ഇന്ന് സഹദേവനെക്കുറിച്ചോര്‍ക്കാന്‍ പ്രത്യേകകാരണമൊന്നുമില്ല. എന്നാല്‍ കാരണം ഇല്ലെന്നും പറഞ്ഞുകൂടാ. ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിക്കൊണ്ട് വന്ന ഓറഞ്ച് മുറിച്ച് തിന്നുമ്പോളാണ് പെട്ടെന്ന് സഹദേവനെക്കുറിച്ചോര്‍മ്മ വന്നത്.
നല്ല മധുരമുള്ള വലിയ ഓറഞ്ച്. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനുമൊക്കെ വച്ചുവാണിഭക്കാര്‍ അവരുടെ തട്ടുവണ്ടിയില്‍ കൊണ്ടുവന്ന് വില്ക്കുന്ന ഓറഞ്ചിനൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നുവോ? ഇല്ല. ഇത്രയും വലിപ്പവും ആകൃതിഭംഗിയും ഇല്ലായിരുന്നു. ഉള്ളിലൊക്കെ നിറയെ കുരുവും. ഇതിനാണെങ്കില്‍ ഒറ്റ കുരു പോലുമില്ല. തിന്നാനെന്തെളുപ്പം?
ബാംഗളൂരിലെ ജീവിതത്തിനിടയില്‍ മൂന്ന് മാസത്തേയ്ക്ക് മാത്രം റൂം മേറ്റ് ആയി വന്ന സഹദേവന്‍ എന്റെ ഓഫീസിന്റെ അടുത്തുതന്നെയുള്ള സ്റ്റീല്‍ കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയി വന്നതാണ് . കുറുപ്പുചേട്ടന്റെ നാട്ടുകാരന്‍. ആദ്യമായി വരുന്നവര്‍ക്കൊക്കെ എന്റെ വീട് ഒരു താമസസ്ഥലമായി പ്രയോജനപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കാരണം മൂന്ന് വര്‍ഷം മുമ്പ് കമ്പനി ഒരു വീട് അനുവദിച്ചു തന്നു. മീനയും മോളും മിക്കവാറും കേരളത്തില്‍ തന്നെ വാസമായതിനാല്‍ ബാംഗളൂരിലെ എന്റെ വീട് എപ്പോഴും ഒരു മുറി ഒഴിവ് ആയിരുന്നു.
സഹദേവനെ കണ്ടാല്‍ ആദ്യകാഴ്ച്ചയില്‍ ആകര്‍ഷകമായിട്ടൊന്നും തന്നെയില്ല. വളരെ പതുങ്ങിയ ഒരു വ്യക്തിത്വം എന്ന് പറയാം. സംസാരവും അങ്ങിനെ തന്നെ. അതു പോലും അധികമില്ല. പെട്ടെന്ന് തോന്നുന്ന ഒരു വിശേഷണം അന്തര്‍മുഖന്‍ എന്നാണ്. ആറ്റിങ്ങല്‍ ആണ് വീടെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും ബോംബെയില്‍ ആയിരുന്നു മുമ്പ് ജോലി ചെയ്തിരുന്നതെന്നും പറഞ്ഞു. പിന്നെ വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് കടന്ന് സംസാരിക്കുക പണ്ടുമുതലേ എന്റെ ശീലമല്ലാത്തതിനാല്‍ കൂടുതലൊന്നും അറിഞ്ഞുമില്ല. അല്ലെങ്കില്‍ ഈ വിവരമൊക്കെ അറിഞ്ഞിട്ടെന്തിന്? ഈ ജീവിതയാത്രയില്‍ എത്രപേരെ കണ്ടുമുട്ടുന്നു എത്രപേര്‍ പിരിയുന്നു!
വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ആണ് സഹദേവന്റെ ഒരു പ്രത്യേക സ്വഭാവം ശ്രദ്ധയില്‍ പെട്ടത്. ഒരു ദിവസം ഇതുപോലെ വരാന്തയില്‍ ഇരുന്ന് ഓറഞ്ച് തിന്നുകയായിരുന്നു. അതിന്റെ കുരുക്കളെല്ലാം മുറ്റത്തേയ്ക്ക് എറിഞ്ഞിട്ട് മുറിയിലേയ്ക്ക് പോയിതിരിയെ വരുമ്പോള്‍ സഹദേവന്‍ അതെല്ലാം ഒരു പേപ്പറില്‍ പൊതിഞ്ഞെടുക്കുകയായിരുന്നു. എന്തിനെന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നിയെങ്കിലും ചോദിച്ചില്ല. എപ്പോള്‍ ഏതു പഴത്തിന്റെ വിത്ത് ഇങ്ങിനെ കണ്ടാലും അയാള്‍ അത് ശേഖരിക്കാറുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.
ഒരിക്കല്‍ കൃഷ്ണരാജപുരത്ത് പോയിട്ട് തിരിയെ വരുമ്പോള്‍ ആണ് അതിന്റെ രഹസ്യം കണ്ടു പിടിച്ചത്. ബസിറങ്ങി വീട്ടിലേയ്ക്ക് നടന്ന് വരുമ്പോള്‍ നിരനിരയായി വച്ചുപിടിപ്പിച്ചിട്ടുള്ള പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ ഒരാള്‍ കുത്തിയിരുന്ന് കുഴിയെടുക്കുകയാണ്. ഏതോ ഗ്രാമീണന്‍ എന്ന് വിചാരിച്ച് മുമ്പോട്ട് ചുവട് വച്ചെങ്കിലും പെട്ടെന്ന് തോന്നി, സഹദേവനല്ലേ അത്? അടുത്തുചെന്ന് നോക്കിയപ്പോള്‍ അയാള്‍ തന്നെയായിരുന്നു. കാല്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയിട്ട് കുഴിച്ച കുഴിയില്‍ രണ്ടുമൂന്ന് ചക്കക്കുരുവും ഇട്ട് മണ്ണ് മൂടി സഹദേവന്‍ എഴുന്നേറ്റ് എന്റെയൊപ്പം നടന്നു. അഞ്ചു മിനിട്ട് നടപ്പില്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല.
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് വരാന്തയില്‍ അരമണിക്കൂര്‍ ഇരിക്കുകയെന്നത് എന്റെ ഒരു പതിവ് ശീലമാണ്. സഹദേവന്‍ മെല്ലെ അടുത്തു വന്നു.
"സാറേ, മുളയ്ക്കുമെന്ന് കരുതീട്ടൊന്നുമല്ല എന്നാലും വെറുതെയങ്ങ് കുഴിച്ചിടുകയാണ്. നൂറെണ്ണം നട്ട് ഒരെണ്ണമെങ്കിലും പിടിച്ചാല്‍ നല്ലതല്ലേ? നമ്മളൊക്കെ ചത്തുപോയാലും വേറെ ആര്‍ക്കെങ്കിലും പ്രയോജനമാകട്ടെ"
"ശരിയാ സഹദേവാ, നിങ്ങള്‍ ഈ വിത്തൊക്കെ പെറുക്കുമ്പോള്‍ എന്തിനായിരിക്കുമെന്ന് ഞാനോര്‍ത്തിരുന്നു"
" ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്? സാറെത്ര മരം നട്ടിട്ടുണ്ട്?"
ഞാന്‍ ആ ചോദ്യത്തിന് മുമ്പില്‍ ചൂളിപ്പോയി. ഈ മനുഷ്യന്റെ മുമ്പില്‍ ആകെ ചെറുതായതുപോലെ.
"സാറിനറിയോ, ഇനി വന്ന് വന്ന് പഴങ്ങള്‍ക്കൊന്നും വിത്ത് കാണൂല്ലാത്രെ. വിത്തില്ലാത്ത നല്ല സിംപ്ലന്‍ പഴങ്ങളായിരിക്കും കടേലെല്ലാം കിട്ടുക. അപ്പോള്‍ എങ്ങിനെയാണ് മനുഷ്യര് മരങ്ങള് നടുക?"
മറുപടി പറയാനില്ലാതെ ഞാന്‍ പുറത്തെ ഇരുളിലേയ്ക്കും വഴിയില്‍ കൂടി പോകുന്ന വാഹനങ്ങളുടെ വെളിച്ചം വരയ്ക്കുന്ന നിമിഷചിത്രങ്ങളിലേയ്ക്കും നോക്കിയിരുന്നു. സഹദേവന്‍ എഴുന്നേറ്റ് പോയി, അയാളുടെ ശബ്ദം കുറെനേരം കൂടി വരാന്തയില്‍ തങ്ങിനിന്നു. പിന്നെ ഓരോ യാത്രയിലും ഞാന്‍ വഴിയരികില്‍ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു, ഒരു ചെടിയെങ്കിലും മുളച്ചു വരുന്നുണ്ടോ? ചെറുമുകുളങ്ങളുമായി ഒരു തൈ പൊടിച്ചുവരുന്നതുകാണുമ്പോള്‍ അത് സഹദേവന്‍ നട്ടതായിരിക്കുമോ എന്ന് ചിന്തിക്കാന്‍ തുടങ്ങി ഞാന്‍. സഹദേവനുമായുള്ള സഹവാസം എനിക്കും മാറ്റങ്ങള്‍ വരുത്തിയെന്ന് ഞാന്‍ കണ്ടെത്തി. പ്രകൃതിയോട് അറിയാതെ ഒരു സ്നേഹം മുളപൊട്ടുന്നതും ചിന്തകളില്‍ മരങ്ങള്‍ക്കും മനുഷ്യര്‍ക്കുമൊക്കെ സ്ഥാനം വരുന്നതും ഞാന്‍ കണ്ടെത്തി.
ഒരിക്കല്‍ സഹദേവന്‍ വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയത് സങ്കടത്തോടെയായിരുന്നു. എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നിനും ആദ്യം മറുപടി തന്നില്ലെങ്കിലും പിന്നെ പറഞ്ഞു. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയെങ്കിലും വെട്ടിത്തുടങ്ങിയപ്പോള്‍ അയാള്‍ പൂര്‍ത്തിയാക്കാതെ ഇറക്കിവിട്ടുവത്രെ. അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. അയാളുടെ മുടി വല്ലാതെ നീണ്ടിട്ടുണ്ടായിരുന്നു. ഒരു വശം വെട്ടി നീളം കുറച്ചത് പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യാം. പിന്നെ മടിച്ച് മടിച്ച് അയാള്‍ പറഞ്ഞു.
"എന്റെ തലയില്‍ ഒരു അസുഖമുണ്ട് സാറേ. ഒരു തരം ചൊറി പോലെ. ഞാനൊത്തിരി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഭേദമായിട്ടില്ല."
ഞാന്‍ അയാളുടെ മുടിയിഴകള്‍ വിടര്‍ത്തി നോക്കി. ശരിയാണ്. ചോരയൊലിക്കുന്നതും ഉണങ്ങി പൊറ്റയടരാറായിരിക്കുന്നതും പഴുത്തെന്ന പോലെയിരിക്കുന്നതുമായ അനേക വ്രണങ്ങള്‍. ചെറുതായി ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പെട്ടെന്ന് എന്റെയുള്ളിലേയ്ക്ക് സഹതാപത്തിന്റെയൊരല വന്നടിക്കുന്നത് ഇങ്ങിനെ വാക്കുകളായി പുറത്തുവന്നു.
"ഇയാള്‍ പോയി ഒരു കത്രിക വാങ്ങി വരൂ. ഞാനൊന്ന് നോക്കട്ടെ."
പിറ്റേന്ന് സഹദേവനെത്തിയത് ഒരു കത്രികയുമായാണ്. കഴിഞ്ഞ രാത്രിയില്‍ അങ്ങിനെ പറഞ്ഞെങ്കിലും ആ മുടി വെട്ടുവാന്‍ ഒരു മടി തോന്നി. പക്ഷെ പറഞ്ഞുപോയില്ലേ. ടെറസ്സില്‍ വച്ച് മുടി വെട്ടാന്‍ തീരുമാനിച്ചു. ആരെങ്കിലും കാണേണ്ട.
അറിയില്ലെങ്കിലും ഞാന്‍ സഹദേവന്റെ മുടി ശ്രദ്ധയോടെ വെട്ടാന്‍ തുടങ്ങി. അപ്പോഴാണയാള്‍ ബോംബെയിലെ ജീവിതത്തിന്റെ കഥ പറഞ്ഞത്. നാലു വര്‍ഷം ഒരു തുകല്‍ കമ്പനിയിലെ ഓഫീസ് ബോയ് ആയിരുന്നു അയാള്‍. വളരെ മൂര്‍ഖസ്വഭാവമുള്ള ഒരു മാനേജരും. എന്നും അവഹേളിക്കയും കേട്ടാല്‍ ചെവി പൊട്ടുന്നതരത്തിലുള്ള ചീത്തയും പറയുന്ന ആ മനുഷ്യന്റെ കീഴില്‍ ആരും സന്തോഷത്തോടെയല്ല ജോലി ചെയ്യുന്നത്. അതില്‍ ഏറ്റമധികം തെറി കേള്‍ക്കുന്നത് സഹദേവന്‍ ആയിരുന്നു.
"എനിക്കെന്ത് ചെയ്യാന്‍ പറ്റും സാറേ? തേച്ചാലും കുളിച്ചാലും പോകാത്ത ചീത്ത പറയുന്ന അയാള്‍ക്കെതിരെ ഞാനെന്തു ചെയ്യാന്‍? എന്റെ പൊട്ടബുദ്ധിയില്‍ ഒരു വഴിയേ ഞാന്‍ കണ്ടുള്ളു സാറേ. എന്നും ഒമ്പത് മണിക്ക് അയാള്‍ ചായ കുടിക്കുന്നത് ഞാനിട്ട് കൊടുത്തിട്ടാണ്. നന്നായിട്ട് ചായയുണ്ടാക്കിയിട്ട് ഞാന്‍ അതില്‍ തുപ്പിയൊഴിക്കും. പിന്നെ കൊണ്ട് മാനേജര്‍ക്ക് കൊടുക്കും. ഒന്നുമറിയാതെ അയാള്‍ മൂന്ന് വര്‍ഷം എന്റെ തുപ്പല്‍ കുടിച്ചു സാറെ. എനിക്ക് അന്നൊക്കെ രാത്രി കിടന്നുറങ്ങുമ്പോള്‍ അറിയാന്‍ മേലാത്ത ഒരു സന്തോഷമാരുന്നു സാറെ. അത്രയെങ്കിലും അയാള്‍ക്കിട്ട് തിരിച്ച് കൊടുക്കാന്‍ പറ്റിയല്ലോ."
ഗള്‍ഫിലേയ്ക്ക് കടക്കാനുള്ള ശ്രമത്തില്‍ തുകല്‍ കമ്പനിയിലെ ജോലി ഉപേക്ഷിക്കുന്നത് വരെ ഇത് തുടര്‍ന്നു. പക്ഷെ ഗള്‍ഫ് സ്വപ്നമെല്ലാം തകര്‍ന്ന് ഇപ്പോള്‍ വന്നെത്തിയത് ഇവിടെയും.
"അന്ന് അയാളെ തുപ്പല്‍ കുടിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കുമോ സാറെ ഈ തലയിലെ പ്രശ്നത്തിനു കാരണം?"
ആയിരിക്കുമെന്ന് പറയാന്‍ എന്റെ യുക്തിബോധം അനുവദിച്ചില്ല. അല്ലെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് കഴിയില്ലെന്നും എനിക്ക് തോന്നി. ഞാന്‍ മൌനമായി മുടി വെട്ടിയിറക്കിക്കൊണ്ടിരുന്നു.
“ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്?”
ReplyDeleteഅജിത് ഏട്ടാ .എക്സലന്റ് ..കഥ അനുഭവിപ്പിച്ചു ..നല്ല സന്ദേശം തന്നു ..സഹദേവന്‍ വെളിപാട് പോലെ പറഞ്ഞത് ശരിയാണ് കുരുവില്ലാത്ത പഴങ്ങള്‍,മുട്ടയില്ലാത്ത കോഴി (ഇറച്ചിക്കോഴി ) പുകയില്ലാത്ത അടുപ്പ് (തമാശയല്ല ശാസ്ത്ര സാഹിത്യ പരിഷത്ത് അടുപ്പ് ..ഒരിക്കലും തീപുകയാത്ത ദാരിദ്ര്യം പിടിച്ച അടുപ്പെന്നും പറയാം ..അങ്ങനെ പ്രത്യുല്പാദന പരം അല്ലാത്ത എത്രയോ കാര്യങ്ങള്‍ സംഭവിച്ചു ..ഒരു മരം നടനം എന്ന സഹദേവന്റെ ജീവിത സങ്കല്പം നമ്മളും കൂടി പകര്‍ത്തിയെന്കില്‍ ..എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ രചന ,
ReplyDeleteശരിയാണ് അജിത് ഭായ്.
ReplyDeleteപ്രകൃതിയോടുള്ള സ്നേഹമൊക്കെ എഴുത്തിലെ കാണൂ എനിക്കൊക്കെ.
പക്ഷെ ഒന്നുറപ്പ്. നാട്ടിലാണേല്‍ ഒരു മരമെങ്കിലും ഞാന്‍ നടുമായിരുന്നു.
ഇവിടെ കൂലിക്കാണെങ്കിലും വഴിയരികില്‍ പൂക്കള്‍ നടുന്ന ഒത്തിരി സഹദേവന്‍മാരെ കാണാം അല്ലേ.?
പോസ്റ്റ് ഇഷ്ടായി
പ്രകൃതിയെ മറന്ന് മനുഷ്യന് ജീവിക്കാനാവില്ല. ജീവിക്കാന്‍ ശ്രമിക്കാം പക്ഷെ അത് ജീവിതമാവുമോ..സഹദേവനെപ്പോലെ എല്ലാവരും തെറ്റിനെ പേടിച്ചിരുന്നെങ്കില്‍ ലോകം കൂടുതല്‍ നന്മയുള്ളതായേനെ...അന്തകവിത്തുകളുടെ കാലത്ത് ഭാവിയെപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.ആശംസകള്‍
ReplyDeleteഅജിത്തെട്ടാ,
ReplyDeleteമനോഹരമായ പോസ്റ്റ്.."മരം ഒരു വരം" എന്ന് വാതോരം പ്രസംഗിച്ചു നടക്കുകയല്ലാതെ അത് ജീവിതത്തില്‍ പ്രയോഗികമാക്കുന്നവര്‍ വളരെ കുറവാണു. മെയില്‍ സിഗ്നേച്ഛരിന്റെ കൂടെ ' Please consider the environment before printing this email " എന്ന് വെച്ചാല്‍ തനെന്തോ മഹത്തായ കാര്യം ചെയ്തു എന്ന് ചിന്തിക്കുന്ന പുത്തന്‍ തലമുറ സഹദേവനെ പോലെ ചിന്തിച്ചെങ്കില്‍ എന്നാശിച്ചു പോകുന്നു.. ഞാന്‍ നാട്ടില്‍ ആയിരിക്കുമ്പോള്‍ വീടിന്റെ മുന്‍പിലുള്ള കനാലിന്റെ തീരത്ത് കുറെ മരങ്ങള്‍ നട്ടിരുന്നു..കുറെ തണല്‍ മരങ്ങളും, May Flower ഉം ഒക്കെ..ഇപ്പോള്‍ അതൊക്കെ വളര്‍ന്നു വലുതായിട്ടോ..
പോയി പൂള കുത്തെടാ എന്ന് പറയുന്നത് കേട്ടിട്ടില്ലേ??
ReplyDeleteപൂള കുത്തുന്നത് പോലും കളിയാക്കി മാറ്റി നമ്മള്‍.
കപ്പ കഴിക്കാത്ത പുത്തന്‍ സംസകാരത്തിന്റെ ബാക്കി പത്രങ്ങള്‍..
പ്രകൃതിയും മനുഷ്യനും തമ്മില്‍ ബന്ധമൊന്നുമില്ലാന്നു പച്ചക്ക് പുറത്തു പറയില്ലെങ്കിലും മനസ്സില്‍ നൂറു തവണ പറയണ നവ സാമൂഹിക നേതാക്കള്‍ ഒരു പാടുള്ള നാടാണിത്.
കേരളത്തെ മറ്റൊരു സിറ്റിവല്‍കൃത സംസ്ഥാനമാക്കാന്‍ ഒരുമ്പാട് കൂട്ടുന്ന 'സാമൂഹ്യന്മാര്‍ക്ക് ' കരുത്തേറിയ പാഠങ്ങള്‍ പകര്‍ന്നു തരുന്നു സഹദേവന്മാര്‍..
നല്ല പോസ്റ്റ്.
എനിക്ക് മനസ്സിലാവാത്തതല്ല..
എന്തിനാനിതിനു പൊട്ടക്കഥ എന്നാ ലേബല്‍ കൊടുത്തത്?
ഈ ബ്ലൊഗിൽ എന്തു വായിച്ചാലും അതിൽ നന്മയുടെ അംശം കൂടുതലായി തോന്നാറുണ്ട്.ഇതും അങ്ങനെ തന്നെ.സഹദേവനും അയാളുടെ ആതിഥേയനും എല്ലാം . തെറ്റിന്റെ ശിക്ഷ വ്രണമായി ഏറ്റുവാങ്ങുന്നുവെന്നു വിശ്വസിക്കുന്ന,ആർക്കോവേണ്ടി മരം വച്ചു പിടിപ്പിക്കുന്ന കഥാപാത്രം. മനോഹരമായ പോസ്റ്റ്.
ReplyDeleteഈ പോസ്റ്റിലൊരു നല്ല സന്ദേശമുണ്ട്.
ReplyDeleteഞാനെപ്പോഴും ചെറുനാരങ്ങയുടെ കുരുക്കള്‍ ജനലിലൂടെ മുറ്റത്തേക്കെറിയാറുണ്ടായിരുന്നു..കിച്ചന്‍ സിങ്കില്‍ പോകണ്ട എന്ന് കരുതിയാണ് അങ്ങിനെ ചെയ്തിരുന്നത്.
കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോഴതാ കാണുന്നു ചെറുനാരങ്ങാ തൈകള്‍!
ഇപ്പോള്‍ അറിഞ്ഞും കൊണ്ട് തന്നെ അങ്ങിനെ കളയുന്നു,ഇത്തരത്തില്‍ എന്റെടുത്ത് ഇപ്പോള്‍ അഞ്ചെട്ട് നാരങ്ങാ തൈകളുണ്ട്.
സഹദേവന്‍ നന്മയുടെ മരമായി തണലാകുന്നു.
ReplyDeleteഇനി വന്നു വന്ന് കുരുവില്ലാത്ത പഴം വരുവോ? എങ്കില്‍ അതും എളുപ്പമായി എന്ന് ആളുകള്‍ കരുതുമോ? എനിക്കുമറിയാം ഒരു ' സഹദേവനെ'... ബോസിന്റെ ശല്യം സഹിക്ക വയ്യാതെ എന്നും ' വിരല്‍ ചായ ' കൊടുത്തിരുന്ന ഒരു ഓഫീസ് ബോയ്.
ReplyDeleteഅജിത്തേട്ടാ, പോസ്റ്റ് ഉഗ്രന്‍... ഇനിയും ഇതുപോലെ നന്മയുടെ മരങ്ങള്‍ മുളച്ചു വരട്ടെ......
വളരെ ഇഷ്ടമായി. മരങ്ങളുടെയും ചെടികളുടെയും
ReplyDeleteഇടയിലുള്ള തിരുവനന്തപുരം പട്ടണത്തിലെ എന്റെ
വീട്ടിലിരുന്നു ഈ നല്ല കഥ വായിച്ചു.(മരങ്ങള്‍ വെട്ടണ
മെന്നു് അയല്‍ക്കാര്‍ പരാതിപ്പെടുന്നതാണു വേദനാജനകം)
സത്യത്തില്‍ ഈ പോസ്റ്റ് വായിച്ചപ്പോഴാണ് തോന്നിയത്,പഴങ്ങള്‍ക്ക് കുരു ഇല്ലല്ലോ എന്ന്. സഹദേവന്‍ ശരിക്കും വായനക്കാരില്‍ ജീവിക്കുന്നു. അത്രയും ഇഴുകിക്കിടക്കുന്ന രചന. എല്ലാം നടക്കുന്നത്, കാണുന്നത് എന്നതായിരുന്നു മറ്റൊരു പ്രത്യേകത. തലയിലെ പൊറ്റയും മുടിവെട്ടും എല്ലാം....
ReplyDeleteവളരെ ഇഷ്ടപ്പെട്ടു.
താങ്ങും,തണലും നടുന്ന സഹദേവന്റെ നല്ല കഥ തന്ന അജിത് ചേട്ടന് നന്മകള്‍ നേരുന്നു..
ReplyDeleteഅജിത്‌ഭായ്... വരും തലമുറക്കായി നിസ്വാര്‍ത്ഥമായി തന്റെ കടമ നിര്‍വ്വഹിക്കുന്ന സഹദേവന്റെ മാനവസ്നേഹത്തിന് മുന്നില്‍ ചായക്കോപ്പയിലെ വികൃതി നമുക്ക് മറക്കാം... ഇനിയും നന്മ നശിച്ചിട്ടില്ലാത്ത എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ടെന്നുള്ള അറിവ് തീര്‍ച്ചയായും ആനന്ദദായകം തന്നെ... എനിക്കിഷ്ടപ്പെട്ടു ഭായ് ഈ പോസ്റ്റ് ...
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete@@ രമേഷ്, നല്ല അഭിപ്രായത്തിന് വളരെ നന്ദി. നിങ്ങളുടെയൊക്കെ നല്ല വാക്കുകള്‍ പ്രോത്സാഹനമാണ്.
ReplyDelete@@ ചെറുവാടി, പ്രകൃതിയോടുള്ള സ്നേഹം മനസ്സിലുണ്ടെങ്കില്‍ എത്ര നല്ലത്. യോഗ്യമായ സമയത്ത് അതിന്റെ പ്രതിഫലനം തീര്‍ച്ചയായും ഉണ്ടാകും
@@ സങ്കല്പങ്ങള്‍, വിത്തിനെയൊക്കെ പൂജിച്ചും പാടത്ത് പ്രാര്‍ഥന നടത്തി കൃഷിയിറക്കയും ചെയ്ത ഒരു ജനതയുടെ നടുവിലായിരുന്നു എന്റെ ബാല്യം. അവര്‍ക്ക് എല്ലാത്തിനും ദൈവത്തോട് ഒരു സമര്‍പ്പണമുണ്ടായിരുന്നു
@@ ദുബായിക്കാരാ ആ കനാലിന്റെ തീരത്തെ മരാങ്ങള്‍ ഞാന്‍ ഭാവനയില്‍ കാണുന്നു. ഞാന്‍ അവധിക്ക് പോകുമ്പോള്‍ തൊടിയിലിറങ്ങി ഓരോ മരത്തോടും ഒന്നോ രണ്ടോ വാക്കില്‍ കുശലം ചോദിച്ച് ഒരു കറക്കം പതിവാണ്. നമ്മള്‍ നട്ട മരം വലുതായി നില്‍ക്കുന്നത് കാണുമ്പോള്‍ എന്തൊരു സന്തോഷമാണല്ലേ!
@@ പാപ്പിക്കുഞ്ഞേ, പ്രകൃതിസ്നേഹികളെ വികസനവിരോധികള്‍ എന്ന് ലേബലിട്ട് മാറ്റിനിറുത്തുകയാണ് പുതിയ കാലം. (ഇതിനെയൊക്കെ കഥയെന്ന് പേരിട്ടാല്‍ യഥാര്‍ത്ഥകഥകള്‍ക്ക് രോഷം വരുമോന്ന് ഭയം)
@@ ശ്രീ, നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. സഹദേവന്‍ പാവമാണ്. ആതിഥേയനും അങ്ങിനെ തന്നെ. രണ്ടു പേരെയും ഇഷ്ടപ്പെട്ടതില്‍ എനിക്കാനന്ദമുണ്ട്
@@ മേയ് ഫ്ലവേര്‍സ്, എന്ത് സന്തോഷം ഈ അഭിപ്രായം വായിക്കാന്‍. ആ നാരകച്ചെടികളൊക്കെ ശക്തിയോടെ വളര്‍ന്നു വരട്ടെ.
@@ നാമൂസ്, സഹദേവന്മാര്‍ നന്മയും തണലും ഫലവുമൊക്കെയായി ഭൂതലം നിറയട്ടെ അല്ലേ!
@@ ഹാഷിക്ക്, കുരുവില്ലെങ്കില്‍ അത്രയും നന്നായി എന്ന് പറയുന്നവരാണധികം. ആ “വിരല്‍ ചായ”യും അതുപോലുള്ള ചില ചെയ്തികളും പലരുടെയും നിശബ്ദപ്രതികാരമാണല്ലേ
അജിത്, സന്ദേശമുണ്ട് ഈ കഥയില്‍. പക്ഷെ ആ മരത്തിന്റെ കാര്യത്തില്‍ തന്നെ കഥ ഡവലപ്പ് ചെയ്താല്‍ മതിയായിരുന്നു. എങ്കില്‍ കൂടുതല്‍ മിഴിവ് കിട്ടിയേനേ. ഇത് മരം ഒരു വരം എന്ന ഇമ്പോര്‍ട്ടന്റ് കണ്ടന്റില്‍ നിന്നും സഹദേവനിലേക്ക് ട്വിസ്റ്റ് ചെയ്തു. ആ മുടിവെട്ട് സീന്‍ ഒക്കെ കഥയില്‍ കുഴപ്പമില്ലെങ്കിലും അത് വേണമായിരുന്നോ എന്നൊരു തോന്നല്‍. വിമര്‍ശനമായി കാണരുതേ
ReplyDeleteചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കുമെന്നാ....
ReplyDeleteഅപ്പോ അജിത് ഭായീ...കമ്പനി വക വീട്ടിലെ മുറി, വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കിയതിനു താങ്കള്‍ക്കെതിരെ ബാങ്കളൂരില്‍ ഒരു കേസ് നിലവിലുണ്ടെന്ന് അറിയുന്നു :-)
hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
ReplyDeleteedyke enne onnu nokkane...
venamengil onnu nulliko....
nishkriyan
കഥ ഇഷ്ടപ്പെട്ടു. അതിനെ പൊട്ടക്കഥ എന്ന് വിളിച്ചു ആക്ഷേപിച്ച കഥാകൃത്തിനെതിരെ കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.ആര്‍ക്കെങ്കിലും കേസില്‍ കക്ഷി ചേരാന്‍ താല്പര്യമുണ്ടോ?
ReplyDeleteപിന്നെ സഹദേവന്‍ അത്തരം ആള്‍ക്കാരാണ് നമുക്കിന്നു ആവശ്യം .പണ്ട് ഞാന്‍ കുറേ വായിച്ചിരുന്നു.ചെടികള്‍ നട്ടിരുന്നു,നോക്കിയിരുന്നു. ഇന്ന് ഞാന്‍ ബ്ലോഗുകള്‍ നോക്കുന്നു,പുസ്തകങ്ങള്‍ വായിക്കുന്നതിനു സമയം കണ്ടെത്തുന്നില്ല.മരങ്ങളെയും ചെടികളെയും കാണേണ്ട സമയം കൂടി കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിക്കുന്നു. ചക്കക്കുരു ശേഖരിച്ച് പുറമ്പോക്ക് ഭൂമിയില്‍ കൊണ്ട് എരിയുന്ന ഒരാളുടെ കാര്യം കൈരളി ടി വിയില്‍ പണ്ട് വന്നതായി ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു.
പിന്നെ ബോസിനോട് അയാള്‍ ചെയ്ത കാര്യം -പ്രതികാരം നമ്മുടേതല്ല ദൈവത്തിന്റെതാണ് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. എനിക്കെന്തെങ്കിലും ഒരു കൊട്ട് കിട്ടുമ്പോള്‍ ഞാനത് ഓര്‍ക്കാറുണ്ട് .പിന്നെ ഇതൊക്കെ തിരിച്ചറിയുന്നവന്‍ അറിഞ്ഞു അനുഭവിക്കും,തിരുത്തും. അല്ലാത്തവര്‍ അതിനും ദൈവത്തെ കുറ്റപ്പെടുത്തും.
നന്മ പരത്തുന്ന നിങ്ങളുടെ രചനകള്‍ക്ക് ഒരിക്കല്‍ക്കൂടി ആശംസകള്‍.
അജിത്തേട്ടാ മനസ്സിനെ സ്പർശിച്ച കഥ....ഒരുപാട് മൂല്യങ്ങൾ പകർന്നു തരുന്നത് തന്നെ..സഹദേവൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..കഥ ബോറടിപ്പിക്കാതെ കഥ പറയാനുള്ള ഏട്ടന്റെ കഴിവു സമ്മതിക്കുന്നു
ReplyDeleteനാളെ ലോകവസാനമാണെന്ന് അറിവ് കിട്ടിയാല്‍ പോലും ഇന്ന് ഒരു മരം നടുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ടെന്നാണ് മുഹമ്മദ് നബി പറഞ്ഞത്. അപ്പോ എത്ര പുണ്യകരമായ പ്രവൃത്തിയാണു സഹദേവന്റെ. നല്ല കഥ അജിത്ത് ജീ..
ReplyDeleteതാങ്കളുടെ എല്ലാ കുറിപ്പുകളിലും എന്തെങ്കിലും നല്ല സന്ദേശം ഉണ്ടാകും.അഭിനന്ദനങ്ങള്‍..
ഈ കഥയില്‍ ഞാന്‍ കണ്ട ഒരു നന്മ ഉണ്ട്...ഒരു മരം എങ്കിലും ഒരാള്‍ മൂലം ഈ ഭൂമിയില്‍ ഉണ്ടാവണം എന്നുള്ള ഒരു നല്ല ഒരു സന്ദേശം..
ReplyDeleteഅഭിനന്ദനങ്ങള്‍ അജിത് ഭായ്...
മനോഹരമായ ഒരു പോസ്റ്റ്....ആശംസകള്‍.....
ReplyDeleteഈ അനുഭവസാക്ഷ്യത്തില്ലൂടെ സഹദേവനെന്ന പണ്ടത്തെ സഹചാരിയിലൂടെ മനുഷ്യന്റെ തിന്മയേക്കാളേറെ നന്മകളാണ് ഭായ് പറഞ്ഞ് വെച്ചിരിക്കുന്നത്...
ReplyDeleteവിത്തില്ലാത്ത പഴങ്ങളോ...
ആര് പറഞ്ഞു..?
ഇവിടെ നിറയ്ര് നന്മയുടെ വിത്തുകൾ വിതറിയിട്ടതിന് അഭിനന്ദങ്ങൾ കേട്ടൊ അജിത്ത് ഭായ്
വളരെ ടച്ചിംഗ് ആയി പറഞ്ഞിരിക്കുന്നു. സഹദേവന്‍ ഒരു നന്മാമരമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു....
ReplyDeleteഇഷ്ടായി....
നന്നായിട്ടുണ്ട് അജിത്ത് ചേട്ടാ. പക്ഷെ, തലയുടെ കാര്യം വൃക്ഷസ്നേഹത്തിനോടൊപ്പം പറഞ്ഞത് ഒരു ഏച്ച് കെട്ടുപോലെ തോന്നി. തിന്നാനുള്ള സൌകര്യത്തിന് നമ്മള്‍ കുരുവില്ലാത്ത പഴങ്ങള്‍ തേടുമ്പോള്‍ കുരുവില്ലെങ്കില്‍ മരങ്ങള്‍ എങ്ങനെയുണ്ടാകും എന്ന് വേവലാതിപ്പെടുന്ന സഹദേവന്‍ സമൂഹത്തിന് ഒരു സന്ദേശമാണ്.
ReplyDeleteevideyokkeyo chila missing......sasneham
ReplyDeleteനല്ല കഥ (അതോ ജീവിതമോ?)..
ReplyDeleteനാടുനീളെ മരങ്ങൾ വച്ചുപിടിപ്പിക്കുന്ന ഒരാളെപ്പറ്റി ഈയിടെ സുകന്യേച്ചി പറഞ്ഞതോർക്കുന്നു..
സഹദേവന്മാർ എന്നും എങ്ങും ഉണ്ടാവട്ടെ..
പൊട്ടക്കഥ എന്ന് ലേബൽ കൊടുത്തതിന് എന്തു ശിക്ഷ തരണമെന്ന് ആലോചിച്ചിട്ട് പൊട്ട ബുദ്ധീലു ഒന്നും തെളിഞ്ഞില്ല. അത് പോട്ടെ.
ReplyDeleteപിന്നെ തുപ്പിക്കൊടുത്താലും പ്രാകിക്കൊടുത്താലുമൊക്കെ അസുഖം പിടിയ്ക്കുമെന്ന് പറഞ്ഞ് സഹനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത് ഞാനോർത്ത് പോയി......
കഥ വളരെ ഇഷ്ടമായി.....
അഭിനന്ദനങ്ങൾ..ഇനീം എഴുതുക......നല്ല കഥ എന്ന ലേബലിൽ....
നന്നായി അജിത്‌ഭായ് ഈ പോസ്റ്റ്.....മനോഹരമായി.
ReplyDeleteഒരു രസത്തിനുവേണ്ടിയാണെങ്കില്‍പോലും വാക്കുകള്‍കൊണ്ട് എന്‍ഡോസള്‍ഫാന്‍ത്തുള്ളികളും വിഷവാതകങ്ങളും പ്രസരിപ്പിച്ചു ബൂലോകം മലീമസമാക്കുന്ന എന്നെപോലേയുള്ള അപൂര്‍വം ചിലര്‍ക്കിടയില്‍ നന്മയുടെ നറുമണം പരത്തുന്ന പൂമരങ്ങള്‍ നിറഞ്ഞ പോസ്റ്റുകളൊരുക്കുന്നു അജിത്ത്‌ഭായിയെ പോലെ കുറെ സുമനസ്സുകള്‍ ..
അതങ്ങിനെയല്ലെ വരു.. നന്മ തിന്മകളുടെ കൃത്യമായ സംതുലനത്തിന്റെ ബലത്തിലല്ലെ ഈ ബൂലോകം തന്നെ മുന്നോട്ടു ചലിയ്ക്കുന്നത്.
ബൂലോകത്ത് വികൃതമായ പോസ്റ്റുകള്‍ ഒരുക്കിയതിന്റെ പേരില്‍ എന്തെങ്കിലും ശിക്ഷകള്‍ ഏറ്റുവാങ്ങി നാളെ ആരുടെയെങ്കിലും മുമ്പില്‍ ഇതുപോലെ, ഈ സഹദേവനെപോലെ എനിയ്ക്കും കുമ്പസരിയ്ക്കേണ്ടി വരുമോ ആവോ... ഇല്ലായിരിയ്ക്കും..അല്ലെ?
തുടര്‍ന്നും എഴുതു.. വെക്കേഷന്‍ ഒരുക്കത്തിന്റെ തിരക്കൊക്കെ തുടങ്ങിയോ..?
@@ജെയിംസ് സണ്ണി, പാറ്റൂര്‍ മരങ്ങളുടെയും ചെടികളുടെയും ഇടയിലുള്ള തിരുവനന്തപുരം എന്നെ കൊതിപ്പിക്കുന്നു
ReplyDelete@@പട്ടേപ്പാടം രാംജി, വിത്തില്ലാത്ത പഴങ്ങള്‍ ഒരു ദുസ്സൂചനയാണ് ചിലര്‍ക്ക്. മറ്റ് ചിലര്‍ക്കോ ശാസ്ത്രത്തിന്റെ വരദാനവും.
@@ഇസഹാഖ്, താങ്ങും തണലും നടുന്ന സഹദേവന്‍- നല്ല വാക്കുകള്‍ക്ക് നന്ദി
@@വിനുവേട്ടന്‍, നന്മയുടെ തട്ട് എന്നും ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ലഘുവായ അപരാധങ്ങള്‍ മാഞ്ഞുപോകും അല്ലേ?
@@അനുരാഗ്, വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി
നിങ്ങളുടെയൊക്കെ നല്ല വാക്കുകള്‍ സന്തോഷം തരുന്നു. പ്രോത്സാഹനത്തിനു വളരെ നന്ദി
നല്ലത്
ReplyDeleteവായിച്ചു വന്നപ്പോ ഞാന്‍ കരുതിയത് അനുഭവം ആണെന്നാ ... പക്ഷെ പൊട്ടക്കഥ എന്ന് ലേബൽ കണ്ടപ്പോ അതിശയമായി ....
ReplyDeleteഒത്തിരി ഇഷ്ടായി, എച്മു പറഞ്ഞപോലെ, നല്ല കഥ എന്ന ലേബലിൽ... :)
പ്രകൃതിയെ സ്നേഹിച്ചവന്റെ കൂടെ മനുഷ്യത്വത്തെ കണ്ടറിഞ്ഞ ആൾ… ഇഷ്ടമായി.
ReplyDelete@@ മനോരാജ്, നിര്‍ദ്ദേശത്തിന് വളരെ നന്ദി. തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം.
ReplyDelete@@ ചാണ്ടിച്ചാ, കേസൊന്നും നിലനില്‍ക്കത്തില്ല മോനെ, അത് അന്നേ പറഞ്ഞ് തീര്‍പ്പാക്കിയിരുന്നു. ( എന്നാലും ഭയങ്കര ചതിയായിപ്പോയി കേട്ടോ )
@@ പ്രദീപ് പൈമാ, നിഷ്ക്രിയനായ നിഷ്ഠൂരാ, പോസ്റ്റുകള്‍ നന്നാവുന്നുണ്ട് കേട്ടോ
@@ ഞാന്‍, ഞാനേ, പ്രതികാരം ദൈവത്തിന്റേത് തന്നെ.അതാണ് നല്ലതും.
ഉയരം കൂടിയ കഥകള്‍ക്കിടയില്‍ ഇതൊരു “വിമല്‍ കുമാര്‍” അല്ലേ. അതുകൊണ്ട് കേസ് വിത്ഡ്രാ ചെയ്യണം
നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ...
ReplyDeleteസഹദേവന്‍ അല്ല അജിതെട്ടന്‍ ....
നന്നായി എഴുതി ..എഴുത്തിലും മിതത്വം
പാലിക്കുന്ന അജിത് ചേട്ടന്‍ ആണ് ..അതാണ് കഥയില്‍
ചില missing.രണ്ടു കഥയ്ക്കുള്ള thread ആണ് ഒന്നാകി കളഞ്ഞത് ..വായിക്കാനുള്ള അവസരം കളഞ്ഞത് എന്ന് ..
സഹദേവനെ രണ്ടു തലത്തില്‍ കാണുമ്പോള്‍ ഇത് ശരി ആയി ..നല്ല കഥ ..കൂടുതല്‍ നന്നാവട്ടെ അടുത്തത് ...
വായിച്ചു കഴിഞ്ഞപ്പോള്‍ ഇത് കഥയായി തോന്നിയില്ല.
ReplyDeleteതികച്ചുമൊരു അനുഭവമായി തോന്നിപ്പിച്ചു.
മൂന്നു കഥ എഴുതാനുള്ള വിഷയം ഒരൊറ്റ കഥയില്‍ ഒതുക്കിയതിനു പകരം, മരത്തിന്റെ വിഷയം മാത്രം എഴുതിയിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നന്നായിരുന്നത് എന്നെനിക്ക് തോന്നുന്നു.
വേറിട്ട എഴുത്തു രീതിക്ക് അഭിനന്ദനങ്ങള്‍....
അയത്നലളിതമായി പറഞ്ഞ ഇക്കഥയിലെ സഹദേവനും അജിത്തേട്ടനും മനസ്സില്‍ നിന്ന് മായില്ല. ആദ്യ പകുതിയിലെ സഹാദേവനിലെ നന്മ വായനക്കാരനെ ഏറെ ആകര്‍ഷിക്കും. രണ്ടാം പകുതിയിലെ, മുതലാളിയോട് ആ രീതിയില്‍ പ്രതികാരം ചെയ്യുന്ന സഹദേവനെ ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നി. മുതലാളി എത്ര മേല്‍ ക്രൂരന്‍ ആയിരുന്നു എങ്കില്‍ തന്നെയും. ഒളിച്ചു നിന്ന് ഒരു കല്ലെടുത്തെറിഞ്ഞു മുതലാളിയെ വേദനിപ്പിക്കാമായിരുന്നു സഹദേവന്. അതെ സമയം ഈ സംഭവം കഥയിലേക്ക് സമര്‍ത്ഥമായി സന്നിവേശിപ്പിച്ച അജിത്ജിയുടെ ലക്‌ഷ്യം മനസ്സിലാവുന്നുണ്ട്. സഹദേവന്‍ ഒരു സദ്ഗുണ സമ്പന്നന്‍ ഒന്നും അല്ല, എന്നിട്ടും അയാളില്‍ നമ്മളില്‍ ഇല്ലാത്ത ഒരു വലിയ നന്മ കണ്ടു എന്ന സത്യം. വളരെ നന്നായി പറഞ്ഞു.
ReplyDeleteനന്‍മയുടെ വെളിച്ചം എപ്പോഴും തിന്‍മയുടെ ഇരുട്ടിനെ ഇല്ലാതാക്കുന്നതാണ് ഒരു പ്രത്യാശ. പൊട്ടക്കഥ അങ്ങനെ നല്ല കഥയായി.
ReplyDelete'ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ
ReplyDeleteമലിനാമായ പുഴകളും അതിമലിനാമായൊരു ഭൂമിയും '
അന്തകവിത്തുകള്‍ മണ്ണിന്റെ പശിമ നഷ്ടപ്പെടുത്തുക
മാത്രമല്ല. വിത്തില്ലാത്ത ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
കൂടുതല്‍ മാംസളവും കണ്ണിനു കുളിര്‍മയാകുകയും ചെയ്യുന്ന
മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന മിക്ക പഴങ്ങളും കൂടുതല്‍ അപകടകരമാണ്.
ഒന്നും ഉല്‍പ്പാദിപ്പിക്കെണ്ടതില്ല എല്ലാം വാങ്ങി ക്കഴിക്കാം എന്ന
മനോഭാവത്തിലെക്കാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത്
തൊടിയില്‍ നിന്നും തക്കാളിയും വെണ്ടയും മഞ്ഞളും പറിച്ചുകളഞ്ഞ്
ഓര്‍ക്കിടും ആന്തൂറിയവും നാം നടുന്നു. എന്നിട്ട് പാക്കറ്റിന്റെ മികവു നോക്കി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും നാം കടയില്‍ നിന്നും വാങ്ങുന്നു. ഇനി വേണേല്‍ നമ്മള്‍ കറികള്‍ തന്നെ കടയില്‍ നിന്നും വാങ്ങും ( ഇത് നഗരങ്ങളില്‍ എപ്പഴേ ആരഭിച്ചുകഴിഞ്ഞു)
വൈക്കം മുഹമ്മദ് ബഷീറിന്റെ തേന്മാവു പോലത്തെക്കഥ
ഒരു പാട് നന്ദി അജിത്ത് - മണ്ണിന്റെ മണവും പശിമയുമുള്ള
ഒരു കഥ പറഞ്ഞ് തന്നതിന്
കഥ നല്ലത് നമ്മള്‍ ഈ കാണുന്ന മരങ്ങള്‍ ഒന്നും വച്ചത്ലല്ലോ എന്നിട്ടും തണല് കിട്ടുന്നു
ReplyDeleteഅടുത്ത തലമുറയ്ക്ക് വേണ്ടി നമ്മള്‍ മരം നടുക
പോട്ടകഥ എന്നത് വിനയത്തെ സൂച്പ്പിക്കുന്നു
സ്നേഹത്തോടെ പ്രദീപ്
നിഷ്ക്രിയനായ നിഷ്ടൂരന്‍ നല്ല പ്രയോഗം ...
ReplyDeleteഒരു പോസ്റ്റ് ഞാന്‍ പ്രതീഷിക്കുന്നു
വൈകിയാണ് വായിച്ചത്. നല്ല കഥ. നന്മയുടെ സന്ദേശം ആണ് നല്‍കുന്നത്. ആശംസകള്‍..
ReplyDeleteനല്ല കഥ ഇഷ്ടായി ..
ReplyDeleteഅഭിനന്ദനങ്ങൾ...
ബാര്‍ബറാം ബ്ലോഗറെ ഇപ്പൊ തിരിച്ചറിയുന്നു.
ReplyDelete(ആളൊരു ബ്ലോഗര്‍ മാത്രമല്ല ബാര്‍ബറും കൂടിയാണെന്ന് ഇപ്പൊ മനസ്സിലായി.
ഹും. വെട്ട് വെട്ട് !)
സീത
ReplyDeleteമുല്ല
വില്ലേജ് മാന്‍
മീര പ്രസന്നന്‍
മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം
ഷമീര്‍ തളിക്കുളം
സ്വപ്നജാലകം ഷാബു
ഒരു യാത്രികന്‍
എച്മുക്കുട്ടി
കൊല്ലേരി തറവാടി
ആളവന്താന്‍
ലിപി രഞ്ചു
ബെഞ്ചാലി
എന്റെ ലോകം
ഇസ്മായില്‍ കുറുമ്പടി
സലാം
വേണാട്ടരചന്‍
കെ എം റഷിദ്
പ്രദീപ് പൈമ
ശ്രീജിത് കൊണ്ടോട്ടി
പൊന്മളക്കാരന്‍
കണ്ണൂരാന്‍
സഹദേവനെ സന്തോഷത്തോടെ സ്വീകരിച്ച് നല്ല വാക്കോതി പ്രോത്സാഹനം തന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
മൂന്നുനാലു ദിവസം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തിരി തിരക്കിലാണിന്ന്. എല്ലാരുടെയും ബ്ലോഗിലൊന്ന് കയറിയിറങ്ങി വരുമ്പോഴേയ്ക്കും നേരം ഇരുട്ടും. അതുകൊണ്ട് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി ഒരിക്കല്‍ക്കൂടി പൊതുവായി പറഞ്ഞുകൊണ്ട് ഞാന്‍ ഓടട്ടെ.
‘അന്തകവിത്തുകൾ’ എന്ന വിത്തുകൾ മൂലം ഉൽപ്പാദിപ്പിക്കുന്ന ഫലങ്ങളാണ് ഇനിയുള്ള കാലം നാം തിന്നാൻ പോകുന്നത്. അത് തരുന്നത് ബഹുരാഷ്ട്രകുത്തകകളും. ഇവിടെയാണ് ഈ കഥയുടെ പ്രസക്തി. നമ്മൾ ഓരോരുത്തരും ഓരോ വിത്തുള്ള മരമെങ്കിലും നടേണ്ടിയിരിക്കുന്നു, ഭാവി തലമുറക്കായ്...!
ReplyDeleteആശംസകൾ അജിത് ഭായ്...
നല്ലൊരു സന്ദേശം പറഞ്ഞിരിക്കുന്നു..പ്രസക്തി എന്നും നിലനില്‍കും എന്നത് തീര്‍ച്ച..അതാണല്ലോ പണ്ട് പറഞ്ഞ പോലെ "പത്തു പുത്രന്‍മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം" ആശംസകള്‍
ReplyDeleteസമസൃഷ്ടി സ്നേഹം നന്നായി പറഞ്ഞിരിക്കുന്നു.. ഒത്തിരി ഇഷ്ടായി..
ReplyDeleteഅജിത്തേട്ടാ ....സഹദേവന്‍ മനസ്സിനെ വല്ലാത്ത വിഷമം തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ....
ReplyDelete"ഇയാള്‍ പോയി ഒരു കത്രിക വാങ്ങി വരൂ. ഞാനൊന്ന് നോക്കട്ടെ."
പിറ്റേന്ന് സഹദേവനെത്തിയത് ഒരു കത്രികയുമായാണ്. കഴിഞ്ഞ രാത്രിയില്‍ അങ്ങിനെ പറഞ്ഞെങ്കിലും ആ മുടി വെട്ടുവാന്‍ ഒരു മടി തോന്നി. പക്ഷെ പറഞ്ഞുപോയില്ലേ. ടെറസ്സില്‍ വച്ച് മുടി വെട്ടാന്‍ തീരുമാനിച്ചു..
സഹജീവികളെ ഇത്തരത്തില്‍ സ്നേഹം കൊണ്ട് പൊതിയാന്‍ കഴിഞ്ഞത് ആ നല്ല മനസ്സിന്റെയ് നന്മ ...
ഒരു വിയോജിപ്പ് കൂടി ...ഇത്രയും നല്ല ഈ പോസ്റ്റ് എങ്ങിനെ പൊട്ടക്കഥ യാവും ?
പ്രിയപ്പെട്ട അജിത്,
ReplyDeleteഅറിയപ്പെടാത്ത കുറെ ഗ്രാമീണര്‍ കര്‍ണാടകയില്‍ മരം നടല്‍ ചെയ്യുന്നുണ്ട്!നമ്മുടെ നാട്ടിലും ചിലരെങ്കിലും ചെയ്യുന്നുണ്ടാകും!
സഹദേവന്റെ ആ ചോദ്യം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു!
നന്മയുടെ ഒരു പൂമരമാകാന്‍ എല്ലാവര്ക്കും കഴിയണം!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
@@ വീ കെ, നമ്മള്‍ ഓരോരുത്തരും ഒരു മരമെങ്കിലും നടണം. കുറഞ്ഞ പക്ഷം ഒരു വിത്ത് കുഴിച്ചിടുകയെങ്കിലും വേണം.
ReplyDelete@@ പ്രണവം രവികുമാര്‍, പണ്ടുള്ളവര്‍ പറഞ്ഞ മൊഴികളിലെല്ലാം മൂല്യമുള്ള സത്യങ്ങള്‍ മറഞ്ഞിരുപ്പുണ്ട് അല്ലേ (...എന്ന് സ്വന്തത്തിലേയ്ക്ക് സ്വാഗതം)
@@ ജെഫു ജൈലാഫ്, ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം (...എന്ന് സ്വന്തത്തിലേയ്ക്ക് സ്വാഗതം)
@@ ഫൈസല്‍ ബാബൂ, വളരെ സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്
@@ അനൂ, സഹദേവന്റെ ചോദ്യം മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങുന്നതില്‍ അത്ഭുതമില്ല. കാരണം അനുവിന്റെ ഓരോ പോസ്റ്റിലും പ്രകൃതിയോടും പൂക്കളോടും മരങ്ങളോടുമുള്ള സ്നേഹഭാവം ഞാന്‍ കാണാറുണ്ടല്ലോ. ആ പോസ്റ്റുകള്‍ ഓരോന്നും സുഗന്ധവാഹിയായ പൂമരങ്ങള്‍ തന്നെ.
പാകത്തിന് ഉപ്പും പുളിയും മണവും ഒക്കെയായി സഹദേവനിലൂടെ പകർന്ന ആശയം വളരെ നല്ലതായി. കുരു മാത്രമല്ല, മണവും ഗുണവും നിറവും ഇല്ലാത്ത പഴങ്ങൾ വന്നുതുടങ്ങി. ഭാവിയിൽ തൊലിയില്ലാത്ത ഫലമൂലാദികൾ മനുഷ്യൻ കണ്ടുപിടിക്കുമോ ആവോ!!! നല്ല എഴുത്തിന് അനുമോദനങ്ങൾ.....
ReplyDeleteവി.എ, മനുഷ്യന്‍ എളുപ്പം നോക്കി കണ്ടുപിടിച്ച് കണ്ടുപിടിച്ച് അവസാനം എന്താകുമെന്ന് പറയാന്‍ വയ്യ. വായനയ്ക്കും അനുമോദനത്തിനും നന്ദി.
ReplyDeleteമരം ഒരു വരം!
ReplyDeleteമുല്ലപൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൌരഭ്യം!
പ്രിയ കൂട്ടുകാരാ, ഈ സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി
Deleteവളരെ നല്ലോരാശയം കഥയിലൂടെ ഇവിടെ അവതരിപ്പിച്ച കഥാകൃത്തിനു എന്റെ അഭിനന്ദനങ്ങള്‍
ReplyDeleteസഹദേവന്റെ ഓഫീസ് കൃത്യം അല്പം കടന്നു പോയില്ലേ എന്നൊരു തോന്നല്‍. പിന്നെ തന്റെ കുറ്റബോധം
തോന്നല്‍ അവതരിപ്പിച്ചതും നന്നായി,
എന്തായാലും മരത്തെയും പ്രകൃതിയെയും സ്നേഹിക്കുന്ന നിരവധി സഹാടെവന്മാര്‍ ഇവിടെ ഉയിര്തെഴുന്നെല്‍ക്കട്ടെ
എന്ന് ആത്മാര്‍ഥമായി ആശിച്ചു പോകുന്നു
എന്റെ പേജില്‍ വന്നു ലിങ്ക് തന്നതില്‍ നന്ദി
മരങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു കുറിപ്പിന്റെ ലിങ്ക് ഇതോടു ചേര്‍ത്ത് വായിക്കുക
മരങ്ങളില്‍ മനുഷ്യ ഭാവി
ഇതിന്റെ വിപുലീകരിച്ച ഒരു ഇംഗ്ലീഷ് പതിപ്പ് ചില സഹ എഴുത്തുകാരോടൊപ്പം എഴുതിയതു ഇവിടെ വായിക്കാം Our Existence Dependence on Trees
ഏരിയല്‍, നല്ല വാക്കുകള്‍ക്ക് നന്ദി, താങ്കളുടെ സോദ്ദേശ്യബ്ലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സൈറ്റാണ്.
Deleteഒരു നല്ല ആശയം വളരെ ലളിതമായും സരസമായും
ReplyDeleteപ്രതിപാദിച്ചിരിക്കുന്നു
കഥ എനിക്കിഷ്ടമായി :-)
ReplyDeleteകൊള്ളാം.... മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടല്ലോ
ReplyDeleteഅല്ല അജിത്തേട്ടാ, ഈ പോസ്റ്റ് ഞാന്‍ കണ്ടതെ ഇല്ലല്ലോ!, ഈ അജിത്തേട്ടന്‍ കമന്റ് ഇട്ടു സമയം കമ്പ്ലീറ്റ് പോകുമല്ലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഇത് വായിച്ചത്, നല്ല ഇഷ്ടമായി കേട്ടോ,സൂപ്പര്‍ !
ReplyDeleteഒരു മാവു നട്ടാല്‍ ന്നായിരുന്നു എന്ന് നാല് വര്‍ഷമായി ഞാന്‍ ആലോചിക്കുന്നു!, ഇതൊരു പ്രജോദനമായി. തിരിച്ചരിവിലെക്കാന് സഹദേവന്‍ നമ്മുടെ കണ്ണുകള്‍ തിരിക്കുന്നത്!
വളരെ നന്നായി, അജിത്തേട്ടാ. പണ്ട് ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തൊക്കെ ഉപ്പാപ്പ മാവിന്‍ തൈയും പിലാ തൈയും ഒക്കെ നട്ടിരുന്നു, അന്ന് ഞങ്ങള്‍ക്ക് ഉപ്പാപ്പയോട് വളരെ ദേഷ്യം തോന്നിയിരുന്നു. ഇപ്പോള്‍ സഹദേവനെ വായിച്ചപ്പോള്‍ അതോര്‍ത്തു വളരെ വേദനിക്കുന്നു.
ReplyDelete“ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്?”
ReplyDeleteമനസ്സിൽ നിറഞ്ഞു നിൽക്കുന്നു അജിത്തേട്ടന്റെ കഥയിലെ അല്ല അനുഭവത്തിലെ സഹദേവന്‍ !
പ്രവീണ്‍
ReplyDeleteആരിഫ്
കൊച്ചുമോള്‍
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി
ഇതാണാ കഥയുടെ മെസ്സേജ് : "നൂറെണ്ണം നട്ട് ഒരെണ്ണമെങ്കിലും പിടിച്ചാല്‍ നല്ലതല്ലേ? നമ്മളൊക്കെ ചത്തുപോയാലും വേറെ ആര്‍ക്കെങ്കിലും പ്രയോജനമാകട്ടെ
ReplyDeleteസ്നേഹപൂര്‍വ്വം സന്തോഷ് നായര്‍
ഈ കഥയും ഇഷ്ടമായി . മക്കളോട് ഓരോ പിറന്നാളിനും പറയാറുണ്ട് ഓരോ മരം നടാന്‍ ...
ReplyDeleteവരും തലമുറക്ക് വേണ്ടി തണലും , ശുദ്ധവായുവും കരുതി വെക്കുന്ന സഹദേവനെ ആദ്യത്തില്‍ ഇഷ്ടപ്പെട്ടു. ബാര്‍ബര്‍ഷോപ്പില്‍ നിന്നും ഇറങ്ങിവന്ന സഹദേവനോട് പിന്നെ സഹതാപം തോന്നി. പിന്നീട് മാനേജര്‍ക്ക് ചായയില്‍ തുപ്പിക്കൊടുത്ത സഹദേവനോട് വെറുപ്പായി. തീര്‍ത്താല്‍ തീരാത്ത വെറുപ്പ്. അവന്റെ തലയില്‍ ചൊറി തന്നെ വരണം.
ReplyDelete