Wednesday, September 26, 2012

ഒരു “നിശാഗന്ധി“യെപ്പറ്റി




 ബ്ലോഗര്‍ നിശാഗന്ധിയുടെ ആദ്യകവിതാസമാഹാരം “ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി” ഇന്ന് തപാല്‍ക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ ആദ്യമായി ഒരു പേരക്കുട്ടിയെ കൈ നീട്ടി വാങ്ങുന്ന സന്തോഷമായിരുന്നു.
പലപ്പോഴായി ബ്ലോഗില്‍ വായിച്ചിരുന്ന 50 കവിതകള്‍ കോര്‍ത്തിണക്കി, കവി പവിത്രന്‍ തീക്കുനിയുടെ അവതാരികയും റഫീക് കെഎംഎസ് ഒരുക്കിയ മനോഹരമായ കവറും ഒക്കെക്കൂടി ഈ പുസ്തകം വളരെ ആകര്‍ഷകമായി പബ്ലിഷ് ചെയ്തിട്ടുള്ളത് നമുക്കേവര്‍ക്കും സുപരിചിതരായ സി എല്‍ എസ് ബുക് സ് ആണ്.

പരമ്പരാഗതകവിതകളുടെ ആരാധകനും അവയ്ക്കായി ശക്തിയോടെ വാദിക്കുന്നവനുമായ എനിയ്ക്ക് ഗദ്യകവിതകളോട്, പ്രത്യേകിച്ചും അവയില്‍ രചയിതാവ് ബോധപൂര്‍വം വരുത്തുന്ന ദുരൂഹമായ വാഗ് പ്രയോഗങ്ങളോടുമൊക്കെ എന്നും ഒരു തരം വിപ്രതിപത്തി തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ ബ്ലോഗുലകപര്യടനത്തിനിടയില്‍ കണ്ടെത്തിയ ഈ കവിതാവനിയില്‍ പലപ്പോഴും ഞാന്‍ പരിഹസിക്കുന്ന ഒറ്റവാക്ക് കമന്റുകള്‍ എഴുതിപ്പോന്നു. എന്നാല്‍ അതിനെല്ലാം മൌനം കൊണ്ട് മനോഹരമായ മറുപടിയെഴുതി ജിലു ആഞ്ജെല എന്നെ അദ്ഭുതപ്പെടുത്തി. മുന്നൂറിലധികം ഫോളോവേര്‍സ് ഉണ്ടായിരുന്നെങ്കിലും നാലോ അതില്‍ താഴെയോ അഭിപ്രായങ്ങളാണ് ജിലുവിന്റെ പല പോസ്റ്റുകള്‍ക്ക് താഴെയും കാണാനാവുക. പല പോസ്റ്റുകളിലും ഒരു അഭിപ്രായം പോലും കാണാതിരിയ്ക്കാറുമുണ്ട്.  എന്നാല്‍ അതൊന്നും ഈ കുട്ടിയുടെ കവിതാതൃഷ്ണയെ ലേശവും കെടുത്തിയിട്ടില്ല. തന്നെ ഏല്പിച്ച ഒരു നിയോഗം പോലെ ഭംഗമില്ലാതെ അവള്‍ തന്റെ കവിതാസപര്യ തുടര്‍ന്നുപോന്നു.

ഈ കവിതകള്‍ എഴുതുന്നത്  സ്ത്രീനാമത്തിലുള്ള ഏതോ പുരുഷനാണെന്നും പ്രായവും അനുഭവസമ്പത്തുമൊക്കെ ഏറെയുള്ള ഒരാളാണെന്നും ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട് ആദ്യമൊക്കെ. എന്നാല്‍ ഫേസ് ബുക്കില്‍ ഈ കുട്ടിയുടെ പ്രൊഫൈല്‍ കാണുമ്പോഴാണ് യൌവനത്തിന്റെ  പടികടന്നിട്ടില്ലാത്ത സര്‍ഗധനയായൊരു എഴുത്തുകാരിയാണിവള്‍ എന്ന് തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അറിയുന്നത്.

ഈ ആഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ജിലുവിന്റെ ബ്ലോഗില്‍ സന്ദര്‍ശനം നടത്തിയവരെയൊക്കെ അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ ഒരു കവിതപ്പെയ്ത്ത് തന്നെ ആയിരുന്നു.
ഒരു കവിത വായിച്ച് തീരുന്നതിനുമുന്‍പ് തന്നെ അടുത്ത രണ്ടെണ്ണം പോസ്റ്റ് ചെയ്ത് അഭിപ്രായമെഴുതാന്‍ പോലും സമയമനുവദിക്കാത്ത തരത്തില്‍ ഒരു പെയ്ത്ത്. എന്നാല്‍ വായനക്കാരെ അതിശയിപ്പിക്കുന്നത്, ഇത്രയധികം കവിതകളെഴുതുമ്പോഴും അവയെല്ലാം തന്നെ അര്‍ത്ഥസമ്പുഷ്ടവും ആശയഗാംഭീര്യതയുള്ളവയുമായിരുന്നു എന്നതാണ്.

വേറൊന്ന് എടുത്ത് പറയേണ്ടുന്നത് വിഷയങ്ങളിലെ വൈവിധ്യവും വൈദഗ്ദ്ധ്യവുമാണ്. ആകാശത്തിന്റെ അപ്പുറത്തുനിന്ന് വര്‍ണ്ണവൈശിഷ്ട്യമേറിയ മേഘരാജിയെപ്പറ്റി എഴുതിയാലും ആഴിയുടെ ആഴങ്ങളിലെ മുത്തിനെപ്പറ്റി എഴുതിയാലും, പ്രണയത്തെപ്പറ്റി എഴുതിയാലും അമ്മയെപ്പറ്റി എഴുതിയാലും ചാവേറിനെപ്പറ്റി എഴുതിയാലും രാഷ്ട്രീയത്തെപ്പറ്റി എഴുതിയാലും ഭക്തിയെപ്പറ്റി എഴുതിയാലും ഈ അനുഗൃഹീതതൂലികയ്ക്ക് ഒരു വാക്കും പിഴയ്ക്കുന്നില്ല. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തന്റെ മനസ്സിലുള്ള ആശയത്തെ കാവ്യാത്മകമായി അനുവാചകരോട് സംവേദനം ചെയ്യുന്നതില്‍ ജിലുവിന് ജന്മസിദ്ധമായൊരു കഴിവ് ഉണ്ടെന്ന്  ഈ കൊച്ചുകവിതകള്‍ നമ്മോട്  പറയുന്നു. മനസ്സ് നുറുക്കി മത്സ്യങ്ങളെയൂട്ടിയ നന്ദിതയുടെ കവിതകളോട് സാദൃശ്യം ഈ കവിതകളിലും നമുക്ക് കാണാന്‍ കഴിയും. അത് ജിലു തന്നെ പുസ്തകത്തിന്റെ ആമുഖമായി എഴുതിയിട്ടുമുണ്ട്

ഇനിയും അനേകകവിതാകുസുമങ്ങള്‍ ആ അനുഗൃഹീതതൂലികയില്‍ നിന്ന് വിരിഞ്ഞ് പരിമളം പടര്‍ത്തട്ടെ എന്ന് ആശംസിക്കുന്നു.

ബ്ലോഗേര്‍സിന്റെ രചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാമുഖ്യം കൊടുത്ത്  പ്രസിദ്ധീകരിക്കുന്ന സീ എല്‍ എസ് ബുക്സിന്റെ  ശ്രീ ചന്ദ്രനേയും ലീല ചന്ദ്രനേയും കൂടെ അനുമോദിക്കുന്നില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. തങ്ങളുടെ അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുന്നത് സ്വപ്നം കണ്ട് നടക്കുന്ന പല എഴുത്തുകാര്‍ക്കും ഇനിയും ഇവരുടെ തുല്യതയില്ലാത്ത സേവനം അനര്‍ഗളം തുടരേണ്ടതിന്  നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം പുസ്തകങ്ങള്‍ വാങ്ങി പ്രോത്സാഹിപ്പിക്കയുമാവാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗര്‍ സുമേഷ് വാസു ജിലുവിന്റെ ബ്ലോഗിനെപ്പറ്റി ഫേസ് ബുക്കില്‍ എഴുതിയ ഒരു ചെറുകുറിപ്പുമായി  ഞാന്‍ അവസാനിപ്പിക്കട്ടെ:

“ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി” നിശാഗന്ധിയുടെ ഈ ബ്ലോഗ് കണ്ട് ഞെട്ടാറുണ്ട്. കാരണം നിങ്ങൾ ഈ ബ്ലോഗ്ഗിൽ ഒരു കവിത വായിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു നാലു പുതിയ കവിത പോസ്റ്റികഴിഞ്ഞിട്ടുണ്ടാവും ഈ ബ്ലോഗ്ഗർ. പക്ഷേ എല്ലാ കവിതകളിലും വ്യത്യസ്തയും തെറ്റില്ലാത്ത കൊള്ളാവുന്ന വരികൾ ഗ്യാരണ്ടി തന്നെ. ആളുകളുടെ വിലയിരുത്തലുകൾ പ്രതീക്ഷിക്കാതെ ആത്മനിർവ്യതിക്ക് കവിതയെഴുതുന്നുവെങ്കിൽ ഇത്ര അധികം പോസ്റ്റുകൾ ഒരു വിഷയമേയല്ല. ആതുരാലയം (http://angelasthoughtss.blogspot.com/2012/09/blog-post_8621.html0 എന്ന കവിതയിൽ ഒരു ഹോസ്പിറ്റലിലെ വിവിധ വാർഡുകളിലെ വേദനകളും, ജീവിതങ്ങളേയും, ചില വ്യർത്ഥതകളേയും ചുരുങ്ങിയ വരികളിൽ പകർത്തി വെയ്ക്കുന്നു കവിയത്രി…







117 comments:

  1. അത്ഭുതപ്പെടുത്തുന്ന കവയത്രി തന്നെ
    നമസ്കാരം അജിത്തെട്ട

    ReplyDelete
  2. ഒരു ഫേസ് ബുക്ക് ചര്‍ച്ചയില്‍ കളിയാക്കി ഞാനും പറഞ്ഞിരുന്നു അനങ്ങിയാല്‍ കവിത എഴുതിക്കളയും എന്ന്. പക്ഷ അപ്പോഴും അജിത്‌ ഭായ് പറഞ്ഞ പോലെ ഒന്നിന് പിറകെ ഒന്നായി കവിതകള്‍ എഴുതുന്ന സര്‍ഗ സമ്പന്നതയോട് ബഹുമാനവും തോന്നിയിട്ടുണ്ട്.
    എഴുതുക്കാരിക്കും പരിചയപ്പെടുത്തിയ അജിത്തേട്ടനും ആശംസകള്‍

    ReplyDelete
  3. പുത്തനറിവുകള്‍ ....ഭയങ്കര കഴിവ് തന്നെ....

    ReplyDelete
  4. അജിത്തേട്ടാ പറഞ്ഞതു വളരെ സത്യമാണ് പലപ്പോഴും അത്ഭുതപ്പെടുത്തിയ കവിതകളുടെ ലോകം തന്നെയാണ് ആ ബ്ലോഗ്‌..

    ReplyDelete
  5. പേരകുഞ്ഞിനെ മാറോട്‌ ചേർക്കുന്ന നിർവ്വൃതി വായനയിലും അനുഭവിച്ചു..
    നന്ദി ഏട്ടാ..!

    ReplyDelete
  6. ഞാനും പറഞ്ഞിരുന്നു ഒരിക്കല്‍ പ്രകാശത്തെക്കാള്‍ വേഗത്തില്‍ കവിതകള്‍ എഴുതുന്ന കവയത്രി എന്ന്.. എന്തായാലും ഈ പുസ്തക പരിചയം നന്നായിരിക്കുന്നു. ബ്ലോഗ്‌ സാഹിത്യത്തിന്റെ ഉയര്‍ച്ചക്ക് അജിത്തെട്ടന്‍ നല്‍കുന്ന സംഭാവനകളില്‍ മറ്റൊന്ന്. സന്തോഷം

    ReplyDelete
  7. ഈ ബ്ലോഗ്‌ നേരെത്തെ കണ്ടിരുന്നു കവിത പ്രാമുഖ്യം കുറവായതിനാല്‍ ശ്രദ്ധിച്ചില്ല പരിജയ പെടുത്തിയ അജിത്‌ ഭായിക്ക് നന്ദി
    കവിയത്രിക്ക് ആശംസകള്‍

    ReplyDelete
  8. അഭിനന്ദനങ്ങള്‍ കവിതാകാരി...

    ReplyDelete
  9. ajith sir ,ബൂലോകത്തില്‍ ഇങ്ങനെ ഒരു പാട് നല്ല രചനകള്‍ അധികമാരും വെളിച്ചം കാണാതെ പോയിട്ടുണ്ട് ,നിങ്ങള്‍ പറഞ്ഞ പോലെ ചില നല്ല രചനകള്‍ക്ക് ഒരു കമന്റ് പോലും കിട്ടാത്തതും ശ്രദ്ധിച്ചിട്ടുണ്ട് .എന്തായാലും അച്ചടി മഷി പുരണ്ട ആ കൃതിയെ പരിചയപ്പെടുത്തിയതിനു നന്ദി .ഒപ്പം കവയത്രിക്കും !!

    ReplyDelete
  10. ഈ പോസ്റ്റ് വഴിയാണ് കവിതാ ഫാക്റ്ററിയായ ആ ബ്ലോഗിലെത്തുന്നത്. എന്തോരം കവിതകളാണ്! ആഗസ്തില് തന്നെ 200 എണ്ണം.നിസാർ പറഞ്ഞതാ ശരി, പ്രകാശത്തേക്കാള് വേഗത്തില് കവിതകളെഴുതുന്ന കവയിത്രി. ജിലുവിന് സകല ഭാവുകങ്ങളും. സീ എല് എസ് ബുക്സിനും. 
    അജിത്തേട്ടാ, ഈ നിരൂപണം മനോഹരമായിട്ടുണ്ട്. പ്രത്യേകിച്ചും ഇതിന്റെ ആദ്യഭാഗം. കുറച്ചു പ്രധാനപ്പെട്ട കവിതകളെക്കൂടി ഇഴപിരിച്ച് കാണിച്ചിരുന്നെങ്കില് നന്നായേനെ. മലയാളം ബൂക്ക് റിവ്യൂ ബ്ലോഗില് ചേര്ക്കാനായി മനോരാജിന് അയച്ചു കൊടുത്താല് പുസ്തകവും ബ്ലോഗും കുറച്ചു കൂടി ശ്രദ്ധിക്കപ്പെടും.

    ReplyDelete
  11. അജിത്തെട്ട, ഈ പരിചയപെടുത്തലിന് നന്ദി

    കൊള്ളാമല്ലോ, മ്മടെ കാബിന്‍ ക്രൂ ന്റെ കവിതകള്‍ പുസ്തകമായോ... അതൊന്നു വായിക്കണമല്ലോ... ചേട്ടാ അത് കയ്യിലെതാനുള്ള ഐഡിയ ഒന്ന് പറഞ്ഞു തന്നെ....

    ReplyDelete
  12. ഹയ്... ഞാനുമുണ്ടല്ലോ അജിത്തണ്ണാ... ഇതൊക്കെ നോട്ട് ചെയ്തോ..

    ReplyDelete
  13. പ്രിയപ്പെട്ട അജിത് മാഷെ,

    മാഷിന്റെ പ്രോത്സാഹന വാക്കുള്‍ എത്രപേര്‍ക്കാണ് ഊര്‍ജം പകര്‍ന്നിട്ടുള്ളത്‌. അതുകൊണ്ട് തന്നെ മാഷിനെ ഏവര്‍ക്കും വലിയ ഇഷ്ടമാണ്. ആ കവിയത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്തനങ്ങള്‍. ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു മാഷിനും അഭിനന്തനങ്ങള്‍ അറിയിക്കുന്നു.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  14. ഇത്രയും നാള്‍ ബൂലോകത്ത് കറങ്ങിട്ടും ഇത് ഞാന്‍ ആദ്യമായി കാണുന്ന ബ്ലോഗ് ആണ്.... എന്തായാലും കൊള്ളാം ഒരു മാസത്തില്‍ ഇരുന്നൂറ് കവിതകള്‍ .... ഇങ്ങനെ ഒരു ബ്ലോഗിനെ കുറിച്ചു പറഞ്ഞുതന്നതിന് നന്ദി....

    ReplyDelete
  15. എഴുത്തുകാരിക്ക് എല്ലാ വിധ ആശംസകളും..
    അജിത്തെട്ടനും ആശംസകള്‍ ഈ അവലോകനത്തിന്...

    ReplyDelete
  16. കമന്റ് പബ്ലിഷ് ചെയ്യുന്ന സമയത്തിനുള്ളി‍ല്‍ തന്നെ അടുത്ത കവിത വന്നിരിക്കും. അതും ഒന്നിനൊന്നു മെച്ചം. വരദാനം തന്നെ ഈ കഴിവ്‌.., തെല്ലോരസൂയ ഇല്ലതെയില്ല.

    അജിതെട്ടനും നല്ല ഫാസ്റ്റാ പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ അവലോകനവും ഇട്ടല്ലോ.

    ReplyDelete
  17. അജിത്തെട്ടാ.
    വിലയിരുത്തലിനും പരിചയപ്പെടുത്തലിനും നന്ദി.
    ഒപ്പം എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

    ReplyDelete
  18. കൂട്ടരെ,
    എല്ലാവര്‍ക്കും നന്ദി
    നിങ്ങളുടെ നല്ല വാക്കുകള്‍ വായിച്ച് വളരെ സന്തോഷം

    ReplyDelete
  19. ബ്ലോഗും,പുസ്തകവും പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട് അജിത് സാറെ.ബ്ലോഗ് രചയിതാക്കള്‍ക്ക് താങ്കള്‍ നല്‍കുന്ന പ്രോത്സാഹനവും,
    പ്രചോദനവും പ്രശംസനീയമാണ്.സത്യത്തില്‍ രചനയെ പറ്റി സദുദ്ദേശ്യത്തോടെ പറയുന്ന വാക്കുകള്‍ രചയിതാവിന് ഊര്‍ജ്ജവും,
    ആത്മവിശ്വാസവും നല്‍കുമെന്നത് തീര്‍ച്ചയാണ്.
    "ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി" ഇപ്പോള്‍ ഞാന്‍ കണ്ടു!
    പുസ്തകം വാങ്ങിക്കാം.
    ജിലുവിന് അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  20. നമസ്തേ മാഷേ
    അതിവേഗ കവയത്രിയെ പരിച്ചയപെടുത്തിയത്തിനു നന്ദി :)

    ReplyDelete
  21. ജലുവിനു അഭിനന്ദനങ്ങള്‍....ഇനിയും കവിതകള്‍ വിരിയട്ടെ...

    അജിത്തെട്ടന്റെ ഈ പരിചയപ്പെടുത്തലിനു നന്ദി...............

    ReplyDelete
  22. നന്ദിത എന്ന ഫേസ്ബുക്ക്‌ പേജിലൂടെയാണു ഞാൻ നിശാഗന്ധി എന്ന ബ്ലോഗിൽ എത്തുന്നതു..ആദ്യം വായിച്ച കവിത തന്നെ വളരെ ഇഷ്ടമായി...പിന്നെ ഞാൻ അവിടെ നിത്യസന്ദർശകൻ ആയി...ഞാൻ വായിച്ച പല കവിതകളിലും കാണാത്ത വിശുദ്ധി എനിക്ക്‌ ജിലുവിന്റെ കവിതകളിൽ കാണാൻ കഴിഞ്ഞു,ചില കവിതകൾ കണ്ണീരുതിർപ്പിക്കുന്ന വിധം എന്റെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു...ഞാൻ ആ കവിതകളിൽ ചിലപ്പോൾ എന്റെ ആത്മാവിനെ കാണാറുണ്ട്‌..എന്റെ ചിന്തകൾ അലയുന്നതു കാണാറുണ്ട്‌..ഇപ്പൊൾ അവയൊക്കെ നിത്യജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നു...കവിതകളുടെ എണ്ണത്തിലും വൈവിധ്യത്തിലും ജിലു ഒരു അത്ഭുതം തന്നെയാണു..പല കവിതകളും ഒരു അഭിപ്രായവുമില്ലാതെ കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നാറുണ്ട്‌..പുസ്തകം പുറത്തിറങ്ങിയതു ഒരു ചെറിയ തുടക്കം മാത്രമാണു..ഇനിയും ഏറെ ദൂരം പോകും ഈ നിശാഗന്ധി....കവിതകളെ സ്നേഹിക്കുന്നവർ എപ്പോഴും ഉണ്ടാകും കൂടെ....എല്ലാ വിധ ആശംസകളും നേരുന്നു....

    ReplyDelete
  23. നിശാഗന്ധിയുടെ കവിതകള്‍ ശ്രദ്ധിച്ചു വായിക്കാന്‍ പ്രേരണ തരുന്ന ബ്ലോഗ്.അല്ല അജിത്ത് ,നിങ്ങള്‍ കുറെക്കാലമായി എവിടെയായിരുന്നു.?

    ReplyDelete
  24. ഈ പരിചയപ്പെടുത്തലും വിലയിരുത്തലും നന്നായി.
    നല്ലൊരു കുറിപ്പ്..നല്ലൊരു പ്രയത്നം..ആശംസകളോടെ..

    ReplyDelete
  25. അജിത്തേട്ടാ
    നാട്ടില്‍ തന്നെയാണോ?
    ഏതായാലും വളരെ നന്നായി ഒരുപാട് കാലത്തിനു ശേഷമുള്ള അജിത്തേട്ടന്‍റെ ഈ പോസ്റ്റ്‌..
    അഭിനന്ദിക്കാതെ വയ്യ നിശാഗന്ധിയെ..

    അജിത്തേട്ടന്‍ പറഞ്ഞ "കമ്മ്യൂണിക്കേഷന്‍ ഗ്യാപ്" എനിക്കും ഫീല്‍ ചെയ്തു, എന്തോ ഒരു ശൂന്യത തോന്നിയിരുന്നു അവിടെ, ഇപ്പോള്‍ അതിനു പിന്നിലെ കാര്യമറിഞ്ഞപ്പോള്‍ ഒരല്‍പം വേദനയും.. എങ്കിലും ഇപ്പോഴും പ്രതീക്ഷിക്കുന്നു രണ്ടുപേര്‍ക്കും പരസ്പരം ക്ഷമിക്കാന്‍ കഴിയുമെന്ന്..(ഞാനിഷ്ടപ്പെടുന്ന എന്‍റെ പ്രിയ സൗഹൃദങ്ങള്‍ രണ്ടു പേരോടും എന്‍റെ വ്യക്തിപരമായതും ആത്മാര്‍ത്ഥമായതുമായ അഭ്യര്‍ത്ഥന തന്നെയാണ് ഇത്)

    അജിത്തേട്ടന്‍റെ മറുപടിയോടു യോജിക്കുന്നു..

    ReplyDelete
  26. പുസ്തകവിലയിരുത്തലിനു നന്ദി..സിഎല്ലെസ് ബൂക്സിനു പ്രത്യേകം നന്ദി പറയണം.ബ്ലോഗ്ഗർമാരുടെ രചനകൾ പുസ്തകലോകത്തെത്തിക്കുന്നതിൽ അവരുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.നിശാഗന്ധിയുടെ സ്ര്ഗ്ഗാതമകത അതിശയിപ്പിക്കുന്നതാണ്.നിമിഷബ്ലോഗ്ഗ് കവയിത്രി എന്ന പട്ടം ചാർത്തിക്കൊടുക്കാം ഇനി.

    ReplyDelete
    Replies
    1. Thanx muneer... Ningal okke nalkunna ee sahakaranam aanu CLS booksinte vijayam ....

      Delete
  27. giluvinte blogil yaadrishchikalyi ethipettathayirunnu njan... pinned sthiram sandharshakanaayi.. giluvinte rachanakal ulpeduthi kurachu designs cheythu.. orikkal 'nishagandhi' enna bloginte header koduthu kondu njangalude souhridham thudangi. ipol valare santhosham thonunnu, giluvinte e pusthakathinte oru baagamakuvan kazhinjathil.... Rafeek Kms

    ReplyDelete
  28. അതെ നല്ല എഴുത്ത്...ഒരു പാട് മുന്നോട്ട് പോകട്ടേ...

    ReplyDelete
  29. അജിത്തേട്ടാ...

    കവിതകളോട് അത്ര പ്രതിപത്തിയില്ലാത്തതിനാലാണ് ഞാൻ ജിലുവിന്റെ ബ്ലോഗിൽ ഇതുവരെ കയറാതിരുന്നത്, അതിലുപരി അജിത്തേട്ടൻ സൂചിപ്പിച്ചത് പോലെ ഇതൊരു ഫേക്കാണോ എന്നതും എന്നെ അതിൽ നിന്നും വിലക്കി.


    എന്നാൽ അജിത്തേട്ടന്റെ ഈ പരിചയപ്പെടുത്തലും നിമിഷ കവിയുടെ കഴിവും ഇപ്പോൾ ബോധ്യമായി, പുസ്തകത്തിലും ജിലുവിനും ഒരായിരം ആശംസകൾ. ഇനി നേരെ ജിലുവിന്റെ ബ്ലോഗിലോട്ടാണ്.

    ReplyDelete
  30. മാഷേ,
    മാഷിന്റെ വിലയിരുത്തല്‍ വളരെ നന്നായിരുന്നു!
    ആദ്യമൊക്കെ ജിലുവിന്റെ കവിതകള്‍ എല്ലാം തന്നെ വായിക്കുമായിരുന്നു..
    പിന്നെ പിന്നെ അത് ഒരു പ്രവാഹമായപ്പോള്‍,സമയം കിട്ടാതായി!കവിതകള്‍ വിലയിരുത്തി അഭിപ്രായം എഴുതാനുള്ള പ്രാവീണ്യം ഒട്ടുമില്ലാത്തതിനാലാണ്,അമ്മാതിരി ഒരു ഉദ്യമത്തിന് ഇതുവരെ തുനിയാതിരുന്നത്!
    പ്രിയ കവയിത്രി ജിലുവിനു എല്ലാ ഭാവുകങ്ങളും ആസംസിക്കട്ടെ!!!!!

    ReplyDelete
  31. പ്രിയരെ,
    വീണ്ടും സസന്തോഷം നന്ദി പറയുന്നു
    നിങ്ങളുടെ നല്ല വാക്കുകളാണ് എല്ലാ തിരക്കുകള്‍ക്കിടയിലും ബ്ലോഗില്‍ ഇങ്ങനെ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം
    ഓരോരുത്തര്‍ക്കും പ്രത്യേകം മറുപടി എഴുതാത്തതില്‍ ക്ഷമിക്കണം
    അവധിക്കാലത്തിരക്കുകള്‍ക്കിടയിലാണ്

    എങ്കിലും ആദ്യമായി ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന
    റഫീക് കെഎംഎസ്,
    ശരത്.എം.ചന്ദ്രന്‍
    ശ്രീക്കുട്ടന്‍
    “ഞാന്‍ എന്നാ പറയാനാ”

    ഇവര്‍ക്ക് പ്രത്യേകമായ സ്വാഗതം അറിയിക്കട്ടെ.

    ReplyDelete
  32. അജിത്തേട്ടാ, നന്നായി എഴുതി. അജിത്തേട്ടനും നിശാഗന്ധിക്കും ആശംസകള്‍.

    ReplyDelete
  33. ഭാവുകങ്ങള്‍ നിശാഗന്ധിക്കും ചേട്ടനും

    ReplyDelete
  34. നന്ദി അജിത്തെട്ടാ ഈ പരിചയപ്പെടുത്തലിന്...

    ReplyDelete
  35. അജിത്‌ ജി...

    ഞാന്‍ ഏറെ ചിരിച്ചു...:)))
    സുഖാണല്ലോ അല്ലെ?
    ആ മാലാഖക്കും (ഏഞ്ചല്)സുഖല്ലേ ?

    അന്വേഷണം പറയാന്‍ മറക്കല്ലേ ....:)))

    ReplyDelete
  36. കവിതകൾ പ്രളയം പോലെ ഉത്ഭവിപ്പിക്കുന്ന ഈ കവിതയുടെ കൂട്ടുകാരിയേയും ,പ്രഥമ പുസ്തകത്തേയും പരിചപ്പെടുത്തിയത് അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്..
    തിരക്കൊഴിഞ്ഞ് ആ പ്രളയത്തിൽ പോയൊന്ന് മുങ്ങിതപ്പണം...

    ReplyDelete
  37. അജിത്തേട്ടാ, നിശാഗന്ധിയെ കുറിച്ച് നന്നായി എഴുതി. സത്യാണ്, കമന്റ്‌ ഏതു പോസ്റ്റിന് ഇടണം എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാവും പലപ്പോഴും...

    ReplyDelete
  38. നന്ദി ഈ നിശാഗന്ധിയെ കാണിച്ചു തന്നതിനു്‌....
    പിന്നെ മനോഹരമായ ഈ വിലയിരുത്തലിനും

    ReplyDelete
  39. അജിത് സര്‍ ,
    കഴിവുള്ളിടത്തോളം തിരുത്താനും വഴികാട്ടാനും ഞാനും ശ്രമിച്ചിട്ടുണ്ട്.നിശാഗന്ധിയെ ഭാവി മലയാളത്തിന് ആവശ്യമുണ്ട് എന്നെഴുതി കമന്റിടുന്നത് നിര്‍ത്തുകയും ചെയ്തു.എന്റെ നിരീക്ഷണങ്ങള്‍ ശരിയായിരുന്നുവെന്ന് അങ്ങയുടെ പോസ്റ്റും കമന്റുകളും വെളിപ്പെടുത്തുന്നു.മഹേഷിന്റെ അഭിപ്രായപ്രകടനവും ഒത്തിരി കണ്ട എന്റെ കണ്ണുകള്‍ മുന്‍പുതന്നെ കേട്ടിരുന്നു!എല്ലാം നല്ലതിനാകട്ടെ എന്നുമാത്രം പ്രാര്‍ത്ഥിക്കുന്നു.നിശാഗന്ധിക്ക് എല്ലാഭാവുകങ്ങളും ആശംസിക്കുന്നു.അങ്ങയുടെ നിതാന്ത ജാഗ്രതക്കും കരുതലിനും എന്റെ പ്രണാമം.
    സസ്നേഹം
    രമേഷ്.

    ReplyDelete
  40. രഞ്ജ്യേട്ടാ, നല്ല പരിചയപ്പെടുത്തൽ. വായിച്ചു,അറിഞ്ഞു. ആശംസകൾ.

    ReplyDelete
  41. നല്ല പരിചയപ്പെടുത്തല്‍!

    ഇരുവര്‍ക്കും ആശംസകള്‍!

    ReplyDelete
  42. അജിത്‌ ഏട്ടാ ഈ പരിചയപ്പെടുത്തല്‍ നന്നായി .ഗിലു നല്ല കഴിവുള്ള എഴുത്തുകാരിയാണ് .കുഞ്ഞു വരികളില്‍ അവള്‍ കോറിയിട്ട ചിന്തകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.നിശാഗന്ധിക്കും അജിത്‌ ഏട്ടനും നന്മകള്‍ മാത്രം നേരുന്നു .

    ReplyDelete
  43. അതി വേഗം ബഹു ദൂരം ...

    ഈ ബ്ലോഗ്ഗ് ഞാന്‍ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്.
    ഈ പരിചയപ്പെടുത്തല്‍ നന്നായി. സമയം കിട്ടുമ്പോള്‍ ഇടയ്ക്കിടെ കയറി നോക്കണം.

    ശ്രീ അജിത്തിനും ഗിലുവിനും ആശംസകള്‍

    ReplyDelete
  44. അശ്വതി
    പ്രദീപ്
    വെള്ളിക്കുളങ്ങരക്കാരന്‍
    വെള്ളരിപ്രാവ്
    മുരളീമുകുന്ദന്‍
    മുബി
    ഷാജി
    രമേഷ്
    മനേഷ്
    ബിജു
    അനാമിക
    വേണുഗോപാല്‍

    എല്ലാവര്‍ക്കും നന്ദി. വീണ്ടും സ്നേഹസന്ദര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  45. അജിത്തേട്ടന്‍ പറഞ്ഞത് പൂര്‍ണമായും ശരി തന്നെ ..
    ഞാന്‍ പലപ്പൊഴും അതിശയിച്ചിട്ടുണ്ട് ..
    ബ്ലൊഗിന്റെ ഡാഷ് ബോര്‍ഡില്‍ " ഇതള്‍ കൊഴിഞ്ഞ നിശാഗന്ധീ "
    പൂത്ത് തളിര്‍ത്ത് എപ്പൊഴും നില്‍ക്കുന്നത് .. എങ്ങനെയാണ്
    അതു വിവിധ വിഷയങ്ങളില്‍ മനോഹരമായി നിറയുന്നത്
    എന്ന് ചിന്തിച്ചു പൊയിട്ടുണ്ട് .. ഈ ബുക്ക് കാണുമ്പൊള്‍ തന്നെ
    വായിക്കാന്‍ തൊന്നുന്ന പുറം ചട്ട കൊണ്ട് വര്‍ണ്ണാഭമാണ് ..
    ജിലുവിനും , സി എസ്സിലേ അമ്മക്കും , കൂടേ നല്ല വരികള്‍
    കൊണ്ട് പ്രചോദനമേകുന്ന ഈ പ്രീയ അജിത്തേട്ടനും അഭിനന്ദനങ്ങള്‍ ..

    ReplyDelete
  46. കവയിത്രിക്ക് ആശംസകള്‍... ഏത് കവിത വായിക്കണം എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒരു ബ്ലോഗാണ് ഇത്. അത്രയേറെ കവിതകള്‍. ഞാനും ഒരിക്കല്‍ കളിയാക്കിപറഞ്ഞിട്ടുണ്ട്. 'കവിതവണ്ടി മറിഞ്ഞതുപോലെയാണല്ലോ ഇവിടെ' എന്ന്.

    അജിത്തേട്ടനും ആശംസകള്‍..

    ReplyDelete
  47. ഉദ്യമത്തിന് ആശംസകൾ.....നാട്ടിലില്ലാത്തതിനാൽ പുസ്തകം വാങ്ങി വായിക്കാൻ വഴിയില്ല

    ReplyDelete
  48. അജിത്തേട്ടാ ജിലുവിനെ ഫേസ് ബുക്കില്‍ കണ്ടിട്ടുണ്ട് എങ്കിലും നിശാഗന്ധി ഞാന്‍ ഇപ്പോളാണ് കാണുന്നത് ...!
    നല്ല പരിചയപ്പെടുത്തല്‍ ..
    രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  49. അജിത്തേട്ടാ..
    ഈ പോസ്റ്റിലൂടെ ഒരു പാട് പേര്‍ അവിടെ എത്തുമെന്നതില്‍ സംശയം ഇല്ല. എത്തിയവര്‍ നിരാശപ്പെടുകയും ഇല്ല. നല്ല കാര്യം.
    കഴിവുള്ളവര്‍ അന്ഗീകരിക്കപ്പെടട്ടെ.
    അടുത്ത ആഴ്ച പുസ്തകം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  50. Dear Ajith Mash,
    പരിചയപ്പെടുത്തിയ കവിയുടെ ബ്ലോഗില്‍ പോയി (ഇന്നലെ Oct 1)
    പതിവിനു വിപരീതമായി അതാ ഒരു ഗദ്യക്കുറിപ്പു
    വായിച്ചു താഴെ വരും കുറിപ്പും ഇട്ടു ഇന്നു പ്രഭാതത്തില്‍
    നോക്കുമ്പോള്‍ കവി അത് സൌകര്യപൂര്‍വ്വം തുടച്ചു നീക്കിയിരിക്കുന്നു,
    വായനക്കാരുടെ അറിവിലേക്ക് അതിവിടെ പകര്‍ത്തുന്നു, കമന്റില്‍ നിന്നും
    തുടച്ചു നീക്കാന്‍ വിധം ഞാന്‍ എന്തെങ്കിലും അബദ്ധം പറഞ്ഞു മാഷേ?
    ഇതാ എന്റെ കമന്റു:
    കവിതയില്‍ നിന്നും ഗദ്യത്തിലെക്കുള്ള ഈ കാല്‍ വെപ്പ് സ്വാഗതാര്‍ഹം തന്നെ, പക്ഷെ ഇവിടെക്കുറിച്ചവയോട് തീര്‍ത്തും യോജിക്കാന്‍ കഴിയുന്നില്ല കാരണം ഏതൊരു ഏഴുത്തുകാരന്റെയും പരമ പ്രധാനമായ ലക്‌ഷ്യം തന്റെ സൃഷ്ടികള്‍ മറ്റുള്ളവര്‍ വായിക്കണം പ്രതികരിക്കണം എന്നത് തന്നെ അവിടെ വായനക്കാര്‍ ഇല്ലാതെ വന്നാല്‍ എഴുത്ത് കൊണ്ട് എന്ത് പ്രയോജനം അപ്പോള്‍ എഴുത്തുകാരന്‍ തന്റെ സൃഷ്ടികളെപ്പറ്റി മറ്റുള്ളവരോട് അറിയിക്കാന്‍ ബാധ്യസ്ഥനാകുന്നു അതിനവന്‍ ഇന്നത്തെ വേഗതയേറിയ മാധ്യമങ്ങളെ അഭയം തേടുന്നു അതിലൂടെ തന്റെ സൃഷ്ടികളെ പുറം ലോകത്തെ അറിയിക്കുന്നു അതില്‍ ഒരു പന്തികേടും ഇല്ല തന്നെ പിന്നെ ചെല്ലുന്നിടത്തെല്ലാം ചെന്ന് ലിങ്കിട്ട് എന്റെ സൃഷ്ടി വായിക്കണേ എന്ന് കെഞ്ചുന്ന മനോഭാവത്തോടെ ഒട്ടും ജോജിപ്പില്ലതാനും ഇതോടുള്ള ബന്ധത്തില്‍ ഞാന്‍ എഴുതിയ ഒരു കുറിപ്പു ഇവിടെ വായിക്കുക. വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

    "സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു." ഈ പ്രസ്താവന തികച്ചും പ്രധിക്ഷേധം അര്‍ഹിക്കുന്നത് തന്നെ, ഒരു ശതമാനത്തിനു ഒരു പക്ഷെ ഈ ചിന്താഗതി ഉണ്ടായിരിക്കാം പക്ഷെ ഇന്നത്തെ എഴുത്തുകാരെ മുഴുവനും ആ പട്ടികയില്‍ പെടുത്തിയത് ശരിയായില്ല.
    ആശംസകള്‍

    ReplyDelete
    Replies
    1. തുടച്ച് നീക്കാന്‍ മാത്രം ഒരു തെറ്റും ഞാനിതില്‍ കാണുന്നില്ല മാഷെ
      എന്ന് മാത്രമല്ല,ഞാന്‍ മാഷിന്റെ ഈ ചിന്തയോട് അനുയോജിക്കയും ചെയ്യുന്നു
      എന്തായാലും മേല്‍ക്കമന്റിന് ആധാരമായ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല

      പിന്നെ ആവിഷ്കാര സ്വാതന്ത്ര്യം പോലെ തുടച്ചുനീക്കല്‍ സ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും മൌലികാവകാശമാണല്ലോ ബൂലോഗത്ത്.

      Delete
    2. നന്ദി മാഷേ,
      പെട്ടന്നുള്ള മറുപടിക്ക്. ഒപ്പം എന്റെ
      ചിന്തയോടുള്ള യോജിപ്പിനും നന്ദി,
      ഇതേ കമന്റു വീണ്ടും വീശിയിട്ടുണ്ട്
      ഇനിയത് തുടച്ചു നീക്കില്ലന്നു തോന്നുന്നു
      കാരണം മറ്റു ചിലരും അഭിപ്രായം കുറിച്ചു
      പിന്നെ മാഷ്‌ പറഞ്ഞതുപോലെ
      സ്വന്തം ബ്ലോഗില്‍ എന്തും ചെയ്വാന്‍
      അതിന്റെ ഉടമക്ക് അവകാശം ഉണ്ട് പക്ഷെ ഇതു..

      Delete
    3. ഫിലിപ്പ്, താങ്കള്‍ ബ്ലോഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും നന്ദി.താങ്കളുടെ അഭിപ്രായം ഞാന്‍ മെയിലില്‍ വായിച്ചു. മറുപടി പിന്നീട് തരാന്‍ എന്ന് കരുതി. പക്ഷെ, ഇപ്പോഴാണ്, താങ്കളുടെ പരാതി ഇവിടെയും,ഗ്രൂപ്പിലും കണ്ടത്. ഞാന്‍ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യ്തിട്ടില്ല. എന്തെങ്കിലും തെറ്റ് എന്‍റെ ഭാഗത്ത്നിന്നുണ്ടായാല്‍ സദയം ക്ഷമികുക.

      Delete
    4. Ok No Prob. Now, Things are cleared.
      Keep Going.
      Keep Inform
      Best Regards

      Delete
  51. റിനി
    ഷബീര്‍
    അതുല്‍
    കൊച്ചുമോള്‍
    ചാവക്കാടന്‍

    നിങ്ങളുടെ സന്ദരശനത്തിലും സഹകരണത്തിലുമുള്ള നന്ദിയും സന്തോഷവും അറിയിക്കട്ടെ

    ReplyDelete
  52. കവയിത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
    പുസ്തകം പരിചയപ്പെടുത്തിയ അജിത്തേട്ടനും ഭാവുകങ്ങൾ...

    ReplyDelete
  53. കൊള്ളാം നല്ല വിവരണം ഒന്ന് ആ വഴി ചെല്ലാന്‍ ആര്‍ക്കും തോന്നു ഞാന്‍ ഇതാ അങ്ങോട്ട്‌ പോകുവാ ചേട്ടാ .....സ്നേഹാശംസകള്‍

    ReplyDelete
  54. അജിത്തേട്ടാ എന്ന് ഞാനും വിളിച്ചോട്ടെ . തുടക്കക്കാര്‍ക്ക് പോലും നല്‍കിപ്പോരുന്ന ആത്മാര്‍ഥമായ പ്രോത്സാഹനം കണ്ട് ആദരവ് തോന്നിയിട്ടുണ്ട് . ഇതൂടെ വായിച്ചപ്പോ ബഹുമാനം ഇനിയും കൂടുന്നു . നല്ലത് വരട്ടെ അജിത്തേട്ടന്. നിശാഗന്ധിക്ക് എല്ലാ ആശംസകളും നേരുന്നു . 'll try getting the book for sure

    ReplyDelete
  55. അജിത്ജി ഈ പുസ്തകം പരിചയപ്പെടുത്തിയതില്‍ ഒത്തിരി സന്തോഷം. നിശഗന്ധിയുടെ ബ്ലോഗും എനിക്ക് പുതിയതാണ്. എഴുത്തുകാരിക്ക് ഹൃദയപൂര്‍വം നന്മകള്‍ നേരുന്നു..
    സ്നേഹപൂര്‍വ്വം .

    ReplyDelete
  56. മിനിപിസിOctober 11, 2012 at 7:07 AM

    ഓരോരുത്തരുടെയും വളര്‍ച്ചയ്ക്ക് പിറകില്‍ ഏതെങ്കിലുമൊരു സുമനസിന്‍റെ സ്വാധീനമുണ്ടായിരിക്കും ,അജിത്തേട്ടാ ആശംസകള്‍ ,ഉല്‍പ്രേരകമായതിന്!നിശാഗന്ധിയ്ക്കും സ്നേഹത്തില്‍ ചാലിച്ച
    ആശംസകള്‍ ......................

    ReplyDelete
  57. ഈ നല്ല പോസ്റ്റ്‌ കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു.മാഷുടെ അഭിപ്രായം എനിക്കുമുണ്ട്.ഗദ്യ കവിതകളെക്കാള്‍ ഇഷ്ടവും ആ പഴയ കവിതകള്‍ തന്നെ.ബ്ലോഗറെയും പുസ്തകത്തെയും പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete


  58. കവയിത്രിയെ പരിചയപ്പെടുത്തിയതിന്‌ നന്ദി. ഏതാനും കവിതകൾ ഞാൻ വായിച്ചു. കൂടുതൽ എഴുതുന്നതോടൊപ്പം എഴുതുന്നതെല്ലാം ഒന്നിനൊന്നു മെച്ചം എന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. അജിതിനും ജിലുവിനും അഭിനന്ദനങ്ങൾ

    ReplyDelete
  59. ഒരു മികച്ച ബ്ലോഗ്ഗ് പരിചയപ്പെടുത്തിയതിനു നന്ദി. സ്വന്തം സൃഷ്ടികള്‍ മാത്രം മഹത്തരം എന്ന് വിശ്വസിക്കുന്നവരുടെ ഇടയില്‍ ബ്ലോഗ്‌ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന അജിത്‌ മാഷിന് ആശംസകള്‍...
    ഒപ്പം ഒന്ന് കൂടി എനിക്കും കിട്ടി ഒറ്റ വരി പരിഹാസം. എന്റ ഒരു കവിതയായ കൂടംകുളത്ത്തില്‍ "കൂടംകുളം പിന്നെല്ലാം കുളം " എന്നാരുന്നു. അത് വായിച്ചു ഞാന്‍ ഇതികര്ത്തവ്യതാ മൂഡന്‍ ആയി പ്പോയി . അജിത്‌ മാഷിന്റെ വാക്കുകള്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നു. എല്ലാ ബ്ലോഗ്ഗെര്മാരെയും പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തെ അഭിനന്ദിക്കുന്നു.........................

    ReplyDelete
  60. കഴിഞ്ഞ കുറച്ചുകാലമായി മലയാളബ്ലോഗുകൾ ശ്രദ്ധിക്കുന്ന ആൾ എന്ന നിലയിൽ ലജ്ജ തോന്നുന്നു. മികച്ച ഈ ബ്ലോഗും എഴുത്തുകാരിയും ഇതുവരെ എന്റെ ശ്രദ്ധയിൽ വന്നിരുന്നില്ല. പല മികച്ച എഴുത്തുകാരും ഫേസ്ബുക് ഗ്രൂപ്പുകളിലും മറ്റും സജീവമാകാതെ വിട്ടു നിന്ന് എഴുത്തിൽ ശ്രദ്ധിക്കുന്നതുകൊണ്ടാവാം അങ്ങിനെ സംഭവിക്കുന്നത്....

    മറ്റൊരു ബ്ലോഗറെ വിലയിരുത്തിക്കൊണ്ടുള്ള ബ്ലോഗെഴുത്ത് അപൂർവ്വത്തിൽ അപൂർവ്വം. അജിത്ത് സാറിന്റെ ഈ ഉദ്യമം എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നു...

    ReplyDelete
  61. വികെ
    പുണ്യാളന്‍
    കാടോടിക്കറ്റ്
    ലിഷാന
    സുരേഷ് കുമാര്‍
    മുഹമ്മദ് കുട്ടി
    മധുസൂദനന്‍ പി.വി
    നിധിഷ്
    പ്രദീപ് കുമാര്‍

    നിങ്ങളുടെ സ്നേഹസന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി

    @@ നിധിഷ്, ആ കമന്റ് പരിഹാസം ആയിരുന്നില്ല. മാനസികമായും വൈകാരികമായും ഞാന്‍ കൂടംകുളത്തിനെതിരാണ്. കൂടംകുളം നടപ്പില്‍ വന്നാല്‍ പിന്നെയെല്ലാം കുളം എന്നായിരുന്നു ഉദ്ദേശ്യം. ക്ഷമിക്കുമല്ലോ

    ReplyDelete
  62. അജിത്‌ ഭായ് , ഇതാണ് ഒരു കുഴപ്പം . ഇനി ഈ പുസ്തകം കയ്യില്‍ കിട്ടാതെ സമാധാനം ആകില്ല.
    അജിത്‌ ഭായിക്കും ജിലുവിനും ആശംസകള്‍ .
    എന്റെ ഒന്നുരണ്ടു പോസ്റ്റുകള്‍ ഉണ്ട് . നോക്കുമല്ലോ ?

    ReplyDelete
  63. ആശംസകള്‍
    രണ്ടുപേര്‍ക്കും പിന്നെയീ എനിക്കും!

    ReplyDelete
  64. കണക്കൂര്‍
    കമാരന്‍
    കണ്ണൂരാന്‍

    താങ്ക്സ് ഫോര്‍ ദ് വിസിറ്റ് ആന്റ് കമന്റ്സ്

    ReplyDelete
  65. പുസ്തകം വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല റിവ്യൂ

    ReplyDelete
  66. ശ്രീ. അജിത്‌, ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍ ശരിയ്ക്കും പ്രയോജനപ്രദമായി.
    ബ്ലോഗുവായന കുറേക്കാലം വളരെ സജീവമായിരുന്നു, പിന്നെ ആകെ മാറി മറിഞ്ഞു, ഇപ്പോള്‍ കുറേശെ വീണ്ടും തുടങ്ങി വച്ചിട്ടുണ്ട്.
    അതിലേക്കു ഒരു ലിങ്ക് കൂടി... നന്ദി.
    - പി.ആര്‍. :-)

    ReplyDelete
  67. പുസ്തകം
    വാത്സ്യായനന്
    കാമപൂര്‍ത്തിക്കുള്ള ഉപകരണമാണ്..
    ഒന്നുവേഗം പറഞ്ഞുതരൂ
    എവിടെക്കിട്ടുമെന്ന്...

    ReplyDelete
    Replies
    1. @ Valsyanan
      പേരു തന്നെ
      ആതാകുമ്പോള്‍
      പിന്നെയീ
      ചുറ്റിതിരിയലിന്റെയും
      ആവലാതിയുടേയും
      അലച്ചിലിന്റെയും
      ആവശ്യം ഉണ്ടോ മാഷേ!!!
      കൊള്ളാം ഈ അതിയാശ !!! :-) :-) :-)

      Delete
  68. സമയക്കുറവുമൂലം ബ്ലോഗ്‌ വായിക്കാന്‍ കഴിഞ്ഞിട്ടില്ല .,.ഇനിയിത് സമയം കണ്ടെത്തി വായിക്കാന്‍ ഒരാഹ്രഹം ഉദിച്ചു ഈ പരിചയപ്പെടുത്തല്‍ ,.,.നന്ദി അജിത്‌ ഏട്ടാ .,.,

    ReplyDelete
  69. valare nadhi.ippol aa blog kandu.thankalude vaakukal kirukrityam

    ReplyDelete
  70. കവയിത്രിയെ നേരത്തെ ഫേസ്ബുക്ക് വഴി കണ്ടെങ്കിലും ഈ കവിതമഴ ഇപ്പോഴാണ് ശ്രദ്ധിച്ചത്!!!

    ചില കണക്കുകള്‍ :

    2012 ല് ഇതുവരെ 555 കവിതകള്‍
    അതായത് 555/305 = ദിവസേന 2 കവിതകള്‍ വീതം.

    ആഗസ്റ്റില്‍ മാത്രം 200 കവിതകള്‍
    അതായത് ദിവസേന 7 കവിതകള്‍ വീതം.

    പെന്‍ഡ്രൈവും മെയില്‍ബോക്സും മുതല്‍ ഹിജടകളും പുല്ചാടികളും വരെ കവിതയ്ക്ക് വിഷയമാകുന്നു! ഇത്രയുമൊക്കെ ചെയ്യാന്‍ അപ്പാരമായ ഭാവന തന്നെ വേണമെന്ന് പറയാതെ വയ്യ!!!

    ReplyDelete
  71. ആ ബ്ലോഗ്‌ ഞാനും വായിച്ചു ..... തീര്‍ച്ചയായും അതി മനോഹരം .... ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട് എഴുതിയ മനോഹരമായ കൊച്ചു കൊച്ചു കവിതകള്‍ ......ഇങ്ങനെ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു നന്ദി

    ReplyDelete
  72. ഇങ്ങനെ ഒരു പുസ്തകം വന്നതായി അറിഞ്ഞില്ല. നന്ദി അജിയേട്ടാ. ഈ വിവരം തന്നതിന് മാത്രമല്ല. എന്‍റെ "ആര്‍ദ്രമോഹം" എന്നാ കവിതയ്ക്ക് തന്ന പ്രോത്സാഹനത്തിനും. സത്യം പറയട്ടെ - ഞാന്‍ അതൊരു ലളിതഗാനമായിതന്നെ തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഭാവം മാറിപ്പോയി. നന്ദി.

    ReplyDelete
  73. നന്ദി അജിത്തേട്ടാ വിവരങ്ങള്‍ പങ്കു വച്ചതിനു . സ്നേഹത്തോടെ PRAVAAHINY
    അജിത്തേട്ടന്‍റെ ഒരു സഹായം എനിയ്ക്കും വേണം കേട്ടോ

    ReplyDelete
  74. Dear Ajith.... nannayi ..... ariyathe poyene allenkil....manoharamaaya oru blogum koodi ende vaayanapattikayil....Thanks a lot.

    ReplyDelete
  75. നല്ല പുസ്തക വലോകനം ഒപ്പം ഏറെ ബ്ലോഗ്കുകളെ പരിചയ പെടാന്‍ കഴിഞ്ഞു ,നന്ദി

    ReplyDelete
  76. ajithetaa.. njanum und koot.

    nalla post. nanni.

    ReplyDelete
  77. അജിത്തേട്ടാ...
    ഞാന്‍ 'എന്ന് സ്വന്ത'ത്തില്‍ ആദ്യമായാണ് വരുന്നത്...
    എന്റെ പുതിയ ഒരു പോസ്റ്റ്‌ മാത്രം പ്രായമുള്ള ബ്ലോഗില്‍ കമന്റ്‌ ചെയ്തതിനു നന്ദി
    'എന്ന് സ്വന്തം' ഇനി 'എന്റെ സ്വന്തം'...ഞാന്‍ ഇവിടെ എപ്പോഴും വരും
    പിന്നെ നിശാഗന്ധി പരിചയപ്പെടുത്തിയതിനും വളരെ വളരെ നന്ദി...

    ReplyDelete
  78. സന്ദര്‍ശിക്കയും നല്ല വാക്കുകള്‍ പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷത്തോടെ നന്ദി

    @അരുണ്‍
    @പി ആര്‍
    @വാത്സാ
    @ആസിഫ്
    @സുലേഖ
    @വിഷ്ണു
    ‌‌@ആഷാ ശ്രീകുമാര്‍
    @ശ്രീ മണ്ണൂര്‍
    @പ്രീത
    @അമ്പിളി
    @സംഗീത
    @ജീ ആര്‍ കവിയൂര്‍
    @അലി മജാഫ്
    @വിഷ്ണു ഗിരിഷ്

    ReplyDelete
  79. അജിത്തേട്ടാ, വിവരണം വളരെ നന്നായിരിക്കുന്നു. നിശാഗന്ധി എന്നാ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തിയതിന് നന്ദി. ഞാന്‍ എത്താന്‍ ഏറെ വൈകിയെങ്കിലും മുന്‍പ് പോസ്റ്റ്‌ ചെയ്ത കവിതകള്‍ വായിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
  80. ഈ പരിചയപ്പെടുത്തല്‍ വളരെ മനോഹരം!

    ReplyDelete

  81. ഈ പുതിയ ലോകത്ത് എത്തിയ എനിക്ക്
    പുതുമയുള്ള കവിതാ സമാഹാരം പരിചയപ്പെടാന്‍
    കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് ,അതിനു വഴികാട്ടിയ
    അജിത്‌ സാറിന്‍റെ തൂലിക അനുഗ്രഹീതമാണ് ...അഭിനന്ദനങ്ങള്‍ .

    ReplyDelete
  82. ഹൃദ്യമായ പരിചയപ്പെടുത്തല്‍ അജിത്തേട്ടാ.. ചിലപ്പോഴൊക്കെ ഞാനും കൂടാറുണ്ട് നിശാഗന്ധിയെ വായിക്കാന്‍., മികവുറ്റ കവിതകള്‍

    ReplyDelete
  83. പരിചയപ്പെടുത്തല്‍ വളരെ നല്ലരീതിയില്‍ ആയി. ഭാവുകങ്ങള്‍.

    ReplyDelete
  84. @തൃശ്ശൂര്‍ക്കാരന്‍
    @ശ്രുതി
    @ഇലഞ്ഞിപ്പൂക്കള്‍
    @ഡോക്ടര്‍

    സന്ദര്‍ശനത്തിന് നന്ദി.
    വീണ്ടും വരണം

    ReplyDelete
  85. നന്ദി ജിലുവിനെ പരിജയപ്പെടുത്തിയത്തിനു ....
    ഈ അവലോകനത്തിനും ....

    ReplyDelete
  86. ഈ വഴിക്ക് ആദ്യമായാണ്.
    വായനാസുഖം ഉള്ള ഒരു പോസ്റ്റ്‌

    എന്റെ രചനകള്‍ ഒരു പുസ്തകമായി അച്ചടിച്ച്‌ കാണാന്‍ എനിക്കും ആഗ്രഹം ഉണ്ട്. ഇതുവരെ സാധിച്ചില്ല. താങ്കള്‍ക്ക് ആയല്ലോ.
    വെരി ഗുഡ്
    greetings from trichur

    ReplyDelete
  87. പുതിയ എഴുത്തുകാർക്ക് ഉത്തേജനം നൽകുന്ന എഴുത്ത് .......നന്ദി...

    ReplyDelete
  88. ഹൃദ്യമായ പരിചയപ്പെടുത്തൽ.. നന്ദി..!

    ReplyDelete
  89. അജിത്തേട്ടാ അഭിന്ദനങ്ങൾ..ഒരു പുസ്തകത്തെ താങ്കൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ അത് നൂറു പുസ്തകം എഴുതിയതിന് തുല്യമാകുന്നു...

    രജിലാൽ 10:11

    ReplyDelete
  90. വളരെ നന്ദി, സര്‍. പുസ്തകം സ്വന്തമാക്കാന്‍ ശ്രമിക്കാം .

    ReplyDelete
  91. ഹഫ്സ കല്ലുങ്കല്‍December 1, 2012 at 4:58 AM

    ഞാന്‍ ഒരു പാട് നാളായി ഈ നിശാഗന്ധിയുടെ വായനക്കാരിയാണ്...അവരുടെ വാക്കുകള്‍ മനസില്‍ നിന്നും മായാത്തവ തന്നെ..അവരുടെ ആദ്യ കവിത സമാഹാരവും ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്..

    ReplyDelete
  92. ഈ നിശാഗന്ധിയുടെ ഒരു വായനക്കാരിയാണ് ഞാനും..അവരുടെ ആദ്യ കവിത സമാഹാരവും ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്...

    ReplyDelete
  93. ഡാഷ് ബോര്‍ഡിലും ഫെയ്സ്ബുക്കിലും പതിവുകാരനല്ലാത്തതിനാല്‍
    അജിത്‌ ചേട്ടന്റെ ഈ പോസ്റ്റ്‌ എനിക്ക് മിസ്സ്‌ ചെയ്തു. എന്നാല്‍ ഇപ്പോള്‍
    വായിച്ചു. ഇഷ്ടമായി. നിശാ ഗാന്ധിയുടെ ബ്ലോഗ്‌ എന്റെ പ്രിയപ്പെട്ട വായനയാണ്.
    സമയക്കുറവു കാരണം ഇപ്പോള്‍ ബ്ലോഗ്‌ വായന കുറവാണെന്ന് മാത്രം.

    ReplyDelete
  94. നല്ല പരിചയപ്പെടുത്തല്‍. ബ്ലോഗ്ഗെര്‍ക്കും കവയിത്രിക്കും ആശംസകള്‍.

    ReplyDelete
  95. ഇരുളില്‍ പൂക്കുന്ന നിശാഗന്ധിയെ വെളിച്ചത്തിലേക്ക് നയിച്ചതിന് നന്ദി ....

    ReplyDelete
  96. അജിത്,

    ഈ പോസ്റ്റ് ഇപ്പൊഴാണ് കാണുന്നത്. പുസ്തകത്തെ പറ്റിയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അത് ബ്ലോഗിലേക്കും എഴുത്തുകാരിയിലേക്കും പ്രസാധകരിലേക്കും കൂടുതല്‍ തിരിഞ്ഞോ എന്നൊരു സന്ദേഹമുണ്ട്. പക്ഷെ, ജിലു എന്ന എഴുത്തുകാരിയെ സംബന്ധിച്ച് ഇത് നല്ല ഒരു പരിചയപ്പെടുത്തല്‍ തന്നെയാണ്.

    ReplyDelete
  97. അജിത്ജിക്കും നിശാഗന്ധിക്കും ആശംസകളോടാശംസകള്‍ ..

    ReplyDelete
  98. അഭിനന്ദനം ...അജിത്‌

    ഈ പരിചയ പെടുത്തലിനു

    ഒപ്പം ആശംസകള്‍ ഈ കവയത്രിക്ക്

    ReplyDelete
  99. അജിത്തെട്ടാ ...ഈ പോസ്റ്റ്‌ ഞാന്‍ ഇപ്പോഴാ കാണുന്നത് ... ജീലുവിന്റെ ബ്ലോഗില്‍ ഒന്ന് പോയെച്ചും വരാം ... അവിടെ വളരെ ചുരുക്കമേ പോയിട്ടുള്ളൂ...കവിത പലപ്പോഴും എനിക്ക് ദഹനക്കേട് ഉണ്ടാക്കുന്ന ഒരു വിഭാവമായതിനാല്‍ അധികം വായിക്കാന്‍ മെനക്കെടാറില്ല എന്നതാണ് സത്യം .. എന്നാലും ഈ പോസ്റ്റ്‌ വായിച്ചപോള്‍ ഒരു ഉന്മേഷം ഒക്കെ കിട്ടിയിട്ടുണ്ട്... അത് കൊണ്ട് ഇന്ന് തൊട്ടു കവിത വായന തുടങ്ങാന്‍ ഉദ്ദേശിക്കുന്നു ..

    ReplyDelete
  100. സുന്ദരിയായ കവയത്രിക്ക് അതിലും സുന്ദരമായൊരു പരിചയപ്പെടുത്തല്‍

    എന്തേ അജിത്തെട്ടാ ഇതെഴുതാന്‍ ഇത്രേം വൈകിയത്!

    ReplyDelete
  101. ആധുനിക കവിതകള്‍ക്കും പരമ്പരാഗത കവിതകള്‍ക്കുമി ടയിലെ പാലം തീര്‍ത്ത ഡി .വിനയചന്ദ്രന്‍ മാഷിന്റെ വിയോഗ ദിനം എനിക്ക് ഈ കവിതകളെ അല്ലെങ്കില്‍ ഈ കവിയത്രിയെ അറിയാന്‍ കഴിഞ്ഞത് യാദൃശ്ചികമെങ്കിലും മനസ്സില്‍ ഒരാശ്വാസം നല്‍കുന്നു . നന്ദി സാര്‍

    ReplyDelete
  102. കവിത പൊതുവേ കഷണ്ടിക്കകത്ത് കയറാത്തതിനാൽ നോക്കാറില്ല.ഈ പരിചയപ്പെടുത്തൽ നന്നായി.

    ReplyDelete
  103. ഈ പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  104. അജിത്തേട്ടന്റെ തലമുറയില്‍ നിന്നും ഒരു പേരക്കുട്ടിയുടെ എഴുത്തുകള്‍ പുസ്തകരൂപത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തൊഷം ഉണ്ട്.

    എനിക്ക് കവിതാസ്വാദനം കുറവാണ്, പ്രതികരണവും. എന്നിരുന്നാലും അവിടെയുമിവിടെയുമായി കുറച്ച് വായിച്ചു.

    ReplyDelete
  105. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ എന്റെ മനസിൽ തട്ടിയിട്ടുണ്ട്..നന്ദി അജിത്തേട്ടാ..

    ReplyDelete