Saturday, March 3, 2012

പൂര്‍ണ്ണിമ മറഞ്ഞു

പൂര്‍ണ്ണിമയെ ഓര്‍ക്കുന്നുവോ? സൈബര്‍ ലോകത്തിന്റെ ആര്‍ദ്രമനസ്സിനെ ഉണര്‍ത്തി മോണിട്ടറില്‍ നിന്ന് മോണിട്ടര്‍ വഴി എമ്പാടും പരന്ന് അനേക പ്രാര്‍ത്ഥനകള്‍ക്ക് ജന്മമേകിയ, സ്നേഹഹസ്തങ്ങളും സഹായഹസ്തങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നീണ്ടുവരാന്‍ കാരണമായിത്തീര്‍ന്ന പെണ്‍കുട്ടി. ഈ ബ്ലോഗിലും അവളെപ്പറ്റി രണ്ട്  പോസ്റ്റുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച മാദ്ധ്യമം പത്രത്തില്‍ അവളുടെ അവസ്ഥയെപ്പറ്റി കണ്ടപ്പോള്‍ വിവരം കൂട്ടുകാരെയെല്ലാം അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാലും റിക്കവറിയുടെ പാതയിലായിരുന്നതുകൊണ്ട് വേണ്ടയെന്ന് കരുതി. പക്ഷെ ഇന്ന് ആ ദുഃഖവാര്‍ത്ത തേടിയെത്തി. അനിവാര്യമായ വിധിയ്ക്ക് കീഴടങ്ങി അവള്‍ കീഴടങ്ങി.
വാര്‍ത്തയുടെ ലിങ്ക്:
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി പൂര്‍ണ്ണിമ യാത്രയായി

പഴയ പോസ്റ്റുകള്‍:
പോസ്റ്റ്-1
പോസ്റ്റ്-2

സസ്നേഹം,
അജിത്ത്.