Sunday, July 26, 2015

വൈശാലി

വൈശാലി യൂണിവേഴ്സലില്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന കാലത്താണ് എബ്രഹാം വടക്കേപ്പുരമാളികയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മാളികയെന്നാല്‍ വെറും ഒരു പേര് മാത്രം. ആ പേര് എങ്ങനെ വന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. നിറം അല്പം കുറവാണെങ്കിലും വൈശാലിയുടെ രൂപസാദൃശ്യമുള്ള സോഫി അങ്ങനെയാണ് അയല്പക്കത്തെ പെണ്ണായത്. വടക്കേപ്പുരയുടെ ഏറ്റവും അടുത്ത അയല്‍ക്കാര്‍ ഞങ്ങളായിരുന്നു. സോഫിയുടെ അമ്മ ഒരു വശം സ്വാധീനമില്ലാതെ കിടപ്പ് ആണ്.

അയല്പക്കത്തിന്റെ അടുപ്പമൊന്നും പക്ഷെ മൊട്ടിട്ടതേയില്ല. എബ്രഹാമും സോഫിയും ആരോടും സൌഹൃദത്തിന് വന്നതുമില്ല. എന്തൊരുതരം മനുഷ്യര്‍!

എന്നും ഏഴ് മണിയുടെ പി എം എസില്‍ സോഫി യാത്രയാകും. ആറ് മണിയ്ക്ക് അതേ ബസില്‍ തിരിച്ച് വരും.ആരോടും മിണ്ടാതെ, ആരോടും ചിരിക്കാതെ, ആരെയും നോക്കാതെ ശരം വിട്ടപോലെ ഒരു നടപ്പ്. അത്രയ്ക്കായോ? നാട്ടിലുള്ള ചെറുപ്പക്കാരായ ഞങ്ങളെ എങ്കിലും ഒന്ന് ഗൌനിക്കേണ്ടതല്ലേ! രഹസ്യമായി സോഫിയെ ഞങ്ങള്‍ വൈശാലി എന്ന് നാമകരണം ചെയ്തു. അഹങ്കാരി എന്ന് ഒരു ബിരുദവും കൊടുത്തു.



സുകുമാരനാണ് ആദ്യമായി ആ സംശയം മുളച്ചത്. വൈശാലിക്കെന്താ ബിസിനസ്? ആറുമണിക്കൂട്ടത്തിലെ ചര്‍ച്ചാവിഷയം വൈശാലിയുടെ യാത്ര മാത്രമായിമാറി.



“എന്തായാലും അവള് ആളത്ര ശരിയല്ല” സുകുമാരന്‍

“അതെയതെ. അവള്‍ക്ക് നമ്മളെ മാത്രേ പിടിക്കാതെയുള്ളു” രാജു ശക്തമായി പിന്താങ്ങി

വൈശാലിയെ ഞങ്ങള്‍ അങ്ങനെ ഒരു തൊഴിലിലേയ്ക്ക് പ്രതിഷ്ഠിച്ചു. സംശയലേശമില്ലാതെ. ആറുമണിക്കൂട്ടത്തിന്റെ യൌവനസ്വപ്നങ്ങളെ ഉണര്‍ത്തി കിട്ടാക്കനിയായി വൈശാലി രാവിലെയും വൈകിട്ടും യാത്ര തുടര്‍ന്നു.

“ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണം കേട്ടോ. നാട്ടുകാര്‍ക്ക് ഒരു മുന്‍ഗണനയൊക്കെ വേണം”

സുകുമാരന്റെ കമന്റിന് ഞങ്ങള്‍ കോറസ്സ് ആയി ആര്‍ത്ത് ചിരിച്ചു.

സോഫി തീപാറുന്ന കണ്ണുകളോടെ ഒന്ന് നോക്കി.

“ങ്ഹും....അവള്‍ടെ ദേഷ്യം കണ്ടില്ലേ!” രാജു പല്ലിറുമ്മി. കൂടെ കേട്ടാലറയ്ക്കുന്ന ഒരു വാക്കും.

മത്തായിസാറിന് രക്തം കൊടുക്കാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ പോയിട്ട് തിരിയെ വരുമ്പോള്‍ ഉദയമ്പേരൂര്‍ എത്തിയപ്പോഴാണ് പെട്ടെന്ന് വഴിയില്‍ സോഫിയെപ്പോലെ ഒരു മുഖം കണ്ടത്. ഒന്നുകൂടെ നോക്കി. അവള്‍ തന്നെ.

ഓഹോ! ബിസിനസ്സിന് ഇറങ്ങിയിരിക്കയാണ്. ഇപ്പോള്‍ പോയി അവളെ കാണുകയാണ് വേണ്ടത്. തൊണ്ടിയോടെ പിടിക്കണം. പിന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ! മനസ്സില്‍ പദ്ധതികള്‍ രൂപപ്പെട്ട് വരുന്നു.

ബസ്സില്‍ നിന്ന് ചാടിയിറങ്ങി. സോഫിയെ കാണാനില്ല. ചുറ്റും തിരഞ്ഞപ്പോള്‍ ദൂരെ അവള്‍ നടന്ന് മറയുന്നു. സോഫി കാണാതെ പിന്തുടര്‍ന്നു.

ഒരു സ്കൂളിന്റെ കോമ്പൌണ്ടിലേയ്ക്ക് സോഫി കയറി. ങ്ഹേ, ഇവള്‍ ടീച്ചറാണോ?

ആ മതിലിന് പുറത്ത് ഞാന്‍ അല്പനേരം കാത്ത് നിന്നു. പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. സ്കൂളിന്റെ എക്സ്റ്റന്‍ഷന്‍ ആവാം.

മേസ്തിരിമാരും മൈക്കാടുകാരുമായി ആറേഴ് പേര്‍ സ്കൂളിന്റെ ഗേറ്റില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. ഞാന്‍ ഒതുങ്ങിനിന്നു. അവസാനം കടന്നുപോയ ആളിന്റെ മുഖത്ത് എന്റെ മിഴികള്‍ തറഞ്ഞുനിന്നു. വൈശാലി ആയിരുന്നു അത്. ലുങ്കിയും നീളമുള്ള ബ്ലൌസും തലയില്‍ മൂടിച്ചുറ്റിയ ഒരു തോര്‍ത്തും കയ്യില്‍ സിമന്റ് ചട്ടിയുമായി വൈശാലിയെന്ന സോഫി.

“ ഇയാളെന്താ ഇവിടെ?” എന്നെക്കണ്ട അവളും തെല്ല് അമ്പരന്നിട്ടുണ്ടാവാം. രണ്ട് നിമിഷം വാക്കില്ലാതെ നിന്നിട്ട് പിന്നെയാണ് ചോദ്യം വന്നത്.

“ഒന്നുമില്ല, ഇവിടെ അടുത്ത് ഒരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു” എത്ര പെട്ടെന്നാണ് കള്ളങ്ങള്‍ വന്ന് വാക്കായിപ്പൊഴിയുന്നത്.

സോഫി ചിരിച്ചു. അത് ഞാന്‍ ഈ ലോകത്തില്‍ കണ്ടതിലെയ്ക്ക് ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു.

എനിക്കും മനസ്സിന്റെ ഉള്ളില്‍ നിന്ന് ഒരു ചിരി ഉയര്‍ന്ന് വന്നു. ഭാരമൊഴിഞ്ഞ ചിരി. സന്ദേഹക്കാറൊഴിഞ്ഞ ചിരി.

87 comments:

  1. ഫേസ് ബുക്കില്‍ നിന്ന് വൈശാലിയെ ബ്ലോഗിലേക്ക് പകര്‍ത്തിയതാണ്.
    അവളെ അവിടെ ഉപേക്ഷിച്ചുപോരാന്‍ തോന്നുന്നില്ല
    മുന്‍പ് വായിച്ചവര്‍ ക്ഷമിക്കുമല്ലോ.

    ReplyDelete
    Replies
    1. സഹൃദയരേ ,,,നിങ്ങൾ നോക്കണം ...
      കഥാ നായികയുടെ പേര്-സോഫി
      നായകന്റേതോ ??-അജിത്‌
      ബാക്കിയുള്ളവർ --സുകുമാരനും ,,ശശിയും..കണ്ടപ്പനും .. വെറും മ്ലാഞ്ചൻമാർ ,,,,,

      കഥയുടെ ക്ലൈമാക്സ് --സുന്ദരൻ അജിതനെ നോക്കി നായിക ചിരിച്ചൂ പോലും .....എന്നെയങ്ങ് കൊല്ല് !!
      സത്യം പറ അജിത്തേട്ടാ കയ്യകലത്ത് തനിച്ച് കിട്ടിയപ്പോ സോഫിച്ചേച്ചി സിമന്റ് ചട്ടിവെച്ച് തലമണ്ടകിട്ട് പെരുക്കിയതിൻ പാർശ്വഫലമായല്ലേ വെണ്ണിലാ ചന്ദനകിണ്ണംപോലുള്ള ഈ ശിരോരൂപം കൈവന്നത് ????

      Delete
    2. ഹേയ്.. അങ്ങനെയൊന്നും ഉണ്ടായില്ല. ഇപ്പഴും കണ്ടാല്‍ ചിരിക്കും. സത്യം.

      Delete
    3. എടാ വഴിയേ നിന്നെ കൊല്ലും ...... അജിത്തേട്ടനെ കുറിച്ച് കമന്‍റിക്കോ..... പക്ഷേ അജിത്തേട്ടന്‍റെ തലയെപ്പറ്റി പറഞ്ഞാല്‍ കൊട്ടേഷന്‍ കൊടുത്തു തട്ടും നിന്നെ...... ഹല്ല പിന്നെ......

      Delete
    4. ഇല്ലയില്ല. അയാള്‍ ഞാനല്ല.

      Delete
    5. Ajithettaa..namuk paranj theerkavunnathalle ullo,,...Ivnumayulla koot seriyalla taa..

      Delete
    6. സ്വാഭാവികം

      Delete
    7. ഹ ഹ ഹാ... വഴിമരങ്ങള്‍..!!!!!

      Delete
  2. പകർത്തിയതു നന്നായി. മുൻപ് വായിച്ചിട്ടില്ലായിരുന്നു. നന്ദി.
    ഭാരമൊഴിഞ്ഞ ചിരികൾ തന്നെ ആശംസിക്കുന്നു...:)

    ReplyDelete
    Replies
    1. താങ്ക് യൂ, ശ്രീജ

      Delete
  3. സംഗതി നന്നായിട്ടുണ്ട് ,അജിത്ത്. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ആകാംക്ഷ, അപാരം തന്നെ.

    ReplyDelete
    Replies
    1. ആകാംക്ഷയും മുന്‍‌വിധികളും പലപ്പോഴും തെറ്റായിരുന്നു എന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്.

      Delete
  4. സത്യം നമ്മള്‍ സങ്കല്‍പിക്കുന്നതില്‍ നിന്നെത്ര വ്യത്യസ്തമായിരിക്കും . നല്ല ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. നാമിങ്ങറിയുവതല്‍പ്പം

      Delete
  5. അതുശരി. ഇപ്പൊ ഫേസ്ബുക്കിലാണല്ലേ കളി!

    ReplyDelete
    Replies
    1. കൂടുതല്‍ സമയം അവിടെയാണ് കളി. മറക്കാണ്ടിരിക്കാന്‍ ഇവിടേം!!

      Delete
  6. ആകാംക്ഷ, ആകാംക്ഷ! നന്നായിട്ടുണ്ട്. Best wishes, Ajithbhai.

    ReplyDelete
    Replies
    1. ആകാംക്ഷയ്ക്ക് അപ്രതീക്ഷിതമായ ഒരന്ത്യം അങ്ങനെ സംഭവിച്ചു

      Delete
  7. ലാഘവത്തോടെ,പതിയെ കഥ പറഞ്ഞ് പോകകവേ ,,പൊടുന്നനെ ,,ഉദയമ്പേരൂലേക്ക് ബസ് പിടിച്ച് കൊണ്ട് ചെന്ന് ,,വായിക്കുന്നവന്റെ നെഞ്ചിൻകൂട്ടിൽ ,, സോഫി എന്ന ആ പെണ്‍കുട്ടിയെ കോമ്പസ്സ് വച്ച് കോറിയിട്ട പോലെ അജിത്തേട്ടൻ വരച്ചിട്ടു ...

    "ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണം കേട്ടോ. നാട്ടുകാര്‍ക്ക് ഒരു മുന്‍ഗണനയൊക്കെ വേണം”

    പെണ്ണിനെ എത്ര .വികൃതവും ,,വേഗവുമാണ് ,,അന്നും ഇന്നും ജനം വിധിക്കുന്നത് ,,
    അജിത്തേട്ടാ ...എഴുത്ത് ഒരുപാടിഷ്ടപെട്ടു.

    ReplyDelete
    Replies
    1. സദാചാരപോലീസിന്റെ തുടക്കം പലപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് തോന്നുന്നു. അങ്ങനെയൊരു കൂടിക്കാഴ്ചയില്ലായിരുന്നെങ്കില്‍ ആരറിഞ്ഞു, ഇലയ്ക്കാട്ടിലെ സദാചാരപ്പോലീസ് ഞങ്ങളാവില്ലായിരുന്നു എന്ന്!!

      Delete
  8. എബ്രഹാം അപ്പോള്‍ വൈശാലിയുടെ ഫാദര്‍ജിയായിരുന്നോ?

    ReplyDelete
  9. "സന്ദേഹക്കാറൊഴിഞ്ഞ ചിരി."

    ReplyDelete
    Replies
    1. ഭാരമൊഴിഞ്ഞ ചിരിയുംകൂടെ!

      Delete
  10. ഇങ്ങനെയാണല്ലോ അല്ലേ സദാചാരപൊലീസുണ്ടാകുന്നത്?
    തുമ്പുകണ്ടെത്തിയത് നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. തുമ്പു കണ്ടെത്തിയിരുന്നില്ലെകില്‍ തേജോവധം തുടര്‍ന്നേനെ

      Delete
  11. ഇത്തരം ആകാംക്ഷകളല്ലേ ജീവിതം മുന്നോട്ട് നയിക്കുന്നത്.

    ReplyDelete
    Replies
    1. പരിധി ലംഘിക്കുന്ന ആകാംക്ഷകളും ഉണ്ടെന്നേ

      Delete
  12. "അവള്‍ ഒന്നു ഉറക്കെ നിലവിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ.." എന്നു പറയേണ്ടി വന്നില്ലല്ലോ.. ഭാഗ്യം.

    ReplyDelete
  13. പിന്നെന്തെങ്കിലും പ്രയോജനമുണ്ടായാലോ

    കള്ളത്തരങ്ങള്‍ പിടിക്കപ്പെടുമ്പോഴുള്ള ചിരി

    .... സന്ദേഹക്കാറൊഴിഞ്ഞ ചിരി......

    അജിത്തേട്ടാ കലക്കി.....

    ReplyDelete
    Replies
    1. താങ്ക്സ്, വിനോദ്

      Delete
  14. പണ്ടത്തെ ഒരു പാവം നായകൻ
    വൈശാലി വടയാൽ വശീകരിക്കപ്പെട്ട്
    മൂന്ന് പതിറ്റാണ്ടിലേറെ കാലം മനസ്സിൽ
    ആവാഹിച്ച് കൊണ്ട് നടന്ന വൈശാലിയെ
    ഫേസ് ബുക്കിൽ കൊണ്ട് കാഴ്ച്ചവെച്ചു , പിന്നീടിതാ
    ഇപ്പോൾ ബൂലോകത്ത് കൊണ്ട് വന്ന് നടയിരുത്തി കൊതിപ്പിക്കുന്നു...!

    ആ നായകന്റെ ചൊട്ടയിലുള്ള ശീലം ഇപ്പോഴും ഉണ്ടെങ്കിൽ ,
    മൂപ്പരെ ഞാൻ ഞങ്ങളുടെ കമ്പനിയിൽ ചാരപ്പണിയുടെ വിങ്ങിലേക്ക്
    തിരെഞ്ഞെടുക്കുവാൻ റെക്കമെന്റ് ചെയ്യാം കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ചൊട്ടയിലെ ശീലമൊക്കെ അടച്ചുപൂട്ടി ഞാനിപ്പോ നല്ലപിള്ളയാണ്. എന്നാലും നല്ല ഓഫറാണല്ലോ. ഒരു കൈ നോക്കിയാലോന്നാ..!! ഹഹഹ

      Delete
    2. വിശാൽജിയുടെ ഭാഷയിൽ പറഞ്ഞാൽ, പാമ്പ് കടിക്കാനായിട്ട്... :)

      Delete
  15. അവസാനം പറഞ്ഞ ആ ചിരി എനിക്കും വന്നു..സത്യം!! :D

    ReplyDelete
  16. നമ്മൾ ഏറ്റവും ആശങ്കപ്പെടുന്നത് മറ്റുള്ളവരെക്കുറിച്ചാണ്.

    ReplyDelete
  17. ഹൃദയ സ്പര്‍ശിയായി ,പലരുടെയും പിന്നാലെ പോയാല്‍ നീറുന്ന കുറെ ചിത്രങ്ങള്‍ കാണാം .ആശംസകള്‍ ...

    ReplyDelete
  18. ചിരിക്കുന്ന മുഖങ്ങളും ഇത് പോലെയാണ്...
    അവർക്ക് പറയാൻ ഒരുപാട് കണ്ണീർ കഥകൾ ഉണ്ടാവും...
    നല്ല എഴുത്ത്....

    ReplyDelete
  19. അല്ലെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കുമല്ലോല്ലേ......!!!!
    നല്ല രസണ്ടാരുന്നു വായിക്കാന്‍.!!!
    കള്ളം കണ്ടുപിടിക്കാന്‍ പോയത് നന്നായി. അതുകൊണ്ട് സത്യം തെളിഞ്ഞില്ലേ....!

    ReplyDelete
  20. ശ്ശൊ!!സൊഫിയെ തിരഞ്ഞ്‌ പോകണ്ടാരുന്നു.ഒരു മൂടുപടത്തിൽ ഒളിഞ്ഞിരുന്ന സോഫി മതിയായിരുന്നു...

    ഫേബുക്കിൽ കിടന്ന് കളിയ്ക്കുന്ന ബ്ലോഗറെ എന്ത്‌ വിളിക്കും?അതിൽ ഇപ്പോ കയറാറില്ലാത്ത കൊണ്ട്‌ ഇപ്പോ ഒന്നും കാണാറില്ല.

    ReplyDelete
  21. കുറച്ച് വരികളിൽ കുറെ പറഞ്ഞു... അങ്ങിനെയെത്രയെത്ര വൈശാലികൾ നാട്ടിൻപുറത്ത് ജനി(പ്പി)ക്കുന്നു..!

    ReplyDelete
  22. ഒരുമിച്ചിരിക്കുമ്പോ മറ്റുള്ളവരെ പറ്റി ഒരു കഥ മെനഞ്ഞ് ഉണ്ടാക്കാതിരിക്കാൻ നമ്മൾക്കാർക്കും കഴിയില്ല. കാരണം, നമ്മളൊക്കെ മലയാളികളല്ലേ! പക്ഷേ, കഥക്ക് പിന്നിലെ സത്യം അന്വേഷിക്കുന്നവർ ചുരുക്കമാണെന്നു മാത്രം. അത്തരക്കാർക്ക് ഉള്ളതാണ് ആ ഭാരമൊഴിഞ്ഞ ചിരി. വായിച്ച് തീരുമ്പോൾ മനസ്സിന് ഒരു ലാഘവം അനുഭവപ്പെടുന്നു :)

    ReplyDelete
  23. ഒരു മൈക്കാടിനു 'വൈശാലി' എന്ന് പേരിട്ട ആദ്യ വായിനോക്കികള്‍.... അഹഹ്ഹ...രസകരമായി. ആശംസകള്‍ അജിത്തെട്ടാ..

    ReplyDelete
  24. അന്നൂസേട്ടന്റെ ഈ കമന്റിലെ ആദ്യ വാചകത്തോടുള്ള എന്റെ കടുത്ത അമർഷം ഇവിടെ രേഖപ്പെടുത്തുന്നു.

    ReplyDelete
  25. ഞാൻ ഇപ്പോഴാണ് വായിക്കുന്നത് അജിത്‌ഭായ്... ഫേസ്ബുക്ക്... അതൊരു രസവുമില്ലെന്നേ...

    ആകാംക്ഷയുടെ ശൃംഗങ്ങളിലെത്തിച്ചതിന് ശേഷം ഒരു പാവത്തിന്റെ നിസ്സഹായതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ വഴി ഹൃദ്യമായി അജിത്‌ഭായ്...

    ReplyDelete
  26. ഇതുപോലുള്ള വൈശാലിമാര്‍ നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാം .നല്ല എഴുത്ത് അജിത്തേട്ടാ

    ReplyDelete
  27. ഇതു ഫേസ്ബുക്കില്‍ വായിച്ചതാ, എന്നാലും വീണ്ടും വായിക്കാവുന്നതു തന്നെ, കുറെ ചെറുപ്പക്കാരു നന്നാകട്ടെ

    ReplyDelete
  28. അജിത്തേട്ടാ, നല്ല കഥ, നല്ല അവതരണം.
    'കൂടെ ഒരു കേട്ടാലറയ്ക്കുന്ന ഒരു വാക്കും' എന്ന വാചകത്തില്‍ എവിടെയെങ്കിലും ഒരിടത്ത് പോരേ, 'ഒരു' പ്രയോഗം?

    ReplyDelete
    Replies
    1. അല്ലേലും എന്തിനാ രണ്ട് ഒരു!! ഒരു ഒരൂനെ അങ്ങ് എഡിറ്റ് ചെയ്തേക്കാം. താങ്ക്സ് ബെന്‍‌ജി

      Delete
  29. I don't remember whether I have visited here before. Any way the moment I open my desk top I shall scribble better comments

    ReplyDelete
    Replies
    1. മുമ്പും വന്നിട്ടൂണ്ട്. മനോ‍ാഹരമായ കമന്റുകള്‍ എഴുതിയിട്ടുമുണ്ട്. താങ്ക്സ്

      Delete
  30. ഓര്‍മ്മക്കുറിപ്പു് അസ്സലായിട്ടുണ്ടു്

    ReplyDelete
  31. അജിത് സർ പോസ്റ്റുകളുമായി എത്താറുള്ളത് വളരെ വിരളമായതിനാൽ ഇങ്ങോട്ട് അധികം എത്തിനോക്കാറില്ല. പിന്നെ ജാലകത്തിൽ വന്നുകാണുമ്പൊഴാ അറിയാറ്‌. അനുഭവക്കുറിപ്പ് ഹൃദയസ്പർശിയായി. സോഫി എന്ന കഥാപാത്രവും മനസ്സിനെ ആകർഷിച്ചു. മുൻ വിധികളുടെ പാളം തെറ്റിപ്പോയ ഒരു ജീവിതമുഹൂർത്തത്തിന്റെ മനോഹരമായ അവതരണമായി ഈ കുറിപ്പ്. പിന്നെ സദാചാരത്തെപ്പറ്റിപ്പറയാൻ ഞാനാളല്ല :) സനാധനധർമ്മത്തിന്റെ മുഖലക്ഷണമായി പറയപ്പെടുന്ന സദാചാരത്തെപ്പറ്റി മഹാഭാരതവ്യാഖ്യാനങ്ങളുടെ ഉള്ളറകളിലേക്കിറങ്ങി കുട്ടികൃഷ്ണമാരാർ അദ്ദേഹത്തിന്റെ ഒരു വീക്ഷണം അവതരിപ്പിച്ചത് വായിച്ചതായോർക്കുന്നു. ശത്രുവിന്‌ ആപത്തു സംഭവിച്ചതറിഞ്ഞാലും ചിലപ്പോൾ നമ്മൾ സഹതാപം രേഖപ്പെടുത്തും. അനുശോചനങ്ങളോട് അനുഭാവം പ്രകടിപ്പിക്കും. അപ്പൊഴും ആനന്ദത്തിന്റെ ഒരു തിരയിളക്കം ഉള്ളിലുണരുന്നതടക്കാൻ നമ്മൾ പാടുപെടും. ആ ആനന്ദത്തിനേയും അടക്കാൻ കഴിഞ്ഞാലേ ധർമ്മം പ്രാപ്തമാകൂ എന്നദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ട്. അപ്പൊപ്പിന്നെ നമ്മുടെയൊക്കെ സദാചാരത്തിന്റെ കാര്യം പറയേണ്ടല്ലോ :) സോഫിയുടെ ജീവിതനിമിഷങ്ങൾക്ക് വ്യക്തിപരമായി ഞാൻ ഈ സദാചാരങ്ങൾക്കൊക്കെയും മേലേ വില കൾപ്പിക്കുന്നു.

    അന്തരിച്ച മലേഷ്യൻ രാഷ്ട്രത്തലവന്നെക്കുറിച്ചുള്ള പോസ്റ്റും വായിച്ചു. അവിശ്വസനീയമായ വ്യക്തിത്വം തന്നെ ! പക്ഷേ അദ്ദേഹം പോലും ഇന്ത്യയിൽ ജനിച്ചിരുന്നേൽ ഇവിടുത്തെ ഏമാന്മാര്‌ വച്ചുപൊറുപ്പിക്കില്ലായിരുന്നു എന്നു തോന്നുന്നു. നമ്മുടേത് ഇൻ ക്രെഡിബിൾ ഇന്ത്യയല്ലേ..!!

    മനോഹരമായ രണ്ടു കുറിപ്പുകൾക്കും ഭാവുകങ്ങൾ നേരുന്നു.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികത്തിന്റെ വാക്കുകളും സൌഗന്ധികം. നന്ദി

      Delete
  32. ആ കള്ളം പറയുമ്പോളുള്ള മുഖഭാവം ഓര്‍ത്തിട്ട് ചിരി നിലക്കുന്നില്ല അജിത്തേട്ടാ...

    ReplyDelete
    Replies
    1. കള്ളങ്ങള്‍ മനോഹരവും സത്യം വിരൂപവുമാണ്!!!

      Delete
  33. ഞാൻ ഇടക്കൊന്നു മുങ്ങിയ കാലത്ത് ഇവിടെ വൈശാലി നിറഞ്ഞ സദസ്സിൽ ഓടുകയായിരുന്നു. ഏതായാലും അടുത്ത പടം ഇറങ്ങുന്നതിനുമുമ്പ് എന്നും ദുഃഖപുത്രിമാരായി ജീവിക്കാൻ വിധിക്കപ്പെട്ട വൈശാലിമാരുടെ ആത്മാഭിമാനത്തിന്റെ മുഖം അനാവരണം ചെയ്യപ്പെടുന്നത് അറിയാൻ കഴിഞ്ഞു.....

    ReplyDelete
    Replies
    1. തെറ്റിദ്ധരിക്കപ്പെടുന്ന വൈശാലിമാര്‍!

      Delete
  34. Ariyatha jeevithangal...!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  35. പാവം വൈശാലിയെ അല്ല സോഫിയെ ഇങ്ങിനെ കാര്യമറിയാതെ സംശയിക്കണമായിരുന്നോ അജിത്‌ ഭായ് . നല്ല കഥ ഒപ്പം ആശംസകളും

    ReplyDelete
    Replies
    1. നാട്ടിന്‍‌പുറത്ത് അങ്ങനെയാണ്. പെട്ടെന്നാണ് അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത്. ഇന്നും അതിന് വലിയ വ്യത്യാസം വന്നിട്ടില്ല

      Delete
  36. മനോഹരം
    എത്ര പെട്ടെന്ന് നാംഅഭിപ്രായം രൂപീകരിക്കുന്നു
    സത്യം ഒരുനാൾ അറിയുമ്പോൾ ബ്ലിമ്ഗടിച്ചു തലതാഴ്ത്തുന്നു

    ReplyDelete
  37. സമാനമായ ഒരു സംഭവം ഈ അടുത്തു എഫ് ബി യില്‍ വായിച്ചിരുന്നു , ഗള്ഫുകാരന്‍റെ വീട്ടില്‍ എന്നും വൈകീട്ട് കാണുന്ന ബൈക്ക് ,, സദാചാര പോലീസുകാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് കാര്യം മനസ്സിലായതത്രേ ,,,മലമുകളില്‍ സ്വന്തം വീട്ടിലേക്ക് ബൈക്ക് കൊണ്ട് പോവാന്‍ കഴിയാത്തതിനാല്‍ അവിടെ വെച്ചിട്ട് പോവുന്നതാണ് എന്ന് .. :)

    ReplyDelete
  38. എല്ലാത്തിനും ഒരു മറുപുറം ഉണ്ട്. പലപ്പോഴും നമ്മൾ കാണാൻ വൈകുന്നത്. ബൈ ദി ബൈ , താങ്കൾ പഴയ സദാചാരകമിറ്റി ആരുന്നല്ലേ :)

    ReplyDelete
  39. എന്റെ കമന്റ് കാണുന്നില്ല അജിത്തേട്ടാ... അതോ ഞാന്‍ വായിച്ചിട്ട് കമന്റ് എഴുതുന്ന വഴിക്ക് വേറെ വഴിക്ക് പോയതാണോ എന്തോ.. എന്തായാലും വഴിയെ പോകുന്ന പാവം വൈശാലിമാര്‍ക്കിട്ട് കമന്റടിച്ച അജിത്തേട്ടനെ തിരിച്ച് കമന്റടിക്കാതെ പോകുന്നത് മോശമല്ലേ..

    മുന്‍വിധികള്‍ പലപ്പോഴും ഇങ്ങനെയാണ് അല്ലേ.. :)

    ReplyDelete
    Replies
    1. മുന്‍‌വിധികള്‍ ഒഴിവാക്കി ജീവിക്കണമെന്നൊക്കെ പ്ലാനിടും. എവടെ!! മനസ്സ് ഒരു ഭയങ്കരനായ വിധികര്‍ത്താവാണ്. കാണുമ്പഴേ വിധി പ്രസ്താവിക്കും

      Delete
  40. സ്ത്രീകളുടെ, പ്രത്യേകിച്ച് രൂപവതികളുടെ സ്വകാര്യതകളിലേക്ക് സമൂഹം,- വിശിഷ്യ തൊഴില്‍ രഹിത യുവജന വിഭാഗം സകൂതം കണ്ണെറിയാറുണ്ട്. ജീവിതം കരുപ്പിടിപ്പിക്കുവാന്‍ കിഴക്ക് വെള്ളികീറും മുമ്പ് ഇറങ്ങുന്ന സോഫിയെ പോലുള്ള,- ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ റഫ് ആന്റ് ടഫ് ആക്കിയ, വൈശാലിമാര്‍ക്ക് പൊതുജനം ഭാവനയില്‍ മെന‍ഞ്ഞ് ചാര്‍ത്തി നല്‍കുന്ന തൊഴില്‍ മാന്യതയുള്ളതല്ല. മനുഷ്യനെ മനസിലാക്കുവാന്‍ സന്മനസുള്ള അജിത്ത്സാറിനെപോലുള്ളവരുടെ കൈകളിലേക്കാണ് മൃതപ്രായമായ സാമൂഹ്യ ഭദ്രത പ്രാണവായുവിനായി ഉറ്റുനോക്കുന്നത്. നന്നായി ഇഷ്ടപ്പെട്ടു വളരെ വൃത്തിയുള്ള രചന

    ReplyDelete
  41. മുൻവിധിയോടെ ഒരാളെ നോക്കിക്കാണുന്നതിലെ അപാകത. അവനവനെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്ന മനുഷ്യന് അന്യന്റെ ജീവിതം എങ്ങനെയായാലെന്ത്?
    വളരെ നല്ല കഥയാണ്‌. വളരെയധികം ഇഷ്ടപ്പെട്ടു. ആശംസകൾ.

    ReplyDelete
  42. എന്ടെ ആദ്യ വായനയാണു അജിത്.
    മുൻവിധിയോടെ ഒരാളെ നോക്കി കാണുന്നതിലുള്ള അനൗചിത്യം ഭംഗിയായി.

    ReplyDelete
  43. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ വന്നതാ. ഫേസ്ബുക് ഇപ്പൊ ഇല്ല. അക്കൗണ്ട് വെരിഫിക്കേഷൻ എന്ന ഗുലുമാൽ. വേറൊന്നു ഉണ്ടാക്കാൻ പറയുന്നു സുഹൃത്തുക്കൾ എങ്കിലും എന്നെങ്കിലും അത് ശെരിയാവും എന്ന വിശ്വാസം കൊണ്ട് അത് ചെയ്യാത്തതാ. ഇനി വരാം ഇടയ്ക്കു. എഫ്ബി അജിത്തിനു പണി തരുമ്പോൾ ബ്ലോഗ് പണ്ടേ പോലെ ആക്റ്റീവ് ആവും എന്ന് കരുതുന്നു. വൈശാലി ജീവിതഗന്ധിയായ കഥാപാത്രമാണ്. എല്ലാം തികഞ്ഞുവെന്നു സ്വയം കരുതുന്ന പരദൂഷണ സഭ എല്ലായിടത്തും ഉണ്ട്. അവരുടെ ചർച്ചാ വിഷയമാകാൻ ഇതുപോലെ സാധുക്കളും കാണും. മുൻവിധി നന്നല്ല എന്ന നല്ല സന്ദേശം തരുന്നു ഈ പോസ്റ്റ്. എന്റെ ആശംസകൾ. എനിക്ക് എഫ്ബിയിൽ നല്ല കമെന്റ് തന്നിരുന്ന അജിത്തിന്റെ വൈഫിനോട് എന്റെ സ്നേഹാന്വേഷണങ്ങൾ. വീണ്ടും വരാം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  44. കാര്യമറിയാതെ അപസർപ്പ കഥകൾ മെനഞ്ഞിരുന്ന നാട്ടു വഴിയിലൂടെ; വായന അല്പ്പം മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് കൊണ്ടെത്തിച്ചു. ഒപ്പം ഒഴുക്കുള്ള വായനയും സമ്മാനിച്ചു.

    ReplyDelete
  45. കാര്യമറിയാതെ അപസർപ്പ കഥകൾ മെനഞ്ഞിരുന്ന നാട്ടു വഴിയിലൂടെ; വായന അല്പ്പം മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് കൊണ്ടെത്തിച്ചു. ഒപ്പം ഒഴുക്കുള്ള വായനയും സമ്മാനിച്ചു.

    ReplyDelete
  46. വൈശാലി മനോഹരമായി അജിത്ത്. നല്ല കൈയ്യടക്കം.. അഭിനന്ദനങ്ങള്‍. താഹിര്‍. കാപ്ച്ച എല്ലാം ചോദിച്ചു കുഴക്കുന്നു മ്മളെ..

    ReplyDelete
  47. അല്‍പ്പം വൈകിയെങ്കില്‍ ഈ അനുഭവം ആസ്വദിച്ചു വായിച്ചു. മനുഷ്യര്‍ അങ്ങിനെയാണ്. വെറുതെ ഓരോ ആരോപണങ്ങള്‍ ഉന്നയിക്കും 

    ReplyDelete
  48. ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല, ഇനി വരാന്‍ ശ്രമിക്കാം...സുഖമാണല്ലോ ബഹറിന്‍ ലൈഫ്. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete
  49. എത്ര വേഗമാണു ആണുങ്ങള്‍ ഒരു പെണ്ണിനെ ചീത്തയെന്ന ലേബലൊട്ടിക്കുന്നത്...
    നന്നായിട്ടുണ്ട് അജിത്

    ReplyDelete
  50. Ajithettaa.. Aadyamaaya ivide varunnath. Sophiye ishtamaayi... Joli cheyth jeevikkunna sthreekale kurich apavaadam undaakkunna samoohathine varachu kaatti

    ReplyDelete