ചില പെട്ടികള്‍ അവിടെയുണ്ടെന്ന് അറിയാതെയിരിക്കുന്നത് ഏറ്റവും നല്ലതാണ്. പത്മനാഭക്ഷേത്രത്തിലെ പെട്ടികള്‍ കൊണ്ട് നാടിന് ഗുണം വരുമോ ദോഷം വരുമോ? ലോകശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു നിധിശേഖരമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തത്.
അതോടൊപ്പം തന്നെ അവസാനമില്ലാത്ത, അല്ലെങ്കില്‍ പരിഹാരം എളുപ്പമല്ലാത്ത പ്രശ്നങ്ങളുടെയും പെട്ടിയാണ് തുറക്കപ്പെട്ടതെന്നാണെന്റെ അനുമാനം.
ഈ വന്‍സ്വത്ത് ഇനി സുരക്ഷിതമായി പരിപാലിക്കണമെങ്കില്‍ ചെറിയ സേനയൊന്നും പോര, അതിന് ആധുനികനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ചെലവ് വേറെ വേണം.
ബഡ്ജറ്റില്‍ പ്രത്യേകതുക വകകൊള്ളിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ നിധിയില്‍ നിന്നൊരു ഭാഗം ചെലവിലേയ്ക്കായി വില്ക്കാന് സാധിക്കുമോ?
അതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട ഇപ്പോള്‍.
ഇനി ഇതിന്റെ ഉടമസ്ഥാവകാശം.
അതിനെച്ചൊല്ലി നടക്കാന്‍ പോകുന്ന ദീര്‍ഘമായ തര്‍ക്കങ്ങള്‍.
അതുവരെ പോലീസിനും ക്ഷേത്രട്രസ്റ്റിനും ഉറക്കമില്ലാത്ത നാളുകള്‍,
അതില്‍ നിന്ന് അല്‍പ്പം അടിച്ച് മാറ്റാന്‍ വഴി ആലോചിച്ച് തല പുകയ്ക്കുന്ന കയ്യിട്ട് വാരികള്‍, “ഞങ്ങടെയാ, മറ്റാരും തൊട്ടുപോകരുത്” എന്ന് ഗര്‍ജ്ജിക്കുന്ന ജാതിക്കോമരങ്ങള്‍,
രാജഭക്തികൊണ്ട് വേണമെങ്കില്‍ മുട്ടിലിഴയാന്‍ തയ്യാര്‍ എന്ന് ഭാവിക്കുന്ന എട്ടുവീട്ടില്‍ പിള്ളമാര്‍, ക്ഷേത്രത്തിന്റെ നിധി ഹൈന്ദവര്‍ക്ക് മാത്രം എന്ന് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുന്നവര്‍, പത്മനാഭന്റെ സ്വത്ത് പത്മനാഭന് മാത്രം എന്ന് ഓര്ഡറിടുന്നവര് (പത്മനാഭനെന്തിനാണ് സ്വത്ത്?) യഥാര്‍ത്ഥത്തില്‍ ഇത് ആര്‍ക്കവകാശപ്പെട്ടതാണ്? രാജകുടുംബത്തിനോ? ക്ഷേത്രത്തിനോ? സര്‍ക്കാരിനോ? ജനങ്ങള്‍ക്കോ? രാജ്യത്തിനോ?
തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുന്ന നീതിപീഠങ്ങള്‍, അന്തമില്ലാത്ത തര്‍ക്കങ്ങള്‍.
വളരെ സെന്‍സിറ്റീവ് ആയ ഒരു പ്രശ്നം ആണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
ഒരു കണക്കിന് ചിന്തിച്ചാല്‍ ഇത് അവിടെയുണ്ടെന്ന് അറിയാതിരിക്കയായിരുന്ന് നല്ലത്. ഇതുവരെയുള്ള പോക്ക് വച്ച് നോക്കിയാല്‍ പെട്ടി പൊട്ടിയത് കൊണ്ട് ഗുണമൊന്നും കാണുന്നില്ല.
ഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കില്‍...കാത്തിരുന്ന് കാണുക തന്നെ
വന്നു വന്നു മനുഷനിപ്പോ
ReplyDeleteപെട്ടിയേയും പേടിക്കണം എന്നായി ...
പത്മനാഭന്റെ ഒരേ കളികളെ ...
ശ്രീ അജിത്ത്
ReplyDeleteനിരീക്ഷണം തീറ്ത്തും അറ്ത്ഥവത്താണ്.നിധിശേഖരത്തിനെ ഉടമസ്ഥതയെചൊല്ലി ഇതിനകം വിവാദം ആരംഭിച്ചു. ഒരുപൊലുള്ള നാണയങ്ങളൂടെ വന്‍ശേഖരം ഉണ്ടല്ലോ അതില്‍ നിന്ന് കുറച്ചെടുത് ലേലം ചെതാല്‍ പോലും കോടികള്‍ കിട്ടും ആ തുക മതി നിധി കാക്കാനുള്ള ചിലവിന്.പൊതുജനത്തിന് നിധികൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതിരിക്കേ ( പുരാവസ്തുവിണ്റ്റെ മൂല്യം അറിയാതെയല്ല ) എന്തിന് പൊതുഖജനാവില്‍ നിന്നുള്ള പണം അതിന് വേണ്ടി ഉപയോഗിക്കണം. അതുപ്പൊലെ ഒരേപൊലുള്ള ( നാണയ്യങ്ങളും മറ്റും ) വസ്തുക്കല് കുറച്ച് ലേലം ചെയ്യാം. അതിന് മറ്റ് സംസ്ഥനത്തെയോ രാജ്യത്തേയോ മ്യൂസിയങ്ങള്‍ക്ക് താല്പര്യം ഉണ്ടാവും. അതു വിട്ടു കിട്ടുന്ന പണം ക്ഷേമപ്രവറ്ത്തനങ്ങള്ക്ക് ഉപയോഗിക്കാം. പക്ഷെ അതിന് ആറ്ജ്ജവം വേണം. നടെല്ല് ഇല്ലത്ത ഭരണ വറ്ഗ്ഗത്തിന് കൈയ്യിട്ട് വാരുന്നതിലാ താല്പര്യം
>ഈ വന്‍സ്വത്ത് ഇനി സുരക്ഷിതമായി പരിപാലിക്കണമെങ്കില്‍ ചെറിയ സേനയൊന്നും പോര, അതിന് ആധുനികനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ചെലവ് വേറെ വേണം. ബഡ്ജറ്റില്‍ പ്രത്യേകതുക വകകൊള്ളിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.എന്നാല്‍ നിധിയില്‍ നിന്നൊരു ഭാഗം ചെലവിലേയ്ക്കായി വില്ക്കാന് സാധിക്കുമോ?<<
ReplyDeleteഞാനടക്കം പലരുടെയും സംശയങ്ങളാണ് അജിത്തേട്ടന് ഇവിടെ കുറിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.
കാത്തിരുന്ന് കാണാം....
ReplyDeleteവളരെ വലിയ ഒരു ആശങ്ക യാണ് പങ്കു വെച്ചത് താങ്കള്‍ പറഞ്ഞ പോലെ അത് തുറക്കാതെ ഇരുന്നാല്‍ മതി ആയിരുന്നു
ReplyDeleteഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കില്‍ ...
ReplyDeleteഅതാണതിന്റെ സത്യം ... ഇത് പൊതുസ്വത്തായി പ്രഖ്യാപിച്ചാല്‍ രാഷ്ട്രീയക്കാര്‍ക്കും അവരെ താങ്ങുന്നവര്‍ക്കും അല്ലാതെ ആര്‍ക്കും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല... ഇനിയിപ്പോള്‍ ഭാരതത്തിന് പുറത്ത് നിന്നുള്ള ആക്രമണം വരെ ഭയക്കേണ്ടിയിരിക്കുന്നു...
നമ്മള്‍ക്കൊക്കെ വെറുതെ എന്തെങ്കിലും പറഞ്ഞു കൊതിക്കാം എന്നല്ലാതെ ഒരു ഗുണവുമില്ല അജിത്തേട്ടാ...ശ്രീ പടംനാഭാന്റെ മുദ്രയുള്ള കാല്ചക്രം(സര്‍ക്കാര്‍ ജോലി ) എങ്കിലും കയ്യില്‍ കിട്ടാന്‍ കൊതിക്കാത്ത തിരുവിതാം കൂര്കാരില്ല,,പക്ഷെ കിം ഫലം ..
ReplyDeleteജനത്തിന് നിധി സംരക്ഷിക്കാനായി മുപ്പതു കോടിയാണ് ഒരു വര്‍ഷത്തേയ്ക്ക് ബാധ്യത ..
ReplyDeleteനിധി കിട്ടി തകര്‍ന്നു പോയ തറവാടുകളുടെ കഥകള്‍ കുറവല്ല ..
പാവം ശ്രീ പദ്മനാഭൻ...ആളു തന്നെ കാവലിരിക്കേണ്ടി വരും ഈ പെട്ടിക്ക്...അല്ല പുള്ളിക്കും ഇപ്പോ ഐഡി പ്രൂഫ് കാണിക്കേണ്ട അവസ്ഥയിലാണ്...അത് ബുദ്ധനോ പെരുമാളോ ആണെന്നൊക്കെ ഇപ്പോ പറയുന്നുണ്ട്...ഭഗവാനേ അങ്ങയെ അങ്ങു തന്നെ കാത്തോളണേ...
ReplyDeleteനല്ലൊരു ഓർമ്മപ്പെടുത്തൽ അജിത്തേട്ടാ
നിധി സൂക്ഷിക്കാനുള്ള ചെലവിനുള്ള വക മാണി അച്ചായന് ബഡ്ജറ്റില്‍ കൊള്ളിച്ചിട്ടുണ്ട്..പെട്ടി തുറന്നത് അബദ്ധം ആയി എന്ന് തോന്നുന്നു..
ReplyDeleteവിവരമുള്ളവര്‍ വിവരമില്ലായ്മപറയുമ്പോള് നമ്മള് അനുസരിച്ചല്ലേ പറ്റൂ.ഏതായാലും പുകില് അടങ്ങണമെങ്കില്‍ കുറച്ചു ക്ഷമിച്ചേപറ്റൂ.ഏതായാലും ആറാം നിലവറ തുറക്കണ്ടന്ന് കോടതി പറഞ്ഞു.
ReplyDeleteപറഞ്ഞത് കറക്ടാ കേട്ടോ....
ReplyDeleteതുറക്കാതിരുന്നെങ്കില്‍ ഇത്രത്തോളം പ്രശ്നങ്ങളില്ലായിരുന്നു..
എന്റെ ശ്രീ പത്മനാഭാ...
ReplyDeleteഅതെ നമുക്ക് കാത്തിരുന്നു കാണാം..
ReplyDeleteവരുകാല രാഷ്ട്രീയ കേരളത്തില്‍ 'ശ്രീ പത്മനാഭന്' ഒരു വലിയ നിക്ഷേപമാകും എന്ന കാര്യത്തില്‍ മാത്രം ഒരു തര്‍ക്കവുമില്ല. മിച്ചമുള്ളതെല്ലാം കണ്ടുകൊണ്ടങ്ങറിയുക തന്നെ..! അജിത്തേട്ടന്റെ ആശങ്കകള്‍ ഞാനും പങ്കുവെക്കുന്നു.
ReplyDeleteകേരളീയര്‍ക്ക് ആധി കൂടാന്‍ ഒരു കാരണം കൂടി..
ReplyDeleteനിങ്ങള്‍ ശരിയായി നിരീക്ഷിച്ചു.ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമായിരുന്ന ധനം കരുതല്‍ ധനമായി സൂക്ഷിക്കുന്ന ഭരണാധികാരികളും ജനങ്ങളുടെ പണം സ്വന്തം ധനമായി കരുതി ധൂര്‍ത്തടിക്കുന്ന ആധുനിക ഭരണാധികാരികളും. ഇത് സൂക്ഷിച്ചാലും ആര്‍ക്കും പ്രയോജനമില്ല ഇത് നല്ലതിന് വേണ്ടി ഉപയോഗിക്കാം എന്ന് തീരുമാനിച്ചാലും വേണ്ട രീതിയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കില്ല. സാധാരണ നിധി ധന ലാഭമാണ് ഉണ്ടാക്കുന്നത് ഇത് ഏതു അര്‍ത്ഥത്തിലായാലും ഫലത്തില്‍ ധന നഷ്ടം തന്നെയാണ് നോക്കുന്നവര്‍ക്ക് ഉണ്ടാക്കുന്നത് .ഇനി സാദാ മുതല്‍ അന്തര്‍ദ്ദേശീയ കള്ളന്മാര്ക്കും തീവ്രവാദികള്‍ക്കും എല്ലാം ഒരു പ്രലോഭനമായി. സര്‍ക്കാരിനും ജനങ്ങള്‍ക്കും ആധിയും. കാത്തിരുന്നാലും കാണാനാവുമോ ?കാഴ്ചകള്‍ മായ്ക്കപ്പെട്ടില്ലെങ്കില് കാണാം അല്ലെ?
ReplyDeleteഅതറിയാതെ അവിടെ തന്നെ ഇരുന്നാല്‍ മതിയായിരുന്നു.
ReplyDeleteഇനി കാത്തിരുന്നു കാണുക മാത്രമേ വഴിയുള്ളൂ.
പ്രദീപ് പൈമ
ReplyDeleteവേണാട്ടരചന്
ഹാഷിക്ക്
ആളവന്താന്
കൊമ്പന്
വിനുവേട്ടന്
രമേഷ് അരൂര്‍
മാന്‍ റ്റു വാക് വിത്
സീത
ഷാനവാസ്
സങ്കല്പങ്ങള്
അന്വേഷകന് (സ്വന്തത്തിലേയ്ക്ക് സ്വാഗതം)
മുല്ല
ദുബായിക്കാരന്
നാമൂസ്
മെയ് ഫ്ലവേഴ്സ്
ഞാന്‍
പട്ടെപ്പാടം രാംജി,
എല്ലാ പ്രിയകൂട്ടുകാര്ക്കും നന്ദി.
കേരളത്തിന്റെ മൊത്തം കടം 70000 കോടി. കണ്ടെടുത്ത ശേഖരത്തിന്റെ മതിപ്പ് വില ഒരു ലക്ഷം കോടി. എല്ലാരും പറയുന്ന പോലെ കാത്തിരുന്ന് കാണുക തന്നെ അല്ലേ?
കാത്തിരുന്നു കാണുക തന്നെ.....!
ReplyDeleteതുറക്കാതിരുന്നെങ്കില്‍........
ReplyDeleteഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കിൽ....!
ReplyDeleteനമ്മുടെ നാട്ടിൽ ഇത്തരം ജനുസ്സിൽ പെട്ട വല്ലവരും ഇനിയും ഉണ്ടായിട്ട് വേണ്ടെ ഭായ് ഇതിന്റെ ഗുണം കിട്ടാൻ...!
അതെ , കാത്തിരുന്നു കാണാം .....
ReplyDelete"ഇതുവരെയുള്ള പോക്ക് വച്ച് നോക്കിയാല്‍ പെട്ടി പൊട്ടിയത് കൊണ്ട് ഗുണമൊന്നും കാണുന്നില്ല.."
ReplyDeleteശരിയാ ..ഇനി ബാക്കി തുറക്കെണ്ടെന്ന് തീരുമാനിച്ചത് നന്നായി ല്ലെ?
അതെ കാത്തിരുന്ന് കാണാം
ReplyDeleteഇനിയിപ്പോ ബാക്കി അറിയാനും വഴിയില്ലാതായല്ലോ അജിത്തേട്ടാ... അടുത്തതു തുറന്നാലും വിവരം പുറത്തു വിടണ്ട എന്നല്ലേ ഓര്‍ഡര്‍ !! ഒരു കണക്കിന് അതും നല്ലതാ... നമുക്ക് ടെന്‍ഷന്‍ വേണ്ടല്ലോ :)
ReplyDeleteഈ പോസ്റ്റിന് ഒത്തിരി അഭിനന്ദനങ്ങൾ. വ്യക്തമായി ഉള്ള കാര്യം പറഞ്ഞതിന്......ഇങ്ങനെ കൃത്യതയോടെ എഴുതാൻ കഴിയുന്നവർ വളരെ കുറവാണ്..
ReplyDeleteപോസ്റ്റിലെ ഓരോ വരിയോടും യോജിയ്ക്കുന്നു.
'യേശുവിനെ മരക്കുരിശിലല്ലേ അവന്മാര് തൂക്കിയത്..? അച്ചോ.. പിന്നെ പള്ളിയിലെന്തിനാ പൊങ്കുരിശ്... !'
ReplyDeleteഅജിത്ത് ചേട്ടാ, കൊടുകൈ!! ഒരായിരം അഭിനന്ദനങ്ങള്‍!! ഈ വിഷയത്തില്‍ ഒരു പ്രത്യേക താല്പ്പര്യവുമില്ലാതെ ചിന്തിക്കുന്ന ഒരു ശരാശരി മനുഷ്യന്റെ മനോവിചാരങ്ങളാണ് ചേട്ടന് എഴുതിയിരിക്കുന്നത്. ആശംസകള്‍!!
ReplyDeleteഅമ്പത് വര്‍ഷത്തിനു ശേഷം വീണ്ടും നിലവറ തുറന്നാല്‍ നിധിയുടെ എണ്ണം കുറവായിരിക്കും. അതിനു മുന്‍പ് എന്തെങ്കിലും ചെയ്തെ പറ്റു.
ReplyDeleteഅജിത്തേട്ടാ, എത്ര സംക്ഷിപ്തമായി പറയാനുള്ളത്
ReplyDeleteപറഞ്ഞു. ഓരോ വാക്കുകളും ഒരായിരം കാര്യങ്ങള്‍
ഉണര്‍ത്തുന്നു. ബഷീറിന്റെ പൊന്‍ കുരിശു തോമ പണ്ടേ
ചോദിച്ചിട്ടുണ്ട്; കര്ത്താവിനെന്തിനാ പൊന്‍ കുരിശ്
എന്ന്. മനുഷ്യന്റെ ധനാര്‍ത്തി മനുഷ്യന് ദൈവത്തിനും
പതിച്ചു നല്കിയിരിക്കുന്നു. അതില്‍ തന്നെ മതാടിസ്ഥാനത്തിലും
ജാതി തിരിച്ചും വേര് തിരിവുകളും. നമ്മള് എന്ന്
ശാസ്ത്രീയമായി ചിന്തിക്കുന്ന മനുഷ്യര്‍ ആവും?
:)
ReplyDeleteഭൂതത്താനെ,ഭൂതത്താനെ,
ReplyDeleteനിധി കാക്കുന്ന കേരളം..:)
എന്തായാലും ഇനി അതൊന്നും ഉപയോഗിക്കാനേ പോകുന്നില്ല. അമ്പലത്തിനോട് ചേർന്ന് തന്നെ പുറത്ത് ഒരു മ്യൂസിയമുണ്ടാക്കി അതിൽ എല്ലാം പ്രദർശിപ്പിക്കണം. ഏറ്റവും ഉയർന്ന സുരക്ഷയോടെ അത് നടപ്പാക്കാവുന്നതേയുള്ളു.
ReplyDeleteഅതിന് പ്രവേശനഫീസ് ഏർപ്പെടുത്തിയാൽ കിട്ടുന്ന വരുമാനം മതിയാവും അതിന്റെ ചിലവുകൾക്ക്. ഈ അമൂല്യശേഖരം കാണാൻ ആളുകൾ ഇടിച്ചു കേറുമെന്നുറപ്പല്ലെ...
അങ്ങനെ ആയാൽ ഓരോന്നിനും കണക്കുമുണ്ടാകും ഒന്നും നഷ്ടപ്പെടുകയുമില്ല.
ഇല്ലെങ്കിൽ ഇനി തുറക്കാനായി അങ്ങനെയൊരു അറ തന്നെ അവിടെ ഉണ്ടാവണമെന്നില്ല.
...ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കില്‍....വല്ലതും നടന്നേനെ..!
ReplyDeleteനമ്മള് ഭാഗ്യദോഷികള്‍ അതൊന്നും സ്വപ്നം പോലും കാണേണ്ട..!പാവം പദ്മനാഭന്..!ഇതു വല്ലതുമറിയണുണ്ടോ ആവോ..!!
പോസ്റ്റ് ഇഷ്ട്ടായീട്ടോ..!
ആശംസകള്‍..!!!
എന്തായാലും ഇത്ര നാള് അതിനകത്ത് തന്നെ സുരക്ഷിതമായി ഇരുന്നില്ലേ..അതവിടെ തന്നെ ഇരുന്നോട്ടെ,കയ്യിട്ടു വാരാതിരുന്നാല്‍ മതി..ഇനി പുറത്തു നിന്നു കയ്യിട്ടു വാരാതെ കൂടി നോക്കേണ്ടി ഇരിക്കുന്നു..അതല്ലആര്ക്കെങ്കിലും എടുക്കാന്‍ പ്ലാന്‍ ഉണ്ടങ്കില്‍ എന്നെ കൂടി അറിയിക്കണേ...ഹിഹിഹി
ReplyDeleteനമുക്ക് പറയാമല്ലൊ, ഇവിടെ ഇത്രയൊക്കെ ഉണ്ടെന്ന്,,,
ReplyDeleteഇന്നലെയും ഒരു ടി.വീ ഷോ കണ്ടു. ഇതെന്തു ചെയ്യണമെന്നു.. "ചിലർക്കു ട്രസ്റ്റ് ആക്കണം,സർക്കരിനവകാശമാണ്, ഹിന്ദുക്കൾക്ക് അവകാശം, സായിപ് സമ്മാനം കൊടുത്തതൊക്കെ തിരിച്ചു കൊടുക്കണം" .എന്താ ചെയ്യേണ്ടത്?... എന്തെല്ലാം വാദങ്ങൾ. സുന്ദർരാജൻ പത്മനാഭനടുത്തേക്കു പോകുകേം ചെയ്തു.
ReplyDeleteകാത്തിരുന്നു കാണാം
ReplyDeleteനിധിയെ പറ്റി അറിയാതിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇപ്പൊ ശ്രീ പത്മനാഭന് പോലും സ്വസ്ഥത ഇല്ലാതെ ആയിക്കാണും.
ReplyDeleteആ പറഞ്ഞത് നൂറു ശതമാനം നേര്.ഇതിപ്പോള്‍ ഇനി എന്ത് ചെയ്യാനാ..പുലിവാലായി ..
ReplyDeleteഷമീര്‍ തളിക്കുളം,
ReplyDeleteടോംസ് തട്ടകം,
മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം,
രവീണാ രവീന്ദ്രന്,
അനശ്വര,
അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍,
ലിപി രഞ്ജു,
എച്മുക്കുട്ടി,
ഖാദര്‍ പട്ടേപ്പാടം,
സ്വപ്നജാലകം ഷാബു,
ഖരാക്ഷരങ്ങള്‍,
സലാം,
നിശാസുരഭി,
ഇസഹാഖ്,
വീകെ,
പ്രഭന് കൃഷ്ണന്,
ഒടിയന്,
മിനി,
ശ്രീ,
കാര്ന്നോര്,
തൃശ്ശൂര്‍ കാരന്,
ശ്രീദേവി...
ഈ ചെറുകുറിപ്പ് വായിച്ച് ഇത്രത്തോളം പ്രോത്സാഹനം തന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ആദ്യമായി ഈ സൈറ്റില്‍ വന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും സുസ്വാഗതം
അജിയേട്ടോ, ഇങ്ങനൊരു ബ്ലോഗുള്ള കാര്യം ഇപ്പഴാ അറിയണേ. നേരത്തെ പോട്ടംസ് മാത്രേ കണ്ടിരുന്നുള്ളൂ. ഹ്മം...
ReplyDeleteപിന്നെ പപ്പനാവന്റെ സ്വത്ത്, ആ വഴിക്ക് നമ്മളൊന്നും ചിന്തിച്ചിട്ട് കാര്യം ല്ല. കുറേപേരുടെ ഉറക്കം പോവും. കാലം കുറച്ച് കഴിയുമ്പം നമ്മടെ ഖജനാവ് പോലെതന്നെ പപ്പനാവ ഖജനാവിനും രൂപമാറ്റം സംഭവിച്ചോളും. കാത്തിരിക്കാം.
ഇങ്ങനെ ഒരു പെട്ടി കിട്ടി എന്നറിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന് നടത്തിയ കണക്കുകള്‍ ,കണക്കുകൂട്ടലുകള്‍ ..എന്നെ കുറെ ചിരിപ്പിച്ചു ,പിന്നെ കുറെ ചിന്തിപ്പിച്ചു .ഇപ്പോള്‍ ഇതാ ഇവിടെയും അതുതന്നെ ..ശെരിക്കും വല്ലതുമൊക്കെ സംഭവിക്കുമോ !?ഞാനും കാത്തിരിക്കുന്നു നിങ്ങളുടെ കൂടെ!
ReplyDeleteവിഷയത്തിൽ ഇവിടെ ഒരൂ പോസ്റ്റ് വായിച്ചു...
ReplyDeletehttp://kpsukumaran.blogspot.com/2011/07/blog-post_17.html
I could see a funny post regarding the same subject http://cheeramulak.blogspot.com/2011/07/blog-post.html
ReplyDeleteഇവിടെ ആദ്യമാണ്. നല്ല പോസ്റ്റ്.
ReplyDeleteനിധിവിവരക്കണക്കു കേട്ട് എല്ലാവരേയും പോലെ അന്ധാളിച്ചു. ഇത്ര വലിയ സദ്യയ്ക്കു മുകളിലിരുന്നാണോ മനുഷ്യര്‍ ഇവിടെ പട്ടിണികിടന്നു മരിക്കുന്നത് എന്നോര്‍ത്ത്.
കയ്യിട്ടു നക്കികളെ പേടിക്കേണ്ടതുള്ളതുകൊണ്ട് മിണ്ടാന്‍ വയ്യ. അല്ലെങ്കില്‍ ഞാനും ഓര്‍ക്കുന്നു. ചരിത്ര പ്രാധാന്യമുള്ളവയും അമൂല്യമായവയുമെല്ലാം വച്ച്, ബാക്കി കുറച്ചെടുത്ത് കുറഞ്ഞത് കുഞ്ഞുങ്ങളെങ്കിലും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കാതിരിക്കാനുള്ള എന്തെങ്കിലും ഒരു നീക്കുപോക്ക് ഇതുകൊണ്ടുണ്ടാക്കാനായെങ്കില് എന്ന്. ഇനി ഈ നിധി കാക്കാന്‍ വേണ്ടി കൂടുതല്‍ വയറുവലിച്ചു മുറുക്കിയുടുക്കണം നമ്മള്. നമ്മുടെ കയ്യിലൊരു മുഴുവന്‍ തേങ്ങയുണ്ടെന്നു പൊങ്ങച്ചം പറയാം ലോകം മുഴുവന്‍ എന്നതാണു ആകെയുള്ള നേട്ടം, ഇതിനെക്കുറിച്ചറിഞ്ഞതുകൊണ്ട്.
കാശു മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ..യ്യോ മാറി പ്പോയി ..കേസ് കൊടുത്ത് മനസ്സമാധാനക്കേട് ചോദിച്ചു വാങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ ..
ReplyDeleteഅതേ..കാത്തിരുന്നു കാണാം..നമ്മളെ പോലെ സാധാരണക്കാര്‍ക്ക് അതല്ലേ പറ്റൂ.. ഇനി അത് സൂക്ഷിക്കാന്‍ വേണ്ടി ആധുനിക സജ്ജീകരണങ്ങള്‍ നടപ്പാക്കുന്നതില്‍ അഴിമതി വരുമോ എന്നതും കണ്ടറിയാം...
ReplyDeleteചെറുത്,
ReplyDeleteകോമണ്‍സെന്‍സ്,
അനോണിമസ്,
മുകില്‍,
ഫൈസല്‍ ബാബു,
ഷൈജു,
സന്തോഷത്തോടെ സ്വാഗതം
വരവിനും വായനയ്ക്കും വളരെ നന്ദി
അങ്ങിനെ ഗുണ മുണ്ടായില്ല എന്ന് പറയരുത് കഷ്ടിച്ച് അമ്പതും നൂറും വിശ്വാസികള്‍ വന്നിരുന്ന അമ്പലത്തിലിപ്പോ ഭക്ത ജനങ്ങളുടെ പ്രവാഹമാണ് .കാശുള്ള ദൈവത്തിനെ വിലയുള്ളൂ . അവസരോചിതമായ ലേഖനം .
ReplyDeleteഒത്തിരി നല്ല പോസ്റ്റ്....!
ReplyDeleteവൈകിയാണെങ്കിലും ഇവിടെയെത്തി അജിത്തെട്ടാ..
ReplyDeleteകുറച്ചു വരിയെ ഉള്ളെങ്കിലും 'നന്നാഴി' ഫലമുണ്ട്.
ആ സ്വത്ത് മുഴുവന്‍ ഹിന്ദുക്കളെടുത്തോട്ടെ എന്ന് പറഞ്ഞാല്‍ 'അപ്പൊ മുസ്ലിംകളോ'..എന്ന് ചോദിക്കും.മുസ്ലിമ്കളല്ല; രാഷ്ട്രീയക്കാര്‍..
എന്നാ അമ്പലക്കമ്മറ്റി എടുത്തോട്ടെ..എന്ന് പറഞ്ഞാല്‍ അപ്പൊ പള്ളിക്കമ്മറ്റിക്കാരോ എന്ന് ചോദിക്കും രാഷ്ട്രീയക്കാര്‍..
എന്നാ പാവങ്ങളെടുത്തോട്ടെ എന്ന് പറഞ്ഞാല്‍ എല്ലാ രാഷ്ട്രീയക്കാരും BPL റേഷന്‍ കാര്‍ഡും കൊണ്ട് വരി നിക്കും.
എന്തെങ്കിലും ആയ്ക്കോട്ടെ അജിത്തെട്ടാ..
നമ്മക്ക് പരസ്പരം കൊത്തിപ്പിടിച്ചു ജീവിക്കാ..
തൊടുപുഴ മീറ്റിന്റെ പോസ്റ്റ് ഒരെണ്ണം ഇട്ടിട്ടുണ്ട് ..വായിക്കണേ...
ReplyDeleteവളരെ ആലോചിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് ഈ നിധിശേഖരം. അതിന്റെ സൂക്ഷിപ്പ് തന്നെയാണ് പ്രശ്നം. താങ്കള്‍ പറഞ്ഞപോലെ വളരെ സെന്സിടീവ് ആയ വിഷയം തന്നെ.
ReplyDeleteഇതൊരു പുലിവാലായി..
ReplyDeleteആഫ്രിക്കന്‍ മല്ലു,
ReplyDeleteനെല്ലിക്ക,
ചെറിയവന്,
ഒടിയന്,
അക്ബര്‍,
കുമാരന്,
എല്ലാപ്രിയപ്പെട്ടവരുടെയും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. എണ്ണിത്തിട്ടപ്പെടുത്താനും മൂല്യനിര്‍ണ്ണയം ചെയ്യാനും പ്രയാസമാണെന്ന് വിദഗ്ദ്ധസമിതി വിലയിരുത്തിയ ആ അമൂല്യശേഖരം കൊണ്ട് നാടിനെന്തെല്ലാം നന്മ ചെയ്യാനുള്ള അവസരമാണ് തുറന്ന് വന്നിരിക്കുന്നത്..! നമുക്ക് ശുഭാപ്തിവിശ്വാസത്തോടെയിരിക്കാം. നല്ലത് നടക്കട്ടെ
ഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കില്‍...
ReplyDeleteദതാണ്.. അതു മാത്രമാണ് സത്യം. അതല്ലാതിരിക്കുന്നിടത്തോളം ഒരു ഗുണവുമില്ല.
good!!!!!!
ReplyDeletewelcome to my blog
blosomdreams.blogspot.com
if u like it follow and support me!
അവരായി അവരുടെ പാടായി, അതൊന്നും ജനങ്ങളുടെ സ്വൈരജീവിതത്തിന് സഹായകരമാകുന്ന കാര്യങ്ങളേ അല്ല. എന്തിരോ എന്തോ. ആശംസകൾ.
ReplyDeleteഅതെയതെ...എന്തരോ എന്തോ.
Deleteഒരു ഫലവുമുണ്ടായില്ല അല്ലേ.. :)
ReplyDeleteമലിനമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് നമ്മുടേത്..
അഴുക്കുചാലിലൂടെ പോകുന്ന അഴുകിയവെള്ളത്തില് പാലൊഴിച്ചാല്‍ അത് പാലാകില്ലല്ലോ.. അതുപോലെയാണ് നമ്മുടെ രാഷ്ട്രീയ വ്യസ്ഥിതിയുടെ കാര്യം..! കുറച്ച് നാളുകള്‍ മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത കിട്ടി, അത്രമാത്രം ഇതുകൊണ്ട് സംഭവിച്ചു..!
“സത്യം ബൃയാത്, പ്രിയം ബൃയാത്, ന ബൃയാത് സത്യം അപ്രിയം” - ഇതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയണമെന്നുണ്ടായിരുന്നു.. (അപ്രിയമായ സത്യങ്ങള്‍ പറയാതിരിയ്ക്കുക എന്നതാണോ?)
ഓരോ ബ്ലോഗുകളായി വായിച്ച് വരുന്നു.. :)
മല പോലെ വന്നത് എലി പോലെ പോയി എന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല.
Delete“സത്യം ബൃയാത്, പ്രിയം ബൃയാത്, ന ബൃയാത് സത്യം അപ്രിയം”
സത്യം സംസാരിക്കുക, പ്രിയമായി സംസാരിക്കുക, അപ്രിയം തോന്നുന്നവ സത്യമായിരുന്നാലും പറയാതിരിക്കുക എന്നത്രെ അതിന്റെയര്‍ത്ഥം (മനുസ്മൃതി IV: 138) Ref. given by another blogger Ajithkc
:)
Deleteഞാന്‍ താങ്കളുടെ സൃഷ്ടികള്‍ വായിച്ചു തുടങ്ങി. അരനാഴികനേരം വരെയെത്തി. കൊള്ളാം. വിത്തില്ലാത്ത പഴങ്ങളിലെ സഹദേവനെ ഇഷ്ടമായി. മരങ്ങളില്ലാത്ത ലോകത്ത് നമ്മളും ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ല. ചിന്തിക്കാനും ചിരിക്കാനും ഉള്ള വകകള്‍ സൃഷ്ടികളില്‍ ഉണ്ട്. അഭിനന്ദനങ്ങള്‍.
ReplyDeleteഎന്റെ "ഞാന്‍ കണ്ടവര്‍" എന്ന സൃഷ്ടിക്ക് എഴുതിയ പ്രതികരണം വായിച്ചു. നന്ദി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരെ
കാണാന്‍ പറ്റാത്തതില്‍ വിഷമിക്കുകയൊന്നും വേണ്ട. ഇനിയും ജീവിതം ഇല്ലേ? എന്നെങ്കിലും താങ്കള്‍ക്കും അവസരം വരും. ഇന്നും എന്റെ ഒരാഗ്രഹം നടന്നിട്ടില്ല . ഇനി നടക്കുകയും ഇല്ല. രവീന്ദ്രന് മാഷിനെ കാണണം എന്നതാണ് ആ ആഗ്രഹം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എന്നെ അത്ര ആകര്‍ഷിച്ചിട്ടുണ്ട്.
ശ്രീകാന്ത്, ഈ സന്ദര്‍ശനത്തിനും വായനയ്ക്കും വാക്കുകള്‍ക്കും വളരെ നന്ദി. വീണ്ടും കാണാം.
Deleteപറഞ്ഞ പോലെ ഇതിലും ഭേദം നിധി കിട്ടാതിരിക്കുകയായിരുന്നു...ഹി ഹി
ReplyDeleteഎല്ലാം..ശ്രീ പദ്മനാഭന്റെ ലീലാവിലാസങ്ങള്‍.....
ReplyDeleteഎന്റെ ശ്രീ പത്മനാഭാ...
ReplyDeleteഇനി കുറച്ചു കാലങ്ങള്‍ക്ക് ശേഷം അത് കയ്യിട്ടു വാരിയവരെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പണം ചിലവാക്കേണ്ടി വരുമോ എന്നാ ഒരാശങ്ക എനിക്ക് ഇല്ലാതില്ല ...
ReplyDeleteആ കരുതല്‍ ധനം ഉപയോഗിക്കാന്‍ യോഗ്യതയില്ലാത്ത നമ്മള് അത് കണക്കെടുക്കാന്‍ നോക്കാതെ കണ്ട ഭാവം നടിക്കാതെ അത് അവിടെ തന്നെ നിലനിര്‍ത്തുകയാണ് വേണ്ടത് .. അതിനു എത്ര പണം ചിലവായാലും
നിധികള്‍ അവകാശാത്തര്ക്കത്തില് കെട്ടിപ്പൂട്ടിവെച്ചത്കൊണ്ട് അത് നിധിയല്ലാതാവുകയാണ് ചെയ്യുന്നത്. നമ്മുടെ ഈ അന്ധമായ ഭക്തി എന്നാണ് അവസാനിക്കുന്നത്?!
ReplyDelete