Friday, December 26, 2014

ശബ്ദതാരാവലി

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ജീവിതത്തിലെ വിലയേറിയ 20 വര്‍ഷങ്ങള്‍ ത്യാഗപൂര്‍വം ബലികഴിച്ച്  കൈരളിയ്ക്ക് സമ്മാനിച്ച ശബ്ദതാരാവലി എന്ന നിഘണ്ടു, മലയാളഭാഷാനിഘണ്ടുക്കളില്‍ ഏറ്റവും കറതീര്‍ന്നത് എന്നു സര്‍വ്വരാലും സമ്മതിക്കപ്പെട്ട്  ഉത്തുംഗനിലയില്‍ വിരാജിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

സുമാര്‍ ഒരു നൂറ്റാണ്ടിനു മുന്‍പ്  മഹാക്ലേശത്തിനൊടുവില്‍ അങ്ങനെയൊരു പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ അത് വരാനിരിക്കുന്ന തലമുറകള്‍ക്കൊക്കെയും വഴികാട്ടിയായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കും, തീര്‍ച്ച.ആ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായില്ല, ഇന്നും ഭാഷാസ്നേഹികളും ഭാഷാവിദ്യാര്‍ത്ഥികളും വാഗ് സംബന്ധിയോ ശൈലീസംബന്ധിയോ ആയ ഏതൊരു സംശയദൂരീകരണത്തിനും ആശ്രയിക്കുന്നത് ശബ്ദതാരാവലിയെത്തന്നെ.

എന്നാല്‍ ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, കൊണ്ടുനടക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ വലിയ ശ്രമവും ആവശ്യമുണ്ട്.

ഈ ആധുനികകാലത്തിനു യോജിച്ചവിധം ശബ്ദതാരാവലി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1700-ല്‍ പരം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പദവിശദീകരണങ്ങള്‍ തരിമ്പും വ്യത്യാസമില്ലാതെ, ചിഹ്നങ്ങള്‍ പോലും അതേപടി ടൈപ്പ് ചെയ്ത് ഒരു ഡിജിറ്റല്‍ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അന്‍പതില്‍ പരം മലയാളഭാഷാസ്നേഹികള്‍ ഈ പദ്ധതിയില്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഫേസ് ബുക്കിലെ “നല്ല മലയാളം” ഗ്രൂപ്പിന്റെ ബാനറില്‍ വിശ്വപ്രഭ എന്ന ജീനിയസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ്  പുരോഗമിക്കുന്നത്.

ഈ വന്‍ പദ്ധതിയുടെ ഭാഗമായി എന്നെയും സമര്‍പ്പിച്ചിരിക്കയാല്‍ ഏതാനും ദിവസത്തേയ്ക്ക് ബ്ലോഗുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും എന്റെ സാന്നിദ്ധ്യം വളരെ ചുരുക്കമായിരിക്കും. എങ്കിലും പിന്നീട് നിങ്ങളെ സന്ദര്‍ശിക്കുന്നതായിരിക്കും എന്ന്  ഉറപ്പ് തരുന്നു.

ശ്രീകണ്ഠേശ്വരം 20 വര്‍ഷങ്ങള്‍ ശബ്ദതാരാവലിയ്ക്കായി ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചെങ്കില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അതിന്റെയൊരു രൂപമാറ്റത്തിനായി സമര്‍പ്പിക്കുന്നതില്‍ ഒരു നഷ്ടബോധവും തോന്നേണ്ടതില്ല, നേരേമറിച്ച് നാം മലയാളഭാഷയ്ക്ക് നല്‍കാവുന്ന, എന്നാല്‍ കഴിയുന്ന എളിയ സംഭാവനയും വഴിപാടുമായി ഈ ദിവസങ്ങളെ കൈരളിക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

https://www.facebook.com/groups/nallamalayalam/

48 comments:

  1. Santhosham, Ajithbhai. Best regards n Best wishes.

    ReplyDelete
  2. വളരെ നല്ല ഉദ്യമം, അജിത്തേട്ടനും അതിന്റെ ഭാഗമാകുന്നതില്‍ അഭിനന്ദനങ്ങള്‍, ആശംസകള്‍..

    ReplyDelete
  3. ഒരു ദിവസം ഒരു താൾ വെച്ച് അമ്പതുപേർ ഉത്സാഹിച്ചാൽ 36 ദിവസം മതി ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ( ടൈപ്പിങ്ങ്) പൂർത്തിയാക്കാൻ. പക്ഷേ, എല്ലാർക്കും എല്ലാ ദിവസവും സമയം തികഞ്ഞെന്നുവരില്ല. അതുകൊണ്ടു് ഒരു അമ്പതു പേരും കൂടി കൂടെ ചേർന്നിരുന്നെങ്കിൽ....!

    ഒന്നാം ഘട്ടം കഴിഞ്ഞാലും പണിയുണ്ടു്. തെറ്റുകൾ സൂക്ഷ്മമായി കണ്ടുപിടിച്ച് ശുദ്ധീകരിക്കണം. പിന്നെ ക്രമത്തിൽ അടുക്കി ഏറ്റവും സൗകര്യപ്രദമായ ഡിജിറ്റൽ ഫോർമാറ്റിലാക്കണം.

    നിങ്ങളും ചേരുന്നോ ഒരണ്ണാരക്കണ്ണനെപ്പോലെ തന്നാലായതു ചെയ്യാൻ?

    :)

    ReplyDelete
    Replies
    1. എനിക്കും ഒരണ്ണാറക്കണ്ണനാവാൻ മോഹമുണ്ട് മാഷെ....

      Delete
    2. ആഗ്രഹിക്കുന്നു ..

      Delete
    3. ഞാനും കൂടുന്നു

      Delete
  4. സന്തോഷം. അഭിമാനം തോന്നുന്നു.

    ReplyDelete
  5. ഈ പുണ്യപ്രവൃത്തി നിര്‍വ്വഹിക്കാനുള്ള സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും,അഭിനന്ദനങ്ങളും................

    ReplyDelete
  6. അജിത്തേട്ടന്‍ ഈ സംരംഭത്തിന്‍റെ ഭാഗമാകുന്നതില്‍ ഒരുപാട് സന്തോഷം.... ആശംസകള്‍ :) :)

    ReplyDelete
  7. ശബ്ദതാരാവലി എന്റെയും ഏറ്റവും വിശ്വസ്ത സുഹൃത്തും സംശയ നിവാരിണിയും ആണ്. ദിവസം പത്തു പുതിയ പദങ്ങളെങ്കിലും അതിൽ നോക്കി പഠിക്കണമെന്ന ആഗ്രഹം നിത്യവും സാധിക്കാറില്ലെങ്കിലും സമയം ഉള്ളപ്പോഴൊക്കെ അതിനായി ശ്രമിക്കാറുണ്ട്. അജിത്‌ സാറിന്റെയും കൂട്ടാളികളുടെയും ഈ ഉദ്യമം വരും തലമുറയ്ക്ക് ഒരു വിലപ്പെട്ട സമ്മാനം തന്നെയാകും. പ്രത്യേകിച്ചും പുസ്തകം നോക്കി വായിക്കുക എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ പുതിയ യുഗത്തിൽ. Wish you all the very best. May God bless you.

    ReplyDelete
  8. ഈ സദുദ്യമത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ ....!

    ReplyDelete
  9. തീര്‍ച്ചയായും ആദരിക്കപ്പെടേണ്ട ഒരു ഉദ്യമം തന്നെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  10. വിശ്വൻ ഭായിയുടെ ഒപ്പം
    മലയാള ഭാഷയുടെ സുരക്ഷിതത്വം
    കാത്ത് രക്ഷിക്കുവാൻ പോകുന്ന ഒരു പടയാളിയായതിൽ എല്ലാവിധ അനുമോദനങ്ങളും , അഭിനന്ദനങ്ങളും കേട്ടൊ ഭായ്

    ReplyDelete
  11. ഈ ചെറു പോസ്റ്റിനു വളരെ നന്ദി. ആശംസകളും,

    ReplyDelete
  12. ആശംസകൾ അജിത്‌ ഭായ്‌..

    ReplyDelete
  13. പണ്ട് അജിത്തേട്ടന്‍റെ കടിച്ചാല്‍ പൊട്ടാത്ത ഒരു കവിത വായിച്ചപ്പോഴേ ഭാവിയില്‍ ഇങ്ങനെ എന്തെലുമൊരു പദ്ധതി ഞാന്‍ ഊഹിച്ചിരുന്നു ....നന്നായി അജിത്തേട്ടാ ,എല്ലാ നന്മകളും ആശംസിക്കുന്നു.

    ReplyDelete
  14. അജിത്തേട്ടാ.. (y ) ഞാനും കണ്ടിരുന്നു ഇങ്ങനെയൊരു ലിങ്ക്.. പിന്നെ ആ കാര്യമേ വിട്ടുപോയി..

    ReplyDelete
  15. അജിത്തേട്ടാ.. ആശംസകള്‍

    ReplyDelete
  16. നല്ല ഒരു പദ്ധതിയുടെ ഭാഗമാകാം , കുറേയേറെ പദങ്ങള്‍ പഠിക്കുകയുമാകാം . നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം അല്ലേ ..

    ReplyDelete
  17. എല്ലാ ആശംസകളും.....
    എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ഞാനുമുണ്ട്....

    ReplyDelete
  18. ഈ സേതുബന്ധനത്തിൽ ഒരു അണ്ണാരക്കണ്ണനാവാൻ മോഹമുണ്ട്. പക്ഷേ ആത്മവിശ്വാസമില്ല.... ഈ പുണ്യപ്രവർത്തിക്ക് എല്ലാ നന്മകളും നേരുന്നു....

    ReplyDelete
  19. ശബ്ദതാരാവലി എന്ന് കേട്ടിട്ടേയുള്ളൂ. ഇതുവരെ അതൊന്നു മറിച്ചു നോക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല. മറ്റു പലരുടെയും അവസ്ഥ ഇത് പോലെ തന്നെയാണ് എന്ന് തോന്നുന്നു. വർത്തമാന കേരളത്തിന്റെ ഒരു വലിയ ആവശ്യമാണ്‌ ഈ കൂട്ടായ്മയിലൂടെ നിറവേറാൻ പോകുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  20. അഭിനന്ദനങ്ങള്‍

    ReplyDelete
  21. മാഷി നെ കാണാന്‍ ഇല്ലാത്തത് കൊണ്ടാണ്, ഇവിടെ വന്നത്, എന്തായാലും നന്നായി, ഇങ്ങനെ ഒരു സംരംഭത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞല്ലോ. എല്ലാ വിധ ആശംസകളും നേരുന്നു മാഷേ...

    ReplyDelete
  22. അതു ശരി, വെറുതേയല്ല എവിടേം കാണാത്തത്...

    എന്തായാലും നല്ല സംരംഭം തന്നെ. എല്ലാ വിധ ആശംസകളും, അജിത്തേട്ടാ

    ReplyDelete
  23. വളരെ നല്ല കാര്യം .. എന്നെ കൊണ്ട് ഇതില്‍ വല്ലതും ചെയ്യാന്‍ കഴിയുമോ ?? ഒരു കൈ സഹായം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ ;;

    ReplyDelete
  24. വളരെ സന്തോഷം ..ആശംസകൾ...

    ReplyDelete
  25. ആശംസകള്‍ ...എന്റെയും ...!

    ReplyDelete
  26. മഹത്തായ സംരഭം... വിജയിക്കട്ടെ.!!
    ശബ്ദതാരാവലി കൈവശമില്ലാത്തവര്‍ക്ക് എങ്ങനെയാണു സഹായിക്കാനാകുക????

    ReplyDelete
    Replies
    1. താഴെ കമന്റ് എഴുതിയിരിക്കുന്ന വിശ്വപ്രഭയെ ബന്ധപ്പെട്ടാല്‍ എങ്ങനെ ഈ സംരംഭത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞുതരും, കല്ലോലിനി. നന്ദി.

      Delete
  27. ശബ്ദതാരാവലി പദ്ധതിയുടെ പ്രധാനപ്പെട്ട ഒന്നാംഘട്ടം ഏകദേശം പൂത്തിയായി. 1765-ൽ പരം താളുകളിൽ ഇനി ഏതാനും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ബ്ലോഗ് പോസ്റ്റിലൂടെയും പുതുതായി പലരും പദ്ധതിയിൽ ചേർന്നു സംഭാവന നൽകി സഹകരിച്ചിട്ടുണ്ടു്. എല്ലാർക്കും, പ്രത്യേകിച്ച് അജിത്തിനു് നന്ദി. :)

    ReplyDelete
  28. എനിക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

    ReplyDelete
  29. പിതാവിൽ നിന്നും പൈതൃകമായി എനിക്കു കിട്ടിയ ശബ്ദതാരാവലി ഇന്നും ഒരു വേദപുതകം പോലെ ഞാൻ സൂക്ഷിക്കുന്നു. അതിന്റെ ഇന്റെർനെറ്റ് പതിപ്പ് വരുന്നത് ഒരു മഹത്തായ കാര്യമാണ്. അതിൽ താങ്കളും പങ്കാളിയാണ് എന്നറിയുന്നതിലും വലിയ സന്തോഷമുണ്ട്. അച്ചടിച്ച ശബ്ദതാരാവലി പോലെ ഇ- ശബ്ദ താരാവലിയും മലയാള ഭാഷയ്ക്ക് എക്കാലത്തും ഒരു മുതൽകൂട്ടായിരികും.

    ReplyDelete
  30. ഗൾഫിലായിരുന്നെങ്കിൽ ഒരു നൂറ്റൻ‌പത് പേജെങ്കിലും പകർത്തിയെഴുതി ഞാൻ വീരശൃംഗല വാങ്ങിയേനെ. പക്ഷേ, ഇവിടെ നാട്ടിൽ‌ പെട്ടുപോയതിനാൽ ഒരു പതിനഞ്ചു പേജ് പകർത്തി എഴുതാനെ സമയം അനുവദിച്ചുള്ളു. ഈ ബ്രഹത് സംരംഭത്തിൽ പങ്കാളിയാകാൻ എനിക്കു കൂടി അവസരം തന്ന ‘വിശ്വപ്രഭ മാഷിന്’ എന്റെ ഹൃദയംഗമമായ നന്ദി.
    അജിത്തേട്ടന്റെ പോസ്റ്റിൽ നിന്നും ഇതിനെക്കുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കിൽ, ഈ സംരംഭം ഞാനൊരുപക്ഷെ, അറിയാതെ പോകുമായിരുന്നു.
    അതിലേക്ക് വഴി തെളിച്ച ‘അജിത്തേട്ടന്’ എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

    ReplyDelete
  31. ആശംസകള്‍ അജിത്ത് ചേട്ടാ....ഭാവുകങ്ങള്‍

    ReplyDelete
  32. ആശംസകൾ അജിത്തേട്ടാ

    ReplyDelete
  33. പ്രയത്നം സഫലമാകട്ടെ.....ആശംസകൾ... നേരുന്നു....

    ReplyDelete
  34. ശ്രീകണ്ഠേശ്വരത്തിന്റെ ത്യാഗപൂർണ്ണമായ സമർപ്പിതശ്രമം വായിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊണ്ടാടുന്ന ഈ കൂട്ടായ്മയും ശ്ലാഘനീയമാണ്. അമ്മ മലയാളത്തിന് അർപ്പിക്കുന്ന ഓരോ നിമിഷവും അടുത്ത തലമുറയ്ക്ക് നൽകുന്ന തണ്ണീർപ്പന്തലാണ്.എല്ലാ വിധ ഭാവുകങ്ങളും !!

    ReplyDelete
  35. അതെ. അണ്ണാർക്കണ്ണനും തന്നാലായതു പോലെ എനിക്കും കിട്ടുമോ ഒരു റോൾ ??

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ഒരുപാട് സന്തോഷം ...അഭിനന്ദനങ്ങള്‍ അജിത്തേട്ടാ .

    ReplyDelete