ദേ കാര്‍ട്ടൂണ്‍ വരണ്....
കേക്കുമ്പ വരണ ദേഷ്യം. കിട്ടണത് വച്ച് അവന്മാര്‍ക്കിട്ട് വീക്കണമെന്ന് തോന്നും. അല്ല പിന്നെ, എത്ര നാളെന്ന് വച്ചാ സഹിക്കണത്? എന്നാലും തിരിച്ചൊന്ന് പറയാന്‍ മോഹനനു ധൈര്യം പോരാ.
നാലാംക്ലാസില്‍ വച്ച് കിട്ടിയ ഇരട്ടപ്പേരാണ്. അതിപ്പോ ഈ നാട്ടിലും അങ്ങ് കുന്നത്തറ വരെ പാട്ടായി.
നാലാം ക്ലാസ് വരെയേ മോഹനന്‍ പഠിച്ചിട്ടുള്ളു. പിന്നേം പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു. എല്ലാത്തിനും കാരണം ഈ അച്ചനാ. മോഹനന് ഓര്‍ക്കുമ്പം സങ്കടം വരും.
രണ്ട് ദിവസം പഠിക്കാന്‍ പോയില്ല എന്ന് വച്ച് എന്നാ പറ്റാന്‍? നീ കൂടെ വാ ചന്തേലേയ്ക്ക്........
ആകെയൊരാശ്രയം അമ്മയാ. ഒന്ന് പറഞ്ഞുനോക്കമെന്ന് വച്ച് അടുക്കളയിലേക്ക് ചെന്നു. അമ്മ കുത്തിയിരുന്ന് തണുത്തുകിടന്ന വിറക് ഊതിയൂതി കത്തിക്കാന്‍ ശ്രമിക്കുന്നു. കട്ടന്‍ കാപ്പി ആവി പറക്കുന്ന ചൂടോടെ കിട്ടിയില്ലേല്‍ പിന്നെ അച്ഛന്റെ തെറിപ്പൂരം കേള്‍ക്കാം.
അച്ഛന്റെ കയ്യീന്ന് ഒന്ന് വാങ്ങിയാല്‍ ഇരുപ്പതാ, വെറുതെ എന്തിനാ മേടിച്ച് കൂട്ടുന്നത്? നീ ചന്തയ്ക്ക് പോടാ ചെറുക്കാ...
അമ്മ പ റേണതാ അതിന്റെ ശരി. ഇതു വല്ലോം ഈ മേരിസാറിന് അറിയാമോ?
എന്താ രണ്ട് ദിവസം വരാതിരുന്നതെന്ന് എഴുന്നേല്‍പ്പിച്ച് നിറുത്തി സാറ് ചോദിക്കുമ്പം ചന്തയ്ക്ക് പോയതാന്ന് പറഞ്ഞില്ല. ചുമ്മാ എല്ലാരും കൂടെ കളിയാക്കും.
"ക്...ക്...ക്... കാ.. കാപ്പാണ്ടാക്കി പോയതാ. അ..അ..അ...അമ്മവീട്ടീ..."
പിന്നെ കൂട്ടച്ചിരിയായി ക്ലാസില്‍.
എന്നാ നല്ലോണം പറേണമെന്ന് വെച്ചാലും പിള്ളേരുടെ നടൂല് എഴുന്നേറ്റ് നിക്കുമ്പം ഈ മുട്ടുവിറയാ. കുന്തം.
ഒള്ള വിക്ക് എരട്ടിയാകും അപ്പം. അല്ലാത്തപ്പം “കാട്ടാമ്പാക്ക് “എന്ന് പറയാന്‍ ഒരു വെഷമോം ഇല്ല. എത്ര പ്രാവിശം പറഞ്ഞ് നോക്കിയിട്ടാ പോയത്?
“കാര്‍ട്ടൂണ്‍ കൊച്ച് പിന്നെ എന്തിനാ ഇങ്ങോട്ട് പോന്നത്? അമ്മവീട്ടിലങ്ങ് പൊറുത്താ പോരാരുന്നോ?“
മേരിസാറിന്റെ കളിയാക്കല്‍ കേട്ടപ്പം കണ്ണ് നെറഞ്ഞു വന്നു.
“പ്..പ്...പ്...പ് പോടി സാറെ എനിക്ക് ന് ന്... നെന്റെ പടിത്തോം വ്..വ്..വ്.. വേണ്ട ഒരു പുല്ലും വേണ്ട“
അങ്ങനെ പള്ളിക്കൂടത്തീന്ന് പോന്നതാ. പിന്നെ കൊറേ നാള് കാട്ടാമ്പാക്കില്‍ അമ്മവീട്ടിലാരുന്നു. ഇത്രേം സുകം പിന്നെയൊണ്ടായിട്ടില്ല.
മേരിസാറിന്റെ സമ്മാനമാ ഈ “കാര്‍ട്ടൂണ്‍” പേര്.
മോഹനന്റെ രൂപം ഏകദേശം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ തന്നെയായിരുന്നു. ഗ്രഹണി പിടിച്ചുന്തിയ വയറും, മുള്ളന്‍പന്നിയുടെ മുള്ളു പോലെ തലമുടിയും കോന്തന്‍ പല്ലുകളും എല്ലാമായിട്ട് ഒരു കാര്‍ട്ടൂണ്‍ രൂപം തന്നെ.
വയസ്സ് പതിനെട്ടായിട്ടും മോഹനന്‍ എല്ലാര്‍ക്കും ഇപ്പോഴും കാര്‍ട്ടൂണ്‍ ആണ്.
* * *
പിന്നെ മോഹനന്റെ ജീവിതത്തില്‍ ഒരു വ്യത്യാസം വരുന്നത് ഭോലാ വന്നതിന് ശേഷമാണ്.
വിക്രമന്‍ നായരുടെ മൂന്നാമത്തെ ആനയാണ് ഭോലാ. എക്സൈസില്‍ നിന്ന് വിരമിച്ച ശേഷമാണ് നായര്‍ക്ക് ഈ ആനക്കമ്പം തുടങ്ങിയത്. ആദ്യത്തെ ആനകള്‍ രണ്ടും നായര്‍ ഒരു നമ്പൂതിരിയില്ലത്ത് നിന്ന് വാങ്ങിയതാണ്. പിന്നെ അറിഞ്ഞു, ബീഹാറില്‍ ആനലേലമുണ്ടെന്നും വളരെ വിലക്കുറവില്‍ ആനയെ വാങ്ങാമെന്നും.
നായര്‍ക്ക് വെട്ടൊന്ന് മുറി രണ്ടെന്നാണ് പ്രമാണം.
അങ്ങിനെയാണ് ഭോലാ മോഹനന്റെ നാട്ടിലെത്തിയത്.
ഭോലാ മാത്രമല്ല രണ്ട് ആനക്കാരും കൂടെ വന്നു. ബീഹാറി ആനയ്ക്ക് ഹിന്ദി മാത്രമേ അറിയൂ. പിന്നെപ്പിന്നെ മോഹനനെ ഒരു പണിക്കും കിട്ടാതെയായി. എപ്പോള്‍ നോക്കിയാലും ഭോലായുടെ ചുറ്റുവട്ടത്തില്‍ തന്നെ കാണും.
ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആനപ്പാപ്പാന്മാര്‍ രണ്ടുപേരുമില്ല. അങ്ങാടിയില്‍ നിന്ന് ടൌണിലേയ്ക്കുള്ള ബസില്‍ പോകുന്നത് കണ്ടെന്ന് ചായക്കടയിലെ ബഷീര്‍ പറഞ്ഞത് സത്യമായിരിക്കാനെ തരമുള്ളു.
ഭോലായുടെ കാര്യമായി കഷ്ടം. അവന്‍ തിന്നാതെയും കുടിക്കാതെയും മൂന്നാം ദിവസമാണ് ഇന്ന്.
“എവന്മാര്‍ക്ക് എന്നാലും ഇത്രേം കണ്ണീച്ചോരയില്ലാതെ പോയല്ലോ .... മോഹനന് വിഷമം തോന്നി.
നായര്‍ പല പാപ്പാന്മാരെ കൊണ്ടുവന്നു, എല്ലാരും തോറ്റ് തുന്നം പാടി. പനമ്പട്ടയും പഴവുമൊക്കെ ഭോലാ തൊട്ടുനോക്കിയത് പോലുമില്ല. ശരിക്കും മോഹനന് സങ്കടം വന്നു.....
അച്ഛന്റെ കാളകളെ പറമ്പിലേയ്ക്ക് മാറ്റിക്കെട്ടിയിട്ട് മോഹനന്‍ ഭോലായുടെ അടുത്തെത്തി...
ഭോലാ ഒരു വശം ചരിഞ്ഞു കണ്ണടച്ച് കിടക്കുന്നു. ഒരു കുല പാളയങ്കോടന്‍ പഴം ആരോ കൊണ്ട് വച്ചിട്ടുണ്ട്.
മോഹനന്‍ ചുറ്റും നോക്കി. ആരെയും കാണുന്നില്ല.
“ലേക്കെ കപര്‍ക്ക ഹാത്തീ“ മോഹനന്‍ മെല്ലെ പറഞ്ഞുനോക്കി
അല്പം കൂടെയുച്ചത്തില്‍ മോഹനന്‍ പറഞ്ഞു “ ലേക്കെ കപര്‍ക്ക ഹാത്തീ” ഭോലാ മെല്ലെ തലയുയര്‍ത്തി നോക്കി. മോഹനന് ഉത്സാഹമായി. ധൈര്യപ്പെട്ട് ഭോലായുടെ അടുത്തേയ്ക്ക് ആ പഴക്കുലയുമെടുത്ത് ചെന്നു അതിന്റെ മുമ്പില്‍ നീട്ടിപ്പിടിച്ചു കൊണ്ടു നിന്നു.
ഭോലാ മടിക്കാതെ പഴക്കുല വായിലേക്ക് വാങ്ങി.
എന്തെന്നറിയാത്ത ഒരു സന്തോഷത്തള്ളലില്‍ നെഞ്ചുംകൂട് തകര്‍ത്തുകൊണ്ട് ഹൃദയം പുറത്തേക്ക് വരുമെന്ന് മോഹനനു തോന്നി.
ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി മോഹനന്‍ ഭോലായോട് ചേര്‍ന്നു നിന്ന് പനയോലയും പഴവുമെല്ലാം സന്തോഷത്തോടെ അവനെ ഊട്ടി.
അകലെ നിന്ന് നടന്നു വരുന്ന ദേവന്‍ ഉച്ചത്തില്‍ വീട്ടിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.
“അച്ചാ, പോലാ പഴം തിന്നണു...
ഓടി വന്ന വിക്രമന്‍ നായര്‍ അതിശയത്തോടെ നോക്കി നിന്നു.
അങ്ങിനെയാണ് മോഹനന്‍ ഭോലായുടെ കൂട്ടുകാരനും ആനക്കാരനുമാകുന്നത്.
* * *
“കാര്‍ട്ടൂണേ ഒരാനമൊട്ട തര്വോ?”
“ദേ പ്..പ്...പ്.. പൊക്കോണം മുമ്പീന്ന്, ഒരു തേമ്പ് തന്നാലൊണ്ടല്ലോ”
അവിടെ തീര്‍ന്നു മോഹനന്റെ സകല ദേഷ്യവും. എത്ര കോപിപ്പിച്ചാലും അതില്‍ കൂടുതല്‍ അവന്റെ വായില്‍ നിന്ന് ഒരു വാക്ക് വരികയില്ല. ഭോലായുടെ ചങ്ങാത്തം കിട്ടിയതില്‍ പിന്നെ മോഹനന്‍ സൌമ്യനായി എന്നാണെല്ല്ലാവരുടെയും അഭിപ്രായം.
ആ സ്നേഹം ഭോലാ തിരിച്ചും കൊടുത്തു. വേറൊരു പാപ്പാനെ ഭോലാ അടുപ്പിച്ചിട്ടില്ല. ചെങ്ങരത്ത് തടി പിടിക്കാന്‍ പോയപ്പോള്‍ വഴുക്കമുള്ള പാറയില്‍ മോഹനന്‍ വീണ് കാലുളുക്കി മൂന്ന് ദിവസം നടക്കാനാവാതെ വീട്ടിലിരുന്നപ്പോള്‍ ഭോലാ പച്ചവെള്ളം പോലും കുടിച്ചില്ല. ഇരുമെയ്യും ഒരു കരളുമെന്ന പോലെയൊരു ബന്ധം. ഉണ്ണാനും ഉറങ്ങാനുമെല്ലാം മോഹനന് വളരെ ഉത്സാഹം തോന്നി. മോഹനന്‍ ആരില്‍ നിന്നും അധികം സ്നേഹം അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ എപ്പോഴും ഓര്‍ക്കാനും പറയാനും ഒരു ജീവി അടുത്ത് വന്നപ്പോള്‍ മുടക്കുമുതലും പലിശയുമായി മോഹനന്‍ സ്നേഹിച്ച് തീര്‍ക്കുകയാണ്. ഒരിക്കല്‍ പോലും പിണങ്ങാതെയും ഇടയാതെയും മൂന്ന് വര്‍ഷങ്ങള്‍
* * *
"പ്..പ്...പ്.... പോലാ, ഇന്നെവടെയാണെന്നറിയാവോടാ, ത്..ത്...ത്.. തിരോരത്ത് കാവിലാ എഴുന്നള്ളത്ത്”
മോഹനന്‍ അറിയാതെയൊരു മൂളിപ്പാട്ടൊഴുകി. താളം പിടിച്ചുകൊണ്ട് ഭോലാ കേട്ടുരസിച്ചു.
തിരുവരത്ത് കാവുത്സവം രണ്ട് പേര്‍ക്കും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്.
അവിടെയാണ് ഭോലാ ആദ്യമായി തിടമ്പേറ്റുന്നത്. അതും വളരെ വലിയ വാഗ്വാദങ്ങള്‍ക്ക് ശേഷം. ഭോലായുടെ പ്രത്യേക സ്വഭാവം അവനെ ഒരു സംശയനിഴലില്‍ ആക്കിയിരുന്നു. വേറാരോടും ഇണങ്ങാത്ത ആ പ്രകൃതം അല്പം ഭയത്തോടെയാണ് എല്ലാവരും നോക്കിയിരുന്നത്. നേരത്തെ പറഞ്ഞൊത്തിരുന്ന ആനയ്ക്ക് മദപ്പാട് കണ്ടത് അറിഞ്ഞ് അമ്പലക്കമ്മറ്റി നാടൊട്ടുക്കും അന്വേഷിച്ചുവെങ്കിലും ഫലം കണ്ടില്ല.
“എന്നാ പ്..പ്...പ്.. പോലായെ ഒന്ന് നോക്കിയാലോ...? ”
“പോടാ അവടന്ന്... ചുമ്മാ ഉത്സവം കലക്കാന്‍....”
“ഞാം ന്.. ന്നോക്കിക്കോളാവെന്നേ ...”
ഭോലാ അന്ന് മസ്തകമുയര്‍ത്തിപ്പിടിച്ച ആ നില്പ് കണ്ട എല്ലാവരും അവനെയും മോഹനനെയും നെഞ്ചേറ്റി. മോഹനന്റെ ആര്‍ക്കും മനസ്സിലാവാത്ത ചട്ടങ്ങള്‍ പാലിച്ച് അവന്‍ അനുസരണയോടെ നിന്നു. പ്രത്യേകസമ്മാനവും വാങ്ങിയാണ് അവര്‍ അന്ന് തിരിച്ചു പോന്നത്. പിന്നെ ഈ മൂന്നു വര്‍ഷവും തിരുവരത്തുകാവ് വേറൊരു ആനയെ അന്വേഷിച്ചിട്ടില്ല.
* * *
“പ്..പ്....പ്... പോലാ, ഇച്ചിരി പ്..പ്... പെട്ടെന്ന് നടയെടാ....“
ഭോലാ തുമ്പി കൊണ്ട് മെല്ലെ മോഹനനെയൊന്ന് തട്ടി
“ഹേയ്... എന്നാടാ...”
മോഹനന് പെട്ടെന്ന് എന്തോ സങ്കടം പോലെ തോന്നി.
“ ഇവനിതെന്നാ പറ്റി...?”
“എന്നാടാ പോലാ...”
* * *
തിരുവരത്തുകാവ് ഉത്സവമേളത്തില്‍ ഉലയുകയായിരുന്നു.
ഭോലാ തലയുയര്‍ത്തി നിന്നു, എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ട്.
മോഹനന്‍ ഭോലായുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് നിന്ന് പരിസരമൊക്കെ നോക്കി.
എന്തോ ഒരു അസ്വസ്ഥത നെഞ്ചില്‍ പിടയുന്നു. എന്തെന്ന് ഇഴ പിരിക്കാന്‍ മോഹനനു കഴിഞ്ഞില്ല.
“എന്നാടാ മക്കളേ....”
നീ എന്തിനാ ഇങ്ങനെ ത്..ത്.. തട്ടണേ...?”
ഭോലാ പിന്നെയും മോഹനനെ തുമ്പി കൊണ്ട് തട്ടി.
മോഹനന്‍ ആനയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ഒരു കുറുമ്പ് ഭാവം അവന്‍ കണ്ടു.
പിന്നെയും രണ്ടുതവണ കൂടി മോഹനനു തട്ട് കിട്ടി.
ഇതുവരെയും എടുക്കേണ്ടി വന്നിട്ടില്ലാത്ത വടി മോഹനന്‍ ഭോലായുടെ തുമ്പിക്കയ്യില്‍ അല്പം ബലമായിത്തന്നെ അമര്‍ത്തി.
മേളപ്പെരുക്കത്തിന്റെ ഉച്ചത്തില്‍ മോഹനന്‍ ഭോലായുടെ തട്ടുകൊണ്ട് താഴെ വീണു.
ചുറ്റും നിന്ന കുറേപ്പേര്‍ മാത്രം കണ്ടു ഭ്രമിച്ചു.
മോഹനന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭോലാ പിന്നെയും തുമ്പിക്കൈ കൊണ്ട് അവനെ തട്ടിവീഴ്ത്തി.
മോഹനന് ഉള്ളത്തില്‍ നിന്ന് അസ്വസ്ഥത മാഞ്ഞുപോകുന്നത് പോലെ തോന്നി. ഒരലൌകികമായ ശാന്തത അവനെ മൂടുന്നത് അവന്‍ അറിഞ്ഞു.
അവന്‍ സ്നേഹത്തോടെ ഭോലായെ നോക്കി.
“ക്..ക്...ക്... കൊഴപ്പമില്ലെടാ പോലാ.. നീ അതങ്ങു ച്..ച്...ച്.. ചെയ്താലും നിന്നെ എനിക്കിഷ്ടാ....”
ചുറ്റും സംഭ്രമങ്ങളുടെ നിലവിളികള്‍ പടരുന്നത് മോഹനന്‍ വളരെ ദൂരത്തെന്ന പോലെ കേട്ടു.
രണ്ട് വെള്ളക്കൊമ്പുകള്‍ മോഹനന്‍ കണ്ടു. ലക്ഷണമൊത്ത, താന്‍ ഒത്തിരി അഭിമാനത്തോടെ മന സ്സില്‍ ഉയര്‍ത്തിപ്പിടിച്ച കൊമ്പുകള്‍.
ആ കൊമ്പുകള്‍ താഴ്ന്നു വരികയല്ല, താന്‍ മെല്ലെ ഉയര്‍ന്ന് അവയിലേക്ക് ചെല്ലുകയാണെന്ന് മോഹനനു തോന്നി.
വയറില്‍ ഭോലായുടെ കൊമ്പുകള്‍ അമരുമ്പോള്‍ ചുറ്റും നിന്നുയരുന്ന ഭയാക്രാന്തനിലവിളികള്‍ മോഹനന്‍ കേട്ടില്ല. ചുറ്റും ഓടിയകലുന്ന കാലടിശബ്ദം അവന്‍ കേട്ടില്ല.
അവന്‍ ഭോലായുടെ കണ്ണുകളിലേയ്ക്ക് മാത്രം സൂക്ഷിച്ചു നോക്കി. കുറുമ്പ്, കുറുമ്പ്, സ്നേഹത്തില്‍ ചാലിച്ച കുറുമ്പ് മാത്രം
“പോലാ.. പോലാ.. നീ എന്ന ചെയ്യുവെടാ ഞാം പോയാല്....?
പോലാ... പോലാ... പോലാ... സൂക്ഷിച്ചോണേടാ മക്കളേ...
ഓ പോലാ.. ന്റെ പോലാ....”
Thursday, December 30, 2010
Tuesday, December 21, 2010
ചിരിപ്പൂക്കള്‍ വിരിയിക്കാം
ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യത്തില്‍ നിന്ന് ഇതിന്റെ ദിശ അല്പം വ്യതിചലിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. വീണ്ടും ട്രാക്കിലേയ്ക്ക് വരേണ്ടതിന് ഒരെളിയ ശ്രമം.
ചില നന്മകള്‍ കാണുമ്പോള്‍ ഉള്‍തടത്തില്‍ ഉറവെടുക്കുന്ന ആഹ്ലാദം പങ്കിടേണ്ടതിന്, ചില അരുതായ്മകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ എഴുതിവയ്ക്കേണ്ടതിന്, ചില ആശങ്കകള്‍ സമാനമായി ചിന്തിക്കുന്നവരോട് പങ്കു വയ്ക്കാന്‍, കൈക്കുമ്പിളില്‍ നിന്നു ചോര്‍ന്ന് പോകുന്ന മനുഷ്യത്വവും ദയയും നിസ്വാര്‍ഥതയും ദൈവഭയവും സാമൂഹികപ്രതിബദ്ധതയും ഒക്കെ അല്പമെങ്കിലും അടുത്ത തലമുറയ്ക്ക് വേണ്ടി കരുതി വച്ച് രംഗം വിട്ട് പോകുവാന്‍.......
അതിലധികം ഒന്നും ലക്ഷ്യമായിരുന്നില്ല.
പുരാതനകാലത്ത് ബ്ലോഗുകള്‍ വേറൊരു രൂപത്തില്‍ ഉണ്ടായിരുന്നു. മനുഷ്യര്‍ വനങ്ങളിലും ഗുഹാന്തരങ്ങളിലും ഒക്കെ വാസം ചെയ്യുന്ന കാലത്ത്, ലിപികളും ചര്‍മലിഖിതങ്ങളും പുസ്തകങ്ങളും ഒക്കെ ഉരുവാകുന്നതിനും മുമ്പേ, അന്നത്തെ മനുഷ്യന് ഒരു സന്തോഷം വന്നാല്‍ അവന്‍ ഓടിപ്പോയി അവന്റെ ഗുഹയുടെ ചുവരില്‍ ഒരു ചിത്രം വരഞ്ഞിടും. അവനു ദുഃഖം വന്നാലും ചുവര്‍ചിത്രം തന്നെ ശരണം. അവന്‍ ഒരു വന്യമൃഗത്തെ വേട്ടയാടിപ്പിടിച്ചാല്‍ അതിന്റെ ചിത്രവും അവന്റെ ആയുധങ്ങളുടെ ചിത്രവും, അവന്റെ ആത്മസംഘര്‍ഷങ്ങളുടെ ബഹിര്‍സ്ഫുരണവുമെല്ലാം ആ ചുവരില്‍ തന്നെ.
കാലാന്തരങ്ങളിലെന്നോ കവാടം കടന്നെത്തുന്ന ഒരു സഞ്ചാരിക്ക് വേണ്ടി അവന്റെ ആത്മാവിഷ്കാരം തപം ചെയ്ത് കിടന്നു. അവ ഈ കാലത്ത് നമ്മോട് അവന്റെ മനസ്സിന്റെ ചെപ്പ് തുറന്ന് കാണിച്ചിട്ട് പറഞ്ഞു: “എന്നോ ഒരിക്കല്‍ പടി കടന്നെത്തുന്ന നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പകര്‍ത്തി വച്ച എന്റെ മനോരഥങ്ങളിതാ“
ഇന്ന് ഒരു കൂട്ടം മനുഷ്യര്‍ സന്തോഷം വന്നാലും സങ്കടം വന്നാലും അത് പകര്‍ത്തി വയ്ക്കുന്നു. അവരുടെ ആത്മരോഷവും, ആശങ്കകളും, കലാഭിരുചിയുമെല്ലാം, രേഖപ്പെടുത്തിവയ്ക്കുന്ന കൊച്ച് കൊച്ചു ഗുഹകള്‍. അവര്‍ മറഞ്ഞു പോയാലും അവരുടെ ആവിഷ്കാരങ്ങള്‍ അതിജീവിക്കുന്നു. കാലാന്തരങ്ങളിലെന്നോ വന്നെത്തുന്ന ഒരേകാന്തസഞ്ചാരിക്ക് വേണ്ടി.
രമ്യ ആന്റണി എന്ന ശലഭം അവളുടെ ഹൃസ്വകാലജീവിതം പൂര്‍ത്തിയാക്കി പോയി. അവളുടെ ആത്മാവിഷ്കാരം കൊച്ചുകൊച്ചു കവിതകളായി ചുവരില്‍ ഇടംപിടിച്ചിരിക്കുന്നു, ഇനിയും വന്ന് പോകാനുള്ള സഞ്ചാരികളേയും കാത്ത്.
www.itsmeremya.blogspot.com
www.salabhaayanam.blogspot.com
ഇവിടെ ഈ ഗുഹയില്‍ ഞാന്‍ എന്റെ മനസ്സെഴുതി വയ്ക്കുന്നു. ചില സഞ്ചാരികള്‍ വന്ന് കാണുന്നു, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. വന്ന് കാണണമേ എന്ന് ക്ഷണിക്കുവാന്‍ മാത്രം ഒന്നുമില്ല എന്നറിയാവുന്നത് കൊണ്ട് പ്രിയസുഹൃത്തുക്കള്‍ക്ക് മെയില്‍ / ലിങ്ക് അയക്കുന്നില്ല. (അയച്ചുതരണം എന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടുള്ള ചില സുഹൃത്തുക്കള്‍ക്കല്ലാതെ)
എന്നാലും അറിഞ്ഞും തിരഞ്ഞും വരുന്ന അതിഥികളോരോരുത്തരും എനിക്ക് എത്രയും പ്രിയര്‍ തന്നെ--- അതിഥി ദേവോ ഭവ
ഈ പോസ്റ്റുകള്‍ കാണുന്നവര്‍ ശരാശരി 40 പേരാണ്. അവര്‍ക്ക് വേണ്ടി, അവരുടെ ചിന്തയ്ക്കും വിലയിരുത്തലിനും വേണ്ടി, ഉള്‍ത്തടത്തില്‍ ഒരു ചലനം സൃഷ്ടിക്കേണ്ടതിന്, ഏതെങ്കിലും ഒരു ഹൃദയത്തില്‍ ഒരു പുതുനിര്‍ണ്ണയം എടുക്കുവാന്‍ പ്രേരണയാകേണ്ടതിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
നമ്മള്‍ ബ്ലോഗര്‍മാര്‍ സാധാരണ മനുഷ്യരെക്കാളും ഒരു പ്രത്യേകതയുള്ളവരാണ്. നമ്മുടെ അന്തരംഗം സദാ ഉണര്‍ന്നും നിരീക്ഷിച്ചും പ്രതികരിച്ചും രേഖപ്പെടുത്തിയും സജീവമാണ്. നമ്മുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമാണ് നമ്മുടെ ഭാവനയും ചിന്താഗതികളും വ്യത്യസ്തമാണ്. അതുകൊണ്ടാണ് നമ്മള്‍ അതു വാങ്മയചിത്രമായി രൂപപ്പെടുത്തി മറ്റുള്ളവര്‍ക്ക് വിളമ്പുന്നത്.
ഇന്ന് ഞാന്‍ അവതരിപ്പിക്കുന്ന ഈ വിഷയവും നിങ്ങള്‍ ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കുകയില്ല എന്നെനിക്ക് നിശ്ചയമുണ്ട്.
നമുക്ക് സോണിയെന്ന ഈ 8 വയസ്സുകാരിയെ പരിചയപ്പെടാം. ഇവള്‍ ആന്ധ്രയിലെ ഒരു നഗരപ്രാന്തചേരിയില്‍ പാട്ടയും ചാക്കുമൊക്കെ പെറുക്കി ഉപജീവനം കഴിക്കുന്ന മാതാപിതാക്കളുടെ പുത്രിയാണ്. നന്നായി പഠിക്കുന്ന ഈ കുട്ടിക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ഒരു സിനിമാ ഡയലോഗ് പോലെ ഒരു ആഗ്രഹം.
ഇങ്ങിനെയുള്ള സ്വപ്നങ്ങളെയും ജീവിതങ്ങളെയും ലക്ഷ്യപൂര്‍ത്തിയിലെത്തിക്കേണമെന്ന് കരുതി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന വഴി എന്റെ ഒരു സുഹൃത്ത് ഈ കുട്ടിയെ സ്പോണ്‍സര്‍ ചെയ്യുന്നു. മാസം 600 രൂപ എന്ന മിനിമം തുക അയച്ച് വലിയ ഒരു ലക്ഷ്യത്തിലേക്ക് ഈ കുട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത എന്റെ സുഹൃത്ത് അത് ആരും അറിയേണ്ടെന്നും പരസ്യപ്പെടുത്തേണ്ടെന്നും ആഗ്രഹിക്കുന്നു. എങ്കിലും ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഒരു പ്രോത്സാഹനത്തിന് കാരണമാകേണ്ടതിനും, സോണിയെപ്പോലെ ഇനിയൊരു മുഖം കൂടി സന്തോഷഭരിതമാകേണ്ടതിനും ഞാന്‍ ഇത് പരസ്യപ്പെടുത്തുകയാണ്.
എന്റെ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്ന 40 പേരിലാരെങ്കിലും ഇത് പോലൊരു തീരുമാനമെടുത്താല്‍, അല്ലെങ്കില്‍ അവരുടെ സൌഹൃദ സംഭാഷണങ്ങളില്‍ ഈവിധവിഷയങ്ങള്‍ കടന്നു വന്നിട്ട് ഒന്നോര്‍ക്കുവാന്‍ ഈ ബ്ലോഗ് പ്രേരകമായെങ്കില്‍, അങ്ങിനെ ചില കുഞ്ഞുങ്ങളുടെ മുഖത്ത് ചിരിപ്പൂക്കള്‍ വിരിയുന്നുവെങ്കില്‍ എന്റെ ഈ എളിയ ശ്രമവും ധന്യമായി.
അല്ലെങ്കിലും എന്റെ ഗുഹയുടെ ചുവരില്‍ ഈ അക്ഷരചിത്രം മായാതെ കിടക്കും. എന്നെങ്കിലും ഇതുവഴി കടന്നു വരുന്ന ഒരു സഞ്ചാരിക്കായി കാത്തുകൊണ്ട്..........

Friday, December 17, 2010
എനിക്കും ഒരു പിറന്നാള്‍
പോകുന്ന ബ്ലോഗ് സൈറ്റുകളിലെല്ലാം ഒന്നാം പിറന്നാള്‍ പൊടിപൊടിക്കുന്നു. അയ്യയ്യോ, ഫെബ്രുവരി ആകുമ്പോള്‍ എന്റെ ബ്ലോഗിനും വയസ്സ് ഒന്നാകും. ഫെബ്രുവരി മുതല്‍ ജൂണ്‍ 19 വരെ ഞാന്‍ ഒരു സമാധിയിലായിരുന്നു. മുത്തശ്ശിക്കഥയിലെ കാക്കയെപ്പോലെ മുങ്ങിത്തപ്പിയെടുത്തതോ പത്തുപന്ത്രണ്ട് കരിക്കട്ടകള്‍.
ഞാന്‍ ഒന്നാം വാര്‍ഷികത്തിനു പോസ്റ്റ് ചെയ്യുന്നത് ഭാവനയിലൊന്ന് കാണട്ടെ.
*** 16 പോസ്റ്റുകള്‍
*** 14 ഫോളോവേഴ്സ്
*** 24 അഭിപ്രായങ്ങള്‍
*** മുഖാമുഖം കാണാത്തത് കൊണ്ട് കിട്ടാതെ പോയ അടികള്‍ - no hands and mathematics
(കയ്യും കണക്കുമില്ല എന്നതിന്റെ ഇംഗ്ലിഷ് ഇലയ്ക്കാട് ദേശത്തൊക്കെ ഇങ്ങിനെയാ )
ആഹാ, അടുത്ത പോസ്റ്റിനുള്ള വിഷയം ഇപ്പോഴേ റെഡി.

Wednesday, December 15, 2010
നിന്റെ ഒടുക്കത്തെ ചിരി
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീ പി.വി. നരസിംഹറാവുവും ഞാനും തമ്മില്‍ പൊതുവില്‍ ഒരു കാര്യം പങ്കിടുന്നുണ്ടെന്ന് എന്റെ സുഹൃത്തുക്കളും (അധികം പേരൊന്നുമില്ല, അത്രയ്ക്ക് നല്ല സൌഹൃദസ്വഭാവിയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ) പിന്നെ പ്രിയഭാര്യയും പറയാറുണ്ട്.
ചിരിയുടെ കാര്യത്തിലാണ് ഈ സാമ്യം.
പ്രധാനമന്ത്രിയാക്കുമെന്നറിഞ്ഞ് പോലും അദ്ദേഹം ചിരിച്ചിട്ടില്ലെന്നാണ് വാര്‍ത്ത.
ഇക്കിളിയിട്ടിട്ട് പോലും റാവു ഒന്നു ചിരിച്ച് കാണാനുള്ള ഭാഗ്യം പ്രസിഡന്റിനോ മന്ത്രിമാര്‍ക്കോ ലഭിച്ചിട്ടില്ലത്രേ.
ഈയടുത്ത കാലത്ത് മനസ് തുറന്നൊന്ന് ചിരിച്ചത് ജയന്‍ ഡോക്ടറുടെ പഞ്ചമനെ വായിച്ചപ്പോഴാണ്.
പക്ഷെ പറയാന്‍ വന്നത് ഇതൊന്നുമല്ല.
വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഈ ചിരി ഒരു പാരയായി മാറുന്നതിനെപ്പറ്റി നിങ്ങളോട് പങ്കു വയ്ക്കാം.
നഞ്ചെന്തിനാ നാനാഴി എന്ന് ചോദിച്ചത് പോലെയാണ് ഈ ചിരി തിരിച്ചടിച്ചിട്ടുള്ളത്.
ഒരനുഭവം സിംഗപ്പൂരില്‍ വച്ചാണ്.
വന്ന് അധികം നാളായിട്ടില്ല. സിംഗപ്പൂരില്‍ തമിഴറിയാമെങ്കില്‍ ജീവിച്ച് പോകുന്നത് വളരെ എളുപ്പമാണ്. ദുബായില്‍ ജീവിക്കാന്‍ മലയാളം മാത്രം മതി എന്ന് പറയുന്നത് പോലെ !
എനിക്കാണെങ്കില്‍ ആകെ അറിയാവുന്ന തമിഴ് “ആമാ” മാത്രം.
യാര്‍ഡില്‍ ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം. രണ്ടുമൂന്ന് തമിഴന്മാര്‍ ഇരുന്ന് കാര്യങ്ങള്‍ പറയുകയായിരുന്നു.
നമുക്കാണെങ്കില്‍ അധികം സുഹൃത്തുക്കളുമില്ല. ഇങ്ങിനെയൊക്കെയല്ലെ പരിചയപ്പെടുന്നതെന്നോര്‍ത്ത് ധൈര്യപൂര്‍വം ഇടിച്ചങ്ങ് കയറി.
കേട്ട സംഭാഷണ ബാക്കി ഇതാണ്: ഹെവനാ അത്, എങ്ക രാമനുടയ ഉയിരെടുക്ക വന്ന യമന്‍ അത്”
ആഹാ എന്തൊരു പ്രാസം? എന്തൊരു പ്രസെന്റേഷന്‍?
ഇതിനൊരു കമന്റ് പോസ്റ്റ് ചെയ്യാതെ ( സോറി, ബ്ലോഗ് പരിചയം വച്ച് എഴുതിപ്പോയതാ.) ഒരു അഭിപ്രായം പറയാതെ വിട്ടാല്‍ ശരിയാകുമോ?
ആവശ്യമുള്ള സമയത്ത് ആമയും വരുന്നില്ല മുയലും വരുന്നില്ല. എന്നാലും അണ്ണന്മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ഒരസുലഭാവസരം വെറുതെ കളയുന്നതെങ്ങിനെ?
ഇനിയിപ്പം ഒരൊറ്റ വഴിയേയുള്ളു. വല്ലപ്പോഴും വരുന്ന ചിരിയായുധം തന്നെ ശരണം.
പ്രാസമൊപ്പിച്ചുള്ള അണ്ണന്റെ തമിഴ് പേച്ച് ആസ്വദിച്ചെന്ന മട്ടില്‍ “ഹ ഹ ഹ“ ഒരൊന്നൊന്നര ചിരി തുറന്നങ്ങു വിട്ടു.
ഒരു മറുപടിച്ചിരിക്ക് ആകാംക്ഷയോടെ ഞാന്‍ നോക്കിനില്‍ക്കെ അണ്ണന്മാരുടെ മുഖഭാവം എം.ജി.ആറിനെ കണ്ട എം.എന്‍ നമ്പ്യാരെപ്പോലെ കടുപ്പമാകുന്നത് കണ്ട് ഞാന്‍ ആകെ വിളറി. സ്ലോ മോഷനില്‍ അവര്‍ അടുത്ത് വരുന്നത് പന്തിയല്ലെന്ന് ആറാമിന്ദ്രിയം പറഞ്ഞത് കേട്ട് ഞാന്‍ അവിടെ നിന്നു രക്ഷപ്പെട്ടു. സംഗതിയെല്ലാം കണ്ടു നിന്ന ഒരാള്‍ പിന്നെ വിഷയം പറഞ്ഞപ്പോഴാണ് ചിരി പാരയാകുന്നതെങ്ങിനെയെന്ന് മനസ്സിലായത്.
ഞങ്ങളുടെ യാര്‍ഡില്‍ വന്ന ഹെവന്‍ എന്ന ഷിപ്പില്‍ ഒരു തമിഴ് സുഹൃത്ത് വീണു മരിച്ചിട്ട് അധികം നാളായിട്ടില്ലായിരുന്നു. രാമന്‍ എന്ന ആ സുഹൃത്ത് അണ്ണന്മാരുടെ സന്തതസഹചാരി ആയിരുന്നത്രെ. രാമന്റെ ഉയിര്‍ പോയ കാര്യം സംസാരിച്ചിരുന്നതിന്നിടയിലാണ് ഞാന്‍ എന്റെ സന്തോഷപ്പൊട്ടിച്ചിരിയുമായി കയറിച്ചെന്നത്.
ഒരു തല്ലു കൊണ്ടൊന്നും ഞാന്‍ നന്നാവില്ല അമ്മാവാ എന്ന് പറഞ്ഞത് പോലെ ചിരിപാര മുമ്പ് വിശാഖപട്ടണത്ത് വച്ച് തിരിഞ്ഞ് കുത്തിയത് മറന്നുപോയി.
കോളേജും ITI യും കഴിഞ്ഞ് നേവിയില്‍ ട്രെയിനിങ് വിശാഖപട്ടണത്ത്. മലയാളികളെ മാത്രം കണ്ട് വളര്‍ന്ന ഞാന്‍ പല സംസ്ഥാനക്കാരുടെ ഇടയില്‍ ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാട് പോലെ കഴിഞ്ഞു. പഠനത്തില്‍ മിടുക്കനായതുകൊണ്ട് മലയാളമല്ലാതെ ഒരു വാക്ക് വരത്തില്ല വായില്‍ നിന്ന്.
കിട്ടിയ റൂം മേറ്റ് ബീഹാറില്‍ നിന്നുള്ള ദിലീപ് കുമാര്‍ സിംഗ്. ആറ് മാസം കഴിഞ്ഞപ്പോള്‍ അവന്‍ മലയാളം പറഞ്ഞു തുടങ്ങി. ഞാന്‍ മോശമല്ലല്ലോ. ഞാനും പഠിച്ചു ഹിന്ദി. രണ്ടേ രണ്ട് വാക്ക്- “ബഹുത് അച്ഛാ”
അങ്ങിനെയിരിക്കെ സിംഗ് അവധിക്ക് പോയി. ഒരു മാസം കഴിഞ്ഞ് തിരിയെ വ ന്നപ്പോള്‍ സിംഗിന്റെ മുഖത്ത് ഒരു തെളിച്ചവുമില്ല. ഹോം സിക്ക് ആയിരിക്കും എന്ന് തോന്നി. അന്നു രാത്രിഭക്ഷണമൊക്കെ കഴിഞ്ഞ് വരുമ്പോള്‍ സിംഗും കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നു.
കടിച്ചാല്‍ പൊട്ടാത്ത ഹിന്ദിയുടെ നടുവില്‍ ഞാന്‍ കണ്ണും തള്ളിയിരുന്നു, കുറിച്ചിത്താനം ഹൈ സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന സോമന്‍ സാറിനെ ഓര്‍ത്തുകൊണ്ട്. പത്താം ക്ലാസില്‍ മിഡ്റ്റേം പരീക്ഷയ്ക്ക് ഹിന്ദി തര്‍ജമ ചെയ്തതും ഉത്തരക്കടലാസ് വായിച്ച് ക്ലാസ്സില്‍ ചിരിയുടെ വെടിക്കെട്ട് പൊട്ടിച്ചതും മറക്കുന്നതെങ്ങിനെ? “ശാം കോ ഹവാ ഘാനെ കേലിയെ ലോഗ് മൈദാന്‍ മേ ആത്തേ ഹൈ“ എന്ന വാക്യം ഞാന്‍ തര്‍ജമ ചെയ്തത് ഇങ്ങിനെ; ശാമിന്റെ ഹല്‍വ തിന്നുവാന്‍ ലോകം മൈതാനത്തില്‍ വരുന്നു“
എന്തായാലും ശരി, അങ്ങിനെ വെറുതെ വിട്ടിട്ട് കാര്യമില്ല. നമ്മുടെ ഒരു ചെറിയ contribution ഇല്ലെങ്കില്‍ ഹിന്ദി അറിയാത്ത മദ്രാസി എന്ന് അവന്മാര്‍ നമ്മളെ പരിഹസിച്ച് കേരളത്തിന് ആകെ നാണക്കേട് വരില്ലേ?
ഞാന്‍ അവസരം നോക്കിയിരുന്നു ഗോള്‍പോസ്റ്റിലേക്ക് തക്കത്തിലൊരു ഗോളടിക്കാന്‍. സിംഗ് വളരെ ഭാവാഭിനയത്തോടെ ഒരു വാചകം പറഞ്ഞു നിര്‍ത്തി, എനിക്കു അലകും പിടിയും തിരിഞ്ഞില്ല, പക്ഷെ എന്റെ വജ്രായുധമെടുത്ത് ഒരു കാച്ച് കാച്ചി. “ ബഹുത് അച്ഛാ ഹ ഹ ഹ”
ഒരന്യഗ്രഹജീവിയെ പെട്ടെന്ന് കണ്ടത് പോലെ അവരുടെയെല്ലാം മുഖം മാറി. സിംഗ് എന്തോ പിറുപിറുത്ത് പെട്ടെന്ന് എഴുന്നേറ്റ് പോയി. ചില പ്രത്യേകസമയത്ത് ചിലര്‍ നമ്മളോട് പറയുന്നത് തെറിയാണെന്ന് മനസ്സിലാക്കാന്‍ ലോകത്തൊരിടത്തും ആര്‍ക്കും ഭാഷയുടെ ആവശ്യമില്ല.
ഓരോരുത്തരായി അവര്‍ പുറത്തേക്ക് പോയി. അവസാനം പോയ ആള്‍ അസ്മത്തുള്ള എന്ന തമിഴന്‍- ഹിന്ദി, ഉര്‍ദു, മലയാളം എല്ലാം അറിയുന്ന ഒരാള്‍- എനിക്കു പറഞ്ഞുതന്നു. വലിയ പ്രളയം വന്ന് സിംഗിന്റെ ഗ്രാമത്തിലെ കൃഷിയെല്ലാം നശിച്ച് പോയതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് എന്റെ ബഹുത് അച്ഛാ. അടികൊണ്ടത് പോലെ എഴുന്നേറ്റ് പോയപ്പോള്‍ സിംഗ് പറഞ്ഞത് “ അവന്റെ ഒടുക്കത്തെ ചിരി” എന്നായിരുന്നുവത്രെ.
N.B: സിംഗ് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രം ആണ്. ഒരിക്കല്‍ ഒരു പാത്രം നിറയെ മിഠായിയുമായി അവന്‍ എല്ലാ റൂമിലും കടന്നു വന്നു. എന്താ വിശേഷം നിന്റെ പിറന്നാളാണോ എന്ന ചോദ്യത്തിനു നിഷ്കളങ്കമായ ആഹ്ലാദത്തോടെ സിംഗ് പറഞ്ഞു. അല്ല നിനക്കറിയില്ലേ? റ്റുമാറോ ഈജ് മായ് കണ്ട്രി..........................(ഇംഗ്ലീഷ് വാക്കിനു തപ്പുന്നു)........ ആജാദി ഹൈ. നിര്‍വ്യാജമായ ദേശസ്നേഹം ഞാന്‍ അവന്റെ മുഖത്ത് നിന്നു വായിച്ചറിഞ്ഞു. ജയ് ഹിന്ദ്.

ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് ഞാന്‍ നേടിടും.
RoseMarie (Rose) Siggins
The Woman with Half a Body
ഈ അതിശയകരമായ ജീവിതത്തെപ്പറ്റി അറിഞ്ഞപ്പോള്‍ കൂട്ടുകാരോട് പങ്കു വയ്ക്കണമെന്നു തോന്നി. ആര്‍ക്കെങ്കിലും ഒരു ഉത്സാഹത്തിനു കാരണമായെങ്കില്‍ എന്റെ ഈ ശ്രമവും ധന്യമായി.
Rosemarie (Rose) Siggins - Extraordinary People
Rose Siggins
Born with a rare genetic disorder known as Sacral Agenesis, Rose had severely deformed legs with feet pointing in opposite directions. There was no feeling in the legs and, as a child, she was in danger of harming herself. When she was two years old her mother, after consulting with the doctors at the hospital, decided that the best course of action was to have the legs amputated. This insightful decision by her mother allowed Rose to lead a fairly normal childhood.
Rose grew up, with her mentally handicapped brother, in Pueblo, Colorado. Rose believes her parents made the right choice as she cannot imagine being confined to a wheelchair. She describes her physical condition in her own way "If you take a Barbie doll and remove it's legs, the region you are left with is what I have. I have all the female working organs, the only reason I sit shorter or more compact, as people say, is because I'm missing four sections of my spinal column".
Rose's great passion in life is cars. All things automotive, cars, trucks and V-8 engines have been a big part of her life since she started playing with her father's toolbox at the age of 3. When she was sixteen, her parents bought her a car. A used car which Rose and her father adapted with hand controls so that Rose was able to drive herself around. She is rebuilding a 1968 Mustang which she plans to race.
For years, the administrators at the local school forced Rose to wear artificial legs, they wanted her to look like everybody else. When she was in eighth grade she rebelled and refused to wear her prosthetic limbs, turning up for school on her skateboard. She wanted to be normal, and her normal is Rose who walks on her hands and has no legs. After meeting with her parents who were being very supportive, and realising that Rose was very stubborn, the school relented and allowed her to return, without her prosthetics.
Rose's Wedding
In 1997 Rose met Dave Siggins who worked in an auto-parts store, they flirted over the phone and their relationship quickly blossomed, but it was going to put Rose's life in danger. When they decided to get married, Dave joked with her that she didn't have to worry about getting cold feet. Rose and Dave were married in 1999, it was her dream come true. It was a traditional white wedding and Dave, still joking, pointed out that the cake was bigger than she was. Rose and Dave lead a normal sex life, the only comment Dave has made are that the legs don't get in the way.
Two years into their relationship, Rose discovered that she was pregnant. Rose's pregnancy was extraordinary and ground-breaking, no-one with Sacral Agenesis had ever given birth. The only doctor who didn't advise Rose to have an abortion was Dr. Wilson who says "This couple have committed themselves to a pregnancy and she is, basically, laying her life on the line because nobody knows what this means, no-one has lived this experience before. With the first counselling with Rose and David I was very specific and told them that they have to know that if they move forward with this that she could die." The main concerns were with her lungs being compressed, as the baby was likely to grow up the way because of her short stature. The other concern was how she would tolerate a caesarean delivery, because the baby was lying transversely she would have to be opened across the top, a true 19th century caesarean delivery. Rose told her mum that if there were any complications and there was a choice between her life and the baby's, she should choose the baby.
Having given birth to a miracle baby, Rose was about to experience a terrible tragedy. Luke had just celebrated his second birthday when Rose's mother was diagnosed with terminal cancer. She held the family together, provided an emotional pillar, and organised the vital day-to-day running of the house. Her death had a disastrous effect on everyone around her. Rose's father had already had the onset of Alzheimer's and dementia so he, like her brother, didn't understand what was happening. It became apparent that Rose was next in line to run the family and do everything her mother had done. As well as looking after her son and husband, Rose now cares for her dad and brother. Rose's dad, James, has smoked all his life and now has to rely on a constant supply of oxygen. He is also suffering from schizophrenia and the onset of Alzheimer's.
Jimmy
Her brother, James, is 29 years old but has the mental age of an 8 year old. He's on psychotropic medication, needs regular supervision, and has occasional violent outbursts. Despite his mental health problems, Jimmy is holding down a cleaning job in the local taxi office. While everything is going well at work, Jimmy's erratic behaviour at home is about to get him into trouble. Unbeknown to Rose, her dad had allowed Jimmy to take his Cadillac to work, Jimmy doesn't drive so the inevitable had to happen, so now Rose has to fix the Cadillac.
Rose has great moral strength and a remarkable attitude she says "A lot of people with disabilities feel that life owes them something, and I was raised in a way that no, no-one owes you a dime. The world doesn't owe you anything, this is what you have and you use your resources and you get through life. My personal opinion is, get up and go for it, just do it."
Rose's story as a woman who has overcome bewildering obstacles and succeeded despite seemingly impossible odds is a real life example of the American dream. However, away from the limelight and behind a determined self-assurance there's another side to Rose. With the usual day-to-day problems and the added stress of Jimmy's erratic behaviour Rose is feeling the strain.
She takes refuge in the garage where she can oversee the installation of a new V-8 engine in her Mustang. At last after weeks of hard work Rose feels the Mustang is ready to hit the race track, which will be another life-long ambition achieved.
Incredibly, despite the risks involved, since this article was published Rose has had a second baby.
Note: The condition Sacral Agenesis may sound like or be incorrectly spelt as sacrillo genesis or sacralla genesis.
Last Edited: 23 Jul 2008
Page by: Fife Web Design
Thursday, December 2, 2010
മരം കാഞ്ഞിരം
പുതുമഴയുടെ കേളികൊട്ടറിയിച്ചു കൊണ്ട് ഈയാംപാറ്റകള്‍ മുറ്റത്തുനിന്നു പറന്നുയരുന്നത് കൌതുകത്തോടെ നോക്കിയിരുന്ന ഒരു ബാല്യകാലം. ഞെങ്ങിഞെരുങ്ങി അവ പിറകെപിറകെ വരുന്നത് എത്രയോ നേരം നോക്കി അവസാനം അമ്മയുടെ സ്നേഹശകാരം കേട്ട് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു പോകുമ്പോള്‍ ഒരിക്കല്‍പ്പോലും അവസാനമായി മാളത്തില്‍ നിന്നു പുറത്തു വരുന്ന വീരനെ ഒന്നു കാണാനായില്ലല്ലോ എന്ന ഇച്ഛാഭംഗം ബാല്യത്തിന്റെ എല്ലാ നാളിലും പിന്തുടര്‍ന്നിരുന്നു.
ചിന്തകളും ഈയാമ്പാറ്റകളെപ്പോലെയാണ്. അവയ്ക്കും അവസാനമില്ല. ഒന്ന് ഒഴിഞ്ഞുപോകാന്‍ കാത്തിരിക്കുകയാണ് അടുത്തത് രംഗപ്രവേശം നടത്താന്‍. മനസ്സിന്റെ അക്ഷയഖനിയില്‍ നിന്നു അഹമഹമികയാ വരുന്ന ചിന്തകളെ ഒന്നു റീവൈന്‍ഡ് ചെയ്താലോ? നമുക്കു തന്നെ അത്ഭുതം തോന്നും ചിന്തകള്‍ സഞ്ചരിച്ച പാതകളുടെ വൈവിധ്യം.
എത്ര സങ്കീര്‍ണ്ണമാണ് മനുഷ്യമനസ്സിന്റെ നിഗൂഡതകള്‍. ബൈബിളില്‍ ഒരു വാക്യം ഇങ്ങിനെയാണ്. “ സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉദ്ഭവം അതില്‍ നിന്നല്ലോ” ( Proverbs: Chapter4; Verse23 )
നന്മയും തിന്മയും എല്ലാം ഉത്ഭവിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. ( അനാട്ടമി പ്രകാരമുള്ള ഹൃദയമല്ല ഇവിടെ വിവക്ഷ ) റെഡ് ക്രോസ് ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. ചെഷയര്‍ ഹോം ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. അനേകര്‍ക്ക് ജീവനും പ്രത്യാശയും പകര്‍ന്ന് നല്‍കുന്ന ഇതുപോലുള്ള അനവധി പ്രസ്ഥാനങ്ങള്‍ പിറവി കൊള്ളുന്നത് ഏതോ ഒരു മനുഷ്യന്റെ ഹൃദയത്തിലാണ്.
ചിലര്‍ ജീവനും വെളിച്ചവും ചിന്തിച്ച് അതിന് ജന്മം നല്‍കുമ്പോള്‍ ചിലര്‍ അക്രമവും മരണവും വിതച്ച് ഇരുട്ടും കണ്ണുനീരും പരത്തുന്നു. സെപ്റ്റംബര്‍ 11 ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. പിന്നെ സമാനമനസ്കരെ കൂട്ടി ആ ചിന്തയെ ചര്‍ച്ച ചെയ്ത് റിഫൈന്‍ ചെയ്ത്, റിസ്ക് അസ്സസ്മെന്റ് നടത്തി എക്സിക്യൂട്ട് ചെയ്തു.
ബസ്റ്റാന്റിലെ വെയ്റ്റിങ് ഷെഡില്‍ ഒരു ബോംബ് വച്ച് സ്ഫോടനം നടത്തുന്നതിന്റെ ആദ്യ പടിയും ഒരു വികലഹൃദയത്തിലെ ചിന്ത തന്നെയല്ലെ. സ്കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പിലിട്ട് അദ്ധ്യാപകനെ അരിഞ്ഞു വീഴ്ത്തുന്നതും ഒരു ചിന്തയുടെ പരിണിതഫലം തന്നെ. ഇന്ന് ബസില്‍ മറ്റ് യാത്രക്കാരുടെ മുമ്പിലിട്ട് ഒരു 24 വയസ്സുകാരനെ കശാപ്പ് ചെയ്തതിന്റെ ആരംഭവും ഒരു ചിന്തയുടെ മുളയില്‍ നിന്നാണ്.
ഇത്തിരി സോഫ്റ്റ് ആയ മനസ്സുള്ളവര്‍ ഇപ്പോഴത്തെ മലയാളപത്രങ്ങള്‍ വായിച്ചാല്‍ ചിലപ്പോള്‍ ഹൃദയം സ്തംഭിച്ച് പോകാന്‍ ഇടയുണ്ട്. ഇന്നലെ ഒരു വാര്‍ത്ത കണ്ടത് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിന് വധശിക്ഷ വിധിച്ചതിനെപ്പറ്റിയാണ്. ആഞ്ഞുവെട്ടുന്ന ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണ് ജീവനു വേണ്ടി യാചിച്ചവളെ ദയാദാക്ഷിണ്യമില്ലാതെ (അതു കാണേണ്ടിവന്ന അയല്‍ക്കാരി പല നാളുകളെടുത്തു ആ ഭീകരദൃശ്യത്തിന്റെ പിടിയില്‍ നിന്നു മോചിതയാകാന്‍) കണ്ടതുണ്ടം വെട്ടിക്കൊന്നു.
വിഗ്രഹങ്ങളെന്നു കരുതിയവരുടെയെല്ലാം മിന്നിത്തിളങ്ങുന്ന ഉടുപ്പിനുള്ളില്‍ ബീഭത്സമുഖങ്ങളെന്ന് കാണുന്ന നാളുകളാണോ ഇത്? പ്രത്യാശ തരുന്ന ഒരു നേതാവെവിടെ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ നിന്നു ജോലി നിര്‍ത്തി വന്ന് ഞാനൊരു പിക്കപ്പ് ട്രക്ക് വാങ്ങി. ചെറിയ ചെറിയ ഓട്ടങ്ങളുമായി അങ്ങനെ കഴിയവെ കുട്ടപ്പന്‍ ഒരു ദിവസം രാവിലെ വന്ന് ഒരു നിര്‍ദ്ദേശം വച്ചു. അദ്ദേഹം എന്റെ നാട്ടിലെ ഒരു മരക്കച്ചവടക്കരനാണ്. എങ്ങിനെയോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു സാധു. പാഴ്മരങ്ങള്‍ വാങ്ങി പെരുമ്പാവൂരെത്തിച്ച് വില്പന നടത്തി അഷ്ടിക്ക് വക തേടുന്നു.
കുട്ടപ്പന്റെ നിര്‍ദ്ദേശം ഇതായിരുന്നു. അദ്ദേഹം മരങ്ങള്‍ കണ്ടെത്തും. ഞാന്‍ ഫിനാന്‍സ് ചെയ്യും. കുട്ടപ്പന്റെ ഈ രംഗത്തെ പരിചയവും എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവുമായി തരക്കേടില്ലാതെ ബിസിനസ് ചെയ്യാമെന്ന് ചിന്തിച്ചു പോയതില്‍ തെറ്റുണ്ടോ?
ഒരു ദിവസം അതിരാവിലെ എന്നെ വിളിച്ചുണര്‍ത്തിയത് കുട്ടപ്പന്‍. ചെവി മുതല്‍ ചെവി വരെയെത്തുന്ന ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു. ഒരു കോളൊത്തിട്ടുണ്ട്. സംഗതി ഒതുക്കത്തില്‍ കിട്ടിയതാ. ഇപ്പോള്‍തന്നെ പോയിക്കണ്ട് അഡ്വാന്‍സ് കൊടുക്കണം. ഞങ്ങള്‍ അവിടെയെത്തി. ഒരു കൂറ്റന്‍ കാഞ്ഞിരമരം. കുട്ടപ്പന്‍ പറഞ്ഞു. ഭയങ്കര ഡിമാന്റുള്ള തടിയാണ് കാഞ്ഞിരം. സഹായവിലയേ അവര്‍ ചോദിക്കുന്നുള്ളു. ഞങ്ങള്‍ വില പറഞ്ഞൊത്തു, കച്ചവടമുറപ്പിച്ചു. അടുത്ത ദിവസം വൈകിട്ട് കുട്ടപ്പന്‍ വീണ്ടും വന്നു, മ്ലാനവദനത്തോടെ. പതിഞ്ഞ ശബ്ദത്തില്‍ കുട്ടപ്പന്‍ പറഞ്ഞു. “കൊച്ചെ, ഒരു തട്ടുകേട് പറ്റി. മരം വെട്ടിയിട്ടപ്പോള്‍ തായ് തടിയുടെ മുഴുനീളത്തില്‍ അകം പൊള്ളയായിരിക്കുന്നു” ഞാന്‍ ചെന്നു നോക്കി. ശരിയാണ്. ഇന്നലെ ആ മരം നില്‍ക്കുന്നത് കണ്ട ആരും വിശ്വസിക്കയില്ല അതിനുള്ള് വെറും പൊള്ളയായിരുന്നുവെന്ന്. പുറമെ ലക്ഷണയുക്തമായ ഒരു മരം, ഒരു വളവോ മറിവോ കേടുപാടോ ഒന്നുമില്ല.
ഈയടുത്ത സമയങ്ങളിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ കാഞ്ഞിരമാണ് ഓര്‍മ്മ വരുന്നത്. വളവോ കോട്ടമോ ഇല്ലെന്നു കരുതിയ ബിംബങ്ങള്‍ നാണംകെട്ട് നില്‍ക്കുന്നു. വീര്‍ സാംഗ്വിയും ബര്‍ഖ ദത്തും എല്ലാം അകം പൊള്ളയായ കാഞ്ഞിരങ്ങളോ?
എന്‍ഡോസല്‍ഫാന്‍ ഒരു കുഴപ്പവുമില്ലാത്ത നിരുപദ്രവ കീടനാശിനിയെന്ന് പറയുന്ന മന്ത്രി ഉള്ള് മുഴുവന്‍ പുഴു നുളയ്ക്കുന്ന മനുഷ്യജന്മമോ.
എവിടെ നോക്കിയാണ് നാം ആശ്വസിക്കേണ്ടത്?

Subscribe to:
Posts (Atom)