ഇനി ഈ റ്റീച്ചറിനെയും ശിഷ്യയേയും കാണുക.
ഒരു ചിത്രം ആയിരം വാക്കുകളെക്കാള്‍ കൂടുതല്‍ സംസാരിക്കുന്നുവെന്നൊരു ഇംഗ്ലിഷ് പറച്ചിലുണ്ട്. ഈ ഫോട്ടോ എന്നോട് അനേക വാക്കുകള്‍ സംസാരിച്ചു.
ഇതു നിങ്ങളോടും സംസാരിക്കും. കൂട്ടരെ, ഇപ്പോള്‍ ഞാന്‍ ടി.വി. യ്ക്ക് അധികം സമയം കൊടുക്കാറില്ലെങ്കിലും, മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ കണ്ട കാര്യം മറക്കില്ല. കാഴ്ച്ചയില്ലാത്ത ഒരു പെണ്‍ കുട്ടിയോട് ജഡ്ജ് പറഞ്ഞു, മോളുടെ ഡ്രസ്സൊക്കെ അടിപൊളിയായിട്ടുണ്ട്. അവളുടെ മുഖത്തിനൊരു ഭാവവ്യത്യാസവുമില്ല. എന്റെയുള്ളൊന്ന് തേങ്ങി.
(S.M സാദിഖ് തന്റെയൊരു പോസ്റ്റില്‍ ശരീരം( കാഴ്ച്ചകള്‍ സമ്മാനിക്കുന്നത് ) മോടിയാക്കുന്നതിനെപ്പറ്റി എഴുതിയതു വായിച്ചപ്പോഴും)
നീനു സന്തോഷിന്റെ മുഖം നമ്മോടൊത്തിരി പറയുന്നു അല്ലേ? അവള്‍ ലക്ഷ്യത്തിലേയ്ക്ക് ഓടുകയാണ്. പാത മാറിപ്പോകുന്നതൊന്നുമറിയാതെ. നല്ല ഗുരു പിന്നാലെയെത്തി നേര്‍വഴിക്കാക്കുന്ന ഈ കാഴ്ച്ച എത്ര മനോഹരം?
നമ്മുടെ കുഞ്ഞുങ്ങളും ഓടുകയാണ്. ദൈവകാരുണ്യം കൊണ്ട് അവര്‍ക്ക് ഒരു കുറവുമില്ല. അവര്‍ക്ക് കാഴ്ച്ചയുണ്ട്. ഓടുവാന്‍ കാലുകളുണ്ട്. എന്നാല്‍ അവര്‍ പാതമാറിപ്പോകാനുള്ള എല്ലാ സാഹചര്യവും ഇന്നത്തെ സമൂഹത്തില്‍ അധികമല്ലേ? പിറകെ ഓടി തിരുത്തുവാനുള്ള ഗുരുക്കന്മാരുണ്ടോ? നമ്മുടെ കുഞ്ഞുങ്ങള്‍ ഏറ്റവും അധികം പഠിക്കുന്നത് സ്കൂളില്‍നിന്നല്ല നമ്മുടെ വീട്ടില്‍ നിന്ന് തന്നെയാണ്. അവരുടെ സാര്‍ നമ്മള്‍ തന്നെയാണ്. അവര്‍ നേര്‍വഴിക്ക് വളരുന്നില്ലെങ്കില്‍ സ്വയം ഒരു ശോധന വേണ്ടേ? നീതിയോടെ നടക്കുക, ദുര നീക്കുക, കരുണയോടെ ജീവിക്കുക, യാതൊരു വിധ ഹിഡന്‍ അജെന്‍ഡയുമില്ലാതെ തെളിവായി വീട്ടില്‍ ഇടപെടുക: നമ്മുടെ കുഞ്ഞുങ്ങള്‍ വഴിതെറ്റിപ്പോവില്ല, ഞാന്‍ ഗാരന്റി.
എന്തുകൊണ്ടാണ് നമ്മുടെ യുവത്വം ക്വൊട്ടേഷന്‍ സംഘാംഗങ്ങള്‍ ആകുന്നതും അക്രമികളായിപ്പോകുന്നതും മദ്യത്തിനും മയക്കിനും അടിമകളായിത്തീരുന്നതും? എല്ലാം കതിരിന്മേലെത്തുമ്പോഴാണോ മാതാപിതാക്കള്‍ ഇതൊക്കെ തിരിച്ചറിയുക? റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ? ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ് കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്.
അദ്ധ്യാപകരെനിക്ക് തന്നത് മറക്കുന്നതെങ്ങിനെ? ആദ്യം മണലില്‍ അക്ഷരമെഴുതിച്ച ആശാന്‍. ആര്‍ക്കും ആശാന്റെ പേരു പോലുമറിയില്ല. പ്രീ ഡിഗ്രിയൊക്കെ കഴിഞ്ഞ സമയമായപ്പോഴേയ്ക്കും ആ കളരി അപ്രത്യക്ഷമായി. നഴ്സറിയും അംഗന്‍ വാടിയുമൊക്കെയുയര്‍ന്നു. പിന്നെയെന്നോ അവധിക്ക് ചെല്ലുമ്പോള്‍ അറിഞ്ഞു. ആശാന്‍ ഒരു ഗ്രാമത്തിന് വെളിച്ചം പകര്‍ന്ന് കാലയവനികയില്‍ മറഞ്ഞു.
തറ പറ പഠിപ്പിച്ച പ്രൈമറി സാറന്മാര്‍. കളിമണ്ണിനെ രൂപപ്പെടുത്തിയെടുത്ത യു.പി, ഹൈസ്കൂള്‍ അദ്ധ്യാപകര്‍. പുതുലോകത്തിലേയ്ക്ക് ദര്‍ശനം തന്ന കോളേജ് പ്രൊഫസ്സര്‍മാര്‍. എല്ലാവരുടെയും സംഭാവനയുണ്ടല്ലോ ഈ മനുഷ്യനില്‍.
പോസ്റ്റ് ഒരുപാട് നീണ്ടുപോകും. എന്നാലും സ്കറിയാ സാറിനെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. 8-9-10 ക്ലാസ്സുകളില്‍ പഠിപ്പിച്ച സിംഹം. ആജാനുബാഹു, കരിവീട്ടിയില്‍ കടഞ്ഞെടുത്ത ശരീരം. എന്നാലും സുന്ദരന്‍.
ഇലയ്ക്കാട് യു.പി സ്കൂള്‍ മാത്രമേയുള്ളു. പിന്നെ പഠിച്ചത് കുറിച്ചിത്താനം ഹൈ സ്കൂളില്‍ ആണ് (കെ ആര്‍ നാരായണന്‍ പഠിച്ച അതേ സ്കൂള്‍ തന്നെ) ആദ്യത്തെ ദിവസം ഹാജര്‍ വിളിക്കുന്ന സമയം. ഓരോരുത്തരെ പരിചയപ്പെട്ടു സ്കറിയാ സാര്‍ എന്റെയടുത്ത് വന്നു.
ഒരു ചോദ്യം; “നീ എ.കെ വിജയന്റെ ആരാടാ..?”
“അനിയനാ സാറെ” സാര്‍ എന്നെ രൂക്ഷമായി ഒരു നോട്ടം.
“അവനെന്റെ മുഖത്ത് നോക്കി നിന്നെ പിന്നെ കണ്ടോളാം എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, നിനക്കറിയാവോ”
എന്റെ ചേട്ടന്‍ SFI യുടെ വീര്യമേറിയ പ്രവര്‍ത്തകനായിരുന്നല്ലോ. എന്തായാലും എനിക്ക് രാഷ്ട്രീയമൊന്നുമില്ലാതിരുന്നതിനാല്‍ അതിനൊന്നും ഇട വന്നിട്ടില്ല. സാറിന്റെ ശത്രു ആയതുമില്ല. പഠിക്കാന്‍ മടി കാണിക്കുമ്പോള്‍ സാര്‍ പറയും നിങ്ങള്‍ പഠിച്ചില്ലെങ്കിലും എനിക്കെന്റെ ശമ്പളം കിട്ടും, വേണേല്‍ പഠിച്ചാല്‍ മതി... പക്ഷെ അത് വെറും പറച്ചില്‍ മാത്രമാണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം.
സാറിന്റെ മുഖത്ത് നോക്കി തമാശ പറയാനുള്ള ധൈര്യമൊന്നും ആര്‍ക്കുമില്ല.
എന്നാലുമൊരിക്കല്‍ ഞാന്‍ പറഞ്ഞു, "സാറ് പുതിയ കുട വാങ്ങിയത് നന്നായില്ല സാറെ"
സാര്‍ മനസ്സിലാകാത്തതുപോലെ എന്നെ നോക്കി.
ഞാന്‍ പറഞ്ഞു: "സാര്‍ ആ പഴയ നരച്ച കുടയായിരുന്നെങ്കില്‍ സാര്‍ വരുന്നത് ദൂരേന്ന് കണ്ട് ഞങ്ങള്‍ മര്യാദയ്ക്കിരുന്നേനെ. ഇത് സാറിനെ എങ്ങിനെ ഞങ്ങള്‍ തിരിച്ചറിയും?"
സാര്‍ ചിരിച്ചു പോയി.
ഒരിക്കല്‍ സാറ് എന്നോട് ചോദ്യം ചോദിച്ചു. (മലനാട്, ഇടനാട്, തീരപ്രദേശം എന്ന പാഠഭാഗം.)
" ചരിവുകളില്‍ എന്തൊക്കെ കൃഷി ചെയ്യാം?"
ഞാന്‍ പറഞ്ഞു: "സാറെ റേഷന്‍ കട.."
ക്ലാസ് മൊത്തത്തില്‍ ചിരിമയം ( സാറിന്റെ വീട്ടുപേര്‍ “ചരുവില്‍” എന്നാണ്. സാറിന്റെ കുടുംബക്കാര്‍ക്കൊരു റേഷന്‍ കടയുമുണ്ട്. )
പിന്നെ സാറിന്റെയൊരു വിശേഷം- ക്ലാസില്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്:
"നിങ്ങളൊക്കെ പഠിച്ച് വലിയ ആള്‍ക്കാരൊക്കെയായി ഗള്‍ഫിലൊക്കെ പോയി തിരിച്ച് വരുമ്പോള്‍ സ്കറിയാ സാറിനെ കാണാന്‍ വരണം. വെറുതെയൊന്നും വരരുത്. (കുപ്പിയുടെ ആംഗ്യം കാണിച്ചുകൊണ്ട്) ഇതുമായിട്ടെ വരാവു."
ഒരു അവധിക്കാലത്ത് ഞാന്‍ സാറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ രോഗിയും ശയ്യാവലംബിയുമെന്നറിഞ്ഞ് കാണാന്‍ പോയി.
മെലിഞ്ഞ് എല്ലും തോലുമായ സാറിനെ കണ്ട് സങ്കടം വന്നു.
വിശേഷങ്ങളൊക്കെ പറഞ്ഞ് തിരിയെ വരാനിറങ്ങിയപ്പോള്‍ സാറിന്റെ കുഴിഞ്ഞ കണ്ണുകളില്‍ നീര്‍ പൊടിച്ചു വരുന്നത് ഞാന്‍ കണ്ടു.
ഞാന്‍ ആ കട്ടിലില്‍ ഇരുന്നു, അടുത്തു ചേര്‍ന്ന്.
സാര്‍ മലര്‍ന്ന് നിവര്‍ന്ന് നേരെ കിടക്കുകയാണ്. ആ കണ്‍കുഴികള്‍ നിറഞ്ഞുവന്നു.
ഞാന്‍ മെല്ലെ ആ ശിരസ്സ് പിടിച്ച് ഒരു വശത്തേയ്ക്ക് തിരിച്ചു.
ആ കണ്ണുനീര്‍ ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയുന്നത് എനിക്കിഷ്ടമല്ലല്ലോ.
നീനു സന്തോഷ് നേര്‍പാതയിലോടട്ടെ, നമ്മുടെ കുഞ്ഞുങ്ങളും നേര്‍വഴിയില്‍ ഓടട്ടെ... ആശംസകളോടെ
ReplyDeleteഎന്താ ഞാൻ പറയ.നന്നായിരിക്കുന്നു...
ReplyDeleteപര്‍വതത്തിന്റെ ഉച്ചിയില്‍ നിന്നൊഴുകിയ മഴവെള്ളം ചാലിട്ടൊഴുകി ഉത്തുന്ഗ ശൃംഗ ങ്ങളില്‍ തട്ടി തടം തല്ലി മഹാ പ്രവാഹം പോലെ താഴേക്കു നിപതിച്ച് ശാന്തമായ് ഒഴുകി ഒടുവില്‍ മഹാ സമുദ്രത്തില്‍ വീണ്
ReplyDeleteഒന്നായ് ചേര്‍ന്ന പോലെ ......
അജിത്തെട്ടാ ..
ReplyDeleteഎന്ത് പറയണമെന്നറിയാതെ ചിന്തിച്ചിരിക്കുന്നു ഞാന്‍
ഗുരു ശിഷ്യ സ്നേഹപ്രവാഹത്തിന്‍റെ ഈ എഴുത്ത് നന്മയുടെ ഒരു സങ്കീര്‍ത്തനം പോലെ വായിച്ചു.
ReplyDelete"റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ? ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ് കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്."
ഈ വരികള്‍ വീണ്ടും വീണ്ടും വായിച്ചു. അനുഗ്രഹീത തൂലികയില്‍ നിന്നെ ഇത് വരൂ. വഴി തെറ്റിയ യുവസംഘങ്ങള്‍ ഉണ്ടാവുന്നത് parentsന്റെ ചെറിയ ചെറിയ പിഴവുകള്‍ വളര്‍ന്നു വലുതാവുമ്പോള്‍ ആണ് എന്നത് നിത്യ സത്യം തന്നെ. ഈ ബ്ലോഗ് ഇനിയും പ്രകാശം പരത്തട്ടെ.
വായിച്ചിരുന്നു. എനിക്കും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. മനസ്സില്‍ എവിടെയോ തട്ടിയ പോലെ..
ReplyDeleteമനസില്‍ തട്ടി.
ReplyDeleteവളരെ നന്നായി. എന്നെ പഠിപ്പിച്ച എല്ലാ നല്ല അധ്യാപകരെയും മനസ്സില്‍ കണ്ടു
ReplyDeleteവഴിതെറ്റി പോകുന്ന ചിന്തകളുടെ ഉലഭവത്തെക്കുറിച്ച് റെയില്‍ പാളങ്ങളുടെ അകന്നുപോക്കിനെ ഉദാഹരിച്ഛത് നന്നായി.
ReplyDeleteഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രത എഴുത്തില്‍ തെളിഞ്ഞു കിടന്നു.
ഇരുത്തവും പാകതയുമുള്ള ഈ എഴുത്ത് വളരെ നന്നായി......
ReplyDeleteഒരിയ്ക്കലും അവസാനിയ്ക്കാത്ത ഒരു ബന്ധമാണ് അധ്യാപകരോട് നമുക്കുണ്ടാവുക. അതങ്ങനെയാകാൻ ഇരുവരും പ്രയത്നിക്കണമെന്നു മാത്രം. ആ ബന്ധത്തിനു ശിലയിടേണ്ട ഉത്തരവാദിത്തം എന്നും അധ്യാപകർക്ക് തന്നെ.ഭാവിയിലേയ്ക്ക് ചൂണ്ടപ്പെടുന്ന വിരലുകളാണ് അധ്യാപകരുടേത്. ആ വലിയ ഉത്തരവാദിത്തം ഏൽക്കാനാവാത്തതുകൊണ്ടാണല്ലോ
എല്ലാവർക്കും യഥാർഥ അധ്യാപകരാകാൻ സാധിയ്ക്കാതെ പോകുന്നത്.
മനസ്സില്‍ തട്ടിയ എഴുത്ത്,
ReplyDeleteപത്രത്തില്‍ വന്ന ആ ചിത്രം അന്നുതന്നെ കണ്ടിരുന്നു.
പ്രായം വകവെക്കാതെ അന്ധശിഷ്യയുടെ പിറകെ ഓടുന്ന ടീച്ചര്‍ മനസ്സില്‍ മായാതെ കിടന്നു.
ഈ പോസ്റ്റ് വായിച്ചപ്പൊളേക്കും എനിക്ക് എന്റെ മാഷെ ഓര്‍മ്മ വന്നു... എന്നെ ഒത്തിരി ഇഷ്ടമായിരുന്നു....
ReplyDeleteമുകളില്‍ ഇരുന്നു മാഷെ കേള്‍ന്നുണ്ടാവും...
മാഷക്ക് ആത്മശാന്തി നേരട്ടെ ഞാന്‍...
ശരിക്കും നന്നായി എഴുതി....
(കമെന്റ് പെട്ടി കാണുന്നില്ലാന്നു ബഹളം കൂട്ടിയതു കണ്ടു..
ഇനീം കണ്ടുപിടിച്ചില്ലേ? അല്ല മറന്നോ ദേവൂട്ടിയെ...?)
ആശംസകള്‍ .........
ഇത് പോലുള്ള മത്സരങ്ങള്‍ ശരിക്കും അവരുടെ മനസ്സില്‍ ഒരു നിറച്ചാര്‍ത്ത് ആണ്, അവരും ബാകി ഉള്ളവരെ പോലെ കഴിവുള്ളവര്‍ എന്ന് തെളിയിക്കാന്‍ അവസരം കൊടുക്കുന്നു
ReplyDeleteആ ചിത്രം അന്നു തന്നെ ഞാനും കണ്ടിരുന്നു മോളൂ അതിനെ പറ്റി ചോദിച്ചപ്പോൾ അത് വിശദമാക്കി കൊടുത്തപ്പോൾ ഇങ്ങനെയൊക്കെയുള്ള ടീച്ചർമാരുണ്ടോ എന്ന് കൌതുകത്തോടെ എന്റെ മോളു ചോദിച്ചു .. സ്നേഹത്തിന്റേയും പരിലാളനയുടേയും ഇങ്ങനെയുള്ള ചിത്രങ്ങൾ അപൂർവ്വമായെ ഇന്നത്തെ തലമുറ കാണുന്നുള്ളൂ . ഇന്നത്തെ അധ്യാപക വിദ്യാർഥി ബാന്ധമൊക്കെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്നതാണോ എന്ന് സംശയമില്ലാതില്ല.. നല്ലൊരു പോസ്റ്റ് മനസ്സിൽ തട്ടി.. ആശംസകൾ..
ReplyDeleteകുഞ്ഞുങ്ങള്‍ വളഞ്ഞു പോകുന്നതിനെന്താ കാരണം ?. എനിക്ക് രണ്ടു കാര്യങ്ങളാണ്‍ എണ്റ്റെ പോഴത്ത ബുദ്ധിയില്‍ തോന്നുന്നത്. 1.ഇന്നത്തെ മാതാപിതാക്കളൊക്കെ വളഞ്ഞു പോയിരിക്കുന്നു. മക്കളോടെവിടെ ഇന്ന് സ്നേഹം?. എന്തൊരു കൊടും ക്രൂരതയാണ് അവര്‍ മക്കളോട് കാണീക്കുന്നത്. രണ്ട് വയസ്സാകുമ്പോള്‍ തുടങ്ങുന്ന പഠന ക്രൂരത... ഭീഷണി, മര്‍ദ്ദനം.. പിന്നെ അതങ്ങ് തുടരുകയാണ് ഒന്നുകില്‍ മകന്‍ മദ്യപാനിയും തെമ്മാടിയും ആകുന്നതു വരെ . അല്ലെങ്കില്‍ ഡോക്ടറാകാന്‍ പഠിപ്പിച്ച് അവന്‍ ഒരു ക്ളര്‍ക്കാകുന്നതു വരെ. കണ്ടില്ലേ കോട്ടയത്തെ കലോത്സവ പൂരം. മത്സരിക്കുന്നത് രക്ഷിതാക്കളാണു്. പാവം കുഞ്ഞുങ്ങള്‍ .. അവര്‍ ദണ്ഡനം പേടിച്ച് അവര്‍ പറയുന്നതു പോലെ ആടുകയാണ്. 2.അദ്ധ്യാപകര്‍.. സ്കറിയ സാറന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു പോയി. ഇന്നുള്ളവരില്‍ ഏറിയ പങ്കും കൂലിക്ക് പണീയെടുക്കുന്ന വെറും തൊഴിലാളികളാണ് അവിടെയും കുഞ്ഞുങ്ങള്‍ക്ക് സ്നേഹം ലഭിക്കുന്നില്ല. പറയൂ സര്‍, കുഞ്ഞുങ്ങള്‍ പിന്നെ എന്താകണം.. ? കുഞ്ഞുങ്ങളല്ല മാറേണ്ടത് നമ്മളാണ്
ReplyDelete@ ഹൈനക്കുട്ടി, ഞാന്‍ മുമ്പേ പറഞ്ഞിട്ടില്ലേ ഒന്നും പറഞ്ഞില്ലെങ്കിലും ഹൈനക്കുട്ടീടെ മുഖം ഇവിടെയൊന്ന് കണ്ടാല്‍ മതീന്ന്!!!
ReplyDelete@ രമേഷ്, നല്ല ഗുരുവിനടുത്ത് വരുമ്പോള്‍ എല്ലാം സമാധാനമാകുമല്ലോ.
@ ഇസ്മയില്‍, ചിന്തകള്‍ വിതയ്ക്കുക നാം
@ സലാം, A stitch in time saves nine എന്നതാണ് പാളങ്ങള്‍ നമ്മോട് പറയുന്നത്.
@ സുകുമാരന്‍ സാര്‍, വളരെ നന്ദി, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു
@ ഷുക്കൂര്‍, വരവിനും വായനയ്ക്കും നന്ദി.
@ ഹഫീസ്, മനസ്സില്‍ ഗുരുക്കന്മാരെ നന്ദിപൂര്‍വം സ്മരിക്കുന്നത് നല്ലതെന്നെന്റെ പക്ഷം
@ റാംജി, വാക്കുകളെക്കാള്‍ തീവ്രതരമാണ് ആ ബന്ധം. അത് വര്‍ണ്ണിക്കാന്‍ ഞാനെത്ര ശ്രമിച്ചിട്ടും ഇത്രത്തോളമെ എത്തുന്നുള്ളു.
@ എച്മു, എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. സമൂഹത്തിലെ മൊത്തത്തിലുള്ള ജീര്‍ണ്ണത ഗുരുശിഷ്യബന്ധത്തെയും ബാധിക്കാതിരിക്കുമോ?
@ എക്സ് പ്രവാസിനി, ആദ്യമാണല്ലോ. നന്ദി, വരവിനും വായനയ്ക്കും. ആ ഫോട്ടോ ആരുടെയും മനസ്സില്‍ ഒരു ഇംപാക്റ്റ് ഉണ്ടാക്കുമെന്നെനിക്കറിയാമായിരുന്നു.
@ ദേവൂട്ടിയെ കാണുന്നില്ലല്ലോന്ന് ഒരു ചിന്ത കഴിഞ്ഞ ഒന്നുരണ്ടാഴ്ച്ച ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ വയിച്ചിരുന്നൂട്ടോ. ആള് പൂച്ചയല്ല പുലിയാണെന്ന് പറഞ്ഞാല്‍ അഹങ്കരിക്കുവോ??
@ അനീസ, ശരിയാണ്, മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്ന ചിന്ത പകര്‍ന്ന് കൊടുക്കുന്നത് അവരെ കൂടുതല്‍ ശക്തിപ്പെടുത്തും.
@ ഉമ്മു, ആശംസകള്‍ക്ക് നന്ദി. മോളുവിന് എന്റെ സ്നേഹാന്വേഷണം പറയണേ.
@ ഖാദര്‍ പട്ടേപ്പാടം, താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. മാതൃകകളാവുക നാം.
അജിത് ചേട്ടന്റെ വായിച്ച പോസ്റ്റുകളില്‍ എനിക്ക്
ReplyDeleteഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് .അജിത് ചേട്ടന്റെ
പോസ്റ്റില്‍ എന്തെങ്കിലും ഒക്കെ നുറുങ്ങുകള്‍ കാണും ചിലപ്പോള്‍ ചിരിക്കാന്‍. ചിലപ്പോള്‍ ഗൌരവം ആയി ചിന്തിക്കാന്‍ ..ഇതിപ്പോ ആ ചിത്രത്തില്‍ നിന്നും തുടങ്ങി രമേശ് ചേട്ടന്‍ പറഞ്ഞത് പോലെ ഒഴുകി ഒഴുകി ..മനോഹരം
ഈ അറിവുകളും ചോദ്യങ്ങളും ....
പറഞ്ഞ് പറഞ്ഞ് ആവസാനം ആകെ വിഷമിപ്പിച്ചുകളഞ്ഞല്ലോ. സ്ക്കറിയാ സാറിനെപ്പറ്റിയുള്ള അല്‍പ്പം കൂടെ ഓർമ്മകൾ ഇതിൽ ചേർത്ത് മാതൃഭൂമി വാരികയ്ക്ക് അയച്ച് കൊടുക്കണം. അദ്ധ്യാപകരെപ്പറ്റി എഴുതാൻ ഒരു പംക്തി ഉണ്ടായിരുന്നു അവർക്ക്.
ReplyDeleteഈ ഗുരുസ്മരണക്ക് ഒരു കണ്ണീരിന്റെ നനവുണ്ടെങ്കിലും
ReplyDeleteഅസ്സലായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്
ഹ്രദ്യമായ അവതരണം
ReplyDeleteമനസ്സില്‍ തട്ടി
എല്ലാ ആശംസകളും നേരുന്നു
@ എന്റെ ലോകം, പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇലയ്ക്കാട്, മരങ്ങാട്ടുപള്ളി, കുറിച്ചിത്താനം, ഉഴവൂര്‍, നമ്മള്‍ അയല്പക്കമാണല്ലോ.
ReplyDelete@ നിരക്ഷരന്‍, നല്ല നിര്‍ദ്ദേശത്തിന് നന്ദി. എന്തെങ്കിലും മനസ്സില്‍ തോന്നുന്നത് കൂട്ടുകാരുടെ മുമ്പില്‍ എഴുതിയിടുന്നുവെന്നേയുള്ളു. വളരെ നന്ദി, വന്നതിനും വായിച്ചതിനും ഈ നല്ല അഭിപ്രായത്തിനും. ഇനിയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
@ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, പല പോസ്റ്റിലും സാറിന്റെ കമന്റുകള്‍ വായിച്ചിട്ടുണ്ട്. ഈ ആദ്യവരവില്‍ വളരെ സന്തോഷം തോന്നുന്നു. നല്ല അഭിപ്രായത്തിനു നന്ദി.
@ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍, തുടര്‍ച്ചയായ ഈ പ്രോത്സാഹനത്തിനു നന്ദി പറയട്ടെ.
മാധ്യമത്തില്‍ ഈ ഫോട്ടോ കണ്ടു ദുഃഖം തോന്നിയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് പിറകെ തള്ളക്കോഴിയെ പോലെ സസൂക്ഷ്മം ഓടിക്കിതക്കുന്ന മാതൃത്വത്തിനു ഒരുദാഹരണമാണ് ഈ ചിത്രം.
ReplyDelete@@
എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നു ഈ പോസ്റ്റ്. അവസാനഭാഗം കണ്ണ് നിറഞ്ഞു അജിഭായീ.
"അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം"
From:
http://kannooraanspeaking.blogspot.com/2011/01/blog-post.html
ചിത്രം വാചാലം
ReplyDeleteഅവസാനവരി കഠിനം
നന്നായ് പറഞ്ഞു ഈ വിഷയം.കുട്ടികളെ നമുക്ക് എങ്ങനെ വേണേലും പാകപ്പെടുത്തിയേടുക്കാം.ഓട്ടുപാത്രങ്ങള്‍ വാര്‍ക്കുന്നത് കണ്ടിട്ടില്ലേ.മൂശ നന്നായില്ലേല്‍ വാര്‍പ്പ് നന്നാവില്ല.0-5 വയസ്സു വരെ,നമ്മള്‍ വിചാരിക്കും അവര്‍ കുട്ടിയല്ലെ,അവനെന്തറിയാം എന്നു.
ReplyDeleteപക്ഷെ അവര്‍ എല്ലാം ഒപ്പിയെടുക്കും ഒരു ബ്ലോട്ടിങ്ങ് പേപ്പര്‍ പോലെ.ആജിവനാന്തം അതവന്റെ മനസ്സില്‍ കിടക്കുകേം ചെയ്യും.അതാണവന്റെ അടിത്തറ,അതിലാണിയിവന്‍ അവനെ പടുത്തുയര്‍ത്തുക.നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ.
ആശംസകള്‍ അജിത്ജീ..എന്തായ് പര്യടനം,ഞാന്‍ കണ്ടിരുന്നു.നന്ദിയുണ്ട് കേട്ടോ.
ആ റെയില്‍പാളത്തിന്റെ നിരീക്ഷണം , അതു നല്ലോണം ഇഷ്ടായി .
ReplyDeleteഖാദർ പട്ടേപ്പാടം പറഞ്ഞതു പോലെ കുട്ടികളല്ല,നമ്മുടെ മനോഭാവമാണ് മാറേണ്ടത്..... ആശംസകൾ...
ReplyDeleteഅകക്കണ്ണു തുറപ്പിക്കുന്ന രചന തന്നെ..
ReplyDeleteകുറ്റപ്പെടുത്തുവാനും പരിഹസിക്കാനും എത്ര പേര്‍? പക്ഷേ..
ശരിയായ പാതയിലേക്കു നയിക്കുന്നവര്‍ വളരെ തുച്ഛം!
ഈ വരികള്‍ തന്നെ പറയുന്നുണ്ടെല്ലാം
“റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ?
ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ
അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ്
കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്.“
വള്രെ മികച്ചു നില്‍ക്കുന്ന ഒരു പോസ്റ്റ്.
മനസ്സിൽ തട്ടുന്ന രചന.
ReplyDeleteആശംസകൾ.
ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമ മാതൃക തന്നെയാണ് ഈ ചിത്രം. അവസാനം സ്കറിയാ സാറേ കുറിചെഴുതിയത് ശരിക്കും ഒരു വിങ്ങലായി നില്‍ക്കുന്നു.
ReplyDeleteനല്ല എഴുത്ത്, ആശംസകള്‍.
മാഷിനു എഴുത്തിന്റെ മര്‍മ്മം അറിയുന്നത് കൊണ്ടാവാം
ReplyDeleteമനസ്സിന്റെ മര്മ്മത്തെ ഇങ്ങിനെ നോവിക്കാന്‍ കഴിഞ്ഞത്..
അഭിനന്ദനങ്ങള്‍
"ആ കണ്ണുനീര്‍ ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയുന്നത് എനിക്കിഷ്ടമല്ലല്ലോ." പറയാനുള്ളതു മൊത്തം ഈ വാക്കുകളിലൂടെ വായിച്ചു.
ReplyDeleteപിറകെ ഓടി തിരുത്തുന്ന എത്രയോ ഗുരുക്കന്മാർ ഉണ്ട്. പക്ഷെ അതംഗീകരിക്കാതെ, കുറച്ചു പേരുണ്ടാക്കി വയ്ക്കുന്ന പേരുദൊഷം വലുതാക്കി കാണിക്കുന്ന ലോകമായിഇന്ന്.
ശിഷ്യരുടെ സ്നേഹം അനുഭവിച്ചറിയാൻ ഭാഗ്യം വേണം,ഗുരുവിന്റെ സ്നേഹം തിരിച്ചറിയാനും.... നല്ല മനസ്സിൽ നിന്നും വന്ന നല്ല പോസ്റ്റ്.
@ തണലിനു നന്ദി. ചിത്രം വളരെപ്പേര്‍ ശ്രദ്ധിച്ചിട്ടുണ്ട് പത്രത്തില്‍ വന്നപ്പോള്‍ തന്നെ.
ReplyDelete@ മുല്ല, ശരിയാണ്, മൂശ നന്നായിരിക്കണം(പര്യടനം കഴിഞ്ഞില്ല, ജോലിത്തിരക്കുകള്‍.)
@ ഹാക്കറെ, ഒന്ന് ഫോളോ ചെയ്തപ്പോഴേയ്കും തുരുതുരാന്ന് കുറെ പോസ്റ്റുകള്‍ വന്നെന്റെ വിന്‍ഡോ നിറഞ്ഞു. അതുകൊണ്ട് ഫോളോ ചെയ്യല്‍ നിറുത്തി. എന്നാലും തീര്‍ച്ചയായും വരാതിരിക്കില്ല. വളരെ പ്രയോജനമുള്ള ഒരു സൈറ്റ്.
@ ജീവി നന്ദി.
@ വി.കെ, അതെ, ഖാദര്‍ ഭായി വളരെ ശരിയായി പറഞ്ഞു.
@ മുനീര്‍ എന്‍.പി, സ്വാഗതം, നന്ദി നല്ല അഭിപ്രായത്തിന്.
@ സാബു മറ്റ് അഭിപ്രായങ്ങളും ഞാന്‍ കണ്ടിരുന്നു, നന്ദി.
@ തെച്ചിക്കോടന്‍, ആദ്യമായ ഈ വരവിനു നന്ദി.
@ മുസ്തഫ പെരുമ്പറമ്പത്ത്, നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങിനെ പ്രശംസിക്കുമ്പോള്‍ വിനയത്തോടെ പറയട്ടെ, അതിനുമാത്രമൊന്നുമില്ല.
@ ശ്രീ, പിറകെ ഓടി തിരുത്തുന്ന ഗുരുക്കന്മാര്‍ നമ്മുടെ പുണ്യമല്ലേ? നന്ദി, നല്ല അഭിപ്രായത്തിന്.
good thinks. congratulations
ReplyDeleteപിറകേ ഓടുന്ന ടീച്ചര്‍ ഈ കാലഘട്ടത്തിലെ അദ്ധ്യാപകര്‍ക്ക് മുന്നേ ഓടുന്നു,അതിമഹത്തായ ഒരു റോള്‍മോഡലായി അരുമ ശിഷ്യയുടെ പിറകെ പായുന്നു..!!
ReplyDeleteകഴിഞ്ഞദിവസം മാധ്യമം പത്രത്തില്‍ വായിച്ച വാര്‍ത്ത വല്ലാത്ത ദു:ഖമാണ്‍ നല്‍കിയത്.അവിടെ അദ്ധ്യാപകര്‍ വില്ലന്മാരുടെ (റൌഡികളുടെ) റോള്‍മോഡലിലാണല്ലൊ അവതരിച്ചത്..! വിണോദയാത്രക്ക് അകമ്പടി പോയ ഈ മാഷന്മാര്‍ മദ്യപിക്കുകയും അരുമശിഷ്യകളോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തു....!!! മാധ്യമംവാര്‍ത്തയിവിടെ.
ഞാൻ മാരിയത്തിനെ കുറിച്ച് എഴുതിയ പോസ്റ്റ് വായിക്കാനെത്തിയപ്പോഴാണു ഞാൻ തങ്കളുടെ മിക്ക പോസ്റ്റിൽ കൂടിയും കണ്ണോടിക്കുന്നത്. “ തങ്കളൂടെ എല്ലാ നല്ല ശ്രമങ്ങൾക്കും ദൈവം തമ്പുരാൻ നന്മകൾ തന്നു അനുഗ്രഹിക്കട്ടെ………..”
ReplyDeleteഗുരുര്‍ ദേവോ ഭവ:
ReplyDeleteഅതെ കാത്തി, ഗുരുര്‍ ദേവോ ഭവ:
Deleteമനസ്സിന്‍റെ ഉള്ളില്‍ ഒരു വേദന, നേരിട്ട് കാണാത്ത സ്കറിയ സാറിന്റെ മുഖം ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു - ആ കണ്ണില്‍ നിന്ന് പൊടിഞ്ഞ അശ്രു ബിന്ദുക്കള്‍ ഒരനുഗ്രഹ തീര്‍ത്ഥമായി നമ്മെ ധന്യരാക്കട്ടെ!!!
ReplyDeleteനിഷയുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
ReplyDeleteഗുരു ശിഷ്യ ബന്ധത്തിന്റെ ഒരു പാട് കടങ്ങള്‍ ബാക്കി കിടക്കുന്നു .. ആഗ്രഹിച്ചിട്ടും എത്തിപ്പെടാന്‍ കഴിയാതെ ..എങ്കിലും
ReplyDeleteഎല്ലാ ഗുരുനാഥന്‍മ്മാര്‍ക്കും എന്നും പ്രാര്‍ഥനയില്‍ ഒരിടം കൊടുക്കാറുണ്ട് .
ആശംസകള്‍
ഞാന്‍ വായിക്കാതെ പോയ ഒരു നല്ല പോസ്റ്റ്. എത്ര വര്ഷം കഴിഞ്ഞാലും ഈ പോസ്റ്റിന്റെ പ്രസക്തിക്ക് ഒട്ടും മാറ്റ് കുറയുന്നില്ല.സാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വായിക്കുകയായിരുന്നില്ല. എഴുത്തിലൂടെ അനുഭവിക്കുകയായിരുന്നു. ഒരു നല്ല വായാന സമ്മാനിച്ചതിന് നന്ദി.
ReplyDeleteഎല്ലാവരും നീനുവിനെ പോലെ തന്നെ.. എപ്പോള്‍ വേണേലും വഴി തെറ്റാവുന്നവര്‍,. ഇന്നത്തെ കാലത്ത് അതിനു സാധ്യതയേറെ തന്നെ.. വഴിതെറ്റുന്നവരെ നേര്‍വഴിക്ക് നയിക്കുന്ന നല്ല ഗുരുക്കന്മാരാകാന്‍ ജീവിതത്തില്‍ നമുക്ക് കഴിയട്ടെ.. അതിനുള്ള അനുഗ്രഹം നമ്മുടെ ഗുരുക്കന്മാര്‍ നമുക്കും നല്‍കട്ടെ..
ReplyDeleteസ്കറിയ സര്‍ ഇപ്പോഴും ഒരു വിങ്ങലായി നിക്കുന്നു..
അജിത്തേട്ടൻ പറഞ്ഞത് തന്നെ പറയുന്നു.. അവള്‍ ലക്ഷ്യത്തിലേയ്ക്ക് ഓടുകയാണ്. പാത മാറിപ്പോകുന്നതൊന്നുമറിയാതെ. നല്ല ഗുരു പിന്നാലെയെത്തി നേര്‍വഴിക്കാക്കുന്ന ഈ കാഴ്ച്ച എത്ര മനോഹരം..
ReplyDeleteവായനക്കവസാനം ഇതുവരെ കാണാത്ത സ്കറിയ സാറിന്റെ മുഖം തെളിഞ്ഞു. അതൊരു നൊമ്പരമായി മനസിൽ നിൽക്കുന്നു.
ഇന്ന് ഈ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തത് അനുയോജ്യമായി അജിത്തേട്ടാ..ചില അദ്ധ്യാപകരുണ്ട്; ഒരിക്കലും നമ്മുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടുപോകാത്ത ചിലര്‍. അവരുടെ കൂടെ സമ്മാനമല്ലേ നമ്മുടെ ഈ ജീവിതം, സന്തോഷം, എന്നോര്‍ക്കുമ്പോള്‍ ഉള്ള ആ ഒരു വികാരം, ബഹുമാനം, നന്ദി, വേറെ എന്തൊക്കെയോ.. !!
ReplyDeleteഈ പോസ്റ്റ് കണ്ടിരുന്നില്ല. ഗ്രൂപ്പില്‍ ഫൈസല്‍ ഷെയര്‍ ചെയ്ത ലിങ്കിലൂടെ എത്തി.
ReplyDeleteപഴയകാല ഗുരു ശിഷ്യ ബന്ധങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. എന്നും മനസ്സില്‍ സൂക്ഷിക്കാവുന്നതായ അത്തരം അനുഭവസഞ്ചയങ്ങള്‍ പുതുതലമുറയ്ക്ക് ചില കേട്ടറിവുകള്‍ മാത്ര. അതിന്റെ അര്‍ത്ഥവും വ്യാപ്തിയും അനുഭവിച്ചു തന്നെ അറിയണം. ഇവിടെ ശ്രീ അജിത് ആ ഗതകാല സ്മരണകള്‍ പൊടിതട്ടിയെടുത്തപ്പോള്‍ വായനക്കാരും ചില ഗുരുക്കന്മാരെ ഓര്‍ത്തതും കണ്‍കോണ്‍ നനഞ്ഞതും ഈ പങ്കിടലിന്റെ ഹൃദ്യത കൊണ്ട് തന്നെ.
ഈ നല്ല കുറിപ്പ് എന്നും മനസ്സില്‍ തങ്ങി നില്‍ക്കുമെന്നതില്‍ സംശയമില്ല.
അഷറഫ് സല്‍വ
ReplyDeleteഫൈസല്‍ ബാബു
മനോജ് കുമാര്‍
റെയിനി ഡ്രീംസ്
മുകേഷ്
വേണുഗോപാല്‍
സ്കറിയാ സാറിനെ കാണാനെത്തിയതില്‍ ഒത്തിരി സന്തോഷം, നന്ദി!
🇮🇳GREATER PIRAVOM🇮🇳 Touching.
ReplyDelete"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ"..
ReplyDelete"അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം".
ഈ കവിതാ ശകലങ്ങളുടെ മുഴുവൻ ഭാഗങ്ങൾ കിട്ടാൻ എന്താ വഴി?
Delete