Tuesday, October 5, 2010
ശരാശരി
ഇന്നെന്റെ ബ്ലോഗ് മുറ്റത്തും വസന്തം വന്നല്ലോ. ഒരു നുറുങ്ങും പിന്നെ ജുഹൈന എന്ന അത്ഭുതക്കുട്ടിയും. സുസ്വാഗതം. എത്രയെത്ര പ്രതിഭകളാണ് പുഷ് ബട്ടണ്‍ പബ്ലിഷിങ്ങ് നഭസ്സില്‍ ശോഭിക്കുന്നത്. എന്തരോ മഹാനുഭാവുലു, അന്തരിക്കേ വന്ദനാലു.... എത്ര പ്രതിഭകളുണ്ടോ അത്ര പേര്‍ക്കും എന്റെ വന്ദനങ്ങള്‍. ഉള്ളിലെ അജിത്തെന്നോട് ചോദിക്കുന്നു നിനക്കെന്താണിവിടെ കാര്യം? എബൌ ആവറേജ് എന്നു പറയാന്‍ നിനക്കെന്തുണ്ട്? ഒരു കാര്യം മാത്രം... ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പ്രാര്‍ഥിക്കുന്ന ഒരു ഹ്രുദയം. ഇനി ഇന്നു വന്ന വിഷയം പറയാം. ചില ഇത്തിരിക്കുഞ്ഞന്‍ വാര്‍ത്തകള്‍ മനംകുളിര്‍പ്പിക്കുന്നവയാണ്. ഇവിടെ ഒരു പുഴ പുനര്‍ജനിക്കുന്ന വാര്‍ത്തയാണ്. എറണാകുളം ജില്ലയിലെ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു പുഴ. ഒരു ശരീരത്തില്‍ ഞരമ്പുകള്‍ എന്ന് പോലെയല്ലെ ഒരു ദേശത്തിന് പുഴകള്‍? അവ വറ്റിപ്പോയാല്‍ ദേശം മരിക്കുകയല്ലെ? ഇവിടെയിതാ മലീമസമായ ഒരു ഞരമ്പാണ് ജീവസ്സുറ്റതാകുന്നത്. ഏത് നാട്ടിലും പുഴകളെ എത്ര സീരിയസ്സായിട്ടാണ് സംരക്ഷിക്കുന്നത്, എന്നാല്‍ പുഴയിലേക്ക് തിരിഞ്ഞിരുന്ന് വിസര്‍ജിക്കുന്നത് ഇന്‍ഡ്യയില്‍ മാത്രമെ കാണുകയുള്ളു. പുഴകളെ കൊന്നു മണല്‍ വാരുന്നത് കേരളത്തില്‍ മാത്രവും. അതിനിടക്ക് ഇതു പോലുള്ള വാര്‍ത്തകള്‍ തീര്‍ച്ചയായും ഒരു കുളിര്‍മ്മ തരും. കുറുന്തറപ്പുഴക്കും പഞ്ചായത്തിനും ഭാവുകങ്ങള്‍. മുഖ്യധാരാപത്രങ്ങളൊക്കെ ഇത്തരം വാര്‍ത്തകളെ അവഗണിക്കുമ്പോള്‍ “മാധ്യമം” ഇവയൊക്കെ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഈ പത്രത്തിനും ഭാവുകങ്ങള്‍.
Subscribe to:
Post Comments (Atom)
>>>ഏത് നാട്ടിലും പുഴകളെ എത്ര സീരിയസ്സായിട്ടാണ് സംരക്ഷിക്കുന്നത്, എന്നാല്‍ പുഴയിലേക്ക് തിരിഞ്ഞിരുന്ന് വിസര്‍ജിക്കുന്നത് ഇന്‍ഡ്യയില്‍ മാത്രമെ കാണുകയുള്ളു. പുഴകളെ കൊന്നു മണല്‍ വാരുന്നത് കേരളത്തില്‍ മാത്രവും.<<<
ReplyDeleteപ്രിയ അജിത് കുമാര്‍,ദൈവത്തിന്റ്റെ സ്വന്തം നാട് അകപ്പെട്ട
പാരിസ്ഥിതികദുരന്തത്തില്‍ നിന്നും ഈ നാട്ടിനെ മോചിപ്പിക്കാന്‍
ഇനി മറ്റൊരു ദൈവത്തെ വിളിക്കേണ്ടി വരുമോ..ആവോ..?
കക്ഷിരാഷ്ട്രീയക്കാര്‍ക്കും,ഇവിടുത്തെ എല്ലാ മതസംഘക്കാര്ക്കും
നല്ല പരിസ്ഥിതിബോധം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാനല്ലേ
ഈ നുറുങ്ങിന്‍ പറ്റൂ..!
ഓ.ടൊ : കമന്‍റ് ഓപ്ഷനിലെ വേര്‍ഡ് വെരിഫിക്കേഷനൊഴിവാക്കാം
ഇതു പോലുള്ള വാര്‍ത്തകള്‍ തീര്‍ച്ചയായും ഒരു കുളിര്‍മ്മ തരും ശരിയാണ്
ReplyDeleteഞാൻ ഇവിടെ എത്തി ഞാൻ എന്നും മാധ്യമം വായിക്കാറുണ്ട് ഈ വർത്ത കണ്ടീരുന്നില്ല
ReplyDeleteഅമൃതവാഹിനികളാണ് പുഴകൾ.
ReplyDeleteനമ്മൾ കാട്ടാളന്മാരാണെന്നു പറഞ്ഞാൽ അവർ കലഹിക്കും. ഒരു കാട്ടാളനും പുഴ വറ്റിക്കില്ല!
നല്ല കുറിപ്പ്. ആശംസകൾ!
(ഞാൻ കുറുപ്പുന്തറ വഴി സഞ്ചരിക്കാറുണ്ട്, ട്രെയിനിൽ.തൃപ്പൂണിത്തുറയാണ് ഇപ്പോൾ ജോലി)
aashamsakal......
ReplyDeleteപുഴയോ? അതാർക്കു വേണം?
ReplyDeleteഇത്ര നിരുത്തരവാദപരമായി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്ന നമ്മളോട് ആർക്ക് പൊറുക്കാൻ കഴിയും? നമ്മൾ കാണാൻ പോകുന്നതെയുള്ളൂ, ഭൂമി പുറപ്പെടുവിയ്ക്കുന്ന ക്രോധത്തിന്റെ കാഞ്ഞിരക്കായകൾ. അധികം വൈകില്ല.
ഈ കുറിപ്പ് നന്നായി.
നല്ല കുറിപ്പ്
ReplyDelete