വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“
പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല് മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.
നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.
ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.
അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത് സങ്കടത്തോടെയാണ്.
പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.
അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത് മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.
ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.
അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.
“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!
ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!
അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.
പ്രതീക്ഷകള്‍ നല്ലതാണ് ..നാളെയിലേക്ക് ജീവിക്കാന്‍ ഉള്ള പ്രതീക്ഷ..പക്ഷെ ഒരിക്കല്‍ പോലും നല്ല ആരോഗ്യമുള്ള മനുഷ്യന്‍ ആ പ്രതീക്ഷ വെക്കുന്നില്ല എന്നതാണ് വേദനാ ജനകം
ReplyDeleteVedanaajanakam.
ReplyDeleteചിലതൊക്കെ കാണുമ്പോഴാണ് നാം എത്ര ഭാഗ്യം ചെയ്തവര്‍ ആണെന്ന് മനസ്സിലാവുക. പ്രതീക്ഷയോടെ ജീവിക്കാന്‍ അവര്‍ക്ക് കഴിയട്ടെ !!..
ReplyDeleteഇഹ ലോകത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്ക് പരലോകം ദൈവം സുഖകരമാക്കും എന്ന് കേട്ടിട്ടുണ്ട് ,, ദൈവം അനുഗ്രഹിക്കട്ടെ !! പ്രാര്‍ത്ഥനയോടെ
ശബ്ദമില്ലാതെ നില്‍ക്കുന്നു. വായിക്കുന്നു.
ReplyDeleteഎത്ര ഇല്ലായ്മയിലും ജീവിതം നട്ടുനനയ്ക്കാന്‍ പ്രതീക്ഷയുടെ ഒരു പിടി മണ്ണും ഒരു കൈക്കുമ്പിള്‍ വെള്ളവും കരുതും ചിലര്‍ ...
ReplyDeleteഏത് ദയനീയാവസ്ഥയിലും ജീവിക്കാനുള്ള മോഹം വളരെ ശക്തമാണ്. ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത് എന്റെ നാട്ടിലെ ഒരു ചെയിന്‍ സ്മോക്കറെ ആണ്.ആ ചുണ്ടില്‍ നിന്നു സിഗരറ്റ് ഒഴിഞ്ഞു കണ്ടിട്ടില്ല. രണ്ടു കാലും മുട്ടിന് താഴെ വെച്ചു മുറിച്ച നിലയില്‍ അയാള്‍ കിടക്കുന്നതു കണ്ടപ്പോള്‍ അവിടെ നില്ക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ReplyDeleteഒരേ ഒരു ആശ്വാസം പുതിയ തലമുറയില്‍ പുകവലിക്കാരുടെ എണ്ണം നന്നായി കുറഞ്ഞു എന്നത് മാത്രമാണു.
ജീവിതമെന്ന മഹാത്ഭുതം...... :(
ReplyDeleteഫെയിസ്ബുക്കില്‍ വന്നൊന്നു കമന്റി പോയതാണ് ട്ടോ....ദാ ഇപ്പോ വീണ്ടും...അജിത്തെട്ടന് വേണ്ടി ആയിരം കമന്റുകള്‍ കുറിക്കാനും സന്തോഷം....വേദനിപ്പിക്കുന്ന ഈ പോസ്റ്റിലേക്ക് വേദനയോടെ വീണ്ടും വന്നു....
ReplyDeleteഫെയ്സ് ബുക്കില്‍ ഇന്നലെ വായിച്ചിരുന്നു. വരുന്ന പ്രയാസങ്ങള്‍ അപ്പോള്‍ തന്നെ ചികിത്സിച്ച് മാറ്റി പ്രതീക്ഷയോടെ സമാധാനിക്കുമ്പോള്‍ വീണ്ടും അടുത്തത്. അപ്പോള്‍ പഴയത് പൂര്‍ണ്ണമായും മറന്നു പുതിയതിന്റെ പ്രയാസങ്ങളും അത് അവസാനിപ്പിക്കലും. വീണ്ടും പ്രതീക്ഷ. തുടര്‍ന്നു പോകുന്ന പ്രതീക്ഷകള്‍ക്കവസാനം പലതും ഇല്ലാതാകുമ്പോഴും ഉള്ളത് വെച്ച് പ്രതീക്ഷ നിലനിര്‍ത്തുന്ന ജീവിതം. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍. വേദനയോടെ.....
ReplyDeleteഅജിത്തേട്ടാ, വായിച്ച് അറിഞ്ഞപ്പോൾ ഞാനും നിശബ്ദനാകുന്നു.. പ്രാർഥിക്കുന്നു..
ReplyDeleteമാതൃഭൂമി പേപ്പറിൽ ഒരു കുട്ടിയെ കുറിച്ച് വായിച്ചത് ഓർത്തുപോയി.
ദേഹത്ത് തൊടുമ്പോൾ കുമിളപോലെ പൊന്തിവന്ന് ചോരപൊടിയുന്ന കുട്ടി
ആ കുട്ടിയുടെ ദേഹം മുഴുവൻ ചോരയൊലിക്കുന്ന വ്രണങ്ങളാണ്.
ദുരിതപൂര്‍ണ്ണമായ ജീവിതയാത്രയ്ക്കിടയിലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ഇത്തിരി ആശ്വാസം തന്നെയാണ്.ഉള്ളില്‍ നൊമ്പരം കുമിഞ്ഞുകൂടുന്നു എങ്കിലും..................................
ReplyDeleteആശംസകള്‍
ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തങ്ങൾ പോലെ എത്രയോ ജന്മങ്ങൾ.. പക്ഷെ നമുക്കൊന്നും സംഭവിക്കില്ലാ. സംഭവിക്കാനുള്ളതെല്ലാം മറ്റുള്ളവർക്കെന്ന ചിന്തയാണ് പലർക്കും !!
ReplyDeleteഅറിയാതെ 'ദൈവമേ' എന്നു വിളിച്ചുപോവുക ഇത്തരം വേളകളിലാണ് .....
ReplyDeleteപ്രതീക്ഷകൾ ഓരോന്നായി മുറിഞ്ഞു പോവുമ്പോഴും പിന്നെയും പിന്നെയും ബാക്കിയാവുന്ന പ്രതീക്ഷകൾ .....
- മനുഷ്യൻ എന്ന മഹാത്ഭുതം !!!
ദയവധമല്ല ആവശ്യം , ഒരു താങ്ങും തണലും ആണെന്നു ഇതു പോലെയുള്ളവർ മനസ്സിലാക്കി തരുന്നു, എന്നിട്ടും ......
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രതീക്ഷകളാണല്ലോ പ്രയാണത്തിനും അതിജീവനത്തിനും എന്നും കരുത്തേകുന്നത്... ഒന്നും പറയാനില്ല അജിത്‌ഭായ്... ആദരവോടെ തല കുനിക്കുന്നു...
ReplyDeleteഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!
ReplyDeleteകാംക്ഷതൻ ജീവനിശ്വാസമറ്റയാൾ
യാത്രയായ്; കണ്ടുനിൽക്കുന്നവർക്കിനി
എത്ര ദൂരമുണ്ടുത്തരം തേടിയോ?
അറ്റമെത്തിയില്ലെന്നുറപ്പാക്കിയോ?
പലപ്പോഴും മനുഷ്യന്റെ മനഃശാസ്ത്രവും ജീവിതത്തോടുള്ള കാഴ്ച്ചപാടുകളും എല്ലാം വളരെ സങ്കീര്‍ണ്ണമായി തോന്നിയിട്ടുണ്ട്.... ഇപ്പോഴും. തികച്ചും വ്യത്യസ്തമായ ഒരു അനുഭവകുറിപ്പ്.... പങ്കുവെച്ചതില്‍ നന്ദി അജിത്തേട്ടാ...!
ReplyDeleteജീവിതം ഒരു അത്ഭുതം തന്നെയാണ് .
ReplyDeleteഎത്ര ഒഴുക്കിലും , തുഴഞ്ഞു മുന്നോട്ടു പോകുന്ന ചിലർ ...പ്രതീക്ഷകൾ !..അവ മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നത് .
നല്ല അവതരണം അജിത് ഭായ് ...
ജീവിതം ഒരു മഹാത്ഭുദം! ഒരു പ്രഹേളിക !! ജീവന്‍ എന്ന സമസ്യയുടെ ഈ പഞ്ജരം അതി സാഹസികം ജീവനെ നില നിര്‍ത്തുന്നതും വിട്ടൊഴിയുന്നതും തീര്‍ത്തും ദൈവ ഹിതം ! ശരീരത്തിന് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ ജീവനെയും ജീവിതത്തെയും നരകിപ്പിക്കുന്നു .അപ്പോഴും ഒരു പ്രതീക്ഷയുടെ അരികുനാളം ,,,,അതാണ് ജീവന്‍റെ പ്രയാണ പ്രേരകം !അന്യരെ സ്നേഹിക്കുന്നതില്‍ സഹായിക്കുന്നതില്‍ നമുക്കുള്ള കാഴ്ചപ്പാട് സാഹോദര്യത്തിന്റെ മഹാ മനസ്സ് !അതില്‍ പലരും പരാചയപ്പെടുന്നുവന്ന ചിത്രം വിചിത്രവും ! പോസ്റ്റ് മാതൃകാപരം !
ReplyDeletedaivathinte pareekshanangal...
ReplyDeleteപ്രതീക്ഷയോട്കൂടിയുള്ള ജീവിതം ..:(
ReplyDeleteപ്രാര്‍ഥനകള്‍ മാത്രം ..
ഈശ്വരാ......!
ReplyDeleteതാങ്ങാന്‍ ഒക്കത്തില്ല. ഇങ്ങനെയും മനക്കരുത്തോ?
nalla ezhuth, athilupari theeshnamaya jeevithanubhavangal
ReplyDeleteകഷ്ടപ്പെട്ട് ജീവിക്കുന്ന ഇത്തരക്കാരുടെ അനുഭവങ്ങളറിയുമ്പോഴാണ് ജീവിതത്തിന്റെ വില മനസ്സിലാക്കാൻ കഴിയുക. താങ്കളുടെ സുഹൃത്തിന്റെ പ്രതീക്ഷകൾ പൂവണിയട്ടെ..
ReplyDeleteപ്രതിബന്ധമെല്ലാം എനിക്കാത്മ ശക്തി പൊരുതുന്നു ഞാനേകനായ്.........ഇങ്ങനെയുള്ളവരെ നമിക്കണം ..സുഹൃത്തിനോടൊപ്പം എന്‍റെ പ്രാര്‍ത്ഥനകളും .
ReplyDeleteപ്രതീക്ഷയാണ്
ReplyDeleteഓരോ മനുഷ്യനെയും നയിക്കുന്നത്...,
ജീവിതമെന്ന അത്ഭുതം.......
ReplyDeleteപ്രതീക്ഷകളിലാണ് ജീവിതം പൂത്തു തളിര്‍ക്കുന്നത്...rr
ReplyDelete
ReplyDeleteഒരു നിമിഷം ആലോചിച്ചിരുന്നു പോയി…ആ സുഹൃത്ത് ജീവിതത്തെ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടാകുമെന്ന്..
അസാമാന്യമായ മനോധൈര്യമുള്ള ആളാണല്ലോ വിജയന്‍. അതോ ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം നിസ്സാരമായി കാണാനുള്ള കഴിവോ?
ReplyDeleteFbyil vaayichirunnu, jeevitham nissaramanennokke parayumpozhum athinodulla adangatha abhinivesham Oro manushyanilum undu.... athanu jeevitham...!
ReplyDelete
ReplyDeleteജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!
അവസാന ശ്വാസം പോകുന്നതു വരെയും മനുഷ്യന്‍റെ പ്രതീക്ഷകള്‍ മരിക്കുന്നില്ല..
ReplyDeleteജീവിതത്തിലെ നമ്മുടെ പ്രശ്നങ്ങളൊക്കെ എന്ത് നിസ്സാരം എന്ന ഈ കുറിപ്പ് വായിച്ചപ്പോൾ അറിയാതെ ഓർത്തു. ഹൃദയം മുറിയുംപോഴും ദാരിദ്ര്യം കൂടുമ്പോഴും എല്ലാറ്റിനും മുകളിൽ ഇതാണെന്റെ ലോകം എന്ന് പറഞജ് ജീവിക്കാൻ പ്രേരണ നല്കുന്ന പ്രത്യാശ..
ReplyDeleteജീവിതം ഒരു റേഡിയോ ഓഫ് ചെയ്യും പോലെ പതിയെ വോളിയം കുറച്ചു ഒടുവില്‍ ടിക്ക് ശബ്ദത്തോടെ നിശബ്ദമാവുന്നത് നേരിട്ട് കാണും പോലെ
ReplyDeleteജീവിതം അങ്ങനെയാണ് എത്ര കിഴടക്കിയാലും എത്ര നഷട്ടപ്പെട്ടലും ജീവിക്കാനുള്ള കൊതി മാറില്ല ആ കൊതി ഇല്ലാതായാല്‍ പിന്നെ ജീവിക്കുന്നതില്‍ കാര്യവുമില്ല
ReplyDeleteആശംസകള്‍ ...........................
ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!...ഇതില്‍
ReplyDeleteയാഥാര്‍ത്യ ബോധത്തിന്റെ ചിന്താഗതിയുണ്ട്......ആശംസകള്‍
Ajiyettaaaaa......
ReplyDeleteജോയ് ഗുരുവായൂര്‍
ReplyDeleteവിഷ്ണുലാല്‍
നാട്ടുമ്പുറത്തുകാരന്‍
രമണിക
പി.എം കോയ
കീയക്കുട്ടി
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി
സ്നേഹവും സന്തോഷവും അറിയിക്കുന്നു.
Life's journey is not to arrive at the grave safely in a well preserved body, but rather to skid in sideways, totally worn out, shouting "holly shit..what a ride ! "
ReplyDeleteRead my blog here : http://theeyattam.blogspot.com
Thanks
നന്നായിട്ടുണ്ട് അഭിനന്ദനങൾ
ReplyDeleteഅവശതയനുഭവിക്കുന്നവരുടെ മനസ്സുകാണാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. ഈ നന്മ എന്നും നില നില്‍ക്കട്ടെ.....
ReplyDeleteആശംസകള്‍ അജൊയേട്ടാ.
താങ്ക് യൂ ഫിറൊസ്.
Deleteജീവിതം കൈവിട്ടു പോകുമ്പോഴും എത്തിപ്പിടിക്കാൻ ഒരു വയ്ക്കോൽത്തുരുമ്പ് തേടുന്ന മനുഷ്യരുടെ പ്രതിനിധിയായി വിജയൻ...!
ReplyDeleteകൂടുതൽ ചിന്തിക്കാൻ മനസ്സ് വരുന്നില്ല. ഈ അവസ്ഥ മറ്റൊരു മനുഷ്യനും ഉണ്ടാവരുതേയെന്ന പ്രാർത്ഥനയോടെ...
ജീവിതത്തില്‍ എല്ലാം നഷ്ടമാകുന്നു എന്നറിയുമ്പോഴും പ്രതീക്ഷ ........മനോഹരമായ എഴുത്ത് അജിത്തേട്ട
ReplyDeleteഎന്റെ ശശിയേട്ടനും മരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഇത്തരം വാക്കുകൾ പറയാറുണ്ടായിരുന്നു...പ്രതീക്ഷ എന്ന നാളത്തിൽ ഒരല്പം ആശ്വാസം എന്ന് മാത്രം
ReplyDeleteഹോ, കഷ്ടം തന്നെ.
ReplyDeleteപ്രതീക്ഷകളാകാം അയാളിൽ ജീവിയ്ക്കണം എന്ന മോഹം നിലനിർത്തുന്നത്.
....ഹ്ഹോ!!!
ReplyDeleteമനസ്സ് അതാണ് അജിത് ഭായ് എല്ലാത്തിന്റേയും അടിസ്ഥാനം ...കാലിനിടയിലെ അവസാന മണൽത്തരിയും ഒലിച്ചുപോകൂന്ന നിമിഷത്തിലും പിടിച്ചു കയറാൻ മുകളിൽ ഒരു കച്ചിത്തുമ്പെങ്കിലും അവശേഷിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാൻ കഴിയുന്ന വിജയന്റെ മനസ്സിന്.. !
ReplyDeleteസകലമാന സുഖസൗകര്യങ്ങളുടേയും ഉച്ചസ്ഥായിയിൽ അഭിരമിയ്ക്കുമ്പോഴും നാളേ അല്ലെങ്കിൽ വിദൂരഭാവിയിൽ എന്നോ സംഭവിയ്ക്കാവുന്ന ദുരന്തത്തെക്കുറിച്ചോർത്ത് ഇന്നേ പരിഹാരം തേടാൻ ഒരുങ്ങുന്ന് ആകുലമനസ്സൂകൾക്ക് ഒരു ഗുണപാഠമാണ് ഈ കൊച്ചു വലിയ മനുഷ്യൻ.
(നെറ്റ് സഞ്ചാരം കുറവായതിനാൽ വായിയ്ക്കാൻ വൈകി)....ആശംസകൾ.....
താങ്ക് യൂ കൊല്ലേരീ.
Deleteനാട്ടില്‍ത്തന്നെയാണോ? സുഖമല്ലേ
ഭായിയുടെ മിത്രം വിജയന്റെ ദയനീയാവസ്ഥയല്ല
ReplyDeleteആ കൂട്ടുകാരന്റെ മനോധൈര്യമാണ് ഇതിലെ സന്ദേശം...
അതെ, ആ മനോധൈര്യം തന്നെയാണ് പ്രധാനം!
ReplyDeleteബാക്കി വയ്ക്കുന്ന പ്രതീക്ഷകൾ
ReplyDeleteനമ്മൾ അയാളുടെ വേദന മാത്രം കാണുന്നു
അയാൾ വേദനയുടെ ബാക്കി മാത്രം കാണുന്നു
അജിത് ഭായ് അയാളിലൂടെ നമ്മളെ പ്രതീക്ഷയുടെ ഒരു പുതിയ ലോകം കാണിച്ചു തരുന്നു സ്നേഹപൂർവ്വം
pratheeksha
ReplyDeleteകഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല. എങ്കിലും അറിയാതെ പറഞ്ഞുപോകുന്നു... ജീവിക്കാനുള്ള മോഹം നേരത്തെ ഉണ്ടായിരുന്നെങ്കില്‍... അല്ലെങ്കില്‍ ജീവിതത്തിന്റെ വില നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍...
ReplyDeleteപക്ഷെ ഇത്രയൊക്കെ വലിയ പ്രതിസന്ധി ഉണ്ടായിട്ടും പ്രതീക്ഷയോടെ മുന്നോട്ടു പോകുന്ന അദ്ദേഹത്തിന്റെ മനക്കരുത്ത്
മാതൃകാ ആകേണ്ടത് തന്നെ. (മനക്കരുത്ത് മാത്രം)
ഹൊ.എന്നാ സങ്കടമായെന്നോ.പാവം
ReplyDeleteജീവിതം ...!!!
ReplyDeleteമൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്കാളേറെയാണ്
സങ്കടങ്ങള്‍ തിരയടിക്കുന്നത്;
പതഞ്ഞൊഴുകുന്നത്....!!
ജീവിതം ...!!!
ReplyDeleteമൂന്നക്ഷരത്തിനപ്പുറത്തേക്ക് കടലിനേക്കാളേറെയാണ്
സങ്കടങ്ങള്‍ തിരയടിക്കുന്നത്;
പതഞ്ഞൊഴുകുന്നത്....!!
പ്രത്യാശയുടെ കൈത്തിരി നാളമാണ് .... കോളുകൊണ്ട ജീവിതകടലിനെ താണ്ടാനാവശ്യം എന്ന എഴുത്തിന്‍റെ കൂട്ടുകാരാ.....അനുമോദനങ്ങള്‍.,..
ReplyDelete