....ആല്‍ മുളയ്ക്കുന്നതും തണലെന്ന് ചിലര്‍
എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല.
ലോകത്തെവിടെയും നടന്നതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
നിങ്ങളുടെ കേട്ടറിവുകളില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പറയൂ.
ഏതു മനുഷ്യന്റെയും ആഗ്രഹം അവന്റെ രാജ്യത്തിന്റെ കൊടി ഏറ്റവും ഉയരത്തില്‍ പാറണമെന്നാണ്. അന്യരാജ്യത്ത് ജീവിക്കുമ്പോഴും അവന്റെ നാടിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഒരു ഉള്‍പുളകം തോന്നാതിരിക്കയില്ല ആര്‍ക്കും.
സ്വന്തം നാടിന്റെ ശബ്ദം എല്ലാവരും അംഗീകരിക്കണമെന്നാണവന്റെ അന്തരംഗം കൊതിക്കുന്നത്. ഏത് മേഖലയിലും അവന്റെ രാജ്യം ജയിച്ച് യശസ്സുയര്‍ത്തണം.
കായികമത്സരമായാല്‍ തന്റെ രാജ്യം ലോക ചാമ്പ്യന്‍ ആകണം.
അന്താരാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പായാല്‍ അവന്റെ രാജ്യം ജയിക്കണം
ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്വരക്തം കൊടുത്താണെങ്കിലും അവന്റെ രാജ്യം ജയിക്കണം. ഏതൊരു സാധാരണ മനുഷ്യന്റെയും മനഃസ്ഥിതി അങ്ങിനെയാണ്.
ഈയിടെ ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിച്ചപ്പോള്‍ ക്രിക്കറ്റിനോട് ഒരു താല്പര്യവുമില്ലെങ്കിലും എന്റെ മനസ് സന്തോഷവും അഭിമാനവും കൊണ്ട് പൂരിതമായി.
കാരണം എന്റെ നാടിന്റെ നാമമാണ് ഉയര്‍ത്തപ്പെടുന്നത്.
അങ്ങിനെയിരിക്കെ, ഈ നാളുകളില്‍ മനുഷ്യത്വമുള്ള ഏതൊരു ഭാരതീയനും മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും ആഗ്രഹിച്ചു അവന്റെ രാജ്യം ജയിക്കരുതേ എന്ന്.
തോറ്റ് നാണം കെട്ട് തന്നംതനിയെ നില്‍ക്കുമ്പോള്‍ സാധാരണ ജനം സന്തോഷിച്ചു.
കാരണം നമ്മുടെ സര്‍ക്കാര്‍ അനീതിയും അശുദ്ധിയും നിറഞ്ഞ ഒരു നിലപാടെടുത്തു.
ലോകം മുഴുവനും എതിര്‍ നില്‍ക്കുന്ന ഒരു കാര്യത്തിന് ആരുടെയോ താല്പര്യത്തിനു വഴങ്ങി നമ്മുടെ നാട് അതിന്റെ യശസ്സു കളഞ്ഞുകുളിച്ചു.
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ നല്ല തണല്‍ തരുന്ന ആല്‍ എന്ന് പറഞ്ഞുകൊണ്ട് നില്‍ക്കുന്നു അവര്‍.
കഷ്ടം തന്നെ.
ഇനി പറയൂ, നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു ജനത അവരുടെ രാജ്യം പരാജയപ്പെടണമെന്ന് മനം കൊണ്ട് ആഗ്രഹിച്ച ഒരു സന്ദര്‍ഭം?
ഇപ്പോള്‍ എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാന്‍ പല അടവും എടുക്കുകയാണത്രെ. "നിരോധിച്ചോട്ടേ?" എന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുന്നു.
ജനീവയില്‍ നിലപാട് മയപ്പെടുത്തുന്നു.
(ഒരു ദിവസം നാലു തവണയാണത്രെ “എന്‍ഡോസല്‍ഫാന്‍” കമ്പനിയായ എക്സലുമായി കണവന്‍ഷന്റെ ഇടയ്ക്ക് ഇന്‍ഡ്യന്‍ സംഘം ചര്‍ച്ച നടത്തിയത് (പത്രവാര്‍ത്ത)
ഇനി തിരിച്ചുവന്ന് ഇളിച്ച ചിരിയുമായി പുലമ്പിത്തുടങ്ങിക്കോളും
“ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു" എന്ന്.
ആഹാ എന്തൊരു തണല്‍.
(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)
അവിടെ ആൽ മുളച്ചാൽ തണൽ മാത്രമല്ല ഇവർക്ക് ആലിപ്പഴവും കിട്ടും..!
ReplyDeleteകുറെപേർ ചത്താലും,വികലാംഗരായാലും,...
നാലുതലമുറക്ക് ജീവിക്കാനുള്ളതും,പിന്നീട് ഭരണം പിടിക്കാനുള്ള കാശും കിട്ടിയാൽ ഭരണക്കാർ എങ്ങിനെ ഇത് നിരോധിക്കും...?
അതെ ആദ്യമായി നമ്മള്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു,ഇന്ത്യ തോല്ക്കണേ എന്ന്,
ReplyDeleteനമ്മുടെ രാജ്യം ഒറ്റപ്പെട്ടു എന്നറിഞ്ഞതില്‍ ആദ്യമായി നാം സന്തോഷിക്കുന്നു.
ഇതുപോലൊരു ഗതികേട് മറ്റേതു രാജ്യത്തിലെ ജനതയ്ക്കുണ്ട്?
തീര്‍ച്ചയായും..ലിപിയുടെ വരികള്‍ക്ക് താഴെ എന്റെ ഒരടിവര.
ReplyDeleteഗതി കെട്ട ജനത തന്നെയാണ് നാം.
സ്വന്തം നാട്ടിന്റെ തോല്‍വിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ടി വന്ന നിസ്സഹായര്‍.
തോറ്റപ്പോള്‍ സന്തോഷം കൊണ്ട് കൈയ്യടിച്ചവര്‍..
അതെ. അങ്ങിനെയും ഒരനുഭവം. രാജ്യം തോല്ക്കണേ എന്ന പ്രാര്‍ത്ഥന.
ReplyDelete"ശ്രദ്ധേയന്‍റെ " പോസ്റ്റില്‍ പറഞ്ഞ പോലെ പോറ്റമ്മ ജയിക്കട്ടെ.
ബഹറിനും ഖത്തറും എല്ലാം എടുത്ത നിലപാട് സന്തോഷം നല്‍കി. അതുകൊണ്ട് തന്നെ എന്‍റെ നാടിന് വേണ്ടി അവിടത്തെ ദുരിധ ബാധിധര്‍ക്ക് വേണ്ടി ഞാനും വിളിക്കുന്നു പോറ്റമ്മക്ക് ജയ് .
നല്ല പോസ്റ്റ് . അഭിനന്ദനങ്ങള്‍
നാണം ഉണ്ടെങ്കിലല്ലേ നാണക്കേട് വരൂ.ഇവരെ സഹിക്കേണ്ട ,ചുമക്കേണ്ട,നമ്മുടെ ഗതികേട് ഓര്‍ത്തു ലജ്ജിക്കുക .എല്ലാം കഴിഞ്ഞു തിരിച്ചു വന്നു പറയും,നിരോധിപ്പിച്ചത് ഞമ്മള്‍ ആണപ്പാ എന്ന്,എട്ടുകാലി മംമൂഞ്ഞിനെപ്പോലെ.
ReplyDeleteശരിയാണു താങ്കള്‍ പറഞ്ഞത്.ആ കുട്ടികളുടെ മുഖത്ത് നോക്കി ആര്‍ക്കാണു ഈ വിഷം നിരോധിക്കരുതെന്ന് പറയാന്‍ കഴിയുക.സ്വന്തം രാജ്യത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.
ReplyDeleteഇനി ഇതിനു വേറൊരു വശം കൂടിയുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിച്ച എക്സല്‍ കമ്പനി സന്തോഷിക്കുകയ്യെ ഉള്ളൂ ഇത് നിരോധിച്ചാല്‍. കാരണം അവരത് കണ്ടുപിടിച്ചന്ന് തീ വിലയായിരുന്നു ഈ വിഷത്തിനു. പിന്നെ പോകെ പോകെ ഇതിന്റെ വില കുറഞ്ഞതാണു,ഉല്പാദനം കൂടിയപ്പൊള്‍. എക്സല്‍ കമ്പനിയുടെ ലാബില്‍ പുതിയ കൊടും വിഷം തയ്യാറായ് ഇരിപ്പുണ്ടാവും,കൂടിയ വിലക്ക്. എന്‍ഡോസള്‍ഫാനു ബദല്‍ എന്ന ആവശ്യം ഉയര്‍ന്ന സ്ഥിതിക്ക് അവര്‍ക്കത് വിറ്റഴിക്കാം.
ഈ ചതി തിരിച്ചറയണം നമ്മള്‍. പഴയ കൃഷി രീതികളിലേക്ക് തിരിച്ച് പോയെ പറ്റൂ . ജൈവ കൃഷി. അല്ലെങ്കില്‍ ഇനിയൊരു തലമുറക്ക് ബാക്കിവെക്കാന്‍ ഉണ്ടാകുക വിഷം തീണ്ടിയ മണ്ണും കാറ്റും ആകും.
"ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു",അവർ ഒരുപാട് കഷ്ടപ്പെട്ടാവും. ഇനിയെങ്കിലും കണ്ണ് തുറക്കുമോ ആവോ.
ReplyDeleteക്ഷമിക്കണം ഒരു പാരഡി
ReplyDeleteപോരാ പോരാ വേഗം വേഗം
താഴെ,താഴെ എത്തീടട്ടെ
ഭാരതാംബ തന്നുടെയാ
ത്രിവര്‍ണ്ണ പതാക ഹാ !
വാര്‍ത്തവന്നു,
ReplyDeleteപ്രാര്‍ത്ഥനപോലേ ഇന്ത്യതോറ്റു....!
നാം ഇന്ത്യക്കാരും ജയിച്ചിരിക്കുന്നു...!
ഇപ്പോള്‍ ഞാനും കാണുന്നു ആ സന്തോഷ വാര്‍ത്ത ...... നമ്മള്‍ മാനംകെട്ട വാര്‍ത്ത.....
ReplyDeleteഎന്‍ഡോ സള്‍ഫാന്‍ തോല്‍ക്കട്ടെ ..ഭാരതം നാണം കെടാതെ ഇരിക്കട്ടെ ..
ReplyDeleteമനുഷ്യത്വ രഹിത നിലപാടെടുത്ത ഇന്ത്യയുടെ
ReplyDeleteതീരുമാനം നടപ്പിലാകാതിരിക്കാന്‍ നമ്മള്‍ തന്നെ
ആഗ്രഹിച്ചു. കേരളത്തിന്റെ പ്രതിഷേധം ലോക ശ്രദ്ധ
പിടിച്ചുപറ്റി എന്നതിലാണ് ആശ്വാസം.
ഇന്ത്യ തോറ്റു, ഇന്ത്യക്കാരും ലോകവും ജയിച്ചു. ഇത് ഒരു നിമിത്തമാവട്ടെ. ഭരിക്കുന്നവരും രാഷ്ട്രീയക്കാരും നമ്മോട് പറയുന്ന പല കാര്യങ്ങളും രാജ്യസ്നേഹം എന്ന ഉമ്മാക്കിയില്‍ പിടിച്ചു കൊക്കു തൊടാതെ വിഴുങ്ങി പരസ്പരം കൊല്ലാന്‍ നടക്കുന്ന പൌരന്മാര്‍ ആവാതിരിക്കുക നാം. അവര്‍ സൌകര്യം പോലെ അമ്പലത്തിന്റെ പേരും പള്ളിയുടെ പേരും ഒക്കെ കൊണ്ട് വരും. അവരുടെ കസേര ഉറപ്പാക്കാനും കീശ നിറയ്ക്കാനും. ഇത് endosulfaan ആയി എന്നു മാത്രം.
ReplyDeleteനമുക്ക്, ഭാരതീയര്‍ക്കു മാത്രമാവും ഈയൊരു ഗതികേട് ഉണ്ടായിട്ടുണ്ടാവുക, സ്വന്തം രാജ്യം തോല്ക്കണേ എന്ന് പ്രാര്‍ഥിക്കേണ്ടി വരുന്ന ഗതികേട്... !!
ReplyDeleteഒറ്റപ്പെട്ടത് ഇന്ത്യ അല്ല്ല. നമ്മുടെ ഭരണ കൂടവും സില്‍ബന്തികളും ആണ് . ലോക ജനത ഇന്ത്യന്‍ ജനതയുടെ കൂടെ നിന്നു...പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സം ലജ്ജിക്കട്ടെ
ReplyDeleteഇന്ത്യയുടെ ആവശ്യത്തിനു എതിരുനിന്ന മറ്റു അംഗരാജ്യങ്ങളുടെ വാദത്തെ ജീവിതത്തിലാദ്യമായി അനുകൂലിക്കെണ്ടിവന്ന ഒരിന്ത്യക്കാരെനെന്ന വേദനയോടെ ഈ വിജയത്തില്‍ ഞാനും പങ്കുചേരുന്നു....!
ReplyDeleteസ്റ്റോക്കുഹോമിൽ ഇന്ത്യ നാണം കെടുമ്പോൾ ഇന്ത്യക്കാർ ആഹ്ലാദിക്കുകയായിരുന്നു.
ReplyDeleteസത്യം വദ ധര്‍മ്മം ചെരയെന്ന് പറയാതെ ഇരിക്കവയ്യ
ReplyDeleteകൊള്ളാം നല്ല ചിന്തനം
നന്നായിട്ടുണ്ട്
ReplyDeleteഇന്ത്യയുടെ തോല്‍ വിയില്‍ സന്തോഷിച്ച് ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ലഡു വിതരണം ചെയ്തു. 'കര്‍ത്താവേ, ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല....' എന്നു പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ല.. കാരണം ഇവര്‍ എല്ലാം അറിയുന്നവരാണ്. എല്ലാം അറിയുന്ന ഒറ്റുകാരാണ്.
ReplyDeleteനല്ല പോസ്റ്റ് !
ReplyDeleteഒറ്റപ്പെട്ടതും തോറ്റതും ഇന്ത്യ അല്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇന്ത്യയിലെ അധികാര വര്‍ഗമാണ് പരാചയപ്പെട്ടത്. ജനങ്ങളല്ലേ രാജ്യം... ജനങ്ങളുടെ ഇംഗിതം വിജയിച്ചില്ലേ... ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് തല കുനിക്കേണ്ടിവന്നെങ്കിലും ഇന്ത്യന്‍ ജനത വിജയിച്ചിരിക്കുന്നു. അതിന് നിമിത്തമായ രാഷ്ട്രങ്ങള്‍ക്ക് നന്ദി...
ReplyDeleteഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. പകരം പാവം ജനതിയുടെ അനേകം ജീവനും ജീവിതങ്ങളുമാണ്. നമ്മുടെ ഭരണ കൂടങ്ങളോ..? വര്‍ത്തമാന കാലത്തെ അശ്വതാത്മാക്കള്‍. അവര്‍ നിരന്തരമായി പരീക്ഷിത്തുമാരെ കൊല്ലുന്നു.
ReplyDeleteഎൻഡോസൾഫാൻ നിരോധനം കൊണ്ടു മാത്രമായില്ല. ഈ വിഷം മറ്റൊരു പേരിൽ ഇനിയും നമ്മുടെ മുഖത്തു തളിക്കും.( മുല്ല പറഞ്ഞതുപോലെ)അതിന്റെ പേരിൽ ഭരിക്കുന്ന ദുഷ്ടഗർദ്ദഭങ്ങളുടെ സമ്പത്ത് കോടികൾ വീണ് വീണ്ടും കുമിഞ്ഞു കൂടും. ജനത്തിന്റെ മേൽ ബാഹ്യമായി തളിക്കുന്ന ഈ ‘വിഷ’വും, ചാരായത്തിന്റെ പേരിൽ കൊടുക്കുന്നതും, ആശുപത്രികളിൽ വിതരണം ചെയ്യുന്ന കള്ളമരുന്നുകളും ഒക്കെ, രാജ്യദ്രോഹികളുടെ ധനത്തോടുള്ള ആർത്തിമൂലം. ദുഷ്ടതകളോടുള്ള പ്രതികരണശേഷിയില്ലായ്മയാണ് നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുന്നത്. സഹികെടുമ്പോൾ, ഇതിനു പരിഹാരമായി ‘ജനവിപ്ലവം’ ഉണ്ടാകും.ഇപ്പോൾ അതിന് സമയമായിട്ടില്ല.കാരണം,‘നേശേ ബലസ്യേതി ചരേദധർമ്മം’(മഹാഭാരതം)-എതിർക്കേണ്ടവർ എതിർക്കപ്പെടുന്നവരോളം ശക്തിയാർജ്ജിച്ചിട്ടില്ല.(തിരിച്ചും അർത്ഥമെടുക്കാം.ഭാരതപര്യടനം-...മാരാർ) ഒരു തോക്കുകൊണ്ട് തുടച്ചുമാറ്റാവുന്ന കൃമികളല്ലല്ലോ ഉള്ളത്? എന്തൊക്കെ കഴുവേറ്റിയാലും രക്ഷപ്പെടാൻ പഴുതുള്ള സുന്ദരമായ ‘ജനായത്തഭരണം’......താങ്കളുടെ പ്രതികരണത്തിന് എന്റെ അനുമോദനങ്ങൾ.......
ReplyDelete@ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, നീതിയും ധര്‍മ്മവും പുലര്‍ത്തുന്ന ഒരു ഭരണാധികാരി വരുമല്ലേ, ഭാരതത്തില്‍? (ചുമ്മാ ഒരത്യാഗ്രഹം)
ReplyDelete@ ലിപി, വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം എന്നാണ് പഴമൊഴി. പിന്നെ ഉളുപ്പില്ലാത്തതുകൊണ്ട് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ച് നിന്നോളും.
@ മേയ് ഫ്ലവേര്‍സ്, ശരിക്കും സന്തോഷിച്ചു. വാര്‍ത്ത വന്നപ്പോള്‍ ശരിക്കും സന്തോഷിച്ചു
@ ചെറുവാടീ, ന്യായം ഏതു പക്ഷമോ അത് നമ്മുടെ പക്ഷം. ശരിയല്ലേ?
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.സത്യം
ReplyDelete(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)
ReplyDeleteഎന്ടോ സള്‍ഫാന്‍ ഒരു ചൂണ്ടു പലകയാണ്. നമ്മുടെ ഭരണാധികാരികള്‍ നമ്മുടെ രാഷ്ട്രത്തെ എങ്ങനെ ഒറ്റു കൊടുക്കുന്നു എന്നതിന്റെ.
ഹരിത വിപ്ലവം എന്ന പേരില്‍ അരങ്ങേറിയത് എന്താണ്? അധികോല്പാദനം എന്ന പേരില്‍ കീടനാശിനികളും വളങ്ങളും നമ്മുടെ നാട്ടിലേക്ക് കുത്തി ഒഴുകുകയായിരുന്നു. അങ്ങനെ നമ്മുടെ മണ്ണിന്റെ പ്രകൃതിയുടെ എല്ലാ പ്രകൃത്യാ ഉള്ള സന്തുലനവും നഷ്ടപെട്ടു. അതിജീവന ശേഷിയുള്ള വിത്തിനങ്ങള്‍ കണ്ടു കെട്ടി. ബഹുരാഷ്ട്ര കുത്തകകള്‍ തരുന്ന വളവും അവന്‍ നിര്‍ദ്ദേശിക്കുന്ന കൃഷിയും ഇറക്കി. മന്ത്രിമാരുടെ സ്വിസ്സ് എക്കൌണ്ട് നിറഞ്ഞുകൊണ്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ വികസനം പരിശോധിച്ചാല്‍ നമ്മുടെ കഞ്ഞിയിലെ ഉപ്പ് പോലും എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് അമേര്ക്കയിലോ അല്ലെങ്കില്‍ അതുപോലെ മറ്റൊരിടത്ത് ഇരിക്കുന്നവന്‍ ആണെന്ന് കണ്ടെത്താന്‍ ആകും. അപ്പോള്‍ നാം വര്‍ഷാ വര്ഷം തിരഞ്ഞെടുത്തു അയക്കുന്നവര്‍ കൂട്ടികൊടുപ്പുകാരുടെ പണിയാണ് ചെയ്യുന്നതെന്നും.
ജനകീയ വിചാരണയില്‍ നമ്മുടെ ഭരണാധികാരികള്‍ എന്നാണ് വലിച്ചെറിയപ്പെടുക? എന്നാണ് നമ്മുടെ ജനത സത്യത്തിലേക്ക് കണ്ണു തുറക്കുക?
നാം നമ്മളെ ഭരിക്കുന്ന ലോകം എന്നാണ് വരിക?
നല്ല എഴുത്ത് മഷേ. അഭിവാദ്യങ്ങള്‍ .
@ ഷാനവാസ്, നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ എന്നെഴുതിയപ്പോള്‍ കവി ഒരിക്കലും ഇത്രയും ചിന്തിച്ചുകാണുകയില്ല. ഇവിടെ നേടുന്നത് കൊലയ്ക്ക് കൊടുത്തിട്ടല്ലേ?
ReplyDelete@ മുല്ല പറഞ്ഞത് വളരെ ശരി. അടുത്ത വിഷം അണിയറയിലൊരുങ്ങുന്നു
@ ശ്രീ, കണ്ണുകള്‍ തുറക്കുകയില്ല. അതിനിനി ഇവര്‍ വേറെ ജനിക്കണം.
@ ജെയിംസ് സണ്ണി പാറ്റൂര്‍, മൂവര്‍ണ്ണക്കൊടി ഇനി ഉയരട്ടെ. നാണം കെട്ടവര്‍ വാലും താഴ്ത്തി തിരിയെ വന്നുവല്ലോ.
@ ഇസഹാഖ്, കുഞ്ഞുവാക്കുകള്‍, വലിയ സത്യം, കലാപരമായ കമന്റ്.
സത്യം! ഇന്ത്യ തോല്‍ക്കണം എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരേ ഒരു അവസരം. നന്നായി എഴുതി!
ReplyDeleteജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനങ്ങളെ ഭരിക്കുന്നു. ഇന്‍ഡ്യ ജനാധിപത്യ രാജ്യമാണ്. പക്ഷേ ഇവിടെ ജനങ്ങളുടെ ആധിപത്യമല്ല. മറിച്ച് ജനങ്ങളുടെ മേലുള്ള ആധിപത്യമാണ് നടക്കുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനിക്കാരുടെ ലോബികള്‍ ആണ് ഇപ്പോള്‍ നമ്മെ ഭരിക്കുന്നത്. നമ്മള്‍ ജനങ്ങള്‍ ഈ കള്ളനാണയങ്ങളെ എന്നാണ് തിരിച്ചറിയുക? എന്നാണിതിനെതിരെ നാം പ്രതികരിക്കുക? മൂല്യങ്ങളില്ലാത്ത ഭരണകൂടത്തെ എന്നാണ് നമ്മള്‍ തകര്‍ത്തെറിയുക?
ReplyDeleteപ്രസക്തമായ പോസ്റ്റിനു അഭിവാദ്യങ്ങള്‍.
ഹാഷിക്ക്,
ReplyDeleteരമേഷ് അരൂര്‍,
മുനീര്‍ എം.പി,
സലാം,
കുഞ്ഞൂസ്,
ഹാഫിസ്,
ഷമീര്‍,
മൊയ്തീന്‍ അങ്ങാടിമുഗര്‍,
ജി ആര്‍ കവിയൂര്‍,
കിങ്ങിണിക്കുട്ടി,
ഖാദര്‍ പട്ടേപ്പാടം,
വില്ലേജ് മാന്‍,
ഷബീര്‍,
നാമൂസ്,
വി എ,
അനുരാഗ്,
ഭാനു കളരിയ്ക്കല്‍,
ഷാബു,
വായാടി,
അഭിപ്രായവും ആശങ്കകളും പങ്കുവച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.
ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ സ്വന്തം കുടുംബത്തിനും ബന്ധങ്ങള്‍ക്കും ആരെ കൊന്നിട്ടായാലും കമ്മീഷനോ അഴിമതിയോ സംഘടിപ്പിക്കാന്‍ മത്സരിക്കുന്നവര്‍ വായില്‍ തോന്നിയത് പറഞ്ഞു കൊണ്ടിരിക്കും, അതിനെ ന്യായികരിക്കാന്‍ നാണമില്ലാത്ത അനുയായിവൃന്ദം കൂടെയുള്ളപ്പോള്‍.
ReplyDeleteമലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc
ReplyDeleteകേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണു സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ വിജയം കണ്ടതെന്നു ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ച്, നിരോധനത്തിന്റെ പങ്കു പറ്റാന്‍ നോക്കിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും നമ്മുടെ മഹത്തായ ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍ അല്ലേ..കഷ്ടം..
ReplyDeleteഇന്ത്യ തോല്‍ക്കണമെന്നു ജീവിതത്തില്‍ ആദ്യമായി തോന്നിയ നിമിഷം..അതില്‍ വിജയിച്ചതില്‍ സന്തോഷിക്കുന്നു...
ReplyDeleteenthayalum nammal lakshyam nedi, enkilum iniyum ere cheyyanundu.....
ReplyDeleteശരിയാണ് നമ്മുടെ നാടിന്‍റ പ്രതിനിധികള്‍ തോറ്റു തുന്നംപാടി നാണംകെട്ട് നാറി വരണമെന്ന് ആദ്യമായി തോന്നിയത്. ഒന്നു കൂടി പറയുന്നു.
ReplyDelete@ പട്ടേപ്പാടം രാംജി, അനുയായിവൃന്ദത്തിനും വല്ല റൊട്ടിക്കഷണം എറിഞ്ഞുകൊടുത്താല്‍ പോരെ കൂടെ നില്‍ക്കാന്‍?
ReplyDelete@ ദുബായിക്കാരാ, ഈ ബ്ലോഗിലേയ്ക്ക് സ്വാഗതം. നമ്മുടെ നേതാക്കന്മാരെ കുറ്റം പറയരുത്ട്ടോ, ദിവ്യന്മാരല്ലേ?
@ എളയോടന്‍, നാമ്മള്‍ പാവങ്ങളും ഇടയ്ക്കൊക്കെയൊന്ന് സന്തോഷിച്ചോട്ടെയെന്നോര്‍ത്ത് തോറ്റുതരുന്നതാണെന്ന് ഇവര്‍ പറഞ്ഞാലും അതിശയിക്കാനില്ല. അത്രയ്ക്ക് തൊലിക്കട്ടിയാ.
@ ജയരാജ്, താങ്കളുടെ ബ്ലോഗില്‍ മുമ്പ് മുതല്‍ എന്‍ഡോസള്‍ഫാനെതിരെ എഴുതി വരുന്നത് ഞാന്‍ വായിച്ചിട്ടുണ്ട്. അതേ, ഇനിയും ഏറെ ചെയ്യുവാനുണ്ട്.
@ കുസുമം, ഒന്നുകൂടി പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. കാരണം അവര്‍ തോല്‍ക്കേണ്ടത് ന്യായമായിരുന്നു, നീതിയായിരുന്നു.
അതെ, തോല്‍വികളും തൊലിക്കട്ടിയുള്ളവര്‍ക്ക് വിജയം തന്നെ!
ReplyDeleteജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്!
കവിതകള്‍ പേര്‍ത്തും പാടുന്ന, നാടിനു വേണ്ടി തൊണ്ട കാറുന്ന ചില കേരളബുജികള്‍ പാര്‍ലമെന്റില്‍ ചെന്നപ്പോള്‍ ഒന്ന് മാനിഷാദ പാടാന്‍ പോലും ചുണ്ടനക്കുന്നില്ല !കഷ്ടം!
വരാന്‍ കുറച്ചു വൈകി അതില്‍ ക്ഷമ ചോദിക്കുന്നു ആല്‍ മുളച്ചാല്‍ ഇവര്‍ തണലാക്കുക മാത്രമ്മല്ല അത് കൊണ്ട് ഒരു പൂന്തോട്ടം ഉണ്ടാക്കി പൊങ്ങച്ചം കാണിക്കുകയും ചെയ്യും ഭാരതീയര്‍ സഹന ഹൃദയര്‍ ആയത് ഇവന്റെ ഒക്ക് ഭാഗ്യം
ReplyDeleteജനാധിപത്യം എന്നു പറഞ്ഞാൽ തന്നെ അതാണല്ലൊ. ജനങ്ങളുടെ മേൾ ആധിപത്യം സ്ഥാപിച്ചെടുക്കുക. അതിനായി കുത്തകകൾ പോറ്റി വളർത്തുന്നു നേതാക്കന്മാരെ...!
ReplyDeleteഒരുപാട് വൈകി ഞാന്‍ :)
ReplyDeleteപലരുടേയും അഭിപ്രായങ്ങള്‍ തന്നെ എന്റെയും..
സൂപ്പര്‍ പോസ്റ്റ്..!
തണല്‍,
ReplyDeleteകൊമ്പന്‍,
വീ കെ,
നിശാസുരഭി,
സന്തോഷത്തോടേ നന്ദി പറയുന്നു വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും
ഏട്ടന്‍െറ ഈ കുറിപ്പിന് നന്ദി.ഞാന്‍?ഇന്‍ന്ത്യാവിഷനിലാണ്.ആദ്യാവസാനം ഏട്ടനെപോലുള്ളവരുടെ `ആഗ്രഹം' മാത്രമാണ് ഇത്തരം നാശിനികളെ ഇല്ലാതാക്കാന്‍ കാരണമായത് എന്നിട്ടും നേതാക്കന്‍മാര്‍ രാവിലെ ചൊല്ലികൊടുക്കും....സഹോദരി സഹോദരമാരെന്ന്......വിചാരണകള്‍ ഒഴിവാക്കാമെന്നുതോന്നുന്നു.നമുക്കും തെറ്റുകള്‍ പറ്റാതിരിക്കാന്‍ ശ്രമിക്കാം.നന്മയുള്ള?ലോകത്തിനായ് ആഗ്രഹിക്കാം;ശ്രമിക്കാം
ReplyDeleteഞാനിവിടെയെത്താൻ വൈകിയല്ലോ...ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ...നല്ലൊരു പോസ്റ്റ് വായിച്ചൂട്ടോ..ഇനി മുടക്കമില്ലാതെ ഇവിടെ വരുന്നതായിരിക്കും
ReplyDeletenjaan vaikippoi.
ReplyDeletezariyanu, india tholkkanam ennu vicharicha naalukal.....indiakkariyayathil sankatam thonniya divasangal....
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടേയും ആവേശം ചോര്‍ന്നു..
ReplyDeleteമാധ്യമങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയും, അവര്‍ പോലും നിരാലംബരാണിപ്പോള്‍!
ആവേശം ചോര്‍ന്നു. ശരിയാണ്. അത് തികച്ചും സ്വാഭാവികം. നമുക്ക് വിഷയങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയല്ലേ.പക്ഷെ ഇത്തരം ആക്ടിവിസം (ഓണ്‍ലൈനല്ല) ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി
Deleteകാശാണ് ദേശം ചിലര്‍ക്ക് ..എന്ത് ചെയ്യാം .. വാഗ്ദാനങ്ങളും സമരങ്ങളും ആഘോഷങ്ങളും കഴിഞ്ഞു. ഇരകള്‍ അവരുടെ നരക ജീവിതം തുടരുന്നു .. ദൈവം അവരെ രക്ഷിക്കട്ടെ
ReplyDeleteAjithetta...ningalanu sari...
ReplyDelete