“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“
ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!
ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു
ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.
ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.
വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.
രണ്ട് തളിരിലകളും ഒരു നാമ്പും.
ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.
ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.
ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു
നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.
ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്
“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”
“എന്തിന്”
“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“
“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”
“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”
എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.
‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.
“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”
“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”
ഞാന്‍ മേലോട്ട് നോക്കി.
‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“
മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി.
ഇനിയുമൊരുപാട് പൂക്കളുണ്ടാവട്ടെ... :-)
ReplyDeleteസുഗന്ധം പരത്തട്ടെ... :-)
ലഭിക്കാതെ പോയ സൗഭാഗ്യങ്ങളെ മാത്രം ഓര്‍ത്തിരുന്ന് കരയുന്നവര്‍ക്ക് ഈ സുന്ദരിപൂവില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്. അല്ലേ അജിത്തേട്ടാ...
ReplyDeleteഇന്നലെയോർത്ത് കരയാതെ, നാളെയോർത്ത് വേവലാതിപ്പെടാതെ ഇന്നിന്റെ സൌഭാഗ്യത്തിൽ സന്തോഷിക്കാൻ പഠിപ്പിക്കുന്നു ഈ കുഞ്ഞു സുന്ദരിപ്പൂവ് .... !
ReplyDeleteകുഞ്ഞിപ്പൂവിന്റെ സന്തോഷം കാണാൻ കഴിഞ്ഞ അജിത്തേട്ടന്റെ നന്മ മനസ്സിനു പ്രണാമം.
"അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍..."
ReplyDeleteഎന്താ ഒരു ഭാവന .. കലക്കി..(Y)
നാം ഒരു ചെടിയായ് മാറട്ടെ.. ചെടികൾ വളരുകയും തളിരിടുകയും ചെയ്യട്ടെ.. :)
അങ്ങിനെ ജീവിതം മുളച്ചു.തളിര്‍ത്തു.മൊട്ടിട്ടു.താങ്ങായി തണലായി ഒരിത്തിരി ജീവജലം കിട്ടുകയെന്നത് മഹാ ഭാഗ്യം തന്നെ...ആ പൂവാടി പൂത്തുലയട്ടെ !
ReplyDeleteഎന്തിലും ഏതിലും കുറ്റവും കുറവും മാത്രം കാണുന്നവര്‍ ഈ കുഞ്ഞിളം ചെടിയെ അറിയണം,പഠിക്കണം
ReplyDeleteമന്ദാരത്തിന്റെ ഗന്ധം.
ReplyDeleteമന്ദാരപ്പൂ മൂളി.....
“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം” കുഞ്ഞു ചെടി പഠിപ്പിച്ച വലിയ കാര്യം!
ReplyDeleteആ കുഞ്ഞിച്ചെടിയെ അന്ന് വലിച്ചെറിഞ്ഞു കളഞ്ഞെങ്കിൽ ?? നന്മയുടെ ചെടികൾ ഇനിയും പൂക്കട്ടെ. Let us be the giving tree instead of grabbing demons.
ReplyDeleteനഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമളന്ന് ജീവിക്കാന്‍ മറന്നുപോകുന്നവര്‍ പഠിക്കട്ടേ, ക്ഷണികജീവിതത്തിലും ഒരു കരസ്പര്‍ശത്തിലും തൃപ്തരാകുന്ന ഇതുപോലുള്ള കുഞ്ഞിച്ചെടികളെ കണ്ട്.....
ReplyDeleteNice...
അത് മതി അജിത്തങ്കിളെ ജീവിക്കാന്‍.. വെയിലേറ്റ് കരിയാതെ, ആ വിത്തിനെ വളര്‍ത്തി താരുണ്യം വരെ ജീവിപ്പിച്ചില്ലേ, അത് മതി അങ്കിളേ..
ReplyDeleteഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍.....
ReplyDeleteഇത്തരം സ്നേഹം പോലും നിഷേധിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍ നാമറിയാതെ....
നന്മയുടെ സൗരഭ്യം പരത്തുന്ന പോസ്റ്റ് .....
ReplyDeleteപ്രകൃതിയോടും, ചരാചരങ്ങളോടും ആർദ്രതയുള്ള ഒരു ഹൃദയം തൊട്ടറിഞ്ഞു.....
“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”
ReplyDeleteകുഞ്ഞു പൂവും അതിന്റെ ചിന്തകളും മനോഹരം.
“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”
ReplyDeleteഇത് തന്നെ ഈ പോസ്റ്റിലെ ഹൈലൈറ്റ്... ഹൃദയഹാരിയായ പോസ്റ്റ് അജിത്‌ഭായ്...
ചെടിയായാലും മനുഷ്യനായാലും പ്രവാസിയുടെ കാര്യം ഇങ്ങനൊക്കെത്തന്നെ, അല്ലേ ഭായ്?
ReplyDeleteനല്ലൊരു ചിന്ത!
ReplyDeleteജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം തനിയ്ക്കു കഴിയും പോലെ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുക...
നല്ല പോസ്റ്റ്, അജിത്തേട്ടാ
നന്മയുടെ പൂക്കള്‍ വിരിയട്ടെ.....
ReplyDeleteവാടാതിരിക്കട്ടെ..
ReplyDeleteഅജിത്തേട്ടനെ എന്നും സന്തോഷിപ്പിക്കട്ടെ ആ പൂച്ചെടി :)
“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”
ReplyDeleteനന്മ ചെയ്യുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന ആത്മസംതൃപ്തി ഒന്നുവേറെത്തന്നെയാണ്!
മനോഹരമായ പൂക്കള്‍ എങ്ങും സൌരഭ്യം പരത്തട്ടെ!
ആശംസകള്‍
ഫ്രീവിസയിലാണൊ അജിത്തേട്ടാ മൂപ്പത്തിയുടെ വരവ്...?
ReplyDeleteആത്മനിർവൃതി നൽകിയ ചൈനാക്കാരത്തിക്ക് എന്റെ പ്രണാമം...!
മനോഹരമായ പൂന്തോട്ടം ആയി മാറട്ടെ
ReplyDeleteപ്രവാസിക്ക് കൂട്ട് ഒരു പ്രവാസിച്ചെടി.. പോസ്റ്റ് ഇഷ്ടപ്പെട്ടു..
ReplyDeleteവാൻഖോഗ് വരച്ച പൂവിനെപ്പോലുണ്ട് ഈ മഞ്ഞപ്പൂവ്. ഏതു ദുരന്തത്തിലും ചിരിസൂക്ഷിക്കാൻ ചില പൂവുകള്‌വേണം.
ReplyDeleteനന്മയുടെ പൂക്കൾ ..... ആശംസകൾ.
ReplyDeleteകഥേടെ പേര് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ് ! ...വായിച്ചപ്പോഴല്ലേ , ഒരു കരുതല്‍ കൊണ്ട്.... ,നന്മകൊണ്ട് എത്ര സന്തോഷവും ,സൌരഭ്യവും, സൌന്ദര്യവുമാണ് അജിത്തേട്ടന് സ്വന്തമായത് ! ഈ നന്മ അവിടമാകെ സുഗന്ധം പരത്തട്ടെ എന്നാശംസിച്ചുകൊണ്ട്..........സസ്നേഹം ..........
ReplyDeleteപ്രവാസം കൊണ്ട് മാത്രം സ്വായത്തമാകുന്ന ചില നന്മകള്‍....
ReplyDeleteThis comment has been removed by the author.
ReplyDeleteഹായ് !!
ReplyDeleteമരുഭൂവിൽ ഇതൊക്കെയല്ലേ മനസ്സിനെ കാഴ്ച..
‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം,
ReplyDeleteഅതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം,
ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“
ചീനക്കാരിയാണെങ്കിലും ഈ ചുള്ളത്തി ഒരു ചൂന്യമുളക് തന്നെ... അല്ലെങ്കിൽ അജിത്ത് ഭായിയെയൊന്നും മണിയടിച്ച് ഫ്രീവിസയിൽ അവിടെ ആടി വിടരാൻ പറ്റില്ല്ല്ലോ അല്ലേ
"സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം” സ്നേഹത്തിന്റെ ചില തുള്ളികളെങ്കിലും മനുഷ്യരെ കൊണ്ടിങ്ങനെ പറയിക്കട്ടെ..
ReplyDeleteRandu nalenkil,randu naal..
ReplyDeleteSanthoshippikkaanulla aa manassu namukkoru padamanu..lle?
Ishtappetta post.. :)
സ്നേഹം അതൊന്നു മാത്രം മതി..ഒരു അലയാഴി മറികടക്കാന്‍...!!rr
ReplyDeleteനിഷേധിക്കാൻ കഴിയാത്തതൊന്നു മാത്രം അതാണു സ്നേഹം. ഒരു ചെറിയ കരുതൽ മതി സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ
ReplyDeleteഒരു പൂവിനെ പോലും വെറുതെ വിടരുത്‌ട്ടാ! ഒടനേ എടുത്ത് കഥയാക്കിക്കോണം.
ReplyDeleteഎൻറെ മണ്ടനങ്കിളേ....ചൈന പ്രൊഡക്റ്റാവുമ്പൊ തന്നെ അറിഞ്ഞൂടെ എളുപ്പം എക്സ്പയറി ആവുംന്ന്. രണ്ടീസെങ്കി രണ്ടീസം :)
ഹുദാ ഹവാ!
snehapushpam
ReplyDeleteവല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“
ReplyDeleteചെറിയ ജീവിതത്തില്‍ വലുതായി സന്തോഷിക്കുക.. അതാണ് അതിന്റെ ഇത്.
ReplyDeleteപിന്നെ ആ കാണുന്ന പൂ മന്ദാരം ആണോ? കണ്ടിട്ട് സൂര്യകാന്തി പോലെ ഇരിക്കുന്നു, (ക്ഷമിക്കണം എനിക്ക് ഹൃദയത്തെക്കാള്‍ കൂടുതല്‍ വളര്‍ച്ച തലച്ചോറിനാണാനെന്നു തോന്നുന്നു. പണി ആകുമോ അജിതെട്ടാ..?)
മഞ്ഞ സൂര്യകാന്തിയേ എന്ന് വിളിച്ചാല്‍ ഒരു കാവ്യഭംഗിയില്ലാത്തതുകൊണ്ട് മന്ദാരമാക്കി. പൂവ് എന്തായാലും എന്തിനെന്റെ പേര് മാറ്റിയെന്ന് ചോദിക്കാനൊന്നും വരില്ലെന്ന ഒരു ധൈര്യത്തില്‍!!
Deleteആടുജീവിതത്തിന്റെ സ്വാധീനം മണക്കുന്നുണ്ടല്ലോ അജിത്തേട്ടാ! ഒരു മലയാളിയുടെ തണലിൽ ചൈനയിൽ നിന്നെത്തിയ മഞ്ഞപ്പൂവ് ബഹറിനിൽ ചിരിക്കുമ്പോൾ, ജീവിതം നമുക്കായി കാത്തു വെക്കുന്ന കൊച്ചു കൊച്ചു അത്ഭുതങ്ങൾ ഓർത്ത് മനം നിറയുന്നു.
ReplyDeleteകൊള്ളാം അങ്കിളേ .. ;) ഞാനും തുടങ്ങാം അങ്കിളേ വിളി അല്ലെ.. :D
ReplyDeleteമഞ്ഞമന്ദാരത്തിന് എന്റെ ആശംസകൾ
ReplyDeleteചെറിയ ഒരു അവധിക്ക് പോകുന്നു. രണ്ടാഴ്ച്ക കഴിഞ്ഞ് കാണാം
ReplyDeleteമാഷെ ഈ മഞ്ഞ മന്ദാര ചരിതത്തിന് ഒരു കുറിപ്പ് ഇട്ടു എന്നാണ് കരുതിയത് ഇപ്പോൾ വീണ്ടും വന്നു നോക്കുമ്പോൾ അതില്ല. അതിനർത്ഥം കുറിപ്പിടാൻ മനസ്സിൽ നിനചെങ്കിലും ഇടാൻ മറന്നു അല്ലെങ്കിൽ കഴിഞ്ഞില്ല എന്ന് ചുരുക്കം
ReplyDeleteഎന്തായാലും മന്ദാര ചരിതം ഇഷ്ടായി കേട്ടോ മാഷെ, മഞ്ഞ മന്ദാരത്തെ സ്നേഹിക്കുന്ന ചിലര് ഇങ്ങിവിടെ ഇന്ത്യയിൽ അല്ല ഗൾഫിലും ഉണ്ടെന്നുള്ള സത്യം ആ മന്ദാര മലർ അറിയുന്നില്ലല്ലോ. ഭൂമിയേയും മനുഷ്യരേയും ജീവജാലങ്ങളേയും, സസ്യ ലതാതികളെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ഈ നല്ല മനസ്സിന് സ്നേഹം നിറഞ്ഞ ആശംസകൾ
നന്ദി നമസ്കാരം അപ്പോൾ ഇനി അവധി കഴിഞ്ഞു കാണാം അല്ലെ!
സന്തോഷം
ആ മഞ്ഞമലര് ഞാനായിരുന്നെങ്കിൽ, അതിനെപോലെ ചിന്തിക്കാൻ ആയെങ്കിൽ എന്നാശിക്കുന്നു...
ReplyDeleteയന്ത്രഭാഗങ്ങൾക്കിടയിലൊരു ജീവന്റെ തുടിപ്പ്..!! ഒരിറ്റ് കനിവതിനു കാവലായപ്പോൾ അതു സമ്മാനിച്ചതോ, യാന്ത്രികജീവിതനിമിഷങ്ങൾക്കിടയിലേക്ക് ജീവനുള്ള, നന്മയുള്ള ചില നിമിഷങ്ങൾ..!!! അജിത് സാറിന്റെ ഈ അനുഭവക്കുറിപ്പുമതു പോലെ തന്നെ യാന്ത്രിക ചിന്താപഥങ്ങളെ നന്മയുടെ സ്വർഗ്ഗസ്വരത്താൽ ജീവസ്സുറ്റതാക്കുന്നു.
ReplyDeleteനല്ലതുകൾ നേരുന്നു.
ശുഭാശംസകൾ......
ചിന്തകളിങ്ങനെയാണ് ..പൊരുളോന്നുമില്ലെന്നു തോന്നുന്ന ഒരു കുഞ്ഞു പിളര്‍പ്പിലേക്ക് അതിറങ്ങിച്ചെല്ലും പിന്നെ ഒരു കടലോളം തേനൂറ്റിയെടുക്കും..ഒരു കുഞ്ഞു ചെടിയുടെ മനസ്സ് തുറക്കുന്നത് അങ്ങനെയാണ് ...
ReplyDeleteImpressed. ..and innocently touched
ReplyDeletenanmakal
ReplyDeleteനനവൂറുന്ന ഒരു ഹൃദയം തൊട്ടറിയുന്നു നിങ്ങളുടെ എഴുത്തിലൂടെ ഞാൻ...
ReplyDeleteഇവിടെ പണ്ടെന്നോ വന്നതായിരുന്നു.
ശ്രദ്ധിക്കാം...
ഒരുപാടിഷ്ടമായി...
ReplyDeleteചെറിയ കഥ...വലിയ ആശയം..
ReplyDeleteഒരു ചെറിയ വിത്തിൽ ഒളിഞ്ഞിരിക്കുന്ന വലിയ ചെടി പോലെ....
ആശംസകളോടെ....
സസ്നേഹം...
ഒരു ചെടി വെറും പൂവ് കൊണ്ട് പൂരിപ്പിക്കുന്ന അകലങ്ങൾ................ മനോഹരം അജിത്‌ഭായ് കവിത പോലെ
ReplyDeletewooo sir touching
ReplyDeleteമേഘജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം ?
ReplyDelete-വീണപൂവ്, മഹാകവി കുമാരനാശാന്‍
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുക........
ReplyDeleteGood one :)
ReplyDeleteവല്ലപ്പോഴും എത്തുന്ന ഒരു തുള്ളി ജലം... എത്ര ശരി. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ഇങ്ങനെ ചിലതൊക്കെ മാത്രം. ചെറുതും സുന്ദരവുമായ ഈ കഥ പോലെ.
ReplyDeleteഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നുllഉപമ മനോഹരം ... ക്ഷണഭംഗുരമായ ജീവിതത്തില്‍ ഒരിറ്റു സന്തോഷം പകരാന്‍ കഴിഞ്ഞാല്‍ ധന്യമായി ഈ യാത്ര ...
ReplyDeleteവാൻ ഗോഗ്യൻമഞ്ഞ...
ReplyDeleteഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍.......
ReplyDeleteഅതെ.... അതു മതി....!!!
ശരിക്കും ചെടികളുടെ ഈ അതിജീവനംഎന്നെ അമ്പരപ്പിക്കാറുണ്ട്. ഒരു മണല്‍ത്തരിയോ.... ഒരു മരക്കഷണമോ കിട്ടിയാല്‍ മതി... അതിന്‍മേല്‍ പിടിച്ച് വളര്‍ന്നു കൊള്ളും.... മനുഷ്യന് സസ്യങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്....
>>അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“ << അതെ ഒരു ചെറു തലോടൽ മതി ജീവിതത്തിനു അർത്ഥമുണ്ടാവാൻ.. ജീവിത പ്രയാണം സസന്തോഷം തുടരാൻ..
ReplyDeleteവായന തുടങ്ങിയപ്പോള്‍ വീട്ടില്‍ പൂവിട്ട ഏതോ ചെടിയെപറ്റിയുള്ള സന്തോഷ സൂചകമായുള്ള രചനആയി തോന്നി. പിന്നീട് മനസ്സിലായി അനേക കോടി ജനങ്ങള്‍ക്കായുള്ള സന്ദേശമാണ് ഇതെന്ന്. ഈ ബ്ലോഗ്ഗിലെ ആദ്യ വായന അസ്സലായി.
ReplyDeleteഒരുപാട് സന്തോഷം.
ഒളിഞ്ഞിരിക്കുന്ന പ്രവാസിയുടെ സങ്കടം ... ഒളിച്ചു വച്ചുകൊണ്ട് തന്നെ അവതരിപ്പിച്ചിരിക്കുന്നു .. മനോഹരമായിരിക്കുന്നു ഭായ് ....
ReplyDeleteനന്ദി, സുഹൃത്തെ
Delete“രണ്ടുനാളെങ്കില് രണ്ടുനാള്.
ReplyDeleteആ രണ്ടുനാള്
സ്വയം സന്തോഷിക്കയും
നിങ്ങളെ സന്തോഷിപ്പിക്ക
യുമാണെന്റെ ലക്ഷ്യം”
നന്മ നിറഞ്ഞ വാക്കകള്
തുടക്കം മുതൽ അവസാനം വരെ ചിന്തിപ്പിക്കുന്ന വാക്കുകൾ
ആശംസകൾ
നന്ദി, മാത്യൂസ്.
Deleteഒരിടത്തു ജനനം ഒരിടത്തു മരണം.....ആശംസകളോടെ....
ReplyDeleteഒരിറ്റു സ്നേഹത്തിനെന്തു പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാകും...ഒരു തുള്ളി വെള്ളത്തിനെന്തു വിലയെന്ന് ചോദിക്കുന്നവരും.....വല്ലാതെ തളര്‍ന്നു പോയേക്കാവുന്ന ചില നിമിഷങ്ങളില്‍ നാം അറിയാതെ അറിഞ്ഞു പോകും ഇവയുടെ മൂല്യം...
ReplyDeleteഒരു മാസം കൊണ്ട് വായിച്ചു തീർത്ത പോസ്റ്റുകൾക്ക് കയ്യും കണക്കുമില്ല.
ReplyDeleteകുഞ്ഞിപ്പൂവിൽ നിന്നും ഉണ്ടാക്കിയെടുത്ത ഈ കുഞ്ഞിക്കഥ എത്ര തവണ വായിച്ചെന്നോ?.
ഇഷ്ട്ടമായി മഞ്ഞമന്ദാരമേ.... :)
ReplyDeleteവല്ലഭനു പുല്ലും ആയുധം എന്ന ചൊല്ല് അജിതേട്ടന്‍ അന്വര്ത്ഥംമാക്കി ഇവിടെ ഈ വരകളില്‍
ReplyDelete“രണ്ടുനാളെങ്കില്‍ രണ്ടുനാള്. ആ രണ്ടുനാള് സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”
ReplyDelete-----------
സ്നേഹത്തില്‍ ചാലിച്ചൊരു മഞ്ഞ മന്താരം !! .. കാണാന്‍ വൈകിയെങ്കിലും വായന നഷ്ടമായില്ല .
പ്രതീക്ഷയുടെ നേരിയ....ദളങ്ങള്‍ മതി..... ജീവിതം മനോഹരമാകാന്‍......
ReplyDeleteമഞ്ഞ മന്ദാരം ഇഷ്ടായി
ReplyDeleteക്ഷണികമായ ജീവിതത്തിന്‍റെ കാമ്പെന്നാല്‍ സ്വയം സന്തോഷിക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരേയും സന്തോഷിപ്പിക്കുക ...എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ ...ഗംഭീരമായി.... ഈ തലമുറയ്ക്ക് കൈമോശം വരുന്നതും ഇത് തന്നെയാണ്... വളരെയധികം ....ഇഷ്ടപ്പെട്ടു....
ReplyDeleteദൈവമേ, എനിക്കിങ്ങനെ ഒരു 'പൂജന്മം' തരല്ലേ...
ReplyDelete:) ishtamayi, ee poovinte janmam!
ReplyDeleteഅജിത്തേട്ടന്റെ മഞ്ഞമന്ദാരമേ നീ സൂര്യകാന്തിയല്ലയോ ? :)
ReplyDeleteഅതിന്റെ വിത്തുകള്‍ നഷ്ടമാകാതെ വീണ്ടും വിരിയിച്ചെടുക്കൂ അജിത്തേട്ടാ !..
ഇത്ര ഭംഗിയായി ഈ ഒരു സംഭവം അവതരിപ്പിച്ചു തന്നതിന് ഒരു നൂറു നന്ദി
ReplyDeleteതാങ്ക്സ്, ഡോക്ടര്‍
Deleteസ്നേഹത്തിന്റെ സൂക്ഷ്മദർശിനി കൊണ്ട് കണ്ടെത്തിയ കഥയ്ക്കും കഥാകാരനും പ്രണാമം..
ReplyDeleteഇന്നു വീണ്ടും വായിച്ചു. അങ്ങനെ മറക്കാൻ പറ്റിലല്ലോ ആശംസകൾ
ReplyDeleteHeart touching lines ...
ReplyDelete