നിങ്ങള്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നു കേട്ടിട്ടുണ്ടോ?
ചില ജീവിതങ്ങള്‍ അങ്ങനെയാണ്.തന്നോട് ഇടപെടുന്നവരുടെ എല്ലാം അകം പ്രകാശിപ്പിക്കുന്ന അനുഗ്രഹീത ജന്മങ്ങള്‍.
ചുങ്കത്തറ വഴിയെങ്ങാനും പോകുന്നുവെങ്കില്‍ മാരിയെ ഒന്നു കാണുവാന്‍ മറക്കരുതെ. എഴുത്തൂകളിലൂടെ, കുറിച്ചു വയ്ക്കുന്ന വാക്കുകളിലൂടെ അനുവാചകരുടെ മനസ്സില്‍ ചില സദനുഭൂതികള്‍ ഉണര്‍ത്തുവാന്‍ ഇവള്‍ക്കു കഴിയുന്നു.
ഇവള്‍ വീല്‍ചെയറിലാണ്. ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തുക വളരെ അസാധ്യമെന്നു തന്നെ ഞാന്‍ കരുതുന്നു.
ക്രൂരതയുടെയും ദുഷ്ടതയുടെയും ആള്‍ രൂപങ്ങള്‍ ഈ ലോകത്തില്‍ സര്‍വസ്വാതന്ത്ര്യത്തോടെയും വിഹരിക്കുമ്പോള്‍ മാടപ്രാവുകള്‍ ബന്ധിതരായി പോകുന്നതെന്തു കൊണ്ട് ?
എന്നാല്‍ ആത്മബലത്താല്‍ പരാധീനതകളെ മറികടന്നു ജീവിതത്തിന്റെ പ്രസാദത്മകഭാവങ്ങള്‍ മാത്രം ബഹിര്‍സ്ഫുരണം ചെയ്യുന്ന മനുഷ്യര്‍ വിധി ഒരുക്കുന്ന ബന്ധനച്ചരടുകളെ അറുത്തുമാറ്റി സമാന അവസ്ഥയില്‍ പരിതപിക്കുന്ന അനേകര്‍ക്കു മുന്‍ ഗാമിയും വഴികാട്ടിയും ആയി വിളങ്ങുന്നു.
അവരുടെ ബലം അവര്‍ തങ്ങളില്‍ തന്നെയല്ല കണ്ടെത്തുന്നത്. പിന്നെയോ സര്‍വവും ഭരിച്ചു വാഴുന്ന ജഗന്നിയന്താവില്‍ തന്നെ.
ഇങ്ങനെയുള്ള മനുഷ്യരെപ്പറ്റി ഒരു ഭക്തകവി പാടി: “കണ്ണുനീര്‍ താഴ്വരയില്‍ കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കി തീര്‍ക്കുന്നു” (ബൈബിള്‍-സങ്കീര്‍ത്തനങ്ങള്‍-84-വാക്യം 6 )
അവര്‍ യാനം ചെയ്ത വഴികള്‍ തീവ്രദുഖത്തിന്റെ കനല്‍ വഴികളാണെങ്കിലെന്ത് മറ്റിള്ളവര്‍ക്ക് പ്രത്യാശ വര്‍ധിപ്പിക്കുന്ന ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചു യാത്ര തുടരുന്നു.
ഇവര്‍ക്ക് ആരുടെയും സഹതാപാര്‍ദ്രമായ നോട്ടം വേണ്ട.
സഹതാപവചനങ്ങള്‍ ഇവര്‍ സ്വീകരിക്കുകയുമില്ല.
അവര്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും പ്രോത്സാഹനത്തിന്റെ വാക്കുകള്‍ മാത്രമാണ്.
നമുക്കു കഴിയാത്തതു അവര്‍ നേടിയെടുക്കുമ്പോള്‍ അഭിനന്ദനത്തിന്റെ പൂക്കളാണ്.
മരുഭൂമിയുടെ മധ്യത്തില്‍ ഒരു പനിനീര്‍പുഷ്പം വിടര്‍ന്നു നില്‍ക്കുന്നതു കാണുമ്പോള്‍ അത്ഭുതത്തിന്റെ ഒരു ശബ്ദം വരികയില്ലെ ? കരിമ്പാറക്കെട്ടിനുള്ളില്‍ നിന്നു ഒരു പുല്‍നാമ്പ് പൊടിച്ചു കാണുമ്പോള്‍ ആഹ്ലാദത്തിന്റെ ഒരു ഈരടി ഉള്ളില്‍ ഉയരുകയില്ലെ ?
ഇവിടെ ബഹറിനില്‍ മരുഭൂമിയുടെ നടുവില്‍ “Tree of life" എന്നു വിളിക്കപ്പെടുന്ന ഒരു മരമുണ്ട്. നൂറ്റാണ്ടുകളുടെ ആയുസ്സുള്ള ഒരു മരം.
അതൊരു അത്ഭുതക്കാഴ്ച തന്നെ. എന്തുകൊണ്ടാണ് അത്ഭുതമാകുന്നത് ?
നോക്കെത്താദൂരത്ത് ഒരു പുല്‍നാമ്പു പോലും കാണുവാനില്ലെങ്കിലും ഈ മരം ആര്‍ത്തു തഴച്ചു തണലും സ്വാന്തനവും പകര്‍ന്നു നില്‍ക്കുന്നു.
മാരിയത്തിന്റെ എഴുത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ആ മരമാണു മനസ്സില്‍ വരുന്നത്.
പ്രതികൂലങ്ങളുടെ ആഴങ്ങളില്‍ നിന്നു മുത്തും പവിഴവും വാരിക്കൊണ്ട് വരുന്ന പ്രസാദവതിയായ ഒരു പെണ്‍കുട്ടി.
എല്ലാ ഭാവുകങ്ങളും നേരുന്നു.
കാലം മായ്ക്കാത്ത കാല്പാടുകള്‍ പതിപ്പിക്കുവാന്‍ ദൈവം ഇടയാക്കട്ടെ.
ബ്ലോഗ് സന്ദര്‍ശിക്കുവാന്‍: കാലം മായ്ച്ച കാല്പാടുകള്‍ ക്ലിക്ക് ചെയ്താലും.
** പ്രകാശം പരത്തുന്ന പെണ്‍കുട്ടി ടി.പദ്മനാഭന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ്.
വീണ്ടും കാണും വരെ സ്നേഹവന്ദനം.
പറഞ്ഞറിയിക്കാൻ വാക്കുകളില്ല.... വളരെയധികം സന്തോഷമായി.
ReplyDeleteബ്ലോഗ് ഒന്ന് സന്ദർശിച്ചു. പക്ഷെ, വായിച്ചിട്ടില്ല. കഴിയുന്നതും നേരത്തെ വായിയ്ക്കും.
ReplyDeleteമാരിയ്ക്ക് എല്ലാ നന്മകളും നേരുന്നു.
ആശംസകള്‍.. :)
ReplyDeleteThis comment has been removed by the author.
ReplyDeleteഞാനും ഒരു പരിധിവരെ മാരിയത്തിനെ പോലെയാണ്. പക്ഷെ, എന്റെ എഴുത്തിൽ കുറച്ച് സങ്കടം കടന്ന് വരുന്നു. എഴുത്തിനു ശക്തികിട്ടണമെങ്കിൽ അല്പം സങ്കടത്തിൽ ചാലിച്ച് എഴുതണം എന്നാണ് എന്റെ തിയറി . ഈ അടുത്ത ദിവസ്സം ഞാൻ “ ഓർമയിലൊരു കണ്ണീർ ചുംബനം “ എന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്യ് തു. അതിലും, ഞാൻ സങ്കടക്കാരൻ എന്ന ധ്വനിയാണു പല കമന്റുകളിലും. ഏതാണ്ട് പത്ത് വർഷം മുമ്പ് നടന്ന ഒരു സംഭവം അല്പം “ഞാൻ ട്രിക്കും“ ചേർത്ത് എഴുതി. അന്നെനിക്ക് ഒരു ട്രാവൽ ഏജൻസി ഉണ്ടായിരിന്നു.അന്ന് എന്റെ ഓഫീസിൽ കോളേജിലെ പെൺകുട്ടികളും ആൺകുട്ടികളൂടെയും ഒരു മേളനം ആയിരിന്നു. അവർ എന്നടുത്ത് വന്നിരുന്നത് എന്നിൽ നിന്നും ആശ്വാസം പ്രതീക്ഷിച്ചായിരിന്നു. (അന്ന് കാര്യമായ പ്രണയുവും ഉണ്ടായിരിന്നു) അന്ന് ഞാനെരു തണൽ മരമായിരിന്നു ? അന്ന് ഇലക്ട്രിക് സിറ്റി ഓഫീസിൽ ജോലിയുണ്ടായിരുന്ന ഒരു കോട്ടയം കാരൻ .അയാൾ തകർച്ചയുടെ നെല്ലിപടികണ്ടവനെന്നാ അന്ന് എന്നോട് പറഞ്ഞത്. അയാളായിരിന്നു എന്റെ കൈ പിടിച്ച് കരഞ്ഞത്. ഇത് ഞാൻ അടുത്ത ദിവസ്സം പറയുന്നതായിരിക്കും.
ReplyDeleteനന്ദി ….. മാഷേ , ഇത്തരം ശ്രമങ്ങൾക്ക്.
thanks for u r information
ReplyDeleteഞാനാ കുട്ടിയുടെ ഒരു follower ആണ്.
ReplyDelete"പ്രകാശം പരത്തുന്ന പെണ്‍കുട്ടി"എന്ന വിശേഷണം തികച്ചും ഉചിതം.
മാരിയത്തിന് എല്ലാ നന്മകളും നേരുന്നു.
ബ്ലോഗില്‍ വന്ന ഉടനെയും അതിനും മുന്നേ പത്രങ്ങളിലൂടെയും മാരിയത്തിനെ അറിഞ്ഞിട്ടുണ്ട്.
ReplyDeleteപ്രതിഭയുടെ മറുവാക്കായ മാരിയത്തിനു എല്ലാ നന്മകളും നേരുന്നു.
മാരിയത്തിന്റെ ബ്ലോഗില്‍ താങ്കളുടെ കാമ്മേന്റ്റ് കാണാറുണ്ടെങ്കിലും ഇപ്പഴാണ് ഈ വഴി വരാന്‍ കഴിഞ്ഹത്.
ReplyDeleteആശംസകള്‍!
മാരിയത്തിനെ കുറിച്ചാദ്യമായി അറിയുകയാണ്.. പരിചയപ്പെടുത്തലിനു നന്ദി!എന്തായാലും മാരിയത്തിന്റെ രചനകള്‍ കൂടി വായിക്കാം.. :)
ReplyDeleteമാരിയത്തിനെ അടുത്തറിയാം .പ്രകാശം പരത്തുന്ന നക്ഷത്ര കുമാരി തന്നെ
ReplyDelete