“എടീ...”
അവന്‍ വിളിച്ചു.
അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു.
"നെന്നെ ഞാന്‍ കല്ലിയാണം കഴിക്കട്ടെ..? അവന്റെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
“ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“
അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല.
“അല്ലേ വേണ്ട നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍ അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ....”
* * * * * * * *
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന് വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം മുഴങ്ങി
“എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം വാ അല്ലേല്‍ ഫിലോ മിസ് അടിയ്ക്കും.”
അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി