പരക്കെ
വെട്ടം
പകരാനായിട്ടെ-
നിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ
മരുത്ത് വീണ്ടും പലകോണില്‍ നി-
ന്നുറക്കെ വീശിയടിക്കുമ്പോള്‍
മരിച്ചുപോകാന്‍ നേരമടുത്താല്‍
ഇരിപ്പതെന്തിന്നുലകത്തില്‍
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ
എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍ വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ
ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ
ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍
നിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ
മരുത്ത് വീണ്ടും പലകോണില്‍ നി-
ന്നുറക്കെ വീശിയടിക്കുമ്പോള്‍
മരിച്ചുപോകാന്‍ നേരമടുത്താല്‍
ഇരിപ്പതെന്തിന്നുലകത്തില്‍
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ
എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍ വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ
ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ
ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍
ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരിയ്ക്കല്‍ ചിത്രത്തിന് യോജിച്ച കവിത എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. കാറ്റില്‍ ആടിയുലയുന്ന ഒരു തിരിനാളമായിരുന്നു ആ ചിത്രം. അതുകണ്ടപ്പോള്‍ പെട്ടെന്ന് കുറിച്ചിട്ട വരികളാണിവ. കൈത്തിരിനാളത്തിന്റെ ആത്മഗതമായിട്ടാണ് ഈ വരികള്‍ സങ്കല്പിച്ചിരിയ്ക്കുന്നത്.
ആഹാ അജിത്തെട്ടാ ഒരുപാട് നാളുകള്‍ക്ക് ശേഷം കവിതയുമായ് ആണല്ലോ..
ReplyDeleteനിമിഷ കവിത നന്നായിട്ടുണ്ട്... ജ്യോതിര്‍ഗമയ.. വെളിച്ചത്തിലേക്ക് അല്ലേ..
"ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ" അര്‍ത്ഥവത്തായ വരികള്‍..
ആദ്യമായ് കേള്‍ക്കുന്ന വാക്ക് "ആന്ധ്യ" അര്‍ത്ഥമെന്തെന്ന് പറഞ്ഞു തരാമോ..?
ഒരുപാട് സന്തോഷം, കുറെ നാളുകള്‍ക്കൊടുവില്‍ ഇവിടെ ഒരു പോസ്റ്റ് കണ്ടതില്‍...
ശുഭരാത്രി...
ആന്ധ്യം=കാഴ്ച്ചയില്ലായ്മ, അന്ധത
Deleteനല്ല അഭിപ്രായത്തിനും നല്ല ചോദ്യത്തിനും നന്ദി നിത്യഹരിതമേ.
സുഖാന്ധ്യം...
Deleteഒരു ചെറുതിരി നാളം മതിയാവും നാളേക്കൊരു വഴിവിളക്കാവാന്‍...
ReplyDeleteനല്ല കവിത അജിത്തേട്ടാ...ചൊല്ലാന്‍ ഈണമുള്ള കവിത..
വളരെ മനോഹരം ആയിരിക്കുന്നു.
ReplyDeleteനിമിഷ കവിത എഴുതുക എന്നത് വളരെ കഴിവുള്ളവർക്ക് മാത്രമേ കഴിയൂ...
അര്‍ത്ഥവത്തായ വരികളാൽ സംപുഷ്ട്ടം .
ആ ചിത്രം കൂടി ചെർക്കാമായിരുന്നു.
എല്ലാ ഭാവുകങ്ങളും നെരുന്നു... സസ്നേഹം
മനോഹരമായിരിക്കുന്നു. ആ ചിത്രം കൂടി ചേര്‍ത്താല്‍ വായന കുറേക്കൂടി ആസ്വാദക മാവുമെന്നു തോന്നുന്നു.
ReplyDelete"നനുത്ത വെട്ടം തെളിയട്ടേ...."
ReplyDeleteനിമിഷ കവിത നന്നായിട്ടുണ്ട് അജിത്തേട്ടാ. നല്ല അര്‍ത്ഥമുള്ള വരികള്‍...
2013ലെ ആദ്യ ബ്ലോഗ്. ഒരു തിരി വെട്ടം ലോകം മുഴുവന്‍ നിറയട്ടെ.
ReplyDeleteനീണ്ട മൌനത്തിന് ശേഷം ഹൃദ്യമായ ഒരു ഭാഷണം.
ReplyDeleteഒരു വിപ്ലവ കവിതപോലെ..മനസ്സിനെ ഉത്തേജിപ്പിക്കുന്ന മനോഹരമായ വരികള്‍ ..
കനത്ത കൂരിരുള്‍ ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ..
ആശംസകള്‍
മനോഹരം, മാഷേ.
ReplyDeleteആ ചെറു കൈത്തിരി നാളം വായിച്ചവസാനിപ്പിച്ചപ്പോഴേയ്ക്കും മനസ്സു മുഴുവനും നിറഞ്ഞു കത്തുന്നു.
ആന്ധ്യങ്ങൾ അകറ്റാൻ നനുത്ത തിരിനാളങ്ങൾ കൂട്ടമായ് തെളിയട്ടെ ... ജ്യോതിർഗമയ ....
ReplyDeleteഈണത്തിൽ ചൊല്ലാൻ കഴിയുന്നുണ്ട്. ചിത്രം ഇല്ലേലും കുഴപ്പമില്ല (വാക്കുകൾ കൊണ്ട് ചിത്രമെഴുതുന്നവനാണല്ലോ നല്ല കവി )
****
ഇടവേളക്ക് ശേഷം അജിത്തേട്ടന് സ്വാഗതം. (എല്ലാ ബ്ലോഗുകളിലും സ്ഥിരമായ് കാണുന്ന അജിത്തേട്ടനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് കാണാനില്ലായിരുന്നല്ലോ അതാ ഇടവേള എന്ന് പറഞ്ഞത് , അതിനിടക്ക് ഞാനും ഒരു കഥ ഇട്ടിരുന്നു, അവിടെയും കണ്ടില്ല !!! :) )
ഫ്ലാറ്റ് മാറുകയായിരുന്നെന്നു പിന്നീട് ഫേസ് ബുക്കിൽ വായിച്ചിരുന്നു. എല്ലാം ഭംഗിയായി എന്ന് കരുതുന്നു.
ആന്ധ്യം എനിക്കും സംശയം ആയിരുന്നു.പിന്നെ കിട്ടി അജിതെട്ടനില്‍ നിന്നും.ആശംസകള്‍
ReplyDeleteവെട്ടം കെടാതെ നമ്മള്‍ സൂക്ഷിക്കണം
കവിത വായിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. എങ്കിലും കവിത എഴുതാനുള്ള ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ..
ReplyDeleteഅങ്ങിനെ കുറെ നാളുകള്‍ക്കു ശേഷം ഒരു കവിതയെ പെറ്റിരിക്കുന്നു അജിതേട്ടന്‍. .വലിയ അഭിപ്രായങ്ങളൊന്നും പറയാന്‍ ഞാന്‍ ആളല്ല. കാരണം കവിതയാണല്ലോ സംഗതി. എങ്കിലും ഈ വരികള്‍ ഞാന്‍ താഴെ കോപ്പി ചെയ്യുന്നു.
ReplyDeleteഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ
"ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍.<"
പകര്‍ന്നേകുന്ന ഒരിറ്റുവെട്ടം പകര്‍ന്നുപകര്‍ന്ന്
പാരിടമെല്ലാമേ പ്രകാശം പരക്കട്ടെ!
ഒളിമിന്നുന്ന അക്ഷരദീപങ്ങളില്‍ ഊര്‍ജ്ജത്തിന്‍റെ ഇന്ധനം പകരുന്ന
അജിത് സാറിന്‍റെ അര്‍ത്ഥമുള്ള കവിത മനോഹരമായി.
ആശംസകളോടെ
ഇനിയും എഴുതണം….എനിക്ക് വളരെയധികം മതിപ്പ് തോനുന്നു….ശുദ്ധമലയാളത്തിൽ പ്രാസമനുസരിച്ച് ചിട്ടപ്പെടുത്തുയ സുന്ദരമായ വരികൾ…ശുഭദിനം നേരുന്നു
ReplyDeleteവളരെ ഇഷ്ടമായി
ReplyDeleteഅജിത്തേട്ടാ...... ഒരു നിമിഷ കവി കൂടെയാണല്ലേ....? കൈത്തിരി നാളത്തിന്റെ ആത്മഗതം വളരെ നന്നായിരിയ്ക്കുന്നു...
ReplyDeleteശുദ്ധമലയാളമാണെങ്കിൽക്കൂടി കവിതയൊന്നും വായിച്ചാൽ തലയിൽ കയറുന്ന ആളല്ല ഞാൻ...തലയിൽ ആൾതാമസം ഇല്ലാത്തതിന്റെ ഒരു കുഴപ്പമേ.. :).. പിന്നെ രണ്ടുപ്രാവശ്യം വായിച്ചു..... അപ്പോഴാണ് അർത്ഥമൊക്കെ മനസ്സിലായത്....
കനത്ത കൂരിരുളിനെ അകറ്റാൻ ഒരു ചെറുതിരിനാളം ധാരാളമാണല്ലോ.... തുടക്കക്കാരുൾപ്പടെയുള്ള എല്ലാ ബ്ലോഗേഴിനും അകമഴിഞ്ഞ പ്രോത്സാഹനം നൽകുന്ന അജിത്തേട്ടനേപ്പോലെ...
എല്ലാവിധ ആശംസകളും നേരുന്നു... സ്നേഹപൂർവ്വം...
മനോഹരം അജിത്‌ഭായ്...
ReplyDeleteദ്വിതീയാക്ഷരപ്രാസത്തോടൊപ്പം വൃത്തവും അകമ്പടി സേവിച്ചപ്പോൾ അതിമനോഹരമായി... ഗണം തിരിച്ച് വൃത്തത്തിന്റെ പേരു കണ്ടുപിടിക്കുവാൻ വർഷങ്ങൾ ഏറെ താണ്ടിയത് കൊണ്ട് മറന്നുപോയി... എങ്കിലും ഒരു സംസ്കൃത വൃത്തമല്ലേ ഇത്...?
അർത്ഥസമ്പുഷ്ടമായ വരികൾ...
അഭിനന്ദനങ്ങൾ അജിത്‌ഭായ്...
വളരെ ഇഷ്ടമായി അജിത്തേട്ടാ .. :)
ReplyDeleteഅന്ന് നടത്തിയ മത്സരം ഓര്‍മയുണ്ട് .:) കവിത നന്നായി അജിത് ഏട്ടാ... :)
ReplyDeleteക്രൂരം കൂരിരുളേറിടുന്നു കലികാ-
ReplyDeleteലത്തിന്‍ പടപ്പാച്ചിലില്‍
പാരം ഘോരവിഷം നിറഞ്ഞു; തടയാ-
നാവില്ലയെന്നാകിലും
നേരാണിറ്റു വെളിച്ചമെന്‍ മിഴികളില്‍-
ക്കാട്ടിത്തെളിച്ചീടുകില്‍
ച്ചേരുന്നീദൃശ ദീപ്തിതന്‍ ചെറുതിരി-
ക്കാവില്ലണഞ്ഞീടുവാന്‍.
ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ...............!
അജിത്തേട്ടാ , കൂടുതലെഴുതാന്‍ ആകുന്നില്ല ..
അറിവിന്റെ പരിമിതിയാകാം ..
പക്ഷേ പണ്ട് ഏതൊ ക്ലാസ്സില്‍ പഠിച്ച
ഈണം പകരുന്ന കവിത പൊല്‍ സുന്ദരം ..
പിന്നെയും പിന്നെയും വായിക്കുമ്പൊള്‍ സുഖവും ..
ഇരുട്ടില്‍ ഒരു തരി വെട്ടമായി ജ്വലിക്കുന്ന
തീനാളത്തിനും പറയുവാനുണ്ടേറേ .......
" ചില വാക്കുകള്‍ എനിക്കും പുതുമ തന്നെ "
സ്നേഹപൂര്‍വം ...
കവിതയെകുറിച്ച് പറയാന്‍ നമ്മള്‍ ആള്‍ അല്ല.
ReplyDeleteവരികള്‍ നന്നായിരിക്കുന്നു.. അത്ര മാത്രം പറയാം.
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ReplyDeleteഒരുതരി വെട്ടം തേടുന്നൂ..
നല്ല കവിത... അജിത്തേട്ടാ... ആശംസകള്‍
ഷൈജു
ReplyDeleteഡോക്ടര്‍
മുബി
വെട്ടത്താന്‍ ജി
ആറങ്ങോട്ടുകര മുഹമ്മദ്
ശ്രീ
നിധീഷ്
പ്രമോദ് കുമാര്‍
വി കെ
പട്ടേപ്പാടം റാംജി
തങ്കപ്പന്‍ സാര്‍
വിജു വി കര്‍ത്താ
ജെയിംസ് സണ്ണി പാറ്റൂര്‍
ഷിബു തോവാള
വിനുവേട്ടന്‍
ദീപ
ആമി
കവി ഷാജി നായരമ്പലം
റിനി ശബരി
ശ്രീജിത്ത് എന്‍ പി
അശ്വതി
എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും സന്തോഷത്തോടെ നന്ദി അറിയിക്കുന്നു
ഒരുപാടുനാളുകൾക്കുശേഷം വീണ്ടും ഇവിടെയൊരു കവിത കണ്ടതിൽ ആഹ്ലാദം. അജിത്തേട്ടൻ കത്തിച്ച ഈ കൈത്തിരി വായനക്കാരന്റെ മനസ്സിൽ അല്പമെങ്കിലും വെളിച്ചം പകരാതിരിക്കില്ല.
ReplyDeleteഅജിത്തെട്ടാ..വളരെ നന്നായിരിക്കുന്നു
ReplyDeleteമരുത്ത് വീണ്ടും പലകോണില്‍ നിന്നുറക്കെ വീശിയടിക്കുമ്പോള്‍
ReplyDeleteമരിച്ചുപോകാന്‍ നേരമടുത്താല്‍ ഇരിപ്പതെന്തിന്നുലകത്തില്‍ ..!
ഇരുട്ടു കട്ടപിടിച്ചൊരു ലോകം ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം വരിക്കയില്ലാ മരണത്തേ ..
താങ്കളിലെ ഉറങ്ങിക്കിടക്കുന്ന
കവിയെ , ഇടക്കിടെ വിളിച്ചുണർത്തിയാൽ
ഞങ്ങൾക്കൊക്കെ ഇതുപോൾ ചില നല്ല കവിതകൾ
വായിക്കാമെന്ന് എന്നും ഓർമ്മയിലുണ്ടായിരിക്കണം കേട്ടോ അജിത്ത് ഭായ്.
Nannaayi...
ReplyDeleteഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ... അജിത് കൈത്തിരി നാളത്തിന്റെ ആത്മഗതമായിട്ടാണ് ഇതെഴുതിയതെങ്കിലും ക്ഷണികമായ മനുഷ്യജീവനുമായി ചേർന്ന് നില്ക്കുന്നു ഓരോ വരികളും. മനോഹരം.
നന്നായി ട്ടോ അജിത്തേട്ടാ .
ReplyDeleteഇടക്ക് മത്സരം വന്നാലേ എഴുതൂ ? :)
പദങ്ങൾ, താളം, ഒഴുക്ക്, കാവ്യാത്മകത ....
ReplyDeleteചെറുപ്പ കാലങ്ങളിൽ പാടിപ്പതിഞ്ഞ ചില വരികളെ പോലെ
വളരെ ഉഷാറായി
ആഫ്റ്റെര്‍ ലോങ്ങ് ബാക്ക് .... ഇടയ്ക്ക് ഓരോന്നായി പോരട്ടെട്ടോ മത്സരത്തിനു കാക്കണ്ട.
ReplyDeleteവളരെ മനോഹരവും അര്‍ത്ഥവത്തുമായ വരികള്‍...,..
ReplyDeleteപണ്ട് സ്കൂളിലൊക്കെ പഠിച്ചിരുന്ന കാലത്തേത് പോലെ ഒരു പ്രത്യേക താളമുണ്ട് വരികള്‍ക്ക്...
ആശംസകള്‍ അജിതെട്ടാ... :)
കേക ? കാകളി? :) അത്രയേ അറിഞ്ഞൂടൂ.. പക്ഷേ വെളിച്ചം ദുഖമാണെന്നാ വലിയ കവി പറഞ്ഞിരിക്കുന്നത്
ReplyDeleteവളരെ നല്ല കവിത അജിത്തേട്ടാ,..
ReplyDeleteലോകത്തുള്ള ഒരു മനുഷ്യരും ഒരു നല്ല നറുവിളക്കാകട്ടെ.!!
നന്മയുടെ പ്രകാശം പരക്കട്ടേ..!! ആശംസകള്‍
പ്രാസം ചേര്‍ത്ത വരികള്‍ വായിക്കാന്‍ തന്നെ ഒരു സുഖമാണ്.
ReplyDeleteഏറ്റം ഇഷ്ടമായ ഭാഗം,
//ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ//
ഇതു തന്നെ.
ആശംസകള്‍ അജിത്തേട്ടാ,
പടപടെന്നു ചൊല്ലി നോക്കാൻ നല്ല സുഖം .
ReplyDeleteകൂരിരുട്ടില് കാറ്റിലാടി അണയാറായ ഒരു തിരിനാളം....ആ തെല്ലുവെളിച്ചത്തെ നമുക്ക് അണയാതെ കാത്തു സൂക്ഷിക്കാം...കവിത നന്നായി. ആശംസകള്
ReplyDeleteഎനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
ReplyDeleteനിനയ്ക്കില്‍ വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ
ഞാനാദ്യമായിട്ടാണ് അജിത് സാറിന്റെ കവിതയ്ക്ക് ഒരു കമന്റ് എഴുതുന്നത്. വളരെ സന്തോഷത്തോടെ.
ഇനിയും പ്രതീക്ഷിക്കുന്നു. ഇതു പോലെ സുന്ദര രചനകൾ..
വളരെ ഇഷ്ടമായി.
ശുഭാശംസകൾ സർ....
നന്നായിട്ടുണ്ട്...
ReplyDeleteആദ്യത്തെ രണ്ടുവരി ഇങ്ങനെ മുറിച്ചെഴുതിയിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയാകുമായിരുന്നു എന്നു തോന്നുന്നു....
പരക്കെ വെട്ടം പകരാനായി-
ട്ടെനിക്കു പോരുകയില്ലെന്നാൽ..
Asok, Thanks for your suggestion
DeleteGood One..!
ReplyDeleteCongrats!
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ReplyDeleteഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ
വളരെ ഇഷ്ടമായി.ഓരോ വരികളും
വായിക്കാന്‍നല്ല സുഖം .
പ്രിയപ്പെട്ട അജിത്തേട്ടാ,
ReplyDeleteകവിത വളരെ ഇഷ്ടമായി
ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
നാസര്‍
ReplyDeleteദീപ
മുരളീമുകുന്ദന്‍
ദിലീപ്
അമ്പിളി
ചെറുവാടി
മനാഫ്
കാത്തി
മനോജ് കുമാര്‍
രാഹുല്‍
രാജിവ്
ജോസലെറ്റ്
നീലിമ
അനുരാജ്
സൌഗന്ധികം
അശോകന്‍
മൈ ഡ്രീംസ്
കൊച്ചുമുതലാളി
നളിനകുമാരി
ഗിരീഷ്
പ്രിയസുഹൃത്തുക്കളുടെ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും വളരെ നന്ദി
കുറെ നാളു കൾക്ക് ശേഷം അജിത്തെട്ടന്റെ ഒരു പോസ്റ്റ്,കവിതയിൽ വലിയ അഭിപ്രായം പറയാൻ ആളല്ല ,എങ്കിലും ഇഷ്ടായി..ആശംസകൾ
ReplyDeleteഎന്നിട്ട് ആ ചിത്രം എവിടെ ????
ReplyDeleteഅതു കണ്ടിട്ടു വേണം എനിക്ക് വല്ല കവിതേം വരുമോ എന്നറിയാന്‍ ...
ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍
ഉള്‍ക്കരുത്തേകി ഈ വരികള്‍.....
ഇത്തിരി വെട്ടത്തില്‍ നിന്ന് കൊണ്ട് ഒത്തിരി വെട്ടം നല്‍കിയ വരികള്‍.... ആശംസകള്‍..
ReplyDeleteഭാവനയുടെ സാധ്യതകൾ നിസ്സീമമാണ്
ReplyDeleteകാണിച്ചു തന്നു !!
ആശംസകൾ
മുനിഞ്ഞുകത്തും കൈത്തിരിതന്നുടെ
ReplyDeleteപടം മനസ്സിൽ തെളിയുമ്പോൾ
വിടർന്ന ഭാവനതൻ തിരിനാളം
പരത്തി ഭാസുരദീപ്തി സഖേ !
മനസ്സില് നിന്നു കത്തുന്നു ഈ കൈത്തിരി നാളം.
ReplyDeleteമനോഹരമായി.
അസ്സലായിട്ടുണ്ട്...നല്ല താളവും നല്ല വരികളും....ഫേസ്ബുക്കില്‍ ഉണ്ടോ??..പ്രൊഫൈല്‍ നെയിം എന്താണ്??
ReplyDeleteഅജിത് , സ്നേഹിതാ, ,ആദ്യമായാണ് ഈ ബ്ലോഗ് ല്‍ ..
ReplyDeleteകവിത വളരെ നന്നായി.
''ദീപമേ,നയിച്ചാലും ...'' പ്രാര്‍ഥി ക്കുന്നു....സ്നേഹദീപങ്ങള്‍ തെളിയുമായിരുന്നെങ്കില്‍ ഈ ലോകത്തിന്‍റെ തിമിരാന്ധ്യങ്ങള്‍എന്നേ മറഞ്ഞു പോയേനെ .കവിതയ്ക്ക്..കവിമനസ്സിനു...നന്ദി.
ദീപു
ReplyDeleteപെണ്‍കൊടി
രമേഷ് സുകുമാരന്‍
ഉമ്മു അമ്മാര്‍
രഘുമേനോന്‍
മധുസൂദനന്‍
ഭാനു
ദിവ്യ
ശാന്തകുമാരി വിജയന്‍
നിങ്ങളുടെയെല്ലാം വാക്കുകള്‍ എനിയ്ക്ക് വളരെ പ്രചോദനമാണ്
വീണ്ടും കാണാം, നന്ദി
ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍.................അര്‍ത്ഥ സമ്പൂര്‍ണ്ണമായ കവിത , വായിക്കുന്നവരെ ശക്തരാക്കുന്ന വരികള്‍ .
നല്ല ഒരു രചന
ReplyDeleteആശംസകള്‍
'ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ'
നന്മയുടെ വെളിച്ചം പകരുന്ന വരികള്‍.... വളരെ നന്നായിരിക്കുന്നു അജിത്തേട്ടാ...
അതെ ഒരു ചെറു കൈത്തിരി നാളം മതി ,
ReplyDeleteഅതു ഉയര്ത്തിപ്പിടിക്കുന്ന കൈ വിശുദ്ധമെങ്കിൽ....
അജിത്തേ ഗവിത വായിച്ചാല്‍ പണ്ടേ മനസ്സിലാവില്ല. അതുകൊണ്ട് നല്ല ബെസ്റ്റ് ഗവിതയാണ് പച്ചേങ്കി മ്മക്ക് ദഹിചൂല എന്ന കമന്റ് നല്‍കുന്നു.
ReplyDelete"ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍"
എത്ര നല്ല വരികൾ ............
എല്ലാ അന്ധതകളും നീങ്ങട്ടെ ......ലോകം പ്രകാശ പൂരിതമാകട്ടെ
സ്കൂൾ ക്ലാസ്സുകളിൽ ചൊല്ലിപ്പഠിച്ച കവിതകൾ പോലെ മനോഹരം!
ReplyDeleteപുതിയ വാക്കുകളും കൂടിയായപ്പോൾ ഒരു കൊച്ചു സദ്യ നുണച്ച പോലെ
നല്ല താളമുള്ള കവിതകള്‍ എവിടെക്കണ്ടാലും നോക്കിപ്പോവും ..ഇഷ്ടായി :)
ReplyDeleteവായിക്കാൻ വൈകി എങ്കിലും, ഒരു പാട് ഇഷ്ടമായി.
ReplyDeleteഈ വരികളുടെ വെളിച്ചം ഇടവേളകൾ ഇല്ലാതെ നിറയട്ടെ.
മനസ്സുകളൊന്നാകുന്ന വെളിച്ചം നിറയാനെന്റെയും പ്രാർത്ഥ്തന. വെളിച്ചത്തേക്കാൾ വെളിച്ചം വെളിച്ചത്തിനു മാത്രം.
ReplyDeleteഉണർന്നുദിക്കുന്ന വാക്കുകൾ.
മിനി
ReplyDeleteഗീതാകുമാരി
ബെന്‍ജി
സുലൈമാന്‍ പെരുമുക്ക്
താഹിര്‍ കെ കെ
അഷറഫ് സല്‍വ
അന്‍വര്‍
ലിഷ
സലാം
വിജയകുമാര്‍
സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ
ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും
അണഞ്ഞുപോവാതെ കാക്കാം നമ്മിലും ഒരു തിരിവെട്ടം.
ReplyDeleteഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍ വിപ്ലവമുരുവാകാന്‍
ഞാൻ ആദ്യായാ ഇവിടെ വരണെ
ഇത്തിരി വൈകിപ്പോയി
ഈ വെട്ടം ഞാന്‍ കാണാന്‍ വൈകി ..
ReplyDeleteകവിത ഗ്രൂപ്പില്‍ വായിച്ചിരുന്നു.
ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍
നല്ല വരികള്‍ ... നല്ല കവിത
ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ....!
Hrudayathodu cherkkaan....! Manoharam, Ashamsakal...!!!
ഞാന്‍ പിന്നെ എപ്പൊഴും ലേറ്റ് ആണല്ലോ...
ReplyDeleteഅപ്പോ കവിതേം എഴുതും അല്ലേ? വരികള്‍ ഇഷ്ടമായി കേട്ടോ. അഭിനന്ദനങ്ങള്‍
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ReplyDeleteഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ
ഉള്ളിൽ ഉണർവ് നിറയ്ക്കുന്ന കവിത . ജ്യോതിർഗമയ ,, ഇമ്പമുണ്ട് അജിത്തേട്ടാ , വായിക്കാനും ഉൾക്കൊള്ളാനും ...
ആത്മാവിന്റെ കവിത പോലെ
ReplyDeleteമനോഹരം
ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍.....എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.
വൈകിയാണ് വായിച്ചത്..
ReplyDeleteനന്നായിരിക്കുന്നു...
ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍,
നന്മയുടെ വെട്ടം അണയാതെ സൂക്ഷിക്കാം.
പകരാം, പരസ്പരം,
ആശംസകൾ, അജിത്തേട്ടാ
പൂ പോലെ ഈ വരികൾ വിരിഞ്ഞ ആ നിമിഷം
ReplyDeleteബഷീറിയൻ ഭാഷയിൽ അനർഘ നിമിഷം എന്നു പറയും.
ഈ ചെറുകൈത്തിരി നാളം കാണാന്‍ വളരെ വൈകി ..
ReplyDeleteനിമിഷകവിത നന്നായിരിക്കുന്നു അജിത്തെട്ടാ ..
അവന്തിക
ReplyDeleteവേണുഗോപാല്‍
സുരേഷ് കുമാര്‍
എച്മുക്കുട്ടി
ലിഷാന
രതീഷ് ബാബു
തുളസി
ഇന്ദുരാജ്
മുഹമ്മദ് സലാഹുദീന്‍
ടി.ആര്‍.ജോര്‍ജ്
കൊച്ചുമോള്‍
നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിനന്ദനവാക്കുകള്‍ക്കും വളരെ നന്ദി
ഇത്തിരി വൈകി ഇവിടെയെത്താന്‍. ഗംഭീരമായിരിക്കുന്നു കവിത.
ReplyDeleteവൈകിയാലും സാരമില്ല
Deleteവരുന്നതല്ലേ സന്തോഷം
എഴുത്തുകാരി ചേച്ചീ.....ഇല്ല വൈകിയിട്ടില്ല
ReplyDelete“ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ“
വളരെ വളരെ സത്യം.....
കവിതകള്‍ വായിക്കാനും കേള്‍ക്കാനും ഏറെ ഇഷ്ടം, നല്ല വരികള്‍.
ReplyDeleteഈ വര്ഷം ഇങ്ങനെയൊരു കവിത ഉണ്ടായിരുന്നോ!
ReplyDeleteനല്ലൊരു വായന വൈകിയതില്‍ ക്ഷമാപണം...
ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ ഒരു ചെരുതിരിനാളത്തില്‍ നിന്നിത്രയും...എങ്കില്‍ സൂര്യാ.....പോരട്ടെ..
എഴുത്തുകാരി
ReplyDeleteഅരീക്കോടന്‍ മാഷ്
പവിത്രായനം
ശ്രദ്ധേയന്‍
തുമ്പി
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി
ചെറു തിരികൾ കൊളുത്തിയുണ്ടാക്കുന്ന പ്രതീക്ഷകളുടെ വലിയ സാമ്രാജ്യങ്ങൾ .. കൊള്ളാം മാഷെ . .അഭിനന്ദനങ്ങൾ ...
ReplyDeleteതാങ്ക്സ് പുഷ്പാംഗദ്
Deleteഅജിത്തെട്ടാ, എന്‍റെ ബ്ലോഗില്‍ പോസ്റ്റ് വരേണ്ട താമസം കമന്റ് എഴുതുന്ന ആളിന്‍റെ ഈ പോസ്റ്റ് കാണാന്‍ വൈകി. ഒരു കുഞ്ഞു തിരിവേട്ടത്തെ കുറിച്ച് ഇത്രയൊക്കെ എഴുതാം എന്ന് അതിശയത്തോടെ വായിച്ചു. കവിതകളുടെ ലോകത്തെ ഗുരുവിനോട്, ഈ ചെറിയകുട്ടി എന്തഭിപ്രായം പറയാന്‍!
ReplyDeleteഞാന്‍ ടൈപ് ചെയ്യുന്നത് വളരെ സ്ലോ ആണ്. അതുകൊണ്ട് കിട്ടുന്ന സമയം എഴുതിവച്ച കഥ ഏതെങ്കിലും കമ്പ്യൂട്ടറില്‍ ആക്കും. കവിത, പിന്നെ, നേരിട്ട്, അപ്പപ്പോ ആണ്. എഴുതുക എന്നല്ലാതെ മറ്റു ബ്ലോഗുകളില്‍ പോകാനും വായിക്കാനും സമയം കണ്ടെത്താത്തതിന്‍റെ കുഴപ്പം എനിക്കുണ്ട്.അത് പരിഹരിക്കണം..
അനിത,
Deleteനന്ദി, വീണ്ടും വരിക
മാഷേ ഇക്കവിത ഇവിടെ കാണുവാൻ വളരെ വൈകിയെന്നു ഖേദത്തോടെ കുറിക്കട്ടെ. fb യിൽ കണ്ടിരുന്നു ഇവിടെ ചേർത്ത വിവരം അറിഞ്ഞില്ല.
ReplyDeleteഅവസാന ശകലം വളരെ ഇഷ്ടായി.
"ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍"
അതെ
"ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍,
പല പ്രശ്നങ്ങളും ഇല്ലാതാകും"
ഈ ബ്ലോഗ് ബാനറിനു താഴെ കുറിച്ച വരികൾ വീണ്ടും കുറിക്കട്ടെ!
"മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ.."
ഇതാണല്ലോ ഇന്ന് ബ്ലോഗിലും മറ്റെല്ലയിടങ്ങളിലും കണ്ടു വരുന്നത്. ഇതിനൊരു അറുതിയുണ്ടാകില്ലേ മാഷെ?
പിന്നെ പുതിയ പോസ്ടിടുമ്പോൾ ഒരു വരി വിവരം മെയിലിൽ വിടുമല്ലോ പ്ലീസ് !
ഞാനും അന്നൊരു കുറി ഈ ബന്ധത്തിൽ കുറിച്ചിരുന്നു. മാഷിന്റെ കവിതകളുടെ ഏഴു അയലത്ത് എത്താൻ യോഗ്യനല്ല ഞാൻ എങ്കിലും അതിന്റെ ലിങ്ക് ഇതാ ഇവിടെ വീശുന്നു.
സസ്നേഹം
'എന്ന് സ്വന്തത്തിന്റെ' സ്വന്തം :-)
ഊതിക്കെടുത്തല്ലേ സോദരാ!
PS: മാഷെ ആ ചിത്രം കൂടി ചേർത്താൽ കുറേക്കൂടി നന്നായിരിക്കും, തന്നെയുമല്ല ഇവിടെ വരുന്നവർ ഫേസ് ബുക്കിൽ ഇല്ലാത്തവർക്ക് അതൊരു നാലുവരിക്കവിതക്ക് പ്രചോദനം ആയാലോ! ചില വായനക്കാർ അതിവിടെ സൂചിപ്പിക്കുകയും ചെയ്തല്ലോ! ആ പടം എന്റെ പേജിൽ ചേർത്തിട്ടുണ്ട്.
നന്ദി നമസ്കാരം
Philip Ariel
Secunderabad
ഏരിയല്‍ ഫിലിപ്പ്
Deleteഅവധിയ്ക്കിടയിലും സന്ദര്‍ശിക്കാനെത്തിയതില്‍ സന്തോഷം
ചിത്രം ചേര്‍ക്കുവാന്‍ പറഞ്ഞത് നല്ല നിര്‍ദേശമാണ്.
ചേര്‍ക്കുന്നുണ്ട്
നന്നായിട്ടുണ്ട്
ReplyDeleteThis comment has been removed by the author.
ReplyDelete
ReplyDeleteഅജിത്തെട്ടാ, എന്‍റെ ബ്ലോഗില്‍ ഞാന്‍ എന്തു മണ്ടത്തരം കുത്തിനിറച്ചാലും അപ്പോ വന്നു കമന്റിടുന്ന നിങ്ങളുടെ ബ്ലോഗില്‍ ഞാന്‍ ആദ്യാമായിട്ടാണ് വരുന്നത്.കവിതാ ലോകത്തിലെ ഗുരുവിന്റെ പോസ്റ്റിനു അക്ഷരച്ചീന്തുകളുടെ നേര്‍വര പോലുമറിയാത്ത ഈ കുട്ടിക്കെന്തു പറയാന്‍.......കവിത വായിച്ച് കണ്ണുമിഴിക്കാനല്ലാതെ....അര്‍ത്ഥവത്തായ കവിത
തിരിനാളത്തിന്റെ ആത്മഗതം ഇഷ്ടായി. നല്ല താളത്തില്‍ വായിച്ചു പോയി :-)
ReplyDeleteവളരെ മനോഹരമായിട്ടുണ്ട്
ReplyDelete100* !!!! പുതിയ പോസ്റ്റ് എന്നാ ....വല്ല ഫോട്ടോയും ഒന്ന് കൂടി പോസ്റ്റെണ്ടി വരുമോ !!!
ReplyDeleteദിലീപ്
ReplyDeleteഅതിരുകള്‍
കിരണ്‍
ബോബന്‍
ഷബീര്‍
താങ്ക്സ്, നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും
ഒരു തിരി വെട്ടത്തിൽ ഇത്രേം മനോഹരമായ കവിത ഒളിച്ചിരിപ്പുണ്ടായിരുന്നോ ??? അഭിനന്ദനങ്ങൾ
ReplyDeleteഎന്‍റെ ലേഖനമോ കവിതയോ കണ്ടാല്‍ ഒരേ നാളില്‍ പ്രതികരണം എഴുതുന്ന അജിയേട്ടന്
ReplyDeleteനിമിഷകവിത നന്നായി. നല്ല താളബോധം ഉണ്ട് താങ്കള്‍ക്ക്.
എന്‍റെ വസ്ത്രധാരണത്തെ പറ്റിയുള്ള ലേഖനത്തിന് താങ്കള്‍ എഴുതിയ പ്രതികരണം വായിച്ചു. നന്ദി. ഞാന്‍ ശിക്ഷയെ പറ്റിയല്ല അതില്‍ ഉദ്ദേശിച്ചതെങ്കിലും താങ്കള്‍ സൂചിപ്പിച്ചതിനാല്‍ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.
കുറ്റവാളികള്‍ക്ക് ശരിയായ ശിക്ഷ ലഭിച്ചില്ല എന്നതൊരു സത്യം. പക്ഷേ കസബിനെ ശിക്ഷിച്ചപ്പോള്‍ ഉള്ള കോലാഹലം താങ്കള്‍ കണ്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. വധശിക്ഷ വേണം എന്നൊരു അഭിപ്രായം എനിക്കില്ല. പക്ഷേ, ഇങ്ങനെയുള്ള കുറ്റവാളികള്‍ക്ക് നമ്മുടെ നികുതിപ്പണം കൊണ്ട് തടവറയില്‍ സുഖസൗകാര്യം ഒരുക്കേണ്ട ആവശ്യം ഉണ്ടോ എന്നതൊരു ചോദ്യമാണ്. അവരുടെ ആക്രമണത്തില്‍ മരിച്ച ആള്‍ക്കാരെ കുറിച്ച് ആരും ഓര്‍ക്കാറില്ല, മനുഷ്യാവകാശം പറയുമ്പോള്‍. മനുഷ്യാവകാശം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലല്ലോ. അത് കൊന്നവനുള്ളത് പോലെ മരിച്ചവനും ഉണ്ട്.
അതുപോലെ തന്നെയാണ് സഞ്ജയ്‌ദത്തിന്‍റെ കാര്യവും. പരമോന്നതനീതിപീഠം ശിക്ഷ വിധിച്ചു കഴിഞ്ഞു. പിന്നെ സമയം കളയാതെ അടയ്ക്കുക എന്നതല്ലാതെ മറ്റൊരു ചിന്ത എന്തിന്? ഇവിടെ പണമുള്ളവന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും ആണ്. അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റാന്‍ ധൃതി കാണിച്ചവര്‍ക്ക് എന്തേ സഞ്ജയുടെ കാര്യത്തില്‍ ആ ശുഷ്ക്കാന്തി കാണാത്തത്? അഫ്സല്‍ഗുരു തെറ്റ്കാരനാണെങ്കിലും ശിക്ഷ വിധിക്കുമ്പോള്‍ ഉള്ള കുറഞ്ഞ മര്യാദ നമ്മള്‍ കാണിച്ചില്ല ശരിയല്ലേ? ദത്തിന്‍റെ കാര്യത്തില്‍ മര്യാദ കൂടിപ്പോയി.
പ്രാസഭങ്ങിയുള്ള ഒരു നല്ല കവിത.
ReplyDeleteതിരി നാളം തെളിഞ്ഞു നില്‍ക്കട്ടേ
ReplyDeleteഈ തിരിനാളത്തിന്റെ വെളിച്ചം തേടിയെത്താന്‍ വൈകത്തിനു സദയം ക്ഷമിക്കുക.
ReplyDeleteഇനിയെന്നും ഉണ്ടാകും ഈ വിളക്കിനു ചുറ്റും ഒരു മഴപ്പാറ്റയെപ്പോലെ..
ഒരു പാട് നാളുകള്ക്ക് ശേഷമാ ബ്ലോഗിൽ കയറുന്നത്..ഇതൊരു നിമിഷ കവിതയാണോ!! നന്നായിരിക്കുന്നു ..
ReplyDeleteഅജിത്തേട്ടാ - ഒരുപാട് സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞിടത്ത് അതുതന്നെ ആവര്‍ത്തിക്കാനുള്ള വൈമനസ്യം കൊണ്ട് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു.കവിതയോടൊപ്പം സുഹൃത്തുക്കള്‍ പങ്കുവെക്കുന്ന നല്ല വായനകളും ആസ്വദിക്കുന്നു.....
ReplyDelete>>ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍ << നല്ല കവിത... അഭിനന്ദനങ്ങൾ
അജിത് ചേട്ടാ നല്ല കവിത...ഇനിയും നല്ല കവിതകള വരട്ടെ...
ReplyDeleteനമ്മളും കൂടെയുണ്ട്...എന്നെ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി...
അജിത് നായർ
www.mazhachinthukal.blogspot.com
പരക്കെ വെട്ടം പകരാനായിട്ടെ-
ReplyDeleteനിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ
ഇപ്പോഴാ കണ്ടത്. നന്നായി വരികൾ.
മനോഹരമായിട്ടുണ്ട് വരികൾ.
ReplyDeleteആശാ ശ്രീകുമാര്‍
ReplyDeleteശ്രീ മണ്ണൂര്‍
ഷാജികുമാര്‍
ഉദയപ്രഭന്‍
ഷൈജു നമ്പ്യാര്‍
മാനസിപ്രദീപ് കുമാര്‍
ബഷീര്‍ വെള്ളറക്കോട്
അജിത് നായര്‍
അക്ബര്‍
ബെഞ്ചാലി
വായിച്ച് അഭിപ്രായമെഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
Maashe... nalla thalabodham undu thaankalkku... manassil alapam agni thanne Pakarunna kavitha....
ReplyDeleteDwitheeyaakshara praasam nannaayittundu... (aadyathe stanza പരക്കെ വെട്ടം പകരാനായിട്ടെ-
നിക്കു പോരുകയില്ലെന്നാല്‍ -yile randaamathe variyil koodi athundaayirunnekil ennu praarthikkunnu...
thaankal oru puppuli aanu ketto
കാണാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു .. ഇപ്പോള്‍ കണ്ടതില്‍ സന്തോഷവും ...
ReplyDeleteഈ കവിത അജിത്തേട്ടന്റെ തുറുപ്പു ഗുലാന്‍ ആകുമെന്നാ തോന്നുന്നേ ... നന്നായിട്ടുണ്ട്.
ReplyDeleteസന്തോഷ്
ReplyDeleteഫൈസല്‍ ബാബു
അംജത്
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.
ഒരു കവിതയുടെ സൗന്ദര്യത്തിലുപരി, മറ്റൊരു തലത്തിലേക്കുയർന്നു ഒരു പ്രാർത്ഥനാ ഗീതം പോലെ അനുഭവപ്പെട്ടു. പണ്ടു കാലത്ത് ഒട്ടു മിക്ക വീടുകളിൽ നിന്നും കുട്ടികൾ ഉറച്ച് ചൊല്ലുന്ന സന്ധ്യാജപം പോലെ....
ReplyDeleteഇഷ്ടമായി..,
കവിതയെ പറ്റി പറയാന്‍ ഞാനാളല്ല.. പക്ഷെ, ഏറെ നാളുകള്‍ക്കു ശേഷമുള്ള ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരു സന്തോഷം.. :)
ReplyDeleteഅജിത്ത് മാഷുടെ കവിത വല്ലപ്പോഴുമേ ഉള്ളന്കിലും നല്ല താളവും ആശയവും ഉള്ളത് തന്നെ. തീര്‍ച്ചയായും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteഇരുട്ടു കട്ടപിടിച്ചൊരു ലോകം
ReplyDeleteഒരുതരി വെട്ടം തേടുന്നൂ
മെഴുകുതിരി വെട്ടം ആണ് ഭാവിയുടെ വെളിച്ചം കേരളത്തില എങ്കിലും അടുത്ത കുറച്ചു നാൾ ഇങ്ങനെ പോയാൽ,
ReplyDeleteപക്ഷെ ഒരു പാട് ബ്ലോഗിന്റെ വെട്ടം അത് അജിത് ഭായ് തന്നെ ആയിരിക്കും
കവിത മെഴുകുതിരി നാളം പോലെ കെടാതെ ഒരു പ്രാര്ത്ഥന പോലെ ചലിക്കുമ്പോൾ രണ്ടു പുതിയ വാക്കുകളുടെ വെളിച്ചം കൂടി പകര്ന്നു കിട്ടി മരുത്ത് അത് മറന്നിരുന്ന വാക്കായിരുന്നു, പിന്നെ പുതിയ വാക്കായി തന്നെ തോന്നുന്നു "ആന്ധ്യങ്ങള്‍"" അങ്ങിനെ എന്റെ അറിവിലേക്കും വെളിച്ചമായ ഈ തിരി കവിതയ്ക്ക് ആശംസകൾ
മെഴുകുതിരി വെട്ടം ആണ് ഭാവിയുടെ വെളിച്ചം കേരളത്തില എങ്കിലും അടുത്ത കുറച്ചു നാൾ ഇങ്ങനെ പോയാൽ,
ReplyDeleteപക്ഷെ ഒരു പാട് ബ്ലോഗിന്റെ വെട്ടം അത് അജിത് ഭായ് തന്നെ ആയിരിക്കും
കവിത മെഴുകുതിരി നാളം പോലെ കെടാതെ ഒരു പ്രാര്ത്ഥന പോലെ ചലിക്കുമ്പോൾ രണ്ടു പുതിയ വാക്കുകളുടെ വെളിച്ചം കൂടി പകര്ന്നു കിട്ടി മരുത്ത് അത് മറന്നിരുന്ന വാക്കായിരുന്നു, പിന്നെ പുതിയ വാക്കായി തന്നെ തോന്നുന്നു "ആന്ധ്യങ്ങള്‍"" അങ്ങിനെ എന്റെ അറിവിലേക്കും വെളിച്ചമായ ഈ തിരി കവിതയ്ക്ക് ആശംസകൾ
അജിത് ഭായ് നല്ല കവിത.. അർത്ഥവിശുദ്ധിയേക്കുറിച്ചൊന്നും പറയാൻ ഞാനാളല്ല.. ആശംസകൾ..
ReplyDeleteഓരോ ചെറുതിരി നാളം ചേര്‍ന്നി-
ReplyDeleteട്ടൊരു ചെന്തീക്കടലാകട്ടെ .....
/ നല്ല താളമുള്ള കവിത. ലളിതം, സുഭഗം /
ആലോചിച്ച് എഴുതുന്നതിനേക്കാളും അർത്ഥവത്തായ കവിതകൾ പലപ്പോഴും നിമിഷനേരം കൊണ്ട് പിറക്കാറുണ്ട്. എങ്ങനെ പിറന്നാലും ആ കവിത എന്തു പറയുന്നു എന്നതുതന്നെ പ്രധാനം. ആശയപുഷ്ഠികൊണ്ട് വിശാലമായ ഈ ചെറുകവിതക്കും കവിക്കും ആശംസകൾ....
ReplyDeleteഉള്ളൂരിന്റെ 'പ്രേമസംഗീതം' എന്ന കവിതയാണ് ഇതു കണ്ടപ്പോൾ എന്റെ മനസ്സിലോടിയെത്തിയത്!!
ReplyDeleteശ്രീ. അജിത് സർ..
ReplyDeleteകവിത മനോഹരമായിരിക്കുന്നു..
ഒരു തിരിനാളം മതി, ലോകത്തിനു മാറ്റങ്ങളുണ്ടാവാൻ..
ആശംസകൾ.
ഞാന്‍ പറയാനുദ്ദേശിച്ചതെല്ലാം പലരും പറഞ്ഞു കഴിഞ്ഞു.
ReplyDeleteനിമിഷ നേരം കൊണ്ട്, അര്‍ത്ഥസമ്പുഷ്ടവും, താളാത്മകവുമായ കവിത പിറക്കണമെങ്കില്‍ താങ്കളൊരു കഴിവുള്ള കലാകാരന്‍ തന്നെ. പരിചയപ്പെടാന്‍ വൈകിയതില്‍ ഖേദിക്കുന്നു.
സർ വളരെ അർത്ഥപൂർണമായ ഒരു സൃഷ്ടി...അഭിവാദ്യങ്ങൾ...
ReplyDeleteഎത്തിപ്പെടാൻ താമസിച്ചു..
ReplyDeleteഏറെ ഹൃദ്യം ചിന്തനീയം ..
ReplyDeleteഒരു നിമിഷത്തിൽ നിന്നും പിറക്കുന്നത് ഓരായിരം നാഴികകൾ ...ഒരു തിരിയിൽ ൽ നിന്നും ജനിച്ചുയരുന്നത് അനന്തമായ പ്രകാശ രേണുക്കൾ..!
ലോകം ദീപ്തമാകട്ടെ - ചിന്തകളാലും , പ്രതീക്ഷകളാലും
ഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍ പാരില്‍
പരിചില്‍ തീരും ആന്ധ്യങ്ങള്‍
പരമാര്‍ത്ഥം!
എന്നാലും കവിത വന്ന വഴിയേ! ശിവശിവ!!
നല്ല വരികൾ
ReplyDeleteനന്ദി നമസ്ക്കാരം
ReplyDeleteതാങ്കളെ പരിചയപ്പെട്ടതിൽ സന്തോഷം
എന്റെ അപ്പനും ഒരു നാവികനായിരുന്നു 1972 ഇൽ അമെരിക്കയിലെ Fall river എന്നയിടത്തു ജലസമാധി
താങ്കളുടെ രചനകൾ ആ ഓർമ്മകൾ ഉണർത്തുന്നു
നന്ദി
മുമ്പേ വായിച്ചിരുന്നു . കമെന്റിട്ടൊ എന്നറിയില്ല ... അജിത്തെട്ടനു ഈ പാമരൻ എന്ത് ?കമെന്റിദും ? :)
ReplyDeleteവായിച്ചു ...ആസ്വദിച്ചു ... പോയി ... :)
(ഡാഷ് ബോഡിൽ കിട്ടുന്നില്ലല്ലോ പലതും ? ) :(
nalla kavitha..
ReplyDeleteSaranya
http://wittysoul.blogspot.com/
http://foodandtaste.blogspot.com/
നല്ല കവിത.....,ഒരുപാട് ഇഷ്ട്ടായി :)
ReplyDeleteനല്ല കവിത
ReplyDeleteനല്ല താളത്തില്‍ വായിക്കാന്‍ കഴിയുന്ന കവിത
ReplyDeleteനന്നായി
ReplyDeleteഒരു ചെറു വിഷയം മതി
നല്ല ചിന്തകൾ വരാൻ
വെളിച്ചം ഒരു തരത്തില പറഞ്ഞാൽ അജിതേട്ടൻ തന്നെയാണ് .. ഒന്നുമില്ലേലും എനിക്കെങ്കിലും ..
ReplyDelete"എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍ വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ"
താള ബോധമുള്ള കവിത അജിത്തെട്ടാ , കഥയും കവിതയും ഒരു പോലെ വഴങ്ങുന്നത് അത്ഭുതം തന്നെ... ഇനിയും വായിക്കപ്പെടാന്‍ ആശംസകള്‍
ReplyDeleteഇവിടെ എത്താന്‍ കുറച്ചു വൈകിപ്പോയി.. ഇനി പറഞ്ഞു വിട്ടാലും പോവില്ല :)
ReplyDeleteഎന്‍റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് നല്‍കുന്ന സ്നേഹത്തിനു അകമഴിഞ്ഞ നന്ദിയും ഇതിനോടൊപ്പം രേഖപ്പെടുത്തുന്നു.. :)
പരക്കെ വെട്ടം പകരാനായിട്ടെ-
ReplyDeleteനിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ
മനോഹരമായ വരികള്‍
വെട്ടത്തെ സ്നേഹിയ്കുന്ന മനസ്സില്‍നിന്ന്...
കേവലമൊരു അഗ്നി സ്ഫുലിംഗം കൊണ്ട് യുഗാന്തരങ്ങളായി ഗുഹകളില്‍ കട്ടപിടിച്ചുകിടക്കുന്ന തമസ്സ് നശിച്ചുപോകുന്നു
പേറുക വന്നീ പന്തങ്ങള്‍!
ReplyDeleteഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ReplyDeleteശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു
കൊള്ളാം.. നല്ല വരികൾ . ഇഷ്ടപ്പെട്ടു
oruthiri vettamakan namukkum sramikkm ajithetta....
ReplyDeleteനനുത്ത വെട്ടം തെളിയട്ടേ
ReplyDeleteഇരുമനമൊന്നായ് ചേരട്ടെ
കവിത വളരെ ഇഷ്ടമായി
ആശംസകൾ മാഷെ !
ഒട്ടും എഴുതാതെ, എറെ വായിക്കുന്നവനാണ് വലിയ കവി എന്ന് താങ്കൾ തെളിയിക്കുന്നു.“ഈ-“ ലോകത്തിൽ ആചന്ദ്രതാരം വിലസി, ഞങ്ങളുടെ രചനകളുടെ “ ആദ്യനായി” മേലിലും കഴിയട്ടെ എന്നാശംസ !!
ReplyDeleteഒരു ചെറുകൈത്തിരി നാളം മതിയാം
ReplyDeleteഒരു വന്‍ വിപ്ലവമുരുവാകാന്‍
ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ReplyDeleteഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ...
മനോഹരം
ReplyDelete