പതിനാറ് വയസ്സു വരെ നിഷ്കളങ്കമായ ഒരു ഗ്രാമവാസിയല്ലായിരുന്നുവോ ഞാന്‍?വലിയ കുതന്ത്രങ്ങളൊന്നുമറിയാത്ത നിഷ്കളങ്കന്മാരുടെ ഒരു ഗ്രാമം. ഓരോ ഗ്രാമത്തിനും സ്വന്തമായി ഒരു നിഷ്കളങ്കചാമ്പ്യന്‍ കാണാതിരിക്കില്ല. അവര്‍ക്കുഗ്രാമാന്തരങ്ങള്‍ തോറും പേരും രൂപവുമൊക്കെ വ്യത്യാസപ്പെടുമെങ്കിലും പൊതുവില്‍ സാമ്യങ്ങളാണധികം.
അവര്‍ നാടിന്റെ പൊതുസ്വത്ത്, അവര്‍ നാടിന്റെ സ്വന്തം ചാര്‍ലി ചാപ്ലിന്‍, അവര്‍ നാടിന്റെ സായാഹ്നക്കൂട്ടത്തിന്റെ നേരമ്പോക്ക്. പറഞ്ഞു ചിരിക്കാനും ഓര്‍ത്തു ചിരിക്കാനും മുടങ്ങാതെ വക നല്‍കുന്ന ഒരു നിഷ്കളങ്കന്‍ നിങ്ങളുടെ പരിചയത്തിലില്ലെന്നോ? എന്റെ ഗ്രാമത്തിലെ നിഷ്കളങ്കന്റെ പേര്‍ ഇവിടെ പ്രസക്തമല്ല. അതുകൊണ്ട് നമുക്കദ്ദേഹത്തെ നിഷ്കളങ്കന്‍ പിള്ളയെന്നു വിളിക്കാം. അദ്ദേഹത്തിന്റെ ചില ആത്മഗതങ്ങള്‍ വാമൊഴിപ്പാട്ടായി പകര്‍ന്നു കിട്ടിയത് നിങ്ങളോടൊന്നറിയിച്ചില്ലെങ്കില്‍ അതെന്തൊരു സ്വാര്‍ഥതയാണ്?
ഒരിക്കല്‍ നമ്മുടെ സുഹൃത്ത് ബസ് യാത്രയിലായിരുന്നു. ഇരിക്കാനൊന്നും സീറ്റ് ലഭിച്ചില്ല. പിള്ളയങ്ങിനെ കമ്പിയില്‍ ചാരി ബസിന്റെ കുലുക്കത്തിനൊത്ത് ചാഞ്ചാടി യാത്ര തുടരുമ്പോഴാണത് കണ്ടത്. തൊട്ടൂ മുമ്പിലുള്ള സീറ്റില്‍ നാട്ടുമ്പുറത്തുകാരിയായ ഒരു യുവതി തന്റെ കുഞ്ഞിനു മുലപ്പാലൂട്ടി അറിയാതെയങ്ങ് മയങ്ങിപ്പോയി. ബസിന്റെ കുലുക്കത്തില്‍ കുഞ്ഞിന് പലപ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല. പാവം കുഞ്ഞ്, നിഷ്കളങ്കന്‍ പിന്നെ വേറൊന്നും ചിന്തിച്ചില്ല. കൈ നീട്ടി കുഞ്ഞിന്റെ വായിലേക്ക് പിടിച്ചു വച്ചുകൊടുത്തു. ഞെട്ടിയെഴുന്നേറ്റ അമ്മ കൈ നീട്ടിയൊന്നു വച്ചുകൊടുത്തു നിഷ്കളങ്കന്റെ കരണത്ത്. കണ്ണില്‍ പൊന്നീച്ച പറക്കുന്ന വേദന പതുക്കെ തടവിമാറ്റിക്കൊണ്ട് നിഷ്കളങ്കന്‍പിള്ളയുടെ ആത്മഗതം “ ഇപ്പോഴത്തെ കാലത്ത് ഒരു കൊച്ചു കുഞ്ഞിനു പോലും ഒരു ഉപകാരം ചെയ്യാന്‍ വയ്യ” ഇതാണ് നിഷ്കളങ്കന്റെ ഏറ്റവും പ്രസിദ്ധമായ ആത്മഗതം. ..............ഇനി അടുത്ത ആത്മഗതവും അത്ര മോശമൊന്നുമല്ല. രണ്ടും കല്പിച്ച് നിഷ്കളങ്കന്‍പിള്ള ഒരു തീരുമാനമെടുത്തു. ഈ കളിയാക്കിച്ചിരി കണ്ട് മടുത്തു. എന്തായാലും ജീവിതം അവസാനിപ്പിക്കുക തന്നെ. പിള്ള തെരഞ്ഞെടുത്ത മാര്‍ഗം റ്റീ ബാഗ് ആവുകയാണ്. (ഗള്‍ഫിലെ മലയാളി ആത്മഹത്യകളില്‍ മജോറിറ്റി തൂങ്ങിമരണമാണ്, അതുകൊണ്ട് ഏതോ സഹൃദയരായ അറബിയുടെ സമ്മാനമാണ് റ്റീ ബാഗ് എന്ന വാക്ക്) എവിടെയോ നിന്നു ഒരു തുണ്ട് കയര്‍ സംഘടിപ്പിച്ച് നിഷ്കളങ്കന്‍ ഓപ്പറേഷന്‍ റ്റീ ബാഗ് നടപ്പില്‍ വരുത്തി. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണല്ലോ പലപ്പോഴും സംഭവിക്കുന്നത്. കയറും പൊട്ടിച്ച് നടുവടിച്ച് ഇതാ കിടക്കുന്നു നിഷ്കളങ്കന്‍ തറയില്‍. ഉരുണ്ട് പുരണ്ടെഴുന്നേറ്റ് നിഷ്കളങ്കന്റെ ആത്മഗതം “ ദൈവാധീനം, ഇപ്പം വീണു ചത്തേനെ. ഇത്രേം പൊക്കത്തീന്ന് വീണിട്ട് ഇത്രേ പറ്റീള്ളല്ലോ” ഇതെഴുതുന്ന നിഷ്കളങ്കന് സംശയങ്ങള്‍ തീരുന്നില്ല. എഴുതി അടുത്ത ലൈനിലേക്ക്, അല്ലെങ്കില്‍ പാരഗ്രാഫ് തിരിക്കാന്‍ enter key അടിച്ചിട്ട് കഴ്സര്‍ ശാഠ്യം പിടിച്ച് നില്‍ക്കുന്നു. ആരെങ്കിലും ഗുരുവാകണേ പ്ലീസ്. നിഷ്കളങ്കന്‍പിള്ളയുടെ പഞ്ച് ഡയലോഗുമായി വീണ്ടും കാണാം.
ആ പഞ്ച് ഡയലോഗ് എവിടെ
ReplyDeleteഎന്റെ നിഷ്കളങ്കന്‍ പിള്ളേ ?
നര്‍മം കൊള്ളാം
ഇത്ര നിഷ്കളങ്കന്‍ ആയാല്‍ പിന്നെ അടി ഉറപ്പ്. ചിരിച്ചു പോയി .
ReplyDeleteനിഷ്കളങ്കൻ പിള്ള നന്നായിട്ടുണ്ട് ചിരിപ്പിച്ചു..
ReplyDeleteഎനിക്കൊരു സംശയമുണ്ട്, ഈ നിഷ്കളങ്കന്‍ പിള്ളയുടെ ശരിക്കുള്ള പേര് "അജിത്ത് കുമാര്‍" എന്നാണോ? ഹ..ഹ..ഹ..
ReplyDeleteഎന്നാലും ഇത് കുറെ കടന്നു പോയി കേട്ടോ...ഇതൊക്കെ കയ്യില്‍
ReplyDeleteഇരുന്നിട്ടാണോ ഈ നിഷ്കളങ്കന്‍ ഇങ്ങനെ അനങ്ങാതെ ഇരുന്നത്..
രാവിലെ ഒരു ഹോര്‍ലിക്ക്സ് കിട്ടിയ പ്രതീതി..ആ ടി ബാഗ്
സ്റ്റൈല്‍ ആല്‍മഹത്യ അപ്പൊ എല്ലാ ഗള്‍ഫ് കണ്‍ട്രി ഇലും പറയും
അല്ലെ...അതിന്റെ ഒരു ഫോട്ടോ കൂടി കൊടുക്കണം.രസം ആവും.
This comment has been removed by the author.
ReplyDeleteനിഷ്കളങ്കന്‍പിള്ള ചിരിപ്പിച്ചു.റ്റീ ബാഗ് ആദ്യം എനിക്ക് മനസ്സിലായില്ല.
ReplyDelete@ രമേഷ്, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ReplyDelete@ ശ്രീ, ഉറപ്പായ അടി വാങ്ങുമ്പോഴും നിഷ്കളങ്കന്‍ ചിരിയിലൂടെയാണ് മറുപടി കൊടുക്കുക.
@ ഹൈനക്കുട്ടീ, ഇനി നാട്ടില്‍ പോകുമ്പോള്‍ വി.കെ പടിയിലെ നിഷ്കളങ്കന്‍ ആരെന്ന് അന്വേഷിക്കണം, എന്നിട്ടയാളെ കുത്തിവരക്കാം
@ വായാടിയോട് ലേശം പരിഭവമുണ്ടായിരുന്നു. ഞാന്‍ പോകുന്ന എല്ലാ സൈറ്റിലും വായാടിയുടെ ഒരു കമന്റ് ഉണ്ട്. എന്നാല്‍ എന്ന് സ്വന്തത്തില്‍ മാത്രമില്ല. ഞാന്‍ ഒരു കംപ്ലെയിന്റ് കൊടുക്കാനിരിക്കുകയായിരുന്നു. എന്തായാലും വന്നല്ലോ. പക്ഷെ ആ ചോദ്യത്തിന് ഉത്തരം പറയില്ല. well kept secret
@ എന്റെ ലോകമെ, ഷോറൂമില്‍ ഇത്രയും. ഗോഡൌണ്‍ നിറയെ വേറെയുണ്ട്.
@ ജു, റ്റീ ബാഗ് ഗള്‍ഫില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. വന്നതിനും വായിച്ചതിനും, ചിരിച്ചതിനും നിഷ്കളങ്കമായ നന്ദി രേഖപ്പെടുത്തുന്നു.
നിഷ്കളങ്കന്‍ പിള്ളമാര്‍ ഒരെണ്ണമെങ്കിലും എല്ലാ നാട്ടിലും കാണും. പണ്ട് ഒരു യുവതി ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ കമിഴ്ന്നടിച്ചു വീണു.എല്ലാരും കാഴ്ച്ചക്കാരായപ്പോള്‍ പാവം നിഷ്കളങ്കന്‍ അവരുടെ നെഞ്ചു തടവിക്കൊടുത്തു പോലും! ബാക്കി പുകില്‍ ചിന്തനീയം...
ReplyDeleteഇവിടെ (ഖത്തറില്‍) തൂങ്ങിമരണത്തിന് 'ലിപ്ടന്‍'എന്നാ പറയുന്നതു.
ഇതേ പിള്ളയെ പോലെ പണ്ട് ഒരു നമ്ബൂരിശനും കയര്‍ പൊട്ടി വീണു. അപ്പൊ നമ്പൂരി പറഞ്ഞത്രേ " നേരാം വണ്ണം തൂങ്ങി മരിക്കാന്‍ അറിയാത്ത ഞാനൊക്കെ ജീവിച്ചിരുന്നിട്ടു കാര്യമില്ല മരിക്കുക തന്യാ ഭേദം" എന്ന്.
ആ റ്റി ബാഗ് പ്രയോഗം ഇഷ്ട്ടായി
ReplyDeleteഈ നിഷ്ക്കളങ്കന്‍ പിള്ളമാരുടെ ഓരോരു നിഷ്ക്കലങ്കതകളെ..
ReplyDeleteഎന്തൊരു നിഷ്ക്കളങ്കത! ഇത്രേം പ്രതീക്ഷിച്ചില്ല.
ReplyDeleteഞാന്‍ വീണ്ടും വന്നു, ട്ടോ. പിന്തുടരാന്‍ തീരുമാനിച്ചു. :)
ReplyDelete@ അനിയാ ഒഴാക്കാ, ചേട്ടന്‍ എഴുതിത്തുടങ്ങുന്നതേയുള്ളു. നല്ല അഭിപ്രായത്തിന് നന്ദി.
ReplyDelete@ രാംജിക്കു ബഹുമാനപുരസ്സരം സ്വാഗതം
@ എച്ച്മു. വളരെ നന്ദി, വരവിനും വായനയ്ക്കും.
@ എന്റെ വായാടിത്തത്തമ്മേ, ഇനിയൊരു കിളിപ്പാട്ടാവാം അല്ലേ.
ഹ!
ReplyDeleteഇക്കഥ കേട്ടിട്ടുണ്ട്.
ഇത് നമ്മുടെ കുമാരനും എഴുതിയിട്ടുണ്ട്.
ടീ ബാഗ് എന്ന പ്രയോഗം നന്നയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
ReplyDeleteഗള്‍ഫില്‍ ആത്മഹത്യ ചെയ്യുന്നത് മലയാളികള്‍ മാത്രമാണ്....കാരണമറിയില്ല
Deleteചാമ്പിയ ലിങ്കില്‍ കൂടി ഞാന്‍ കയറി...ഹഹഹ
ReplyDeleteഅടിപൊളി നിഷ്കളങ്കത ചിലപ്പോഴൊക്കെ ഒരു ശാപം തന്നെ, ആത്മ ഹത്യയോ അതോ ഇങ്ങനെത്തെ ആളുകളെ തള്ളിക്കെട്ടിതൂക്കുന്നതോ! :-)
ReplyDeletehi hi hi...:)kollam..ajithetta..
ReplyDeleteഹഹ...ഈ നിഷ്ക്കളങ്കന്‍ കേമം തന്നെ... കലക്കി
ReplyDeletebest...
ReplyDeleteഷബീര്‍
ReplyDeleteപ്രവീണ്‍
രസ് ല
ഡോക്ടര്‍
പാളിപ്പോയ ഒരു ശ്രമമായിരുന്നു ഇത്
നര്‍മ്മം എന്റെ അയല്പക്കത്തുകൂടെപ്പോലും പോയിട്ടില്ല എന്ന് അനു പറയാറുള്ളത് എത്ര സത്യം
എങ്കിലും വന്ന് വായിച്ച നിങ്ങള്‍ക്കെന്റെ നന്ദി
ഇന്നാണ് ഇത് വായിച്ചത്....നന്നായി ചിരിച്ചു....ആശംസകൾ അജിത്ത്...
ReplyDelete“ ഇപ്പോഴത്തെ കാലത്ത് ഒരു കൊച്ചു കുഞ്ഞിനു പോലും ഒരു ഉപകാരം ചെയ്യാന്‍ വയ്യ”
ReplyDelete----ഹ ഹ ഹാ...
അയ്യോ പാവം... (ഇത് സ്വന്തം അനുഭവമാണോ സാര്‍?)
നിഷ്കളങ്കന്‍ പിള്ളയെ പരിചയപ്പെടുത്തുന്നയാല്‍ അത്ര നിഷ്കളങ്കന്‍ ഒന്നുമല്ല എന്ന് മനസ്സിലായി ..
ReplyDeleteനല്ല നര്‍മ്മം