ReplyDeleteനല്ല പോസ്റ്റ്,
ReplyDeleteസാഹസികമായ ഫോട്ടോകളും.
ഇഷ്ടപ്പെട്ടു.
Good pictures. interesting.
ReplyDeleteവെള്ളത്തിലെ കാഴ്ച നന്നായി. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteGood one :)
ReplyDeleteനല്ല ചിത്രം .. ഉദര നിമിത്തം ആണെങ്കിലും കപ്പലിനെയൊക്കെ ശുശ്രൂഷിക്കാനും വേണം ഒരു യോഗം ..
ReplyDelete