മോഹം 1:
കറങ്ങുന്ന കസേരയില്‍, ശീതീകരിച്ച ഓഫീസില്‍ നെറ്റിയില്‍ കയ്യമര്‍ത്തിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍, ഹെഡ് ഓഫീസില്‍ നിന്ന്. ടാര്‍ഗറ്റ് തികയ്ക്കണം ഇല്ലെങ്കില്‍ പരിണിതഫലം എന്തെന്ന് പറയാനാവില്ലയെന്ന്.. ഓ വയ്യ ഈ ടെന്‍ഷന്‍ പിടിച്ച് ജീവിതം. അയാളുടെ വയറ്റില്‍ നിന്ന് ഒരു എരിച്ചില്‍ നെഞ്ചിലേയ്ക്ക് കയറി.
വര്‍ക്ക് ഷോപ് ഫ്ലോറിലേയ്ക്ക് കാഴ്ച്ചയുള്ള ചില്ലുജാലകത്തിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ മെക്കാനിക് ജോണി ഒരു സ്പാനറുമായി ചൂളം വിളിച്ചുകൊണ്ട് തന്റെ മെഷീനിന്റെയടുത്തേയ്ക്ക് നടക്കുന്നു. ജോണിയെ എപ്പോഴും പ്രസരിപ്പോടെയേ കണ്ടിട്ടുള്ളു എന്ന് കൌതുകത്തോടെ ഓര്‍ത്തു. ഈ ജോലി വിട്ടിട്ട് ജോണിയെപ്പോലെ ഒരു മെക്കാനിക്ക് ആയി റിലാക്സ് ആയി ജീവിക്കാനായിരുന്നെങ്കില്‍...
മോഹം 2:
വീട്ടിലെ പ്രശ്നങ്ങളോര്‍ത്താല്‍ മനം നീറും. എല്ലാം മറക്കാന്‍ മനഃപൂര്‍വം ഒരു പാട്ടും ചുണ്ടില്‍ തിരുകി നടക്കാന്‍ ശ്രമിക്കുകയാണ്. കയ്യിലെ സ്പാനര്‍ എന്തിനാണെടുത്തതെന്ന് പോലും ഓര്‍മ്മയില്ല. എന്ന് ഈ ദുരിതക്കയത്തില്‍ നിന്നൊരു മോചനം? ഓഫീസിലേയ്ക്ക് നോക്കിയപ്പോള്‍ ജി.എം കണ്ണാടിച്ചില്ലിലൂടെ ഷോപ്പിലേയ്ക്ക് നോക്കി നില്‍ക്കുന്നു. ഓ എന്നെങ്കിലും ആ കസേരയിലൊന്ന് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
മോഹം 3:
പാഷന്‍ റെഡ് വര്‍ണ്ണത്തിലുള്ള ആ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒഴുകിവരുന്നതുപോലെ ബീച്ച് റോഡിലേയ്ക്കിറങ്ങി. ഒഴിഞ്ഞ ഒരു കോണ്‍ നോക്കി ജാഫര്‍ കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ച് നേരം സീറ്റില്‍ തന്നെയിരുന്നു. പിന്നെ ഇറങ്ങി ഒരു ചാരുബഞ്ചില്‍ വന്നിരുന്നു. മനസ്സിലെ പിരിമുറുക്കം മുഖത്ത് വായിച്ചെടുക്കാന്‍ പറ്റും.
ഡോക്ടര്‍ സൈമണെ ഒന്നുകൂടി ഡയല്‍ ചെയ്തു. “ലോകത്തില്‍ ഏത് ഹോസ്പിറ്റലില്‍ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മോളുടെ ജീവന്‍....”
ജാഫറിന് വീട്ടിലേയ്ക്ക് പോകുവാന്‍ മനസ്സ് വന്നില്ല. സുലുവിന്റെ കരഞ്ഞുതളര്‍ന്ന മുഖം എത്രയെന്ന് വച്ചാണ് കാണുന്നത്? എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ നേര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടായ പൊന്നുമോള്‍, ജാസ്മി..
അകലെ വല നന്നാക്കുന്ന ആ മനുഷ്യന്‍ എന്തൊരു സന്തോഷത്തിലാണ്? കറുമ്പനെങ്കിലും കുറുമ്പനും സുന്ദരനുമായ മകന്റെ കുസൃതികള്‍ക്കൊപ്പം ചിരിച്ച് തലയാട്ടിക്കൊണ്ട്, കീറിയ വലയും തുന്നി... ഈ സ്വത്തും പദവിയുമൊന്നും വേണ്ടായിരുന്നു. ഇയാളെപ്പോളെ അന്നന്നത്തെ അന്നം തേടി മക്കളും ഭാര്യയുമൊക്കെയായിട്ട് ഒരു സാധാരണ ജീവിതമായിരുന്നെങ്കില്‍?
മോഹം 4:
നശിച്ച ഈ വല, നൂറാമത്തെ പ്രാവശ്യമാന്ന് തോന്നുന്നു നന്നാക്കുന്നത്. പുതിയതൊന്ന് വാങ്ങണമെങ്കില്‍ നടക്കുന്ന കാര്യമാണോ? ബെര്‍ണാര്‍ഡിന് ദേഷ്യവും സങ്കടവും പതഞ്ഞ് വന്നു. എഡ്വിന്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഒരു ഫുട് ബോളിന് കരയുന്നു. അവന്റെ പന്തടക്കവും വേഗവുമൊക്കെ കണ്ടാല്‍ അറിയാം നല്ലൊരു പന്തുകളിക്കാരനാകുമെന്ന്. പക്ഷെ യോഗമില്ലാതെ പോയി. ബെര്‍ണാര്‍ഡിന്റെ മകനായി പിറന്നുപോയില്ലേ?
ആ ചാരുബഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു, കടലിന്റെ ഭംഗിയും നുകര്‍ന്ന് പരിസരം മറന്ന് എന്‍ജോയ് ചെയ്യുകയല്ലേ, എന്തൊരു ഭംഗിയാ ആ കാറ് കാണാന്‍ തന്നെ! പണക്കാരനായാല്‍ പിന്നെയെന്താ? താനും അയാളെപ്പോലെയായിരുന്നെങ്കില്‍ എഡ്വിന്‍ പന്തിനു വേണ്ടി ഇത്ര കരയേണ്ടി വരുമായിരുന്നോ?
മോഹം 5:
കട്ടിലില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ വന്ന് നെഞ്ചില്‍ പടര്‍ന്ന് കയറുന്നത്. “മോനെ മാറിക്കേടാ, അച്ഛന് ഭയങ്കര തലവേദന..”
സോമന്‍ ഉണ്ണിക്കുട്ടനെ തലോടിക്കൊണ്ട് ചിന്തിച്ചു. ഇവനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍? ഒരു കാപട്യവുമില്ലാതെ, നിഷ്കളങ്കതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ജീവിതഭാരങ്ങളൊന്നുമില്ലാതെ... എത്രനാളെന്ന് വച്ചാണ് ഈ അഭിനയജീവിതം തുടരുന്നത്?
രമയെയും അമ്മയെയും ഉപേക്ഷിക്കാന്‍ കഴിയില്ല. രണ്ടുപേരും ഒരുമയോടെ ആകുമെന്നും പ്രതീക്ഷിക്കാനാവില്ല. സോമന്‍ ഉണ്ണിയെ മെല്ലെ ഇറക്കിക്കിടത്തി.
മോഹം 6:
ഉണ്ണി അച്ഛനെ നോക്കി. എന്റെയച്ഛന്‍ എത്ര വല്യ ആളാ? എന്തൊരു ശക്തിയാ അച്ഛന്? എന്ത് നല്ല്ല കട്ടി മീശയാ അച്ഛന്? എനിക്കും അച്ഛനെ പോലെയായാല്‍ മതിയാരുന്നു
മോഹം 7:
മനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി.
"മുമ്പത്തെ പോലെ ആയില്ല...."
"നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്....."
യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്ര പോപ്പുലര്‍ ആകുന്നതിനു മുമ്പെ മനോധര്‍മ്മമനുസരിച്ച് ഉള്ളില്‍ ഉറവയെടുക്കുന്ന വാക്കുകള്‍ എഴുതാമായിരുന്നു. ഇതിപ്പോള്‍ വേറെ ആരെയോ തൃപ്തിപ്പെടുത്താന്‍ കൃത്രിമമായി വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതുപോലെ. ഇന്നലെ യാദൃശ്ഛികമായി കണ്ട ആ തുടക്കക്കാരന്റെ ബ്ലോഗിലെ കുഞ്ഞിക്കവിത പോലെ എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അക്ഷരത്തെറ്റുകളുണ്ടെങ്കിലും എന്തൊരു ലാളിത്യവും ഭംഗിയുമാണാ വരികള്‍ക്ക്?
മോഹം 8:
മിനിയാന്ന് കവിത പോസ്റ്റ് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ ആണ് ബ്ലോഗ് തുറന്ന് നോക്കാന്‍ അല്പം സമയം കിട്ടിയത്. വലിയ അഭിപ്രായമൊന്നും പ്രതീക്ഷിച്ചിട്ടല്ല. ഓഹോ ആദ്യത്തെ അഭിപ്രായം ആരുടെയാണ്? സുപ്രസിദ്ധ ബ്ലോഗര്‍ “നല്ലത്” എന്നെഴുതിയിരിക്കുന്നു. 2214 ഫോളോവേഴ്സ് ഉള്ള സ്റ്റാര്‍ ബ്ലോഗര്‍. ഹോ എന്നെങ്കിലും അതുപോലൊരു ഭാഗ്യം വരുമോ എനിക്ക്...?
Mohangal.. Athalle ellam. Kettittille! Kunnolam mohichaale kunnikkuruvolam nedanakoo
ReplyDeleteമനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി. മുമ്പത്തെ പോലെ ആയില്ല, നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്. യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല...
ReplyDeleteഎല്ലാം മോഹിപ്പിക്കുന്ന മോഹങ്ങൾ തന്നെ കേട്ടൊ ഭായ്
എഴുത്തുകാരന്റെ അശാന്തിയാണിതു്.എഴുത്തു്
ReplyDeleteമികച്ചതാകുമോയെന്ന സംഭ്രാന്തിയുളവാക്കുന്ന
അസംതൃപ്തി.അജിതു് ഭായി താങ്കള്‍ ഒരു മികച്ച
എഴുത്തുകാരനാകുന്നു.ഈ അസംതൃപ്തിയില്‍
നിന്നും ഈടുറ്റ രചനകള്‍ ഉണ്ടാകും.
സംതൃപ്തി എന്നത് വില കൊടുത്ത് വാങ്ങാന്‍ പറ്റില്ലല്ലോ..
ReplyDeleteഎന്ത് നേടിയാലും മനുഷ്യന്‍ ഇല്ലാത്തതിന് വേണ്ടി മോഹിക്കും.
അതവന്റെ ജന്മസ്വഭാവം.
ഒരു കഥ കേട്ടിട്ടുണ്ട്...ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനെ കണ്ടുപിടിക്കാൻ രാജാവു(?) ഉത്തരവിട്ടു. കണ്ടുമുട്ടിയ എല്ലാവർക്കും ഓരൊ പ്രശ്നങ്ങൾ.ഒടുവിൽ വഴിയിൽ കൊടും തണുപ്പത്ത് ഉറങ്ങുന്ന ഒരു യാചകനെയാണു കണ്ടെത്തിയത്. അയാൾക്കു ഒരു കുപ്പായം പോലുമില്ല.തണുത്തു വിറയ്ക്കുന്നു.എങ്കിലും സന്തുഷ്ടൻ.ഒരു കമ്പിളി കിട്ടിയപ്പോൾ ഏറ്റവും സന്തോഷവാനായ മനുഷ്യൻ അയാൾ ആയി.(ഇങ്ങനെയാണെന്നു തോന്നുന്നു !).
ReplyDeleteഎന്തു കിട്ടിയാലും സന്തോഷിക്കാൻ അറിയാത്ത, അല്ലെങ്കിൽ നിമിഷനേരത്തേക്കു മാത്രം സന്തോഷിക്കാനും, ദുഖങ്ങളെ നീണ്ടകാലത്തേക്കു കൊണ്ടുനടക്കാനും മനുഷ്യരെ കഴിഞ്ഞേയുള്ളു. നല്ല ഒരു പോസ്റ്റ്.
നമ്മുക്ക് തോന്നും മുകേഷ് അംബാനി ആയാല്‍ കൊള്ളാമെന്നു.പക്ഷെ മുകേഷിന് തോന്നും അയാളുടെ ഡ്രൈവറെ പോലെ ആയാല്‍ മതിയെന്ന്.ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച.നല്ല ചിന്തകള്‍.
ReplyDeleteഅറിയുന്ന പുറം , അറിയാത്ത പുറം.
ReplyDeleteമോഹങ്ങള്‍ , മോഹഭംഗങ്ങള്‍ .
എഴുതിയ രീതി നന്നായി.
നല്ല ചിന്തകളുടെ നല്ല പോസ്റ്റ്
ഒന്നും അതി മോഹമല്ല...അക്കരെ നിക്കുമ്പോള്‍ ഇക്കരെ പച്ച....നന്നായിട്ടുണ്ട് മോഹങ്ങള്‍.....
ReplyDeleteപിന്നെ.....
2214 ഫോളോവേഴ്സ് ഉള്ള ആ സ്റ്റാര്‍ ബ്ലോഗ്ഗര്‍..ആരാ അത്..? ഞാന്‍ പോയി എന്റെ ബ്ലോഗ്ഗില്‍ ഒന്ന് നോക്കി വരാം.......................... ഹേയ്..ഞാന്‍ അല്ല...അവിടെ ആകെ രണ്ട് കയ്യിലെ വിരലില്‍ എണ്ണാന്‍ മാത്രം ഉള്ള ആള്‍ക്കാരെ ഉള്ളൂ...
മോഹങ്ങള്‍.. ഒടുങ്ങാത്ത മോഹങ്ങള്‍. !
ReplyDeleteമോഹങ്ങളും മോഹഭംഗളും എല്ലാവർക്കുമുണ്ടെന്നത് യാഥാർത്ഥ്യമാണ്. സ്വന്തം അവസ്ഥയിൽ നിന്ന് താഴോട്ട് ചിന്തിക്കുമ്പോൾ തീർച്ചയായും സംത്രപ്തിയുണ്ടാകും.
ReplyDeleteമോഹങ്ങള്‍ അവസാനിക്കുന്നില്ല, മോഹഭംഗങ്ങളും.
ReplyDeleteangane angane mohangalkkoppam ee jeevitam!
ReplyDeletekollam ketto, nannai kuripp. bhaasha valare sundaram! abhinandanagal!
ആർത്തി മനുഷ്യനിൽ നിന്നും ഒരിക്കലുമകലുന്നില്ല.
ReplyDeleteമോഹങ്ങളേ...
ReplyDeleteപൂചൂടൂം ആത്മാവിൻ ഭാവങ്ങളേ...
എന്റെ ദാഹം തീർക്കും താളം
വിടരൂ പൂങ്കതിരിൽ കാറ്റലയിൽ വെൺമുകിലിൽ
നീയെന്റെ ആത്മാവിൻ താളമല്ലേ...
(ഒരു സിനിമാഗാനത്തില്‍ നിന്നും/രചന: ഭരണിക്കാവു ശിവകുമാര്‍)
നേട്ടങ്ങളുടെ മേളക്കൊഴുപ്പില്‍ താളം മുറുകട്ടേ..
ഒന്നും നഷ്ടപ്പെടാനില്ലാത്തവന് ഒരു ടെന്ഷനുമുണ്ടാവില്ല.
ReplyDelete(ഞാനും പറയുന്നു- ഈ പോസ്റ്റ് മുമ്പത്തെ പോലെ ആയില്ല)
വെറുതെ മോഹിക്കുവാന്‍ മോഹം ..........."
ReplyDeleteമോഹങ്ങള്‍ ചിറകു വിടര്‍ത്തട്ടെ.. അങ്ങിനെ നല്ല രചനകള്‍ വരട്ടെ !
നന്മ നേരുന്നു .................
സ്കൂളില്‍ പഠിക്കുന്ന കാലത്തു വിശ്വംഭരന്‍ മാഷിന്റെ ചറപറ ഇംഗ്ലീഷ് കേള്‍ക്കുമ്പോള്, അതുപോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു മോഹിചുപോയിട്ടുണ്ട്. ഈ മോഹങ്ങള്, പിന്നെ വളര്‍ന്നപ്പോള്‍ വലിയ മോഹങ്ങളായി മാറി.
ReplyDeleteഅതിന്റെ പേരാണ് “അക്കരപ്പച്ച..”
ReplyDeleteഅക്കരപ്പച്ച നന്നല്ല മാഷെ. നമ്മുടെ മനസ്സമാധാനം നശിപ്പിക്കാനേ അതുപകരിക്കൂ.
പക്ഷെ, ഇത്തരം ചിന്തകളില്ലായിരുന്നെങ്കിൽ ഇന്നീ ലോകം ഈ രൂപത്തിൽ പുരോഗമിക്കുകയില്ലായിരുന്നു....!!
ആശംസകൾ...
ഉറുമ്പിനു ഒന്നും ഭാരം അല്ല ..
ReplyDeleteഎത്രയാ ചുമക്കുന്നത് ..മുന്നൂറു
ഇരട്ടിയല്ലേ ?അങ്ങനെ തന്നെ മോഹങ്ങളും
തന്നെക്കാല്‍ ഒത്തിരി ഇരട്ടി ....കൊള്ളാം കൊച്ചു
ചിന്തകള്‍ ..ഇനി കമന്റ് എണ്ണാന്‍ ഒന്നും
നില്‍ക്കണ്ട കേട്ടോ ..എഴുതി കഴിഞ്ഞാല്‍ പിന്നെ
നമ്മുടെ ജോലി തീര്‍ന്നു .....ആശംസകള്‍ ...
എല്ലാ വിഭാഗം ആള്‍ക്കാരിലും ഉണ്ടാവുന്ന സഹചമായ മോഹങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. മോഹിക്കാം... മോഹങ്ങള്‍ ജീവിക്കാന്‍ പ്രചോദനമാകട്ടെ... ആശംസകള്‍
ReplyDeleteഅക്കരപ്പച്ച അല്ലെ...എല്ലായിടത്തും !
ReplyDeleteനല്ല പോസ്റ്റ്...
വായിച്ചപ്പോള്‍ ഇങ്ങനെയൊന്നെഴുതാന്‍ എനിക്കും മോഹം!
ReplyDeleteനന്നായി അജിത് ഭായി, ഒരുപാടിഷ്ടമായി ഈ താരതമ്യം...
ReplyDeleteഅയാളെ പോലെ ആയിരുന്നെങ്കില്‍... എന്ന്
ചിന്തിക്കുനവര്‍ക്കിടയില്‍, എന്‍റെ അവസ്ഥ അയാളുടെതിനെക്കാള്‍
ഭേതമാണല്ലോ എന്നാശ്വസിക്കുന്നവര്‍ വിരളം...
ഇതില്‍ മോഹം 5,6, മോഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ?
കാരണങ്ങള്‍ വ്യത്യസ്തമാവും എന്ന് മാത്രം... :)
എന്‍റെ പോസ്റ്റ് വായിക്കാന്‍ എപ്പോഴും നേരത്തെ എത്തുന്ന താങ്കളുടെ പോസ്റ്റ് വായിക്കാന്‍ ഞാനെന്നും വയ്കിയെത്തുന്നു.നേരത്തെ എത്താന്‍ മോഹമില്ലാഞ്ഞിട്ടല്ല.കാണാന്‍ വയ്കുന്നു.
ReplyDeleteനന്നായി എഴുതണമെന്ന് നിനച്ചു ഇടവേളകള്‍ സൃഷ്ടിച്ച് വയ്കിഎഴുതുന്നത് മോഹിച്ച പോലെയാകില്ല.
പൊടുന്നനെ നാമെഴുതുന്ന ചിലത് നമ്മെ പോലും അത്ഭുതപ്പെടുത്തുകയും ചെയ്യും.
പല മുഖങ്ങളുള്ള ഈ മോഹങ്ങള്‍ നന്നായെഴുതിയിരിക്കുന്നു അജിത് ഭായ്.
@ കിങ്ങിണിക്കുട്ടീ, മോഹമൊരു ചാക്ക്, തലയിലത് താങ്ങിയൊരു പോക്ക്...അല്ലേ?
ReplyDelete@ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, എല്ലാം നല്ല മോഹനമോഹങ്ങള്‍
@ ജെയിംസ് സണ്ണി പാറ്റൂര്‍, നല്ല വാക്കുകള്‍ക്ക് വളരെ നന്ദി
@ മേയ് ഫ്ലവേര്‍സ്, എല്ലാം വിലകൊടുത്തുവാങ്ങി മനുഷ്യന്‍ ശീലിച്ചുപോയി.
@ ശ്രീ, സന്തോഷം പുറമെ തേടുകയല്ല, ഉള്ളില്‍നിന്ന് കുഴിച്ചെടുക്കണമെന്ന് ആരോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്.
@ ഷാനവാസ്, ഞാന്‍ ഏറെ വാക്കുകളിലൂടെ പറയാന്‍ ശ്രമിച്ചത് താങ്കള്‍ കുറിക്കുകൊള്ളുന്ന ഉപമയിലൂടെ പറഞ്ഞു.
@ ചെറുവാടീ, അറിയാത്ത പുറം അറിയുന്ന പുറത്തെക്കാള്‍ നന്നായിരിക്കും എന്ന കാഴ്ച്ചപ്പാടില്‍ നിന്നാണ് എല്ലാ മോഹങ്ങളും പിറക്കുന്നത്.
@ ഹാഷിക്, അക്കരെപ്പച്ചയില്‍ നോക്കിയപ്പോള്‍ കണ്ടതാണ് ആ സ്റ്റാര്‍ ബ്ലോഗറെ. ഇനിയിപ്പോള്‍ ആ മുന്തിരിങ്ങ ഭയങ്കര പുളിയാണെന്ന് പറയാം അല്ലേ?
@ ഖാദര്‍ പട്ടേപ്പാടം, മോഹങ്ങള്‍ ഒടുങ്ങാതിരിക്കട്ടെ, ഒടുങ്ങിയാല്‍ പിന്നെന്ത് രസം?
@ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍, മേലേയ്ക്ക് നോക്കി പഠിച്ച മനുഷ്യന്‍ ഇനിയെങ്ങിനെ താഴേയ്ക്ക് നോക്കും?
@ പട്ടേപ്പാടം രാംജി, മോഹവും മോഹഭംഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളല്ലേ?
@ എച്മു, ഭാഷ വളരെ സുന്ദരം എന്ന അഭിപ്രായം വിലമതിക്കുന്നു. നന്ദി
@ മൊയ്തീന്‍ അങ്ങാടിമുകര്‍, വെള്ള പുതച്ച് കിടക്കുമ്പോള്‍ മാത്രം ശമനം വരുന്ന ഒരു അസുഖമാകുന്നു ആര്‍ത്തി.
@ ഇസഹാഖ്, എനിക്ക് നിങ്ങളെപ്പോളെ വരയ്ക്കാന്‍ മോഹം ആഹാ ഹാ ഹാ.
@ ഇസ്മായില്‍, ഒരു നമ്പൂതിരി ഫലിതം പോലെ “പെട്ടി ആ കള്ളനങ്ങട് കൊണ്ടോയ്ക്കോട്ടെ, ഏഭ്യന്‍, താക്കോല് എന്റെ കയ്യിലല്യേ” ഇത് മുമ്പത്തെപ്പോലെയായോ?
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍, സ്വാഗതം, നല്ല വാക്കുകള്‍ക്ക് നന്ദി, ഇനിയും കാണാമല്ലോ
അവസാനമില്ലാത്ത മോഹങ്ങളെകുറിച്ച് എഴുതിയത് നന്നായിരിക്കുന്നു.
ReplyDeleteകൊള്ളാം മാഷെ നല്ലത് (മോഹങ്ങള്‍ )
ReplyDeleteഅവളുടെ കണ്ണിലെ സുന്ദരന്‍ ഞാനായിരുന്നെങ്കില്‍....എല്ലാവരുടെയും മുന്നില്‍ പവറിലും പത്രാസിലും നടക്കാന്‍ കഴിഞ്ഞെങ്കില്‍...ഇതായിരുന്നു എന്റെ മോഹം....
ReplyDeleteഅയ്യോ..എനിക്കും ഇതേ പോലെയൊക്കെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനേം.
ReplyDeleteഅജിത്ത്ജീ , ഞാന്‍ കാണാന്‍ വൈകി. സൈബര്‍ ജാലകം വഴിയാ ഞാന്‍ നോക്കാറ്, ഇത് അതില്‍ കണ്ടില്ലല്ലോ ഞാന്‍.എന്തായാലും പോസ്റ്റ് നന്നായ്.
"വെറുതെയീ മോഹങ്ങള്‍ എന്നാരിയുമ്പോഴും
ReplyDeleteവെറുതെ മോഹിക്കുവാന്‍ മോഹം."
@ ഷമീര്‍, മോഹങ്ങള്‍ തുടര്‍ക്കഥയല്ലേ? രൂപവും ഭാവവും മാറിയേക്കാം എന്നാലും..
ReplyDelete@ വീകെ, അക്കരപ്പച്ച നല്ലതല്ല ശരിയാണ്. ഇക്കരപ്പച്ചയാണ് നല്ലത്
@ വിന്‍സെന്റ്, ഉറുമ്പിനെകണ്ട് ബുദ്ധി പഠിക്കൂ എന്നല്ലേ?
@ ഷബീര്‍, ഓരോ വിഭാഗത്തിനും അവരുടേതായ മോഹങ്ങള്‍.
@ വില്ലേജ് മാന്‍, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെയെല്ലാം പച്ച! അല്ലേ
@ ശങ്കരനാരായണന്‍ മലപ്പുറം, നിങ്ങള്‍ എഴുതുന്നത് പോലെ എഴുതാന്‍ എനിക്കും മോഹമുണ്ട്.
@ ലിപി, മോഹങ്ങളില്‍ നിന്ന് മോഹങ്ങളിലേയ്ക്ക് ഉള്ള പ്രമോഷന്‍ ഈ ജീവിതം.
@ പ്രവാസിനി, താമസിച്ചാലും വരുന്നുവല്ലോ, അതാണ് സന്തോഷം. തിരക്കുകള്‍ ജീവിതഭാഗം തന്നെയല്ലേ? അതിനിടയ്ക്ക് കിട്ടുന്ന അല്പസമയം കൊണ്ട് എവിടെയെല്ലാം ഓടിയെത്തും?
@ തെച്ചിക്കോടന്‍, അന്തമില്ലാത്ത മോഹങ്ങളെക്കുറിച്ചെഴുതിയാലും അന്തമില്ല
@ ഉമേഷ് പീലിക്കോട്, നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
@ അതിരുകള്‍/പുളിക്കല്‍, അതിരുകളില്ലാത്ത മോഹങ്ങള്‍ മുല്ല, സൈബര്‍ ജാലകക്കാഴ്ച്ചകള്‍...
@ ഷുക്കൂര്‍, മോഹിക്കുവാന്‍ മോഹം ആഹാ..
പ്രിയപ്പെട്ട അജിത്,
ReplyDeleteസുപ്രഭാതം!
എഴുതിയതെല്ലാം സത്യങ്ങള്‍.....ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച....മോഹിപ്പിക്കുന്ന മോഹങ്ങള്‍ക്ക് അവസാനമില്ല...ഉള്ളതില്‍ സംത്രിപ്തിയടയാന്‍ മനുഷ്യന് കഴിയുന്നില്ല..അതല്ലേ ഈ ലോകത്ത് അസൂയയും മത്സരവും വളരുന്നത്...മറ്റുള്ളവരെ തോല്‍പ്പിക്കണം,വേദനിപ്പിക്കണം എന്നൊക്കെ മാത്രമേ മനുഷ്യന്‍ ഇപ്പോള്‍ ചിന്തിക്കാറുള്ളത്.
അജിത്,ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി...പിന്നെടെന്തേ,എഴുതാഞ്ഞത്?
പക്ഷെ ഞാന്‍ ഇപ്പോഴും എപ്പോഴും വളരെ സിമ്പിള്‍ ആയിട്ടാണ് എഴുതുന്നത്,കേട്ടോ.:)
ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍..
സസ്നേഹം,
അനു
അനു, വരവിനും അഭിപ്രായത്തിനും നന്ദി. ആ സിമ്പിളായിട്ടുള്ള എഴുത്ത് ഞാനും ആസ്വദിക്കറുണ്ട്
ReplyDeleteഉപദേശിക്കാനുള്ള പ്രായമില്ല എങ്കിലും പറഞ്ഞുകൊള്ളട്ടെ..
ReplyDeleteഎഴുതുന്നതു ആസ്വദിക്കുക.
വായന ആസ്വദിക്കുക.
ജീവിതം ആസ്വദിക്കുക..
ഇത്രയേ ഉള്ളൂ..
(ബാക്കിയെല്ലാം ഭംഗിവാക്കായി പറയാമെന്നല്ലാതെ...)
Just noticed one thing now. It will be nice if you can enter something as label. Will help u later for categorizing..
ReplyDeletesabu, thanks.
ReplyDeleteഈ എഴുത്തില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടല്ലോ..പിന്നെന്തിനു
ReplyDeleteകൂടുതല്‍ മോഹിക്കണം..സംതൃപതി അതു പലപ്പോഴും പല തരത്തിലുമാവാം.എങ്കിലും ചിലതിലെങ്കിലും എന്നും നിലനില്‍ക്കാറില്ലേ..
കാര്യങ്ങള്‍ പറയാന്‍ ഓരോരുത്തരും ഓരോ വഴി സ്വീകരിക്കുന്നു. ഇവിടെ വേറിട്ടൊരു ശൈലിയിലൂടെ അജിത്ത് ഭായി പറഞ്ഞ മോഹങ്ങളൊക്കെ വലിയ മോഹങ്ങള്‍ ഇല്ലാത്തവരുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ തന്നെ ആണ്. വ്യത്യസ്തമായ ചിന്ത കൊണ്ട് പോസ്റ്റിനെ വായനാ സുഖം തരുന്നതാക്കി. അഭിനന്ദനങ്ങള്‍
ReplyDeleteഅജിത്ജി. അവതരണത്തിന്‍റെ പുതുമകൊണ്ട് വായിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്‍റെ മനസ്സിലേക്ക് കണ്ണാടി പിടിച്ചപോലെ തോന്നി. ഞാന്‍ വരാന്‍ വൈകിയതാണ്. എന്നാലും വായന സാധിച്ചതില്‍ സംതൃപ്തിയുണ്ട്. sreeയുടെ കമന്റ് കഥ കണ്ടപ്പോള്‍ വേറൊരെണ്ണം ഓര്‍മ്മയായി. വിഷാദരോഗവുമായി ഡോക്ടറുടെ അടുത്ത് ചെന്ന ആ ആളുടെ കഥ എല്ലാവര്‍ക്കും അറിയാലോ. ഡോക്ടര്‍ അയാളോട് പറഞ്ഞില്ലേ, തൊട്ടടുത്തുള്ള സര്‍ക്കസ്സില്‍ നല്ല ഒരു കോമാളിയുണ്ടെന്നും അത് കണ്ടു മനസ്സ് റിലാക്സ് ആയി ഒന്ന് ചിരിച്ചാല്‍ മതി ഇടയ്ക്കെന്നും. വന്നയാള്‍ പറഞ്ഞ ആ മറുപടി, സര്‍ ഞാന്‍ തന്നെയാണ് ആ കോമാളി എന്നായിരുന്നല്ലോ അല്ലെ?
ReplyDeleteഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്കൊരെണ്ണം എന്തെ ഇങ്ങിനെ എഴുതാന്‍ പറ്റിയില്ലയെന്ന് എനിക്കും തോന്നുന്നുണ്ട് ട്ടോ.
mohangalum , moha bhangangalum chernnu angane agane agane.....
ReplyDeleteമുന്‍പത്തെ പോലെ ആവുന്നില്ലേ ..? ഞാനെന്തായാലും ആദ്യായിട്ട വായിച്ചേ ... ഉണ്ണീടെച്ചാ!
ReplyDeleteഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?
ReplyDeleteഎഴുതുമ്പോ തോന്നുന്നതാണെല്ലാർക്കും മുമ്പത്തെപ്പോലെ ആയോ...ശരിയായില്യേ എന്നൊക്കെ...ഒരു സൃഷ്ടിയും പൂർണ്ണ സംതൃപ്തിയോടെ പോസ്റ്റ് ചെയ്യാനാവില്യാ...
ReplyDelete@ മുനീര്‍, സംതൃപ്തമാനസം ഉത്തമമായൊരു ഔഷധമാകുന്നു. വരവിനു നന്ദി. നല്ല അഭിപ്രായത്തിനും.
ReplyDelete@ അക് ബര്‍, വ്യതസ്തതയും വായനാസുഖവുമുണ്ടെന്നത് സന്തോഷം തരുന്ന ഒരഭിപ്രായമാണ്.
@ സലാം, നന്ദി പ്രിയസുഹൃത്തേ, നല്ല വാക്കുകള്‍ക്കും ആ നുറുങ്ങുകഥയ്ക്കും
@ ജയരാജ്, മോഹങ്ങളും മോഹഭംഗങ്ങളുമായി നമുക്കങ്ങ് തുടരാം അല്ലേ?
@ ബട്ടര്‍ഫ്ലൈ, മുമ്പത്തെപ്പോലെ ആയില്ല എന്നാലും സാരമില്ല, ബട്ടര്‍ഫ്ലൈ പറന്നു വന്നല്ലോ സുസ്വാഗതം
@ വി.കെ ബാലകൃഷ്ണന്‍, ബൂലോകത്ത് ബാല്യമാണോ, നമുക്ക് ഒന്നിച്ച് വളരാം. ആദ്യമായിട്ടുള്ള ഈ സന്ദര്‍ശനത്തിന് നന്ദി.
@ സീത, സംതൃപ്തി ഒരു മാരീചനെപ്പോലെ ഓടിമറയുന്നു ചിലര്‍ക്ക്. ചിലര്‍ക്കോ അത് പിന്തുടര്‍ന്ന് വരുന്നു.
awesome........ ikkare nikkumbol aakkara pacha ennu parayunnapole :)
ReplyDeleteThank you for your Easter wishes :-)
ReplyDeleteHappy Easter to all from
Kareltje =^.^= Betsie >^.^<
Anya :)
:)
http://www.youtube.com/watch?v=nS_qJwxjYQk
@@
ReplyDeleteഅജി ഭായ്,
സാധ്യമെന്കില്‍ ഒരു മോഹം മാത്രം മനസ്സില്‍ സൂക്ഷിക്കൂ.
കല്ലിവല്ലി'യില്‍ കണ്ണൂരാന്‍ പോസ്ടിട്ടാല്‍ ഓടിവന്നു കമന്റിടണം എന്ന മോഹം!
ഇങ്ങനെയൊരു മോഹമില്ലെന്കില്‍ പിന്നെന്തു പറയാന്‍..!
**
This comment has been removed by the author.
ReplyDeleteആഗ്രഹങ്ങളാണ് നമ്മെ മോഹിപ്പിക്കുന്നത്.
ReplyDeleteഒന്നുമില്ലാത്തവനു കുറച്ചുമോഹങ്ങളെ ഉണ്ടാവൂ...
കൂടുതലുള്ളവന് ആ(അത്യാ)ഗ്രഹങ്ങൾ കൂടുകയല്ലാതെ കുറയുകയില്ല.
ഇഷ്ടായിട്ടോ ഈ പോസ്റ്റ്.
പത്തു ലഭിച്ചാല്‍, നുറിനു മോഹം നുറിനൊരായിരമാകാന്‍മോഹം..ഇങ്ങനെയാണല്ലോ നമ്മുടെ മനസ്സ്.
ReplyDelete@ ഗേളി സോള്‍, സ്വാഗതം, ചുമ്മാ ഓരോ മോഹങ്ങളേയ്..
ReplyDelete@ Dear Anya, thanks for your coming and warm presence.
@ കണ്ണൂരാന്‍, ഏറെ നാള്‍ ആയല്ലോ. ഇനി കല്ലിവല്ലി ഒന്ന് ഉഷാറാക്കണ്ടേ?
@ബെഞ്ചാലി, വളരെ ശരി കൂടുന്തോറും മോഹം തോന്നുന്നത് എന്ത്? (ഒരു കടം കഥ പോലെ ഉണ്ട് അല്ലേ)
@ കുസുമം ആര്‍ പുന്നപ്ര, ആയിരമോ പതിനായിരമാകണം..ആശയ്ക്കുലകിതില്‍ അതിരുണ്ടാമോ? എത്ര സത്യം?
avasanathe moham kollam
ReplyDelete@@ അജിത് ഏട്ടാ ,,ഇടയ്ക്ക് അപ്രതീക്ഷിതമായ തിരക്കുകള്‍ വന്നപ്പോള്‍ ഒരു കുഞ്ഞു ഇടവേളയില്‍ കുറെ ഏറെപ്പേരെ വായിക്കാന്‍ കഴിഞ്ഞില്ല .അതില്‍ ഈ മനോഹരമായ മോഹവും ഉണ്ടായിരുന്നു ..പരിഭവം തോന്നരുതേ . വ്യസ്ത്യസ്ഥ വീക്ഷണങ്ങളില്‍ ഉള്ള ഈ മോഹവും മോഹ ഭംഗവും വളരെ മനോഹരമായി തോന്നി ...
ReplyDelete@ അഞ്ജു നല്ല വാക്കുകള്‍ക്ക് നന്ദി
ReplyDelete@ രമേഷ്, കണ്ടില്ലല്ലോന്ന് വിചാരിച്ചിരുന്നു. പിന്നെ ഓര്‍ത്തു തിരക്കുകള്‍ മൂലമായിരിക്കുമെന്ന്. എന്തായാലും ഇപ്പോള്‍ സന്തോഷമായി
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം
ReplyDeleteപുറത്തു ഒന്ന് മര്യാദക്ക് നടക്കാന്‍ പറ്റുന്നില്ല, ആരാധകരുടെ ശല്യം കാരണം, ഞാനും ഒരു സാധാരണകാരന്‍ ആയിരുന്നെങ്കില്‍,,
ReplyDelete@ കെ.എം.റഷീദ്, വെറുതെ അങ്ങ് മോഹിക്കുക തന്നെ, ഒരുവേല ഫലിച്ചാലോ എന്നായിരിക്കും
ReplyDelete@ അനീസക്കുട്ടീ, ഇത് നന്നായി. എഴുതുമ്പോള്‍ കിട്ടിയിരുന്നെങ്കില്‍ ഈഇ മോഹവും കൂടി ചേര്‍ക്കാമായിരുന്നു. (എന്നിട്ട് എക്സാം എങ്ങിനെയുണ്ടായിരുന്നു? ഒന്നും പറഞ്ഞില്ലല്ലോ)
മോഹങ്ങളുടെ അക്കരപ്പച്ച കൊള്ളാം :)
ReplyDeleteഎക്സാം result വന്നു, പാസ് ആയി
ReplyDeleteകുട്ടികാലത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനൊരുപാട് മോഹിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ജനിച്ച വീടും, നാടും, കൂട്ടുകാരും, ബന്ധുക്കളും ഒക്കെയുള്ള ആ കെട്ടുപാടുകളിലേക്ക് തിരിച്ചു പോകാന്‍ അതിയായി മോഹിക്കാറുണ്ട്. "വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം"
ReplyDeleteവ്യത്യസ്തമായ ഒരു രചന. ഇഷ്ടമായി.
@ ഭാനു, നന്ദി, നല്ല വാക്കുകള്‍ക്ക്
ReplyDelete@ അനീസ പാസ് ആയാല്‍ ചില ഉപചാരങ്ങളൊക്കെയില്ലേ?
@ വായാടീ ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും എന്ന് പണ്ട് ഒരു തത്തമ്മ പാടിയിട്ടുണ്ടല്ലോ
valareydhika ishtapettu ee post...
ReplyDeleteമോഹിക്കാന്‍ ഒരു മോഹം എനിക്കും
ReplyDelete