Saturday, August 22, 2015

ബ്ലോഗര്‍ജീവിതസംഗമം

അറിഞ്ഞോ വിശേഷം. 
ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വിവാഹം കഴിക്കുന്ന ആദ്യദമ്പതികള്‍ എന്ന റിക്കാര്‍ഡ് ഇവര്‍ കൊണ്ടുപോകുമോ??!!
കോളാമ്പി ബ്ലോഗുകാരന്‍ സുധിയ്ക്കും
കല്ലോലിനി ബ്ലോഗ് ദിവ്യയ്ക്കും
സര്‍വമംഗളാശംസകള്‍

ഓണം, ഏട്ടന്റെ മോളുടെ വിവാഹം ഇവ പ്രമാണിച്ച് ഞാനും രണ്ടാഴ്ച അവധിയ്ക്ക് നാട്ടിലൊന്ന് പോയിട്ട് വരാം. സെപ്റ്റംബര്‍ 10 വരെ ബൂലോഗത്തുനിന്ന് അവധിയെടുക്കുന്നു

മീണ്ടും സന്ധിക്കും വരൈ വണക്കം

45 comments:

  1. അവധി അപേക്ഷ അംഗീകരിച്ചിരിക്കുന്നു. ഒരു ദിവസം വൈകിയാല്‍ പതിനഞ്ചു ദിവസത്തെ ശബളം കട്ട് ചെയ്യുന്നതാണ്.

    വിവാഹം വായിച്ചിരുന്നു. എന്റെയും മംഗളാശംസകള്‍.

    ReplyDelete
    Replies
    1. ഒരു ദിവസം വൈകിയാല്‍ 15 ദിവസം കട്ട് ചെയ്യുമെന്നോ? ഞാന്‍ യൂണിയനില്‍ കം‌പ്ലെയിന്റ് ചെയ്യും. ങ്ഹാ.

      Delete
  2. ബൂലോകത്ത് ഇന്ന് പരസ്പരം
    പ്രണയം പങ്ക് വെക്കുന്ന ഇമ്മിണി
    കാമുകികാമുകന്മാർ വാഴുന്ന കാലമാണല്ലോ ..ഇത്..!

    ഇനിയും ഇതുപോലുള്ള കല്ല്യാണക്കച്ചേരികൾ ഉണ്ടാകും
    കഴിഞ്ഞ് പോയ വർഷങ്ങളിലൊക്കെ കല്ല്യാണിച്ച് ദമ്പതിമാരായ

    ‘സീത’യും - ‘തൂലികയും’ പോലെ

    ‘കൊച്ചുത്രേസ്യ്’യും - ‘നമതും ‘ പോലെ

    ‘ഇന്ദുലക്ഷ്മി‘യും - ‘അരുൺ അശോകനും (http://arun-gulliblestravels.blogspot.co.uk/) പോലെ


    ഏവർക്കും സർവ്വവിധ മംഗളങ്ങളും നേർന്ന് കൊള്ളുന്നു

    (ഹും ..ചാരനോടാ കളി ...)

    ദാ ഇപ്പോൾ ‘കല്ലൊലിനി‘യും - ‘കോളാമ്പിയും ഒന്നിക്കുവാൻ പോകുന്ന്...

    ReplyDelete
    Replies
    1. എല്ല്ലായിടത്തും കണ്ണുള്ളവന്‍ ചാരന്‍.
      ചാരനോടൊരു വാക്ക് ചോദിച്ചിട്ട് പോസ്റ്റ് ചെയ്യാമായിരുന്നു
      പറഞ്ഞിട്ടെന്തുഫലം!! പോയ ബുദ്ധി ആന പിടിച്ചാലും വരില്ലല്ലോ

      Delete
  3. അജിത്തേട്ടാ...

    നാട്ടിൽ വരുമ്പോ കാണാം.

    ReplyDelete
  4. അറിഞ്ഞു.സന്തോഷം!
    ഇലയ്ക്കും,മുള്ളിനും കേടില്ലാത്തവിധത്തില്‍ വളരെ ഭംഗിയായി തന്നെ വിവാഹത്തിനുമുന്‍പുവേണ്ടതായ ചടങ്ങുകള്‍ നിര്‍വ്വഹിച്ചിരിക്കുന്നു!
    ആശംസകള്‍

    ReplyDelete
  5. പഴേ കാലമൊക്കെ ഒര്‍ത്തുപോയി അല്ലേ... അജിത്തേട്ടാ.?

    ReplyDelete
  6. ഞാനിതൊക്കെ ഇപ്പോഴാണ് അറിയുന്നത്... മുരളിയേട്ടാ ഇങ്ങള് ഒരു പുലിയെന്നെട്ടോ... അജിത്തേട്ടാ, അവധി അടിച്ച് പൊളിച്ച് വേഗം വരൂട്ടോ

    ReplyDelete
  7. വീണ്ടും സന്ധിക്കും വരൈ..വണക്കം..

    ReplyDelete
  8. ഞാനും അറിഞ്ഞിരുന്നു. സുധി ചേട്ടൻ പറഞ്ഞു തുടങ്ങിയപ്പോ തന്നെ ഞാൻ ചോദിച്ചു ദിവ്യയല്ലേ എന്ന്. ;) ആശംസകൾ

    ReplyDelete
  9. അജിത് സര്‍.... ഞങ്ങളുടെയീ കൊച്ചുവിശേഷംഒരു വവലിയ വിശേഷമായി ബൂലോകരെ മൊത്തമറിയിച്ചതിന് നന്ദി.!!
    സെപ്റ്റംബർ 14 നു ശേഷവും നാട്ടില്‍ ഉണ്ടാകുമായിരുന്നെങ്കില്‍ എനിക്കും താങ്കളെ കാണാമായിരുന്നു....!!

    ReplyDelete
    Replies
    1. ഇത് കൊച്ചുവിശേഷമാണോ? ഞങ്ങള്‍ക്കൊക്കെ ഇത് വല്യ വിശേഷമാണ്. ഞാന്‍ കിടങ്ങൂരിനടുത്താണ് കേട്ടോ. എന്നെങ്കിലും കാണാം നമുക്ക്

      Delete
  10. പ്രണയിക്കാൻ ആര്ക്കും പറ്റും
    പക്ഷെ അജിത്ഭയിയുടെ സമ്മതം കിട്ടാനാ പാട്
    അത് കിട്ടിയ സ്ഥിതിക്ക്
    എല്ലാം മംഗളമാകും
    വിവാഹത്തിനും അതിനു സകല പിന്തുണയും
    പ്രഖ്യാപിച്ച അജിത്ഭായിക്കും
    അജിത്‌ ഭായിയുടെ ഓണത്തിനും അവധിക്കും
    എല്ലാവിധ ആശംസകളും

    ReplyDelete
    Replies
    1. ആ‍ഹാ.. അപ്പൊ കുട്ടികള്‍ക്ക് ആശംസകളൊന്നുമില്ലേ? അവര്‍ക്കല്ലേ അനുഗ്രഹാശിസ്സുകള്‍ വാരിക്കോ‍രിക്കൊടുക്കേണ്ടത്!!!

      Delete
  11. അമ്പട സുധീ... അപ്പോൾ ഇതായിരുന്നു അല്ലേ ആ ഞെട്ടിക്കൽ? മംഗളാശംസകൾ...

    ReplyDelete
    Replies
    1. ഹഹഹ...ഞെട്ടിച്ച് സന്തോഷിപ്പിച്ചുകളഞ്ഞു, സുധി!!

      Delete
  12. മര്യാദക്കാരനാവാൻ പോകുകയാണെന്ന് എഴുതിയത് വായിച്ചിരുന്നു.കല്യാണം കഴിക്കാൻ പോകുകയാണെന്ന് മനസ്സിലായില്ല.സ്നേഹം നിറഞ്ഞ ദാമ്പത്യ ജീവിതം ആശംസിക്കുന്നു

    ReplyDelete
  13. സര്‍വമംഗളാശംസകള്‍
    Ajithetta, Enjoy!

    ReplyDelete
  14. അങ്ങിനെയോ! എന്നാൽ ആശംസകൾ അറിയിച്ചിട്ട് വരട്ടെ ...

    ReplyDelete
  15. സുധിക്കും ദിവ്യക്കും ആയിരം ആശംസകൾ...

    അജിത്ത് എട്ടന് നല്ലൊരു അവധിക്കാലവും ഓണക്കാലവും ആശംസിക്കുന്നു.

    ReplyDelete
  16. ആശംസകള്‍ നേരുന്നു സുധിക്കും ദിവ്യക്കും
    അജിത്തേട്ടനും കുടുംബത്തിനും ഓണാശംസകള്‍

    ReplyDelete
  17. അങ്ങനെ മറ്റൊരു വിവാഹ മഹോത്സവത്തിനു കൂടി, ഈ ബൂലോകം സാക്ഷ്യം വഹിക്കുന്നു.

    ReplyDelete
  18. ഈയിടെയാണ് ഞാന്‍ കോളാമ്പിയുടെ കല്യാണ പോസ്റ്റ് വായിച്ചത്. അജിത്തേട്ടനെ കണ്ടിട്ട് ഒരുപാട് നാളായി.

    ReplyDelete
  19. ഇപ്പോഴാണ്‌ അറിഞ്ഞത്. നാട്ടിൽ അപ്പോൾ കല്യാണങ്ങൾ കൂടാമല്ലോ അല്ലെ?

    ReplyDelete
  20. എല്ലാവര്‍ക്കും ആശംസകള്‍ .....!!

    ReplyDelete
  21. തിരക്കസയതു കൊണ്ട് വഴക്കു കൂടാന്‍ പറ്റിയില്ല... ഞാൻ തേങ്ങ ഓങ്ങിയ ഗ്യാപ്പില്‍ തേങ്ങ ഉടച്ച പരിപാടി കൊള്ളാം ..... എന്നാെ കൊന്നു കൊലവിളിച്ചു .... ഇവിടെ വന്നു പോസ്റ്റു മിട്ട് കേരളത്തിലേക്ക് മുങ്ങി..... ഗുരുവേ വന്ദനം

    ... അപ്പൊ കല്യാണത്തിന് കാണില്ലേ.......

    ReplyDelete
  22. സുധിക്കും ദിവ്യക്കും ആയിരം ആശംസകൾ...

    ReplyDelete
  23. അൽപ്പകാലം ബൂലോകത്ത് നിന്ന് വിട്ടുനിന്നപ്പോഴേക്കും എന്തെല്ലാം വിശേഷങ്ങൾ !!!!!!!!!!!!!!!!!!!!!!

    ReplyDelete
  24. മിസ്സായി ചെങ്ങായീ..
    കല്യാണം മിസ്സായി..
    ഒത്തിരി കഴിഞ്ഞിട്ടാ ഈ കല്യാണത്തെ കുറിച്ചറിഞ്ഞത്..

    ReplyDelete
  25. എനിക്കും മിസ്സായി കാലം കുറെ കഴിഞ്ഞിട്ടാ വായിക്കാന്‍ പറ്റിയേ, കല്യാണപോസ്റ്റാണെന്ന് മനസ്സിലാക്കാതെ വായിക്കാന്‍ നീട്ടി വെച്ചപ്പോള്‍ കിട്ടിയ പണിയാ

    ReplyDelete
  26. ആഹാ അപ്പൊ മാട്രിമോണിയെക്കാളും നല്ലത് ഇവിടെ കുറച്ചു നാള്‍ വിഹാരിക്കുന്നതായിരിക്കും അല്ലെ ,കെട്ടാര്‍ ആയെ അതോണ്ട് ചോതിച്ചതാ..
    അയല്‍ വക്കകാരാൻ(വൈക്കം ) ആയോണ്ട് ചോതിക്കുവാ,നല്ല ലേഡി ബ്ലോഗ്ഗറുണ്ടെ പറയണേ ..ഹഹ

    (കുറെ നാൾ കൂടിയാണ് ബ്ലോഗെഴുത്തിലെക്ക് വരുന്നത്,കഥകൾ സമയം കിട്ടും പോലെ വായിച്ചു കൊള്ളാം )

    ReplyDelete
  27. വൈകി ആണേലും ഞാനും നേരുന്നു ഒരു നല്ല വിവാഹ ജീവിതം 2 പേർക്കും.. :)

    ReplyDelete
  28. ചുമ്മാ വന്നു നോക്കിയതാണ്. ഇപ്പോഴും സജീവമായി ബൂലോകത്ത് അവിരാഹവിരാഹം നടത്തുന്ന അജിത്തേട്ടാ എന്നെയൊക്കെ എന്തിനു കൊള്ളാം!!

    രണ്ടിന്റേം കല്യാണം കഴിഞ്ഞില്ലേ.
    ആശംസകള്‍ മൂന്നാള്‍ക്കും!

    യാച്ചു.

    ReplyDelete
  29. പുതുവത്സരാശംസകള്‍, അജിത്തേട്ടാ...

    ReplyDelete
  30. വിവാഹിതർക്ക് എന്ടെ ആശംസകള്‍ ...വൈകിയാണെങ്കിലും

    ReplyDelete
  31. വൈകിയിട്ടു ആണെങ്കിലും ചേട്ടായിയുടെ ബ്ലോഗ് സന്ദർശനത്തിലൂടെ വിവാഹ ആശംസകൾ നേരുവാൻ സാധിച്ചു.
    ചേട്ടായിക്കും കുടുംബത്തിനും സുഖം എന്നു കരുതുന്നു...നന്മകളോടെ..
    സസ്നേഹം..

    ReplyDelete
  32. അജിത്തേട്ടാ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete
  33. ഇതെന്നാ അജിത്തേട്ടാ ബ്ലോഗിനോട്‌ പിണക്കം പോലെ??അജിത്തേട്ടന്റെ കമന്റില്ലാത്തകൊണ്ട്‌ ഭൂറ്റിഭാഗം ബ്ലോഗുകൾക്കും ഒട്ടും ഉഷാറില്ല..വേഗം പഴയ പോലെ ആക്ടീവാകണേ.(അന്ന് കാണാന്ന് പറഞ്ഞ ദിവസം മറ്റൊരു ഹോസ്പിറ്റലിൽ പോകേണ്ടിവന്നു).

    ReplyDelete
  34. അജിത്തേട്ടാ..... എവിടെയാണ്??ചേട്ടന്റെ കമന്റുകൾ ഇല്ലാത്ത ബൂലോഗം സർവശൂന്യം ആയി തോന്നുന്നു.

    ReplyDelete