"ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമ്രുതൂട്ടും പാര്‍വണശശിബിംബം"
(അമ്രുതെന്നും ഹ്രുദയമെന്നുമൊക്കെ ശരിക്കെഴുതുന്നതെങ്ങിനെ? ഇതു വായിക്കുന്ന ഏതെങ്കിലും സഹോദരങ്ങള്‍ പറഞ്ഞുതരണം. “ഠ” എഴുതാന്‍ പഠിപ്പിച്ചത് ഹൈനക്കുട്ടിയാണ്. ഹാഫ് സെഞ്ചുറി അടുക്കുമ്പോള്‍ തൈക്കിഴവന്റെ ഒരു മലയാളം പഠനമെന്നു ഓര്‍ത്ത് ചെറുചിരിയും വരുന്നുണ്ട്.)പ്രേമത്തെപ്പറ്റി എഴുതാത്ത കവികളുണ്ടോ? ചില വാക്കുകള്‍ക്ക് സൌന്ദര്യമുണ്ടെന്നു തോന്നുന്നു. പ്രണയമെന്ന വാക്കിനൊരു സൌന്ദര്യമുണ്ട്. വെറുപ്പെന്ന വാക്കിനൊരു വൈരൂപ്യവുമുണ്ട്. പ്രത്യാശ എന്ന വാക്കു തന്നെ പ്രത്യാശ ഉളവാക്കുന്നതാണ്. നിരാശ എന്ന വാക്കില്‍ നിരാശയുടെ എല്ലാ ഭാവവും അടങ്ങിയിട്ടുണ്ട്. ഇന്നെന്താണ് പ്രണയവുമായി വരാന്‍ തോന്നിയത്?
ഇന്നലെ ബഹറിനില്‍ മഴ പെയ്തു. മഴ ഒരു പ്രണയിനിയെ പോലെയാണ്. കഴിഞ്ഞ വര്‍ഷം ഈ പ്രണയിനി ബഹറിനില്‍ ഒന്നു മുഖം കാട്ടി പോയതേയുള്ളു. എനിക്ക് രണ്ടാമത്തെ പ്രണയിനിയാണു മഴ. ആദ്യത്തെ പ്രണയിനിയെ 17 വര്‍ഷങ്ങള്‍ക്കു മുമ്പു വിപ്ലവകരമായി കൈപിടിച്ചു ജീവിതസഖിയാക്കി. അതും ഒരു വലിയ സമരത്തിനു ശേഷം. ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍ ബ്രഹ്മചാരി എന്ന സമരത്തിനു മുമ്പില്‍ എന്റെ വീട്ടുകാര്‍ 6 വര്‍ഷങ്ങള്‍ക്കു ശേഷം അനുവാദം തന്നു. ഒരു ട്രാന്‍സ് ഫോര്‍മഷന്‍ പീരിയഡില്‍ കൂടെയാണു നാം പോകുന്നതെന്നു തോന്നാന്‍ ഒത്തിരി കാരണങ്ങളുണ്ട്. ചില മ്രുഗങ്ങള്‍ വംശനാശം വരുന്നതുപോലെ അനേകകാര്യങ്ങള്‍ വംശനാശം വന്നു പോകുന്ന ഒരു കാലം. ആറും ഏഴും പേജുകളിലേക്കു നീളുന്ന പ്രേമലേഖനങ്ങള്‍ എഴുതുന്ന കാമുകീകാമുകന്മാര്‍, ജുവൈരിയയുടെ ഉമിത്തീയിലെ തട്ടാന്‍, ടക് ടക് എന്നു ടൈപ്പ് ചെയ്തിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അഞ്ചു മുളകും ഒരു ചിരട്ട പഞ്ചസാരയും കടം വാങ്ങി ക്രുത്യമായി തിരിച്ചു കൊടുത്തിരുന്ന പാവം വീട്ടമ്മമാര്‍, റേഡിയോ നാടകം കേള്‍ക്കാന്‍ ചൂട്ടും കത്തിച്ച് അയല്പക്കത്തു പോകുന്ന കുടുംബങ്ങള്‍, അപ്പുറത്തെ വീട്ടില്‍ നിന്ന് തീ വാങ്ങി വന്നു അടുപ്പ് കത്തിക്കുന്ന അമ്മമാര്‍, ഒരു വാസനസോപ്പും പൌഡറുമൊക്കെ വലിയ ആഡംബരമായിരുന്ന യുവതികള്‍. എന്റെ ബാല്യത്തിലെ കാഴ്ച്ചകളാണിതൊക്കെ. “നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സ മ്രുദ്ധം” എന്നു കവികള്‍ കവിതയെഴുതുന്ന കാലം. ഒരു പുഴയില്‍ ആര്‍ക്കും രണ്ടു തവണ കുളിക്കുക സാദ്ധ്യമല്ലെന്ന് പറയുന്നതുപോലെ ഇനി ആ കാലം തിരികെ വരികയുമില്ല. ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഒരു മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഇരുന്നു ബ്ലോഗെഴുതുമോ- “എന്റെ കുട്ടിക്കാലത്തൊക്കെ ആവേശത്തോടെ ബ്ലോഗെഴുതുന്നവരുണ്ടായിരുന്നു, നോക്കി, പിന്തുടര്‍ന്നു വായിക്കുന്നവര്‍ ഉണ്ടായിരുന്നു, SMS, CHATTING ഒക്കെ ചെയ്ത് പ്രേമിക്കുന്ന കാമുകീകാമുകന്മാരുണ്ടായിരുന്നു“ എന്നൊക്കെ- ആവോ, ആര്‍ക്കറിയാം? ബസും ജീപ്പുമൊക്കെ വന്ന് ബ്ലോഗിന്റെ പ്രാധാന്യം കുറയുന്നതിനെ പറ്റി ബ്ലോഗെഴുതിയ ജയന്‍ ഡോക്ടറൊക്കെ അന്നു കുഞുമക്കള്‍ 15th Generation electronic gadgets ഒക്കെയെടുത്ത് പുഷ്പം പോലെ പെരുമാറുന്നത് കാണുമ്പോള്‍ നൊസ്റ്റാള്‍ജിക് ആയി ഈ സ്വന്തം അജിത്ത് ഇപ്പോള്‍ പറയുന്നത് പോലെ എന്തായിരിക്കും അന്ന് ബ്ലോഗ് ചെയ്യുന്നത്? ഓര്‍ക്കാന്‍ നല്ല രസം.
എന്തായാലും പ്രേമമെന്ന സംഭവം ഇല്ലാതായി പോവുകയില്ല. ഇന്നത്തെ രൂപഭാവമല്ലെങ്കില്‍ കാലാനുസ്രുതമായ വേറൊരു ഭാവത്തില്‍. കാരണം ദൈവം ഒരുവന് ഒരുത്തിയെ സ്രുഷ്ടിച്ച് പ്രണയവും ഉള്ളില്‍ വച്ച് അയച്ചിരിക്കുമ്പോള്‍ അതിനെതിരെ ആര്‍ക്കു മതില്‍ കെട്ടാനാവും? ഞാന്‍ അതിശയത്തോടെ കാണുന്ന ഒരു കാര്യം പറയാം. ബഹുഭാര്യാത്വത്തെ ചോദ്യം ചെയ്യാനല്ല, വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാനല്ല. ഒരുവന് ഒരുവള്‍ എന്ന് ഞാന്‍ പറയാനുള്ള കാരണം എന്തെന്നോ? ഭൂമിയുടെ ഏതു ഭാഗത്തായാലും, ഏതു വംശമായാലും, ദരിദ്രമായാലും സമ്പന്നമായാലും, കറുത്തതായാലും വെളുത്തതായാലും, ജനസംഖ്യാകണക്കെടുക്കുമ്പോള്‍ ആണ്‍പെണ്‍ അനുപാതം 1:1 (ഏകദേശം) ആയിരിക്കുന്നതെങ്ങിനെ? വലിയ വ്യത്യാസങ്ങള്‍ ഒരിടത്തും വരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത് അനേക യുവാക്കള്‍ പോര്‍ക്കളത്തില്‍ മരിച്ചു. പിന്നെയുള്ള വര്‍ഷങ്ങളില്‍ യൂറോപ്പിലെങ്ങും ഈ 1:1 അനുപാതം ശരിയാവുന്നത് വരെ ആണ്‍ജനനങ്ങളായിരുന്നു ഭൂരിപക്ഷവുമെന്നൊരു സ്റ്റാറ്റിറ്റിക്സ് കേട്ടിട്ടുണ്ട്. അതു മാത്രമല്ല അതിശയം. മറ്റുള്ള ജന്തുവര്‍ഗങ്ങളില്‍ നോക്കിയാലും ഒരു പ്രത്യേകത കാണാം അവയുടെ സംഖ്യാ കണക്കുകളില്‍. മനുഷ്യന് ഏതു പ്രയോജനമോ അവയാണു എണ്ണത്തില്‍ കൂടുതല്‍. മുട്ടയിടുന്ന കോഴിയാണെങ്കില്‍ 5 പിടയും ഒരു പൂവനും., പാല്‍ തരുന്ന പശു ആണെങ്കില്‍ 4 പെണ്‍കിടാക്കള്‍ക്കു ശേഷം ഒരു മൂരിക്കുട്ടന്‍, വീട്ടില്‍ വളരുന്ന നായയ്ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ 5 കുഞ്ഞുങ്ങളില്‍ ഒന്നായിരിക്കും പെണ്‍കുഞ്ഞ്. ( of course there are exceptions ) ദൈവം തമ്പുരാന്‍ വളരെ ജ്ഞാനത്തോടെ കാര്യങ്ങളെ ക്രമീകരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഇന്ന് പ്രേമത്തെപ്പറ്റി ചിന്തിക്കാന്‍ ഒരു കാരണം മാദ്ധ്യമം പത്രത്തില്‍ വന്ന ജയലക്ഷ്മിയുടെയും സുദര്‍ശന്റെയും പ്രണയസാഫല്യത്തിന്റെ വാര്‍ത്തയാണ്. “ഈടാര്‍ന്നു വായ്ക്കുമനുരാഗനദിയ്ക്ക് വിഘ്നം കൂടാതൊഴുക്കനുവദിക്കുകയില്ലയീശന്‍” എന്ന് കവി നിരീക്ഷിച്ചത് പോലെ ഈ പ്രിയപ്പെട്ടവര്‍ വളരെ വൈതരണികള്‍ നീന്തിക്കടന്ന് ഒരു വിഷമദൌത്യം ഏറ്റെടുത്തിരിക്കുന്നു. കൂടെ നിന്നു സഹായിച്ച എല്ലവര്‍ക്കും ദൈവം തക്ക പ്രതിഫലം കൊടുക്കട്ടെ. പെരുമണ്‍ നിവാസികളായ ഏതെങ്കിലും ബ്ലോഗര്‍ സുഹ്രുത്തുണ്ടെങ്കില്‍ ദയവായി എന്റെ ആശംസകള്‍ അവരെ അറിയിക്കണം. ഇനിയും കൈത്താങ്ങല്‍ വേണ്ടിവരുമ്പോള്‍ എന്നാലാവുന്നത് ചെയ്യാന്‍ ഒരു contact number or details കിട്ടിയെങ്കില്‍ നന്നായി. ഒരിക്കല്‍ ഞങ്ങളുടെ ഫ്ലാറ്റ് ഷെയര്‍ ചെയ്ത് താമസിക്കാന്‍ വന്നത് വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കകം ഡൈവോഴ്സ് ആയ ഒരു കുട്ടിയായിരുന്നു. എപ്പൊഴും ദുഃഖിതയും നിരാശയിലുമായിരുന്നു അവള്‍. ഒരിക്കല്‍ “പിറന്നാളിന് നിനക്കെന്താ മോളെ സമ്മാനമായി വേണ്ടത്” എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപടി ഇങ്ങനെയായിരുന്നു. “ ചേട്ടനു കഴിയുമെങ്കില്‍ എനിക്കൊരു ചെറിയ ജീവിതം ഒരുക്കിത്തരു” ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് വളരെ ശ്രമങ്ങള്‍ക്കൊടുവില്‍ അനുയോജ്യനായ ഒരു യുവാവിനെ കണ്ടെത്തി. അവര്‍ ഇപ്പോള്‍ കുടുംബമായി ദുബായിലുണ്ട്. നമ്മുടെ ചെറിയ ജീവിതത്തില്‍ നമുക്കു ചുറ്റും ദൈവം ആക്കിവച്ചിരിക്കുന്ന മനുഷ്യര്‍ക്കു കഴിയുന്ന നന്മകള്‍ ചെയ്തു കൊണ്ടു ജീവിക്കുന്ന ജീവിതം എത്ര സഫലം? അതുപോലെ തന്നെ വേറൊരു സ്വപ്നം ഇനി ബ്ലോഗര്‍ സുഹ്രുത്തുക്കളുമായി പങ്കു വയ്ക്കാന്‍ സന്തോഷമേയുള്ളു. ഇപ്പോഴെനിക്കൊരു പ്രിയപ്പെട്ട അനിയത്തിയുണ്ട്. അവള്‍ വീല്‍ചെയറിലാണ്. അവളെ “സകലകലാവല്ലഭ” എന്നു ഞാന്‍ പറയും. ഈ അനിയത്തി അവള്‍ക്കു വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന പുരുഷനോടൊത്ത് സന്തോഷമായി കഴിയുന്ന മനോഹര സ്വപ്നമുണ്ടെനിക്ക്.
ഒരാഴ്ചയായി ചെറിയൊരു യാത്രയിലായിരുന്നു .ഇന്നലെ തിരിച്ചെത്തി.ഹൃദയം എന്നെഴുതാന്‍ h നോടൊപ്പം r ടൈപ്പ് ചെയ്ത തുടര്‍ന്ന്‍ ഷിഫ്റ്റ് + 6 അമര്‍ത്തിയാല്‍ മതി.ഹൃദയം തുടിക്കും!
ReplyDeleteഇത്തിരി തിരക്കിലാണ്,ഇനിയും വരാം.
സുദര്‍ശനനും ജയലക്ഷ്മിക്കും ഐശ്വര്യദായകമായ ജീവിതം ഉണ്ടാകട്ടെ.
ReplyDeleteതാങ്കളുടെ മനസ്സിലെ കെടാവിളക്ക് ഒരിക്കലും അണയാതിരിക്കട്ടെ.
ആശംസകള്‍.
അനിയത്തിയ്ക്ക് നന്മകൾ സമൃദ്ധമായുണ്ടാകട്ടെ........
ReplyDeleteവീല്‍ ചെയറില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ ഊഷ്മളതയിലേക്ക് ആ കുഞ്ഞു പെങ്ങളെ പിടിച്ചുയര്‍ത്താന്‍ ശക്തമായ കര ദ്വയങ്ങള്‍ ഉണ്ടാകട്ടെ ...ചേട്ടാ കഴിയുന്നതും ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നിന്ന് എഴുത്ത് തുടരു...
ReplyDeleteവായിച്ചു. നന്നായിട്ടുണ്ട് .അനിയത്തിയുടെ ഒരു ഫോട്ടേ കൂടി ഇടായിരുന്നു ഒന്നു കാണാൻ. ഇനി രണ്ടാഴ്ച എനിക്ക് സ്ക്കുൾ അവധി യാണ്. ബഹറയിനിലോക്കു വരട്ടേ?
ReplyDeleteeelaa vidha aashamsakalum nerunnu.......
ReplyDeleteഎന്ത് പറയാനാ മാഷേ
ReplyDeleteഒരു പൂച്ച സ്നേഹിയെ കൂടി പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷം .അനുജത്തിക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു . (അമൃത് എന്നും ഹൃദയം എന്നും എഴുതാന്‍ പഠിച്ചു കാണുമല്ലോ . എപിക് ബ്രൌസര്‍ മലയാളം ടൈപ്പിംഗ് എളുപ്പം ആക്കുന്നുണ്ട് . )
ReplyDeleteഎല്ലാ നന്മകളും നേരുന്നു....
ReplyDeleteആശംസകൾ...
സംശയമുള്ള അക്ഷരം എഴുതാൻ പഠിച്ചൊ..
മൃ =m+r+(shift+6)
സൃ =s+r+(shift+6)
പഠിച്ചെങ്കിൽ പോസ്റ്റ് ഒന്നു കൂടി edit ചെയ്യുക.
ഞാന്‍ ഒരു പൂച്ച സ്നേഹിയെ തപ്പി ഇറങ്ങിയതാ .
ReplyDeleteസാരമില്ല.ചിതറിയ ചിന്തകള്‍ ശരിക്കും ഒരു ചിന്ത
ക്ക് വിഷയം തന്നെ ആണ്. എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും
ആശംസകള്‍..എന്‍റെ ലോകത്ത് വന്നാല്‍ ഒരു പൂച്ചയെ
കാണാം കേട്ടോ...
ആര്‍ഭാടങ്ങളൊന്നുമില്ലാത്ത, ആകര്‍ഷകമായി ഒന്നുമില്ലാത്ത ഒരു ബ്ലോഗ്. എന്തിനാണീ സാഹസം എന്നൊന്നുമെനിക്കറിയില്ല. എങ്കിലും വന്നു വായിച്ച് അഭിപ്രായവും നിര്‍ദ്ദേശങ്ങളും തരുന്ന എല്ലാവര്‍ക്കും നന്ദി. വായിച്ച് അഭിപ്രായമില്ലാതെ പോകുന്നവര്‍ക്കും നന്ദി. അടുത്ത ചിന്തകള്‍ക്കു രൂപമാകുന്നത് വരെയും സ്നേഹവന്ദനങ്ങള്‍.
ReplyDeletepls send me a mail (vcva2009@gmail.com)from your id...i shall reply directly.vincent
ReplyDeleteഎല്ലാ ആത്മാര്‍ത്ഥ പ്രണയങ്ങളും പൂവണിയട്ടെ. സുദര്‍ശനനും ജയലക്ഷ്മിക്കും, അവരെ ചേര്‍ത്ത് വയ്ക്കാന്‍ മുന്‍കൈ എടുത്ത അഞ്ചാലുംമൂട് റോട്ടറി ക്ലബ്ബിനും എന്റെ ആശംസകള്‍. ഒരു സംശയം (ഓഫ് ടോപിക്)-"രണ്ടാം ലോകയുദ്ധകാലത്ത് അനേക യുവാക്കള്‍ പോര്‍ക്കളത്തില്‍ മരിച്ചു. പിന്നെയുള്ള വര്‍ഷങ്ങളില്‍ യൂറോപ്പിലെങ്ങും ഈ 1:1 അനുപാതം ശരിയാവുന്നത് വരെ പെണ്‍ജനനങ്ങളായിരുന്നു ഭൂരിപക്ഷവുമെന്നൊരു സ്റ്റാറ്റിറ്റിക്സ് കേട്ടിട്ടുണ്ട്." യുവാക്കള്‍ മരിക്കുമ്പോള്‍ അനുപാതം ശരിയാവണമെങ്കില്‍ ആണ്‍ ജനനങ്ങള്‍ ആയിരിക്കേണ്ടേ കൂടുതല്‍ ഉണ്ടായിരുന്നത്?
ReplyDeleteശ്രദ്ധാപൂര്‍വമായ വായനയ്ക്ക് നന്ദി...
Deleteതെറ്റ് തിരുത്തുന്നുണ്ട്.
വാക്കുകള്‍ ഇല്ല ഹൃദയം കൊണ്ട് ഒരു ആശംസ
ReplyDelete